ലോകരാജ്യങ്ങൾ: യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (അദ്ധ്യായം 01)
വടക്കേ അമേരിക്കൻ രാജ്യമായ യു.എസ്.എ -യുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്.
മത്സരപരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ വരുന്നത്‌ ഏത്‌ വിദേശ രാജ്യത്തെ സംബന്ധിച്ചാണ്‌ എന്ന ചോദ്യത്തിന്‌ ഉത്തരം നല്‍കാന്‍ ഏറെ ആലോചിക്കേണ്ടതില്ല-യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക. കഴിഞ്ഞ 25 വര്‍ഷങ്ങളിലെ അത്തരം ചോദ്യങ്ങള്‍
ക്രോഡീകരിച്ച്‌ തയ്യാറാക്കിയതാണ്‌ രണ്ട് അദ്ധ്യായങ്ങളിലായി ഇവിടെ നൽകിയിരിക്കുന്നത്. ചരിത്രം, വ്യക്തികള്‍, സംഭവങ്ങള്‍, റെക്കോര്‍ഡുകള്‍ എല്ലാം ഇവിടെ നമുക്ക്‌ പരിചയപ്പെടാം.

പ്രത്യേകതകള്‍
* അമ്പത്‌ സംസ്ഥാനങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു ഫെഡറല്‍ സ്റ്റേറ്റാണ്‌ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക.
* ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അമേരിക്കയ്ക്ക്‌ ജനസംഖ്യയില്‍ നാലാം സ്ഥാനമാണ്‌.
* ഇംഗ്ലീഷാണ്‌ അമേരിക്കയിലെ പ്രധാനഭാഷ. സ്പാനിഷ്‌ ആണ്‌ രണ്ടാം സ്ഥാന
ത്ത്‌.
* ക്രിസ്തുമതമാണ്‌ രാജ്യത്തെ പ്രമുഖമതം. പ്രൊട്ടസ്റ്റന്റാണ്‌ ഏറ്റവും (പധാന മതവിഭാഗം.
* അമേരിക്കയുടെ മെയിന്‍ലാന്‍ഡില്‍ അല്ലാത്ത സ്റ്റേറ്റുകളാണ്‌ അലാസ്കയും ഹവായിയും.
* ഹോണോലുലു ആണ്‌ ഹവായ്യുടെ തലസ്ഥാനം. റെയിൻബോ സ്റ്റേറ്റ്‌ എന്ന അ
പരനാമം ഹവായിക്കുണ്ട്‌. പസഫിക്കിലെ പാരഡൈസ്‌ എന്നും വിളിക്കപ്പെടുന്നു.
* അമേരിക്കയിലെ 49-മത്തെ സ്റ്റേറ്റാണ്‌ അലാസ്‌ക. അവസാനത്തെയും അമ്പതാമത്തെയും സ്റ്റേറ്റാണ്‌ ഹവായ്‌.
* ഐക്യരാഷ്‌ട്രസഭയുടെ രക്ഷാസമിതിയിലെ അഞ്ച്‌ സ്ഥിരാംഗങ്ങളിലൊന്നാണ്‌ അമേരിക്ക.
* ക്യോട്ടോ പ്രോട്ടോക്കോള്‍ അംഗീകരിക്കാത്ത ഏക വ്യവസായവത്കൃത രാഷ്‌ട്രമാണ്‌ അമേരിക്ക.

ആദ്യത്തെത്
* യൂറോപ്യന്‍ കോളനി സാമ്രാജ്യത്തില്‍നിന്ന്‌ മോചനം നേടിയ ആദ്യ രാജ്യമാണ്‌ അമേരിക്ക.
* ആണവായുധശേഷി കൈവരിച്ച ആദ്യത്തെ രാജ്യമാണ്‌ യു.എസ്‌.എ. 1945 ജൂലൈ 16-നാണ്‌ മാന്‍ഹട്ടന്‍ പദ്ധതിയുടെ ഭാഗമായി അമേരിക്ക ആദ്യമായി അണു,ബോംബ്‌ പരിക്ഷിച്ചത്‌.
* ന്യുമെക്സിക്കോ സ്റ്റേറ്റിലെ ജോര്‍നാഡ ഡെല്‍ മ്യൂര്‍ട്ടോ (Jornada del Muerto) മരുഭൂമിയില്‍ നടത്തിയ ആണവ പരീക്ഷണത്തിന്റെ പേര്‌ ട്രിനിറ്റി എന്നായിരുന്നു. റോബര്‍ട്ട്‌ ഓപ്പണ്‍ഹീമറാണ്‌ ആ പേര്‍ നല്‍കിയത്‌.
* മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച രാജ്യമാണ്‌ അമേരിക്കന്‍ ഐക്യനാടുകള്‍. ചന്ദ്രനില്‍ മനുഷ്യനെ ഇറക്കിയിട്ടുഉള ഏക രാജ്യവും യുഎസാണ്‌.
* എംപ്ലോയ്മെന്റ്‌ എക്സ്ചേഞ്ച്‌, ഗ്യാലപ്പോള്‍, ഇന്റര്‍നെറ്റ്‌ എന്നിവയ്ക്ക്‌ തുടക്കമിട്ടത്‌ യു.എസിലാണ്‌.
* എയ്ഡ്‌സ്‌ രോഗം ആദ്യമായിറിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌ അമേരിക്കന്‍ ഐക്യനാടു
കളിലാണ്‌.
* ലോകത്താദ്യമായി അണുബോംബ്‌, ഹൈഡ്രജന്‍ ബോംബ്‌ എന്നിവ പരീക്ഷിച്ച രാജ്യമാണ്‌ അമേരിക്കന്‍ ഐക്യനാടുകള്‍.
* 1979-ല്‍ ത്രീ മൈല്‍ ഐലന്‍ഡ്‌ ന്യുക്ലിയര്‍ ദുരന്തമുണ്ടായത്‌ യു.എസിലാണ്‌.
* അമേരിക്കന്‍ ഐക്യനാടുകളിലാണ്‌ ആധുനികരീതിയില്‍ ആദ്യമായി സെന്‍സ്‌സ്‌ നടന്നത്‌ (1790).
* പദവിയിലിരിക്കെ മരിച്ച ആദ്യ യു.എസ്‌.പ്രസിഡന്റ്‌ വില്യം ഹെന്‍റി ഹാരിസണ്‍ ആണ്(1841).
* ലക്ഷണയുക്തമായ ഒരു ഭരണഘടന എഴുതിയുണ്ടാക്കിയ ആദ്യ രാജ്യമാണ്‌ യൂഎസ്‌എ. ലോകത്ത്‌ ഏറ്റവും കൂടുതല്‍ അനുകരിക്കപ്പെട്ടിട്ടുള്ള ഭരണഘടനകളിലൊന്നാണിത്‌.
* പദവിയിലിരിക്കെ പ്രസിഡന്റ്‌ അന്തരിച്ചതിനാല്‍ ആ പദവിയേറ്റെടുത്ത ആദ്യത്തെ വൈസ്‌ പ്രസിഡന്റ്‌ ജോണ്‍ ടൈലര്‍ ആണ്‌.
* മോഷന്‍ പിക് ചറില്‍ പ്രതൃക്ഷപ്പെട്ട ആദ്യ അമേരിക്കന്‍ പ്രസിഡന്റ്‌ വില്യം മക്കിന്‍ലിയാണ്‌ (1896).
* 1913-ല്‍ ലോകത്തിലെ ആദ്യത്തെ അസംബ്ലി ലൈന്‍ സ്രമ്പദായം ഹെന്‍റി ഫോര്‍ഡ്‌ തന്റെ കാര്‍ ഫാക്ടറിയില്‍ സ്ഥാപിച്ചു.
* ലോകത്തെ ആദ്യത്തെ ഇലക്ട്രിക്‌ ട്രാഫിക്‌ ലൈറ്റ്‌ സ്ഥാപിതമായത്‌ ഓഹിയോ സംസ്ഥാനത്തിലെ ക്ളീവ്ലാന്‍ഡ്‌ നഗരത്തിലാണ്‌.
* ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ വാഷിങ്ടണും ആദ്യത്തെ വൈസ്‌ പ്രസിഡന്റ്‌ ജോണ്‍ ആദംസും ആണ്‌.
* ജോര്‍ജ്‌ വാഷിങ്ടണിന്റെ ഭാര്യ മാര്‍ത്താ വാഷിങ്ടണ്‍ ആണ്‌ അമേരിക്കന്‍
ചരിത്രത്തിലെ ആദ്യത്തെ പ്രഥമ വനിത (രാഷ്ട്രത്തലവന്റെ സഹധര്‍മ്മിണിയെയാണ്‌ പ്രഥമ വനിത എന്നു വിളിക്കുന്നത്‌).
* ഓട്ടോമൊബൈല്‍ നിര്‍മാണത്തില്‍ ലോകത്താദ്യമായി അസംബ്ലി ലൈന്‍ നടപ്പാക്കിയത്‌ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അമേരിക്കയില്‍ ഹെന്‍റിഫോര്‍ഡാണ്‌.
* ഇന്ത്യ കഴിഞ്ഞാല്‍ ഗാന്ധിജിയുടെ ചിത്രം സ്റ്റാമ്പില്‍ അച്ചടിച്ച ആദ്യ രാജ്യം
യു.എസ്‌.എ.ആണ്‌ (1961).
* ലോകത്തിലെ ആദ്യത്തെ ക്രെഡിറ്റ്‌ കാര്‍ഡാണ്‌ അമേരിക്കയില്‍ 1950-ല്‍ നിലവില്‍വന്ന ദ ഡൈനേഴ്‌സ്‌ ക്ലബ്‌. ഫ്രാങ്ക് മക്നമാറയെന്ന അമേരിക്കന്‍ വ്യവസായിയാണ്‌ ഇത്‌ അവതരിപ്പിച്ചത്‌.
* പുലിറ്റ്‌സര്‍ സമ്മാനത്തിനര്‍ഹനായ(1957) ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ്‌ ജോണ്‍ എഫ്‌ കെന്നഡിയാണ്‌. 1956-ല്‍ പ്രസിദ്ധീകരിച്ച പ്രൊഫൈല്‍സ്‌ ഇന്‍ കറേജ്‌ എന്ന പുസ്തകമാണ്‌ പുരസ്കാരത്തിനര്‍ഹമായത്‌.
* അമേരിക്കന്‍ പൌരത്വം ലഭിച്ച ആദ്യത്തെ ഇന്ത്യക്കാരനാണ്‌ എ.കെ.മജുംദാര്‍ (1913).

ഓർത്തിരിക്കേണ്ടവ
* അമേരിക്കയിലെ ഏറ്റവും വിസ്തീര്‍ണം കൂടിയ സ്റ്റേറ്റാണ്‌ അലാസ്ക.
* ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത്‌ കലിഫോര്‍ണിയയാണ്‌ ഗോള്‍ഡന്‍ സ്റ്റേറ്റ്‌,
യുറേക്കാ സ്റ്റേറ്റ്‌ എന്നീ അപരനാമങ്ങളില്‍ ഇത്‌ അറിയപ്പെടുന്നു.
* ജനസംഖ്യയിലും വിസ്തീര്‍ണത്തിലും രണ്ടാം സ്ഥാനത്തുള്ള സ്റ്റേറ്റ്‌ ടെക്സസ്‌
ആണ്‌.
* അമേരിക്കയിലെ ഏറ്റവും വിസ്തീര്‍ണം കുറഞ്ഞ സ്റ്റേറ്റ്‌ റോഡ്‌ ദ്വീപാണ്‌. ഏറ്റവും ജനസംഖ്യ കുറഞ്ഞ സ്റ്റേറ്റാണ്‌ വ്യോമിംഗ്‌ (Wyoming).
* ഏറ്റവും ജനസാന്ദ്രത കൂടിയ അമേരിക്കൻ സ്റ്റേറ്റാണ്‌ വ്യോമിംഗ്‌. ജനസാന്ദ്രത ഏറ്റവും കുറവ്‌ അലാസ്കയിലാണ്‌.
* അമേരിക്കന്‍ പൌരന്‍മാരില്‍ ഏറ്റവും കൂടുതല്‍ ബ്രിട്ടീഷ്‌ വംശജരാണ്‌.
* ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌ വൃവസ്ഥയാണ്‌ അമേരിക്കയുടേത്‌.
* ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഊർജ്ജം ഉപയോഗിക്കുന്ന രാജ്യമാണ്‌ അമേരിക്ക.
* പ്രകൃതി വാതക ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ്‌ അമേരിക്ക.
* സമ്മര്‍ ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയിട്ടുള്ള രാജ്യം അമേരിക്കയാണ്‌.
* വിന്റര്‍ ഒളിമ്പിക്സ്‌ ഏറ്റവും കൂടുതല്‍ പ്രാവശ്യം നടന്നിട്ടുള്ള രാജ്യം അമേരിക്കയാണ്‌.
* ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തിയായി വിലയിരുത്തപ്പെടുന്നതും അമേരിക്കയാണ്‌.
* ലോകത്തിലെ ഏറ്റവും ചെലവു കൂടിയ മിലിട്ടറി അമേരിക്കയുടേതാണ്‌.
* അലാസ്‌കയിലെ മക്കിന്‍ലി കൊടുമുടിയാണ്‌ (6168 മീ.) അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം.
* അമേരിക്കയിലെ ഏറ്റവും വലിയ നഗരം ന്യൂയോര്‍ക്ക്‌ ആണ്‌.
* ഏറ്റവും കൂടുതല്‍ റെയില്‍വേ ലൈന്‍ ഉള്ള രാജ്യമാണ്‌ അമേരിക്കന്‍ ഐക്യനാടുകള്‍, ഏറ്റവും ദൈര്‍ഘ്യമുള്ള റോഡ്‌ നെറ്റ്വര്‍ക്ക്‌ ഉള്ളതും ഇവിടെയാണ്‌.
* അമേരിക്കന്‍ ഐക്യനാടുകളാണ്‌ ഏറ്റവും കൂടുതല്‍ പേര്‍ നൊബേല്‍ സമ്മാനത്തിന്‌ അര്‍ഹമായ രാജ്യം. 1976-ല്‍ അമേരിക്കക്കാരാണ്‌ എല്ലാ വിഷയങ്ങളിലും നൊബേല്‍ സമ്മാനത്തിന്‌ അര്‍ഹരായത്‌.
* ഏറ്റവും കൂടുതല്‍ നാഷണല്‍ പാര്‍ക്കുകള്‍ ഉള്ള രാജ്യമായ അമേരിക്കന്‍ ഐക്യനാടുകളിലാണ്‌ ലോകത്തെ ആദ്യത്തെ ദേശീയോദ്യാനമായ യെല്ലോ സ്റ്റോണ്‍ നാഷണല്‍ പാര്‍ക്ക്‌ സ്ഥാപിതമായത്‌.
* ഇന്ത്യ കഴിഞ്ഞാല്‍ മഹാത്മാഗാന്ധിയുടെ ചിത്രം സ്റ്റാമ്പില്‍ അച്ചടിച്ച ആദ്യ രാജ്യമാണ്‌ യു.എസ്‌.
* ഏറ്റവും വലിയ വൃക്ഷമായ ജനറല്‍ ഷേര്‍മാന്‍ അമേരിക്കയിലാണ്‌.
* ഹുസ്റ്റണിലെ ടെക്സസ്‌ മെഡിക്കല്‍ സെന്റര്‍ ആണ്‌ ലോകത്തിലെ ഏറ്റവും വലിയ മെഡിക്കല്‍ സെന്റര്‍.
* ഏറ്റവും കുറച്ചുകാലം അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റു സ്ഥാനം വഹിച്ചത്‌ വില്യം ഹെന്‍റി ഹാരിസണ്‍ (32 ദിവസം) ആണ് (1841).
* ഏറ്റവും കൂടുതല്‍ കാലം അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റു സ്ഥാനം വഹിച്ചത്‌ ഫ്രാങ്ക്ളിന്‍ ഡി. റൂസ് വെൽറ്റാ ണ്‌. 1932, 1936, 1940, 1944 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം വിജയിച്ചു (തുടര്‍ന്ന്‌ 1951-ലെ 22-ാം ഭരണഘടനാ ഭേദഗതിയിലൂടെ പ്രസിഡന്റിന്റെ പരമാവധി ടേമുകളുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്തി).
* ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സിയാണ്‌ യുഎസ്‌എയിലെ അസോസിയേറ്റഡ്‌ പ്രസ്‌.
* ഏറ്റവും കൂടുതല്‍ ഒളിമ്പിക്സുകള്‍ക്ക്‌ വേദിയായിട്ടുള്ള രാജ്യം ഐക്യനാടുകളാണ്‌ (1904-സെന്റ്‌ ലുയിസ്‌, 1932-ലോസ്‌ ഏഞ്ചല്‍സ്‌, 1984-ലോസ്‌ ഏഞ്ചല്‍സ്‌, 1996-അത്ലാന്റ)
* ലോകത്തിലെ ഏറ്റവും വലിയ ബഡ്ജറ്റ്‌ അമേരിക്കന്‍ ഐക്യനാടുകളുടേതാണ്‌.
* അമേരിക്കയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയാണ്‌ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ്‌ ഫ്രീഡം.
* ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്രിസ്തുമത വിശ്വാസികളുള്ളത്‌ അമേരിക്കന്‍ ഐക്യനാടുകളിലാണ്‌.
* നിലവിലുള്ളവയില്‍വച്ച്‌ ഏറ്റവും പഴക്കമുള്ള ലിഖിത ഭരണഘടനയുള്ള രാജ്യം അമേരിക്കന്‍ ഐക്യനാടുകളാണ്‌.
* ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേയാണ്‌ പാന്‍-അമേരിക്കന്‍ ഹൈവേ. അര്‍ജന്റീനയിലെ ബ്യൂണസ്‌ അയേഴ്സ്‌ മുതല്‍ വടക്കേ അമേരിക്കയിലെ എഡ്മന്റണ്‍ വരെ നീളുന്ന ഈ പാതയുടെ നീളം 48,000 കിലോമീറ്ററാണ്‌.
* 2001-ല്‍ ഭീകരാക്രമണത്തില്‍ തകര്‍ക്കപ്പെട്ട വേള്‍ഡ്‌ ട്രേഡ്‌ സെന്ററിന്റെ സ്ഥാനത്ത്‌ നിര്‍മിക്കപ്പെട്ട (2013) അംബരചുംബിയാണ്‌ വണ്‍ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍. ഇത്‌ പശ്ചിമാര്‍ധഗോളത്തിലെ ഏറ്റവും ഉയരം കൂടിയ അംബരചുംബിയാണ്‌ (541.3 മീ). David Childs, Daniel Libeskind എന്നിവരാണ്‌ ആര്‍ക്കിടെക്റ്റുകള്‍. നിലകളുടെ എണ്ണം 104.

അപരനാമങ്ങള്‍
* The Last Frontier ,Seward's Folly എന്നീ അപരനാമങ്ങളില്‍ അറിയപ്പെടുന്നത്‌ അലാസ്‌കയാണ്‌. റഷ്യയില്‍നിന്ന്‌ അലാസ്‌ക വാങ്ങാന്‍ മുന്‍കൈയെടുത്ത സ്റ്റേറ്റ്‌ സ്രെകട്ടറിയാണ്‌ William H. Seward
* അമേരിക്കയുടെ ഇറ്റലി എന്നറിയപ്പെടുന്നത്‌ അരിസോണയാണ്‌. ഇത്‌ ഗ്രാന്‍ഡ്‌ കാന്യണ്‍ സ്റ്റേറ്റ്‌ എന്നും വിളിക്കപ്പെടുന്നു.
* അമേരിക്കയുടെ ഹോളണ്ട്‌ എന്നറിയപ്പെടുന്നത്‌ ലുസിയാനയാണ്‌.
* അമേരിക്കന്‍ ഭരണഘടന റാറ്റിഫൈ ചെയ്ത ആദ്യ സ്റ്റേറ്റായ ഡെലാവെയര്‍ അറിയപ്പെടുന്നത്‌ ഫസ്റ്റ്‌ സ്റ്റേറ്റ്‌ എന്നാണ്‌.
* ലാസ്റ്റ്‌ ഫ്രോണ്ടിയര്‍ എന്നറിയപ്പെടുന്ന സ്റ്റേറ്റ്‌ അലാസ്്കയാണ്‌.
* നാച്ചുറല്‍ സ്റ്റേറ്റ്‌ എന്നു വിളിക്കപ്പെടുന്നത്‌ അര്‍ക്കന്‍സസ്‌.
* കാലിഫോര്‍ണിയയാണ്‌ ഗോള്‍ഡന്‍ സ്റേറ്റ്‌,
* കൊളറാഡോയാണ്‌ സെന്‍റിനിയല്‍ സ്്റേ്റ്‌.
* കോണ്‍സ്റ്റിറ്റ്യുഷന്‍ സ്റ്റേറ്റ്‌ എന്നു വിളിക്കൂന്നത്‌ കണക്ടിക്കട്ടിനെയാണ്‌.
* നട്ട്മെഗ്‌ സ്റ്റേറ്റ്‌ എന്നറിയപ്പെടുന്നത്‌ കണക്ടികട്ട്‌ ആണ്‌.
* ഫ്ളോറിഡയാണ്‌ സണ്‍ഷൈന്‍ സ്റ്റേറ്റ്‌.
* ഫ്ളവര്‍ സ്റ്റേറ്റ്‌ എന്നറിയപ്പെടുന്നത്‌ ഫ്‌ളോറിഡയാണ്‌.
* പീച്ച്‌ സ്റ്റേറ്റ്‌ എന്നറിയപ്പെടുന്നത്‌ ജോര്‍ജിയ,
* ജെം സ്റ്റേറ്റ്‌ എന്നറിയപ്പെടുന്നത്‌ ഇഡാഹോ.
* സണ്‍ഫ്ളവര്‍ സ്റ്റേറ്റ്‌ എന്നറിയപ്പെടുന്നത്‌ കന്‍സാസ്‌ ആണ്‌,
* ലിങ്കന്റെ നാട്‌ എന്നറിയപ്പെടുന്ന അമേരിക്കന്‍ സംസ്ഥാനമാണ്‌ ഇല്ലിനോയ്‌.
* ബ്ലൂഗ്രാസ്‌ സ്റ്റേറ്റ്‌ എന്ന അപരനാമമുള്ളത്‌ കെന്റക്കി സ്റ്റേറ്റിനാണ്‌.
* ലൂയിസിയാനയാണ്‌ പെലിക്കന്‍ സ്റ്റേറ്റ്‌.
* ഓള്‍ഡ്‌ ലൈന്‍ സ്റ്റേറ്റ്‌ മേരിലാന്‍ഡാണ്‌.
* ബേ സ്റ്റേറ്റ്‌ എന്ന അപരനാമമുള്ളത്‌ മസാച്ചുസെറ്റ്സിനാണ്‌.
* മിഷിഗണ്‍ ആണ്‌ ഗേറ്റ്‌ ലേക്‌സ്‌ സ്റ്റേറ്റ്‌.
* നോര്‍ത്ത്‌ സ്റ്റാര്‍ സ്റ്റേറ്റ്‌ എന്നറിയപ്പെടുന്നത്‌ മിനസോട്ട.
* മഗ്നോലിയ സ്റ്റേറ്റ്‌ എന്നത്‌ മിസ്സിസ്സിപ്പിയുടെ അപരനാമമാണ്‌.
* മൊണ്ടാനയാണ്‌ ട്രഷര്‍ സ്റ്റേറ്റ്‌.
* നെവാഡയാണ്‌ സില്‍വര്‍ സ്റ്റേററ്‌.
* ന്യൂഹാംപ്ഷയറാണ്‌ ഗ്രാനൈറ്റ്‌ സ്റ്റേറ്റ്‌.
* ഗാര്‍ഡന്‍ സ്റ്റേറ്റ്‌ എന്നു വിളിക്കുന്നത്‌ ന്യൂജര്‍സിയെയാണ്‌.
* ന്യൂയോര്‍ക്കാണ്‌ എംപയര്‍ സ്റ്റേറ്റ്‌.
* നോര്‍ത്ത്‌ ഡക്കോട്ടായാണ്‌ പീസ്‌ ഗാര്‍ഡന്‍ സ്റ്റേറ്റ്‌.
* ഓറിഗോണ്‍ ആണ്‌ ബീവര്‍ സ്റ്റേറ്റ്‌.
* കീസ്റ്റോണ്‍ സ്റ്റേറ്റാണ്‌ പെന്‍സില്‍വേനിയ.
* ഓഷന്‍ സ്റ്റേറ്റ്‌ എന്നു വിളിക്കുന്നത്‌ റോഡ്‌ ഐലന്‍ഡിനെയാണ്‌.
* ടെന്നിസിയാണ്‌ വോളന്റിയര്‍ സ്റേറ്റ്‌.
* ഗ്രീന്‍ മൌണ്ടന്‍ സ്റ്റേറ്റ്‌ എന്നറിയപ്പെടുന്നത്‌ വെര്‍മോണ്ട്‌.
* ഓള്‍ഡ്‌ ഡൊമിനിയന്‍ സ്റ്റേറ്റ്‌ എന്നു വിളിക്കുന്നത്‌ വിര്‍ജിനിയയെയാണ്‌.
* എവര്‍ഗ്രീന്‍ സ്റ്റേറ്റ്‌ എന്നറിയപ്പെടുന്നത്‌ വാഷിങ്ടണാണ്‌.
* വെസ്റ്റ്‌ വിര്‍ജിനിയ ആണ്‌ മൌണ്ടന്‍ സ്റ്റേറ്റ്
* വ്യോ മിങ്‌ ആണ്‌ കൌ ബോയ്‌ സ്റേറ്റ്‌
* ലോകത്തിന്റെ മോട്ടോര്‍ ക്യാപിറ്റല്‍ എന്നറിയപ്പെടുന്ന അമേരിക്കന്‍ സംസ്ഥാനമാണ്‌ മിഷിഗണ്‍.
* കൂടുതല്‍ പ്രസിഡന്റുമാര്‍ ജനിച്ച സംസ്ഥാനമായതിനാല്‍ മദര്‍ ഓഫ്‌ പ്രസിഡന്റ്‌സ്‌ എന്നറിയപ്പെടുന്ന സ്റ്്റേറ്റാണ്‌ വിര്‍ജിനിയ.
* ലോകസിനിമയുടെ തലസ്ഥാനം എന്നറിയപ്പെടുന്നത്‌ ഹോളിവുഡ്‌ (ലോസ്‌ ഏഞ്ചല്‍സ്‌).
* അമേരിക്കയിലെ മക്കിന്‍ലി കൊടുമുടിയെ 2015-ല്‍ ഡെനാലി എന്ന്‌ പുനര്‍നാമകരണം ചെയ്തു.
* ബിഗ്‌ ആപ്പിള്‍ എന്നറിയപ്പെടുന്നത്‌ ന്യുയോര്‍ക്കാണ്‌.
<യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക അടുത്തപേജിൽ തുടരുന്നു>

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
<മറ്റ്‌ ലോക രാജ്യങ്ങളെ അറിയാന്‍ -ഇവിടെ ക്ലിക്കുക>
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here