കേരളത്തിലെ ജില്ലകൾ: തൃശ്ശൂർ  
(അദ്ധ്യായം -02) 
(ചോദ്യോത്തരങ്ങൾ, പഠനക്കുറിപ്പുകൾ)
പ്രധാന വ്യക്തികള്‍
* തൃശ്ശൂര്‍ പൂരം തുടങ്ങിയത്‌ - ശക്തന്‍തമ്പുരാന്‍

* 1930-ല്‍ കേരള കലാമണ്ഡലം സ്ഥാപിച്ചത്‌ - വള്ളത്തോള്‍ നാരായണ മേനോന്‍

* ഗുരുവായൂര്‍ സത്യാഗ്രഹം നയിച്ചത്‌ - കെ.കേളപ്പന്‍

* ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ വോളണ്ടിയര്‍ ക്യാപ്റ്റന്‍ -എ.കെ.ഗോപാലന്‍

* കേരളത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ്‌ മുണ്ടശ്ശേരി ജനിച്ചത്‌ കണ്ടശ്ശാംകടവിലാണ്‌. 1952 വരെ അദ്ദേഹം തൃശ്ശൂര്‍ സെന്റ്‌ തോമസ്‌ കോളേജിലെ അധ്യാപകനായിരുന്നു.1972ൽ രൂപീകൃതമായ കൊച്ചി സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറായിരുന്നു. 

1969 നവംബർ 1 മുതൽ 1970 ഓഗസ്റ്റ് 1 വരെയും 1970 ഒക്ടോബർ 4 മുതൽ 1977 മാർച്ച് 25 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോൻ ജനിച്ചത് തൃശ്ശൂര്‍ ജില്ലയില്‍ പുതുക്കാട് എന്ന സ്ഥലത്താണ്‌. കേരളത്തിലെ ആദ്യ ധനകാര്യമന്ത്രിയായിരുന്ന അദ്ദേഹം എച്ച്.ജി. വെൽസിന്റെ എ ഷോർട്ട് ഹിസ്റ്ററി ഓഫ് ദ വേൾഡ് എന്ന കൃതി ലോക ചരിത്രസംഗ്രഹം എന്ന പേരിൽ മലയാളത്തിലേക്കു വിവർത്തനം ചെയ്തിരുന്നു.

* മാതൃഭൂമി സാഹിത്യപുരസ്കാരത്തിനര്‍ഹയായ ആദ്യ വനിതയാണ്‌ എം.ലീലാവതി (2011).

കേരള വ്യാസൻ എന്ന ഖ്യാതി കേട്ട കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, മലയാളത്തിലെ ഏറ്റവും ബൃഹദ്നോവലായ അവകാശികളുടെ രചനയിതാവ് വിലാസിനി എന്ന എം.കെ. മേനോൻ പയ്യൻ കഥകളിലൂടെയും അധികാരം, ആരോഹണം, പിതാമഹൻ തുടങ്ങി ഒട്ടേറെ കൃതികളിലൂടെ മലയാള സാഹിത്യലോകത്ത് തന്റേതായ ഇടം നേടിയ വടക്കേ കൂട്ടാല നാരായൺ കുട്ടി നായർ എന്ന വികെഎൻ എന്നിവർ തൃശൂരികാരാണ്.

* കൊച്ചിരാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ഇക്കണ്ടവാര്യർ, കൊച്ചി മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോൻ, അൽ അമീൻ പത്രത്തിന്റെ സ്ഥാപകനും കെപിസിസി അധ്യക്ഷനുമായിരുന്ന മുഹമ്മദ് അബ്ദുൽ റഹിമാൻ എന്നിവരും തൃശൂരിന്റെ സംഭാവനയാണ്.

* മാതൃത്വത്തിന്റെ കവയത്രി എന്നറിയപ്പെടുന്ന ബാലാമണിയമ്മ, പ്രശസ്ത കവിയും ഗാനരചയിതാവും ചലച്ചിത്ര‌കാരനുമായ പി. ഭാസ്കരൻ, തട്ടകം, തോറ്റങ്ങൾ, എ മൈനസ് ബി എന്നീ കൃതികളിലൂടെ ശ്രദ്ധേയനായ കോവിലൻ എന്ന വി.വി. അയ്യപ്പൻ, കുഞ്ഞു കവിതകളിലൂടെ ശ്രദ്ധേയനായ കുഞ്ഞുണ്ണിമാഷ്, കേന്ദ്ര – കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സി.വി. ശ്രീരാമൻ, ആംഗ്ലോ ഇന്ത്യൻ എഴുത്തുകാരിയും മലയാളത്തിലെ വേറിട്ട ശബ്ദവുമായ മാധവിക്കുട്ടി എന്ന കമല സുരയ്യ, ആറ്റൂർ രവിവർമ, എം.എൻ. വിജയൻ, എൻ.വി കൃഷ്ണവാര്യർ, പുത്തേഴത്ത് രാമൻ മേനോൻ തുടങ്ങി ഒട്ടേറെ പ്രശസ്ത സാഹിത്യകാരന്മാർക്കു ജന്മം നൽകിയ നാടാണ് തൃശൂർ.

* കൂടിയാട്ടത്തിന്റെ കുലപതിയും പത്മഭൂഷൺ ജേതാവുമായ അമ്മന്നൂർ മാധവചാക്യാർ, പ്രശസ്ത കഥകളി കലാകാരനായ വടക്കേ മണലത്ത് ഗോവിന്ദൻ നായർ എന്ന കലാമണ്ഡലം ഗോപി, കഥകളി സംഗീതത്തിലെ നിറസന്നിധ്യമായിരുന്ന കലാമണ്ഡലം ഹൈദരാലി, ചലച്ചിത്രകാരന്മാരായ രാമുകാര്യാട്ട്, ഭരതൻ, യൂസഫലി കേച്ചേരി തുടങ്ങി കലാസാംസ്കാരിക രംഗത്ത് തൃശൂർ സംഭാവന ചെയ്ത പ്രതിഭകൾ ഏറെയാണ്.

പ്രധാന സ്ഥലങ്ങള്‍
* തേക്കിന്‍കാട്‌ മൈതാനം എവിടെയാണ്‌- തൃശ്ശൂര്‍

* അപ്പന്‍ തമ്പുരാന്‍ സ്മാരകം എവിടെയാണ്‌- അയ്യന്തോള്‍

* ചേര രാജാക്കന്‍മാരുടെ സംരക്ഷണത്തില്‍ ഒരു ഗോള നിരീക്ഷണശാല പ്രവര്‍ത്തിച്ചിരുന്ന സ്ഥലം- മഹോദയപുരം

* രണ്ടാം ചേര സാമ്രാജ്യത്തിന്റെ അലസ്ഥാനം- മഹോദയപുരം

* മൌര്യ സാമ്രാജ്യവും കേരളവും തമ്മില്‍ വ്യാപാര ബന്ധമുണ്ടായിരുന്നുവെന്നതിന്‌
തെളിവായ 14 നാണയങ്ങള്‍ ലഭിച്ച തൃശ്ലൂര്‍ ജില്ലയിലെ സ്ഥലമാണ്‌ എയ്യാല്‍.

* 1772-ല്‍ മലങ്കര സഭയില്‍നിന്ന്‌ പിരിഞ്ഞ്‌ രൂപംകൊണ്ട മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ ആസ്ഥാനം തൊഴിയൂര്‍ ആണ്‌. ഇത്‌ അഞ്ഞൂര്‍ സഭ എന്നും അറിയപ്പെടുന്നു.

* 2014-ല്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ഏവുപ്രാസ്യമ്മ 1877-ല്‍ ജനിച്ച സ്ഥലമാണ്‌ കാട്ടൂര്‍.

* ഹൈന്ദവ തീര്‍ഥാടന കേന്ദ്രമായ പുനര്‍ജനി ഗുഹ തൃശ്ശൂര്‍ ജില്ലയില്‍ വില്വാദ്രി മലയിലാണ്‌.

സ്ഥാപനങ്ങൾ‌ / സ്മാരകങ്ങൾ
* 1956 ഒക്ടോബർ 15ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽവച്ച് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ട കേരള സാഹിത്യഅക്കാദമിയുടെ ആസ്ഥാനം തൃശൂർ ആണ്. 1957 സെപ്റ്റംബറിലാണ് ഇന്നത്തെ ആസ്ഥാന മന്ദിരത്തിലേക്ക് മാറിയത്. സർദാർ കെ.എം.പണിക്കർ ആയിരുന്നു അക്കാദമിയുടെ ആദ്യ പ്രസിഡന്റ്. ആദ്യ വൈസ് പ്രസിഡന്റ് വള്ളത്തോൾ നാരായണമേനോനും. സാഹിത്യ ചക്രവാളം മാസിക, സാഹിത്യ ലോകം ദ്വൈമാസിക എന്നിവ അക്കാദമി പ്രസിദ്ധപ്പെടുത്തുന്നു.

* 1958 ഏപ്രിൽ 26ന് മുൻപ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ഉദ്ഘാടനം നിർവഹിച്ച കേരള സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം തൃശൂരിലാണ്. അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷൻ മങ്കുത്തമ്പുരാൻ ആയിരുന്നു. സൂര്യകൃഷ്ണമൂർത്തിയാണ് നിലവിലെ ചെയർമാൻ. ദ്വൈമാസികയായി പ്രസിദ്ധീകരിക്കുന്ന കേളിയാണ് അക്കാദമിയുടെ മുഖപ്രസിദ്ധീകരണം.

* 1962 നവബംർ 28–ാം തീയതി പ്രവർത്തനമാരംഭിച്ച കേരള ലളിത കലാഅക്കാദമിയുടെ ആസ്ഥാനം തൃശൂർ ജില്ലയിലെ ചെമ്പൂക്കാവ് ആണ്. എം. രാമവർമ രാജയായിരുന്നു അക്കാദമിയുടെ ആദ്യ അധ്യക്ഷൻ. കലയും കലാകാരന്മാരുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങൾ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പതിനൊന്നു ജില്ലകളിലായി അക്കാദമിക്ക് 15 ആർട്ട് ഗ്യാലറികളുണ്ട്.

* 1977ൽ ആരംഭിച്ച സ്കൂൾ ഓഫ് ഡ്രാമയുടെ ആസ്ഥാനം തൃശൂർ ജില്ലയിലെ അരണാട്ടുകരയിലാണ്.

* കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA) ആസ്ഥാനം തൃശൂർ ജില്ലയിലെ മുളങ്കുന്നത്തു കാവിലാണ്. തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സാമ്പത്തികസഹായത്തോടെ 1990ൽ ആരംഭിച്ച സ്വയംഭരണ സ്ഥാപനമാണ് കില. തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയാണ് ഇതിന്റെ ചെയർമാൻ.

* 1971 ഫെബ്രുവരി 24ന് സ്ഥാപിക്കപ്പെട്ട്, 1972 ഫെബ്രുവരി ഒന്നിന് പ്രവർത്തനമാരംഭിച്ച കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം മണ്ണുത്തിയിലാണ്. 2011ൽ കേരള കാർഷിക സർവകലാശാലയെ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ്, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസസ്, കേരള കാർഷിക സർവകലാശാല എന്നിങ്ങനെ മൂന്നായി തിരിച്ചു. പന്നി, പശു, ആട് എന്നീ മൃഗങ്ങളെ കേരള കാർഷിക സർവകലാശാലാ മുദ്രയിൽ കാണാൻ സാധിക്കും.

* 2010ലെ കേരള യൂണിവേഴ്സിറ്റി ഹെൽത്ത് ആക്ട് പ്രകാരം രൂപീകരിക്കപ്പെട്ട കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ ആസ്ഥാനം തൃശൂരിലാണ്.

* 1910ൽ ടെക്നിക്കൽ കൊമേഴ്സ്യൽ ഇൻഡസ്ട്രിയൽ സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഗവൺമെന്റ് കോളജ് ഒഫ് ഫൈൻ ആർട്സ് തൃശൂരിലാണ്.

* 1955ൽ പ്രവർത്തനമാരംഭിച്ച ഉണ്ണായിവാര്യർ സ്മാരക കലാനിലയം ഇരിങ്ങാലക്കുടയിലാണ് സ്ഥിതി ചെയ്യുന്നത്. കഥകളിയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കലാനിലയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് പനമ്പിള്ളി ഗോവിന്ദമേനോൻ ആണ്.

* 1976 മുതൽ കേരള സാഹിത്യ അക്കാദമിയുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന അപ്പൻതമ്പുരാൻ സ്മാരകം, തൃശൂരിലെ അയ്യന്തോളിലാണ്. രാമവർമ അപ്പൻ തമ്പുരാൻ താമസിച്ചിരുന്ന കുമാരപുരം കോവിലകമാണു സ്മാരകമാക്കി മാറ്റിയത്. സ്മാരകത്തിലെ അഞ്ച് കോട്ടേജുകളുടെ സമുച്ചയമാണ് കൈരളി ഗ്രാമം.

* 2004 മേയ് മാസത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ട കേരള പൊലീസ് അക്കാദമിയുടെ ആസ്ഥാനം തൃശൂർ ജില്ലയിലെ രാമവർമപുരത്താണ്.

* 1975ൽ സ്ഥാപിതമായ കേരള വനഗവേഷണ കേന്ദ്രത്തിന്റെ (Kerala Forest Research Institute – KFRI) ആസ്ഥാനം പീച്ചിയിലാണ്. 2003ൽ കേരള സ്റ്റേറ്റ്് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയൺമെന്റ് സ്ഥാപിതമായപ്പോൾ KFRI അതിന്റെ ഭാഗമായി മാറി.

* 1963ൽ സ്ഥാപിക്കപ്പെട്ട ബനാന റിസർച്ച് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് തൃശൂർ ജില്ലയിലെ കണ്ണാറയിലാണ്. ഏഷ്യയിലെ ഏറ്റവും വലിയ വാഴയിനശേഖരം സംരക്ഷിക്കപ്പെട്ടിരിക്കുന്നത് കണ്ണാറയിലാണ്.

* എക്സൈസ് വകുപ്പിലെ ജീവനക്കാരുടെ പരിശീലനത്തിനായി സ്ഥാപിക്കപ്പെട്ട സ്റ്റേറ്റ് എക്സൈസ് അക്കാദമി ആൻഡ് റിസർച്ച് സെന്ററിന്റെ ആസ്ഥാനം തൃശൂരിലെ പൂത്തോളിലാണ്.

* കേരളത്തിന് ഒരു ബദൽ നിർമാണ സാങ്കേതിക വിദ്യ പരിചയപ്പെടുത്തിയ സെന്റർ ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഫോർ റൂറൽ ഡവലപ്മെന്റിന്റെ (COSTFORD) ആസ്ഥാനം തൃശൂരിലാണ്. കേരള മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോൻ, ലോകപ്രശസ്ത ആർക്കിടെക്റ്റ് ലാറി ബേക്കർ, സാമ്പത്തിക വിദഗ്ധനായ ഡോ. കെ.എൻ.രാജ്, സാമൂഹിക പ്രവർത്തകനായ ടി.ആർ. ചന്ദ്രദത്ത് എന്നിവരുടെ നേതൃത്വത്തിൽ 1985ലാണ് ഇത് സ്ഥാപിതമായത്.

* കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന കശുമാങ്ങ ഗവേഷണകേന്ദ്രത്തിന്റെ (Cashew Research Station) ആസ്ഥാനം തൃശൂരിലെ മാടക്കത്തറയിലാണ്. കാർഷിക സർവകലാശാലയുടെ കീഴിലുള്ള പ്ലാന്റ് പ്രൊപ്പഗേഷൻ ആൻഡ് നഴ്സറി മാനേജ്മെന്റ് യൂണിറ്റ് വെള്ളാനിക്കരയിലാണ്.

* നാഷനൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഞ്ചകർമ തൃശൂർ ജില്ലയിലെ ചെറുതുരുത്തിയിലാണ്.

സഞ്ചാരകേന്ദ്രങ്ങൾ
* ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നായ ആതിരപ്പള്ളി തൃശൂർ ജില്ലയിലാണ്. ചാലക്കുടിപ്പുഴയിലാണ് പ്രശസ്തമായ ഇൗ വെള്ളച്ചാട്ടം. ആതിരപ്പള്ളിയോടു ചേർന്ന് ചാലക്കുടിപ്പുഴയിൽ രൂപം കൊള്ളുന്ന മറ്റൊരു ജലപാതമാണ് വാഴച്ചാൽ വെള്ളച്ചാട്ടം.

* രാജ്യത്തെ തന്നെ പഴക്കം ചെന്ന മൃഗശാലകളിലൊന്നാണ് 1885ൽ സ്ഥാപിക്കപ്പെട്ട തൃശൂർ മൃഗശാല. ചെമ്പൂക്കാവിൽ സ്ഥിതി ചെയ്യുന്ന ഇൗ മൃഗശാലയ്ക്കകത്ത് ഒരു ബൊട്ടാണിക്കൽ ഗാർഡനും ചരിത്രമ്യൂസിയവും ആർട്ട് മ്യൂസിയവും ഉണ്ട്.

* വടക്കുന്നാഥക്ഷേത്രത്തിനു സമീപത്തായാണു ശക്തൻതമ്പുരാൻ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ആദ്യകാലത്ത് ഇത് വടക്കേച്ചിറ കോവിലകം എന്നാണറിയപ്പെട്ടിരുന്നത്. കൊട്ടാരത്തിനകത്തു ഒട്ടേറെ വ്യത്യസ്തമായ ഗാലറികൾ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നു.

* തൃശൂർ നഗരത്തിൽ നിന്ന് 9 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് വിലങ്ങൻകുന്ന്. കുന്നിന്റെ മുകളിൽ നിന്ന് തൃശൂരിന്റെ മനോഹരിത ആസ്വദിക്കാൻ കഴിയും.

* കേരളത്തിലെ ഏറ്റവും വലിയ ആയുർവേദമ്യൂസിയം ഒല്ലൂരിന് സമീപത്ത് തൈക്കാട്ടുശേരിയിൽ സ്ഥിതി ചെയ്യുന്ന വൈദ്യരത്നം ആയുർവേദ മ്യൂസിയം ആണ്. 2013 ഡിസംബർ 28ന് മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൾകലാം ആണ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

* ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ചർച്ച് ടവർ ആയ ബൈബിൾ ടവർ തൃശൂരിലാണ്. 260 അടി ഉയരമുള്ള ടവർ 2007ലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.

* കരുവന്നൂർ നദിയുടെ പോഷകനദിയായ ചിമ്മിനിപ്പുഴയിൽ പണിത ചിമ്മിനി ഡാം, കൊച്ചിയിലെ പ്രധാനമന്ത്രിയായിരുന്ന ഇക്കണ്ടവാര്യർ ആന്ധ്രാപ്രദേശിലെ എൻജിനീയർമാരുടെ സഹായത്താൽ പണികഴിപ്പിച്ച പീച്ചി ഡാം, ചാലക്കുടി നദിയിൽ പണികഴിപ്പിച്ച പെരിങ്ങൽക്കൂത്ത് ഡാം, വാഴാനിഡാം, പൂമല ഡാം എന്നീ അണക്കെട്ടുകൾ തൃശൂർ ജില്ലയിലാണ്.

* ചാവക്കാട് ബീച്ച്, സ്നേഹതീരം ബീച്ച്, മുനക്കൽ ബീച്ച് എന്നിവയും തൃശൂർ ജില്ലയിലാണ്.

* 1523ൽ പോർച്ചുഗീസുകാർ നിർമിച്ച കൊടുങ്ങല്ലൂർ കോട്ട (കോട്ടപ്പുറം കോട്ട) 1661ൽ ഡച്ചുകാർ കൈവശപ്പെടുത്തി. പിന്നീട് അത് ടിപ്പു സുൽത്താന്റെ കീഴിലായി. ഇപ്പോൾ കോട്ടപ്പുറം കോട്ടയുടെ അവശിഷ്ടങ്ങൾ മാത്രമേ ഉള്ളൂ.

* തൃശൂർ ജില്ലയിലെ ചേറ്റുവയിലാണ് വില്യംഫോർട്ട് എന്നറിയപ്പെട്ടിരുന്ന ചേറ്റുവകോട്ടയുടെ അവശിഷ്ടങ്ങൾ കാണപ്പെടുന്നത്. ഡച്ച് ഇൗസ്റ്റ്് ഇന്ത്യാ കമ്പനി നിർമിച്ച ഇൗ കോട്ട വിവിധ കാലങ്ങളിൽ സാമൂതിരി, ബ്രിട്ടീഷുകാർ, മൈസൂർ രാജാക്കന്മാർ, കൊച്ചി രാജവംശം എന്നിവരുടെ അധീനതയിലായിരുന്നു.

* ഗുരുവായൂരിൽ നിന്നും രണ്ട് കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന പുന്നത്തൂർ കോട്ട പ്രസിദ്ധമായ ആനത്താവളമാണ്. ഗുരുവായൂർ ക്ഷേത്രത്തിലെ ആനകളെ ഇവിടെ സംരക്ഷിക്കുന്നു. ആനക്കോട്ട എന്നും ഇത് അറിയപ്പെടുന്നു. ഗജപൂജ, ആനയൂട്ട് എന്നിവ ഇവിടത്തെ പ്രധാന ആചാരങ്ങളാണ്.

* പീച്ചി – വാഴാനി വന്യജീവി സങ്കേതം, ചിമ്മിനി വന്യജീവി സങ്കേതം എന്നിവ തൃശൂർ ജില്ലയിലാണ്.

പ്രധാന തീർഥാടന കേന്ദ്രങ്ങൾ
* ഗുരുവും വായുദേവനും ചേർന്ന് പ്രതിഷ്ഠ നടത്തിയെന്ന് കരുതപ്പെടുന്ന ഭൂമിയിലെ വൈകുണ്ഠം എന്നറിയപ്പെടുന്ന ശ്രീകൃഷ്ണക്ഷേത്രം ഗുരുവായൂരിലാണ്. പാരമ്പര്യമായി ചേന്നാസ് നമ്പൂതിരിമാരാണ് തന്ത്രി. 1947 ജൂൺ മാസത്തിലാണ് ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം അനുവദിച്ചത്.

* നാലമ്പല ദർശനത്തിൽ ഉൾക്കൊള്ളുന്ന നാല് ക്ഷേത്രങ്ങളില്‍ മൂന്നെണ്ണം തൃശൂർ ജില്ലയിലാണ്. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ഭരതക്ഷേത്രം, പായമ്മൽ ശത്രുഘ്നക്ഷേത്രം എന്നിവയാണിവ. മൂഴിക്കളം ലക്ഷ്മണക്ഷേത്രം എറണാകുളം ജില്ലയിലാണ്.

* കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി രാജ്യം ഭരിച്ചിരുന്ന ചേരവംശത്തിലെ ചേരൻ ചെങ്കുട്ടവൻ കണ്ണകിയുടെ സ്മരണ നിലനിർത്താൻ പണികഴിപ്പിച്ച ക്ഷേത്രമാണ് കൊടുങ്ങല്ലൂർ കുരുംബ ഭഗവതി ക്ഷേത്രമെന്നു വിശ്വസിക്കുന്നു. ഭരണി ഉത്സവത്തോടനുബന്ധിച്ചു നടക്കുന്ന കാവുതീണ്ടൽ, കോഴിക്കല്ലു മൂടൽ എന്നിവയാണു പ്രധാന ചടങ്ങുകൾ.

* തൃശൂർ എന്ന പേരിനു തന്നെ നിദാനമായി വർത്തിച്ച വടക്കുന്നാഥക്ഷേത്രം, പുനർജനി നൂഴലിലൂടെ പ്രശസ്തമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം, തിരുവമ്പാടി ക്ഷേത്രം, പാറമേക്കാവ് ക്ഷേത്രം എന്നിവയും തൃശൂരിലാണ്.

* ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ ക്രിസ്ത്യൻ പള്ളിയായ വ്യാകുലമാതാവിന്റെ ബസിലിക്ക (Our Lady of Dolorous) എന്ന പുത്തൻ പള്ളി തൃശൂരിലാണ്. യഥാർഥ പള്ളി സ്ഥാപിക്കപ്പെട്ടത് 1814ലാണ്. ബസിലിക്കയുടെ ശിൽപി ആംബ്രോസ് ഗൗണ്ടർ ആയിരുന്നു.

* തൃശൂരിലെ വ്യാപാരം വളർത്താൻ ക്രിസ്ത്യൻ സമുദായാംഗങ്ങൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നു മനസ്സിലാക്കിയ ശക്തൻ തമ്പുരാൻ 52 ക്രിസ്ത്യൻ കുടുംബങ്ങളെ പലയിടങ്ങളിൽ നിന്നായി നഗരത്തിലേക്ക് കൊണ്ടുവന്നു. അവർക്കു പ്രാർഥിക്കാൻ അദ്ദേഹം പള്ളി പണിയാൻ അനുവാദം നൽകി. അങ്ങനെ നിർമ്മിക്കപ്പെട്ട പള്ളിയാണ് തൃശൂരിലെ മാർത്തമറിയം വലിയ പള്ളി.

ഇനി ചില ചോദ്യോത്തരങ്ങൾ നോക്കാം 
• പ്രാചീനകാലത്ത് വിഷഭാദ്രി പുരം എന്നറിയപ്പെട്ട ജില്ല 
- തൃശ്ശൂർ 

• പൂരങ്ങളുടെ നാട് എന്നറിയപ്പെടുന്നത് 
- തൃശ്ശൂർ 

• കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനം 
- തൃശൂർ 

• തൃശ്ശൂർ നഗരത്തിൻ്റെ ശില്പി 
-  ശക്തൻതമ്പുരാൻ 

 തൃശ്ശൂർ പൂരത്തിന് തുടക്കമിട്ടത് ആരാണ് 
- ശക്തൻ തമ്പുരാൻ 

 കേരളത്തിലെ ആദ്യ മെഡിക്കൽ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത് 
- തൃശ്ശൂരാണ് 

 മുണ്ടശ്ശേരി സ്മാരകം സ്ഥിതി ചെയ്യുന്നത് 
-ചെമ്പുകാവ് 

• ഉണ്ണായിവാര്യർ സ്മാരക സ്ഥിതി ചെയ്യുന്നത് 
- ഇരിങ്ങാലക്കുട

 തുകൽ ഉൽപ്പന്ന നിർമാണത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല 
- തൃശ്ശൂർ 

 രാമായണത്തിൽ മുരിചി പത്തനം എന്നറിയപ്പെട്ട സ്ഥലം 
- കൊടുങ്ങല്ലൂർ 

 സംഘകാലകൃതികളിൽ മുചിര,  മുരിചിനഗരം എന്നിങ്ങനെ അറിയപ്പെട്ട സ്ഥലം 
- കൊടുങ്ങല്ലൂർ

 കൊടുങ്ങല്ലൂർ രാജവംശം അറിയപ്പെട്ടിരുന്നത്  
- പടിഞ്ഞാറ്റേടത്ത് സ്വരൂപം

 ഇന്ത്യയിലെ ആദ്യത്തെ ജൂത പള്ളി സ്ഥാപിച്ചതെവിടെ 
- കൊടുങ്ങല്ലൂർ 

 കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് 
- ചെറുതുരുത്തി 

 വള്ളത്തോൾ നാരായണമേനോൻ കേരള കലാമണ്ഡലം  സ്ഥാപിച്ച വർഷം 
- 1930 

 കൈതച്ചക്ക ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് 
- വെള്ളാനിക്കര 

 വാഴ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് 
- കണ്ണാറ 

 കേരള സാഹിത്യ അക്കാദമി സ്ഥിതിചെയ്യുന്നത് 
- അയ്യന്തോൾ 

 ഇന്ത്യൻ കോഫി ഹൗസിൻ്റെ ആസ്ഥാനം 
- തൃശൂർ 

 നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് 
- മണ്ണുത്തി 

 കേരള വന ഗവേഷണ കേന്ദ്രം 
- പീച്ചി

 കേരള ലളിതകലാ അക്കാദമി സ്ഥിതി ചെയ്യുന്നത് 
- ചെമ്പൂക്കാവ് 

 കെഎസ്എഫ്ഇ യുടെ ആസ്ഥാനം 
- തൃശ്ശൂർ 

 കേരള ഫീഡ്സി ൻ്റെ ആസ്ഥാനം 
- കല്ലേറ്റുംകര 

 സ്കൂൾ ഓഫ് ഡ്രാമ സ്ഥിതി ചെയ്യുന്നത് 
- അരണാട്ടുകര 

 കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) യുടെ ആസ്ഥാനം
- മുളങ്കുന്നത്തുകാവ് 

 കേരള പോലീസ് അക്കാദമി സ്ഥിതിചെയ്യുന്നത് 
- രാമവർമപുരം 

 കേരള സംഗീതനാടക അക്കാദമി സ്ഥിതിചെയ്യുന്നത് 
- ചെമ്പൂക്കാവ്

 അപ്പൻതമ്പുരാൻ സ്മാരകം സ്ഥിതിചെയ്യുന്നത് 
- അയ്യന്തോൾ 

 തൃശ്ശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ചേറ്റുവ കോട്ട പണികഴിപ്പിച്ചത് ആരാണ് 
- ഡച്ചുകാർ 

 അശ്മകം, മുസരിസ് എന്നിങ്ങനെ അറിയപ്പെട്ട സ്ഥലം 
- കൊടുങ്ങല്ലൂർ 

 ആര്യഭടൻ ജനിച്ചത് എന്ന് കരുതപ്പെടുന്ന സ്ഥലം 
- അശ്മകം അഥവാ കൊടുങ്ങല്ലൂർ

 ക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന ക്ഷേത്രം 
- ഗുരുവായൂർ ക്ഷേത്രം 

• കണ്ണകി പ്രതിഷ്ഠ ഉള്ള കേരളത്തിലെ  ക്ഷേത്രം 
- കൊടുങ്ങല്ലൂർ ക്ഷേത്രം 

 ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യൻ പള്ളി എവിടെയാണ് പണിതത് 
- കൊടുങ്ങല്ലൂർ 

 ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി കൊടുങ്ങല്ലൂരിലെ 
- ചേരമാൻ ജുമാ മസ്ജിദ് 

 കേരളത്തിലെ നയാഗ്ര എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം 
- അതിരപ്പള്ളി വെള്ളച്ചാട്ടം 

 അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടം ഏത് നദിയിലാണ് 
- ചാലക്കുടി

 പീച്ചി- വാഴാനി അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് 
- കേച്ചേരിപ്പുഴ 

 പീച്ചി അണക്കെട്ട് നിർമ്മിക്കാൻ മുൻകൈയെടുത്ത കൊച്ചി പ്രധാനമന്ത്രി 
- ഇക്കണ്ടവാര്യർ 

 പഞ്ചാരി മേളത്തിൻ്റെ ജന്മനാട് എന്നറിയപ്പെടുന്ന സ്ഥലം 
- പെരുവനം 

 ആലവട്ടത്തിന് പ്രശസ്തമായ സ്ഥലം 
- കണിമംഗലം 

 തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വന്യജീവിസങ്കേതങ്ങൾ 
- പീച്ചി-വാഴാനി,  ചിമ്മിണി 

 കേരളത്തിലെ ആദ്യ വ്യവഹാര വിമുക്ത ഗ്രാമം 
- വരവൂർ 

 കേരളത്തിലെ ആദ്യത്തെ നിയമ സാക്ഷരത ഗ്രാമം 
- ഒല്ലൂക്കര 

 ഏറ്റവും കൂടുതൽ മത്സ്യ സമ്പത്തുള്ള കേരളത്തിലെ നദി 
- ചാലക്കുടി പുഴ 

 കേരളത്തിലെ നാളന്ദ / തക്ഷശില എന്നിങ്ങനെ അറിയപ്പെടുന്നത് 
- തൃക്കണ്ണാമതിലകം

 തൃശ്ശൂർ ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദികൾ 
∎ പുഴയ്ക്കൽ പുഴ 
∎ ചാലക്കുടിയാറ് 
∎ കരുവന്നൂർ പുഴ 
∎ ഭാരതപ്പുഴ 
∎ കേച്ചേരിപ്പുഴ 

 തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ 
∎ പുന്നത്തൂർ കോട്ട 
∎ ചേരമൻ പറമ്പ് 
∎ തിരുവില്വാ മല 
∎ വിലങ്ങൻ കുന്ന് 
∎ ശക്തൻ തമ്പുരാൻ കൊട്ടാരം 
∎ അതിരപ്പള്ളി വെള്ളച്ചാട്ടം 
∎ കൊടുങ്ങല്ലൂർ കോട്ട 
<തൃശ്ശൂർ - ആദ്യ പേജിലേക്ക് പോകാൻ - ഇവിടെ ക്ലിക്കുക>
<കേരളത്തിലെ മറ്റു ജില്ലകൾ പഠിക്കാം - ഇവിടെ ക്ലിക്കുക
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here