കേരളത്തിലെ ജില്ലകൾ: തൃശ്ശൂർ (അദ്ധ്യായം -01) 
(ചോദ്യോത്തരങ്ങൾ, പഠനക്കുറിപ്പുകൾ)


അപൂർവ വസ്തുതകൾ ഉൾപ്പെടെ തൃശൂരുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും, ചോദ്യോത്തരങ്ങളും രണ്ട് അദ്ധ്യായങ്ങളിലായി ഇവിടെ നൽകുന്നു.

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമാണ്‌ തൃശൂര്‍. കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിലെ തിലകക്കുറിയാണ് തൃശൂർ. സംഘകാല രാജാക്കന്മാരുടെ കാലത്ത് വഞ്ചി എന്നറിയപ്പെട്ടിരുന്ന ചേര തലസ്ഥാനം ഇപ്പോഴത്തെ തൃശൂർ ജില്ലയുടെ ഭാഗമായിരുന്നു എന്നാണ് ചരിത്രകാരന്മാരുടെ പക്ഷം. അതിനാൽ തന്നെ ഇന്നത്തെ തൃശൂർ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും ചേര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു എന്ന് കരുതപ്പെടുന്നു.
കേരളത്തിലെ ആദ്യത്തെ കൃസ്ത്യൻ പള്ളിയും ജൂതപള്ളിയും മുസ്സിം പള്ളിയും സ്ഥാപിതമായത്‌ കൊടുങ്ങല്ലൂരിലാണ്‌. കേരള ചരിത്രത്തിലെ പല സുപ്രധാന സംഭവങ്ങളും തൃശൂരിന്റെ മണ്ണിലാണ്‌ അരങ്ങേറിയത്‌. ആസ്ഥാനം തൃശൂർ നഗരം ആണ്. നഗരത്തിന്റെ മദ്ധ്യഭാഗത്തായി ഒരു ചെറുകുന്നിൻപുറത്ത് ശ്രീവടക്കുംനാഥൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. 
തൃശൂർ ജില്ലക്ക് ആകെ 7 താലൂക്കുകളാണ് (തൃശ്ശൂർ, മുകുന്ദപുരം, ചാവക്കാട്, കൊടുങ്ങല്ലൂർ, തലപ്പിള്ളി, ചാലക്കുടി, കുന്നംകുളം) ഉള്ളത്. ഇരിങ്ങാലക്കുട, ചാവക്കാട്, കൊടുങ്ങല്ലൂർ, ചാലക്കുടി, കുന്നംകുളം, ഗുരുവായൂർ, വടക്കാഞ്ചേരി എന്നിവയാണ് നഗരസഭകൾ. ജില്ലയിൽ 17 ബ്ലോക്ക് പഞ്ചായത്തുകളും 87 ഗ്രാമപഞ്ചായത്തുകളുമുണ്ട്. 

പ്രത്യേകതകള്‍
* കേരളത്തില്‍ ഏറ്റവും കുടുതല്‍ പോസ്റ്റോഫീസുകളുള്ള ജില്ല

* ഏറ്റവും കൂടുതല്‍ ബ്ലോക്ക്‌ പഞ്ചായത്തുകളുള്ള ജില്ല (17)

* ഏറ്റവുമധികം പ്രദേശത്ത്‌ ജലസേചന സൌകര്യമുള്ള ജില്ല

* കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ജില്ല.

* പൂരങ്ങളുടെ നാട് എന്നറിയപ്പെടുന്നത് തൃശൂരാണ്.

* കേരളത്തിൽ ഏറ്റവും കൂടുതൽ റവന്യൂ വില്ലേജുകൾ ഉള്ള ജില്ല.

* കേരളത്തിൽ ഏറ്റവും കൂടുതൽ സ്വർണാഭരണ നിർമാണം നടക്കുന്ന ജില്ല.

* കടൽത്തീരമില്ലാത്ത ഏക കോർപറേഷനാണ് തൃശൂർ.

* കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള കോർപറേഷൻ തൃശൂർ ആണ്.

ആദ്യത്തേത് 
* ഇന്ത്യയിലെ ആദ്യ ക്രിസ്ത്യന്‍ പള്ളി സ്ഥാപിച്ച സ്ഥലം- കൊടുങ്ങല്ലൂര്‍

* കേരളത്തില്‍ യഹൂദരുടെ ആദ്യ സങ്കേതം - കൊടുങ്ങല്ലൂര്‍

* കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ഉപാധ്യക്ഷന്‍- വള്ളത്തോള്‍ നാരായണ മേനോന്‍

* ഇന്ത്യയിൽ ആനകൾക്കായി ആദ്യ ആശുപത്രി സ്ഥാപിക്കപ്പെട്ടത് തൃശൂരിലാണ്.

* ഇന്ത്യയിലെ ആദ്യത്തെ കംപ്യൂട്ടര്‍ സാക്ഷര ഗ്രാമം- തയ്യൂര്‍ (2003)

* ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര രഹിത വില്ലേജ്‌ - വരവൂര്‍ (2000 മേയ് 7 നാണ് പ്രഖ്യാപനം നടന്നത്)

* ഇന്ത്യയിലെ ആദ്യത്തെ നിയമ സാക്ഷര വ്യവഹാര വിമുക്ത ഗ്രാമം- ഒല്ലൂക്കര

* കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ സര്‍വകലാശാലയുടെ ആസ്ഥാനം - തൃശ്ശൂര്‍

* ഇ.എം.എസ്‌. ഭവന പദ്ധതി ഉദ്ഘാടനം ചെയ്തത്‌ തൃശ്ശൂര്‍ ജില്ലയിലെ കൊടകരയിലാണ്‌.

* കേരളത്തിലെ ആദ്യത്തെ അന്ധവിദ്യാലയം 1934-ല്‍ കുന്നംകുളത്ത്‌ കെ.ടി.മാത്യു
സ്ഥാപിച്ചു. 1948-ല്‍ അത്‌ കൊച്ചീ സര്‍ക്കാര്‍ ഏറ്റെടുത്തു.

* കേരളത്തില്‍ പദവിയിലിരിക്കെ അന്തരിച്ച ആദ്യ നിയമസഭാംഗമാണ്‌ ഡോ.എ.ആര്‍.മേനോന്‍.

* സ്വാതന്ത്ര്യാനന്തരകേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ്‌ എം.എല്‍.എ., ഇ.ഗോപാലകൃഷ്ണമേനോന്‍ ആണ്‌. 1949ല്‍ കൊടുങ്ങല്ലൂര്‍ ഉപതിരഞ്ഞെടുപ്പിലാണ്‌ അദ്ദേഹം തിരു-കൊച്ചി നിയമസഭയിലേക്ക്‌ ജയിച്ചത്‌ 

* ഇന്ത്യയില്‍ ആദ്യമായി ഒരു നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റുകാരന്‍ കെ.അനന്തന്‍ നമ്പ്യാരാണ്‌. 1946ല്‍ മദ്രാസ് നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു.

* കേരളത്തിലെ ആദ്യത്തെ ഇന്ത്യന്‍ കോഫി ഹൌസ്‌ 1958-ല്‍ ആരംഭിച്ചത്‌ തൃശൂരിലാണ്‌.

* ഇന്ത്യയിലെ ആദ്യത്തെ ടെമ്പിള്‍ പൊലീസ്‌ സ്റ്റേഷന്‍ സ്ഥാപിതമായത്‌ ഗുരുവായുരിലാണ്‌ (2014).

* കേരളത്തിലെ ആദ്യത്തെ സ്പോര്‍ട്സ്‌ ആയുര്‍വേദ ആശുപത്രി ആരംഭിച്ചത്‌ തൃശൂരിലാണ്‌.

* ഇന്ത്യയിൽ ആദ്യമായി ഒരു സർക്കാർ സ്ഥാപനം ചിട്ടി നടത്താൻ ആരംഭിച്ചത് തൃശൂർ ആസ്ഥാനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസ് ലിമിറ്റഡ് ആണ്.

* സമ്പൂര്‍ണ വൈദ്യുതീകരണം സാധ്യമാക്കിയ കേരളത്തിലെ ആദ്യത്തെ നിയോജക മണ്ഡലം ഇരിങ്ങാലക്കുടയാണ്‌.

ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ ഫുഡ്പ്ലാസ ആരംഭിച്ചതു തൃശൂരിലാണ്.

* കേരളത്തിലെ ആദ്യ കലാക്ഷേത്രം എന്ന ഖ്യാതി കേരള കലാമണ്ഡലത്തിനാണ്. മഹാകവി വള്ളത്തോൾ നാരായണമേനോന്റെയും മുകുന്ദരാജാവിന്റേയും നേതൃത്വത്തിൽ 1930ലാണ് ചെറുതുരുത്തി ആസ്ഥാനമായി കേരള കലാമണ്ഡലം ആരംഭിച്ചത്. 1931ൽ മോഹിനിയാട്ട പരിശീലനം ആരംഭിച്ചു.

* കേരളത്തിലെ ആദ്യത്തെ കൽപിത സർവകലാശാലയാണ് (Deemed University) കേരളകലാമണ്ഡലം. 2006ലാണ് കൽപിത സർവകലാശാലാ പദവി ലഭിച്ചത്.

* ഇന്ത്യയിലെ ആദ്യത്തെ എലിഫന്റ്‌ ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നത്‌ മണ്ണുത്തിയില്‍
കേരള വെറ്ററിനറി സര്‍വകലാശാലയുടെ ആഭിമുഖ്യത്തിലാണ്‌.

* തൃശ്ശൂരില്‍ 1929-ല്‍ സ്ഥാപിതമായ സൗത്ത്‌ ഇന്ത്യന്‍ ബാങ്ക് ആണ്‌ സ്വകാര്യമേഖലയില്‍ കേരളത്തിലെ ആദ്യത്തെ ഷെഡ്യൂള്‍ഡ്‌ ബാങ്ക്‌.

* കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ രചിച്ച നല്ല ഭാഷ ആണ്‌ പച്ച മലയാളം
എന്ന സാഹിത്യ പ്രസ്ഥാനത്തിലെ ആദ്യത്തെ കൃതി.

കേരളത്തിലെ ആദ്യത്തെ മനുഷ്യനിർമിത കനാലായ കനോലിക്കനാൽ തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ കന്നുപോകുന്നു.

* ഇന്ത്യയിൽ ആദ്യമായി ISO 9001–2015 അംഗീകാരം നേടുന്ന ആദ്യ തദ്ദേശസ്വയം ഭരണസ്ഥാപനം എന്ന ബഹുമതി പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് സ്വന്തമാക്കി.

* കേരളത്തിലെ ആദ്യത്തെ ഫുഡ് ടെക്നോളജി കോളജ് ചാലക്കുടിക്കടുത്തു തുമ്പൂർമൂഴിയിൽ ആരംഭിച്ചു.

* ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ കേരളത്തിലെ ആദ്യത്തെ സെന്റർ ആരംഭിച്ചത് തൃശൂർ ജില്ലയിലെ കൈനൂർ ഗ്രാമത്തിൽ.

* മുസ്‌ലിംകളുടെ സാമൂഹികവും സാംസ്കാരികവുമായ ഉന്നമനത്തിനായി കേരളത്തിൽ രൂപീകരിക്കപ്പെട്ട ആദ്യത്തെ സംഘടനയായ മുസ്‌ലിം ഐക്യസംഘത്തിന്റെ ആദ്യ സമ്മേളനം നടന്നത് 1923ൽ കൊടുങ്ങല്ലൂരിലാണ്.

* കേരളത്തിലെ ആദ്യത്തെ ഡയമണ്ട് പോളിഷിങ് സെന്ററും ഫാക്ടറിയും ആരംഭിച്ചത് തൃശൂരിലാണ്.

* രാജ്യത്തെ ആദ്യത്തെ ആരോഗ്യസാക്ഷരതാ ഗ്രാമമെന്ന ഖ്യാതി സ്വന്തമാക്കിയത് മുല്ലക്കരയാണ്.

* കേരളത്തിലെ ആദ്യത്തെ തൊഴിൽരഹിത മുക്തഗ്രാമമായി പ്രഖ്യാപിക്കപ്പെട്ടതു തളിക്കുളം ആണ്.

*  കേരളനിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ആദ്യ ഔദ്യോഗിക ഭിന്നലിംഗവ്യക്തി (Transgender) എന്ന ഖ്യാതി നാട്ടിക നിയോജമണ്ഡലത്തിലെ വോട്ടറായ സുജി (സുജിത്ത് കുമാർ) സ്വന്തമാക്കി. എടമുട്ടം പാലപ്പെട്ട് സ്കൂളിലെ 133–ാം നമ്പർ ബൂത്തിൽ 2016 മേയ് 16നാണ് വോട്ട് രേഖപ്പെടുത്തിയത്.

* തേഡ്‌ ജെന്‍ഡറില്‍പ്പെടുന്ന തടവുകാര്‍ക്കായിപ്രത്യേക ബ്ലോക്ക്‌ സ്ഥാപിക്കുന്ന
കേരളത്തിലെ ആദ്യത്തെ ജയില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലാണ്‌.

ഓര്‍ക്കേണ്ടവ 
* കേരളത്തിലെ ഏറ്റവും വിസ്തീര്‍ണം കുറഞ്ഞ മുനിസിപ്പാലിറ്റി -ഗുരുവായൂര്‍

* ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മുസ്ലിം പള്ളിയാണ്‌ കൊടുങ്ങല്ലുരിനടുത്ത്‌ തിരുവഞ്ചിക്കുളത്തുള്ള ചേരമാന്‍ മോസ്‌ക്‌. മാലിക്‌ ബിന്‍ ദിനാറാണ്‌ എ.ഡി.629-ല്‍ ഇത്‌ നിര്‍മിച്ചത്‌. അവസാനമായി പുനർനിർമിച്ചത് 1974ലാണ്.

* ഇന്ത്യയിലെ ഏറ്റവും ജൈവവൈവിധ്യമുള്ള നദിയാണ്‌ ചാലക്കുടിപ്പുഴ.

* ദിവസേനയുള്ള ഭക്തരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ നാലാം സ്ഥാനമുള്ള ക്ഷ്രേതമാണ്‌ ഗുരുവായൂര്‍ ക്ഷേത്രം.

* കേരളചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ ആനയാണ്‌ ഗുരുവായൂര്‍ കേശവ൯. 1916-ല്‍ നിലമ്പൂര്‍ രാജകുടുംബം ഗുരുവായൂര്‍ ക്ഷ്രേതത്തില്‍ നടയ്ക്കിരുത്തി
യ ഈ ആന 1976-ലെ ഏകാദശി നാളില്‍ ചരിഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ഈ ആനയ്ക്ക്‌ ഗജരാജപട്ടം നല്‍കുകയുണ്ടായി.

* ഉണ്ണികൃഷ്ണന്‍ പുതൂര്‍ രചിച്ച്‌ ഭരതന്‍ സംവിധാനം ചെയ്ത ഗുരുവായൂര്‍ കേശവന്‍ എന്ന സിനിമ 1977-ല്‍ റിലീസായി.

* കേരളത്തിലെ രണ്ടാമത്തെ വന്യജീവി സങ്കേതമാണ്‌ 1958-ല്‍ നിലവില്‍വന്ന പീച്ചി - വാഴാനി സങ്കേതം.

* കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആനകള്‍ പങ്കെടുക്കുന്ന പൂരമാണ്‌ ആറാട്ടുപുഴ പൂരം.

* ഇന്ത്യയിലെ ഏറ്റവും ഉയരം കൂടുതലുള്ള ചര്‍ച്ച്‌ ടവറായ പുത്തന്‍ പള്ളിയിലെ
ബൈബിള്‍ ടവര്‍ തൃശ്ശൂരിലാണ്‌ (260 അടി).

* കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്‌ ആതിരപ്പിള്ളി (80 അടി ഉയരം).

ചാലക്കുടിപ്പുഴ, കേച്ചേരിപ്പുഴ, കരുവന്നൂർപ്പുഴ എന്നിവയാണ് തൃശൂർ ജില്ലിയിലെ പ്രധാനനദികൾ. 

* ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ജൈവവൈവിധ്യമുള്ള നദി എന്ന വിശേഷണമുള്ളത് ചാലക്കുടിപ്പുഴയ്ക്കാണ്.

പേരുകളിലൂടെ
* തൃശ്ശിവപേരൂർ എന്നായിരുന്നു തൃശൂർ ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. തിരു –ശിവ – പേരൂരാണ് തൃശ്ശിവപേരൂരായതെന്നും അതല്ല ത്രി – ശിവ – പേരൂരാണ് പേരിന് കാരണമെന്നും വാദമുണ്ട്. വടക്കുംനാഥ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ശിവനാണെന്നത് വാദത്തിന് ബലം നൽകുന്നു.

* തൃശൂർ ആദ്യകാലത്ത് വൃഷഭാദ്രിപുരം എന്നും തെൻ കൈലാസം എന്നും അറിയപ്പെട്ടിരുന്നു.

* ബ്രിട്ടീഷ് ഭരണകാലത്ത് തൃശൂർ അറിയപ്പെട്ടത് ട്രിച്ചൂർ (Trichur) പേരിലായിരുന്നു.

* കൊടും കൊല്ലൈ ഉൗരാണ് കൊടുങ്ങല്ലൂരായതെന്ന് കരുതുന്നത്. വലിയ കൊല്ല വീണുണ്ടായ സ്ഥലമെന്നാണ് അർഥം. വെള്ളപ്പാച്ചിലിൽ മണ്ണും എക്കലും അടിഞ്ഞുണ്ടാകുന്നതാണ് കൊല്ലം.

* കൊടുങ്ങല്ലൂർ കാവിലെ കോഴിവെട്ടിനെ അനുസ്മരിച്ചുകൊണ്ട് കൊടുംകൊല്ലൂർ എന്നും കണ്ണകിയുടെ സാന്നിധ്യം മൂലം കൊടുംനെല്ലൂർ എന്നും അറിയപ്പെട്ടത് കൊടുങ്ങല്ലൂർ ആണ്.

* മുസിരിസ്, മുചിരി, മുചിരിപട്ടണം, മഹോദയപുരം, മകോതൈ എന്നിങ്ങനെ അറിയപ്പെട്ടതും കൊടുങ്ങല്ലൂർ ആണെന്നു കരുതുന്നു.

* നിരവധി ശിവലിംഗങ്ങൾ ഉണ്ടായിരുന്നതിനാൽ കോടിലിംഗപുരം എന്നറിയപ്പെട്ടിരുന്നതും കൊടുങ്ങല്ലൂർ ആണ്.

* ബ്രിട്ടീഷുകാരുടെ കാലത്ത് കൊടുങ്ങല്ലൂർ ക്രാങ്കന്നൂർ (Cranganore) എന്നാണ് അറിയപ്പെട്ടിരുന്നത്.

* സംഘകാല തമിഴ്കൃതികളിൽ കുണവായിൽ കോട്ടം എന്നു വിളിച്ചിരുന്നതും പിന്നീട് തൃക്കണാമതിലകം, പാപ്പിനിവട്ടം എന്നിങ്ങനെ അറിയപ്പെട്ടിരുന്നതും മതിലകം ആണെന്ന് കരുതപ്പെടുന്നു. പഴയകാലത്തെ ജൈനമത സങ്കേതമായിരുന്നു മതിലകം.

* രണ്ട് ജലപ്രവാഹങ്ങളുടെ മധ്യേയുള്ള സ്ഥലം എന്ന രീതിയിൽ ഇരുചാലുക്ക് ഇടെ എന്നതാണ് ഇരിങ്ങാലക്കുട എന്ന പേരിനാധാരമെന്നു കരുതുന്നു.

* പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനും ഗണിതജ്ഞനുമായ ആര്യഭടൻ ജനിച്ചത് അശ്മകത്താണെന്നും അശ്മകം എന്നത് ഇന്നത്തെ കൊടുങ്ങല്ലൂരാണെന്നും കരുതുന്നു.

* ദേവഗുരുവായ ബൃഹസ്പതിയും വായൂദേവനും ചേർന്ന് പ്രതിഷ്ഠ നടത്തിയതിനാലാണ് ഗുരുവായൂർ എന്ന പേര് വന്നതെന്നു വിശ്വസിക്കുന്നു. ദക്ഷിണദ്വാരക എന്നറിയപ്പെടുന്ന ഗുരുവായൂർ ആദ്യകാലത്ത് കുരുവയൂർ എന്നാണറിയപ്പെട്ടിരുന്നത്.

* സന്ദേശകാവ്യങ്ങളിൽ ഗുരുവായൂരിനെ വാതാലയം, ഗുരുവാതനികേതം എന്നിങ്ങനെയും ഇരിങ്ങാലക്കുടയെ സംഗമഗ്രാമം എന്നും കൊടുങ്ങല്ലൂരിനെ കോടരപുരി, കുരുമ്പേശ്വരം എന്നിങ്ങനെയും രേഖപ്പെടുത്തിയിരിക്കുന്നു.

അപരനാമങ്ങള്‍
* കേരള വ്യാസന്‍ എന്നറിയപ്പെട്ടത്‌- കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

* കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്‌- തൃശ്ശൂര്‍

* പ്രാചീനകാലത്ത്‌ മുസിരിസ്‌ എന്നറിയപ്പെട്ടിരുന്ന തുറമുഖം- കൊടുങ്ങല്ലൂര്‍

* ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത്‌-ഗുരുവായൂര്‍ ക്ഷ്രേതം

* ഏത്‌ സ്ഥലത്തിന്റെ പഴയപേരാണ്‌ കുരുവായുര്‍വട്ടം- ഗുരുവായുര്‍

* വൃഷഭാദ്രിപുരം എന്നാണ്‌ തൃശ്ശൂരിന്റെ പഴയ പേര്.

* കൊടുങ്ങല്ലൂരിനെ ജൂതപാരമ്പര്യത്തില്‍ ഷിംഗ്ലി എന്നാണ്‌ വിശേഷിപ്പിച്ചുകാണുന്നത്‌,

* തെന്‍കൈലാസം എന്ന അപരനാമത്തിലറിയപ്പെടുന്നത്‌ തൃശ്ശൂര്‍ മഹാദേവക്ഷേത്രമാണ്‌. വൃഷഭാചലം എന്ന പേരും ഇതിനുണ്ട്‌.

* ചിന്ന റോം എന്നറിയപ്പെടുന്നത്‌ ഒല്ലൂര്‍.

* പ്രാര്‍ഥിക്കുന്ന അമ്മ എന്നറിയപ്പെട്ടത്‌ ഏവുപ്രാസ്യാമ്മയാണ്‌.

* കാലോ ഹരിണ്‍ (കറുത്ത മാന്‍) എന്ന അപരനാമത്തിലറിയപ്പെട്ട ഫുടബോളര്‍
ഐ.എം.വിജയന്‍ ആണ്‌.

പ്രധാനപെട്ട വസ്തുതകള്‍
* പീച്ചി -വാഴാനി അണക്കെട്ട്‌ ഏതുജില്ലയില്‍- തൃശ്ശൂര്‍

* ആതിരപ്പള്ളി വെള്ളച്ചാട്ടം നദിയില്‍- ചാലക്കുടിപ്പുഴ

* ഇന്ത്യയുടെ നയാഗ്ര എന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിലെ വെള്ളച്ചാട്ടമാണ്‌ ആതിരപ്പിള്ളി.

* ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന ഉല്‍സവം- ഏകാദശി

* കൊടുങ്ങല്ലൂര്‍ ക്ഷ്രേതത്തിലെ പ്രധാന ഉല്‍സവം- ഭരണി

* മൂരിയാട്‌ തടാകം ഏതു ജില്ലയില്‍- തൃശ്ശൂര്‍

* കടവല്ലുരില്‍ വര്‍ഷാവര്‍ഷം നടക്കുന്ന ഋഗ്വേദ പാരായണ മത്സരമാണ്‌ കടവല്ലൂര്‍
അന്യോന്യം.

മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്

* 1962 ല്‍ ഇന്തോ-ചൈന യുദ്ധം നടന്നപ്പോഴാണ് തൃശൂര്‍ പൂരം നടത്താതിരുന്നത്.

* എല്ലാ ജാതിയിൽപ്പെട്ട ഹിന്ദുക്കൾക്കും ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണമെന്ന് 1931 നവംബർ ഒന്നിന് ആരംഭിച്ച ഗുരുവായൂർ സത്യാഗ്രഹം 1932 ഒക്ടോബർ രണ്ടിന് ഗാന്ധിജിയുടെ ഇടപെടലിനെ തുടർന്നാണ് അവസാനിച്ചത്.

* കൊടുങ്ങല്ലൂരിൽ നിന്നും 12 കിലോമീറ്റർ അകലെയുള്ള കോട്ടയിൽ കോവിലകം ആസ്ഥാനമായി ഭരണം നടത്തിയിരുന്ന കേരളത്തിലെ ഏക ക്രിസ്ത്യൻ രാജവംശമാണ് വില്വാർവട്ടം.

*  2016ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യ സന്ദർശിച്ചപ്പോൾ സൗദി രാജാവായ സൽമാൻബിൻ അബ്ദുൾ അസീസ് അൽ സൗദിന് സമ്മാനമായി നൽകിയത് കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളിയുടെ സ്വർണനിറത്തിൽ തീർത്ത രൂപമായിരുന്നു.

* തൃശൂർ നഗരത്തിലെ വൈദ്യുതി വിതരണം മന്ദഗതിയിലാണെന്ന കുറ്റം ചുമത്തി അന്നത്തെ കൊച്ചി ദിവാൻ ആർ.കെ. ഷൺമുഖം ചെട്ടി നഗരത്തിലെ വൈദ്യുതി വിതരണം മദ്രാസിലെ ചാന്ദ്രി കമ്പനിയെ ഏൽപ്പിച്ചു. 

* വൈദ്യുതി വിതരണം സ്വകാര്യകമ്പനിയെ ഏൽപ്പിക്കാനുള്ള തീരുമാനത്തിനെതിരെ 1936 ൽ ജനകീയ പ്രക്ഷോഭം നടന്നു. ഐതിഹാസികമായ ഇൗ ഇലക്ട്രിസിറ്റി സമരത്തിനു മുന്നിൽ ദിവാൻ മുട്ടുമടക്കി. അങ്ങനെ 1937 മുതൽ നഗരത്തിലെ വൈദ്യുതി വിതരണം തൃശൂർ നഗരസഭ ഏറ്റെടുത്തു.

* നിലനിൽക്കുന്നതിൽ ഏറ്റവും പഴക്കമേറിയതും ദൈർഘ്യമേറിയതുമായ ആചാരങ്ങളിലൊന്നായ അതിരാത്രത്തിനു വേദിയായതിലൂടെ ലോകശ്രദ്ധ നേടിയ ഗ്രാമമാണ് പാഞ്ഞാൾ. 

* 1975 ൽ അതിരാത്രത്തിനുവേദിയായ പാഞ്ഞാളിൽ 2011ലും അതിരാത്രം നടന്നിരുന്നു. പന്ത്രണ്ട് ദിവസങ്ങളിലായാണ് അതിരാത്രം പൂർത്തിയാകുന്നത്.

* കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിലൊന്നാണ് തിരുവഞ്ചിക്കുളം ശിവക്ഷേത്രം. 

* ശൈവരുടെ 274 തിരുപ്പതികളിൽ കേരളത്തിലെ ഏക ശൈവതിരുപ്പതിയാണു തിരുവഞ്ചിക്കുളം. ഏറ്റവും കൂടുതൽ ഉപദേവതമാർ (33) ഉള്ള ക്ഷേത്രമാണിത്. ഇവിടത്തെ പ്രതിഷ്ഠകളിൽ ഒന്ന് ചേരമാൻ പെരുമാളിന്റേതാണെന്നു വിശ്വസിക്കപ്പെടുന്നു.

<തൃശ്ശൂർ - പ്രധാന വിവരങ്ങൾ / ചോദ്യോത്തരങ്ങൾ -അടുത്ത പേജിൽ തുടരുന്നു - ഇവിടെ ക്ലിക്കുക>
<കേരളത്തിലെ മറ്റു ജില്ലകൾ പഠിക്കാം - ഇവിടെ ക്ലിക്കുക
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here