PSC PREVIOUS EXAM QUESTIONS 2019
Question Paper - 14
Question Code: 052/2019     
Date of Test: 26/10/2019

21. ഒരു പ്രദേശത്ത് ഹ്രസ്വകാലയളവിൽ അനുഭവപ്പെടുന്ന അന്തരീക്ഷത്തിന്റെ അവസ്ഥയ്ക്ക്  പറയുന്ന പേര് ? 
(A) ദിനാന്തരീക്ഷസ്ഥിതി  (B) താപം 
(C) അന്തരീക്ഷ മർദ്ദം  (D) ആർദ്രത 
ഉത്തരം: (A)

22. പ്രാചീന ഇന്ത്യയിൽ നിലനിന്നിരുന്ന മഹാജനപദങ്ങളിൽ ഏറ്റവും ശക്തമായത് ഏത് ? 
(A) പാഞ്ചാലം (B) കോസലം (C) മഗധ് (D) ഗാന്ധാരം 
ഉത്തരം: (C)

23. കോമൺ വെൽത്ത് ഗെയിംസിൽ ബോക്സിങ്ങിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ താരം ? 
(A) പിങ്കിറാണി  (B) മേരികോം 
(C) വികാസ് കൃഷ്ണ യാദവ് (D) അഖിൽ കുമാർ 
ഉത്തരം: (B)

24. അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ? 
(A) അനിമോ മീറ്റർ (B) വിന്റ്വെയിൽ 
(C) തെർമോ മീറ്റർ (D) രസ ബാരോമീറ്റർ 
ഉത്തരം: (D)

25. ബനാറസ് സംസ്കൃത കോളേജ് സ്ഥാപിച്ചത് ആര് ? 
(A) മെക്കാളെ പ്രഭു  (B) വില്യം ജോൺസ് 
(C) ജൊനാഥൻ ഡങ്കൻ  (D) വാറൻ ഹേസ്റ്റിങ്ങ്സ് 
ഉത്തരം: (C)

26. "പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഓഫ് ഇന്ത്യ' എന്ന പസ്തകത്തിന്റെ രചയിതാവ് ? 
(A) ഗോപാലകൃഷ്ണ ഗോഖലെ (B) ബങ്കിം ചന്ദ്ര ചാറ്റർജി 
(C) സുഭാഷ് ചന്ദ്ര ബോസ് (D) ദാദാ ഭായ് നവറോജി 
ഉത്തരം: (D)

27. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യത്തെ ദേശീയ പ്രക്ഷോഭം ഏത് ? 
(A) ക്വിറ്റ് ഇന്ത്യ സമരം  (B) നിസ്സഹകരണ സമരം 
(C) ഖിലാഫത്ത് പ്രസ്ഥാനം (D) സിവിൽ നിയമ ലംഘനം 
ഉത്തരം: (B)

28. 'രാഷ്ട്രത്തിന്റെ ലക്ഷ്യം ഏറ്റവും കൂടുതൽ പേർക്ക് ഏറ്റവും കൂടുതൽ നന്മ ചെയ്യലാണ്' എന്നത് ആരുടെ വാക്കുകളാണ് ? 
(A) ജെർമി ബന്താം  (B) അരിസ്റ്റോട്ടിൽ 
(C) പ്ലേറ്റോ  (D) സോക്രട്ടീസ് 
ഉത്തരം: (A)

29. ഫിസിക്കൽ റിസർച്ച് ലബോറട്ടറി ഏത് മേഖലയിലെ ഏജൻസിയാണ് ? 
(A) ഭൗതിക ശാസ്ത്രം  (B) രസതന്ത്രം 
(C) ആണവ ശാസ്ത്രം  (D) ഉപഗ്രഹം വികസിപ്പിക്കുന്ന മേഖല 
ഉത്തരം: (D)

30. ആകാശത്തിൽ ഉയർന്നു നിൽക്കുന്ന ചാരനിറത്തിലുള്ള കൂനകൾ പോലുള്ള മേഘങ്ങൾ ഏത്  പേരിലറിയപ്പെടുന്നു ? 
(A) ക്യൂമുലസ് മേഘങ്ങൾ (B) നിംബസ് മേഘങ്ങൾ 
(C) സിറസ് മേഘങ്ങൾ (D) സ്ട്രാറ്റസ് മേഘങ്ങൾ 
ഉത്തരം: (A)

31. കുതിരകളെ ഉപയോഗിച്ചുള്ള തപാൽ സമ്പ്രദായമായ കൊറിയർ നടപ്പിലാക്കിയ ഭരണാധികാരി ആര് ? 
(A) സുലൈമാൻ  (B) ചെങ്കിസ്ഖാൻ 
(C) ഹാറൂൺ-അൽ-റഷീദ് (D) ഷാലമീൻ 
ഉത്തരം: (B)

32. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കറുടെ ആത്മകഥ ഏത് ? 
(A) സണ്ണി ഡെയ്സ്  (B) പ്ലേയിംങ്ങ് ടു വിൻ 
(C) ഇംപെർഫെക്ട്  (D) ദ ടെസ്റ്റ് ഓഫ് മൈ ലൈഫ് 
ഉത്തരം: (C)

33. റേഡിയോ പരിപാടികളുടെ ദീർഘദൂര പ്രക്ഷേപണം സാധ്യമാകുന്ന അന്തരീക്ഷ ഭാഗം ഏത് ? 
(A) അയണോസ്ഫിയർ  (B) സ്ട്രാറ്റോസ്ഫിയർ 
(C) മിസോസ്ഫിയർ  (D) ഹോമോസ്ഫിയർ 
ഉത്തരം: (A)

34. ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്ന ഏറ്റവും ഉയരമേറിയ പർവ്വതനിര ഏത് ? 
(A) ഹിമാചൽ  (B) കിഴക്കൻ മലനിരകൾ
(C) ഹിമാദ്രി  (D) ട്രാൻസ് ഹിമാലയൻ നിരകൾ 
ഉത്തരം: (C)

35. ഒരു സമ്പദ്വ്യവസ്ഥയുടെ പ്രവർത്തനത്തിലുള്ള സർക്കാർ നിയന്ത്രണങ്ങളും ഇടപെടലുകളും പരിമിതപ്പെടുത്തലാണ് : 
(A) സ്വകാര്യവൽക്കരണം (B) ആഗോളവൽക്കരണം 
(C) കമ്പോളവൽക്കരണം  (D) ഉദാരവൽക്കരണം 
ഉത്തരം: (D)

36. 'യൂണിവേഴ്സൽ ഫൈബർ' എന്നറിയപ്പെടുന്ന വിളവിനം ഏത് ? 
(A) ചോളം (B) പരുത്തി (C) കരിമ്പ് (D) ചണം 
ഉത്തരം: (B)

37. ഇടിമിന്നലോടുകൂടി സാധാരണയായി ഉച്ചയ്ക്കുശേഷം പെയ്യുന്ന മഴയുടെ പേര്? 
(A) ശൈലവ്യഷ്ടി  (B) ആലിപ്പഴമഴ 
(C) ഉച്ചലിതവ്യഷ്ടി (D) സംവഹന വ്യഷ്ടി 
ഉത്തരം: (C & D)

38. പത്തൊൻപതാം നൂറ്റാണ്ടിൽ മിശ്രഭോജനം, മിശ്രവിവാഹം, വിധവാ പുനർ വിവാഹം എന്നീ പുരോഗതിക്കായി നിലകൊണ്ട് പരിഷ്കരണ പ്രസ്ഥാനം ഏത് ? (A) സത്യശോധക് സമാജം (B) പ്രാർത്ഥനാ സമാജം 
(C) സ്വാഭിമാന പ്രസ്ഥാനം  (D) അലിഗഡ് പ്രസ്ഥാനം 
ഉത്തരം: (B)

39. യൂറോപ്യൻ വൻകരയിലെ ഏത് കാലാവസ്ഥയിലാണ് പൈൻ, ഫിർ തുടങ്ങിയ വൃക്ഷങ്ങൾ വളരുന്നത് ? 
(A) ടൈഗ  (B) തുന്ദ്ര 
(C) മെഡിറ്ററേനിയൻ  (D) വൻകര കാലാവസ്ഥ 
ഉത്തരം: (A)

40. ദീൻ ദയാൽ തുറമുഖം എന്നറിയപ്പെടുന്ന തുറമുഖം ഏതാണ് ? 
(A) മുംബൈ (B) പാരദ്വീപ് (C) ചെന്നെ (D) കണ്ട് ല 
ഉത്തരം: (D)

41. ഇന്ത്യയുടെ ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ് ? 
(A) ദീപക് മിശ  (B) രഞ്ജൻ ഗോഗോയ് 
(C) എസ്. താക്കൂർ  (D) എച്ച്. എൽ. ദത്ത് 
ഉത്തരം: (B)

42. ഇന്ത്യയിലെ നിലവിലുള്ള സോളിസിറ്റർ ജനറൽ ആരാണ് ? 
(A) തുഷാർ മേത്ത  (B) രഞ്ചിത് കുമാർ 
(C) മോഹൻ പരശരൺ  (D) ഗോപാൽ സുബ്രഹ്മണ്യം 
ഉത്തരം: (A)

43. സർവകലാശാല വിദ്യാഭ്യാസത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വിദ്യാഭ്യാസ പദ്ധതി ഏത് ? 
(A) ഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ 
(B) ഡോ. ഡി. എസ്. കോത്താരി കമ്മീഷൻ 
(C) ദേശീയ വിദ്യാഭ്യാസ നയം 
(D) ഡോ. രാധാകൃഷ്ണൻ കമ്മീഷൻ 
ഉത്തരം: (D)

44. കുണ്ടറ വിളംബരം നടത്തിയ ഭരണാധികാരി ആര് ? 
(A) പഴശ്ശിരാജ  (B) പാലിയത്തച്ചൻ 
(C) വേലുത്തമ്പി ദളവ (D) മാർത്താണ്ഡ വർമ്മ 
ഉത്തരം: (C)

45. 'വരിക, വരിക സഹജരേ' . . . . . . എന്നത് ആരുടെ വരികളാണ് ? 
(A) അംശി നാരായണ പിള്ള (B) വള്ളത്തോൾ നാരായണ മേനോൻ 
(C) ചങ്ങമ്പുഴ  (D) എടശ്ശേരി ഗോവിന്ദൻ നായർ 
ഉത്തരം: (A)

46. റോറിംങ്ങ് ഫോർട്ടീസ് എന്നറിയപ്പെടുന്ന കാറ്റുകൾ ഏതാണ് ? 
(A) മൺസൂൺ കാറ്റുകൾ (B) പശ്ചിമ വാതങ്ങൾ  
(C) വാണിജ്യ വാതങ്ങൾ  (D) കാലിക വാതങ്ങൾ 
ഉത്തരം: (B)

47. ബ്രഹ്മപുത്രാ നദി ടിബറ്റിൽ ഏത് പേരിലറിയപ്പെടുന്നു ? 
(A) മാനസ് (B) തിസ്ത (C) സാങ്പോ (D) സുബാൻസിരി 
ഉത്തരം: (C)

48. അമേരിക്കൻ കമ്പനിയായ "വാൾമാർട്ട് ഇന്ത്യയിലെ ഏത് കമ്പനിയെയാണ് ഏറ്റെടുത്തത് ? 
(A) ആമസോൺ (B) ഹോംഷോപ്പ് (C) സ്നാപ് ഡീൽ (D) ഫ്ലിപ്കാർട്ട് 
ഉത്തരം: (D)

49. മേഘരൂപീകരണം, മഴ, മഞ്ഞ്, കാറ്റ്, ഇടിമിന്നൽ തുടങ്ങിയ പ്രതിഭാസങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ മേഖല ഏത് ? 
(A) സ്ട്രാറ്റോസ്ഫിയർ  (B) ട്രോപ്പോസ്ഫിയർ 
(C) മിസോസ്ഫിയർ  (D) തെർമോസ്ഫിയർ 
ഉത്തരം: (B)

50. മലയാള ഭാഷയിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണ ഗ്രന്ഥം ഏത് ? 
(A) ശാകുന്തളം (B) രാമായണം 
(C) സംക്ഷേപ വേദാർത്ഥം  (D) മഹാഭാരതം 
ഉത്തരം: (C)

51. ഇന്ത്യയിലെ ഉപദ്വീപിയൻ നദികളിൽ ഏറ്റവും വലുത് ഏതാണ് ? 
(A) ഗോദാവരി (B) മഹാനദി (C) നർമ്മദ (D) കൃഷ്ണ 
ഉത്തരം: (A)

52. ഇന്ത്യക്കകത്തും, പുറത്തും കലകളുടെ പ്രചാരണത്തിനായി രൂപം കൊണ്ട് സ്ഥാപനം ഏത് ? 
(A) സംഗീത നാടക അക്കാദമി (B) സാഹിത്യ അക്കാദമി 
(C) നാഷണൽ സ്കൂൾ ഓഫ് ഡ്രാമ (D) ലളിതകലാ അക്കാദമി 
ഉത്തരം: (D)

53. മതേതര വിദ്യാഭ്യാസം ദേശീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തും എന്ന കാഴ്ചപ്പാടോടെ അലിഗഡിൽ രൂപം കൊണ്ട് വിദ്യാഭ്യാസ കേന്ദ്രം ഏത് ? 
(A) ജാമിഅ മില്ലിയ ഇസ്ലാമിയ (B) വിശ്വഭാരതി സർവകലാശാല 
(C) ഡക്കാൺ എഡുക്കേഷൻ സൊസൈറ്റി (D) വനിതാ സർവകലാശാല 
ഉത്തരം: (A)

54. സിയാൽ എന്നറിയപ്പെടുന്ന വിമാന താവളം ഏതാണ് ? 
(A) ചെന്നെ അന്താരാഷ്ട്ര വിമാന താവളം 
(B) ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാന താവളം 
(C) കൊച്ചി അന്താരാഷ്ട്ര വിമാന താവളം 
(D) രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാന താവളം 
ഉത്തരം: (C)

55. സേവാസദൻ ആരുടെ കൃതിയാണ് ? 
(A) രവീന്ദ്ര നാഥ ടാഗോർ (C) സുബ്രഹ്മണ്യ ഭാരതി 
(B) പ്രേംചന്ദ് (D) വിഷ്ണ കൃഷ്ണ ചിപളുങ്കൽ 
ഉത്തരം: (B)

56. ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം ഏതാണ് ? 
(A) വാഷിംഗ്ടൺ  (B) മുംബൈ 
(C) ബെർലിൻ  (D) ജനീവ 
ഉത്തരം: (D)

57. ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് എന്ന് അറിയപ്പെടുന്നതാര് ? 
(A) ലാലാ ലജ്പത്റായ്  (B) ബാലഗംഗാധര തിലക് 
(C) സർദാർ വല്ലഭായി പട്ടേൽ (D) ബിപിൻ ചന്ദ്രപാൽ 
ഉത്തരം: (B)

58. കാർഷിക ഉല്പാദനത്തിൽ വരുത്തിയ ഗണ്യമായ പുരോഗതിയുടെ പേര് ? 
(A) ധവള വിപ്ലവം  (B) കാർഷിക വിപ്ലവം 
(C) വ്യാവസായിക വിപ്ലവം (D) ഹരിത വിപ്ലവം 
ഉത്തരം: (D)

59. ലക്ഷദ്വീപ് സമൂഹത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ദ്വീപ് ഏത് ? 
(A) കവറത്തി (B) കൽപ്പേനി (C) ആന്ത്രാത്ത് (D) മിനിക്കോയ് 
ഉത്തരം: (C)

60. ഇന്ത്യൻ റിസർവ് ബാങ്കിന്റെ ഇപ്പോഴത്തെ ഗവർണറുടെ പേര് ? 
(A) ശക്തികാന്ത് ദാസ്  (B) ഊർജിത് പട്ടേൽ 
(C) രഘുറാം രാജൻ (D) ഡി. സുബ്ബറാവു 
ഉത്തരം: (A)

61. 'സംബാദ് കൗമുദി' എന്ന പത്രം പ്രസിദ്ധീകരിച്ചത് ആര് ? 
(A) മഹാത്മാ ഗാന്ധി (B) രാജാ റാം മോഹൻ റായ് 
(C) ലാലാ ലജ്പത് റായ്  (D) ആനി ബസന്റ് 
ഉത്തരം: (B)

62. എടക്കൽ ഗുഹ സ്ഥിതിചെയ്യുന്ന ജില്ല ഏത് ? 
(A) ഇടുക്കി (B) പാലക്കാട് (C) വയനാട്  (D) മലപ്പുറം 
ഉത്തരം: (C)

63. ലോകത്തിലെ ഏറ്റവും വലിയ വൻകര ഏത് ? 
(A) ഏഷ്യ (B) ആഫ്രിക്ക (C) അന്റാർട്ടിക്ക  (D) യൂറോപ്പ് 
ഉത്തരം: (A)

64. തന്നിട്ടുള്ള ഉപഗ്രഹങ്ങളിൽ സൗരസ്ഥിത ഉപഗ്രഹം ഏത് ? 
(A) ജി-സാറ്റ് (B) ഇൻസാറ്റ് (C) കെരോസാറ്റ് (D) ലാൻഡ് സാറ്റ് 
ഉത്തരം: (D)

65. സാമൂഹ്യശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര് ? 
(A) ചാൾസ് ഡാർവിൻ  (B) റോബിൻ ജെഫ്രി 
(C) അഗസ്റ്റ് കോംതെ  (D) ഡി.പി. മുഖർജി 
ഉത്തരം: (C)

66. ദേശീയ തലത്തിൽ അഴിമതി തടയുന്നതിനായി രൂപം കൊണ്ട് സ്ഥാപനം ഏതാണ് ? 
(A) ലോക്പാൽ  (B) വിവരാവകാശ കമ്മീഷൻ 
(C) ലോകായുക്ത (D) ഇ-ഗവേണൻസ് 
ഉത്തരം: (A)

67. "രാഷ്ട്രം ചരിത്രസൃഷ്ടി' എന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തം ഏത് ? 
(A) ദൈവദത്ത സിദ്ധാന്തം (B) പരിണാമ സിദ്ധാന്തം 
(C) ശക്തി സിദ്ധാന്തം  (D) സാമൂഹിക ഉടമ്പടി സിദ്ധാന്തം 
ഉത്തരം: (B)

68. ദേശീയ സമരകാലത്ത് ഇന്ത്യൻ പത്രങ്ങളുടെ വിമോചകനായി കണക്കാക്കിയിരുന്ന വ്യക്തി  ആരാണ് ? 
(A) മഹാത്മാ ഗാന്ധി  (B) ദാദാഭായ് നവറോജി 
(C) ഗോപാലകൃഷ്ണ ഗോഖലെ (D) ചാൾസ് മെറ്റ്കാഫ് 
ഉത്തരം: (D)

69. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ പദവിയിലിരുന്ന മലയാളി ആര് ? 
(A) ചേറ്റൂർ ശങ്കരൻ നായർ  (B) കെ.ബി. മേനോൻ 
(C) കുഞ്ഞിരാമ കിടാവ്  (D) കെ. കേളപ്പൻ 
ഉത്തരം: (A)

70. സാമൂഹിക പരിഷ്കർത്താവ് എന്ന നിലയിൽ കുമാരഗുരുദേവൻ നേതൃത്വം നൽകിയ പ്രസ്ഥാനം ഏത് ? 
(A) അരയ സമാജം  (B) സമത്വ സമാജം 
(C) പ്രത്യക്ഷരക്ഷാദൈവസഭ  (D) ശ്രീനാരായണ ധർമപരിപാലന യോഗം 
ഉത്തരം: (C)

ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക 
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here