ലോകരാജ്യങ്ങൾ: യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (അദ്ധ്യായം 02)

 * അമേരിക്കന്‍ ഭരണഘടനയുടെ ആദ്യത്തെ പത്ത്‌ ഭേദഗതികള്‍ ഒരുമിച്ച്‌ ബില്‍ ഓഫ്‌ റൈറ്റ്സ്‌ എന്നറിയപ്പെടുന്നു. 1791ലാണ്‌ ഇത്‌ റാറ്റിഫൈ ചെയ്യപ്പെട്ടത്‌.
* അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്നാണ്‌ നിയമപരമായി അടിമത്തം നിറുത്തലാക്കപ്പെട്ടത്‌.
* അമേരിക്കന്‍-സ്പാനിഷ്‌ യുദ്ധം, ഒന്നാംലോകമഹായുദ്ധം എന്നിവയെത്തുടര്‍ന്നാണ്‌ ആഗോള സൈനിക ശക്തിയായി അമേരിക്കയുടെ സ്ഥാനം നിര്‍ണയിക്കപ്പെട്ടത്‌.
* രണ്ടാം ലോകമഹായുദ്ധാനന്തരം അമേരിക്ക ഒരു ആഗോള വന്‍ശക്തിയായി മാറി. ശീതയുദ്ധാന്തരം സോവിയറ്റ്‌ യൂണിയന്‍ ശിഥിലമായതോടെ അമേരിക്ക ഏക വന്‍ശക്തിയായിമാറി.
* ഫെഡറല്‍ പ്രസിഡന്‍ഷ്യല്‍ കോണ്‍സ്റ്റിറ്റ്യുഷണല്‍ റിപ്പബ്ലിക്ക്‌ ആയ അമേരിക്കയുടെ നിയമനിര്‍മാണസഭയുടെ പേര്‌ കോണ്‍ഗ്രസ്‌ എന്നാണ്‌. ഹൌസ്‌ ഓഫ്‌ റപ്രസന്റേറ്റീവിസ്‌, സെനറ്റ്‌ എന്നിവയടങ്ങുന്ന ദ്വിമണ്ഡല നിയമനിര്‍മാണസഭയാണിത്‌.
* റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുമാണ്‌ അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍. യഥാക്രമം ആനയും കഴുതയുമാണ്‌ ഈ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ്‌ ചിഹ്നങ്ങള്‍.
* ഡോളറാണ്‌ അമേരിക്കയിലെ നാണയം.
* ലോകത്തിലെ ഏറ്റവും വലിയ റിസര്‍വ്‌ കറന്‍സി അമേരിക്കയുടേതാണ്‌.
* അമേരിക്കന്‍ ഐക്യനാടുകളുടെ ആണവപരീക്ഷണ കേന്ദ്രമാണ്‌ ബിക്കിനി അറ്റോള്‍.
* അമേരിക്കന്‍ ഐക്യനാടുകളില്‍ പിന്‍കോഡിന്‌ സമാനമായിഉള്ളതാണ്‌ സിപ് കോഡ്‌.
* അമേരിക്കന്‍ ഐക്യനാടുകളുടെ ദേശീയഗാനമാണ്‌ “The Star Spangled Banner".
* അമേരിക്കന്‍ ഐക്യനാടുകളുടെ ദേശീയ പതാകയാണ്‌ “Old Glory" അഥവാ
‘Star and Stripes’.
* അമേരിക്കന്‍ ഐക്യനാടുകളുടെ പ്രമാണവാക്യമാണ്‌ "ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു"  (‘In God We Trust’).
* അമേരിക്കയുടെ ദേശീയ കായിക വിനോദം ബേസ്‌ബോള്‍ ആണ്‌. ഇതിന്റെ കോര്‍ട്ടിന്റെ പേര്‍ ഡയമണ്ട്‌.
* ഫ്രാന്‍സില്‍നിന്ന്‌ അമേരിക്ക വാങ്ങിയസ്റ്റേറ്റാണ്‌ ലൂസിയാന.
* മെക്സിക്കോയില്‍ നിന്ന്‌ വാങ്ങിയവയാണ്‌ കലിഫോര്‍ണിയയും അരിസോണയും.
* അലാസ്ക പ്രദേശം അമേരിക്കയ്ക്ക്‌ നല്‍കിയത്‌ റഷ്യയാണ്‌.
* നാലുവര്‍ഷമാണ്‌ അമേരിക്കന്‍ പ്രസിഡന്റിന്റെ കാലാവധി.
* നാലുകൊണ്ട്‌ ഹരിക്കാന്‍ കഴിയുന്ന വര്‍ഷങ്ങളിലെ നവംബര്‍ മാസത്തിലാണ്‌ അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌.
* അമേരിക്കന്‍ പ്രസിഡന്റ്‌ അധികാരമേല്‍ക്കുന്നത്‌ ജനുവരി 20നാണ്‌. ഈ ദിവസം Inauguration Day എന്നറിയപ്പെടുന്നു.

പ്രധാന വ്യക്തികൾ 
* ഇറ്റലിക്കാരനായ കൊളംബസ്‌ സ്പെയിനിലെ രാജാവിന്റെ സഹായത്തോടെ ഇന്ത്യയെ ലക്ഷ്യമാക്കി പടിഞ്ഞാറേക്ക്‌ യാത്ര തിരിച്ചു. 1492 ല്‍ അദ്ദേഹം ഇന്‍ഡീസ്‌ എന്ന ദ്വീപിലെത്തുകയും അത്‌ ഇന്ത്യയാണെന്ന്‌ ധരിക്കുകയും ചെയ്തു.
* ഈ കണ്ടെത്തല്‍ ഇന്ത്യയല്ലെന്ന്‌ പില്‍ക്കാലത്ത്‌ മനസ്സിലാക്കിയത്‌ അമരിഗോവെസ്പുചിയെന്ന ഇറ്റാലിയന്‍ പര്യവേഷകനായിരുന്നു. അദ്ദേഹത്തിന്റെ പേരില്‍നിന്നാണ്‌ അമേരിക്കയ്ക്ക്‌ പേരു കിട്ടിയത്‌ (1506-ല്‍ കാലയവനികയ്ക്കുള്ളില്‍ മറയുമ്പോഴും കൊളംബസിന്റെ ധാരണയ്ക്ക്‌ മാറ്റമുണ്ടായിരുന്നില്ല).
* ഹരിത വിപ്ലവത്തിന്റെ പിതാവായ നോര്‍മന്‍ ബോർലോഗ്‌ അമേരിക്കക്കാരനായിരൂന്നു.
* ആദ്യത്തെ ഓപ്പണ്‍ ഹാര്‍ട്ട്‌ സര്‍ജറി ചെയ്തത്‌ Dr. Walton Lillehei എന്ന അ
മേരിക്കക്കാരനായിരുന്നു.
* അമേരിക്കന്‍ ഗാന്ധി എന്നറിയപ്പെടുന്നത്‌ മാര്‍ട്ടിന്‍ ലൂതര്‍ കിങ്‌.
* എനിക്കൊരു സ്വപ്നമുണ്ട്‌ എന്ന പ്രസിദ്ധമായ പ്രസംഗം നടത്തിയത്‌ മാര്‍ട്ടിന്‍ ലൂതര്‍ കിങാണ്.
* മാര്‍ട്ടിന്‍ ലൂതര്‍ കിങിനെ വധിച്ചത്‌ ജെയിംസ്‌ ഏള്‍ റേയാണ്‌ (1968 ഏപ്രില്‍ 4).
* ജോര്‍ജ്‌ വാഷിങ്ടണാണ്‌ അമേരിക്കയുടെ രാഷ്ട്ര പിതാവ്‌. നൂറു ശതമാനം ഇലക്ട്രല്‍ വോട്ടുകളും നേടി വിജയിച്ച ഏക അമേരിക്കന്‍ പ്രസിഡന്റാണദ്ദേഹം.
* അമേരിക്കന്‍ പ്രസിഡന്റായ ഏക സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്‌ ജോര്‍ജ്‌ വാഷിങ്ടണ്‍.
* രണ്ടാമത്തെ അമേരിക്കന്‍ പ്രസിഡന്റ്‌ ജോണ്‍ ആഡംസ്‌. മുന്നാമത്തേത്‌ തോമസ്‌ ജെഫേഴ്്‌സണ്‍. നാലാമത്തെത്‌ ജെയിംസ്‌ മാഡിസണ്‍.
* ഡെമോക്രാറ്റിക്-റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ആദ്യ അമേരിക്കന്‍ പ്രസിഡന്റ്‌ തോമസ്‌ ജെഫേഴ്സണ്‍ ആണ്‌.
* രണ്ടാമത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ ആഡംസ്‌ ഫെഡറലിസ്റ്റ്‌ പാര്‍ട്ടിക്കാരനായിരുന്നു.
* ഡെമോക്രാറ്റിക്-റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പിന്‍ഗാമിയായ ഡെമോക്രാറ്റിക്‌ പാര്‍ട്ടിക്കാരനായ ആദ്യ പ്രസിഡന്റ്‌ ആന്‍ഡ്രു ജാക്സണ്‍ ആയിരുന്നു.
* നോബേല്‍ സമാധാന സമ്മാനം നേടിയഅമേരിക്കന്‍ പ്രസിഡന്റുമാരാണ്‌ തിയോഡര്‍ റൂസ്വെല്‍റ്റ്‌, വുഡ്റോ വില്‍സണ്‍, ജിമ്മി കാര്‍ട്ടര്‍, ബരാക്‌ ഒബാമ എന്നിവര്‍.
* അമേരിക്കന്‍ പ്രസിഡന്റ്‌ പദം വഹിച്ച ആദൃത്തെ അച്ഛനും മകനുമാണ്‌ ജോണ്‍ ആഡംസും ജോണ്‍ ക്വിന്‍സി ആഡംസും,
* ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റാണ്‌ ഡൈറ്റ്‌ ഐസ
നോവര്‍ (Dwight D. Eisenhower)
* ആഭ്യന്തര യുദ്ധത്തില്‍ വടക്കന്‍ സംസ്ഥാനങ്ങളെ നയിച്ചത്‌ എബ്രഹാം ലിങ്കണായിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ആദ്യ അമേരിക്കന്‍ പ്രസിഡന്റായിരുന്നു അദ്ദേഹം.
* പോസ്റ്റ്‌ മാസ്റ്റര്‍ ആയിപ്രവര്‍ത്തിച്ചിട്ടുള്ള അമേരിക്കന്‍ പ്രസിഡന്റ്‌ ലിങ്കണ്‍.
* ഗ്രേസ്‌ ബെഡല്‍ എന്ന പെണ്‍കുട്ടി കത്തിലൂടെ നിര്‍ദ്ദേശിച്ചതു പ്രകാരമാണ്‌ എബ്രഹാം ലിങ്കണ്‍ താടി വളര്‍ത്തിത്തുടങ്ങിയത്‌.
* വധിക്കപ്പെട്ട ആദ്യ യു.എസ്‌. പ്രസിഡന്റ്‌ എബ്രഹാം ലിങ്കണ്‍ ആണ്‌ (1865).
* വധിക്കപ്പെട്ട മറ്റ്‌ യു.എസ്‌. പ്രസിഡന്റുമാരാണ്‌ ജെയിംസ്‌ ഗാര്‍ഫില്‍ഡ്‌ (1881), വില്യം മക്കിന്‍ലി (1901), ജോണ്‍ എഫ്‌ കെന്നഡി (1963) എന്നിവര്‍.
* ജോണ്‍ വില്‍ക്സ്‌ ബൂത്ത്‌ ആയിരുന്നു ലിങ്കന്റെ ഘാതകന്‍.
* ജെയിംസ്‌ ഗാര്‍ഫീല്‍ഡിന്റെ ഘാതകന്‍ Charles J. Guiteau ആയിരുന്നു.
* വില്യം മക്കിന്‍ലിയെ വധിച്ചത്‌ LeonCzolgosz ആയിരുന്നു.
* ജോണ്‍ എഫ്‌ കെന്നഡിയെ വധിച്ചത്‌ ലീഹാര്‍വി ഓസ്വാള്‍ഡ്‌ ആണ്‌ (1963 ന
വംബര്‍ 22), ഓസ്വാള്‍ഡിനെ രണ്ടാംദിവസം ജാക്ക്‌ റൂബി വെടിവച്ചുകൊന്നു (നവംബര്‍ 24),
* ഒരു അമേരിക്കന്‍ പ്രസിഡന്റ്‌ കൊല്ലപ്പെട്ട വിവരം ലോകം റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും അറിഞ്ഞ ആദ്യഅവസരം കെന്നഡിവധിക്കപ്പെട്ടപ്പോഴായിരുന്നു.
* കെന്നഡിവധത്തെക്കുറിച്ച്‌ അന്വേഷിച്ച കമ്മിഷനാണ്‌ വാറന്‍ കമ്മിഷന്‍.
* ഐകൃരാഷ്ട്ര സഭയുടെ ആസ്ഥാനം ന്യൂയോര്‍ക്കിനടുത്തുള്ള മാന്‍ഹട്ടന്‍ ദ്വീപിലാണ്‌.

പ്രധാന സ്ഥലങ്ങള്‍
* പ്രശസ്തമായ ടൈം സ്ക്വയര്‍ ന്യുയോര്‍ക്കിലാണ്‌.
* അമേരിക്കയിലെ സൌത്ത്‌ ഡക്കോട്ട സ്റ്റേറ്റിലെ റഷ്മോര്‍ മലനിരയില്‍ ജോര്‍ജ്‌ വാഷിങ്ടണ്‍, തോമസ്‌ ജെഫേഴ്സണ്‍, തിയോഡര്‍ റൂസ്വെല്‍റ്റ്‌, എബ്രഹാം ലിങ്കണ്‍ എന്നീ നാല് അമേരിക്കന്‍ പ്രസിഡണ്ടുമാരുടെ മുഖം കൊത്തിവച്ചിട്ടുണ്ട്‌. 60 അടി പൊക്കത്തില്‍ ശില്‍പം തീര്‍ത്തത്‌ സ്പാനിഷ്‌-അമേരിക്കന്‍ വംശജനായ ഗട്സണ്‍ ബോര്‍ഗ്ലം, മകന്‍ ലിങ്കണ്‍ ബോര്‍ഗ്ലം എന്നിവരാണ്‌.
* ഗ്രാന്‍ഡ്‌ കാന്യണ്‍ നാഷണല്‍ പാര്‍ക്ക്‌ അരിസോണ സംസ്ഥാനത്താണ്‌.
* ഗ്രാഡ്‌ കാന്യണിലൂടെ ഒഴുകുന്ന നദിയാണ്‌ കൊളറാഡോ.

പ്രധാന സംഭവങ്ങള്‍
* 1773-ലാണ്‌ ബോസ്റ്റണ്‍ ടീ പാര്‍ട്ടി എന്ന ചരിത്ര സംഭവം നടന്നത്‌.
* 1776 ജൂലൈ നാലിനാണ്‌ ഗ്രേറ്റ്‌ ബ്രിട്ടണില്‍നിന്ന്‌ അമേരിക്ക സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്‌. 13 കോളനികളാണ്‌ അന്ന്‌ ഐകകണ്ഠേന സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്‌.
* 1783-ലാണ്‌ ഗ്രേറ്റ്‌ ബ്രിട്ടണ്‍ അമേരിക്കയുടെ സ്വാതന്ത്ര്യം അംഗീകരിച്ചത്‌,
* നിലവിലത്തെ അമേരിക്കന്‍ ഭരണഘടന അംഗീകരിക്കപ്പെട്ടത്‌ 1787 സെപ്തംബര്‍17-നാണ്‌.
* അമേരിക്കയില്‍ ആഭ്യന്തരയുദ്ധം നടന്നകാലഘട്ടമാണ്‌ 1861-1865.
* ആഭ്യന്തരയുദ്ധത്തെ സ്വാധീനിച്ച നോവലാണ്‌ ഹാരിയറ്റ്‌ ബീച്ചര്‍ സ്റ്റോവ്  രചിച്ച അങ്കിള്‍ ടോംസ്‌ ക്യാബിന്‍.
* ജനാധിപത്യത്തെ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഗവണ്‍മെന്റ്‌ എന്ന്‌ നിര്‍വചിച്ച എബ്രഹാം ലിങ്കണിന്റെ പ്രസിദ്ധമായ ഗെറ്റിസ്ബര്‍ഗ്‌ പ്രസംഗം 1863-ല്‍ ആയിരുന്നു.
* 1864-ലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ എബ്രഹാം ലിങ്കണ്‍ വീണ്ടും വിജയിച്ചു.
* അമേരിക്കയില്‍ അടിമത്തം നിരോധിച്ച വര്‍ഷമാണ്‌ 1865. എബ്രഹാം ലിങ്കണായിരുന്നു അപ്പോള്‍ പ്രസിഡന്റ്‌.
* ജപ്പാന്‍ 1941-ല്‍ ആക്രമിച്ച പേള്‍ ഹാര്‍ബര്‍ അമേരിക്കയിലാണ്‌, ഈ സംഭവം
അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിലേക്ക്‌ പ്രവേശിക്കാന്‍ കാരണമായി. * ജപ്പാനില്‍ 1945-ല്‍ അണുബോംബിട്ടത്‌ അമേരിക്കയാണ്‌.
* വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ തകര്‍ക്കപ്പെട്ടത്‌ 2001-ലാണ്‌.

പ്രധാന സ്ഥാപനങ്ങള്‍
* ജനറല്‍ മോട്ടോഴ്‌സ്‌, ഫോര്‍ഡ്‌, ഹമ്മര്‍, ഷെവര്‍ലെ, കാഡിലാക്‌ , ക്രൈസ്‌ലര്‍ എന്നിവ അമേരിക്കന്‍ ഓട്ടോമൊബൈല്‍ കമ്പനികളാണ്‌.
* കൊക്ക കോള കമ്പനിയുടെ ആസ്ഥാനം ജോര്‍ജിയ സംസ്ഥാനത്തിലെ അത്ലാന്‍്റയിലാണ്‌.
* അമേരിക്കയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ്‌ National Aeronautics and Space Administration (NASA). ഇതിന്റെ ആസ്ഥാനം വാഷിങ്ടണ്‍ ഡി.സിയിലാണ്‌. 1958-ല്‍ സ്ഥാപിതമായി.
* അമേരിക്കയുടെ ആഭ്യന്തര ഇന്റലിജന്‍സ്‌ ഏജന്‍സിയാണ്‌ ഫെഡറല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്‍. 1908-ല്‍ സ്ഥാപിതമായി. വാഷിങ്ടണ്‍ ഡി.സിയിലാണ്‌ ആസ്ഥാനം.
* അമേരിക്കയുടെ ബാഹ്യ ഇന്റലിജന്‍സ്‌ ഏജന്‍സിയാണ്‌ 1947-ല്‍ സ്ഥാപിതമായ സെൺട്രല്‍ ഇന്റലിജന്‍സ്‌ ഏജന്‍സി. വിര്‍ജിനിയയിലെ ഫെയര്‍ഫാക്സ്‌ കൌണ്ടിയിലാണ്‌ ഇതിന്റെ ആസ്ഥാനം.

കുഴപ്പിക്കുന്ന വസ്തുതകള്‍
* അമേരിക്കന്‍ ഐക്യനാടുകളുടെ തലസ്ഥാനം വാഷിങ്ടണ്‍ ഡി.സി. ആണ്‌.
അമേരിക്കയിലെ ഒരു സ്റ്റേറ്റിന്റെ പേരും വാഷിങ്ടണ്‍ എന്നാണ്‌. ഇവ രണ്ടിനെയും തമ്മില്‍ തിരിച്ചറിയാനാണ്‌ വാഷി ങ്ടണ്‍ ഡി.സി. (District of Columbia) എന്നു പറയുന്നത്‌. വാഷിങ്ടണ്‍ സ്റ്റേറ്റിന്റെ തലസ്ഥാനം ഒളിമ്പിയ ആണ്‌.
* അമേരിക്കയ്ക്കു വെളിയില്‍ യാങ്കി എന്നപദം സുചിപ്പിക്കുന്നത്‌ അമേരിക്കക്കാരെയാണ്‌, എന്നാല്‍ അമേരിക്കയ്ക്കുള്ളില്‍ യാങ്കി എന്ന വാക്ക്‌ വടക്കന്‍ സംസ്ഥാനക്കാരെ ഉദ്ദേശിച്ചാണ്‌ ഉപയോഗിക്കുന്നത്‌.
* പ്രസിഡന്‍റ്‌ അന്തരിച്ചാല്‍ അവശേഷിക്കുന്ന കാലാവധിയില്‍ വൈസ്‌ പ്രസിഡന്റ്‌ ആ പദവി വഹിക്കാന്‍ വ്യവസ്ഥയുള്ള രാജ്യമാണ്‌ അമേരിക്കന്‍ ഐക്യനാടുകള്‍.
* പ്രസിഡന്റിന്റെ ഓദ്യോഗിക വിമാനം എയര്‍ഫോഴ്‌സ്‌ വണ്‍ എന്നും ഔദ്യോഗിക ഹെലികോപ്റ്റര്‍ മറൈന്‍ വണ്‍ എന്നും അറിയപ്പെടുന്നു.
* പ്രസിഡന്റിന്റെ ഓദ്യോഗിക വസതിയാണ വൈറ്റ്‌ ഹൌസ്‌. 1901 ഒക്ടോബര്‍ 12 ന്‌ തിയോഡര്‍ റൂസ്വെല്‍റ്റ്‌ ആണ്‌ എക്സികൃൂട്ടീവ്‌ മാന്‍ഷന് വൈറ്റ്‌ ഹസ്‌ എന്ന പേരു നല്‍കിയത്‌.
* അമേരിക്കന്‍ പ്രസിഡന്റിന്റെ ഗ്രാമീണ വസതിയാണ്‌ ക്യാമ്പ്‌ ഡേവിഡ്‌,
* അമേരിക്കന്‍ വൈസ്‌ പ്രസിഡന്റിന്റെ ഒദ്യോഗിക വസതിയാണ്‌ നമ്പര്‍ വണ്‍ ഒബ്സര്‍വേറ്ററി സര്‍ക്കിള്‍.
* വൈസ്‌ പ്രസിഡന്റിന്‌ വൈറ്റ്‌ ഹസിന്റെ പടിഞ്ഞാറ്‌ ഭാഗത്ത്‌ ഒരു ഓഫീസുണ്ടെങ്കിലും, അദ്ദേഹത്തിന്റെ സെറിമോണിയല്‍ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നത്‌ ഐസനോവര്‍ എക്‌സിക്യൂട്ടീവ്‌ ഓഫീസ്‌ ബില്‍ഡിങിലാണ്‌.
* രണ്ടാം ലോകമഹായുദ്ധം തുടങ്ങുമ്പോള്‍ (1939) അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ്‌ ഫ്രാങ്ക്ളിന്‍ ഡി. റുസ്വെല്‍റ്റായിരുന്നു. യുദ്ധത്തിന്റെ അന്ത്യഘട്ടത്തില്‍ അദ്ദേഹം അന്തരിച്ചതിനാല്‍ (1945) പിന്‍ഗാമിയായ ഹാരി എസ്‌ ട്രുമാനാണ്‌ ജപ്പാനില്‍ ബോംബിടാനുള്ള നിര്‍ദ്ദേശം നല്‍കിയതും യുദ്ധം അവസാനിക്കുമ്പോള്‍ പ്രസിഡന്റായിരുന്നതും.
* നാലു പ്രാവശ്യം അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റായ ഏക വ്യക്തിയാണ്‌ ഫ്രാങ്ക്ളിന്‍ ഡി. റൂസ്വെല്‍റ്റ്‌, എന്നാല്‍, പിന്നീട്‌ ഭരണഘടന ഭേദഗതി ചെയ്യുകയും പരമാവധിടേമുകളുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്തുകയും ചെയ്തു.
* ഒന്നാം ലോകമഹായുദ്ധക്കാലത്ത്‌ അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റയിരുന്നത്‌ വുഡ്റോ വില്‍സണ്‍ (1913-21).
* രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുമ്പോള്‍ ഫ്രാങ്ക്ളിന്‍ ഡി റൂസ്വെല്‍റ്റോയിരുന്നു പ്രസിഡന്റ്‌ . യുദ്ധം അവസാനിക്കുമ്പോള്‍ ഹാരി എസ്‌ ട്രൂമാനായിരുന്നു പ്രസിഡന്റ്‌.
* തൂടര്‍ച്ചയായിട്ടല്ലാതെ രണ്ടു പ്രാവശ്യം അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റായ ഏക വ്യക്തിയാണ്‌ ഗ്രോവര്‍ ക്ലീവ്ലാന്‍ഡ്‌, അമേരിക്കയുടെ 22 - മത്തെയും (1885-89) 24 - മത്തെയും (1893-97) പ്രസിഡന്റായിരുന്നു അദ്ദേഹം.
* ഏറ്റവും കുറഞ്ഞ പ്രായത്തില്‍ അമേരിക്കന്‍ ഐകൃനാടുകളുടെ പ്രസിഡന്റായത്‌ 42 - മത്തെ വയസ്സില്‍ അധികാരത്തിലെത്തിയ തിയോഡര്‍ റൂസ്വെല്‍റ്റാണ് (1901). മക്കിന്‍ലി പദവിയിലിരിക്കെ വധിക്കപ്പെട്ടതിനെത്തുടര്‍ന്നാണ്‌ വൈസ്‌പ്രസിഡന്റായിരുന്ന അദ്ദേഹം ഭരണഘടനാ വ്യവസ്ഥ പ്രകാരം അധികാരത്തിലെത്തിയത്‌. എന്നാല്‍, തിരഞ്ഞെടുപ്പിലൂടെ അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ്‌ സ്ഥാനത്തെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ജോണ്‍ എഫ്‌
കെന്നഡിയാണ്‌ (1961). അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ്‌ സ്ഥാനത്തെത്തിയ ആദ്യ റോമന്‍ കത്തോലിക്കനും അദ്ദേഹമാണ്‌.
* പോട്ടോമാക്‌ നദിയുടെ തീരത്താണ്‌ വാഷിങ്ടണ്‍. ന്യൂയോര്‍ക്ക്‌ ഹഡ്സണ്‍ നദിയുടെ തീരത്താണ്‌.

അപൂര്‍വ വസ്തുതകള്‍
* ഇംഗ്ലീഷ്‌ അക്ഷരമാലാക്രമം പ്രകാരം ആദൃത്തെ അമേരിക്കന്‍ സ്റ്റേറ്റ്‌ അലബാമയും അവസാനത്തേത്‌ വ്യോമിംഗും ആണ്‌.
* അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ അതിര്‍ത്തിയുടെ ഭാഗമായി നേര്‍രേഖ ഇല്ലാത്ത ഏക സ്റ്റേറ്റാണ്‌ ഹവായ്‌. മധ്യപസഫിക്കിലെ ഒരു ദ്വീപസമൂഹമാണ്‌ ഹവായ്‌.
* അമേരിക്കന്‍ സ്റ്റേറ്റുകളില്‍ ദ്വീപ്‌ ആയിട്ടുള്ളത്‌ ഹവായ്‌ മാത്രമാണ്‌.
* അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയാണ്‌ പുലിറ്റ്‌സര്‍ സമ്മാനം നല്‍കുന്നത്‌.
* പ്രാതിനിധ്യമില്ലാതെ നികുതിയില്ല എന്നത്‌ അമേരിക്കന്‍ ഐക്യനാടുകളുടെ സ്വാത്രന്ത്യസമരവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ്‌.
* വിയറ്റ്നാമില്‍ ഏജന്റ്‌ ഓറഞ്ച്‌ എന്ന മാരക രാസവസ്തു പ്രയോഗിച്ചത്‌ അമേരിക്കന്‍ ഐക്യനാടുകളാണ്‌,
* അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയാണ്‌ ആസ്ട്രോനോട്ട്‌ എന്നറിയപ്പെടുന്നത്‌.
* ലീഗ്‌ ഓഫ്‌ നേഷന്‍സ്‌ സ്ഥാപിക്കാന്‍ അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ്‌ വുഡ്റോ വില്‍സണ്‍ പ്രധാനപങ്കു വഹിച്ചെങ്കിലും സെനറ്റിന്റെ എതിര്‍പ്പുകാരണം അമേരിക്കയ്ക്ക്‌ അതില്‍ അംഗമാകാന്‍ കഴിഞ്ഞില്ല.
* മാതാപിതാക്കള്‍ ജീവിച്ചിരിക്കെ അന്തരിച്ച ഏക അമേരിക്കന്‍ പ്രസിഡന്റാണ്‌ ജോണ്‍ എഫ്‌ കെന്നഡി.
* അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റായ ഏക അവിവാഹിതനാണ്‌ ജെയിംസ്‌ ബുക്കാനന്‍ (1857-1861)
* അമേരിക്കയില്‍ പ്രസിഡന്റ്‌ സ്ഥാനവും പിന്നീട്‌ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ സ്ഥാനവും വഹിച്ച ഏക വ്യക്തിയാണ്‌ വില്യം ഹോവാര്‍ഡ്‌ താഫ്റ്റ്‌.
* ഒരേ തീയതിയില്‍ അന്തരിച്ച മുന്‍അമേരിക്കന്‍ പ്രസിഡന്റുമാരാണ്‌ ജോണ്‍ ആദംസും തോമസ്‌ ജെഫേഴ്‌സണും (1826 ജൂലൈ 4). അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ അമ്പതാം വാര്‍ഷികമായിരുന്നു അന്ന്‌.
* ആഫ്രിക്കന്‍ രാഷ്ട്രമായ ലൈബീരിയയടെ തലസ്ഥാനമായ മണ്‍റോവിയ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്‌ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജെയിംസ്‌ മണ്‍റോയുടെ സ്മരണാര്‍ഥമാണ്‌.
* ഒരേ സമയം ഒരു കൈകൊണ്ട്‌ ലാറ്റിനും മറ്റേകൈ കൊണ്ട്‌ ഗ്രീക്കും എഴുതാന്‍ കഴിവുണ്ടായിരുന്ന അമേരിക്കന്‍ പ്രസിഡണ്ടായിരുന്നു ജെയിംസ്‌ ഗാര്‍ഫീല്‍ഡ്‌.
* വൈസ്‌ പ്രസിഡന്റായോ പ്രസിഡന്റായോ തിരഞ്ഞെടുക്കപ്പെടാതെ അമേരിക്കയുടെ രാഷ്ട്ത്തലവനായ ഏക വ്യക്തിയാണ്‌ ജെറാള്‍ഡ്‌ ഫോര്‍ഡ്‌.
* നിക്സണ്‍ പ്രസിഡന്റായിരിക്കെ വൈസ്‌ പ്രസിഡന്റായി ഫോര്‍ഡിനെ നിയോഗിക്കുകയും നിക്‌സണ്‍ രാജിവച്ചപ്പോള്‍ ഫോര്‍ഡ്‌ പ്രസിഡന്റാകുകയും ചെയ്തു.
* ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ഹാരി എസ്‌ ട്രൂമാനായിരുന്നു.
* മനുഷ്യന്‍ ആദ്യമായി ചന്ദ്രനിലിറങ്ങുമ്പോള്‍ (1969 ജൂലൈ 20/21) അമേരിക്കന്‍ പ്രസിഡന്റ്‌ റിച്ചാര്‍ഡ്‌ നിക്സണായിരുന്നു.

പ്രത്യേകം ഓര്‍ത്തിരിക്കേണ്ടവ
* ഹബിള്‍ സ്പേസ്‌ ടെലസ്‌കോപ്പ്‌ സ്ഥാപിച്ചത്‌ അമേരിക്കയാണ്‌.
* ഹഡ്സണ്‍ നദിക്കടിയിലൂടെ ന്യുയോര്‍ക്ക്‌, ന്യൂജഴ്സി നഗരങ്ങളെ ബന്ധിപ്പിക്കുന്ന 2.4 കി.മീ.ദൈര്‍ഘ്യമുള്ള തുരങ്കമാണ്‌ ലിങ്കണ്‍ തുരങ്കം.
* കാനഡയ്ക്കും അമേരിക്കയ്ക്കും ഇടയ്‌ക്കാണ്‌ നയാഗ്ര വെള്ളച്ചാട്ടം, പഞ്ചമഹാതടാകങ്ങള്‍ എന്നിവ.
* വിനോദസഞ്ചാരികള്‍ക്ക്‌ വിസ്മയമാണ്‌ അമേരിക്കയിലെ ഗ്രാന്‍ഡ്‌ കാന്യണ്‍.
* സാന്തോ ക്ലോസ്‌, ഫാദേഴ്സ്‌ ഡേ എന്നിവയ്ക്ക്‌ തുടക്കമിട്ടത്‌ അമേരിക്കയിലാണ്‌.
* അമേരിക്കയിലാണ് സ്റ്റീല്‍ വ്യവസായത്തിനു പ്രസിദ്ധമായ പിറ്റ്‌സ് ബർഗ്,
* അമേരിക്കയില്‍ ദേശീയ തലത്തിലുള്ള നാല്‌ ഉന്നത പദവികള്‍ പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ , പ്രതിനിധിസഭയുടെ സ്‌പീക്കര്‍, സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ എന്നിവയാണ്‌. ഇതിന്‌ പ്രസിഡന്‍ഷ്യല്‍ ലൈന്‍ ഓഫ്‌ സക്സഷനുമായി ബന്ധമൊന്നുമില്ല.
* അമേരിക്കന്‍ പ്രസിഡന്‍റിന്റെ അസാന്നിധ്യത്തില്‍ പദവി വഹിക്കേണ്ടവരുടെ ക്രമം ഇപ്രകാരമാണ്‌-വൈസ്‌ പ്രസിഡന്റ്‌, പ്രതിനിധിസഭയുടെ സ്പീക്കര്‍, സെനറ്റിന്റെ പ്രസിഡന്റ്‌, സ്രെകട്ടറി ഓഫ്‌ സ്റ്റേറ്റ്‌ (വിദേശകാര്യ സ്രെകട്ടറി), സ്രെകട്ടറി ഓഫ്‌ ട്രഷറി, സ്രെകട്ടറി ഓഫ്‌ ഡിഫന്‍സ്‌, അറ്റോര്‍ണി ജനറല്‍/ സ്രെകട്ടറി ഓഫ്‌ ഇന്‍റീരിയര്‍.
* വെളുത്ത വര്‍ഗക്കാരായ അമേരിക്കക്കാരുടെ താല്‍പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1865ല്‍ അമേരിക്കയിലെ ടെന്നിസിയില്‍ ഒരു സാധാരണ സംഘടനയായി രൂപം കൊള്ളുകയും പിന്നീട്‌ ഭീകരപ്രസ്ഥാന മായി മാറുകയും ചെയ്ത കൂട്ടായ്മയാ
ണ്‌ കു ക്ലക്സ്‌ ക്ലാൻ, തോക്കിന്റെ കാഞ്ചി വലിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദ
മാണ്‌ സംഘടനയ്ക്ക്‌ നല്‍കപ്പെട്ടത്‌.

കൂടുതല്‍ മാര്‍ക്കു നേടാൻ
* സ്റ്റാച്യു ഓഫ്‌ ലിബര്‍ട്ടി സ്ഥാപിച്ചിരിക്കുന്നത്‌ ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനിലെ ലിബര്‍ട്ടി ദ്വീപിലാണ്‌. ഫ്രാന്‍സിലാണ്‌ സ്റ്റാച്യൂ ഓഫ്‌ ലിബര്‍ട്ടി നിര്‍മിച്ചത്‌.
* സ്റ്റാച്യു ഓഫ്‌ ലിബര്‍ട്ടിക്ക്‌ തറനിരപ്പ്‌ മുതല്‍ ടോര്‍ച്ച്‌ വരെ ഉയരം 93 മീറ്ററാണ്‌. പ്രതിമയുടെ മാത്രം ഉയരം 46 മീറ്ററാണ്‌.
* ഫ്രെഡറിക്‌ ആഗസ്റ്റ്‌ ബെര്‍ത്തോള്‍ഡിയാണ്‌ സ്റ്റാച്യു ഓഫ്‌ ലിബര്‍ട്ടി രൂപകല്പന ചെയതത്.
* 1886 ഒക്ടോബര്‍ 28-നാണ്‌ സ്റ്റാച്യു ഓഫ്‌ ലിബര്‍ട്ടി രാഷ്ട്രത്തിന്‌ സമര്‍പ്പിച്ചത്‌.
* സ്റ്റാച്യു ഓഫ്‌ ലിബര്‍ട്ടിയില്‍ ആലേഖനം ചെയ്തിട്ടുള്ള തീയതി അമേരിക്കന്‍
സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ദിനമായ 1776 ജൂലൈ 4 ആണ്‌. അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ്‌ സ്റ്റാച്യു ഓഫ്‌ ലിബര്‍ട്ടി.
* ഏറ്റവും കുറഞ്ഞത്‌ 35 വയസ്സ്‌ പ്രായമുള്ളതും 14 വര്‍ഷമായി അമേരിക്ക.യില്‍ സ്ഥിരതാമസക്കാരുമായ പൌരന്‍മാര്‍ക്ക്‌ മാത്രമേ അമേരിക്കന്‍ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കാന്‍ അര്‍ഹതയുള്ളു.
* അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥിമന്ദിരമാണ്‌ ബ്ലെയര്‍ ഹൌസ്‌.
 <യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക: ആദ്യ പേജിലേക്ക് മടങ്ങുക >

<മറ്റ്‌ ലോക രാജ്യങ്ങളെ അറിയാന്‍ -ഇവിടെ ക്ലിക്കുക>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here