ആർ.എം. ഗാഗ്നെ (Gagne)
1962-ൽ പ്രസിദ്ധീകരിച്ച "The Conditions of Learning' എന്ന പുസ്തകത്തിൽ പഠന പ്രക്രിയ വ്യവസ്ഥാപിതമായ മാർഗത്തിലൂടെയാണ് നടക്കുന്നതെന്ന് ഗാഗ്നെ പ്രസ്താവിച്ചു. അദ്ദേഹം അവതരിപ്പിച്ച “പഠനശ്രേണി' (Hierarchy of learning) എന്ന സങ്കല്പം ശ്രദ്ധേയമാണ്.
1. സംജ്ഞാപഠനം (Sial learning)  
ശിശുവിന്റെ ആദ്യ പഠനം കേവലം ചില അടയാളങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ഇവിടെ ശിശുവിനുണ്ടാകുന്ന പ്രതികരണം (R) സാമാന്യമായ ഒന്നാണ്. സ്പഷ്ടമായ ഒന്നല്ല.
2. ചോദക-പ്രതികരണ പഠനം (Stimulus-Response learning) 
ശിശുവിന്റെ ഇന്ദ്രിയങ്ങൾ കുറെക്കൂടി സംവേദനക്ഷമമാകുന്ന ഘട്ടമാണിത്. ഇവിടെ ശിശുവിന്റെ പ്രതികരണം കൂടുതൽ സ്പഷ്ടമായി തീരുന്നു. ഈ ഘട്ടത്തിൽ കുട്ടി അമ്മ എന്നു വിളിക്കുന്നത് S-R പഠനമാണ്.
3. ശ്രേണീ പഠനം (Chaining)
ചോദക-പ്രേരക (SR) പഠനത്തിലൂടെ മുൻപ് ലഭിച്ച അനുഭവങ്ങൾ ഒന്നിച്ചു ചേർത്ത് പുതിയ ശ്രേണികൾ ഉണ്ടാക്കുന്നതിനായി കുട്ടി നടത്തുന്ന ശ്രമമാണിത്. ' അക്ഷരങ്ങൾ പഠിച്ച കുട്ടി അതുപയോഗിച്ച് വാക്കു
കൾ എഴുതുന്നത് ഒരു തരം ശ്രേണീപഠനമാണ്.
4. വചനസഹചരത്വം (Verbal association) 
ആശയങ്ങൾ പൂർവാപര ബന്ധത്തോടെ പ്രകടിപ്പിക്കുന്ന ഘട്ടമാണിത്.
5. ബഹുമുഖ വിവേചനം (Multiple discrimination) 
വിവേചിക്കാനും വർഗീകരിക്കാനും കഴിവു നേടുന്ന ഘട്ടമാണിത്.
6. സംപ്രത്യയ പഠനം (Concept learning) 
മൂർത്ത പഠനത്തിൽ നിന്ന് അമൂർത്ത പഠനത്തിലേക്കുള്ള മാറ്റമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.
7. തത്ത്വ പഠനം (Principle learning) 
സംപ്രത്യയങ്ങൾ തമ്മിൽ ബന്ധം സ്ഥാപിച്ച് തത്ത്വങ്ങൾ മനസ്സിലാക്കുന്നതിനും രൂപവത്കരിക്കുന്നതിനും ശേഷി നേടുന്ന ഘട്ടമാണിത്.
8. പ്രശ്നപരിഹരണം (Problem solving) പഠനത്തിൻറെ ഏറ്റവും ഉയർന്ന തലമാണിത്. പഠനത്തിൻറ പരിണതഫലം പ്രശ്ന പരിഹരണമായിരിക്കണം.
മനഃശാസ്ത്രത്തിലെ മൊസാർട്ട്
ലെവ് വിഗോട്സ്സി 
മാർക്സിസ്റ്റ് കാഴ്ചപ്പാടിലധിഷ്ഠിതമായ മനഃശാസ്ത്ര സമീപനത്തിലൂടെ വിദ്യാഭ്യാസ മനഃശാസ്ത്രരംഗത്ത് സജീവമായി ചർച്ച ചെയ്യപ്പെട്ടിരുന്ന ചേഷ്ടാവാദത്തിൻറയും ജ്ഞാതവാദ (Cognitive)ത്തിൻറയും പരിമിതികൾ തുറന്നു കാട്ടിയ മനഃശാസ്ത്രജ്ഞനാണ് വിഗോട്സ്സി. സാമൂഹിക ജ്ഞാന നിർമ്മിതി (Social Constructivism) വാദത്തിൻറെ പ്രയോക്താവായിരുന്നു വിഗോട്സ്സി.
1896-ൽ ജനിച്ച ഇദ്ദേഹം തൻറ 38-ാമത്തെ വയസ്സിൽ 1934-ൽ അന്തരിച്ചു.
ഒന്ന്, മൂന്ന്, ഏഴ്, പതിമ്മൂന്ന്, പതിനേഴ് എന്നീ വയസ്സുകളോട് ചേർന്നാണ് മനുഷ്യൻറ മാനസിക വ്യവഹാരങ്ങ ളിലും സാമൂഹിക ബന്ധങ്ങളിലും വലിയ മാറ്റങ്ങൾ ദൃശ്യമാവുന്നതെന്ന് വിഗോട്സ്ലി പ്രസ്താവിക്കുന്നു. മാറ്റങ്ങൾ ദൃശ്യമാവുന്ന ഈ പ്രായഘട്ടത്തെ നിർണായക വളർച്ചാഘട്ടങ്ങൾ (Critical periods) എന്നാണ് വിഗോട്സ്ലി വിളിക്കുന്നത്. ഓരോ നിർണായക വളർച്ചാഘട്ടത്തിനു ശേഷവും സാവധാനത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുക. ഈ ഘട്ടത്തെ സ്ഥിരവളർച്ചാഘട്ടം (Stable period) എന്നു വിളിക്കാം .
പഠനം - വിഗോട്സ്സിയുടെ കാഴ്ചപ്പാടിൽ 
* സമൂഹ മനുഷ്യനായ പഠിതാവ് സ്വന്തം സംസ്കാരത്തിൽ ഇടപെട്ട് പ്രവർത്തിക്കുമ്പോഴാണ് പഠനം നടക്കുന്നത്.
* സംവാദാത്മകമായ പഠന സന്ദർഭങ്ങളും സാംസ്കാരിക ഉപകരണങ്ങളുടെ ലഭ്യതയും ഇടപെടുന്ന ടീച്ചറും കൂടു തൽ അറിവുള്ള മറ്റുള്ളവരും പഠനത്തെ സഹായിക്കും.
* ഇത് വ്യക്തിയെ നിലവിലുള്ള കഴിവുകൾക്കും അപ്പുറമുള്ള പഠന നേട്ടങ്ങളിലേക്ക് നയിക്കും.
വികസനത്തിൻറ സമീപസ്ഥമണ്ഡലം
(Zone of Proximal Development- (ZPD)
വിഗോട്സ്സിയുടെ ആശയങ്ങളിൽ ഏറ്റവും ശ്രദ്ധേയമായതാണ് വികസനത്തിൻറ സമീപസ്ഥ മണ്ഡലം (ZPD). ZPD നിർവചനം
"സ്വതന്ത്രമായി നടത്തുന്ന പ്രശ്നപരിഹരണത്തിലൂടെ നിർണയിക്കപ്പെടുന്ന യഥാർഥ വികസനനിലയും (actual developmental level) മുതിർന്നയാളിന്റെ മാർഗനിർദേശത്തിനു കീഴിലോ കൂടുതൽ കഴിവുള്ള സഹപഠിതാക്കളു മായി ഇടപെടുന്നതു വഴിയോ നിർണയിക്കപ്പെടുന്ന സാധ്യതാ വികസന നിലയും (potential developmental level) തമ്മിലുള്ള അകലമാണ് ZPD.
* കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരണങ്ങൾക്കും 2007-ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂട് (Kerala Curricular Frae Of) രൂപവത്കരണത്തിലും വിഗോട്സ്പിയൻ ആശയങ്ങൾ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
* പെഡഗോഗിക്കൽ സൈക്കോളജി, ചിന്തയും ഭാഷയും (Thinking and Speech) എന്നിവയാണ് വിഗോട്സ്ലിയുടെ പ്രധാന കൃതികൾ.
പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ: ഉത്തരങ്ങൾ സ്വയം കണ്ടത്തെക
അതൊരു പരിശീലനമാവട്ടെ
1. “പഠനശ്രേണി' എന്ന സങ്കല്പം ആരുടെ സംഭാവനയാണ്?
ഉത്തരം: ആർ.എം. ഗാഗ്നെ
2. ഗാഗ്നെയുടെ പഠനശ്രേണിയിലെ ഏറ്റവും ഉയർന്ന അവസ്ഥയാണ് ......?
ഉത്തരം: പ്രശ്നപരിഹരണം (Problem solving)
3. മുർത്ത പഠനത്തിൽനിന്ന് അമുർത്ത പഠനത്തിലേക്കുള്ള മാറ്റം നടക്കുന്ന ഗാഗ്നെയുടെ പഠന ഘട്ടം.
ഉത്തരം: സംപ്രത്യയ പഠനം (Concept learning)
4. മനഃശാസ്ത്രത്തിലെ മൊസാർട്ട് എന്നറിയപ്പെടുന്നത് ആരാണ്?
ഉത്തരം: ലെവ് വിഗോട്സ്സി
5. കുട്ടിയുടെ വളർച്ചയിൽ വലിയ മാറ്റങ്ങൾ ദൃശ്യമാകുന്ന വളർച്ചാ ഘട്ടത്തെ വിഗോട്സ്സി ........ എന്നു വിളിക്കുന്നു.
ഉത്തരം: നിർണായക വളർച്ചാഘട്ടങ്ങൾ (Critical periods)
6. യഥാർഥ വികസന നിലയും സാധ്യതാ വികസന നിലയും തമ്മിലുള്ള അന്തരം .... എന്നു പറയുന്നു.
ഉത്തരം: വികസനത്തിൻറ സമീപസ്ഥമണ്ഡലം(Zone of Proximal Development- (ZPD)
7. ചിന്തയും ഭാഷയും എന്ന പ്രശസ്ത ഗ്രന്ഥം ആരുടേതാണ്?
ഉത്തരം: ലെവ് വിഗോട്സ്സി
8. പ്രകടമായ വ്യവഹാരങ്ങളാണ് പഠനമെന്നു പറഞ്ഞത് ആരാണ്?
ഉത്തരം: ബി.എഫ്. സ്കിന്നർ.
9. "Thought in the Young Child' എന്ന ഗ്രന്ഥത്തിൻറ കർത്താവാരാണ്?
ഉത്തരം: ജീൻ പിയാഷെ
10. “സമൂഹ മനുഷ്യനായ പഠിതാവ്' എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ആരാണ്?
ഉത്തരം: ലെവ് വിഗോട്സ്സി
<Next Page><0102, 03, 04, 05>
* പിയാഷെ, ബ്രൂണർ, ഗാഗ്നെ എന്നിവരുടെ . ജ്ഞാതൃവാദങ്ങൾ/സംജ്ഞാന സിദ്ധാന്തങ്ങൾ - ഇവിടെ ക്ലിക്കുക 
* Cognitive Theories of Piaget, Bruner and Gagne - Click here
* PEDAGOGY - QUESTIONS & ANSWERS - Click here

PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC Solved Question Papers ---> Click here 
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here