ലോകരാജ്യങ്ങൾ: ഓസ്‌ത്രേലിയ, അന്‍ഡോറ, മാൾട്ട, മംഗോളിയ, നൗറു -ചോദ്യോത്തരങ്ങൾ
1. ഓസ്‌ത്രേലിയ
* തലസ്ഥാനം കാന്‍ബറ.
* നാണയം - ഡോളര്‍.
* പാര്‍ലമെന്റാണ് നിയമനിര്‍മാണ സഭ.
* പ്രധാന മതം - ക്രിസ്തുമതം.
* കംഗാരുവിന്റെ നാട്, സുവര്‍ണ കമ്പിളിയുടെ നാട് (Land of Golden Fleece) , ഭൂഖണ്ഡദ്വീപ് , the down under എന്നീ അപരനാമങ്ങള്‍ സ്വന്തം.
* ഓസ്ട്രേലിയയില്‍ എത്തിയ ആദ്യത്തെ യൂറോപ്യന്‍ ക്യാപ്റ്റന്‍ ജെയിംസ് കുക്ക് ആണ്.
* തന്റെ മുന്നാമത്തെ നാവിക പര്യവേഷണസമയത്ത് ഹവായ് ദീപില്‍വച്ച് ക്യാപ്റ്റന്‍ കുക്ക് കൊല്ലപ്പെട്ടു (1779).
* ക്യാപ്റ്റന്‍ കുക്കിന്റെ കപ്പലിന്റെ പേര്‍ Endeavour.
* ഒളിമ്പിക്സിനു വേദിയായ ദക്ഷിണാര്‍ധഗോളത്തിലെ ആദ്യ നഗരമാണ് മെൽബണ്‍ (1956).
* കലണ്ടര്‍ ഇയറിലെ ആദ്യത്തെ ഗ്രാന്‍ഡ്‌സ്ലാം ടൂര്‍ണമെന്റ് ഓസ്ട്രേലിയന്‍ ഓപ്പ
ണാണ്.
* ലോകത്താദ്യമായി (1996) ദയാവധത്തിന് നിയമ സാധുത നല്‍കിയ പ്രദേശം ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറിയാണ് (ഈ പ്രത്യേകത രാജ്യത്തെ മുഴുവന്‍ പ്രദേശത്തും പ്രാബല്യത്തില്‍വന്ന രാജ്യം നെതര്‍ലന്‍ഡ്സ് ആണ്).
* തിരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച ആദ്യ രാജ്യമാണ് ഓസ്‌ട്രേലിയ.
* ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റാണ് ഗ്രേറ്റ് ബാരിയര്‍ റീഫ്. ച്രന്ദ്രനില്‍
നിന്നു നോക്കിയാല്‍ കാണാവുന്ന ജന്തുനിര്‍മിതമായ വസ്തുവാണിത്.
* ലോകത്തിലെ ഏറ്റവും വിസ്തീര്‍ണം കുടിയ നഗരമാണ് ഓസ്ട്രേലിയിലെ മൌണ്ട്‌ഇസ.
* ഓസ്ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദിയാണ് മുറേ-ഡാര്‍ലിംഗ്.
* ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഓദ്യോഗിക വസതി ദി ലോഡ്ജ്
* ഓസ്‌ട്രേലിയയുടെ ദേശീയ ദിനമാണ് ജനുവരി 26.
* യുക്കാലിപ്റ്റസിന്റെ ജന്മദേശം ഓസ്ട്രേലിയ. അക്കേഷ്യയാണ് ദേശീയ വ്യക്ഷം.
* അഞ്ചു പ്രാവശ്യം ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ജേതാക്കളായ രാജ്യം (1987,
1999, 2003, 2007, 2015).
* മുട്ടയിടുന്ന സസ്തനങ്ങള്‍ കാണപ്പെടുന്ന ഭൂഖണ്ഡമാണ് ഓസ്‌ട്രേലിയ.
* ഇംഗ്ളണ്ടുമായി ആഷസ് ക്രിക്കറ്റ് കപ്പിനുവേണ്ടി ഏറ്റുമുട്ടുന്ന രാജ്യം.
* കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തില്‍ ഏറ്റവും കുടുതല്‍ പ്രാവശ്യം മെഡല്‍നിലയില്‍ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം ഓസ്ട്രേലിയയാണ്.
* പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ പുറത്തിറക്കിയ ആദ്യ രാജ്യം ഓസ്ട്രേലിയ ആണ്.
* ഓസ്‌ട്രേലിയയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് ജൂലിയ ഗിലാര്‍ഡ്.
* ലോകത്തിലാദ്യമായി ക്ലൈമറ്റ് ചേഞ്ച് അക്കൌണ്ടബിലിറ്റി ബില്‍ അവതരിപ്പിച്ച രാജ്യം ഓസ്ട്രേലിയ ആണ്.
* ലോകത്തേറ്റവും കൂടുതല്‍ യുറേനിയം നിക്ഷേപമുള്ള രാജ്യം ഓസ്ട്രേലിയ ആണ്.
* ലോകത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ദേശീയ പാത എന്നു വിശേഷിപ്പിക്കപ്പെടുന്ന ഓസ്ട്രേലിയയിലെ ഹൈവേ-1 ന്റെ നീളം 14,500 കിലോമീറ്ററാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ പാൻ അമേരിക്കൻ ഹൈവേ ആണ് 48000 കിലോമീറ്ററാണ് ഇതിന്റെ നീളം.
* ഓസ്ട്രേലിയയുടെ ദേശീയ ഹോക്കിടീമാണ് കുക്കാബുറാസ്.
2. അൻഡോറ
* തെക്കുപടിഞ്ഞാറന്‍ യുറോപ്പ്, തലസ്ഥാനം അന്‍ഡോറ ലാ വെല്ല. നാണയം യുറോ.
* ലോകത്തിലെ ഏക കോ - പ്രിന്‍സിപ്പാലിറ്റി ആണ് അൻഡോറ. ഫ്രഞ്ച് പ്രസിഡന്റും സ്പെയിനിലെ കാറ്റലോണിയയിലെ Bishop of Urgell ഉം ചേര്‍ന്നാണ് ഇവിടത്തെ ഭരണാധികാരം നിര്‍വഹിക്കുന്നത്.
* ലോകത്തില്‍ ഏറ്റവും ആയുര്‍ ദൈര്‍ഘ്യം കൂടിയ രാജ്യമാണ് അൻഡോറ.
* യൂറോപ്പില്‍ ഏറ്റവും ഉയരത്തില്‍ (1023 മീറ്റര്‍) സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം അന്‍ഡോറയുടേതാണ് ( ലോകത്തില്‍ ഈ പ്രത്യേകതയുള്ള തലസ്ഥാനം ബൊളീവിയയിലെ ലാപാസ് ആണ്)
* പാര്‍ലമെന്റിന്റെ പേര്‍ ജനറല്‍ കൌണ്‍സില്‍.
3. മാള്‍ട്ട
* മെഡിറ്ററേനിയന്‍ കടലില്‍ സ്ഥിതിചെയ്യുന്ന ഒരു ദക്ഷിണ യൂറോപ്യന്‍ രാഷ്ട്രമാണ് മാള്‍ട്ട.
* തേനിന്റെ നാട് എന്ന അപരനാമത്തില്‍ മാള്‍ട്ട അറിയപ്പെടുന്നു.
* ഭൂമിശാസ്ത്രപരമായി ഒരു ദ്വീപസമുഹമാണ് മാള്‍ട്ട. സഞ്ചാരികളുടെ പറുദീസയാണ് യൂറോപ്പിലെ അതിമനോഹര രാജ്യങ്ങളിലൊന്നായ മാള്‍ട്ട.
* ടുണിഷ്യ, ലിബിയ, ഇറ്റലി എന്നിവയാണ് അയല്‍രാജ്യങ്ങള്‍.
* മാള്‍ട്ടയുടെ തലസ്ഥാനമായ വാലറ്റ, യുറോപ്യന്‍ യൂണിയനിലെ ഏറ്റവും ചെറിയ തലസ്ഥാനമാണ്.
* യുറോപ്യന്‍ യൂണിയനില്‍ ഏറ്റവും വിസ്‌തീര്‍ണവും ജനസംഖ്യയും കുറഞ്ഞ രാജ്യമാണ് മാള്‍ട്ട.
* മാള്‍ട്ടീസും ഇംഗ്ലീഷുമാണ് മാള്‍ട്ടയിലെ ഓദ്യോഗിക ഭാഷകള്‍. യൂറോയാണ് നാ
ണയം.
* പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മാള്‍ട്ട . ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഭാഗമായി.
* 1964-ല്‍ ബ്രിട്ടണില്‍നിന്ന് സ്വാതന്ത്ര്യം നേടി.
* 1971 വരെ ബ്രിട്ടിഷ് രാജ്ഞിയായിരുന്നു രാഷ്ട്ര മേധാവി.
* പാര്‍ലമെന്ററി ജനാധിപത്യം പിന്തുടരുന്ന ഇവിടെ പ്രസിഡന്റാണ് രാഷ്ട്രത്തലവന്‍.
* സര്‍ക്കാരിനെ നയിക്കുന്നത് പ്രധാനമന്ത്രിയാണ്.
* റോമന്‍ കത്തോലിക്കരാണ് ഏറ്റവും വലിയ മതവിഭാഗം.
* ഹൌസ് ഓഫ് റപ്രസന്റേറ്റീവ്സ് ആണ് നിയമനിര്‍മാണസഭ.
* 1964 ഡിസംബര്‍ ഒന്നിന് ഐകൃരാഷ്ട്രസഭയില്‍ അംഗത്വം ലഭിച്ചു. യുറോപ്യന്‍
യുണിയന്‍, കോമണ്‍വെല്‍ത്ത് എന്നിവയിലും അംഗമാണ്.
* അറുപത് വര്‍ഷത്തോളം നീണ്ട ശീതയുദ്ധം അവസാനിക്കാനിടയായ, അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെയും സോവിയറ്റ് യൂണിയന്റെ ഭരണാധികാരി ഗോര്‍ബച്ചേവിന്റെയും കൂടിക്കാഴ്ച നടന്നത് (1989 ഡിസംബര്‍) മാള്‍ട്ടയിലാണ്.
4. നൗറു
* ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്കായ നൗറു ഐക്യരാഷ്ട്ര സഭയില്‍ അംഗത്വമുള്ള ഏറ്റവും ചെറിയ റിപ്പബ്ലിക്ക് കൂടിയാണ്.
* നൗറുവിന്റെ പഴയ പേരാണ് പ്ലസന്റ് ഐലന്‍ഡ്സ്. പശ്ചിമധ്യ ശാന്ത സമുദ്രത്തിലാണ് സ്ഥാനം.
* ഒന്നാം ലോകമഹായുദ്ധത്തിനുശേഷം 1968 വരെ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ബ്രിട്ടണ്‍ എന്നി രാജ്യങ്ങള്‍ സംയുക്തമായി ഭരണം നടത്തിയ രാജ്യമാണ് നൗറു.
* 1968-ല്‍ സ്വതന്ത്രമായി.
* ഏറ്റവും ജനസംഖ്യ കുറഞ്ഞ രണ്ടാമത്തെ രാജ്യമാണ് നൗറു.
* ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപരാഷ്ട്രമായ നൌറു, ഓദ്യോഗിക തലസ്ഥാനമില്ലാത്ത ഏക റിപ്പബ്ലിക്കുമാണ്.
* നൗറുവിന്റെ ഭരണകേന്ദ്രം യാരെന്‍ ആണ്.
* ഫോസ്ഫേറ്റ് നിക്ഷേപങ്ങളാല്‍ സമ്പന്നമാണ് നൗറു. ഫോസ്ഫേറ്റ് ഖനനമാണ്
പ്രധാന വരുമാനം.
* ഓസ്ട്രേലിയന്‍ ഡോളറാണ് നൗറുവിലെ നാണയം.
* ലോകത്തെ ഒരേയൊരു പാലിന്‍ഡ്രോമിക് (വിപരിതദിശയില്‍ വായിച്ചാലും അതേ വാക്ക്) നാഷണനാലിറ്റിയാണ് നൗറുവന്‍ (‘Nauruan’).
5. മംഗോളിയ
* ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കരബദ്ധരാജ്യമായ മംഗോളിയ മധ്യേഷ്യയില്‍ സ്ഥിതിചെയ്യുന്നു.
* നീലാകാശത്തിന്റെ നാട് എന്ന അപരനാമം മംഗോളിയയ്ക്കുണ്ട്.
* റഷ്യയ്ക്കും ചൈനയ്ക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന മംഗോളിയ ലോകത്തിലെ ഏറ്റവും വലിയ ബഫര്‍ സ്റ്റേറ്റാണ്.
* രണ്ടുരാജ്യങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്നതിലൂടെ അവ തമ്മിലുള്ള യുദ്ധ സാധ്യത കുറയ്ക്കുന്ന രാജ്യമാണ് ബഫര്‍ സ്റ്റേറ്റ്.
* ലോകത്ത് ഏറ്റവും ജനസാന്ദ്രത കുറഞ്ഞ രാജ്യമാണ് മംഗോളിയ.
* രാജ്യത്തെ ജനങ്ങളില്‍ അധികവും മംഗോളിയന്‍ വംശജരാണ്.
* ചൈനയിലും മംഗോളിയയിലൂമായിസ്ഥിതി ചെയ്യുന്ന ഗോബി മരുഭൂമി ഏഷ്യയിലെ ശീത മരുഭൂമികളില്‍ ഏറ്റവും വിസ്‌തീര്‍ണം കൂടിയതാണ്.
* മംഗോള്‍ സാമ്രാജ്യത്തിന്റെ സ്ഥാപകന്‍ ചെങ്കിഷ്ഖാനാണ്. ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്‍ തെമുജിന്‍. അദ്ദേഹത്തിന്റെ പുത്രന്‍ കുബ്ലൈഖാനാണ് ചൈനയില്‍ യുവാന്‍ വംശം സ്ഥാപിച്ചത്.
* കുബ്ലൈഖാന്റെ തലസ്ഥാനമായിരുന്നു സാനഡു (1797-ല്‍ കുബ്ലൈഖാന്‍ എന്ന പദ്യം രചിച്ചത് സാമുവല്‍ ടെയ്ലര്‍ കോളറിഡ്ജാണ്).
* ചെങ്കിഷ്ഖാന്‍ എയര്‍പോര്‍ട്ട് ഉലാന്‍ ബേറ്ററിലാണ്.
* ലോകചരിത്രത്തില്‍ ബ്രിട്ടിഷ് സാമ്രാജ്യം കഴിഞ്ഞാല്‍ (33%) ഏറ്റവും കൂടുതല്‍ വിസ്തീര്‍ണമുണ്ടായിരുന്ന സാമ്രാജ്യമാണ്‌മംഗോള്‍ സ്മ്രമാജ്യം (33 മില്യണ്‍ ചതുരശ്ര കിലോമീറ്റര്‍). എന്നാല്‍, തുടര്‍ച്ചയായുള്ള പ്രദേശങ്ങള്‍ മാത്രം പരിഗണിക്കുകയാണെങ്കില്‍ മംഗോള്‍ സാമ്രാജ്യത്തിനാണ് ഒന്നാം സ്ഥാനം. 1279-ല്‍ കരയുടെ 22.29 ശതമാനം മംഗോള്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.
* ഒര്‍ഖോണ്‍ നദിയാണ് മംഗോളിയയിലെ ഏറ്റവും വലിയ നദി. ഇത് ബെയ്കാല്‍
തടാകത്തില്‍ എത്തിച്ചേരുന്നു.
* മംഗോളിയയുടെ തലസ്ഥാനമായ ഉലാന്‍ബേറ്റര്‍ ലോകത്തിലെ ഏറ്റവും തണുപ്പു
കൂടിയ തലസ്ഥാന നഗരമാണ്. മംഗോളിയയിലെ ഏറ്റവും വലിയ നഗരമാണിത്.
* യൂണിറ്ററി പാര്‍ലമെന്ററി കോണ്‍സ്റ്റിറ്റ്യുഷണല്‍ റിപ്പബ്ലിക്കായ മംഗോളിയയുടെ നിയമനിര്‍മാണസഭയുടെ പേര്‍ സ്റ്റേററ് ഗ്രേറ്റ് ഖുറല്‍ എന്നാണ്.
* ടോഗ്രോഗ് ആണ് മംഗോളിയയിലെ നാണയം.
* മന്‍ചു-ക്വിംഗ് സാമാജ്യത്തില്‍നിന്ന് മംഗോളിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ച വര്‍ഷമാണ് 1911. എങ്കിലും പുതിയ ചൈനീസ് റിപ്പബ്ലിക് മംഗോളിയയെ പരിഗണിച്ചത് ചൈനയുടെ ഭാഗമായിത്തന്നെയാണ്.
* ജനകീയ വിപ്ലവത്തെത്തുടര്‍ന്ന് സോവിയറ്റ് സഹായത്തോടെ 1921 ജൂലൈ 11-ന്
ചൈനയില്‍നിന്ന് പൂര്‍ണ സ്വാതന്ത്യം നേടി. ഔട്ടര്‍ മംഗോളിയയ്ക്കു മാത്രമാണ്
സ്വാതന്ത്ര്യം ലഭിച്ചത്. ഇന്നര്‍ മംഗോളിയ ചൈനയുടെ ഭാഗമാണ്.
* 1924-ല്‍ മംഗോളിയന്‍ പീപ്പിള്‍സ് റിപ്പബ്ലിക് നിലവില്‍ വന്നു. റഷ്യയുടെ സൈനിക സാന്നിധ്യം 1989-വരെ മംഗോളിയയിലുണ്ടായിരുന്നു.
* പീപ്പിള്‍സ് റിപ്പബ്ലിക് എന്ന വാക്ക് പേരില്‍നിന്ന് ഒഴിവാക്കിയത് 1992-ലാണ്. ആദ്യത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത് 1993-ലാണ്.
* ബുദ്ധമതമാണ് മംഗോളിയയിലെ പ്രധാനമതം. രാജ്യത്തെ മുഖ്യ ജനവിഭാഗം മംഗോള്‍ വംശജരാണ്.
* മംഗോളിയയിലെ പ്രധാന ദേശീയ ഉല്‍സവമാണ് നാഡം ഉല്‍സവം (Naadam).
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
<മറ്റ് ലോക രാജ്യങ്ങളെ അറിയാന്‍ -ഇവിടെ ക്ലിക്കുക >
PSC Solved Question Papers ---> Click here
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS -> Click here
PSC Degree Level Questions & Answers - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here

PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍