കറന്റ് അഫയേഴ്‌സ് (സമകാലികം) 2020 ഫെബ്രുവരി: ചോദ്യോത്തരങ്ങള്‍ 

1. മുഹമ്മദ് അലി പാഷയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഈജിപ്ത് ഭരിച്ച ഭരണാധികാരി?
Answer: ഹുസ്നി മുബാറക്ക്
ഈജിപ്തിന്റെ മുന്‍ പ്രസിഡന്റ് ഹുസ്നി മുബാറക്ക് അന്തരിച്ചു. 1981 മുതല്‍ 2011 വരെ ഈജിപ്തിന്റെ പ്രസിഡന്റായിരുന്ന ഹുസ്‌നി മുബാറക്ക് 2011 ജനുവരിയില്‍ നടന്ന മുല്ലപ്പൂ വിപ്ലവത്തിനിടെയാണ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത്.

2. അടുത്തിടെ രാജിവച്ച മലേഷ്യന്‍ പ്രധാനമന്ത്രി ?
Answer: മഹാതിര്‍ മുഹമ്മദ്
ദീര്‍ഘകാലം മലേഷ്യയുടെ പ്രധാനമന്ത്രിയായിരുന്നു മഹാതിര്‍. 1981-ലാണ് ആദ്യം പ്രധാനമന്ത്രിയായത്. 2003-ല്‍ വിരമിച്ചു. ഇടവേളയ്ക്കുശേഷം 2018-ല്‍ വീണ്ടും അധികാരത്തിലെത്തി.

3. ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ജ്ഞാനപ്പാന പുരസ്‌കാരം ലഭിച്ചതാർക്ക് ?
Answer: പ്രഭാവര്‍മ്മ
 പ്രഭാവര്‍മ്മയുടെ ശ്യാമമാധവം എന്ന ഖണ്ഡകാവ്യമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 50,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം

4. ഭൂമി പരന്നതാണെന്ന് വിശ്വസിക്കുകയും അത് തെളിയിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തുകയും ചെയ്തതിലൂടെ പ്രശസ്തനായ യു.എസ്. സ്വദേശി ?
Answer: മൈക്ക് ഹ്യൂഗ്‌സ്
 'മാഡ്' മൈക്ക് ഹ്യൂഗ്‌സ് എന്നായിരുന്നു ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.  സ്വന്തമായി വീട്ടില്‍ നിര്‍മിച്ച, നീരാവി കൊണ്ട് പ്രവര്‍ത്തിക്കുന്ന റോക്കറ്റില്‍ പറന്നുയരുന്നതിനിടെ കാലിഫോര്‍ണിയയിലെ ബാര്‍‌സ്റ്റോയ്ക്കു സമീപത്തെ മരുഭൂമിയില്‍വെച്ചാണ് റോക്കറ്റ് റോക്കറ്റ് തകർന്ന് മരിച്ചു.

5. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2019-ലെ വിവര്‍ത്തനത്തിനുള്ള അവാര്‍ഡ്
Answer: പ്രൊഫ.സി.ജി.രാജഗോപാൽ
കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2019-ലെ വിവര്‍ത്തനത്തിനുള്ള അവാര്‍ഡ് പ്രൊഫ.സി.ജി.രാജഗോപാലിന്. തുളസീദാസിന്റെ ഹിന്ദി കൃതിയായ ശ്രീരാമചരിതമാനസം മലയാളത്തില്‍ വിവര്‍ത്തനം ചെയ്തതിനാണിത്. ശ്രീരാമചരിതമാനസം എന്നാണ് പദ്യത്തില്‍തന്നെയുള്ള വിവര്‍ത്തനത്തിന്റെ പേര്.

6. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ 'പ്ലെയര്‍ ഓഫ് ദി ഇയര്‍' അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യാക്കാരന്‍?
Answer: മന്‍പ്രീത് സിങ്
27-കാരനായ മന്‍പ്രീത് സിങ് പവാര്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ക്യാപ്റ്റനാണ്. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ 2019-ലെ പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡാണ് ഇദ്ദേഹം സ്വന്തമാക്കിയത്. തെതര്‍ലാന്‍ഡ്സ് വനിതാ ഹോക്കി ടീം ക്യാപ്റ്റനായ ഇവാ ഡീഗൊയ്താണ് വനിതകളുടെ വിഭാഗത്തില്‍ ഈ പുരസ്‌കാരം നേടിയത്.

7. എന്താണ് ബീറ്റല്‍ജീസ് ?
Answer: തിരുവാതിര നക്ഷത്രം
ഒറൈയണ്‍ നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രം. നക്ഷത്രസ്‌ഫോടനമുണ്ടാവുന്ന സൂപ്പര്‍നോവ ഘട്ടത്തിന് തൊട്ടുമുമ്പുള്ള അവസ്ഥയിലാണ് ബീറ്റല്‍ജീസെന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം. ഭൂമിയില്‍ നിന്ന് 642.5 പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറമാണ്  ഈ നക്ഷത്രത്തിന്റെ സ്ഥാനം. ഭൂമിയില്‍ നിന്ന് കാണാന്‍ സാധിക്കുന്ന നക്ഷത്രസ്‌ഫോടനമായിരിക്കും ബീറ്റല്‍ജീസിന്റേത്.

8. ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സൈനികാഭ്യാസമാണ് ഇന്ദ്രധനുഷ്?
Answer: യു.കെ.
ഇന്ത്യന്‍ വ്യോമസേന, ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സ് എന്നിവയുടെ സംയുക്ത സൈനിഭ്യാസമാണ് ഇന്ദ്രധനുഷ്. ഇതിന്റെ അഞ്ചാം പതിപ്പ് 2020 ഫെബ്രുവരി 24 മുതല്‍ 29 വരെ ഉത്തര്‍പ്രദേശിലെ ഹിന്‍ദാനില്‍ നടന്നു.

9. ബ്രിട്ടനിലെ പുതിയ ധനമന്ത്രിയായി നിയോഗിക്കപ്പെട്ട ഇന്ത്യന്‍ വംശജന്‍?
Answer: ഋഷി സുനാക്
പാക് വംശജനായ സാജിദ് ജാവിദ് മന്ത്രിസഭയില്‍നിന്ന് രാജിവച്ചതിന് പിന്നാലെയാണിത്. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളുടെ ഭര്‍ത്താവാണ് ഋഷി സുനാക്. ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായി നിയമിതയായ പ്രീതി പട്ടേലിനുശേഷം ഉന്നത പദവിയിലെത്തുന്ന അടുത്ത ഇന്ത്യന്‍ വംശജനാണ് അദ്ദേഹം.

10. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് ആരുടെ പേരിലാണ് പുനര്‍നാമകരണം ചെയ്തത്?
Answer: അരുണ്‍ ജെയ്റ്റ്ലി
ഹരിയാണയിലെ ഫരീദാബാദിലാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് (NIFM). കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനത്തോടെ ഇനിമുതല്‍ ഇത് 'അരുണ്‍ ജെയ്റ്റ്ലി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്' (AJNIFM) എന്നറിയപ്പെടും.

4. യു.എ.ഇ.യുടെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് സ്ഥാനത്തേക്ക് നിയമിതനായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമാര്?
Answer: റോബിന്‍ സിങ്
56-കാരനായ റോബിന്‍ സിങ് ഫെബ്രുവരി 12നാണ് യു.എ.ഇ.യുടെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് സ്ഥാനത്തേക്ക് നിയമിതനായത്. എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് ഹെഡ് കോച്ചായിരുന്ന ഡഗ്ലസ് റോബര്‍ട്ട് ബ്രൗണിനെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്ത ശേഷമായിരുന്നു റോബിന്‍ സിങിനെ നിയമിച്ചത്.

5. ഏതുരാജ്യത്തിന്റെ പ്രസിഡന്റായാണ് അഷറഫ് ഘനി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്?
Answer: അഫ്ഗാനിസ്താന്‍
2019 സെപ്റ്റംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 50.64 ശതമാനം വോട്ടോടെയാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച അഷറഫ് ഘനി വീണ്ടും അഫ്ഗാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രധാന എതിരാളിയായിരുന്ന അബ്ദുള്ള അബ്ദുള്ളയ്ക്ക് 39.52 ശതമാനം വോട്ടേ നേടാനായുള്ളൂ.

6. 2020 ജൂലായ് 24ന് ടോക്യോയില്‍ ആരംഭിക്കുന്ന ഒളിംപിക്സിന്റെ ആപ്തവാക്യമെന്ത്?
 Answer: United by Emotion
സാര്‍വലൗകിക മൂല്യങ്ങളെയും കായിക ലോകത്തിന്റെ ഐക്യത്തെയും ഉയര്‍ത്തിക്കാണിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 'United by Emotion' ടോക്യോ ഒളിംപിക്സിന്റെ ആപ്തവാക്യമായി തിരഞ്ഞെടുത്തത്. ജൂലായ് 24 മുതല്‍ ഓഗസ്റ്റ് 9 വരെയാണ് ഇത്തവണത്തെ ഒളിംപിക്സ്. 'Citius, Altius, Fortius' അഥവാ 'Faster, Higher, Stronger'' എന്നതാണ് ഒളിംപിക്സിന്റെ ഔദ്യോഗിക ആപ്തവാക്യം.

7. ഇന്ത്യയുടെ പുതിയ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്?
Answer: ബിമല്‍ ജുല്‍ക്ക
നിലവിലെ മുഖ്യ വിവരാവകാശ കമ്മീഷണറായ സുധീര്‍ ഭാര്‍ഗവയ്ക്ക് പകരക്കാരനായാണ് ബിമല്‍ ജുല്‍ക്ക നിയമിതനാകുന്നത്. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസില്‍നിന്ന് വിരമിച്ച ബിമല്‍ ജുല്‍ക്ക മുന്‍ ഇഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് സെക്രട്ടറിയാണ്.

8. കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ലഹരി വിരുദ്ധ മൊബൈല്‍ ആപ്പ്?
Answer: യോദ്ധാവ്
ലഹരി ഉപയോഗത്തേയും ലഹരിവസ്തുക്കളുടെ വിതരണത്തെയും സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പോലിസിനെ അറിയിക്കാനുള്ള സംവിധാനമാണ് യോദ്ധാവ് ആപ്പിലൂടെ സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. ഇന്‍ഫോര്‍മറുടെ വ്യക്തിവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 15ന് കൊച്ചിയിലാണ് ആപ്പ് ലോഞ്ച് ചെയ്തത്.

9. കായിക രംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ലോറിയസ് സ്പോര്‍ട്സ് അവാര്‍ഡ് നേടിയ ആദ്യത്തെ ഇന്ത്യക്കാരനാര്?
 Answer: സച്ചിന്‍ തെണ്ടുല്‍ക്കര്‍
ഫെബ്രുവരി 17ന് ജര്‍മനിയിലെ ബെര്‍ലിനില്‍ വെച്ചാണ് ഇത്തവണത്തെ ലോറിയസ് സ്പോര്‍ട്സ് അവാര്‍ഡ് സമ്മാനിച്ചത്. 2011ലെ ക്രിക്കറ്റ് ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീം സച്ചിന്‍ തെണ്ടുല്‍ക്കറെ ചുമലിലേറ്റിയ ചിത്രം കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലെ (2000-2020) സ്പോര്‍ട്ടിങ് മോമെന്റായി തിരഞ്ഞെടുക്കപ്പെട്ടു. ലോറിയസ് സ്പോര്‍ട്സ് അവാര്‍ഡിനായി ആദ്യമായി നാമനിര്‍ദേശം ചെയ്യപ്പെട്ട ഇന്ത്യന്‍ കായികതാരം വിനേഷ് ഫോഗട്ട് (2019) ആണ്.

10. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ കേന്ദ്രഭരണ പ്രദേശമേത്?
Answer: പുതുച്ചേരി
പൗരത്വ ഭേദഗതി നിയമം (CAA), ദേശീയ പൗരത്വ രജിസ്റ്റര്‍ (NRC), ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (NPR) എന്നിവയ്ക്കെതിരെ ഫെബ്രുവരി 12നാണ് പുതുച്ചേരി നിയമസഭ പ്രമേയം പാസാക്കിയത്. കേരളം, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്.

11. അക്ബര്‍ കക്കട്ടില്‍ ട്രസ്റ്റിന്റെ അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം ലഭിച്ചതാർക്ക് ?
- സാറാ ജോസഫ്
അക്ബര്‍ കക്കട്ടില്‍ ട്രസ്റ്റിന്റെ അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം സാറാ ജോസഫിന്റെ ബുധിനി എന്ന നോവലിന്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

12. ചൈനയിലെ കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ച് അന്വേഷിക്കാൻ പുറപ്പെട്ട ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വിദഗ്ധരുടെ സംഘത്തിന്റെ തലവൻ ?
Answer: ബ്രൂസ് ഐല്‍വാര്‍ഡ്
കനേഡിയൻ എപ്പിഡെമിയോളജിസ്റ്റും അത്യാഹിത വിദഗ്ധനുമായ ബ്രൂസ് ഐല്‍വാര്‍ഡ് 2014-2016 കാലഘട്ടത്തില്‍ ആഫ്രിക്കയിലെ എബോള വ്യാപനത്തിനെതിരെ പ്രവര്‍ത്തിച്ച വിദഗ്ധസംഘത്തിന്റെ സാരഥിയുമായിരുന്നു. 

13.  മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചതാർക്ക് ?
Answer: വാക്കിന്‍ ഫീനിക്‌സ്
ജോക്കര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഏഷ്യന്‍ ചിത്രം പാരസൈറ്റാണ് മികച്ച ചിത്രം. ആദ്യമായാണ് ഒരു ദക്ഷിണ കൊറിയന്‍ ചിത്രം ഓസ്‌കറില്‍ പുരസ്‌കാരം കരസ്ഥമാക്കുന്നത്. റെനി സെല്‍വഗര്‍ ആണ് മികച്ച നടി

14. 2020-ലെ അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ടീം?
Answer: ബംഗ്ലാദേശ്
ദക്ഷിണാഫ്രിക്കയില പോച്ചെഫ്ട്രൂമില്‍ ഫെബ്രുവരി 9-ന് നടന്ന ഫൈനലില്‍ ഇന്ത്യയെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് കിരീടം നേടിയത്. ബംഗ്ലാദേശിന്റെ ആദ്യ ലോക കിരീടമാണിത്. ഇന്ത്യയുടെ യശസ്വി ജയ്‌സ്വാളാണ് ടൂര്‍ണമെന്റിലെ താരം.

15.  യു.എസിന്റെ ചരിത്രത്തില്‍ സെനറ്റില്‍ ഇംപീച്ച്‌മെന്റ് വിചാരണ നേരിടുന്ന എത്രാമത്തെ പ്രസിഡന്റാണ് ട്രംപ്
Answer: മൂന്നാമത്തെ
യു.എസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച്‌മെന്റ് വിചാരണയില്‍ നിന്ന് സെനറ്റ് കുറ്റവിമുക്തനാക്കി. പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനും മകനും നേരെ അന്വേഷണം നടത്താന്‍ യുക്രൈനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന കേസിന്മേലാണ് ട്രംപിനുനേരെ ഇംപീച്ച്‌മെന്റ് നടപടി തുടങ്ങിയത്. 

16. ഇന്ത്യയില്‍ നിയമസഭയുള്ള എത്ര കേന്ദ്ര ഭരണപ്രദേശങ്ങളാണ് നിലവിലുള്ളത്?
Answer: മൂന്ന്
പുതുച്ചേരി, ഡല്‍ഹി, ജമ്മു കശ്മിര്‍ എന്നിവയാണ് നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങള്‍. ഇതില്‍ ഡല്‍ഹി നിയമ സഭയിലേക്കുള്ള തിരഞ്ഞെടുപ്പാണ് 2020 ഫെബ്രുവരി 8-ന് നടന്നത്. നിയമ സഭയ്ക്ക് അംഗീകാരമുണ്ടെങ്കിലും ജമ്മു കശ്മിര്‍ നിയമ സഭ നിലവില്‍ വന്നിട്ടില്ല.

17.  യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്‍ പൂര്‍ണ അര്‍ഥത്തില്‍ സ്വതന്ത്രമാകുന്നത് എപ്പോൾ?
Answer: ഡിസംബര്‍ 31
നാല്‍പ്പത്തിയേഴുവര്‍ഷത്തെ ബന്ധത്തിന് അവസാനം. യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്‍ പിരിഞ്ഞു. ഇനി 27 രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയനിലുണ്ടാകുക. വിടുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും 11 മാസത്തെ സമയം (ട്രാന്‍സിഷന്‍ പിരീഡ്) കൂടിയുണ്ട്. ഡിസംബര്‍ 31-നാണ് ബ്രിട്ടന്‍ പൂര്‍ണ അര്‍ഥത്തില്‍ യൂണിയനില്‍നിന്ന് പുറത്തെത്തുക.

18. 92-ാം ഓസ്‌കറില്‍ മികച്ച സിനിമയടക്കം നാല് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ പാരസൈറ്റ് ഏത് രാജ്യത്തുനിന്നുള്ള ചിത്രമാണ്?
Answer: ദക്ഷിണ കൊറിയ
92-ാം അക്കാദമി അവാര്‍ഡ് ലോസ് ആഞ്ജലീസില്‍ 2020 ജനുവരി 10-നാണ് പ്രഖ്യാപിച്ചത്. മികച്ച സിനിമ, മികച്ച അന്താരാഷ്ട്ര സിനിമ, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ എന്നിവയ്ക്കുള്ള അവാര്‍ഡുകളാണ് പാരസൈറ്റ് സ്വന്തമാക്കിയത്. ബോന്‍ യൂന്‍ ഹോയാണ് ഈ സിനിമയുടെ സംവിധായകന്‍. മികച്ച സിനിമ, മികച്ച അന്താരാഷ്ട്ര സിനിമ എന്നിവയ്ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം ഒന്നിച്ചു നേടിയ ആദ്യ സിനിമയാണ് പാരസൈറ്റ്. വാക്കിന്‍ ഫീനിക്‌സ് മികച്ച നടനുള്ള പുരസ്‌കാരവും റെനെയ് സെല്‍വെഗര്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും നേടി.

19. നിയമനിര്‍മാണ കൗണ്‍സില്‍ പിരിച്ചു വിട്ട് യൂണി കാമറല്‍ സംവിധാനത്തിലേക്ക് മാറാന്‍ ഏത് സംസ്ഥാന നിയമ സഭയാണ് തീരുമാനിച്ചിരിക്കുന്നത്?
Answer: ആന്ധ്രപ്രദേശ്
ജനുവരി 27-നാണ് ആന്ധ്രപ്രദേശ് നിയമ സഭ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പിരിച്ചുവിടാനുള്ള പ്രമേയം പാസാക്കിയത്. ആന്ധ്രപ്രദേശ്, ബിഹാര്‍, കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് നിയമസഭയ്ക്ക് പുറമെ ലെജിസ്ലേറ്റീവ് കൗണ്‍സിലും പ്രവര്‍ത്തിക്കുന്നത്. രാജ്യസഭയുടെ മാതൃകയില്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉപരിസഭയാണ് നിയമനിര്‍മാണ കൗണ്‍സില്‍. ഇതിലെ അംഗ സംഖ്യ നിയമ സഭയുടെ അംഗസംഖ്യയുടെ മൂന്നിലൊന്നില്‍ കവിയരുതെന്നാണ് വ്യവസ്ഥ.

20. ബാഫ്റ്റ (ബ്രിട്ടീഷ് അക്കാദമി) അവാര്‍ഡ് ഏത് രംഗവുമായി ബന്ധപ്പെട്ടതാണ്?
Answer: സിനിമ
എഴുപത്തി മൂന്നാമത് ബാഫ്റ്റ അക്കാദമി അവാര്‍ഡ് ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ചു. ഒന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സൈനികരുടെ കഥ പറയുന്ന '1917' എന്ന സിനിമയ്ക്ക് ഏഴ് പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്‌കാരം കൊറിയന്‍ ചിത്രമായ പാരസൈറ്റിനാണ്.

21. കൊറോണ വൈറസ് വാഹകരായി ചൈനീസ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത് ഏത് ജീവിയെയാണ്?
Answer: ഈനാംപേച്ചി
രോഗം ബാധിച്ച മനുഷ്യരുടെ ശരീരത്തിലെ വൈറസിന്റെയും ഈനാം പേച്ചിയില്‍ കണ്ടെത്തിയ വൈറസിന്റെയും ജനിതകഘടനയില്‍ 99 ശതമാനം സാമ്യമുള്ളതായാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. കൊറോണ വൈറസാണ് രോഗം പരത്തുന്നതെന്ന് ആദ്യം പുറംലോകത്തെ അറിയിച്ച വുഹാനിലെ ഡോക്ടര്‍ ലി വെന്‍ലിയാങ് ഫെബ്രുവരി 7-ന് രോഗ ബാധിതനായി മരിച്ചിരുന്നു.

22. ഇന്ത്യയില്‍ ഇപ്പോള്‍ എത്ര കേന്ദ്രഭരണ പ്രദേശമുണ്ട്?
Answer: എട്ട്
നേരത്തെ ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങളായിരുന്നു ഇന്ത്യയിലുണ്ടായിരുന്നത്. 2019 ഒക്ടോബര്‍ 31-ന് ജമ്മു-കശ്മിര്‍, ലഡാക്ക് എന്നിവ പുതിയ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയതോടെ കേന്ദ്ര ഭരണപ്രദേശങ്ങളുടെ എണ്ണം ഒമ്പതായി. ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, ദാമന്‍ ആന്‍ഡ് ദിയു എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളെ ലയിപ്പിച്ച് ഒറ്റ കേന്ദ്ര ഭരണ പ്രദേശമാക്കിയതോടെയാണ് ഇത് എട്ടായി ചുരുങ്ങിയത്. ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി ആന്‍ഡ് ദാമന്‍ ആന്‍ഡ് ദിയു എന്നാണ് ലയനത്തിനുശേഷം നിലവില്‍ വന്ന പുതിയ കേന്ദ്ര ഭരണ പ്രദേശത്തിന്റെ പേര്. 2020 ജനുവരി 26-ന് ഇത് നിലവില്‍ വന്നത്.

23. ബൗദ്ധിക സ്വത്തവകാശ സൂചികയില്‍(Intellectual Propetry Index) ഇന്ത്യയുടെ റാങ്ക്:
Answer: 40
അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഗ്ലോബല്‍ ഇന്നവേഷന്‍ പോളിസി സെന്ററാണ് ബൗദ്ധിക സ്വത്തവകാശ സൂചിക തയ്യാറാക്കുന്നത്. 2019-ല്‍ 36-ാം റാങ്കിലായിരുന്നു ഇന്ത്യ. സൂചികയില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടാം സ്ഥാനത്ത് യു.കെയുമാണ്.

24. ബഹിരാകാശത്ത് ഏറ്റവും നീണ്ട കാലം ഒറ്റയ്ക്ക് ചെലവഴിച്ച വനിത എന്ന റെക്കോഡോടെ നാസയുടെ ബഹിരാകാശ യാത്രിക ക്രിസ്റ്റീന കൗക്ക് ഫെബ്രുവരി 6-ന് ഭൂമിയില്‍ തിരിച്ചെത്തി. എത്ര ദിവസമാണ് ഇവര്‍ ബഹിരാകാശത്ത് തങ്ങിയത്?
Answer: 328
288 ദിവസം ബഹിരാകാശത്ത് ഒറ്റയ്ക്കു ചെലവഴിച്ച നാസയുടെ ബഹിരാകാശ യാത്രിക പെഗ്ഗി വിറ്റ്‌സണിന്റെ റെക്കോഡാണ് ക്രിസ്റ്റീന കൗക്ക് മറികടന്നത്. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം ഒറ്റയ്ക്ക് കഴിഞ്ഞയാള്‍ എന്ന റെക്കോഡ് സ്‌കോട്ട് കെല്ലിയുടെ പേരിലാണ്. ഇദ്ദേഹം 340 ദിവസമാണ് ബഹിരാകാശത്ത് ഒറ്റയ്ക്ക് തങ്ങിയത്.

25. ഏത് അന്താരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക ഗാനമാണ് 'Let Us All Unite and Celebrate Together' എന്ന് തുടങ്ങുന്നത്?
Answer: ആഫ്രിക്കന്‍ യൂണിയന്‍
55 രാജ്യങ്ങളാണ് ആഫ്രിക്കന്‍ യൂണിയനിലുള്ളത്. ആഡിസ് അബാബയും ജോഹന്നസ്ബര്‍ഗുമാണ് യൂണിയന്റെ ആസ്ഥാനങ്ങള്‍. യൂണിയന്റെ ഇത്തവണത്തെ സമ്മേളനം എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബയിലായിരുന്നു. യൂണിയനിലെ 50 രാജ്യങ്ങളുമായി 2020-ല്‍ ഇന്ത്യ പ്രതിരോധ സഹകരണ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ലക്‌നൗ ഡിക്ലറേഷന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.

26. പാകിസ്താനില്‍ പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ അടിയന്തരാവസ്ഥ ഏതിനെ പ്രതിരോധിക്കാനുള്ളതാണ്?
Answer: വെട്ടുകിളിയുടെ ആക്രമണം
കാര്‍ഷിക വിളകളെ ആക്രമിക്കുന്ന വെട്ടുകിളികളുടെ വന്‍തോതിലുള്ള പെരുകലിനെ നേരിടാനാണ് പാകിസ്താന്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. കൂട്ടമായെത്തുന്ന ഈ പക്ഷികള്‍ ഇപ്പോള്‍ ഇന്ത്യ-പാക് അതിര്‍ത്തിയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. എണ്ണക്കുരുക്കള്‍ ഉത്പാദിപ്പിക്കുന്ന മേഖലയിലാണ് ഇവയുടെ ആക്രമണം കൂടുതലായി ഉണ്ടാവുന്നത്. 150 കിലോമീറ്റവരെ സഞ്ചരിക്കാന്‍ ശേഷിയുള്ള ഇവ സമീപ ദിവസങ്ങളില്‍ ഇറാനിലേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. ഒരു ചെറിയ കൂട്ടം വെട്ടുകിളിതന്നെ 35,000 പേരുടെ ഭക്ഷണം ഒരു ദിവസം കഴിക്കുമെന്നാണ് കണക്ക്.

27. മുഹമ്മദ് അല്ലാവി ഏത് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാണ്?
Answer: ഇറാഖ്
ഇറാഖിന്റെ മുന്‍ വാര്‍ത്താ വിതരണ വകുപ്പ് മന്ത്രിയാണ് മുഹമ്മദ് അല്ലാവി. ബര്‍ഹാം സാലിയാണ് ഇറാഖിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്.

28. പ്രവാസിയായി കണക്കാക്കാന്‍ ചുരുങ്ങിയത് എത്ര ദിവസം വിദേശത്ത് താമസിക്കണമെന്നാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ നിര്‍ദേശിച്ചിരിക്കുന്നത്?
Answer: 250
നിലവില്‍ പ്രവാസി ഭാരതീയനായി പരിഗണിക്കുന്നത് 182 ദിവസം വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പൗരനെയാണ്. വിദേശത്ത് താമസിക്കുന്നവര്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശം.

29. യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്‍ ഔദ്യോഗികമായി പുറത്തുവന്നതെപ്പോള്‍?
Answer: 2020 ജനുവരി 31
47 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് 2020 ജനുവരി 31-ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തു വന്നത്. ഇതോടെ യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളുടെ എണ്ണം 27 ആയി ചുരുങ്ങി. വിടുതല്‍ നടപടികള്‍ 2020 ഡിസംബര്‍ 31 ഓടെയാണ് പൂര്‍ത്തിയാവുക. ബ്രെക്‌സിറ്റ് എന്ന പേരിലാണ് യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്റെ പുറത്തുകടക്കല്‍ നടപടികള്‍ അറിയപ്പെടുന്നത്.

30. ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത സൈനിക അഭ്യാസമായ സംപ്രീതി ഇത്തവണ ഏത് സംസ്ഥാനത്താണ് നടക്കുന്നത്?
Answer: മേഘാലയ
ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും കരസേനകള്‍ സംയുക്തമായി എല്ലാ വര്‍ഷവും നടത്തി വരുന്ന സൈനിക പരിശീലനമാണ് സംപ്രീതി. ഇതിന്റെ ഒമ്പതാം പതിപ്പാണ് 2020 ഫെബ്രുവരി മൂന്ന് മുതല്‍ നടക്കുന്നത്. രണ്ടാഴ്ച നീളുന്നതാണ് പരിശീലനം. മേഘാലയയിലെ ഉംറോയാണ് പരിശീലന വേദി.

31. എന്താണ് കോവിഡ് -19 ?
പുതിയ കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗത്തിന് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ച നാമമാണ് കോവിഡ് -19. വൈറസ് ബാധമൂലമുള്ള മരണം ആയിരം കവിഞ്ഞതോടെയാണ് പുതിയ പേര് ഡബ്ല്യു.എച്ച്.ഒ നിര്‍ദേശിക്കുന്നത്. വൈറസുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക ദേശത്തിന്റെയോ ആളുകളുടെയോ ബന്ധം വരാത്ത വിധമാണ് നാമകരണം.

32. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ ഇത്തവണ പുരുഷസിംഗിള്‍സ് കിരീടം നേടിയതാര്?
Answer: നൊവാക് ജോക്കോവിച്ച്
മെല്‍ബണില്‍ ജനുവരി 2-ന് നടന്ന ഫൈനലില്‍ ഓസ്ട്രിയയുടെ ഡൊമനിക് തീമിനെ പരാജയപ്പെടുത്തിയാണ് സെര്‍ബിയയുടെ ജോക്കോവിച്ച് കിരീടം നേടിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ചിന്റെ എട്ടാം കിരീട നേട്ടമാണിത്. വനിത സിംഗിള്‍സ് കിരീടം അമേരിക്കയുടെ സോഫിയ കെനിനാണ്.

33. 36-ാമത് ദേശീയ ഗെയിംസ് എവിടെ വച്ചാണ്?
Answer: ഗോവ
ഗോവയില്‍ 2020 ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ ആറു വരെയാണ് 36-ാമത് ദേശീയ ഗെയിംസ്. ഗെയിംസിന്റെ ഭാഗ്യ ചിഹ്നമായി ഗോവയുടെ സംസ്ഥാന പക്ഷിയായ ഫ്ലെയിം ത്രോട്ടട് ബുള്‍ബുളിനെ പ്രഖ്യാപിച്ചു. റൂബി ഗുല എന്നാണ് ഇത് അറിയപ്പെടുക. 35-ാമത് ദേശീയ ഗെയിസ് 2015-ല്‍ കേരളത്തില്‍ വെച്ചായിരുന്നു.

34. അടുത്ത പത്ത് വര്‍ഷത്തിനകം 80 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള ഏത് കാഴ്ചപ്പാടാണ് 2019-20 ലെ സാമ്പത്തിക സര്‍വേയില്‍ അവതരിപ്പിച്ചിരിക്കുന്നത്?
Answer: അസംബിള്‍ ഇന്‍ ഇന്ത്യ
ഇന്ത്യന്‍ സമ്പദ്ഘടനയെ 5 ട്രില്യണ്‍ യു.എസ്.ഡോളറിന്റേതാക്കി ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി ചേര്‍ന്നാണ് അസംബിള്‍ ഇന്‍ ഇന്ത്യ പദ്ധതി നടപ്പാക്കുന്നത്. 2025 ആകുമ്പോഴേക്ക് കറ്റുമതിയില്‍ ഇന്ത്യയുടെ വിഹിതം 3.5 ശതമാനമായി ഉയര്‍ത്താനാണ് ലക്ഷ്യം. നിലവില്‍ ലോക വ്യാപാരത്തിന്റെ രണ്ട് ശതമാനമാണ് ഇന്ത്യയുടെ വിഹിതം.

35. 2020-21ലെ കേന്ദ്ര ബജറ്റിന്റെ മൂന്ന് പ്രധാന ഊന്നലുകള്‍ ഏതെല്ലാം?
Answer: ഉത്കര്‍ഷേച്ഛ, സാമ്പത്തിക വികസനം, കരുതല്‍
ഉത്കര്‍ഷേച്ഛയുള്ള ഇന്ത്യ, സാമ്പത്തിക വികസനം, സാമൂഹ്യ കരുതല്‍ എന്നിവയാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റിലെ എല്ലാ പദ്ധതികളുടെയും അടിസ്ഥാന കാഴ്ചപ്പാട്. ഫെബ്രുവരി 1-ന് ധനമന്ത്രി നിര്‍മല സീതാരാമനാണ് 2020-ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായെന്ന് ബജറ്റ് അവകാശപ്പെടുന്നു. കശ്മിരി കവി പണ്ഡിറ്റ് ദീനനാഥ് കൗളിന്റെ കവിതയിലെ വരികള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം തുടങ്ങിയത്. 2 മണിക്കൂറും 40 മിനുട്ടും നീണ്ട ബജറ്റവതരണം ഏറ്റവും നീണ്ട ബജറ്റവതരണം എന്ന റെക്കോഡ് സ്വന്തമാക്കി.
<സമകാലികം: മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here