ലോകരാജ്യങ്ങൾ: യുണൈറ്റഡ്‌ കിങ്ഡം (ബ്രിട്ടൻ) 
(അദ്ധ്യായം 01)
ഒരുകാലത്ത് സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി കരുതിപ്പോന്ന ബ്രിട്ടൻ. ബ്രിട്ടന്റെ ചരിത്രം സംഭവ ബഹുലമാണ്. നമ്മളിൽ പലരും അറിയുന്ന ബ്രിട്ടൻ മറ്റുള്ള രാജ്യങ്ങളെ വെട്ടിപ്പിടിച്ച ശക്തിയാണ്. എന്നാൽ പതിനൊന്നു നൂറ്റാണ്ടുകാലം കീഴടക്കാനായി വന്ന നിരവധി ശക്തികളുടെ മുന്നിൽ നിസ്സഹായരായി നിൽക്കേണ്ടി വന്ന ചരിത്രവും ഇവർക്കുണ്ട്. വിദേശാക്രമണങ്ങളുടെ പരമ്പരതന്നെ അരങ്ങേറിയ നാടാണിത്.ഒന്നാം എലിസബത്ത് രാഞ്ജിയുടെയും അവർക്കുശേഷം വന്ന ജെയിംസ് ഒന്നാമന്റെയും ഭരണകാലത്ത് ഒരു ചെറുദ്വീപിൽ കഴിഞ്ഞിരുന്ന ഇംഗ്ലീഷ് ജനത ലോകം വെട്ടിപ്പിടിക്കാൻ വിവിധ ദിശകളിലേയ്ക്ക് കപ്പൽയാത്രകൾ നടത്തിയപ്പോൾ തുടങ്ങിയ അവരുടെ അധിനിവേശങ്ങളുടെ ചരിത്രവും ഇതോടൊപ്പം ചേർത്തുവയ്ക്കാം.
നിരവധി കണ്ടുപിടുത്തങ്ങൾക്ക്, ശാസ്ത്ര പ്രതിഭകൾക്ക്, സാഹിത്യ കാരന്മാർക്ക് ജന്മം നൽകുക കൂടി ചെയ്ത ബ്രിട്ടന്റെ ചരിത്ര പഥങ്ങളിലൂടെ ഒന്നു ചുറ്റിവരാം. (രണ്ട് അദ്ധ്യായങ്ങളിലായി ഇവിടെ നൽകുന്നു)

പ്രത്യേകതകള്‍
* യുണൈറ്റഡ്‌ കിങ്ഡം ഓഫ്‌ ഗ്രേറ്റ്‌ ബ്രിട്ടണ്‍ ആന്റ്‌ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്‌ എന്ന ഓദ്യോഗികനാമമുള്ള രാജ്യമാണ്‌
യുണൈറ്റഡ്‌ കിങ്ഡം.
* ബ്രിട്ടണ്‍ എന്ന പേരിലും യുണൈറ്റഡ്‌ കിങ്ഡത്തെ പരാമര്‍ശിച്ചു പോരുന്നു.
* ഐക്യരാഷ്രടസഭയുടെ സ്ഥിരാംഗങ്ങളില്‍ ഒന്നാണ്‌ യുണൈറ്റഡ്‌ കിങ്ഡം.
* തപാല്‍ സ്റ്റാമ്പില്‍ പേര്‍ വയ്ക്കാത്ത രാജ്യം
* യുണൈറ്റഡ്‌ സ്റ്റേറ്റ്സ്‌ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നൊബേല്‍ ജേതാക്കളുള്ള രാജ്യം.

ആദ്യത്തേത്
* ആധുനിക ജനാധിപത്യം പിറവികൊണ്ട രാജ്യം എന്നറിയപ്പെടുന്ന ബ്രിട്ടണിലാണ്‌ ലോകത്താദ്യമായി പ്രധാനമന്ത്രിയെ നിയമിച്ചത്‌.
* തൊഴിലാളി സംഘടനകളെ അംഗീകരിച്ച ആദ്യരാജ്യമാണ്‌ യുണൈറ്റഡ്‌ കിങ്‌ഡം.
* പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ പൊതുപണിമുടക്ക്‌ എന്ന ആശയം ഉരുത്തിരിഞ്ഞത്‌ ബ്രിട്ടണിലാണ്‌.
* ലോകത്താദ്യമായി പോസ്റ്റല്‍ സ്റ്റാമ്പ്‌ ആവിഷ്കരിച്ച രാജ്യമാണ്‌ ബ്രിട്ടന്‍.
* ക്രിക്കറ്റ്‌ ഉത്ഭവിച്ച രാജ്യമാണ്‌ ഇംഗ്ളണ്ട്‌.
* ആദ്യത്തെ ക്രിക്കറ്റ്‌ ലോകകപ്പ്‌ സ്വന്തമാക്കിയ രാജ്യമാണിത്‌.
* വ്യാവസായിക വിപ്ലവം ആരംഭിച്ചത്‌ ഇംഗ്ളണ്ടിലാണ്‌ -പതിനെട്ടാം നൂറ്റാണ്ടില്‍.
* ലോകത്താദ്യമായി ആധുനിക പൊലീസ്‌സേന ആവിഷ്കരിച്ച രാജ്യമാണ്‌ ബ്രിട്ടണ്‍.
* ലോകത്താദ്യമായി ട്രെയിന്‍ സര്‍വീസ്‌,മെട്രോ റെയില്‍വേ, പോഡ്കാര്‍ സംവിധാനം എന്നിവ നിലവില്‍ വന്ന നഗരമാണ്‌ ലണ്ടന്‍.
* ലോകത്തിലെ ആദ്യ ടെസ്റ്റ്‌ ട്യൂബ്‌ ശിശുവായ ലൂയിബ്രൗണ്‍ ജനിച്ച നഗരം ലണ്ടനാണ്‌ (1978).
* റേഡിയോ പ്രക്ഷേപണം. ടെലിവിഷന്‍ സംപ്രേക്ഷണം എന്നിവ ലോകത്താദ്യമായി ആരംഭിച്ച നഗരം ലണ്ടനാണ്‌.
* ലീഗ്‌ ഓഫ്‌ നേഷന്‍സ്‌ ആദ്യമായി യോഗം ചേര്‍ന്ന നഗരമായ ലണ്ടനിലാണ്‌ പില്‍ക്കാലത്ത്‌ ഐക്യരാഷ്ട്ര പൊതുസഭയുടെ ആദ്യ സമ്മേളനവും നടന്നത്‌.
* ലോകത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം തുറന്ന നഗരം ലണ്ടനാണ്‌.
* ഇന്ത്യയില്‍നിന്ന്‌ ആദ്യമായി ഐ.എസ്‌.ഡി. സംവിധാനം ലഭ്യമാക്കിയത്‌ ലണ്ടനിലേക്കാണ്‌.
* കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ വേദിയായ ആദ്യ യൂറോപ്യന്‍ നഗരം ലണ്ടനാണ്‌ (1934)
* 1946-ല്‍ ലണ്ടനില്‍വച്ചാണ്‌ ഐക്യരാഷ്‌ട്ര സംഘടനയുടെ പൊതുസഭയുടെ ആദൃ സമ്മേളനം നടന്നത്‌.
* ലോകത്താദ്യമായി ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്ത കിരിട ധാരണ
ചടങ്ങ്‌ എലിസബത്ത്‌ രാജ്ഞിയുടേതാണ്‌.
* ജോര്‍ജ്‌ ആറാമന്റെ പിന്‍ഗാമിയായി 1952 ഫെബ്രുവരി ആറിന്‌ ഭരണകാലമാരംഭിച്ച എലിസബത്ത്‌ രാജ്ഞിയുടെ കിരീട ധാരണ ചടങ്ങ്‌ 1953 ജൂണ്‍ രണ്ടിനായിരുന്നു.
* റോബര്‍ട്ട വാല്‍പോള്‍ ആണ്‌ ആദ്യ ബ്രിട്ടിഷ്‌ പ്രധാനമന്ത്രി (1721).
* ബ്രിട്ടിഷ്‌ പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ അവിവാഹിതനാണ്‌ വില്‍മിങ്ടണ്‍  (1742-43).
* 1902-ല്‍ വൈദ്യശാസ്ത്ര നൊബേലിനര്‍ഹനായ റൊണാള്‍ഡ്‌ റോസ്‌ ആണ്‌ നോബേല്‍ നേടിയ ആദ്യ ഇംഗ്ലീഷുകാരന്‍.
* 1907-ല്‍ സാഹിത്യ നൊബേലിനര്‍ഹനായ റുഡ്യാര്‍ഡ്‌ കിപ്പിങ്‌ ആണ്‌ നോബേല്‍ നേടിയ ആദ്യ ഇംഗ്ലിഷ്‌ സാഹിത്യകാരന്‍.
* യുണൈറ്റഡ്‌ കിങ്ഡത്തില്‍ നൊബേല്‍ സമ്മാനത്തിനര്‍ഹയായ ആദ്യ വനിതയാണ്‌ 1964-ല്‍ രസതന്ത്രത്തില്‍ പുരസ്കാരം നേടിയ ഡെറോത്തി ക്രോഫുട്ട്‌ ഹോഡ് ഗ് കിൻ ( (Dorothy Crowfoot Hodgkin).
* മൂന്നുപേരില്‍ നിന്നുള്ള ഡി.എന്‍.എ. ഉപയോഗിച്ച്‌ ശിശുക്കളെ സൃഷീടിക്കുന്നതു നിയമം നിര്‍മ്മിച്ച ആദ്യ രാജ്യം ബ്രിട്ടണ്‍ ആണ്‌.
* യുണൈറ്റഡ്‌ കിംഗ്ഡം ആണ്‌ യൂറോപ്യന്‍ യുണിയനില്‍നിന്ന്‌ പിന്‍വാങ്ങിയ ആദൃ രാജ്യം (2016).
* ഇംഗ്ലണ്ട്‌ സന്ദര്‍ശിച്ച ആദ്യത്തെ ഭാരതീയ നേതാവ് രാജാറാം മോഹന്‍ റോയിയാണ്‌.
* മുഗള്‍ ഭരണാധികാരി അക്ബര്‍ രണ്ടാമന്റെ പ്രതിനിധിയായ ഇംഗ്ലണ്ടില്‍പോയ അദ്ദേഹം അവിടെവച്ചാണ്‌ നിര്യാതനായത്‌.
* ഇന്ത്യക്ക്‌ പുറത്ത്‌ ശാഖ സ്ഥാപിച്ച ആദ്യ ഇന്ത്യന്‍ ബാങ്കാണ്‌ ബാങ്ക് ഓഫ്‌ ഇന്ത്യ. 1946-ല്‍ ലണ്ടനിലാണ്‌ ശാഖ തുറന്നത്‌.

ഓർത്തിരിക്കേണ്ടവ 
* യുറോപ്പിലെ ഏറ്റവും വലിയ ദ്വീപാണ്‌ ഗ്രേറ്റ്‌ ബ്രിട്ടണ്‍.
* ഇന്തോനേഷ്യയിലെ ജാവയും ജപ്പാനിലെ ഫോന്‍ഷുവും കഴിഞ്ഞാല്‍ ഏറ്റവും ജനസംഖ്യ കുടിയ ദ്വീപാണ്‌ ഗ്രേറ്റ്‌ ബ്രിട്ടണ്‍ (ലോകത്ത്‌ മുന്നാം സ്ഥാനം).
* ലോകചരിത്രത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു ബ്രിട്ടിഷ്‌ സാമ്രാജ്യം.
* 1922-ല്‍ 49.21 മില്യണ്‍ ചതുര്രശ കിലോമീറ്റര്‍ വിസ്തീര്‍ണമുണ്ടായിരുന്ന ബ്രിട്ടിഷ്‌ സാമ്രാജ്യം ഭൂമിയിലെ കരഭാഗത്തിന്റെ 33 ശതമാനം ഉള്‍ക്കൊണ്ടിരുന്നു.
* 1938-ലെ കണക്കുപ്രകാരം 458 മില്യണ്‍ അഥവാ ലോകജനസംഖ്യയുടെ 20 ശതമാനം അധിവസിച്ചിരുന്നത്‌ ബ്രിട്ടിഷ്‌ സാമ്രാജ്യത്തിലായിരുന്നു.
* ഏറ്റവും കുടുതല്‍ രാജ്യങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം നല്‍കിയ രാജ്യം ബ്രിട്ടണാണ്‌.
* ഏറ്റവും കൂടുതല്‍ അഡ്മിനിസ്ട്രേറ്റീവ്‌ ഡിവിഷനുകള്‍ ഉള്ള രാജ്യമാണ്‌ യുണൈറ്റഡ്‌ കിങ്ഡം.
* ബ്രിട്ടണാണ്‌ ഏറ്റവും കൂടുതല്‍പേര്‍ക്ക്‌ രാഷ്ട്രീയാഭയം നല്‍കിയ രാജ്യം.
* അമേരിക്കന്‍ ഐക്യനാടുകളിലേക്ക്‌ കുടിയേറിയവരില്‍ ഏറ്റവും കൂടുതല്‍ ബ്രിട്ടിഷ്‌ വംശജരാണ്‌
* ലോകചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ യുദ്ധം 1896-ല്‍ ബ്രിട്ടണും സാന്‍സിബാറും തമ്മില്‍ നടന്ന 38 മിനിട്ട് യുദ്ധമായിരുന്നു.
* ഏറ്റവും കൂടുതല്‍ പ്രാവശ്യം ഒളിമ്പിക്സ്‌ നടന്നത്‌ ലണ്ടനിലാണ്‌ (1908,1948, 2012).
* ഏറ്റവും കുടുതല്‍ കാലം ബ്രിട്ടണ്‍ ഭരിച്ചത്‌ രണ്ടാം എലിസബത്ത്‌ രാജ്ഞിയാണ്‌.
* 2015 സെപ്തംബറില്‍ വിക്ടോറിയ മഹാറാണിയുടെ റെക്കോര്‍ഡാണ്‌ അവര്‍ മറികടന്നത്‌.
* ഏറ്റവും കൂടുതല്‍കാലം ബ്രിട്ടിഷ്‌ പ്രധാനമന്ത്രിയായിരുന്നത്‌ വിഗ്‌ പാര്‍ട്ടിക്കാരനായ റോബര്‍ട്ട് വാല്‍പോള്‍ ആണ്‌. 20 വര്‍ഷവും 314 ദിവസവും നീണ്ടതാണ്‌ അദ്ദേഹത്തിന്റെ ഭരണകാലം. രണ്ടാം സ്ഥാനത്തുള്ള ടോറി പാര്‍ട്ടിക്കാരനായ വില്യം പിറ്റ്‌ 18 വര്‍ഷവും 343 ദിവസവുമാണ്‌ ഭരിച്ചത്‌.
* ഏറ്റവും കൂടുതല്‍ പ്രാവശ്യം ബ്രിട്ടിഷ് പ്രധാനമ്രന്തിയായത്‌ നാലു പ്രാവശ്യം ബ്രിട്ടിഷ്‌ പ്രധാനമ്രന്തിയായ വില്യം എവര്‍ട്ട് ഗ്ളാഡ്സ്റ്റണ്‍ ആണ്‌. ബ്രിട്ടന്റെ വന്ദ്യവയോധികന്‍ എന്നറിയപ്പെട്ടതും ഏറ്റവും കൂടിയ പ്രായത്തില്‍ ബ്രിട്ടിഷ്‌ പ്രധാനമന്ത്രിയായതും ഇദ്ദേഹമാണ്‌ (82 വര്‍ഷം 7 മാസം).
* ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ബ്രിട്ടിഷ്‌ പ്രധാനമ്രന്തിയായത്‌ വില്യം പിറ്റ്‌ യംഗര്‍ ആണ്‌ (24 വര്‍ഷം 205 ദിവസം).
* 1167-ല്‍ സ്ഥാപിതമായ ഓക്സ്ഫഡ്‌ സര്‍വകലാശാലയാണ്‌ ഇംഗ്ലണ്ടിലെ ഏറ്റവും പഴക്കമുള്ള സര്‍വകലാശാല.
* ഇന്ത്യന്‍ ഭരണഘടന ഏറ്റവും കൂടുതല്‍ ആശയങ്ങള്‍ കടം കൊണ്ടിരിക്കുന്നത്‌  ബ്രിട്ടണില്‍നിന്നാണ്‌.
* ഇംഗ്ലണ്ടിലെ ഏറ്റവും ജനപ്രിയ കായികവിനോദം ഫുട്ബോളാണ്‌.
* ഏറ്റവും കൂടുതല്‍ വാക്കുകളുള്ള ഭാഷ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഭാഷ, ശാസ്ത്ര ലേഖനങ്ങള്‍ ഏറ്റവും കൂടുതല്‍ രചിക്കപ്പെട്ടിട്ടുള്ള ഭാഷ എന്നീ പ്രത്യേകതകള്‍ ഇംഗ്ലിഷിനുണ്ട്‌.

അപരനാമങ്ങള്‍/പഴയ പേരുകള്‍
* പാര്‍ലമെന്റുകളുടെ മാതാവ്‌ എന്നറിയപ്പെടുന്നത്‌ ബ്രിട്ടിഷ്‌ പാര്‍ലമെന്റാണ്‌.
* ആധുനിക ബാബിലോണ്‍ എന്നറിയപ്പെടുന്നത്‌ ലണ്ടനാണ്‌.
* സ്ക്വയര്‍ മൈല്‍ എന്നറിയപ്പെടുന്ന നഗരം ലണ്ടനാണ്‌.
* ലണ്ടന്‍ ടവേഴ്‌സിന്റെ കാവല്‍ക്കാര്‍ ബീഫ്‌ ഈറ്റേഴ്സ്‌ എന്നറിയപ്പെടുന്നു.
* ബ്രിട്ടിഷ്‌ കിരീടാവകാശിയുടെ പദവിപ്പേരാണ്‌ പ്രിന്‍സ്‌ ഓഫ്‌ വെയ്‌ൽസ്‌.
* ഇംഗ്ലണ്ടിന്റെ പുന്തോട്ടം എന്നറിയപ്പെടുന്നത്‌ കെന്റ്‌.
* സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്നറിയപ്പെട്ടത്‌ ബ്രിട്ടിഷ്‌ സാമ്രാജ്യം.
* ലാന്‍ഡ്‌ ഓഫ്‌ സെറ്റിങ്‌ സണ്‍ എന്നറിയപ്പെടുന്നത്‌  ബ്രിട്ടണ്‍.

പ്രധാനപ്പെട്ട വസ്തുതകള്‍
* കോണ്ടിനെന്റല്‍ യൂറോപ്പിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്താണ്‌ ബ്രിട്ടണ്‍ സ്ഥിതി ചെയ്യുന്നത്‌.
* ഭരണഘടനാധിഷ്ഠിത രാജവാഴ്ച നിലനില്‍ക്കുന്ന ഒരു പാര്‍ലമെന്ററി സ്റ്റേറ്റാണ്‌ യുണൈറ്റഡ്‌ കിങ്ഡം.
* ഇംഗ്ളണ്ട്‌, സ്കോട് ലന്‍ഡ്‌, വെയ്‌ൽസ്‌, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്‌ എന്നി നാലു ഘടകരാജ്യങ്ങള്‍ പേര്‍ന്നതാണ്‌ യൂണൈറ്റഡ്‌ കിങ്ഡം. യഥാക്രമം ലണ്ടന്‍, എഡിന്‍ബറോ, കാര്‍ഡിഫ്‌, ബെല്‍ഫാസ്റ്റ് എന്നിവയാണ്‌ ഈ
രാജ്യങ്ങളുടെ തലസ്ഥാനങ്ങള്‍.
* ഫോക് ലാന്‍ഡ്‌ ദ്വീപുകള്‍, സെന്റ്‌ ഹെലിന എന്നിവ ബ്രിട്ടന്റെ കീഴിലാണ്‌.
* ദക്ഷിണ അത്ലാന്റിക്‌ സമുദ്രത്തിലാണ്‌ സെന്റ്‌ ഹെലിനയും ഫോക് ലാന്‍ഡ്‌ ദ്വീപുകളും. യഥാക്രമം ജെയിംസ്‌ ടൌണ്‍, സ്റ്റാന്‍ലി എന്നിവയാണ്‌ തലസ്ഥാനങ്ങള്‍.
* 1707-ലാണ്‌ ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയില്‍സിനോട്‌ സ്കോട് ലന്‍ഡ്‌ കൂടിച്ചേര്‍ന്ന്‌ യുണൈറ്റഡ്‌ കിങ്ഡം രൂപവത്കൃതമായത്‌. 1800-ല്‍ അയര്‍ലന്‍ഡ്‌ കൂടി ഇതോടൊപ്പം പേര്‍ന്ന്‌ യുണൈറ്റഡ്‌ കിങ്ഡം ഓഫ്‌ ഗ്രേറ്റ്‌ ബ്രിട്ടണ്‍ ആന്‍ഡ്‌ അയര്‍ലന്‍ഡ്‌ ആയി.
* എന്നാല്‍, പ്രൊട്ടസ്റ്റന്റ്‌ ഇംഗ്ലണ്ടില്‍നിന്ന്‌ സ്വാതന്ത്ര്യം നേടാന്‍ റോമന്‍ കത്തോലികാ വിശ്വാസികളുടെ ആധിപത്യമുള്ള അയര്‍ലന്‍ഡ്‌ തീരുമാനിച്ചതോടെ അല്‍പകാലം രാജ്യത്ത്‌ രക്തരൂക്ഷിത കലാപം അരങ്ങേറി.
* 1922-ല്‍ അയര്‍ലന്‍ഡ്‌ യുൂണിയനില്‍നിന്ന്‌ വിട്ടുപോകുകയും 1949-ല്‍ സ്വ
തന്ത്രരാഷ്രടമാകുകയും ചെയ്തു. എന്നാല്‍, പ്രൊട്ടസ്റ്റന്റ്‌ മേധാവിത്വമുള്ള ആറ്‌ വടക്കന്‍ കൌണ്ടികള്‍ ബ്രിട്ടണൊപ്പം തുടരാന്‍ തീരുമാനിക്കുകയും യുണൈറ്റഡ്‌ കിങ്ഡം ഓഫ്‌ ഗ്രേറ്റ്‌ ബ്രിട്ടണ്‍ ആന്‍ഡ്‌ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്‌ നിലവില്‍ വരികയും ചെയ്തു.
* ലണ്ടനാണ്‌ യുണൈറ്റഡ്‌ കിങ്ഡത്തിന്റെ തലസ്ഥാനം. ഓദ്യോഗിക ഭാഷ ഇംഗ്ലിഷ്. നാണയം പൌണ്ട്‌ സ്റ്റെര്‍ലിങ്‌.
* ബ്രിട്ടന്റെ പതാകയാണ്‌ യൂണിയന്‍ ജാക്ക്‌. 1:2 (വെര്‍ട്ടിക്കല്‍: ഹൊറിസോണ്ടല്‍) ആണ്‌ ഇതിന്റെ അനുപാതം.
* അധോസഭയായ ഹസ്‌ ഓഫ്‌ കോമണ്‍സും ഉപരിസഭയായ ഹൌസ്‌ ഓഫ്‌ ലോര്‍ഡ്സും (പ്രഭൂ സഭ) ചേര്‍ന്ന പാര്‍ലമെന്റാണ്‌ നിയമനിര്‍മാണസഭ.
* ലണ്ടനിലെ വെസ്റ്റ്‌ മിന്‍സ്റ്റര്‍ കൊട്ടാരത്തിലാണ്‌ പാര്‍ലമെന്റ്‌ സമ്മേളിക്കുന്നത്‌.
* 650 അംഗ ഹൌസ്‌ ഓഫ്‌ കോമണ്‍സില്‍കേവല ഭൂരിപക്ഷത്തിനാവശ്യമായ സീറ്റുകളുടെ എണ്ണം 326 ആണ്‌. അഞ്ചുവര്‍ഷമാണ്‌ അംഗങ്ങളുടെ കാലാവധി.
* ഹൌസ്‌ ഓഫ്‌ കോമണ്‍സില്‍ അംഗമാകുന്നതിനുള്ള കുറഞ്ഞ പ്രായം 18 വയസ്സാണ്‌. ഹൌസ്‌ ഓഫ്‌ ലോര്‍ഡ്‌സിന്റെ കാര്യത്തില്‍ 21.
* ഹൌസ്‌ ഓഫ്‌ കോമണ്‍സില്‍ സ്പീക്കറും ഹൌസ്‌ ഓഫ്‌ ലോർഡ്സിൽ ലോര്‍ഡ്‌ സ്‌പീക്കറും അധ്യക്ഷത വഹിക്കുന്നു അംഗബലം 900 (ഇത്‌ പലപ്പോഴും വ്യത്യാസപ്പെട്ടിട്ടുണ്ടു.
 * ബ്രിട്ടിഷ്‌ സ്യൂസ്‌ ഏജന്‍സിയാണ്‌ റോയിട്ടേഴ്സ്‌.
* ബ്രിട്ടിഷ് സൈനികരാണ്‌ ടോമി അറ്റ്കിന്‍സ്‌ എന്നറിയപ്പെടുന്നത്‌.
* ലണ്ടന്‍ ഓഹരി വിപണിയുടെ സുചികയാണ്‌ എഫ്‌.ടി.എസ്‌.ഇ.
* ഇംഗ്ലണ്ടിന്റെ ദേശീയ മൃഗം സിംഹമാണ്‌.
* റോസ്‌ ആണ്‌ ദേശീയ പുഷ്പം.
* ദേശീയ മരം ഓക്‌.
* സെന്റ്‌ ജോര്‍ജാണ്‌ ഇംഗ്ലണ്ടിന്റെ പേട്രണ്‍ സെയിന്റ്‌.
* ഗോഡ്‌ സേവ്‌ ദ ക്വീന്‍ ആണ്‌ യുണ്ൈറ്റഡ്‌ കിങ്ഡത്തിന്റെ ദേശീയ ഗാനം.
* ഇംഗ്ലണ്ടിന്റെ നാഷണല്‍ പേഴ്‌സണിഫിക്കേഷന്‍ (national personification) ആണ്‌ ജോണ്‍ ബുള്‍ എന്ന പദം. 

പ്രധാന സ്ഥലങ്ങള്‍
* ജര്‍മന്‍ തത്ത്വചിന്തകനായ കാറല്‍ മാര്‍ക്സിനെ മറവു ചെയ്തത്‌ ലണ്ടനിലാണ്‌.
* ഹാര്‍ലി സ്ട്രീറ്റ്‌, ബോണ്ട്‌ സ്ട്രീറ്റ്‌, ഫ്ളീറ്റ്‌ സ്ട്രീറ്റ്‌, വെംബ്ലി സ്റ്റേഡിയം,ലോര്‍ഡ്സ്‌ ക്രിക്കറ്റ്‌ സ്റ്റേഡിയം, ഹൈഡ്‌ പാര്‍ക്ക്‌, ബിഗ്‌ ബെന്‍ ക്ലോക്ക്‌, ഹൈഗേറ്റ്‌ സെമിത്തേരി എന്നിവ ലണ്ടനിലാണ്‌.
* മെഡിസിനിലും സര്‍ജറിയിലും സ്പെഷ്യലിസ്റ്റുകള്‍ക്ക്‌ പ്രസിദ്ധമായ തെരുവാണ്‌ ഹാര്‍ലിസ്ട്രീറ്റ്‌.
* ഷോപ്പിങിന്‌ പ്രസിദ്ധമായ തെരുവാണ്‌ ബോണ്ട്‌ സ്‌ട്രീറ്റ്‌.
* ഒരു കാലത്ത്‌ ബ്രിട്ടിഷ്‌ പത്ര പ്രവര്‍ത്തനത്തിന്റെ ക്രേന്ദമായിരുന്നു ഫ്ളീറ്റ്‌ സ്ട്രീറ്റ്‌.
* ബ്രിട്ടീഷ്‌ രാജാവിന്റെ ഓദ്യോഗിക വസതിയായ ബക്കിംഗ്ഹാം കൊട്ടാരം, ബ്രി ട്ടിഷ്‌ പ്രധാനമന്ത്രിയുടെ ഓദ്യോഗിക വസതിയായ 10 ഡൌണിങ്‌ സ്ടീറ്റ്‌ എന്നിവ ലണ്ടനിലാണ്‌.
* കോമണ്‍വെല്‍ത്തിന്റെ ആസ്ഥാനം ലണ്ടനിലെ മാള്‍ബറോ ഹസ്‌ ആണ്‌.
* ബി.ബി.സിയുടെ ആസ്ഥാനമാണ്‌ ലണ്ടനിലെ പോര്‍ട്ട്ലാന്‍ഡ്‌ പാലസ്‌.
* വിംബിള്‍ഡണ്‍ ടൂര്‍ണമെന്റ്‌ നടക്കുന്നത്‌ ലണ്ടനിലാണ്‌.
1877-ലാണ്‌ തുടക്കം.
* ലോക പ്രശസ്ത ഫുടബോള്‍ സ്റ്റേഡിയമായ വെംബ്ലി ലണ്ടനിലാണ്‌. ലോര്‍ഡ്‌സ്‌, ഓവല്‍ എന്നിവ പ്രസിദ്ധ ക്രിക്കറ്റ്‌ സ്റ്റേഡിയങ്ങളാണ്‌.
* ലണ്ടനിലെ ഗ്രീന്‍വിച്ചില്‍ സ്ഥാപിച്ചിട്ടുള്ള ഒബ്സര്‍വേറ്ററിയിലെ സമയമാണ്‌ ലോകത്തിന്റെ സ്റ്റാന്‍ഡേര്‍ഡ്‌ സമയമായിനിശ്ചയിച്ചിട്ടുള്ളത്‌.
* മാഡം തുസാദ്‌ മെഴുകു മ്യൂസിയം ലണ്ടനിലാണ്‌. ഇതിന്‌ പല പ്രധാന ലോക നഗരങ്ങളിലും ശാഖകളുണ്ട്‌. ഇവിടെ സ്ഥാനം പിടിച്ച ആദ്യ ഇന്ത്യക്കാരന്റെ പ്രതിമ മഹാത്മാ ഗാന്ധിയുടേതാണ്‌.
* ആംനേസ്റ്റി ഇന്റര്‍നാഷണല്‍, ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ എന്നിവയുടെ ആസ്ഥാനം ലണ്ടനാണ്‌.
* ഇംഗ്ലണ്ടിലെ പ്രസിദ്ധമായ ചരിത്ര സ്മാരകമാണ്‌ സ്റ്റോണ്‍ ഹെഞ്ച്‌.
* പരുത്തി വ്യവസായത്തിന്‌ പ്രസിദ്ധമായ സ്ഥലമാണ്‌ മാഞ്ചസ്റ്റര്‍.
* ഇംഗ്ലണ്ടിലെ ഷെഫീല്‍ഡ്‌ കട്ലറിക്ക്‌ പ്രസിദ്ധമാണ്‌.
* തെംസ്‌ നദീതീരത്താണ്‌ ലണ്ടന്‍.
(അടുത്ത പേജിൽ തുടരുന്നു)

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
<മറ്റ്‌ ലോക രാജ്യങ്ങളെ അറിയാന്‍ -ഇവിടെ ക്ലിക്കുക >
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here