ലോകരാജ്യങ്ങൾ: യുണൈറ്റഡ്‌ കിങ്ഡം (ബ്രിട്ടൻ) 
(അദ്ധ്യായം 02)
(കഴിഞ്ഞ അദ്ധ്യായത്തിന്റെ ബാക്കി)
പ്രധാന വ്യക്തികള്‍
* പാര്‍ലമെന്റും രാജാവും തമ്മിലുണ്ടായ അഭിപ്രായ വൃത്യാസത്തിന്റെ ഫലമായി നടന്ന ആഭൃന്തരയുദ്ധത്തില്‍ കൊല്ലപ്പെട്ട രാജാവാണ്‌ ചാള്‍സ്‌ ഒന്നാമന്‍ (1649).
* വാട്ടര്‍ലൂ യുദ്ധത്തില്‍ (1815) നെപ്പോളിയനെ തോല്‍പിച്ചശേഷം പില്‍ക്കാലത്ത്‌ ബ്രിട്ടിഷ്‌ പ്രധാനമന്ത്രിയായത്‌ വെല്ലിങ്‌ടണ്‍ പ്രഭുവാണ്‌. ആര്‍തര്‍ വെല്ലസ്ലി, ഡ്യുക്ക്‌ ഓഫ്‌ വെല്ലിങ്ടണ്‍ എന്നീ പേരുകളിലും ചരിര്രത്തിലറിയപ്പെടുന്ന ഇദ്ദേഹമാണ്‌ അയണ്‍ ഡ്യൂക്ക്‌ എന്ന്‌ വിശേഷിപ്പിക്കപ്പെട്ടത്‌. ഇന്ത്യയില്‍ ഗവര്‍ണര്‍ ജനറലായിരുന്ന റിച്ചാര്‍ഡ്‌ കോളി വെല്ലസ്ലിപ്രഭൂ ഇദ്ദേഹത്തിന്റെ ജ്യേഷ്ഠ സഹോദരനായിരുന്നു. റിച്ചാര്‍ഡ്‌ കോളി വെല്ലസ്ലി അറിയപ്പെടുന്ന മറ്റൊരു പേരാണ്‌ മോര്‍ണിങ്ടണ്‍ പ്രഭു.
* സുയസ്‌ കനാലിന്‌ മേലുള്ള അന്താരാഷ്ട്ര നിയന്ത്രണം വീണ്ടെടുക്കാന്‍ ശ്രമം നടത്തിയ പ്രധാനമന്ത്രിയാണ്‌ ആന്റണിഈഡന്‍.
* ഇന്ത്യയുടെ ചക്രവര്‍ത്തിനി പദം ഏറ്റെടുക്കണമെന്ന്‌ വിക്ടോറിയ റാണിക്ക്‌ ഉപദേശം നല്‍കിയ പ്രധാനമന്ത്രിയാണ്‌ ബെഞ്ചമിന്‍ ദിസ്റയേലി.
* തന്റെ പ്രണയിനിക്കായി ബ്രിട്ടിഷ്‌ സിംഹാസനം ഉപേക്ഷിച്ച രാജാവാണ്‌ എഡ്വേര്‍ഡ്‌ എട്ടാമന്‍. അമേരിക്കുക്കാരിയായ വാലിസ്‌ സിംപ്സനെ വിവാഹം കഴിക്കാനാണ്‌ അദ്ദേഹം 1936-ല്‍ സ്ഥാനത്യാഗം ചെയ്തത്‌.
* ജോര്‍ജ്‌ അഞ്ചാമന്‍, എഡ്വേര്‍ഡ്‌ എട്ടാമന്‍, ജോര്‍ജ്‌ ആറാമന്‍ എന്നീ മുന്ന്‌ രാജാക്കന്‍മാര്‍ ഭരണം നടത്തിയ വര്‍ഷമാണ്‌ 1936.
* പത്ര പ്രവര്‍ത്തക സമൂഹത്തെ ജനാധിപതൃത്തിലെ ഫോര്‍ത്ത്‌ എസ്റ്റേറ്റ്‌ എന്ന്‌ വിശേഷിപ്പിച്ച ആംഗ്ലോ-ഐറിഷ്‌ സ്റ്റേറ്റ്സ്‌മാനാണ്‌ എഡ്മണ്ട്‌ ബര്‍ക്‌.
* ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത്‌ ബ്രിട്ടീഷ് പ്രധാനമ്രന്തിയായിരുന്നത്‌ പാല്‍മര്‍സ്റ്റണ്‍.
* കോമണ്‍വെല്‍ത്തിന്റെ പിതാവ് എന്നു വിളിക്കപ്പെട്ട ബ്രിട്ടിഷ്‌ പ്രധാനമന്ത്രിയാണ്‌ ഹാരോള്‍ഡ്‌ വില്‍സണ്‍.
* ആധുനിക പൊലീസിന്റെ പിതാവ്‌ എന്നറിയപ്പെടുന്ന ബ്രിട്ടിഷ്‌ പ്രധാനമ്രന്തിയാണ്‌ റോബര്‍ട്ട് പീല്‍.
* ബ്രിട്ടണില്‍നിന്ന്‌ സാഹിത്യ നൊബേല്‍ നേടിയവരാണ്‌ റുഡ്യാര്‍ഡ്‌ കിപ്ലിങ്‌
(1907), ജോണ്‍ ഗാല്‍സ്വര്‍ത്തി (1932), ടി.എസ്‌.ഏലിയറ്റ്‌ (1948-ആര്‍ജിത പൗരത്വം), ബെട്രാന്‍ഡ്‌ റസ്റ്റല്‍ (1950), വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ (1953), വില്യം ഗോള്‍ഡിങ്‌ (1983), ഹാരോള്‍ഡ്‌ പിന്റീര്‍ (2005), ഡോറിസ്‌ ലെസ്സിങ്‌ (2007).
* യുണൈറ്റഡ്‌ കിങ്ഡത്തിലെ രണ്ടാമത്തെ നൊബേല്‍ ജേതാവാണ്‌ 1903-ല്‍ സമാധാന സമ്മാനം നേടിയ വില്യം റന്‍ജല്‍ ക്രീമര്‍.
* ഒളിവര്‍ ക്രോംവെല്‍ ആണ്‌ ലോര്‍ഡ്‌ പ്രൊട്ടക്ടര്‍ എന്നറിയപ്പെട്ടത്‌.
* ഏറ്റവും മഹാനായ ഇംഗ്ലിഷ്‌ സാഹിത്യകാരനായി കണക്കാക്കപ്പെടുന്നത്‌ വില്യം ഷേക്‌സ്പിയറാണ്‌ (1564-1615). ഏവണിലെ രാജഹംസം എന്നറിയപ്പെട്ടു. ഭാര്യ ആന്‍ ഹാത്തവേ. സുസന്നയും ഇരട്ടക.ളായ ഹാംനെറ്റും ജൂഡിത്തുമാണ്‌ മക്കള്‍.
സ്റ്റാറ്റ് ഫോര്‍ഡ്‌-അപ്പോണ്‍-ഏവണിലാണ്‌ ജനനവും അന്ത്യനിദ്രയും.
* ഇംഗ്ലിഷ്‌ കവിതയുടെ പിതാവ്‌ എന്നറിയപ്പെടുന്നത്‌ ജോഫ്രി ചൌസര്‍ (1343-1400).
* കാന്റർബറി ടെയ്ല്‍സ്‌ ആണ്‌ പ്രധാന രചന.
* കവികളുടെ കവി എന്നറിയപ്പെട്ടത്‌ എഡ്‌മണ്ട്‌ സ്പെന്‍സര്‍ (1552 /1553-1599) ആണ്‌.
* ജോര്‍ജ്‌ ഏലിയറ്റിന്റെ (1819-1880) യഥാര്‍ഥ പേര്‍ മേരി ആന്‍ ഇവാന്‍സ്‌.
* എറിക്‌ ബ്ലെയറിന്റെ തൂലികാ നാമമാണ്‌ ജോര്‍ജ്‌ ഓര്‍വല്‍ (1903- 1950). അനിമല്‍ഫാം, 1984 എന്നിവ പ്രധാന കൃതികള്‍.
* ഒളിവര്‍ ട്വിസ്റ്റ്‌, ഡേവിഡ്‌ കോപ്പര്‍ഫീല്‍ഡ്‌, ഗ്രേറ്റ്‌ എക്സ്‌ പെക്ടേഷന്‍സ്‌ എന്നിവ ചാള്‍സ്‌ ഡിക്കന്‍സിന്റെ (1812-1870) രചനകളാണ്‌. ബോസ്‌ എന്ന തൂലികാനാമം ഇദ്ദേഹത്തിന്റെതാണ്‌. വിക്ടോറിയന്‍ കാലഘട്ടത്തിലെ ഏറ്റവും മഹാനായ നോവലിസ്റ്റാണ്‌ ഡിക്കന്‍സ്‌.
* ഫാര്‍ ഫ്രം ദ മാഡിങ്‌ ക്രൌഡ്‌, ദ മേയര്‍ ഓഫ്‌ കാസ്റ്റർ ബ്രിഡ്ജ്‌ തുടങ്ങിയ പ്രശസ്‌ത നോവലുകള്‍ രചിച്ചത്‌ തോമസ്‌ ഹാര്‍ഡി (1840-1928) ആണ്‌.
* പ്രഭു പദവി ലഭിച്ച ആദ്യ ശാസ്ത്രജ്ഞനാണ്‌ ഫ്രാന്‍സിസ്‌ ബേക്കണ്‍ (1561-1626).
* ഭൂഗുരുത്വ ബലം കണ്ടെത്തുകയും ചലന നിയമങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്ത ഐസക്‌ ന്യൂട്ടന്‍ (1642-1726) 1687-ല്‍ പ്രസിദ്ധീകരിച്ച കൃതിയാണ്‌ പ്രിന്‍സിപ്പിയ.
* പ്രഭൂ പദവി ലഭിച്ച രണ്ടാമത്തെ ശാസ്രതജ്ഞനാണ്‌ ഐസക്‌ ന്യൂട്ടന്‍. രാഷ്ട്രത്തിന്റെ ആദരത്തോടെ ശവമടക്കപ്പെട്ട ആദ്യ ശാസ്ത്രജ്ഞനാണ്‌ അദ്ദേഹം. അന്ത്യവിശ്രമം വെസ്റ്റ് മിനിസ്റ്റര്‍ ആബിയിലാണ്‌.
* പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ്‌ ഡാര്‍വിന്‍ (1809-1882) തന്റെ വിഖ്യാതമായ ഓണ്‍ ദ ഒറിജിന്‍ ഓഫ്‌ സ്പീഷീസ്‌ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത്‌ 1859-ലാണ്‌.
* ഡാര്‍വിന്‍ തന്റെ നിരീക്ഷണങ്ങള്‍ക്കായി യാത്ര ചെയ്ത കപ്പലാണ്‌ എച്ച്‌എംഎസ്‌ ബീഗിള്‍. അദ്ദേഹം പഠനങ്ങള്‍ നടത്തിയ ഗാലപ്പാഗോസ്‌
ദ്വീപുകള്‍ ഇക്വഡോറിന്റെ അധീനതയിലാണ്‌. ന്യൂട്ടന്റെ ശവകുടീരത്തിന്‌ സമീപമാണ്‌ ഡാര്‍വിന്റെ അന്ത്യവിശ്രമം.
* ഡാര്‍വിന്‍ ജനിച്ച തീയതിയില്‍ ജനിച്ച അമേരിക്കന്‍ പ്രസിഡന്റാണ്‌ എബ്രഹാം ലിങ്കണ്‍.
* വിഖ്യാത ചലച്ചിത്ര പ്രതിഭയായ ചാര്‍ളിചാപ്ലിന്‍ (1889-1977) ജനിച്ചത്‌ ലണ്ടനിലാണെങ്കിലും അന്ത്യവിശ്രമം സ്വിറ്റ്സര്‍ലന്‍ഡിലാണ്‌.
* ഡയാന രാജകുമാരി കാറപകടത്തില്‍ മരിച്ചത്‌ 1997-ലാണ്‌.
* ഒന്നാം എലിസബത്ത്‌ റാണിയാണ്‌ (1533-1603) കന്യകാ റാണി (മെയിഡന്‍ ക്വീന്‍) എന്നറിയപ്പെടുന്നത്‌.
* ട്രഫല്‍ഗര്‍ യുദ്ധത്തില്‍ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക്‌ നയിച്ചത്‌ ഹൊറഷ്യോ നെല്‍സണ്‍ (1758-1805) ആണ്‌. യുദ്ധത്തിലേറ്റ പരിക്കിനെത്തുടര്‍ന്ന്‌ അദ്ദേഹം മരണപ്പെട്ടു.
* ഓസ്ട്രേലിയയിലെത്തിയ ആദ്യ യൂറോപ്യനാണ്‌ ജെയിംസ്‌ കുക്ക്‌ (1728-1779).
* സ്‌കൗട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാണ്‌ ബേഡന്‍ പവല്‍ (1857-1941).
* ആദ്യത്തെ ആന്റി ബയോട്ടിക്‌ ആയ പെനിസെലിന്‍ കണ്ടുപിടിച്ചത്‌ അലക്സാണ്ടര്‍ ഫ്ളെമിങ്‌ (1881-1955) ആണ്‌. ഇദ്ദേഹത്തിന്‌ മറ്റു രണ്ടുപേര്‍ക്കൊപ്പം 1945-ലെ വൈദൃശാസ്ത്ര നൊബേല്‍ ലഭിച്ചു.
* ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പിതാവ് എന്നറിയപ്പെടുന്നത്‌ അലന്‍ ടൂറിങ്‌ (1912-1954) ആണ്‌.
* വൈദ്യുതിയുടെ പിതാവ്‌ എന്നറിയപ്പെടുന്നത്‌ മൈക്കല്‍ഫാരഡേയാണ്‌ (1791-1867).
* എ ബ്രീഫ്‌ ഹിസ്റ്ററി ഓഫ്‌ ടൈം രചിച്ച സ്റ്റീഫന്‍ ഹോക്കിങ്‌ ജനിച്ചത്‌ 1942-ലാണ്‌.
* 1516-ല്‍ പ്രസിദ്ധീകരിച്ച ഉട്ടോപ്പിയ രചിച്ചത്‌ തോമസ്‌മൂര്‍ (1478-1535) ആണ്‌.
* ടെലിവിഷന്‍ കണ്ടുപിടിച്ചത്‌ ജോണ്‍ ബേഡ്‌ (1888-1946) ആണ്‌.
* വിളക്കേന്തിയ വനിത എന്നറിയപ്പെട്ട ഫ്ളോറന്‍സ്‌ നൈറ്റിംഗേലിന്റെ (1820-1910) ജന്മദിനമായ മെയ്‌ 12 അന്താരാഷ്ട്ര നഴ്സസ്‌ ദിനമായി ആചരിക്കുന്നു. ആധുനിക നഴ്സിങ്‌ സ്രമ്പദായത്തിന്റെ ഉപജ്ഞാതാവാണ്‌.
* അലക്സാണ്ടര്‍ ഗ്രഹാംബെല്ലാണ്‌ (1847-1922) ടെലഫോണ്‍ കണ്ടുപിടിച്ചത്‌.
* വാക്സിനേഷന്റെ ഉപജ്ഞാതാവായ എഡ്വേര്‍ഡ്‌ ജന്നര്‍ (1749 -1823) ആണ്‌ രോഗപ്രതിരോധ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്‌. ആദ്യത്തെ വാക്സിനായ സ്‌മാള്‍പോക്‌സ്‌ വാക്സിന്‍ ഇദ്ദേഹമാണ്‌ വികസിപ്പിച്ചത്‌ (1796).
* അനലിറ്റിക്കല്‍ എഞ്ചിനിന്റെ ഉപജ്ഞാതാവായ ചാള്‍സ്‌
ബാബേജ്‌ (1791-1871) കംപ്യൂട്ടറിന്റെ പിതാവ്‌ എന്നറിയപ്പെടുന്നു.
* ആദ്യത്തെ കമ്പ്യുട്ടർ പ്രോഗ്രാമറാണ്‌ അഡാ ലൗലേസ്‌ (1815-1852). ആദ്യത്തെ അല്‍ഗൊരിതം വികസിപ്പിച്ചത്‌ ഇവരാണ്‌. പ്രശസ്ത കവി ബൈറണ്‍ പ്രഭുവിന്റെ മകളാണ്‌ അഡ. ഡിഫറന്‍സ്‌ എഞ്ചിന്റെ നിര്‍മാണത്തില്‍
അവര്‍ ചാള്‍സ്‌ ബാബേജിനെ സഹായിച്ചു.
* ഹാരി പോട്ടര്‍ പരമ്പരയിലൂടെ പ്രസിദ്ധയായ ജെ.കെ.റൌളിങ്‌ ജനിച്ചത്‌ 1965-ലാണ്‌.
* ആവിയന്ത്രം കണ്ടുപിടിച്ചത്‌ ജെയിംസ്‌ വാട്സ്‌ (1736-1819) ആണ്‌. ഈ കണ്ടെത്തലാണ്‌ വ്യാവസായിക വിപ്ലവത്തിന്‌ തുടക്കം കുറിച്ചത്‌. വ്യാവസായിക വിപ്ലവത്തിന്റെ പിതാവ്‌ എന്ന്‌ ജെയിംസ്‌ വാട്ടിനെ വിശേഷി
പ്പിക്കുന്നു.
* വൈദ്യുത കാന്തിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ്‌ ജെയിംസ്‌ ക്ലർക് മാക്‌സ് വെൽ (1831-1879).
* സാംബസിനദിയിലെ വിക്ടോറിയ വെള്ളച്ചാട്ടം കണ്ടെത്തിയ പര്യവേഷകനാണ്‌ ഡേവിഡ്‌ ലിവിങ്സ്റ്റണ്‍ (1813 -1873).
* ലിവിങ്സ്റ്റണിനെക്കുറിച്ച്‌ വര്‍ഷങ്ങളോളം വിവരങ്ങളൊന്നും ഇല്ലാതായപ്പോള്‍ അന്വേഷിച്ച്‌ കണ്ടെത്താന്‍ ന്യൂയോര്‍ക്ക്‌ ഹെറാള്‍ഡ്‌ പത്രം 1869-ല്‍ നിയോഗിച്ച പത്ര പ്രവര്‍ത്തകനാണ്‌ ഹെന്‍റി മോര്‍ട്ടണ്‍ സ്റ്റാന്‍ലി. 1871 നവംബര്‍ പത്തിന്‌ തങ്കാന്വിക തടാകതീരത്തുള്ള ഒരുപട്ടണത്തില്‍ സ്റ്റാന്‍ലി, ലിവിങ്സ്റ്റണിനെ കണ്ടുമുട്ടി.
* വേള്‍ഡ്‌ വൈഡ്‌ വെബിന്റെ ഉപജ്ഞാതാവായ ടിം ബെർണേഴ്‌സ്‌ ലി ജനിച്ചത്‌ 1965-ലാണ്‌.
* കിങ്‌ ഓഫ്‌ സസ്പെന്‍സ്‌ എന്നറിയപ്പെട്ട സിനിമ സംവിധായകനാണ്‌ ആല്‍ഫ്രഡ്‌ ഹിച്ച്‌കോക്ക്‌ (1899- 1980).
* ഡ്രാക്കുള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്‌ ബ്രാംസ്റ്റോക്കര്‍ (1847- 1912). അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ ജനിച്ച അദ്ദേഹത്തിന്‌ ബ്രിട്ടിഷ്‌ പൌരത്വമുണ്ടായിരുന്നു.
* ഷേക്‌സ്പിയര്‍ ജനിച്ച അതേ വര്‍ഷം ജനിച്ച ഇംഗ്ലിഷ്‌കവിയാണ്‌ ക്രിസ്റ്റഫര്‍ മാര്‍ലോ (1564-1593).
* പ്രകൃതിയുടെ കവി എന്നറിയപ്പെട്ടത്‌ വില്യം വേര്‍ഡ്സ്‌വര്‍ത്താണ്‌ (1770-1850).
* പ്രശസ്ത കവി പി.ബി.ഷെല്ലിയുടെ (1792- 1822) ഭാര്യ മേരി ഷെല്ലിയാണ്‌ ഫ്രാങ്കന്‍സ്റ്റീൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്‌. 29-ാം വയസ്സില്‍ ബോട്ട മുങ്ങിയാണ്‌ ഷെല്ലി മരണപ്പെട്ടത്‌.
* ക്ഷയരോഗ ബാധിതനായി 25-ാം വയസ്സില്‍ മരണപ്പെട്ട ഇംഗ്ലിഷ്‌ കവിയാണ്‌ ജോണ്‍ കീറ്റ്സ്‌ (1795- 1821).
* പാരഡൈസ്‌ ലോസ്റ്റ്‌ രചിച്ചത്‌ ജോണ്‍ മില്‍ട്ടണാണ്‌ (1608-1674).
* എ ഡിക്ഷനറി ഓഫ്‌ ദ ഇംഗ്ലിഷ്‌ ലാംഗ്വേജ്‌ 1755-ല്‍ പ്രസിദ്ധീകരിച്ചത്‌ ഡോ.സാമുവല്‍ ജോണ്‍സണ്‍ (1709-1784) ആണ്‌. ലൈഫ്‌ ഓഫ്‌ സാമുവല്‍ ജോണ്‍സണ്‍ എന്ന പ്രസിദ്ധമായ ജീവചരിത്രം രചിച്ചത്‌ ജെയിംസ്‌ ബോസ്‌
വെല്‍ ആണ്‌.

പ്രധാന സംഭവങ്ങള്‍
* 1209-ലാണ്‌ കേംബ്രിഡ്ജ്‌ സര്‍വകലാശാല സ്ഥാപിതമായത്‌.
* ആധുനിക ജനാധിപത്യത്തിന്‍റെ ആണിക്കല്ല്  എന്നറിയപ്പെടുന്ന മാഗ്നാകാര്‍ട്ട ഒപ്പുവച്ചത്‌ ഇംഗ്ലണ്ടിലാണ്‌.
* ലോകത്തിലെ ആദ്യത്തെ പൌരാവകാശരേഖയാണ്‌ മാഗ്ന കാർട്ട. ലാറ്റിന്‍ ഭാഷയില്‍ ഈ വാക്കിനര്‍ഥം മഹത്തായ രേഖ എന്നാണ്‌.
* രാജാവ്‌, ക്രൈസ്തവമതസഭ, മാടമ്പിമാര്‍ എന്നിവര്‍ തമ്മിലുള്ള ഉടമ്പടിയായ ഇതില്‍ ഇംഗ്ലണ്ടിലെ ജോണ്‍ രാജാവ് 1215 ജൂണ്‍ 15 ന്‌ റണ്ണിമീഡ്‌ എന്ന സ്ഥലത്തുവച്ചാണ്‌ ഒപ്പിട്ടത്‌.
* നിരന്തരയുദ്ധങ്ങളിലൂടെ ഖജനാവ്‌ കാലിയായപ്പോള്‍ നികുതിപിരിവിലൂടെ പണം നേടാനായിരാജാവ്‌ പലപല ഘട്ടങ്ങളിലായി നികുതി 11 മടങ്ങോളമാക്കിയപ്പോളാണ്‌ സഹികെട്ട്‌ സഭയും മാടമ്പിമാരും ഇടപെട്ടത്‌.
* മാടമ്പിമാര്‍ ലണ്ടന്‍ പിടിച്ചെടുത്തു. അവരവരുടെ അധികാരങ്ങള്‍ നിശ്ചയിച്ചുകൊണ്ട്‌ മാടമ്പിമാര്‍ തയ്യാറാക്കിയ രേഖയില്‍ നിവൃത്തിയില്ലാതെ രാജാവിന്‌ ഒപ്പുവയ്ക്കേണ്ടിവന്നു. അങ്ങനെ, ഭരണത്തില്‍ പ്രജകളുടെ
തീരുമാനത്തിനും വിലയുണ്ടായി.
* 1588-ലാണ്‌ സ്പാനിഷ്‌ അര്‍മാഡയെ ഇംഗ്ലിഷ്‌ നാവികസേന തോല്‍പിച്ചത്‌.
* 1337 മുതല്‍ 1453 വരെ നടന്ന ശതവര്‍ഷയുദ്ധത്തില്‍ ഏറ്റുമുട്ടിയത്‌ ഇംഗ്ലണ്ടും ഫ്രാന്‍സുമാണ്‌. ഈ യുദ്ധത്തിലാണ്‌ ഫ്രാന്‍സിനുവേണ്ടി ജോന്‍ ഓഫ്‌ ആര്‍ക്ക്‌ രക്തസാക്ഷിത്വം വരിച്ചത്‌.
* ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനി രൂപംകൊണ്ടത്‌ 1600-ല്‍ ലണ്ടനിലാണ്‌.
* ലണ്ടന്‍ നഗരത്തിലെ നാലിലൊന്ന്‌ ആളുകളുടെ മരണത്തിനിടയാക്കിയ പ്ലേഗ്‌ പടര്‍ന്നുപിടിച്ചത്‌ 1665-1666 ലാണ്‌.
* ലണ്ടന്‍ നഗരത്തില്‍ വന്‍തീപിടുത്തം ഉണ്ടായത്‌ 1666ലാണ്‌.
* 1688-ല്‍ മഹത്തായ വിപ്ലവം അഥവാ രക്തരഹിത വിപ്ലവം നടന്ന രാജ്യമാണ്‌ ഇംഗ്ലണ്ട്‌. ഇംഗ്ലണ്ടിലെ രാജാവായിരുന്ന ജെയിംസ്‌ രണ്ടാമനെ ഓറഞ്ചിലെ വില്യമും മേരിയും ചേര്‍ന്ന്‌ സ്ഥാന്രഭ്രഷ്ടനാക്കിയ സംഭവമാണിത്‌.
* 1798-ലെ നൈല്‍ യുദ്ധത്തില്‍ ബ്രിട്ടണ്‍ ഹൊറേഷ്യോ നെല്‍സന്റെ നേതൃത്വത്തില്‍ ഫ്രാന്‍സിനെ തോല്‍പിച്ചു.
* 1805 ഒക്ടോബര്‍ 21-നാണ്‌ ്രഫല്‍ഗര്‍ യുദ്ധം നടന്നത്‌. ഈ യുദ്ധത്തില്‍ യുണൈറ്റഡ്‌ കിങ്ഡം (ഫാന്‍സിനെ തോല്‍പിച്ചു.
* 1955-ലാണ്‌ ഫ്ളീറ്റ്‌ സ്ട്രീറ്റില്‍നിന്ന്‌ ഗിന്നസ്‌ ബുക്ക്‌ പ്രസിദ്ധീകരണം ആരംഭിച്ചത്‌.

ബ്രെക്‌സിറ്റ്
* നാൽപ്പത്തിയേഴുവർഷത്തെ ബന്ധത്തിന് അവസാനം യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ പിരിഞ്ഞു. 2020 ജനുവരി 31 വെള്ളിയാഴ്ച ബ്രിട്ടീഷ് സമയം രാത്രി 11-നായിരുന്നു (ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ച 4.30) വിടപറയൽ.
* യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യു.കെ സ്വതന്ത്രമാകുന്നതിനെ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് ബ്രെക്‌സിറ്റ്. ബ്രെക്‌സിറ്റ് എന്ന വാക്ക് ഉണ്ടായത് BRITAN ലെ BRഉം EXITഉം ചേര്‍ന്നാണ്.
* 2016-ലാണ് യൂറോപ്യൻ യൂണിയൻ വിടാൻ ജനഹിതപരിശോധനയിലൂടെ ബ്രിട്ടൻ തീരുമാനിച്ചത്.
* 2016 ജൂണ്‍ 23ന് ബ്രിട്ടണില്‍ ഒരു ഹിത പരിശോധന നടന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമോ വേണ്ടയോ എന്ന പരിശോധനയായിരുന്നു നടന്നത്. പ്രായപൂര്‍ത്തിയായ മുഴുവന്‍ ബ്രിട്ടന്‍കാര്‍ക്കും വോട്ട് ചെയ്യാമായിരുന്നു. 71.8ശതമാനം പോളിങ് രേഖപ്പെടുത്തി. 48.1ശതമാനം നോ വോട്ടുകള്‍ക്കെതിരെ 51.9ശതമാനം യെസ് വോട്ടുകള്‍ ബ്രെക്‌സിറ്റിന് അനുകൂല സാഹചര്യമൊരുക്കി.
* ഇംഗ്ലണ്ട്, വെയില്‍സ് എന്നീ മേഖലകള്‍ ബ്രെക്‌സിറ്റിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ സ്‌കോട്ട്‌ലന്റ്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ ബ്രെക്‌സിറ്റിനെ എതിര്‍ത്തു.
* യൂറോപ്യന്‍ വന്‍കരയിലെ 28 രാജ്യങ്ങള്‍ ചേര്‍ന്നുള്ള സംഘരാഷ്ട്രമാണ് യൂറോപ്യന്‍ യൂണിയന്‍. 1992 ലെ മാസ്ട്രീച്ച് ഉടമ്പടിയിലൂടെയാണ് ഈ ഏകീകൃത രാഷ്ട്രീയ സംവിധാനം നിലവില്‍ വരുന്നത്. 1951 മുതലുള്ള ശ്രമങ്ങളുടെ ഫലമാണ് യൂറോപ്യന്‍ യൂണിയന്‍ എന്ന വേദി.
* ഏകീകൃത കമ്പോളം, പൊതു നാണയം, പൊതു കാര്‍ഷിക നയം, പൊതു വ്യാപരനയം, പൊതു മത്സ്യബന്ധനനയം എന്നിവയാണ് ഈ യൂണിയന്റെ സവിശേഷതകള്‍.
* യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള യു.കെയുടെ നടപടിക്രമം പ്രധാനമന്ത്രി തെരേസ മേ തുടങ്ങുന്നത് 2017 മാര്‍ച്ച് 29നാണ്. അതിനാല്‍ 2019 മാര്‍ച്ച് 29ന് 11 മണിക്ക് യു.കെ യൂറോപ്യന്‍ യൂണിയന്‍ വിടും. 2020 ഡിസംബര്‍ 31 വരെ പരിവര്‍ത്തന സമയമായാണ് കണക്കാക്കുക. (മുൻ അദ്ധ്യായം കാണുക)

<മറ്റ്‌ ലോക രാജ്യങ്ങളെ അറിയാന്‍ -ഇവിടെ ക്ലിക്കുക >
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here