കേരളത്തിലെ ജില്ലകൾ: പാലക്കാട് (ചോദ്യോത്തരങ്ങൾ, പഠനക്കുറിപ്പുകൾ) - 01
1957 ജനുവരി ഒന്നിനാണ് പാലക്കാട് ജില്ല രൂപം കൊണ്ടത്. അന്നത്തെ മലബാർ ജില്ലയെ മൂന്നായി വിഭജിച്ച് പാലക്കാട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകൾ രൂപവത്കരിക്കുകയായിരുന്നു .
സംഘകാല ഘട്ടം മുതലേ പാലക്കാടിനെപ്പറ്റിയുള്ള പരാമർശങ്ങൾ ഉണ്ട്. അകനാനൂറ്, പുറനാനൂറ്, ചിലപ്പതികാരം, മണി മേഖല തുടങ്ങിയ സംഘകൃതികളിൽ പാലക്കാട് ചുരത്തെ പറ്റിയും ഏഴിമലകളെ പറ്റിയും വിവരണങ്ങൾ കാണാം. സംഘകാലത്ത് ഇന്നത്തെ പാലക്കാട് ഉൾപ്പെടുന്ന പ്രദേശം പാലൈത്തിണൈ വിഭാഗത്തിൽപെട്ടിരുന്നുവത്രെ. ഊഷരഭൂമിയെന്നാണർത്ഥം. നെടുംപൊറൈയൂർ സ്വരൂപമായിരുന്നു ആദ്യ പാലക്കാട് രാജകുടുംബം. എ.ഡി.ഒന്നാം നൂറ്റാണ്ട് മുതൽ വളരെയേറെ വർഷങ്ങൾ ചേരമാൻ പെരുമാക്കന്മാർ പാലക്കാട് ഭരിച്ചതായി ചരിത്രം പറയുന്നു. എ. ഡി. ഒന്നാം നൂറ്റാണ്ടിൽ 'പൊറൈനാട്' എന്നായിരുന്നു പാലക്കാടിന്റെ പേര്. 1363-ൽ കോഴിക്കോട് സാമൂതിരി പാലക്കാട് പിടിച്ചടക്കി. പാലക്കാട് രാജാവ് കോമി അച്ചൻ മൈസൂർരാജാവിന്റെ സഹായം തേടി. മൈസൂർ സൈന്യം വന്നപ്പോഴേക്കും സാമൂതിരി നാടുവിട്ടു. ഹൈദരലി പാലക്കാട് തന്റെ കീഴിലാക്കി. പാലക്കാടിനെ അറിയാൻ ചുവടെ നൽകിയിരിക്കുന്ന വിവരങ്ങൾ പഠിക്കാം.
സംഘകാല ഘട്ടം മുതലേ പാലക്കാടിനെപ്പറ്റിയുള്ള പരാമർശങ്ങൾ ഉണ്ട്. അകനാനൂറ്, പുറനാനൂറ്, ചിലപ്പതികാരം, മണി മേഖല തുടങ്ങിയ സംഘകൃതികളിൽ പാലക്കാട് ചുരത്തെ പറ്റിയും ഏഴിമലകളെ പറ്റിയും വിവരണങ്ങൾ കാണാം. സംഘകാലത്ത് ഇന്നത്തെ പാലക്കാട് ഉൾപ്പെടുന്ന പ്രദേശം പാലൈത്തിണൈ വിഭാഗത്തിൽപെട്ടിരുന്നുവത്രെ. ഊഷരഭൂമിയെന്നാണർത്ഥം. നെടുംപൊറൈയൂർ സ്വരൂപമായിരുന്നു ആദ്യ പാലക്കാട് രാജകുടുംബം. എ.ഡി.ഒന്നാം നൂറ്റാണ്ട് മുതൽ വളരെയേറെ വർഷങ്ങൾ ചേരമാൻ പെരുമാക്കന്മാർ പാലക്കാട് ഭരിച്ചതായി ചരിത്രം പറയുന്നു. എ. ഡി. ഒന്നാം നൂറ്റാണ്ടിൽ 'പൊറൈനാട്' എന്നായിരുന്നു പാലക്കാടിന്റെ പേര്. 1363-ൽ കോഴിക്കോട് സാമൂതിരി പാലക്കാട് പിടിച്ചടക്കി. പാലക്കാട് രാജാവ് കോമി അച്ചൻ മൈസൂർരാജാവിന്റെ സഹായം തേടി. മൈസൂർ സൈന്യം വന്നപ്പോഴേക്കും സാമൂതിരി നാടുവിട്ടു. ഹൈദരലി പാലക്കാട് തന്റെ കീഴിലാക്കി. പാലക്കാടിനെ അറിയാൻ ചുവടെ നൽകിയിരിക്കുന്ന വിവരങ്ങൾ പഠിക്കാം.
പ്രത്യേകതകള്‍
* വിസ്തീര്‍ണത്തില്‍ ഒന്നാം സ്ഥാനമുള്ള ജില്ല
* ഏറ്റവും ചുടു കൂടുതലനുഭവപ്പെടുന്ന ജില്ല
* ഏറ്റവും കൂടുതല്‍ നെല്ലുല്‍പാദിപ്പിക്കുന്ന ജില്ല
* ഏറ്റവും വ്യവസായവല്‍ക്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല
* പട്ടികജാതിക്കാര്‍ എണ്ണത്തില്‍ ഏറ്റവും കൂടുതലുള്ള ജില്ല
* കേരളത്തില്‍ പരുത്തി ഉല്‍പാദിപ്പിക്കുന്ന ജില്ല
* ഏറ്റവും കുടുതല്‍ റവന്യു വില്ലേജുകള്‍ ഉള്ള ജില്ല
* പട്ടികജാതിനിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല
ആദ്യത്തേത്
* 1921-ല്‍ ആദ്യത്തെ അഖില കേരള കോണ്‍ഗ്രസ് സമ്മേളനത്തിനു വേദിയായത്-ഒറ്റപ്പാലം (സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്- ടി.പ്രകാശം)
* കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതി കേരളത്തിലെവിടെയാണ്
ആദ്യമായി സ്ഥാപിച്ചത് - കഞ്ചിക്കോട്
* പൂര്‍ണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത്- കണ്ണാടി
* കേരളത്തിലെ ആദ്യത്തെ കംപ്യൂട്ടര്‍വത്‌കൃത താലുക്കോഫീസ്- ഒറ്റപ്പാലം
* കേരളത്തിലെ ആദ്യത്തെ വിവര സാങ്കേതിക വിദ്യാ ജില്ല- പാലക്കാട്
* പൂര്‍ണമായും സൌരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ഗ്രാമപഞ്ചായത്ത് - പെരുമാട്ടി
* എല്‍.ഇ.ഡി. ഗ്രാമം പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്താണ് പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശ്ലി.
* ഹരിശ്രീ ഗണപതയെ നമ: എന്നെഴുതി എഴുത്തിനിരുത്തുന്ന രീതി എഴുത്തച്ഛന്‍ ആദ്യമായി ആരംഭിച്ചത് ശോകനാശിനിപ്പുഴയുടെ തീരത്തുള്ള ചിറ്റൂര്‍മഠത്തില്‍ വച്ചാണ്.
* ഇന്ത്യയിലെ ആദ്യത്തെ ഡിഫന്‍സ് പാര്‍ക്ക് സ്ഥാപിക്കുന്നതിന് തിരഞ്ഞെടുത്ത
സ്ഥലമാണ് ഒറ്റപ്പാലം.
* സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പ് ആരംഭിക്കുന്നത് അകത്തേത്തറയിലാണ്.
* ദക്ഷിണേന്ത്യയിലെ ആദ്യത്തെ അണുവിമുക്ത ഐസ് ക്രീം ഫാക്ടറി പ്രവര്‍ത്തനമാരംഭിച്ചത് പാലക്കാട്ടാണ്.
* ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ച ആദ്യത്തെ ഇന്ത്യക്കാരനാണ് ശശി തരൂര്‍.
* അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ചാളയൂരിലാണ് കേരളത്തിലെ ആദ്യ മേല്‍ക്കൂുര സൌരോര്‍ജ നിലയം (2015).
* ജനകീയ പങ്കാളിത്തത്തോടെ കേരളത്തിലാരംഭിച്ച ആദ്യത്തെ മിനി ജലവൈദ്യുത പദ്ധതിയാണ് തുതപ്പുഴയില്‍ നിര്‍മിച്ച മീന്‍വല്ലം പദ്ധതി.
* കേരളത്തിലെ ആദ്യത്തെ ഹെറിറ്റേജ് വില്ലേജായി 2008-ല്‍ പ്രഖ്യാപിക്കപ്പെട്ടത് കല്‍പ്പാത്തി അഗ്രഹാരമാണ്.
* ഇംപീരിയല്‍ സിവില്‍ സര്‍വീസില്‍ അംഗമായ ആദ്യ മലയാളി കെ.പി.എസ്.മേനോന്‍ (സീനിയര്‍) ആണ് (1922).
* മയിലുകള്‍ക്ക് വേണ്ടിയുള്ള കേരളത്തിലെ ആദ്യത്തെ പരിരക്ഷണ കേന്ദ്രമാണ്
ചൂലന്നൂര്‍.
* സാമ്പത്തിക സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്താണ് മങ്കര.
* ഇന്ത്യയുടെ ബാഹ്യ ചാരസംഘടനയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങിന്റെ (RAW) തലവനായ ആദ്യ മലയാളിയാണ് കെ.ശങ്കരന്‍ നായര്‍ (1977). റോയുടെ രണ്ടാമത്തെ മേധാവിയാണ് അദ്ദേഹം.
ഓർക്കേണ്ടവ
* കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് - മലമ്പുഴ
* കേരളത്തിലെ റെയില്‍വേ ജംഗ്ഷനുകളില്‍ ഏറ്റവും വലുത്- ഷൊര്‍ണൂര്‍
* കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്- സൈലന്റ് വാലി
* ഏറ്റവും കൂടുതല്‍ കരിമ്പ് ഉല്‍പാദിപ്പിക്കുന്ന ജില്ല
* ഏറ്റവും കൂടുതല്‍ കാട്ടുപോത്തുകള്‍ കാണപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം- പറമ്പിക്കുളം
* കേരളത്തില്‍ സഹ്യനു കുറുകെയുള്ള ഏറ്റവും വലിയ ചുരം- പാലക്കാട് ചുരം
* പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം പാലക്കാട് ചുരമാണ്.
* കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂമി കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല പാലക്കാടാണ്.
* പാലക്കാട് ജില്ലയുടെ പ്രധാനമായ സാമ്പത്തിക രംഗം കൃഷിയാണ്. ആയതിനാല്‍ കേരളത്തിന്റെ കലവറ എന്ന വിശേഷണം ജില്ലയ്ക്കുണ്ട്
അപരനാമങ്ങള്‍
* കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്നത്- മലമ്പുഴ ഉദ്യാനം
* പാവങ്ങളുടെ ഊട്ടി- നെല്ലിയാമ്പതി
* മഹാഭാരതത്തില്‍ സൈര്രന്ധീവനം എന്ന പേരില്‍ പരാമര്‍ശിക്കപ്പെടുന്നത്-
സൈലന്റ് വാലി
* കേരളത്തിലെ റെയില്‍വേ സിറ്റി എന്നറിയപ്പെടുന്നത്- ഷൊര്‍ണൂര്‍
* പാലക്കാടന്‍ കുന്നുകളുടെ റാണി എന്നറിയപ്പെടുന്നത്- നെല്ലിയാമ്പതി
* പഴയകാലത്ത് നാലുദേശം എന്നറിയപ്പെട്ടിരുന്ന സ്ഥലമാണ് ചിറ്റൂര്‍.
* അര്‍ധ ബനാറസ് എന്നറിയപ്പെടുന്നത് കല്‍പ്പാത്തി ക്ഷ്രേതമാണ്.
* മെട്രോമാന്‍ എന്നറിയപ്പെടുന്ന ഇ.ശ്രീധരനാണ് കൊങ്കണ്‍ റെയില്‍വേയുടെയും
ഡെല്‍ഹിമെട്രോയുടെയും നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.
* തരൂര്‍ സ്വരൂപം എന്നറിയപ്പെട്ടിരുന്ന നാട്ടു രാജ്യം പാലക്കാടാണ്.
* കേരളത്തിലേക്കുള്ള കവാടം എന്ന് വിശേഷിപ്പിക്കുന്നത് പാലക്കാട് ചുരമാണ്.
* ധാരാളം കരിമ്പനകള്‍ ഉളളതിനാല്‍ കരിമ്പനകളുടെ നാട് എന്നുകൂടി വിശേഷിപ്പിക്കുന്നു.
പ്രധാനപ്പെട്ട വസ്തുതകള്‍
* കേരളത്തിലെ ഏറ്റവും പഴക്കമുള്ള ശിവക്ഷേത്രങ്ങളിലൊന്നായ കല്‍പ്പാത്തി
വിശ്വനാഥക്ഷ്രേതം ഏതു ജില്ലയിലാണ് - പാലക്കാട്
* കല്‍പ്പാത്തി ക്ഷേത്രത്തിലെ പ്രശസ്തമായ ആഘോഷമാണ് രഥോല്‍സവം
* കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനം- സൈലന്റ് വാലി
പ്രധാന വ്യക്തികള്‍
* പാലക്കാട് കോട്ട നിര്‍മിച്ചത് -ഹൈരദരാലി
* ഇപ്പോള്‍ പാലക്കാട് കോട്ട ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലാണ്.
* ഹൈദരാലിയെ കേരളം ആക്രമിക്കാന്‍ ക്ഷണിച്ചത്- പാലക്കാട് കോമി അച്ചന്‍
* പാലക്കാട് മണി അയ്യര്‍ ഏത് സംഗീതോപകരണവുമായി ബന്ധപ്പെടിരിക്കുന്നു - മൃദംഗം
* എം.ടി. വാസുദേവന്‍ നായര്‍ ജനിച്ച സ്ഥലം- കൂടല്ലൂര്‍ (മഠത്തില്‍ തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്നാണ് മുഴുവന്‍ പേര്)
* മലപ്പുറം ജില്ലയിലാണ് ജനിച്ചതെങ്കിലും പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍
ജീവിതത്തിന്റെ അവസാനകാലം കഴിച്ചുകൂട്ടിയ കവി- എഴുത്തച്ഛന്‍
* യു.എന്‍. അണ്ടര്‍ സെക്രട്ടറി ജനറലായ മലയാളി- ശശി തരൂര്‍
* കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകരിലൊരാളും പബ്ലിക് സര്‍വീസ്
കമ്മിഷന്‍ അംഗവുമായിരുന്ന പി.ടി.ഭാസ്‌കരപ്പണിക്കര്‍ (1922-1997) ജനിച്ചത് പാലക്കാട് ജില്ലയില്‍ അടയ്ക്കാപുത്തൂരിലാണ്.
* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷനായ ഏക മലയാളിയായ സി.ശങ്കരന്‍ നായരുടെ സ്വദേശം മങ്കരയാണ്.
പ്രധാന സ്ഥലങ്ങള്‍
* കുഞ്ചന്‍ നമ്പ്യാര്‍ ജനിച്ച സ്ഥലം - ലക്കിടി (പിന്നീട് നമ്പ്യാര്‍ അമ്പലപ്പുഴയിലും തിരുവനന്തപുരത്തും താമസിച്ചു. സംസ്കൃത കവിയായ രാമ പാണിവാദനും കുഞ്ചന്‍ നമ്പ്യാരും ഒരാളാണെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു)
* കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്- കിള്ളിക്കുറിശ്ശി മംഗലം
* ഓറഞ്ചുതോട്ടങ്ങള്‍ക്കു പ്രസിദ്ധമായ സ്ഥലം- നെല്ലിയാമ്പതി
* കേരളത്തില്‍ കറുത്ത മണ്ണ് കാണപ്പെടുന്ന പ്രധാന പ്രദേശം - ചിറ്റൂര്‍ (പരുത്തി
കൃഷിക്ക് അനുയോജ്യം)
* പാലക്കാട് ജില്ലയില്‍ റെയില്‍ കോച്ച് ഫാക്‌ടറി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം കഞ്ചിക്കോട്
* ജൈനിമേട് എന്ന കുന്ന് ഏത് ജില്ലയിലാണ്- പാലക്കാട്
* മാമ്പഴകൃഷിക്ക് പ്രസിദ്ധമായ പാലക്കാടന്‍ ഗ്രാമമാണ് മുതലമട.
* കര്‍ണാടക സംഗീതത്തിലെ അതികായനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്വദേശമാണ് കോട്ടായി.
* പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനമാണ് തൂണക്കടവ്.
* കാട്ടുപോത്തുകള്‍ക്ക് പ്രസിദ്ധമായ വന്യജീവി സങ്കേതമാണ് പറമ്പിക്കുളം.
* ഏറ്റവും പഴക്കംകൂടിയ തേക്കുമരമായ കന്നിമരം പറമ്പിക്കുളം സങ്കേതത്തിലാണ്.
പ്രധാന സംഭവങ്ങള്‍
* പാലക്കാട്ട് തിയൊസഫിക്കല്‍ സൊസൈറ്റിയുടെ ശാഖ ആരംഭിച്ച വര്‍ഷമാണ് 1882.
* പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥാപിതമായ വര്‍ഷം- 1973
* സൈലന്റ് വാലി ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട വര്‍ഷം- 1984 (കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനമായ ഇത് നിലവില്‍ വന്നപ്പോള്‍ രാജീവ്‌ഗാന്ധിയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി).
പ്രധാന സ്ഥാപനങ്ങള്‍
* ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസ് പാലക്കാട് ജില്ലയില്‍ എവിടെയാണ് - കഞ്ചിക്കോട്
* പാലക്കാട് റെയില്‍വേ ഡിവിഷന്റെ ആസ്ഥാനം- ഒലവക്കോട് (പാലക്കാട്)
* നെല്ലു ഗവേഷണ ക്രേന്ദം- പട്ടാമ്പി (ഇന്ത്യയിലെ പ്രസിദ്ധമായ നെല്ലു ഗവേഷണ കേന്ദ്രം ഒറീസ്സയിലെ കട്ടക്കിലാണ്)
* കരിമ്പ് ഗവേഷണ കേന്ദ്രം- മേനോന്‍പാറ (പത്തനംതിട്ട ജില്ലയിലെ
തിരുവല്ലയിലും കരിമ്പ് ഗവേഷണ കേന്ദ്രമുണ്ട്)
* ഫ്ളൂയിഡ് കണ്‍ട്രോള്‍ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യുട്ട് കഞ്ചിക്കോട്ടാണ്.
* മലബാര്‍ സിമന്റ്‌സ് വാളയാറിലാണ്.
* ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജി പാലക്കാട്ടാണ്.
<പാലക്കാട് - ചോദ്യോത്തരങ്ങൾ -അടുത്ത പേജിൽ തുടരുന്നു - ഇവിടെ ക്ലിക്കുക>
<കേരളത്തിലെ മറ്റു ജില്ലകൾ പഠിക്കാം - ഇവിടെ ക്ലിക്കുക>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍