Header Ads Widget

Ticker

6/recent/ticker-posts

Akkitham Achuthan Namboothiri

അക്കിത്തം അച്യുതന്‍ നമ്പൂതിരി
അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജനത്തിന്റെയും മകനായി 1926 മാർച്ച് 18ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനനം.വേദപഠനത്തിനു പുറമേ, ഇംഗ്ലിഷും കണക്കും തമിഴും പഠിച്ചു. ചിത്രകല, സംഗീതം, ജ്യോതിഷം എന്നിവയിലായിരുന്നു കുട്ടിക്കാലം മുതൽ താൽപര്യം. എട്ടാം വയസ്സിൽ കവിതയെഴുതിത്തുടങ്ങി.
1946 മുതൽ 49 വരെ ഉണ്ണി നമ്പൂതിരി മാസികയുടെ പ്രസാധകനും യോഗക്ഷേമം, മംഗളോദയം മാസികകളുടെ പത്രാധിപസമിതി അംഗവുമായിരുന്നു. ആകാശവാണിയിൽ 1956 മുതൽ 75 വരെ കോഴിക്കോട്ടും തുടർന്നു തൃശൂരിലും പ്രവർത്തിച്ചു. 1985ൽ എഡിറ്ററായി വിരമിച്ചു.
കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്, കൊച്ചി ചങ്ങമ്പുഴ സ്മാരകസമിതി വൈസ് പ്രസിഡന്റ്, കോട്ടയം സാഹിത്യ പ്രവർത്തക സഹകരണസംഘം ഡയറക്ടർ, തപസ്യ കലാസാഹിത്യ വേദി പ്രസിഡന്റ്, കടവല്ലൂർ അന്യോന്യ പരിഷത് പ്രസിഡന്റ്, പൊന്നാനി കേന്ദ്ര കലാസമിതി സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു.
ഫ്രഞ്ച് റേഡിയോയിൽ അഭിമുഖം പ്രക്ഷേപണം ചെയ്‌തു. കവിതകളുടെ ഫ്രഞ്ച് വിവർത്തനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. ജാക് ജുവേ, ഡൊമനിക് ബുസേ, ഗീത കൃഷ്‌ണമൂർത്തി എന്നിവരാണു വിവർത്തകർ.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ഇ.എം.ജെ. വെണ്ണിയൂർ ഇംഗ്ലിഷിലേക്കും ഗോപാൽ ജയിൻ ഹിന്ദിയിലേക്കും എൽ.ആർ.സ്വാമി തെലുങ്കിലേക്കും വിവർത്തനം ചെയ്‌തു. അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ എന്ന പേരിൽ ഓരോ കൃതികൾ ഹിന്ദിയിലേക്ക് യു.കെ.എസ്.ചൗഹാനും വി.കെ.ഹരിഹരനുണ്ണിത്താനും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
പ്രധാന കൃതികൾ
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഇടിഞ്ഞുപൊളിഞ്ഞ ലോകം, ഒരുകുല മുന്തിരിങ്ങ, ഒരുകുടന്ന നിലാവ്, വീരവാദം, വളകിലുക്കം, മനഃസാക്ഷിയുടെ പൂക്കൾ, മധുവിധു, അരങ്ങേറ്റം, മനോരഥം, വെണ്ണക്കല്ലിന്റെ കഥ, കടമ്പിൻ പൂക്കൾ, സഞ്ചാരികൾ, മാനസപൂജ, നിമിഷ ക്ഷേത്രം, പഞ്ചവർണക്കിളികൾ, ബലിദർശനം, കുതിർന്ന മണ്ണ്, ധർമസൂര്യൻ, ദേശസേവിക (ഗ്രന്ഥകാവ്യം), ഈ എട്ടത്തി നുണയേ പറയൂ (നാടകം), അവതാളങ്ങൾ, കാക്കപ്പുള്ളികൾ (ചെറുകഥാ സമാഹാരം). ഉപനയനം, ഹൃദയത്തിലേക്ക് നോക്കി എഴുതൂ, കവിതയിലെ വൃത്തവും ചതുരവും, പൊന്നാനിക്കടൽ (ലേഖന സമാഹാരം). സാഗരസംഗീതം, നാടോടി തെലുങ്കുകഥ തുടങ്ങിയവ കൃതികൾ.
പ്രധാന പുരസ്കാരങ്ങൾ
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ, ആശാൻ, വള്ളത്തോൾ, ജ്ഞാനപ്പാന പുരസ്കാരങ്ങൾ നേടി. സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ മാനിച്ച് 2019 ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments