Header Ads Widget

Ticker

6/recent/ticker-posts

Districts in Kerala: Palakkad Questions and Answers (Chapter 02)

കേരളത്തിലെ ജില്ലകൾ: പാലക്കാട് 
(ചോദ്യോത്തരങ്ങൾ, പഠനക്കുറിപ്പുകൾ)
(അദ്ധ്യായം -02) 
പാലക്കാട് - ചോദ്യോത്തരങ്ങൾ കഴിഞ്ഞ പേജിൽ നിന്നും തുടരുന്നു.. 
കുഴപ്പിക്കുന്ന വസ്തുതകള്‍
* ശരാശരി താപനില ഏറ്റവും കൂടിയ ജില്ലയാണ്‌ പാലക്കാട്‌. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂടനുഭവപ്പെടുന്ന സ്ഥലം കൊല്ലം ജില്ലയിലെ പുനലൂരാണ്‌.
* പാലക്കാട ജില്ലയിലെ പറമ്പിക്കുളം വന്യജീവി സങ്കേതത്തിലുള്ള കന്നിമാരി തേക്കാണ്‌ ലോകത്തിലെ ഏറ്റവും വലിയ തേക്കുമരമായി കണക്കാക്കപ്പെടുന്നത്‌. 
* ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്ക്‌ മലപ്പുറം ജില്ലയിലെ നിലമ്പുരിലാണ്‌.
* 1916-ല്‍ പാലക്കാട്ടുനടന്ന ഒന്നാം മലബാര്‍ ജില്ലാ രാഷ്ട്രിയ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്‌ ആനി ബസന്റ്‌ ആയിരുന്നു. 
* 1921-ല്‍ ഒറ്റപ്പാലത്തുനടന്ന ഒന്നാം അഖില കേരള രാഷ്ട്രീയ സമ്മേളനത്തിന്റെ അധ്യക്ഷന്‍ ടി. പ്രകാശമായിരുന്നു.
* കേരളത്തില്‍ സമ്പൂര്‍ണമായി വൈദ്യുതീകരിക്കപ്പെട്ട ആദ്യത്തെ വില്ലേജ്‌ പാലക്കാട് ജില്ലയിലെ കണ്ണാടിയാണ്‌. സമ്പൂര്‍ണമായി വൈദ്യുതീകരിക്കപ്പെട്ട ആദ്യത്തെ ജില്ല പാലക്കാടാണ്‌.
* ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്‌മാരകം സ്ഥിതിചെയ്യുന്ന സ്ഥലമാണ്‌
കോട്ടായി.

അപൂർവ വസ്തുതകള്‍
* സിംഹവാലന്‍ കുരങ്ങുകള്‍ക്കു പ്രസിദ്ധമായ ദേശീയോദ്യാനം- സൈലന്റ്‌ വാലി
* സൈലന്റ്‌ വാലിയുടെ പ്രത്യേകത ആദ്യമായി തിരിച്ചറിഞ്ഞതും ആ പേരു നല്‍കിയതും ബ്രിട്ടീഷുകാരാണ്‌.
* വെടിപ്ലാവുകള്‍ ധാരാളമുള്ളതിനാലാണ്‌ സിംഹവാലന്‍ കുരങ്ങുകളുടെ ആവാസ
കേന്ദ്രമാകാന്‍ കാരണം
* കേരളത്തിലൂടെ പ്രവേശന മാര്‍ഗമില്ലാത്ത കേരളത്തിലെ ഏക വന്യജീവി സങ്കേതമാണ്‌ പറമ്പിക്കുളം.
* നാലുദിശകളില്‍ ഗതാഗതമുള്ള കേരളത്തിലെ ഏക റെയില്‍വേ ജംഗ്ഷനാണ്‌
ഷൊര്‍ണൂര്‍.
* തമിഴ്നാട്ടിലെ പൊള്ളാച്ചി വഴിയാണ്‌ അവിടേക്ക്‌ പ്രവേശനം.
* കേരളത്തിലെ ഏക മയില്‍ സങ്കേതമായ ചൂലന്നുര്‍ പീഫാള്‍ സാങ്ച്വറി പാലക്കാട്‌, തൃശ്ശൂര്‍ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു.
* മംഗലം ഡാം നിര്‍മിച്ചിരിക്കുന്നത്‌ മംഗലംനദിയുടെ ഒരു പോഷകനദിയായ ചെറുകുന്നപ്പുഴയിലാണ്‌. 
* പാലക്കാട്‌ ജില്ലയിലെ അനുഷ്ഠാനകലയാണ്‌ കണ്യാര്‍കളി.
* കാനായികുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത യക്ഷി എന്ന പ്രതിമ മലമ്പുഴ ഉദ്യാനത്തിലാണ്‌.
* ശേഖരീവര്‍മന്‍മാര്‍ എന്നറിയപ്പെട്ടിരുന്നത്‌ പാലക്കാട്ടെ നാട്ടു രാജാക്കന്‍മാരാണ്‌.
* ശോകനാശിനിപ്പുഴയുടെ തീരത്താണ്‌ എഴുത്തച്ഛന്‍ സ്ഥാപിച്ച മഠം. 
* എഴുത്തച്ഛനാണ്‌ ശോകനാശിനിപ്പുഴയ്ക്ക്‌ ആ പേരുനല്‍കിയത്‌.
* കോയമ്പത്തൂര്‍ നഗരത്തില്‍ ജലമെത്തിക്കുന്നത്‌ ശിരുവാണി അണക്കെട്ടില്‍നിന്നാണ്‌.
* കേരളത്തില്‍ ഓറഞ്ചുകൃഷിയുള്ള ഏകജില്ലയാണ്‌ പാലക്കാട്.
* അട്ടപ്പാടി വനവത്കരണ പരിപാടിയുടെ ഭാഗമായി പുനര്‍ജനിച്ച നദിയാണ്‌ കൊടുങ്ങര പള്ളം.
* ചെണ്ട,മദ്ദളം തുടങ്ങിയ തുകല്‍ വാദ്ധ്യോപകരണങ്ങളുടെ നിര്‍മാണത്തിനു പ്രസിദ്ധമായ സ്ഥലമാണ്‌ പെരുവേമ്പ.
* ഭാരതപ്പുഴയുടെ നാലു പ്രധാന പോഷകനദികളാണ്‌ ഗായ്രതിപ്പുഴ, കണ്ണാടിപ്പുഴ, കല്‍പ്പാത്തിപ്പുഴ, തൂതപ്പുഴ എന്നിവ.
* ചിറ്റൂര്‍പ്പുഴ, അമരാവതിപ്പുഴ എന്നീ പേരുകളിലറിയപ്പെടുന്നത്‌ കണ്ണാടിപ്പുഴയാണ്.
* പാലാര്‍, ആളിയാര്‍, ഉപ്പാര്‍ എന്നിവ ചേര്‍ന്ന്‌ രൂപംകൊള്ളുന്ന നദിയാണ്‌ കണ്ണാടിപ്പുഴ.
* ഗായ്രതിപ്പുഴയുടെ അഞ്ച്‌ പോഷകനദികളാണ്‌ മംഗലം പുഴ, അയലൂര്‍ പുഴ,
വണ്ടാഴിപ്പുഴ, മീങ്കരപ്പുഴ, ചുള്ളിയാര്‍ എന്നിവ.
* കോരയാര്‍, വരട്ടാര്‍, വാളയാര്‍, മലമ്പുഴ എന്നിവ കല്‍പ്പാത്തിപ്പുഴയുടെ പോഷക
നദികളാണ്‌.
* കുന്തിപ്പുഴയും കാഞ്ഞിരപ്പുഴയും തുതപ്പുഴയുടെ പോഷകനദികളാണ്‌.
* മലമ്പുഴ അണക്കെട്ടിന്റെ നീളം 6066 അടിയാണ്‌.
* അമരാവതിപ്പുഴ കേരളത്തില്‍ പ്രവേശിക്കുമ്പോള്‍ ചിറ്റൂര്‍പ്പുഴ എന്നറിയപ്പെടുന്നു.
* കേരളത്തില്‍ ഒരു ജില്ലാപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജലവൈദ്യുത പദ്ധതിയാണ്‌ മീന്‍വല്ലം.
* വരകയാറ്‌, ശിരുവാണി എന്നിവ ഭവാനിപ്പുഴയുടെ പോഷകനദികളാണ്‌.

<പാലക്കാട് - ആദ്യ പേജിലേക്ക് പോകാൻ - ഇവിടെ ക്ലിക്കുക>
<കേരളത്തിലെ മറ്റു ജില്ലകൾ പഠിക്കാം - ഇവിടെ ക്ലിക്കുക
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments