QUESTION PAPER - 12
ASSISTANT -KANNADA KNOWING -KERALA PUBLIC SERVICE COMMISSION
Question Code: 152/2017
Date of Test :18/12/2017 

51. താഴെ പറയുന്നവയില്‍ ശരിയായ പദം ഏത്‌ ?
A) ലാഞ്ചന B) വിമ്മിഷ്ടം
C) നിഘണ്ഡു D) യാദൃച്ഛികം
Answer: (D)

52. ശരിയായ വാക്യം ഏത്‌ ?
A) എല്ലാ ബുധനാഴ്ച തോറും ഞങ്ങള്‍ ചന്തയില്‍ പോവാറുണ്ട്‌.
B) വേറെഗത്യന്തരമില്ലാഞ്ഞിട്ടാണ്‌ അവന്‍ നാടുവിട്ടത്‌.
C) പരീക്ഷ കഠിനമായതാണ്‌ കുട്ടികളുടെ തോല്‍വിക്ക്‌ കാരണം.
D) ഏകദേശം നൂറോളം പേര്‍ വിനോദയാത്രയില്‍ പങ്കെടുത്തു.
Answer: (C)

53. ലജ്ജ എന്ന അര്‍ത്ഥം വരുന്ന പദമേത്‌ ?
A) രൂപ B) ദ്രുമം C) രിപു D) തഥ്യ
Answer: (A)

54. താഴെ പറയുന്നവയില്‍ ജലത്തിന്റെ പര്യായമല്ലാത്തത്‌
A) അംബു B) സലിലം C) നളിനം D) തോയം
Answer: (C)

55. സരമ്യം എന്ന പദത്തിന്റെ വിപരീത പദമേത്‌ ?
A) സ്ഥൂലം B) തീക്ഷ്ണം C) ആര്‍ദ്രം D) കഠിനം
Answer: (B)

56. 'ദീപാളി കുളിക്കുക' എന്ന ശൈലിയുടെ അര്‍ത്ഥം
A) ദീപാവലി ആഘോഷിക്കുക
B) ദീപാവലിക്ക്‌ കുളിക്കുക
C) വിറ്റുപെറുക്കി അന്യരെ സഹായിക്കുക
D) ധൂര്‍ത്തടിച്ച്‌ നശിക്കുക
Answer: (D)

57. കന്മതില്‍ എന്ന പദം പിരിച്ചെഴുതുന്നത്‌
A) കല്‍ + മതില്‍ B) കന്‍ + മതില്‍
C) കല്ല്‌ + മതില്‍ D) കന്‌ + മതില്‍
Answer: (A)

58. “കാലേല്‍ പിടിച്ചാല്‍ തോളേല്‍ കേറും" എന്ന കടങ്കഥകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌
A) തേങ്ങ B) ചിരവ C) ചട്ടുകം D) കുട
Answer: (D)

59. കടുത്ത വേനലില്‍ ചെടികള്‍ ഉണങ്ങി നശിക്കും. കടുത്ത വേനലില്‍ വൃക്ഷങ്ങള്‍ ഇല പൊഴിക്കും - ഈ വാക്യങ്ങള്‍ ചേര്‍ത്തെഴുതിയാല്‍
A)കടുത്ത വേനലില്‍ ചെടികള്‍ ഉണങ്ങി നശിച്ച്‌ വൃക്ഷങ്ങള്‍ ഇല പൊഴിക്കും
B) വേനല്‍ കടുക്കുമ്പോൾ ചെടികളും വൃക്ഷങ്ങളും ഇലപൊഴിച്ച്‌ നശിക്കും
C) കടുത്ത വേനലില്‍ ചെടികള്‍ ഉണങ്ങി നശിക്കുകയും വൃക്ഷങ്ങള്‍ ഇല പൊഴിക്കുകയുംചെയ്യും
D) കടുത്ത വേനലിലും ചെടികളുംവൃക്ഷങ്ങളും ഇലപൊഴിക്കുകയും നശിക്കുകയും
ചെയ്യും
Answer: (C)

60. “അവനവനാത്മസുഖത്തിനാചരിക്കുന്നവ' - പിരിച്ചെഴുതുക.
A) അവനവ + നാത്മസുഖത്തി + നാചരിക്കുന്നവ
B) അവനവന്‍ + ആത്മസുഖത്തിന്‌ + ആചരിക്കുന്നവ
C) അവനവന്‍ + നാത്മസുഖത്തിന്‌ + ആചരിക്കുന്നവ
D) അവനവന്‍ + ആത്മസുഖത്തില്‍ + ആചരിക്കുന്നവ
Answer: (B)

ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക 
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here