Header Ads Widget

Ticker

6/recent/ticker-posts

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2020 SEPTEMBER

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2020 SEPTEMBER

കറന്റ് അഫയേഴ്‌സ് (സമകാലികം) 2020 സെപ്തംബർ: ചോദ്യോത്തരങ്ങള്‍

1. സിക്കിമില്‍ പുതുതായി ആരംഭിച്ച ഫുട്‌ബോള്‍ സ്‌റ്റേഡിയം ആരുടെ പേരിലാണ് നാമകരണം ചെയ്തത്?
- ബൈച്ചുങ് ഭുട്ടിയ
സ്വന്തം പേരില്‍ സ്റ്റേഡിയമുള്ള ഇന്ത്യയിലെ ആദ്യത്തെ ഫുട്‌ബോള്‍ താരമാണ് ബൈച്ചുങ് ഭുട്ടിയ. ഇന്ത്യയ്ക്കുവേണ്ടി 100 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച ആദ്യതാരം ഭുട്ടിയയാണ്.

2. ഐ.സി.സിയുടെ മൂന്ന് പ്രധാന ടൂര്‍ണമെന്റുകളില്‍ വിജയം നേടിയ ഏക ക്യാപ്റ്റന്‍?
- എം.എസ്. ധോനി
2007-ലെ ട്വന്റി-20 ലോകകപ്പ്, 2011-ലെ ഏകദിന ലോകകപ്പ്, 2013-ലെ ചാമ്പ്യന്‍സ് ട്രോഫി എന്നിവ എം.എസ്. ധോനിയുടെ നായകത്വത്തിലാണ് ഇന്ത്യ നേടിയത്. ഓഗസ്റ്റ് 15-നാണ് ധോനിയും സുരേഷ് റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

3. ഡിജിറ്റല്‍ ഗാര്‍ഡനുള്ള ഇന്ത്യയിലെ ആദ്യ സര്‍വകലാശാലയേത്?
- കേരള സര്‍വകലാശാല
ഗാര്‍ഡനിലെ ചെടികളില്‍ സ്ഥാപിച്ചിട്ടുള്ള ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ അതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ലഭിക്കും. കേരള രാജ്ഭവനാണ് ഇന്ത്യയിലെ ഡിജിറ്റല്‍ ഗാര്‍ഡനുള്ള ആദ്യത്തെ രാജ്ഭവന്‍.

4. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ 'നീലാകാശത്തിനുള്ള ശുദ്ധവായുദിനം' ആചരിച്ചതെന്ന്?
- സെപ്റ്റംബര്‍ 7
അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സെപ്റ്റംബര്‍ 7 'International Day of Clean Air for Blue Skies' ആയി ആചരിക്കാന്‍ തീരുമാനിച്ചത്.

5. കേരളത്തില്‍ ആദ്യമായി നിലവില്‍വരുന്ന ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് ഏത് നവോത്ഥാന നായകന്റെ പേരാണ് നല്‍കിയിരിക്കുന്നത്?
- ശ്രീനാരായണ ഗുരു
ഒക്ടോബര്‍ രണ്ടിന് കൊല്ലത്താണ് സര്‍വകലാശാല നിലവില്‍വരുന്നത്. ഏതുപ്രായത്തിലുള്ളവര്‍ക്കും ഉന്നത പഠനത്തിന് അവസരം ലഭിക്കും. ഇന്ധിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാല കൂടാതെ രാജ്യത്തെ 15-ാമത്തെ സര്‍വകലാശാലയാകും ഇത്.

6. സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കുന്ന പദ്ധതി?
- മിഷന്‍ കര്‍മയോഗി
ഇപ്പോള്‍ സര്‍വീസിലുള്ളവര്‍ക്കും പുതുതായി സിവില്‍ സര്‍വീസില്‍ ചേരുന്നവര്‍ക്കുമുള്ള പരിശീലന പരിപാടിയാണിത്. എല്ലാ മേഖലകളിലും എല്ലാ തസ്തികകളിലുമുള്ളവര്‍ക്ക് കാര്യശേഷിയും വൈദഗ്ധ്യവും വിഷയത്തിലെ അറിവും വര്‍ധിപ്പിക്കാന്‍ അവസരം ലഭ്യമാക്കും. ഇപ്പോള്‍ പലതട്ടുകളിലായി നല്‍കുന്ന പരിശീലനത്തിന് ഏകോപന സ്വഭാവം കൈവരും. പ്രധാനമന്ത്രി അധ്യക്ഷനും മുഖ്യമന്ത്രിമാര്‍, പ്രധാനപ്പെട്ട കേന്ദ്രമന്ത്രിമാര്‍, മാനവശേഷി രംഗത്തെ വിദഗ്ധര്‍ തുടങ്ങിയവര്‍ അംഗങ്ങളുമായ സമിതിക്കാണ് പദ്ധതി നിര്‍വഹണത്തിന്റെ മുഖ്യ ചുമതല. 46 ലക്ഷം കേന്ദ്ര ജീവനക്കാരുടെ പരിശീലനത്തിന് അടുത്ത നാലുകൊല്ലംകൊണ്ട് 510.86 കോടി രൂപയാണ് ചെലവഴിക്കുക.

7. 51-ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള ആരംഭിക്കുന്നതെന്ന്?
- 2020 നവംബര്‍ 20
നവംബര്‍ 20 മുതല്‍ 28 വരെ ഗോവയിലാണ് മേള സംഘടിപ്പിക്കുന്നത്. കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിപാടി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും സംപ്രേഷണം ചെയ്യാനാണ് നിലവില്‍ പദ്ധതിയിട്ടിരിക്കുന്നത്.

8. 2020 ഓഗസ്റ്റില്‍ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി തിരഞ്ഞെടുത്തതാരെ?
- അവീക് സര്‍ക്കാര്‍
എ.ബി.പി ഗ്രൂപ്പ് വൈസ് ചെയര്‍മാനായ അവീക് സര്‍ക്കാര്‍ ആനന്ദ് ബസാര്‍ പത്രികയുടെയും ദ് ടെലഗ്രാഫിന്റെയും എഡിറ്റര്‍ ഇന്‍ ചീഫായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ടൈംസ് ഗ്രൂപ്പിലെ മാനേജിങ് ഡയറക്ടറായ വിനീത് ജയിന്‍ വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു.

9. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് 2020 സെപ്റ്റംബര്‍ 8-ന് പുറത്തുവിട്ട കണക്കുകള്‍ പ്രാകാരം രാജ്യത്ത് സാക്ഷരതാനിരക്കില്‍ ഒന്നാമതുള്ള സംസ്ഥാനമേത്?
- കേരളം
ലോകസാക്ഷരതാ ദിനമാണ് സെപ്റ്റംബര്‍ 8. 96.2 ശതമാനം സാക്ഷരതാ നിരക്കാണ് കേരളത്തില്‍. സാക്ഷരതാനിരക്ക് ഏറ്റവും കുറവ് ആന്ധ്ര പ്രദേശിലാണ് - 66.4 ശതമാനം. 88.7 ശതമാനം സാക്ഷരതയുള്ള ഡല്‍ഹിയാണ് രണ്ടാമത്. ഉത്തരാഖണ്ഡ് (87.6 ശതമാനം), ഹിമാചല്‍ പ്രദേശ് (86.6 ശതമാനം), അസ്സം (85.9 ശതമാനം) എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടിയ മറ്റു സംസ്ഥാനങ്ങള്‍.

10. 48-ാമത് ലോക ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റ് നേടിയതാര്?
- പി. ഇനിയന്‍
എല്ലാവര്‍ഷവും അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് ഇത്തവണ ഓണ്‍ലൈനായാണ് നടത്തിയത്. തമിഴ്‌നാട്ടിലെ ഈറോഡ് സ്വദേശിയാണ് 17-കാരനായ ഇനിയന്‍.

11. ഇന്ത്യയിലെ ആദ്യ വനിതാ കാർഡിയോളജിസ്റ്റായിരുന്ന വ്യക്തി ആര്
- ഡോക്ടർ എസ് പദ്മാവതി (ഗോഡ് മദർ ഓഫ് കാർഡിയോളജി എന്നറിയപ്പെട്ടു) 

12. ലെബാനോന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റതാര്
- മുസ്തഫ ആദിബ് 

13. കേന്ദ്ര ഐ ടി മന്ത്രാലയം 2020 സെപ്തംബർ 2- ന് ഇന്ത്യയിൽ നിരോധിച്ച ചൈനീസ് ആപ്പുകൾ എത്ര- 118 (പബ്ജിഗെയിം നിരോധിച്ചവയിൽ ജനകീയം)  

14. 2020 ഗ്ലോബൽ ഇന്നോവേഷൻ ഇന്ഡക്സിൽ ഇന്ത്യയുടെ സ്ഥാനമെത്ര
- 48

15. 2020 ഓഗസ്നിൽ വിഷപ്രയോഗമേറ്റു ചികിത്സയിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷ നേതാവ്
- അലക്സസി നവൽനി

16. ഫോർമുല വൺ കാറോട്ടം ബെൽജിയം ഗ്രാൻഡ് പിക്സിൽ ഒന്നാമത് എത്തിയ താരം ആര്
- ലൂയിസ് ഹാമിൽട്ടൺ

17. ആദ്യമായി നടന്ന ഓൺലൈൻ ചെസ്സ് ചാമ്പ്യൻഷിപ്പിൽ വിജയികൾ ആയ രാജ്യങ്ങൾ ഏതൊക്കെ
- ഇന്ത്യ & റഷ്യ

18. കേരളത്തിലെ ആദ്യ കോവിഡ് ആശുപത്രി നിലവിൽ വരുന്നതെവിടെ
- കാസർഗോഡ് 

19. ലോക നാട്ടറിവ് ദിനം (World Folklore Day)
- ഓഗസ്റ്റ് 22

20. ജമ്മുകാശ്മീരിലെ തീവ്രവാദ ബാധിത പ്രദേശങ്ങളിലൊന്നായ ശ്രീനഗർ സെക്ടറിലെ ആദ്യ വനിത IG ആയി നിയമിതയായ വ്യക്തി
- ചാരു സിൻഹ 

21. അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ മുൻ രാഷ്ട്രപതി
- പ്രണബ് കുമാർ മുഖർജി 

22. അടുത്തിടെ അന്തരിച്ച പ്രശസ്ത ഹോളിവുഡ് നടൻ
- Chadwick Boseman (Black Panther സിനിമയിലെ നായകനായിരുന്നു)  

23. അടുത്തിടെ രാജിവെച്ച ജപ്പാൻ പ്രധാനമന്ത്രി
- ഷിൻസോ ആബെ  

24. റെയിൽവേ ഉൾപ്പെടെയുള്ള കേന്ദ്രസർവീസിലേയും ബാങ്കുകളടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലേയും സാങ്കേതികേതര വിഭാഗം ജോലികളിലെ നിയമനത്തിനുള്ള പ്രാഥമിക പരീക്ഷ നടത്താനായി രൂപവത്കരിക്കുന്ന ഏജൻസി
- നാഷണൽ റിക്രൂട്ട്മെൻറ് ഏജൻസി  (NRA)   

25. 2020- ലെ National Energy Leader Award നേടി വിമാനത്താവളം
- Hyderabad International Airport (ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളുടെ മികവിനാണ് പുരസ്കാരം) 

26. 2020- ലെ UEFA വനിത ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീട ജേതാക്കൾ
- Lyon FC (ഫ്രാൻസ്)

27. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ സേവനങ്ങൾ സുതാര്യമാക്കുന്നതിനു ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച സോഫ്റ്റ്‌വെയർ
- ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജിങ് മെന്റ് സിസ്റ്റം സോഫ്റ്റ്‌വെയർ

28. എൻ സി സി കേഡറ്റുമാർക്ക് ഓൺലൈൻ പരിശീലനം നല്കാൻ കേന്ദ്ര ഗവണ്മെന്റ് ആരംഭിച്ച മൊബൈൽ ആപ്പ്
- DGNCC (ഡിജിറ്റൽ ജനറൽ നാഷണൽ കേഡറ്റ് കോപ്സ് )

29. ഖത്തറിൽ കോവിഡ് ബാധിതരെയും അവരുടെ സമ്പർക്ക വിവരങ്ങൾ അറിയാനും വികസിപ്പിച്ച മൊബൈൽ ആപ്പ്
- ഇഹ്തെറാസ്

30. 2020 ഓഗസ്ൽ അർബുദം ബാധിച്ചു അന്തരിച്ച ഹോളിവുഡ് നടൻ ആര്
- ചാഡ്വിക് ബോസ്മാൻ

31. മാൻ ബുക്കർ പുരസ്കാരം 2020- ൽ ലഭിച്ചത് ആർക്ക്
- മരീക്കാ ലുക്കാസ് റിജിൻ വെൽഡ്
32. ഇന്ത്യൻ രാഷ്ട്രീയത്തിൽ അമിതമായി ഇടപെടുന്നു എന്ന കാരണം കൊണ്ട് കേന്ദ്ര മന്ത്രാലയം ഏത് സമൂഹമാധ്യമത്തിനാണ് കത്തു നൽകിയത്
- facebook

33. സി ആർ പി എഫ് ഇൻസ്പെക്ടർ ജനറലായി നിയമിതയായ ആദ്യ വനിതാ ഐ പി എസ് ഓഫീസർ ആര്
- ചാരു സിൻഹ 

34. ലോകത്തിലെ ആദ്യ സോളാർ ട്രീ സ്ഥാപിതമായത് എവിടെ
- ദുർഗാപൂർ (വെസ്റ്റ് ബംഗാൾ) 

35. 2020 ആഗസ്റ്റ് 31- ന് അന്തരിച്ച ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്ന വ്യക്തി ആര്
- പ്രണബ് മുഖർജി 
2009 - 2012- വരെ ഇന്ത്യയുടെ ധനകാര്യമന്ത്രി
2019- ഭാരതരത്ന ലഭിച്ചു

36. 2020- ലെ പോഷക മാസമായി ആചരിക്കുന്ന മാസമേത്
- സെപ്റ്റംബർ 

37. 'ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ
- ഫുഗാകു (ജപ്പാൻ) 

38. 2021 BRICS ഉച്ചകോടിയുടെ വേദി
- ഇന്ത്യ

39. ഏറ്റവും കൂടുതൽക്കാലം ജപ്പാൻ പ്രധാനമന്ത്രിയായിരുന്നത്
- ഷിൻസോ അബേ

40. 2020- ലെ Brandon Human Capital Management Excellence Award- ന് അർഹമായ State Bank of India- യുടെ പദ്ധതി- Nayi Disha

41. 2020 സെപ്റ്റംബറിൽ ഓസ്ട്രേലിയൻ ഗവൺമെന്റ് ഇന്ത്യയിലേക്ക് Trade Envoy ആയി നിയമിച്ച ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം- മാതൃ ഹെയ്ഡൻ

42. 2020 സെപ്റ്റംബറിൽ നടക്കുന്ന ഇന്ത്യ-റഷ്യ നാവികാഭ്യാസമായ  INDRANAVY- യുടെ വേദി- Bay of Bengal

43. 5-ാമത് BRICS Culture Ministers Meeting- ന് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്- Prahlad Singh Patel (കേന്ദ്ര സാംസ്കാരിക വിനോദസഞ്ചാരവകുപ്പ് മന്ത്രി)

44. Statistics & Program Implementation മന്ത്രാലയത്തിന്റെ പുതിയ സെക്രട്ടറി- Kshatrapati Shivaji

45. 2020- ലെ US Department of Defence- ന്റെ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ നാവികസേനയുള്ള രാജ്യം- ചൈന

46. Election Commission of India- യുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ആദ്യമായി Regional Voter's Awareness Centre നിലവിൽ വരുന്ന സ്ഥലം- ജയ്പുർ (രാജസ്ഥാൻ)

47. N95 മാസകൾ അണുവിമുക്തമാക്കുന്നതിനായി IIT Delhi വികസിപ്പിച്ച ഉപകരണം- Chakr Decov

48. Bajaj Alliance Life Insurance Company- യുടെ പുതിയ Brand Ambassador- Ayushmann Khurrana

49. ഹൈദരാബാദിലെ English and Foreign Languages University (EFLU), ഇംഗ്ലീഷ് ഉച്ചാരണം മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- English Pro

50. Invertonomics: 8 ideas to transform India എന്ന പുസ്തകത്തിന്റെ രചയിതാവ്- Goonmeet Singh Chauhan 

51. അടുത്തിടെ കേന്ദ്ര സർക്കാർ പുറത്തിറക്കിയ Ease of Doing Business Rankings 2019-20 പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം- ആന്ധാപ്രദേശ് (കേരളത്തിന്റെ റാങ്ക്- 28) 

52. സെബർ സുരക്ഷയെക്കുറിച്ച് വിദ്യാർത്ഥികളിൽ ബോധവത്കരണം നടത്തുന്നതിനായി അടുത്തിടെ Cyber Peace Foundation- നുമായി സഹകരിക്കുന്ന കമ്പനി- WhatsApp 

53. ഇന്ത്യയുമായി ചേർന്ന് 'Indo-Pacific Strategy' അടുത്തിടെ പുറത്തിറക്കിയ രാജ്യം- ജർമ്മനി 

54. പുതിയ Information Technology Policy (2020-25)- ന് അടുത്തിടെ അംഗീകാരം നൽകിയ സംസ്ഥാനം- കർണാടക 

55. രണ്ടാം ലോക മഹായുദ്ധ പൈതൃക നഗരമായി അടുത്തിടെ പ്രഖ്യാപിക്കപ്പെട്ട നഗരം- വിൽമിംഗ്ടൺ (യു.എസ്.എ) 

56. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന ദേശീയ അധ്യാപക പുരസ്കാരത്തിന് അടുത്തിടെ അർഹരായ മലയാളികൾ- തങ്കലത തങ്കപ്പൻ (കൊല്ലം), വി.എസ്. സജികുമാർ (ആലപ്പുഴ)  

57. അടുത്തിടെ വടക്കൻ കൊറിയയിൽ വീശിയടിച്ച ചുഴലിക്കാറ്റ്- Maysak  

58. AK-47 203 റൈഫിളുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനായി അടുത്തിടെ ഇന്ത്യ ഏത് രാജ്യവുമായാണ് കരാർ ഒപ്പിട്ടത്- റഷ്യ 

59. ഇന്ത്യയിൽ മാത്രം നിർമ്മിക്കുന്ന ഏത് തരം കപ്പൽ വാങ്ങുന്നതിനും വാടകയ്ക്കെടുക്കുന്നതിനുമുള്ള നിർദ്ദേശമാണ് തുറമുഖങ്ങൾക്ക് അടുത്തിടെ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം നൽകിയത്- Tug Boat  

60. World Open Online Chess Tournament 2020- ൽ കിരീടം നേടിയ ഇന്ത്യൻ താരം- പി. ഇനിയൻ (തമിഴ്നാട്)

61. മഹാത്മാഗാന്ധി ഉപയോഗിച്ച സ്വർണ നിറത്തിലുള്ള വട്ടക്കണ്ണട ലണ്ടനിലെ ഓൺലൈൻ ലേലത്തിൽ എത്ര രൂപയ്ക്കാണ് ലേലം ചെയ്യപ്പെട്ടത്- രണ്ടരക്കോടി രൂപയ്ക്ക് (2,60,000 പൗണ്ട്)  
ലണ്ടനിലെ ഈസ്റ്റ് ബ്രിസ്റ്റോൾ ഓക്ഷൻ സെന്ററാണ് കണ്ണട ഓൺലൈൻ ലേലത്തിനു വെച്ചത്.
ദക്ഷിണാഫ്രിക്കയിലായിരിക്കെ ഗാന്ധിജി ഉപയോഗിച്ച ഈ കണ്ണട ഒരു യു.എസ്. പൗരനാണ് സ്വന്തമാക്കിയത്.

62. നിലവിലെ സംസ്ഥാന മന്ത്രിസഭയ്ക്കെതിരേ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. കേരള നിയമസഭയിലെ എത്രാമത് അവിശ്വാസ പ്രമേയമായിരുന്നു ഇത്- 16-ാമത് പ്രമേയത്തെ 87- പേർ എതിർത്തു; 40 പേർ അനുകൂലിച്ചു.  
സംസ്ഥാനത്തെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കറിനെതിരേ പ്രതിപക്ഷത്തു നിന്ന് പി.കെ. കുഞ്ഞ് അവതരിപ്പിച്ച അവിശ്വാസപ്രമേയമാണ് പാസ്സായ ഏക അവിശ്വാസ പ്രമേയം.
1962 സെപ്റ്റംബർ 26- ന് അധികാരമേറ്റ ശങ്കർ മന്ത്രിസഭ 1964 സെപ്റ്റംബർ 10- ന് രാജിവെച്ചു 
കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രികൂടിയാണ് ആർ. ശങ്കർ.
2005- ൽ ഉമ്മൻചാണ്ടി സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു.

63. 2020- ലെ സ്വച്ഛ് സർവേക്ഷൺ സർവേയിൽ ഏറ്റവും ശുചിത്വമുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടത്-  ഇന്ദോർ (മധ്യപ്രദേശ്)
തുടർച്ചയായി നാലാം തവണയാണ് ഇന്ദോർ തിരഞ്ഞെടുക്കുന്നത്. 
സൂറത്ത് (ഗുജറാത്ത്), നവി മുംബൈ (മഹാരാഷ്ട്ര) എന്നിവയാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനം നേടിയ നഗരങ്ങൾ. 
പട്ന (ബിഹാർ)- യാണ് ഏറ്റവും വൃത്തിഹീനമായ നഗരം.

64. കേരളത്തിൽ നിന്ന് പുതുതായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്- എം.വി. ശ്രേയാംസ്കമാർ  
രാജ്യസഭാംഗമായിരുന്ന എം. പി. വീരേന്ദ്രകുമാറിന്റെ വിയോഗത്തെ തുടർന്നായിരുന്നു തിരഞെഞ്ഞെടുപ്പ്.

65. കാലാവധി പൂർത്തിയാകാതെ രാജിവെച്ച ഷിൻസോ ആബെ (Shinzo Abe) ഏതുരാജ്യത്ത പ്രധാനമന്ത്രിയായിരുന്നു- ജപ്പാൻ
ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ച വ്യക്തികൂടിയാണ് ആബെ.

66. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയുക്ത ചെയർമാൻ- ദിനേശ്കുമാർ വാര

67. പി.വി. സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യാ കൾച്ചറൽ അവാർഡ് നേടിയത്- മോഹൻലാൽ

68. ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ രചനകൾക്കു നൽകുന്ന ഇന്റെർനാഷണൽ ബുക്കർപ്രെസ് (2020) നേടിയ നോവൽ- The Discomfort of Evening
ഡച്ച് എഴുത്തുകാരിയായ മറീക ലുകാസ് റൈനവെൽഡ് (Marieke lucas Rijneveld) ആണ് രചയിതാവ്

69. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റിവർ റോപ് വേ എവിടെയാണ് തുറന്നത്- ഗുവാഹാട്ടിയിൽ (അസം)
ബ്രഹ്മപുത്രയുടെ തെക്കു-വടക്കു തീരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള റോപ് വേയാണിത്.

70. പ്രണബ്കുമാർ മുഖർജി ഇന്ത്യയുടെ എത്രാമത് രാഷ്ട്രപതിയായിരുന്നു- 13-ാമത്
2012- 2017 കാലത്താണ് അദ്ദേഹം രാഷ്ട്രപതിപദം വഹിച്ചത്.
ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ വകുപ്പുകളിൽ കേന്ദ്ര മന്ത്രിസ്ഥാനം വഹിച്ച പ്രണബ് മുഖർജി പി.എ. സങ്മയെ പരാജയപ്പെടുത്തിയാണ് രാഷ്ട്രപതി പദവിയിലെത്തിയത്.
2019- ൽ ഭാരതരത്നം നൽകപ്പെട്ടു.
The Turbelent Years ഉൾപ്പടെയുള്ള കൃതികളുടെ രചയിതാവാണ്. 2020 ഓഗസ്റ്റ് 31- ന് അന്തരി

71. രാജ്യത്ത് ഏറ്റവും സുഖമായി ബിസിനസ് ചെയ്യാൻ സാധിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം- ആന്ധ്ര പ്രദേശ് 
ഉത്തർപ്രദേശ്- രണ്ടാംസ്ഥാനം തെലുങ്കാന- മൂന്നാം സ്ഥാനം, കേരളം -28

72. ഇറാൻ പ്രതിരോധ മന്ത്രി- അമീർ ഹതമി

73. പേർഷ്യൻ ഉൾക്കടലിനേയും ഒമാൻ ഉൾകടലിനെയും ബന്ധിപ്പിക്കുന്ന കടൽ- ഹോർമുസ് കടൽ

74. ഷാങ്ഹായ് കോർപ്പറേഷൻ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനം നടന്ന സ്ഥലം- മോസ്കോ

75. കോവിഡ് ഭീതി അകറ്റാനും സാമൂഹികജീവിതം സുഗമമാക്കാനും ആയി ബ്രിട്ടൻ പ്രഖ്യാപിച്ച പദ്ധതി- ഈറ്റ് ഔട്ട് 

76. 'ദി യംഗ് മൈൻഡ്സ്' എന്ന പേരിൽ കുട്ടികളുടെ ആദ്യത്തെ പത്രം അടുത്തിടെ ആരംഭിച്ച സംസ്ഥാനം- അസം 
ഗുവഹത്തിയിലെ യുവ വനിത സംരംഭകരായ Neelam Sethia & Neha Bajaj എന്നിവരാണ് ന്യൂസ്പേപ്പർ ആരംഭിച്ചത് 

77. ആരോഗ്യ വിഭാഗത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ മികച്ച ആപ്ലിക്കേഷനായി പ്രഖ്യാപിച്ച ആപ്ലിക്കേഷൻ- iMumz  

78. ഇന്ത്യയിലെ ആദ്യത്തെ മറൈൻ ആംബുലൻസ് അടുത്തിടെ ആരംഭിച്ച സംസ്ഥാനം- കേരളം ('Pratheeksha' എന്ന് പേരിട്ടിരിക്കുന്നു) 

79. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ 2020 (51-ാമത് എഡിഷൻ)- ന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം- ഗോവ 

80. ഇറ്റലിയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡറായി അടുത്തിടെ നിയമിതയായത്- Neena Malhotra 

81. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടുത്തിടെ 'മാഷ്' എന്ന പേരിൽ ഒരു പദ്ധതി ആരംഭിച്ച കേരളത്തിലെ ജില്ല- കാസർഗോഡ് 
പ്രതിരോധ പ്രവർത്തനങ്ങളിൽ അധ്യാപകരെക്കൂടി ഉൾപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം  

82. Cycling Federation of India- യുടെ പ്രഥമ Cycling Summit 2021- ന് ആതിഥേയത്വം വഹിക്കുന്നത്- മുംബൈ, ബംഗളൂരു, ന്യൂഡൽഹി  

83. Italian Grand Prix 2020 title അടുത്തിടെ കരസ്ഥമാക്കിയ വ്യക്തി- Pierre Gasly (France)  

84. ടുണിഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി അടുത്തിടെ നിയമിതനായ വ്യക്തി- Hichem Mechichi

85. Railway Board- ന്റെ പുതിയ CEO- Vinod Kumar Yadav

86. Hindustan Shipyard Ltd- ന്റെ പുതിയ Chairman & Managing Director- Hemant Khatri
87. South Indian Bank- ന്റെ  പുതിയ Managing Director & CEO- Murali Ramakrishnan

88. Punjab & Sind Bank- ന്റെ പുതിയ Managing Director & CEO- S. Krishnan

89. 2020- ലെ ലോക നാളികേര ദിനത്തിന്റെ (സെപ്റ്റംബർ 2) പ്രമേയം- Invest in coconut to save the world

90. 2020- ലെ Global Innovation Index- ൽ ഇന്ത്യയുടെ സ്ഥാനം- 48 (ഒന്നാമത്- Switzerland)

91. 2020 സെപ്തംബറിൽ Geology and Mineral Resources മേഖലയിലെ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയുമായി ധാരണയിലേർപ്പെട്ട രാജ്യം- ഫിൻലാന്റ്

92. ICICI Prudential Life Insurance Company Limited ആരംഭിച്ച Al powered voice chatbot on Google Assistant- LiGO

93. 2020 സെപ്റ്റംബറിൽ വൈദ്യുതി മോഷണം തടയുന്നത് ലക്ഷ്യമിട്ട് എല്ലാ ജില്ലകളിലും Anti electricity theft police stations സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം- ഉത്തർപ്രദേശ്

94. 2020- ലെ World Open Online Chess Tournament ജേതാവ്- P Iniyan (തമിഴ്നാട്)

95. Times Higher Education- ന്റെ Asia University Rankings 2020- ൽ  മുന്നിലെത്തിയ ഇന്ത്യൻ സ്ഥാപനം- ISC Bengaluru (36th)

96. Let Us Dream : The Path to A Better Future ng m പുസ്തകത്തിന്റെ രചയിതാവ് - Pope Francis

97. The One and Only Sparkella എന്ന പുസ്തകത്തിന്റെ രചയിതാവ്- Channing Tatum

98. Bharat Petroleum Corporation Ltd- ന്റെ പുതിയ Chairman & Managing Director- K. Padmakar (അധിക ചുമതല)

99. Fashion e-commerce Ammo Myntra- യുടെ പുതിയ Brand Ambassador- Kiara Advani

100. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ Capacity Building- നായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി- Karmayogi

101. 2020 - 21- നെ Mujib year/ Mujib Borsho ആയി ആചരിക്കാൻ തീരുമാനിച്ച രാജ്യം- ബംഗ്ലാദേശ് (ഷേക്ക് മുജീബുർ റഹ്മാന്റെ 100-ാമത് ജന്മവാർഷികത്തോടനുബന്ധിച്ച്)

102. ഇന്ത്യയിലെ ആദ്യ Toy Manufacturing Cluster നിലവിൽ വരുന്നത്- Koppala (കർണാടക)

103. 2020 ആഗസ്റ്റിൽ Dutch കമ്പനിയായ Rabobank പുറത്തിറക്കിയ Global Top 20 Dairy Companies- ൽ ഇടം നേടിയ ഇന്ത്യൻ കമ്പനി- Amul, ഗുജറാത്ത് (16-ാം സ്ഥാനം) (ഒന്നാമത് - Nestle) 
Rabobank റാങ്കിംഗിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ ക്ഷീരോത്പാദന കമ്പനി

104. Covid- 19 പ്രതിരോധത്തിന്റെ ഭാഗമായി Indian Railways വികസിപ്പിച്ച Health Assistant robot- Rakshak

105. സ്വന്തം പേരിൽ ഫുട്ബോൾ സ്റ്റേഡിയം നിലവിൽ വരുന്ന ആദ്യ ഇന്ത്യൻ ഫുട്ബോൾ താരം- Bhaichung Bhutia (സിക്കിം)

106. ഇന്റർനാഷണൽ ക്ലീൻ ഏയർ ഫോർ ബ്ലൂ സ്കൈസ് ദിനമായി ആചരിക്കുന്നതെന്ന്- സെപ്റ്റംബർ 1 

107. കേന്ദ്രപരിസ്ഥിതി മന്ത്രാലയം നടപ്പിലാക്കുന്ന പതിമൂന്ന് നദികളുടെ പുനരുദ്ധാരണം ലക്ഷ്യമാക്കുന്ന പദ്ധതി ഏത്- കാവേരി കോളിംഗ് 
മഹാനദി, ബ്രഹ്മപുത്ര, സ്ഥലം, ചിനാബ്, കാവേരി തുടങ്ങി പതിമൂന്ന് നദികൾ

108. ഗുൽബെൻകിയൻ പ്രസ് ഫോർ ഹ്യൂമാനിറ്റി അവാർഡ് ലഭിച്ച പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവർത്തക ആര്- ഗ്രേറ്റതുൻബെർഗ്  

109. ഇന്ത്യയിലെ ഏത് ദേശീയ പാർക്കിന്റെ വിസ്തൃതി കൂട്ടുന്നത്- കാസിരംഗ - അസം (ഒറ്റക്കൊമ്പൻ റൈനോകളെ സംരക്ഷിക്കുന്ന ഏകദേശീയ പാർക്ക്) 

10. ഭരണഘടനാപരമായ മൗലികാവകാശങ്ങൾ പാർലമെന്റിനു തിരുത്താനാവില്ലെന്ന് ചരിത്ര വിധി നേടിയ എടനീർ മഠാധിപതി ആര്- സ്വാമി കേശവാനന്ദ ഭാരതി (2020 സെപ്റ്റംബർ 6- ന് അന്തരിച്ചു)

111. COVID- 19 രോഗികൾക്ക് ഭക്ഷണവും മരുന്നും നൽകുന്നതിന് Indian Railways വികസിപ്പിച്ച Remote Controlled Medical Trolley- MEDBOT

112. 2020 ആഗസ്റ്റിൽ ഉത്തർപ്രദേശിലെ Kanpur Metro- യുടെ നിർമ്മാണത്തിനായി 650 million Euro വായ്പ അനുവദിച്ച അന്താരാഷ്ട്ര ബാങ്ക്- European Investment Bank

113. 2020- ൽ കേന്ദ്രസർക്കാർ Rashtriya Poshan Maah (National Nutrition Month) ആയി ആചരിക്കാൻ തീരുമാനിച്ച മാസം- സെപ്റ്റംബർ

114. 'The Commonwealth of Cricket: A Lifelong Love Affair with the Most Subtle and Sophisticated Game known to Humankind' എന്ന പുസ്തകത്തിന്റെ രചയിതാവ്- Ramachandra Guha

115. Aatmanirbhar Bharat പദ്ധതിയുടെ ഭാഗമായി IIT Bombay- യിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച Document Scanner Application- AIR Scanner

116. Cycling Federation of India- യുടെ പ്രഥമ Cycling Summit 2021- ന്റെ  വേദികൾ- New Delhi, Mumbai, Bengaluru

117. 2020- ൽ കോവിഡ് ബാധയെത്തുടർന്ന് അന്തരിച്ച ഇന്ത്യയിലെ ആദ്യ വനിതാ Cardiologist- Dr. S. Padmavati

118. അടുത്തിടെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ ജമ്മുകാശ്മീർ ഔദ്യോഗിക ഭാഷാ ബിൽ 2020 പ്രകാരം ഇംഗ്ലീഷിനും ഉറുദുവിനും പുറമേ ജമ്മുകാശ്മീരിന്റെ ഔദ്യോഗിക ഭാഷകളിൽ ഉൾപ്പെടുത്തിയത്- കാശ്മീരി, ഡോഗ്രി, ഹിന്ദി  

119. ലെബനന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായ വ്യക്തി- മുസ്തഫ ആദിബ് 

120. ഏഴ് വർഷത്തിനുള്ളിൽ ഗ്രാൻസ്ലാം സിംഗിൾസ് മെയിൻ ഡ്രോ മത്സരത്തിൽ വിജയിച്ച ആദ്യ ഇന്ത്യാക്കാരൻ- Sumit Nagal  

121. സമുദ്ര സുരക്ഷയും സഹകരണവും സംബന്ധിച്ച് ഇന്ത്യ അടുത്തിടെ ഏത് രാജ്യവുമായാണ് വെർച്വൽ മീറ്റിംഗ് നടത്തിയത്- നൈജീരിയ  

122. ഫ്രാൻസിസ് മാർപാപ്പ 2020 ഡിസംബറിൽ പുറത്തിറക്കാൻ പോകുന്ന പുസ്തകം- 'Let Us Dream : The Path to a Better Future' 

123. തമിഴ്നാട് സർക്കാർ അടുത്തിടെ നിയമിച്ച ഇന്ത്യയിലെ ആദ്യ വനിത ആംബുലൻസ് ഡ്രൈവർ- എം. വീരലക്ഷ്മി 

124. ഇന്ത്യൻ നാവികസേന റഷ്യയുമായി അടുത്തിടെ ബംഗാൾ ഉൾക്കടലിൽ ആരംഭിച്ച Biennial Bilateral Exercise- INDRA NAVY

125. അന്താരാഷ്ട്ര ചാരിറ്റി ദിനമെന്ന്- സെപ്റ്റംബർ 5 

126. 48- മത് വേൾഡ് ഓപൺ ഓൺലൈൻ ചെസ് ടൂർണമെന്റിൽ വിജയിയായ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആര്- പി. ഇനിയൻ  

127. റിപ്പബിക് ഓഫ് കോയേഷ്യയിലേക്കുള്ള ഇന്ത്യൻ അംബാസഡറായി നിയമിതനായതാര്- രാജ്കുമാർ ശ്രീവാസ്തവ (തലസ്ഥാനം- സാഗ്രെബ്)

128. 11 - മത് ഇന്ത്യ - റഷ്യ സംയുക്ത നാവികാഭ്യാസം നടന്നതെവിടെ- ബംഗാൾ ഉൾക്കടൽ (INDRANAVY നാവികാഭ്യാസം) 

129. 5- മത് ബ്രിക്സ് കൾച്ചർ മിനിസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതാര്- കേന്ദ്ര മന്ത്രി- പ്രഹ്ളാദ് സിംഗ് പട്ടേൽ

130. സെപ്റ്റംബറിൽ വോളണ്ടറി റിട്ടയർമെന്റ് സ്കീം (VRS) അവതരിപ്പിച്ച ബാങ്ക്- SBI

131. ഈ മാസം ചൈനയിൽ നടന്ന ഇന്ത്യ ചൈന സമാധാന ചർച്ചയിൽ ഇന്ത്യയെ പ്രതിനിധികരിച്ചത് ആര്- രാജ്നാഥ് സിംഗ്

132. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വൽക്കരിക്കുന്നതിന്റെ ഭാഗമായി അദാനി ഗ്രൂപ്പ് എത്ര ശതമാനം ഷെയർ ആണ് വാങ്ങുന്നത്- 74 %

133. 2019-20 സീസണിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ ഫുട്ബോളർ- ക്രിസ്റ്റ്യാനോ റൊണാൾഡോ

134. ലോക അധ്യാപകദിനം- ഒക്ടോബർ 5

135. ദേശീയ അധ്യാപക ദിനം- സെപ്റ്റംബർ 5

136. കാണ്ടാമൃഗത്തിന്റെ സംരക്ഷണത്തിനായി വിസ്തൃതി വർദ്ധിപ്പിക്കുന്ന നാഷണൽ പാർക്ക്- കാസിരംഗ നാഷണൽ പാർക്ക്

137. അടുത്തിടെ അന്തരിച്ച മെഴ്സിഡസ് ബാർച്ച പാർഡോ (Mercedes Barcha Pardo) ഏത് വിശ്വസാഹിത്യകാരൻ പത്നിയായിരുന്നു- ഗബ്രിയൽ ഗാർസിയ മാർകസിന്റെ  
മാർക്കേസിന്റെ 'കോളറക്കാലത്തെ പ്രണയം' (Love in the Time of Cholera) എന്ന നോവൽ മെഴ്സിഡസിനാണ് സമർപ്പിച്ചിട്ടുള്ളത്.

138. തദ്ദേശീയമായ വീഡിയോ കോൺഫറൻസിങ് സോഫ്റ്റ് വേർ തയ്യാറാക്കാൻ കേന്ദ്രസർക്കാർ സംഘടിപ്പിച്ച ഇന്നവേഷൻ ചലഞ്ചിൽ തിരഞ്ഞെടുക്കപ്പെട്ട മലയാളി സംരംഭം- വി കൺസോൾ (V consol)
ആലപ്പുഴക്കാരനായ ജോയ് സെബാസ്റ്റ്യൻ സി.ഇ.ഒ. ആയ ചേർത്തല ഇൻഫോപാർക്കിലെ ടെക്ജൻഷ്യ (Techgentsia) കമ്പനിയാണ് സൂം ആപ്പിന് ബദലായി 'വി കൺസോൾ' രൂപപ്പെടുത്തിയത്. 
2000- ഓളം കമ്പനികള പിന്തള്ളിയാണ് ഈ മലയാളി സംരംഭം വിജയം നേടിയത്.

139. രാജീവ്കുമാർ ഏത് പദവിയിലാണ് നിയമിക്കപ്പെട്ടത്- തിരഞ്ഞെടുപ്പ് കമ്മിഷണർ 
അശോക് ലവാസ രാജിവെച്ച ഒഴിവിൽ പുതുതായി നിയമിതനായ തിരഞ്ഞെടുപ്പ് കമ്മിഷണറാണ് രാജീവ്കുമാർ

140. സ്ത്രീ സമത്വ ദിനം (Womens Equality Day) എന്നാണ്- ഓഗസ്റ്റ് 26 
സെപ്റ്റംബർ 2- ലോക നാളികേര ദിനം 
സെപ്റ്റംബർ 5- ദേശീയ അധ്യാപകദിനം 
സെപ്റ്റംബർ 8- അന്താരാഷ്ട്ര സാക്ഷരതാദിനം.

141. ഇന്ത്യയുടെ പരമോന്നത കായിക പുരസ്കാരം- രാജീവ് ഗാന്ധി ഖേൽരത്ന   
രോഹിത് ശർമ (ക്രിക്കറ്റ്), വിനേഷ് ഫോഗട്ട് (ഗുസ്തി), റാണി രാംപാൽ വനിതാ ഹോക്കി), മണിക ബത്ര വനിതാ ടേബിൾ ടെന്നീസ്), മാരിയപ്പൻ തങ്ക വേലു (പാരാലിമ്പിക്സ് സ്വർണ ജേതാവ്) എന്നിവർക്കാണ് 2020- ൽ ഖേൽരത്ന ലഭിച്ചത്.
മുൻ അത് ലറ്റും മലയാളിയുമായ ജിൻസി ഫിലിപ്പ് ഉൾപ്പെടെ 15 പേർക്ക് ധ്യാൻചന്ദ് പുരസ്കാരം ലഭിച്ചു. 
27- പേർക്ക് അർജുനയും, 13- പേർക്ക് ദ്രോണാചാര്യ പുരസ്കാരങ്ങളും ലഭിച്ചു
ഖേൽരത്നക്ക്  7.5 ലക്ഷവും ധ്യാൻചന്ദ്, ദ്രോണാചാര്യ, അർജുന അവാർഡ് ജേതാക്കൾക്ക് അഞ്ച് ലക്ഷം രൂപയുമാണ് നിലവിലുള്ള  പുരസ്കാരത്തുക.

142. ആദ്യമായി കുട്ടികൾക്കുള്ള ന്യൂസ് പേപ്പർ പുറത്തിറക്കിയ സംസ്ഥാനം- അസം

143. കൊച്ചി ബംഗളൂരു ഇടനാഴിയുടെ ഭാഗമായി ഗിഫ്റ്റ് സിറ്റി പദ്ധതി നിലവിൽ വരുന്നത് എവിടെ- ആലുവ

144. വിവാദമായ കോടതിയലക്ഷ്യ കേസിൽ ഒരു രൂപ പിഴ അടക്കേണ്ടി വന്ന മുതിർന്ന അഭിഭാഷകൻ- പ്രശാന്ത് ഭൂഷൻ

145. അന്തരിച്ച പ്രണബ് മുഖർജി ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതി ആയിരുന്നു- 13

146. ഭാരതരത്നം ലഭിക്കുന്ന എത്രാമത്തെ രാഷ്ട്രപതിയാണ് പ്രണബ് മുഖർജി- 6

147. പ്രണാബ് മുഖർജിക്ക് ഭാരതരത്നം ലഭിച്ചത് എന്ന്- 2019

148. The dramatic decade : Indira gandhi years, The coalition years എന്നീ ബുക്കുകൾ രചിച്ചത് ആര്- പ്രണബ് മുഖർജി

149. ജമ്മുകശ്മീർ ഭാഷാ ബിൽ 2020 ഉൾപ്പെടുന്ന ഭാഷകൾ ഏതെല്ലാം- ഉർദു, ഹിന്ദി, കശ്മീരി ദോഗ്രി, ഇംഗ്ലീഷ്

150. പരിസ്ഥിതി സംരക്ഷണത്തിനായി മൃതദേഹ രൂപത്തിൽ കിടന്നു പ്രതിഷേധം നടത്തിയ ലണ്ടൻ സംഘടന ഏത്- എക്സിൻഷ്യൻ റിബെല്ലിയൻ

151. ഐടി ആക്ടിലെ ഏത് നിയമപ്രകാരമാണ് കേന്ദ്രസർക്കാർ മൊബൈൽ ആപ്പുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്- 69A

152. കേന്ദ്ര ഐടി വകുപ്പ് മന്ത്രി- രവിശങ്കർ പ്രസാദ്

153. ഇന്ത്യയുടെ മാനവ വിഭവശേഷി വകുപ്പ് മന്ത്രി- രമേശ് പൊക്രിയാൽ

154. 2020 സെപ്റ്റംബർ 3- ന് ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റർ അക്കൗണ്ട് ആരുടെയാണ്- പ്രധാനമന്ത്രി നരേന്ദ്ര മോഡി

155. ലോകത്തിലെ ഏറ്റവും വലിയ നാവികസേനയുള്ള രാജ്യമേത്- ചൈന 

156. റെയിൽവേ ബോർഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി നിയമിതനായതാര്- വി കെ യാദവ്  

157. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷന്റെ ആദ്യ വനിതാ ഡയറക്ടർ ജനറൽ ആര്- ഉഷ പഥേ 

158. ലോക നാളികേര ദിനമെന്ന്- സെപ്റ്റംബർ 2 
Theme- Invest in Coconut to save the world.

159. കേരളത്തിലെ ആദ്യ ഓപ്പൺ സർവ്വകലാശാല നിലവിൽ വരുന്നത് എവിടെ- കൊല്ലം

160. കേരളത്തിലെ ആദ്യ ഓപ്പൺ സർവകലാശാല ആരുടെ നാമധേയത്തിൽ അറിയപ്പെടും- ശ്രീനാരായണഗുരു.

161. കേരളത്തിലെ ആദ്യ ഓപ്പൺ സർവകലാശാല നിലവിൽ വരുന്നത് എന്ന്- 2020 ഒക്ടോബർ 2

162. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാൻ ആര്- അവീക്ക് സർക്കാർ

163. അന്തരിച്ച ബാബി സാഹിബ് അഥവാ അക്ബർ ഖാൻ ബാബി ഏത് മേഖലയുമായി ബന്ധം- ക്രിക്കറ്റ്

164. ഇന്ത്യയുടെ കരസേന മേധാവി- ജനറൽ മനോജ് മുകുന്ദു നരവനെ

165. പിനാക്ക റോക്കറ്റ് ലോഞ്ചറുകൾ വഹിക്കുന്ന ആധുനിക വാഹനങ്ങൾ നിർമ്മിക്കാനായി കരാർ ഏറ്റെടുത്ത ഇന്ത്യൻ കമ്പനി ഏത്- ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റട് 

166. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തീപിടിച്ച എണ്ണക്കപ്പൽ- ന്യൂ ഡയമണ്ട്

167. ഇന്ത്യയുടെ വ്യോമ സേന മേധാവി- ആർ കെ എസ് ബദോരിയ

168. നാവിക സേന മേധാവി- കരംബീർ സിംഗ്

169. റമ്മിയും പോക്കറും അടക്കമുള്ള ഓൺലൈൻ ഗെയിമുകൾക്ക് നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനമേത്- ആന്ധ പ്രദേശ്

170. ഇന്ത്യൻ റെയിൽവേയുടെ ആദ്യ സി.ഇ.ഒ ആയി നിയമിതനായത്- വിനോദ് കുമാർ യാദവ്

171. പ്രോസ്പെക്ട് മാഗസിൻ സർവ്വേ പ്രകാരം കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വനിതകളിൽ ഒന്നാം സ്ഥാനം- ആരോഗ്യമന്ത്രി കെ ശൈലജ

172. കേരളത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസക്കൂലി അടുത്ത സാമ്പത്തിക വർഷം മുതൽ എത്ര രൂപ ആയിട്ടാണ് വർധിപ്പിക്കുന്നത്- 291

173. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ചുമതലയേറ്റ വ്യക്തി- ടോമിൻ തച്ചങ്കരി

174. ഗോവ മുഖ്യമന്ത്രി- പ്രമോദ് സാവന്ത്

175. തിരുവനന്തപുരം അന്താരാഷ്ട് വിമാനത്താവളത്തിന്റെ നടത്തിപ്പും വികസനവും എത്ര വർഷത്തേക്ക് അദാനി ഗ്രൂപ്പിനെ ഏല്പിക്കാനാണ് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്- 50 വർഷം
ജയ്പുർ, ഗുവാഹാട്ടി വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് പാട്ടവ്യവസ്ഥയിൽ ലഭിക്കും

176. ലണ്ടനിലെ  Prospect Magazine അടുത്തിടെ പുറത്തിറക്കിയ 'World's Top 50 thinkers for the Covid- 19 Age' പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ കേരളത്തിലെ മന്ത്രി- കെ.കെ. ശൈലജ

177. FA Community Shield 2020 ഫുട്ബോൾ കിരീട ജേതാക്കൾ- Arsenal FC 

178. Bureau of Civil Aviation Security യുടെ ആദ്യ വനിത DG ആയി അടുത്തിടെ നിയമിതയായ വ്യക്തി- Usha Padhu 

179. റെയിൽവേ ബോർഡിന്റെ സി.ഇ.ഒ. ആയി അടുത്തിടെ നിയമിതനായത്- വിനോദ് കുമാർ യാദവ്

180. 'The Commonwealth of Cricket: A Lifelong Love Affair with the most subtle and Sophisticated Game known to Human kind' എന്ന പുസ്തകത്തിന്റെ രചയിതാവ്- രാമചന്ദ്ര ഗുഹ 

181. അടുത്തിടെ നടന്ന Western & Southern Open Tennis Tournament വിജയിച്ച വ്യക്തി- Novak Djokovic 

182. Online FIDE, Chess Olympiad 2020- ന്റെ ജേതാക്കൾ- India, Russia (ഇന്ത്യയുടെ ആദ്യ സ്വർണമാണിത്) 

183. ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള സംസ്ഥാന മുഖ്യമന്ത്രിയുടെ പുരസ്കാരം പങ്കിട്ടത്- മണ്ണുത്തി (തൃശ്ശൂർ), പത്തനംതിട്ട പോലിസ് സ്റ്റേഷനുകൾ  
പൊതുജനങ്ങളോടുള്ള പെരുമാറ്റം, കുറ്റാന്വേഷണ മികവ്, മെച്ചപ്പെട്ട നിലവാരം എന്നിവ മാനദണ്ഡമാക്കിയാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

184. ഓൺലൈൻ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച മലയാളി- നിഹാൽ സരിൻ

185. 2020 സെപ്റ്റംബറിൽ ഇന്ത്യ പിൻവലിച്ച് ചൈനീസ് പേയ്മെന്റ്- ആലിബാബ 

186. ആരോഗ്യ പ്രവർത്തകർക്ക് ആദരവ് പ്രകടിപ്പിച്ചു തിരുവോണ ദിനത്തിൽ കൂറ്റൻ പൂക്കളം ഒരുക്കിയത് എവിടെ- അബുദാബി

187. Tenzing Norgay Adventure Award നേടുന്ന ഇന്ത്യയിലെ ആദ്യ Divyang sports person (Para Athlete)- Satyendra Singh Lohia (Para swimmer)

188. 2020 ആഗസ്റ്റിൽ നടന്ന Online FIDE Chess Olympiad ലെ ജേതാക്കൾ- ഇന്ത്യ, റഷ്യ

189. Russia- യുടെ നേത്യത്വത്തിൽ 2020 സെപ്റ്റംബറിൽ നടക്കുന്ന സൈനിക അഭ്യാസം- Kavkaz 2020 (വേദി- Astrakhan Region, Russia)

190. 2020- ലെ Belgium Grand Prix ജേതാവ്- Lewis Hamilton

191. 2020 ആഗസ്റ്റിൽ പെൻഷൻകാർക്കായി CISF ആരംഭിച്ച Mobile Application- Pensioner's Corner

192. 2020 ആഗസ്റ്റിൽ അന്തർദേശീയ കായികതാരങ്ങളുടെ വീടുകളിലേക്ക് Road connectivity ഉറപ്പുവരുത്തുന്നതിനായി Major Dhyan Chand Vijayapath Yojana ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്

193. ഇന്ത്യയിൽ ആദ്യമായി International Women's Trade Centre നിലവിൽ വരുന്ന സംസ്ഥാനം- കേരളം (അങ്കമാലി)

194. 2020 ആഗസ്റ്റിൽ Korea- ൽ നാശനഷ്ടങ്ങൾക്കിടയാക്കിയ ചുഴലിക്കാറ്റുകൾ- Bavi, Maysak

195. 2020 ആഗസ്റ്റിൽ നിര്യാതനായ പ്രശസ്ത അത്ലറ്റിക്സ് പരിശീലകനും 2020- ലെ ധ്യാൻചന്ദ് പുരസ്കാര ജേതാവുമായ വ്യക്തി- Purushotham Rai

196. 2020 ആഗസ്റ്റിൽ 200 Billion Dollar ആസ്തി നേട്ടം കൈവരിച്ച ആദ്യ വ്യക്തി- Jeff Bezos (Amazon CEO)

197. 'Pitching It Straight: Memoir of a Cricket Guru' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Gurucharan Singh (മുൻ ക്രിക്കറ്റ് പരിശീലകൻ), M.S. Unnikrishnan

198. 2020 ആഗസ്റ്റിൽ നിയമിതനായ Lebenan- ന്റെ പുതിയ പ്രധാനമന്ത്രി- Mustapha Adif

199. 2020 ആഗസ്റ്റിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശരാജ്യങ്ങളിലും ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശികളായ കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഉത്തർപ്രദേശിൽ ആരംഭിച്ച Portal- NRI Unified Portal

200. 2020 ആഗസ്റ്റിൽ ആരോഗ്യപരമായ കാരണങ്ങളാൽ രാജിവെച്ച ജപ്പാന്റെ പ്രധാനമന്ത്രി- Shinzo Abe

201. 2020 ആഗസ്റ്റിൽ SBI Mutual Fund ന്റെ പുതുതായി നിയമിതനായ MD & CEO- Vinay Tonse 

202. 2020 ആഗസ്റ്റിൽ വിവിധ സർക്കാർ ക്ഷേമപദ്ധതികളുടെ സേവനം ലഭിക്കാത്ത അർഹരായവർക്ക് സേവനങ്ങൾ ലഭ്യമാക്കുന്നതിന് Jammu & Kashmir- ൽ ആരംഭിക്കുന്ന ക്യാമ്പയിൻ- Iraada

203. 2020 ആഗസ്റ്റിൽ Digital Technology Sabha Excellence Award നേടിയത്- കേരളാ പോലീസ്

204. 2020 ആഗസ്റ്റിൽ ക്യാൻസർ ബാധയെ തുടർന്ന് അന്തരിച്ച പ്രശസ്ത Hollywood നടൻ- Chadwick Boseman

205. 2020 -ലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രതിരോധ സേനാംഗങ്ങൾക്കുള്ള ധീരതാ മെഡലുകളിൽ കീർത്തിചക്രം ലഭിച്ചത് (മരണാനന്തരം) ആർക്ക്- അബ്ദുൾ റാഷിദ് കലാസ് (ഹെഡ് കോൺസ്റ്റബിൾ, ജമ്മു കശ്മീർ പോലീസ്) 
ഒരു കീർത്തിചക്രയും നാല് ശൗര്യചക്രയുമുൾപ്പെടെ 84 ബഹുമതികളാണ് പ്രഖ്യാപിച്ചത്. 
മലയാളികളായ വിങ് കമാൻഡർ വിശാഖ് നായർ (ശൗര്യചക്ര), കമാൻഡർ ധനുഷ് മേനോൻ (നൗസേനാ മെഡൽ) എന്നിവർക്കും ബഹുമതികൾ ലഭിച്ചു.

206. മഹാത്മാഗാന്ധിയുടെ പ്രഥമ കേരള സന്ദർശനത്തിന് എന്നാണ് 100 വർഷം തികഞ്ഞത്- 2020 ഓഗസ്റ്റ് 18- ന് 
1920 ഓഗസ്റ്റ് 18- ന് തിരുച്ചിറപ്പള്ളിയിൽ നിന്നാണ് ഗാന്ധിജിയും ഖിലാഫത്ത് നേതാവായ മൗലാനാ ഷൗക്കത്തലിയും കോഴിക്കോട്ട് എത്തിയത്.  
1920- ന് പുറമേ 1925, 1927, 1934, 1937 എന്നീ വർഷങ്ങളിലായി അഞ്ചു പ്രാവശ്യം മഹാത്മാഗാന്ധി കേരളം സന്ദർശിച്ചിട്ടുണ്ട്.

207. അന്തരിച്ച പണ്ഡിറ്റ് ജസ് രാജ് ഏത് മേഖലയിലാണ് പ്രശസ്തൻ- ഹിന്ദുസ്ഥാനി സംഗീതം  
ജുഗൽബന്ദി (Jugalbandi)- യുടെ മറ്റൊരു രൂപമായ ജസ് രംഗി (Jasrangi) ചിട്ടപ്പെടുത്തിയത് ഇദ്ദേഹമാണ്. 
വിശ്വ സംഗീതത്തിന് ജസ് രാജ് നൽകിയ സംഭാവനകളെ ആദരിച്ച് ഇന്റെർ നാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ (IAU) ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള കുഞ്ഞൻ ഗ്രഹത്തിന് Panditjasraj എന്ന് 2019- ൽ നാമകരണം ചെയ്തിരുന്നു.  
പത്മവിഭൂഷൺ, കേരള സർക്കാരിന്റെ സ്വാതി സംഗീത പുരസ്കാരം (2008) തുടങ്ങി ഒട്ടേറെ ബഹുമതികൾ നേടിയിട്ടുണ്ട്.- 

208. അടുത്തിടെ അന്തരിച്ച പുനലൂർ രാജൻ ഏത് രംഗത്താണ് പ്രശസ്തി നേടിയിരുന്നത്- ഫോട്ടോഗ്രാഫി  
'ബഷീർ: ഛായയും ഓർമയും', 'എം.ടി.യുടെ കാലം ' എന്നിവ കൃതികൾ.

209. ഗോവ ഗവർണറായിരുന്ന സത്യപാൽ മാലിക്കിനെ ഏത് സംസ്ഥാനത്തേക്കാണ് മാറ്റി നിയമിച്ചത്- മേഘാലയ 
ജമ്മു - കാശ്മീർ സംസ്ഥാനത്തിന്റെ  (ഇപ്പോൾ കേന്ദ്ര ഭരണ പ്രദേശം) ഒടുവിലത്ത ഗവർണർ കൂടിയായിരുന്നു സത്യ പാൽ മാലിക്. 
മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിക്കാണ് ഗോവയുടെ അധികച്ചുമതല
<സമകാലികം: മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
<കറന്റ് അഫയേഴ്‌സ് -English ഇവിടെ ക്ലിക്കുക>  
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (ENGLISH) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments