* തോൺഡൈക്കിൻറ സംബന്ധവാദം
(Thorndike's Theory of connectionism) 
അമേരിക്കൻ മനഃശാസ്ത്രജ്ഞനായ ഇ.എൽ. തോൺഡൈക്കാണ് ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. സംബന്ധ വാദത്തിൽ മൂന്നു നിയമങ്ങൾ അടങ്ങിയിരിക്കുന്നു.
- വിശപ്പുള്ള ഒരു പൂച്ചയെ ശ്രമപരാജയ പ്രക്രിയയ്ക്ക് വി ധേയമാക്കിയാണ് അദ്ദേഹം ഈ സിദ്ധാന്തം തെളിയിച്ചത്.
a) സന്നദ്ധതാനിയമം (Law of readiness)
അനുകൂലമായ മാനസിക വിന്യാസം ഉണ്ടെങ്കിൽ മാത്രമേ പഠനം നടക്കുകയുള്ളൂ. ) ഒരു പ്രേരക (stimulus) - പ്രതികരണ (response) ബന്ധം പ്രവർത്തന സന്നദ്ധമായിരിക്കുമ്പോൾ മാത്രമാണ് പഠനം സുഖകരമാകുന്നത്.
b) പരിണാമനിയമം (Law of effect) -
ഒരു പ്രതികരണത്തിന്റെ ഫലം സുഖകരമാണെങ്കിൽ ആ "stimulus- response' ബന്ധം ശക്തിപ്പെടുകയും ആവർ ത്തിക്കുകയും ചെയ്യും. അസുഖകരമാണെങ്കിൽ ആ S-R ബന്ധം വർജിക്കും. തങ്ങളെ പരിഗണിക്കുന്ന സ്നേഹിക്കുന്ന അധ്യാപകരുടെ വിഷയങ്ങളോട് പഠിതാവിന് പ്രത്യേക ഇഷ്ടം തോന്നാനുള്ള കാരണം ഇതാണ്.
c) അഭ്യാസനിയമം | ആവൃത്തി നിയമം(Law of exercise / Law of frequency) പഠനത്തിൽ അഭ്യാസപരിശീലനത്തിനുള്ള പ്രാധാന്യം ഈ നിയമം ചൂണ്ടിക്കാണിക്കുന്നു. അഭ്യാസം കൊണ്ടു നിപുണത സിദ്ധിക്കുമെന്നും അഭ്യസിക്കാതിരുന്നാൽ നൈപുണ്യം ക്ഷയിക്കുമെന്നുമുള്ളതാണ് ഈ നിയമം.
* പാവ് ലോവിൻറെ അനുബന്ധന സിദ്ധാന്തം 
Pavlov's Theory of classical conditioning or Respondent conditioning
- റഷ്യക്കാരനായ മനഃശാസ്ത്രജ്ഞനായിരുന്നു ഇവാൻ പാവ് ലോവ്.
വിശപ്പുള്ള ഒരു നായയിലാണ് പാവ് ലോവ് പരീക്ഷണം നടത്തിയത്.
മനുഷ്യ ശിശുക്കളെ പരുവപ്പെടുത്തി (conditioning)യെടുക്കാൻ സാധിച്ചാൽ രക്ഷിതാക്കളും സമൂഹവും ആഗ്രഹി ക്കുന്നതെന്തും നേടാൻ കഴിയുമെന്ന് ഈ സിദ്ധാന്തം പ്ര സ്താവിക്കുന്നു.
ഒരു ക്രിയ ചെയ്യുമ്പോൾ ഉണ്ടാകുന്ന അനുഭവത്തിൽ അടങ്ങിയിരിക്കുന്ന അംഗങ്ങളെല്ലാം ആ ക്രിയയുമായി ബന്ധപ്പെടുന്നു. ആ അനുഭവങ്ങൾ ആവർത്തിച്ചാൽ ബ ന്ധപ്പെട്ട വ്യവഹാരം പുനഃസൃഷ്ടിക്കാം.
ഇവിടെ ചോദക (stimulus)മാണ് പ്രതികരണത്ത (response) ഉദ്ദീപിപ്പിക്കുന്നത്. അതിനാൽ ഇതിനെ ഉദ്ദീപന പ്രസൂതാനുബന്ധനം (Respondent Conditioning) എന്നും പറയുന്നു.
* ബി.എഫ്. സ്കിന്നറുടെ ക്രിയാ പ്രസൂതാനുബന്ധനം 
Skinners Theory of Operant Conditioning 
1930-കളിൽ എലികളിലും പ്രാവുകളിലും പരീക്ഷണം നടത്തി പഠന സിദ്ധാന്തങ്ങൾ രൂപപ്പെടുത്തിയ അമേരി ക്കൻ ശാസ്ത്രജ്ഞനാണ് ബി.എഫ്. സ്കിന്നർ.
അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ പഠനമെന്നത് പ്രകടമായ വ്യവഹാരങ്ങ (overt behaviour)ളാണ്.
ശിക്ഷയും സമ്മാനവുമായിരുന്നു അദ്ദേഹത്തിൻറ മു ഖ്യമായ ആയുധം. ഒരു ശീലം പ്രബലപ്പെടണമെങ്കിൽ ഉടനുടൻ സമ്മാനം നൽകിയാൽ മതിയെന്നും മറ്റൊരു ശീലം ഇല്ലായ്മ ചെയ്യാൻ തത്സമയ ശിക്ഷ നടപ്പാക്കിയാൽ മതി
യെന്നും സ്കിന്നർ അഭിപ്രായപ്പെട്ടു.
തോൺഡെക്കിൻറ S-R ബന്ധക്രമം ശരിയല്ലെന്നും RS ബന്ധക്രമമാണ് പഠനത്തിനാധാരമെന്നും സ്കിന്നർ പ്രസ്താ വിച്ചു. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ പഠനക്രമത്തിനെ ഇപ്രകാരം ചിത്രീകരിക്കാം.
പ്രതികരണം - ചോദകം - പ്രബലനം (Response) (Stimulus) (Reinforcement)
* ഹള്ളിൻറ പ്രബലന സിദ്ധാന്തം (Hull's Theory of Reinforcement) 
പരിണാമ നിയമ (Law of effect)വും അനുബന്ധനതത്ത്വ വും (conditioning) ചേർന്നതാണ് ഹള്ളിന്റെ പ്രബലന സി ദ്ധാന്തം. എലിയെ ഉപയോഗിച്ചാണ് ഇദ്ദേഹം പരീക്ഷണം നടത്തിയത്.
പരിണാമത്തിന്റെ അടിസ്ഥാനത്തിലുള്ള ശ്രമ-പരാജയ (trial and error) പഠനം വഴി നിലവിലുള്ള പ്രേരക-പ്രതിക രണ (S-R) ബന്ധങ്ങൾ ശക്തിപ്പെടുത്താമെന്നും അനുബന്ധനം വഴി പുതിയ S-R ബന്ധങ്ങൾ സൃഷ്ടിക്കാമെന്നും ഹൾ അഭിപ്രായപ്പെട്ടു. ഈ സിദ്ധാന്ത പ്രകാരം ആവശ്യ ന്യൂനീകരണം (need reduction/drive reduction) S-R ബന്ധങ്ങളെ ശക്തിപ്പെടുത്തു
ന്നു. ഉദാഹരണമായി ദാഹിക്കുമ്പോൾ വെള്ളം കിട്ടിയാൽ - "വെള്ളം കുടിക്കുക' എന്ന ആവശ്യം ന്യൂനീകരിക്കപ്പെട്ടു.  ചോദക പ്രതികരണങ്ങളുടെ ശക്തി പല കാര്യങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. '
1) Drive (D)
ആവശ്യം നിറവേറ്റപ്പെടാത്ത താത്കാലികാവസ്ഥയാ ണ് ഡ്രൈവ്: - ഉദാ: വിശപ്പ്, അറിയാനുള്ള ആഗ്രഹം, സെക്സ്, ദാഹം
2) Incentive motivation
(സമ്മാനിത അഭിപ്രേരണ)
പ്രോത്സാഹനത്തിൽനിന്ന് ലഭിക്കുന്ന അഭിപ്രേരണയാണിത്. അഭിപ്രേരണ ശക്തമാകുമ്പോൾ "Drive'വിന് ശമനം ഉണ്ടാകും. -
3) Habit Strength (സുദൃഢ ശീലം)
പഠന ശീലങ്ങൾ സുദൃഢമാകേണ്ടത് പ്രബലനം മൂലമാണ് .
4) Excitatory Potential (ഉദ്ദീപന ശേഷി ) - "Habit Strength, Drive, Incentive ഇതെല്ലാം ഉൾപ്പെട്ടതാണ് ഉദീപനശേഷി.
പാഠ്യപദ്ധതി ആവശ്യാധിഷ്ഠിതമായിരിക്കണമെന്നും പ്രബലനമാണ് എല്ലാ പഠനത്തിനും അടിസ്ഥാനമെന്നും ഹൾ (Clark L. Hull) പ്രസ്താവിച്ചു.
പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ
1. അനുകൂലമായ മാനസികവിന്യാസം ഉണ്ടെങ്കിൽ മാത്രമേ പഠനം നടക്കുകയുള്ളു. ഈ പ്രസ്താവന ഏതു പഠന സിദ്ധാന്തവുമായി ബന്ധപ്പെട്ടിരി ക്കുന്നു?
ഉത്തരം: സന്നദ്ധതാനിയമം (Law of readiness)
2. സംബന്ധവാദം (connectionism)ത്തിന്റെ ഉപജ്ഞാതാവ് ആരാണ്?
ഉത്തരം: തോൺഡൈക്ക്
3. പാവ്ലോവ് ഏതു ജീവിയിലാണ് പരീക്ഷണം ന ടത്തിയത്?
ഉത്തരം: നായ
4.  മനുഷ്യശിശുക്കളെ പരുവപ്പെടുത്തിയെടുക്കാൻ സാധിച്ചാൽ
രക്ഷിതാക്കളും സമൂഹവും ആഗ്രഹിക്കുന്നതെന്തും നേടാൻ കഴിയുമെന്ന് പ്രസ്താവിച്ച മനഃശാസ്ത്ര സിദ്ധാന്തം ?
ഉത്തരം: പാവ് ലോവിൻറെ അനുബന്ധന സിദ്ധാന്തം
5. ഉദ്ദീപന പ്രസൂതാനുബന്ധനം - (Respondent conditioning) ഏതു മനഃശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഉത്തരം: പാവ്ലോവ്
6. R-S ബന്ധക്രമമാണ് പഠനത്തിനാധാരമെന്നു പറഞ്ഞ മനഃശാസ്ത്രജ്ഞൻ ആരാണ്?
ഉത്തരം: ബി.എഫ്. സ്കിന്നർ.
7. അനുബന്ധനം വഴി പുതിയ S-R ബന്ധങ്ങൾ സൃഷ്ടിക്കാമെന്ന്അ ഭിപ്രായപ്പെട്ടതാരാണ്?
ഉത്തരം: ഹൾ
8. പ്രബലന സിദ്ധാന്തം ആവിഷ്കരിച്ചതാരാണ്?
ഉത്തരം: ഹൾ
9. ആവശ്യ ന്യൂനീകരണം S-R, ബന്ധങ്ങളെ ശക്തിപ്പെടുത്തുമെന്ന് തെളിയിച്ചതാരാണ്?
ഉത്തരം: ഹൾ
10. ആവശ്യം നിറവേറ്റപ്പെടാത്ത താത്കാലികാവസ്ഥയെ ......... എന്നു പറയുന്നു.
ഉത്തരം: ഡ്രൈവ്
<Next Page><01, 02, 03>
* പിയാഷെ, ബ്രൂണർ, ഗാഗ്നെ എന്നിവരുടെ . ജ്ഞാതൃവാദങ്ങൾ/സംജ്ഞാന സിദ്ധാന്തങ്ങൾ - ഇവിടെ ക്ലിക്കുക 
* Cognitive Theories of Piaget, Bruner and Gagne - Click here
* PEDAGOGY - QUESTIONS & ANSWERS - Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC Solved Question Papers ---> Click here 
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here

* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here