പിയാഷെ, ബ്രൂണർ, ഗാഗ്നെ എന്നിവരുടെ . ജ്ഞാതൃവാദങ്ങൾ/സംജ്ഞാന സിദ്ധാന്തങ്ങൾ
Cognitive Theories of Piaget, Bruner and Gagne
ജീൻ പിയാഷെ
ജീവികളിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ എത്തി ച്ചേർന്ന കാര്യങ്ങൾ മനുഷ്യരിൽ ആരോപിക്കുന്ന ചേഷ്ടാവാദി (Behaviourist)കളിൽ നിന്നും വ്യത്യസ്തമായി കുട്ടികളെ നിരീക്ഷിച്ചും അവരോട് ചോദ്യങ്ങൾ ചോദിച്ചും പഠിക്കുന്ന രീതിയാണ് പിയാഷെ സ്വീകരിച്ചത്. 1962-ൽ പ്രസിദ്ധീകരിച്ച "Thought in the Young Child' എന്ന ഗ്രന്ഥമാണ് പിയാഷയെ പ്രസിദ്ധനാക്കിയത്. കാര്യകാരണചിന്തയിലൂടെ മനുഷ്യന് ശാസ്ത്രീയമായ അറിവ് നിർമിക്കാനാവുമെന്ന് പിയാഷെ പ്രസ്താവിച്ചു. -
പിയാഷെയുടെ ജ്ഞാതൃവാദപ്രകാരം ഒരു കുഞ്ഞ് നാല് പ്രായഘട്ടങ്ങളിലൂടെ കടന്നുപോകുന്നു.
1. ഇന്ദ്രിയ-ചാലക ഘട്ടം (Sensory - motor stage)
പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള സംവേദനം വഴി ചുറ്റുപാടിനെ അറിഞ്ഞുതുടങ്ങുന്ന ഘട്ടമാണിത്.
0 മുതൽ 2 വയസ്സുവരെയാണ് ഈ ഘട്ടം. ഭാവിയിലുള്ള എല്ലാ വികസനങ്ങളുടെയും അടിസ്ഥാനം ഇന്ദ്രിയചാലക ഘട്ടമാണ്.
2. പ്രാഗ്-ക്രിയാത്മക ഘട്ടം (Pre-operational stage) 
രണ്ടു വയസ്സുമുതൽ ഏഴു വയസ്സുവരെ നീളുന്ന ഈ ഘട്ടത്തിൽ അഹം കേന്ദ്രിത ചിന്തയ്ക്കാണ് പ്രാധാന്യം. ഭൂതകാലാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ യുക്തിപൂർവ്വല്ലാത്ത സാമാന്യവത്കരണം നടത്തുന്ന ഘട്ടമാണിത്.
3. മുർത്തിക്രിയാത്മക ഘട്ടം (Concrete operational stage) 
7 മുതൽ 11 വയസ്സുവരെയുള്ള കാലഘട്ടമാണിത്. ഈ പ്രായത്തിൽ കുട്ടിയുടെ ചിന്തയ്ക്ക് അടുക്കും ചിട്ടയുമുണ്ടാകുന്നു.
ആശയങ്ങൾ സമാഹരിക്കുന്നതിനും ക്രമീകരിക്കുന്നതിനും കഴിയുന്നു. വസ്തുക്കളെയും ആശയങ്ങളെയും വർഗീകരിക്കുന്നതിനുള്ള ശേഷി ഈ ഘട്ടത്തിൽ കുട്ടി കൈവരിക്കുന്നു.
4. പരികല്പക-നിഗമനഘട്ടം അഥവാ ഔപചാരിക ക്രിയാത്മക ഘട്ടം.
(Hypothetico - Deductive Stage or Formal Operational Stage)
പതിനൊന്നു വയസ്സിനു മുകളിലുള്ള മനോവ്യാപാര ഘ ട്ടമാണിത്.
ചിന്തകൾ സമന്വയിക്കപ്പെടുന്നതിനും പരികല്പനകൾ രൂപവത്കരിക്കുന്നതിനും കഴിയുന്ന പ്രായഘട്ടമാണിത്. അന്തർദൃഷ്ടി. (insight) പഠനത്തിൻറെയും പ്രശ്ന പരിഹരണ (Problem Solving)ത്തിൻറെയും തുടക്കം ഈ ഘട്ടത്തിലാണ്.
പിയാഷെയുടെ ജ്ഞാതൃവാദം മുന്നോട്ടു വെച്ച് രണ്ടു മുഖ്യ സംപ്രത്യയങ്ങ(concepts)ളാണ് സ്വാംശീകരണവും (assimilation) സഹവർത്തനവും (Accommodation) പുതിയ അനുഭവങ്ങളുടെ അംശങ്ങൾ ജീവിതചര്യയുടെ ഭാഗമായിത്തീരുന്നതും കുട്ടിക്കുണ്ടാകുന്ന പുതിയ പ്രശ്നങ്ങൾ നിലവിലുള്ള "അറിവി'നകത്തു വെച്ചുതന്നെ പരിഹരിക്കുന്ന പ്രക്രിയയുമാണ് സ്വാംശീകരണം എന്നതു കൊണ്ട് അർഥമാക്കുന്നത്.
ജീവിതചര്യ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതും, കുട്ടി നേരിടുന്ന പരിഹരിക്കാനാവാത്ത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പുതിയ അറിവുകൾ നിർമിക്കുന്നതുമാണ് സഹവർത്തനം/ സംസ്ഥാപനം (accommoda tion) എന്നു പറയുന്നത്.
ജെറോം എസ്. ബ്രൂണർ
പിയാഷെയുടെ ഘട്ട സിദ്ധാന്തത്തിന്റെ പരിമിതികൾ ചൂണ്ടിക്കാട്ടിക്കൊണ്ട് 1960-ൽ ബ്രൂണർ എഴുതിയ "The Process of Education എന്ന പുസ്തകത്തിൽ ബുദ്ധിവികാസത്തിന് മൂന്ന് ഘട്ടങ്ങളാണുള്ളതെന്ന് പ്രസ്താവിച്ചു. പഠനത്തി ൻറ സാമൂഹികവശം പ്രധാനമാണെന്ന ആശയവും ബ്രണർ മുന്നോട്ടുവെച്ചു.
1. പ്രവൃത്തിഘട്ടം (Enactive stage) 
പൂജ്യം മുതൽ ഒരു വയസ്സുവരെയുള്ള പ്രായഘട്ടമാണിത്. പ്രവൃത്തിക്കു പ്രാധാന്യം കൊടുക്കുന്ന ഘട്ടമാണിത്. അവർക്ക് കാണണം, കേൾക്കണം, തൊടണം, കടിക്കണം, പിടിക്കണം.
2. ബിംബഘട്ടം (Iconic Stage)
ഒരു വയസ്സുമുതൽ ഏഴു വയസ്സുവരെ നീണ്ടു നിൽക്കുന്ന പ്രായഘട്ടമാണിത്. പിയാഷെയുടെ Pre-operational ഘട്ടത്തോട് സമാന്തരമായി വരുന്ന ഘട്ടമാണിത്. ബിംബഘട്ട ത്തിൽ കുട്ടി സംപ്രേഷ്യ ലോക (Perceptual world)ത്തിൻറ അടിമയാണ്. പ്രകാശം, ശബ്ദം, ചലനം, ഇതെല്ലാം ഈ ഘട്ടത്തിൽ ഇവർക്കു പ്രിയങ്കരമാണ്.
3. ബിംബാത്മക ഘട്ടം (Symbolic Stage)
ഏഴു വയസ്സിനു മുകളിലുള്ള ഘട്ടമാണിത്. ഭാഷയും യുക്തി ശാസ്ത്രവും ഗണിതവുമെല്ലാം കുട്ടിക്ക് വഴങ്ങുന്ന ഘട്ടമാണിത്. ബൃഹത്തായ ആശയങ്ങളെ സംഗ്രഹിച്ച് സൂത്രങ്ങളോ സൂത്ര വാക്യങ്ങളോ ആക്കി എഴുതുവാൻ ഈ ഘ ട്ടത്തിൽ കുട്ടിക്കു കഴിയുന്നു.
(പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ
1. പാഠ്യപദ്ധതി ആവശ്യാധിഷ്ഠിതമായിരിക്കണമെന്ന് പ്രസ്താവിച്ച മനഃശാസ്ത്ര സിദ്ധാന്തം?
ഉത്തരം: പ്രബലന സിദ്ധാന്തം
2. പിയാഷെയുടെ' പ്രായഘട്ടത്തിൻറ ഉയർന്ന അവസ്ഥ ........... എന്നറിയപ്പെടുന്നു.
ഉത്തരം: പരികല്പക-നിഗമനഘട്ടം അഥവാ ഔപചാരിക ക്രിയാത്മക ഘട്ടം.
3.  അഹം കേന്ദ്രിത ചിന്തയ്ക്ക് പ്രാധാന്യം നൽകുന്ന പിയാഷെയുടെ പ്രായഘട്ടം?
ഉത്തരം: പ്രാഗ്-ക്രിയാത്മക ഘട്ടം
4. പുതിയ അനുഭവങ്ങളുടെ അംശങ്ങൾ ജീവിതചര്യയുടെ ഭാഗമായി തീരുന്ന അവസ്ഥയാണ്...........?
ഉത്തരം: സ്വാംശീകരണ൦
5. കുട്ടിക്കുണ്ടാകുന്ന പുതിയ പ്രശ്നങ്ങൾ നിലവിലുള്ള അറിവിനകത്തു വെച്ചുതന്നെ പരിഹരിക്കുന്ന പ്രക്രിയയെ .......... എന്നു പറയുന്നു.
ഉത്തരം: സ്വാംശീകരണ൦
6. ജീവിതചര്യ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്ന അവസ്ഥയാണ് ............?
ഉത്തരം: സഹവർത്തനം/ സംസ്ഥാപനം
7.  "The Process of Education' എന്ന ഗ്രന്ഥത്തിൻറെ രചയിതാവ്?
ഉത്തരം: ജെറോം എസ്. ബ്രൂണർ
8. പിയാഷെയുടെ Pre-operational ഘട്ടത്തോട് സമാന്തരമായി വരുന്ന ബ്രൂണറുടെ സിദ്ധാന്തത്തിലെ പ്രായഘട്ടം ഏതാണ്?
ഉത്തരം: ബിംബഘട്ടം (Iconic Stage)
9. ബ്രൂണറുടെ ഏഴു വയസ്സിനു മുകളിലുള്ള പ്രായഘട്ടം?
ഉത്തരം: ബിംബാത്മക ഘട്ടം (Symbolic Stage)
10.  "The Conditions of Learning' എന്ന ഗ്രന്ഥം രചിച്ചതാരാണ്?
ഉത്തരം: ആർ.എം. ഗാഗ്നെ
<Next Page><01, 02, 03>
* പിയാഷെ, ബ്രൂണർ, ഗാഗ്നെ എന്നിവരുടെ . ജ്ഞാതൃവാദങ്ങൾ/സംജ്ഞാന സിദ്ധാന്തങ്ങൾ - ഇവിടെ ക്ലിക്കുക 
* Cognitive Theories of Piaget, Bruner and Gagne - Click here
* PEDAGOGY - QUESTIONS & ANSWERS - Click here
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC Solved Question Papers ---> Click here 
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here

* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here