ജനറൽ സയൻസ്: പി.എസ്.സി. ചോദ്യോത്തരങ്ങൾ 05

1001. ഏറ്റവും ഭാരം കുറഞ്ഞ റേഡിയോ ആക്ടീവ് ഐസോടോപ്പ്?
- ട്രിഷിയം

1002. ഏറ്റവും ആദ്യം കണ്ടുപിടിക്കപ്പെട്ട ആസിഡ് ഏത്?
- അസെറ്റിക് ആസിഡ്

1003. ഫിലമെന്റ് ലാമ്പിന്റെ ആയുസ്?
- 1000 മണിക്കൂർ

1004. 'മിനറൽ ഓയിൽ", 'കറുത്ത സ്വർണം" എന്നീ പേരുകളിൽ അറിയപ്പെടുന്നത്?
- പെട്രോളിയം

1005. മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം‌?
- സെറിബെല്ലം

1006. കൊച്ചിൻ ഓയിൽ എന്ന് അന്താരാഷ്ട്ര വിപണിയിൽ അറിയപ്പെടുന്ന എണ്ണയിനം?
- ഇഞ്ചിപ്പുൽത്തൈലം 

1007. കേരളത്തിലെ പെരിയാർ ദേശീയ പാർക്കിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള മൃഗം?
- കടുവ 

1008. നീറ്റുകക്കയുടെ ശാസ്ത്രീയ നാമമെന്ത്?
- കാൽസ്യം ഓക്സൈഡ്

1009. മെർക്കുറി ശുദ്ധീകരിക്കുന്നത് ഏത് രീതിയിലാണ്?
- ബാഷ്പീകരണം

1010. ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥ?
- പ്ളാസ്മ 

1011. ജലം ഒരു സംയുക്തമാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?
- ഹെൻറി കാവൻഡിഷ്

1012. ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള ജീവി 
- ഷാർക്ക്

1013. മുട്ടയിടുന്ന സസ്തനികൾ 
- പ്ലാറ്റിപ്പസ്, എകിഡ്ന

1014. ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന കരയിലെ ജീവി 
- ആന

1015. കരയിലെ ജീവികളിൽ ഏറ്റവും കൂടുതൽ തലച്ചോറുള്ള ജീവി 
- ആന (ഏകദേശം അഞ്ച് കിഗ്രാം)

1016. നാല് കാൽമുട്ടുകളും ഒരേ ദിശയിൽ മടക്കാൻ കഴിയുന്ന ഏക സസ്തനം 
- ആന

1017. തിരിഞ്ഞു നോക്കാൻ കഴിയാത്ത ജീവി 
- ആന

1018. ആന, വാൽറസ് എന്നിവയുടെ കൊമ്പായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത്  
- ഉളിപ്പല്ല്

1019. ലോക ഗജദിനം 
- ആഗസ്റ്റ് 12

1020. ഒട്ടകത്തിൻറെ കാലിലെ വിരലുകളുടെ എണ്ണം 
- രണ്ട്‌

1021. ഒട്ടകങ്ങളുടെ മുഴയിൽ സംഭരിച്ചിരിക്കുന്നത്  
- കൊഴുപ്പ്

1022. മുതുകിൽ രണ്ട് മുഴകളുള്ള ഒട്ടകം 
- ബാക്ട്രിയൻ ഒട്ടകം

1023. ആഹാരം കഴുകിയ ശേഷം ഭക്ഷിക്കുന്ന ജീവി 
-  റാക്കൂൺ

1024. ഏറ്റവും ശക്തി കൂടിയ താടിയെല്ലുള്ള മൃഗം  
- കഴുതപ്പുലി

1025. വെള്ളക്കടുവകൾക്ക് പ്രശസ്തമായ ഒറീസയിലെ വന്യജീവിസങ്കേതം 
- നന്ദൻ കാനൻ

1026. ഏറ്റവും കൂടുതൽ ദൂരം ചാടുന്ന ജീവി  ജീവി 
- കംഗാരു

1027. ജീവിക്കുന്ന ഫോസിൽ എന്ന് വിശേഷിപ്പിക്കുന്ന ജീവി 
-പാണ്ട

1028. ലോകത്തേറ്റവും കൂടുതൽ കടുവകൾ ഉള്ള രാജ്യം 
- ഇന്ത്യ

1029. കേരളത്തിൽ കടുവകൾ ഏറ്റവും കൂടുതലുള്ള വന്യജീവി സങ്കേതം  
- പെരിയാർ

1030. ഒറ്റക്കുളമ്പുള്ള ഏറ്റവും വലിയ ജീവി 
- കാട്ടുമുയൽ

1031. ഏറ്റവും വലിയ കണ്ണുള്ള ജീവി 
- ഭീമൻ കണവ

1032. ഏറ്റവും ഉയരത്തിൽ താമസിക്കുന്ന സസ്തനി  
- യാക്ക്

1033. പാലിന് പിങ്ക് നിറമുള്ള ജീവി 
- യാക്ക് 

1034. കേരളത്തിൽ ഏറ്റവും ഉയരത്തിൽ കാണപ്പെടുന്ന സസ്തനി \ ദക്ഷിണേന്ത്യയിൽ കാണപ്പെടുന്ന ഏക വരയാട് 
- നീലഗിരി താർ

1035. ചുണ്ണാമ്പുകല്ല് ചൂടാക്കുമ്പോൾ സ്വതന്ത്രമാകുന്ന വാതകമേത്?
- കാർബൺ ഡൈഓക്സൈഡ്

1036. ഏറ്റവും വലിയ ആൾക്കുരങ് 
- ഗൊറില്ല

1037. ഏറ്റവും ചെറിയ ആൾക്കുരങ്  
- ഗിബ്ബൺ

1038. ഇന്ത്യയിൽ കാണപ്പെടുന്ന ആൾക്കുരങ്  
- ഗിബ്ബൺ

1039. ആൺ കഴുതയും പെൺ കുതിരയും ഇണചേർന്നുണ്ടാകുന്ന കുഞ്ഞ് 
- മ്യൂൾ

1040. ആൺ കുതിരയും പെൺ കഴുതയും ഇണചേർന്നുണ്ടാകുന്ന കുഞ്ഞ് 
- ഹിന്നി

1041. ആൺ കടുവയും പെൺ സിംഹവും ഇണചേർന്നുണ്ടാകുന്ന കുഞ്ഞ് 
- ടൈഗൺ

1042. ആൺ സിംഹവും പെൺ കടുവയും ഇണചേർന്നുണ്ടാകുന്ന കുഞ്ഞ് 
- ലൈഗർ


1043. ഏറ്റവും വലിയ സസ്തനി 
-നീലത്തിമിംഗലം


1044. ഏറ്റവും ചെറിയ സസ്തനി 
- ബംബിൾ ബീ ബാറ്റ്

1045. പറക്കുന്ന സസ്തനി 
- വവ്വാൽ

1046. ഹൃദയമിടിപ്പ് ഏറ്റവും കുറവുള്ള ജീവി 
- നീലത്തിമിംഗലം

1047. രോമമില്ലാത്ത സസ്തനി 
- നീലത്തിമിംഗലം

1048. ഏറ്റവും വലിയ നാവുള്ള സസ്തനി 
-  നീലത്തിമിംഗലം

1049. തിമിംഗലത്തിൻറെ ശരീരത്തുനിന്നും ലഭിക്കുന്ന സുഗന്ധ വസ്തു 
- അംബർഗ്രീസ്

1050. തിമിംഗല കൊഴുപ്പ് അറിയപ്പെടുന്നത് 
- ബ്ലബർ

1051. ഏറ്റവും ദൈർഘ്യമേറിയ ദേശാടനം നടത്തുന്ന സസ്തനി 
- ഗ്രേ വെയ്ൽ

1052. നീലത്തിമിംഗലത്തിൻറെ ഗർഭകാലം 
- 300-360 ദിവസം

1053. ആനയുടെ ഗർഭകാലം 
 - 600-650 ദിവസം

1054. മനുഷ്യൻറെ ഗർഭകാലം 
- 270-280 ദിവസം

1055. ഏറ്റവും വേഗം കൂടിയ സസ്തനി 
- ചീറ്റ 

1056. ഏറ്റവും വേഗം കുറഞ്ഞ സസ്തനി 
- സ്ലോത്ത്

1057. ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന ജീവി 
- തിമിംഗലം

1058. ഏറ്റവും വലിയ കുഞ്ഞിനെ പ്രസവിക്കുന്ന ജീവി 
- നീലത്തിമിംഗലം

1059. വെള്ളം കുടിക്കാത്ത സസ്തനി 
- കംഗാരു എലി

1060. കരയിലെ ഏറ്റവും ആയുസുള്ള സസ്തനി 
- മനുഷ്യൻ

1061.ഏറ്റവും വലിയ കരളുള്ള ജീവി 
- പന്നി

1062. ഏറ്റവും കൂടിയ രക്തസമ്മർദ്ദമുള്ള ജീവി 
-  ജിറാഫ്

1063. ഏറ്റവും ഉയരം കൂടിയ സസ്തനി 
- ജിറാഫ്

1064. ഏറ്റവും നീളം കൂടിയ വാലുള്ള മൃഗം 
- ജിറാഫ്

1065. ജിറാഫിൻറെ കഴുത്തിലെ കശേരുക്കളുടെ എണ്ണം 
- ഏഴ്

1066. പാണ്ടയുടെ ഭക്ഷണം 
- മുളയില

1067. നഖം ഉള്ളിലേക്ക് വലിക്കാൻ കഴിയാത്ത മാർജ്ജാര വർഗ്ഗത്തിലെ ജീവി 
- ചീറ്റ

1068. മാർജ്ജാര വർഗ്ഗത്തിലെ ഏറ്റവും വലിയ മൃഗം 
- സൈബീരിയൻ കടുവ

1069. മാർജ്ജാര വർഗ്ഗത്തിൽ സമൂഹജീവിതം നയിക്കുന്ന ഏക മൃഗം 
- സിംഹം

1070. ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള സസ്തനി 
- നായ

1071. കാണ്ടാമൃഗത്തിൻറെ കൊമ്പ് എന്ത് രൂപാന്തരം പ്രാപിച്ചുണ്ടായതാണ് 
- രോമം

1072. ആന കഴിഞ്ഞാൽ കരയിലെ ഏറ്റവും വലിയ മൃഗം 
- കാണ്ടാമൃഗം

1073. കരയിലെ ഏറ്റവും വലിയ മാംസഭുക്ക്  
- ഹിമക്കരടി

1074. കരയിലെ ഏറ്റവും കട്ടികൂടിയ തൊലിയുള്ള സസ്തനി 
- കാണ്ടാമൃഗം

1075. പാലിൽ ഏറ്റവും കൊഴുപ്പ് കൂടുതലുള്ള ജീവി 
- മുയൽ

1076. മനുഷ്യന്റേതിന്‌ തുല്യമായ ക്രോമസോം സംഖ്യ കാണപ്പെടുന്ന ജീവി 
- കാട്ടുമുയൽ

1077. ഏറ്റവും മടിയനായ\ഉറങ്ങുന്ന സസ്തനി  
- കോല

1078. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത് 
- കഴുകൻ

1079. പകൽ  ഏറ്റവും കൂടുതൽ കാഴ്‌ചശക്തിയുള്ള പക്ഷി 
- കഴുകൻ

1080. ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷി 
- കഴുകൻ

1081. കഴുകൻറെ കുഞ്ഞ് അറിയപ്പെടുന്നത് 
- ഈഗ്ലറ്റ്

1082. ന്യൂസിലാന്റിൽ മാത്രം കാണപ്പെടുന്ന പക്ഷി 
- കിവി

1083. ഓസ്‌ട്രേലിയയിൽ മാത്രം കാണപ്പെടുന്ന പക്ഷി 
- എമു

1084. ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന പക്ഷി 
- ആർട്ടിക് ടേൺ

1085. ഇന്ത്യയിൽ കാണപ്പെടുന്ന പക്ഷികളിൽ ഏറ്റവും വലുത്  
- സരസൻ കൊക്ക്

1086. ഏറ്റവും കരുത്തുള്ള പക്ഷി 
- ബാൾഡ് ഈഗിൾ

1087. ഷോക്ക് അബ്സോർബർ സവിശേഷതയുള്ള പക്ഷി 
- മരംകൊത്തി

1088. കോഴിമുട്ടയുടെ ശരാശരി ഭാരം  
- 58 ഗ്രാം

1089. കോഴിമുട്ട കൃത്രിമമായി വിരിയിക്കുന്ന ഊഷ്മാവ് 
- 37.5 ഡിഗ്രി സെൽഷ്യസ്

1090. കോഴിമുട്ട വിരിയാൻ എടുക്കുന്ന സമയം 
- 21 ദിവസം

1091. താറാവിൻറെ മുട്ട വിരിയാൻ എടുക്കുന്ന സമയം 
- 28 ദിവസം

1092. ഒട്ടകപ്പക്ഷിയുടെ മുട്ട വിരിയാൻ എടുക്കുന്ന സമയം 
- 35-45 ദിവസം

1093. പക്ഷിവർഗ്ഗത്തിലെ പോലീസ് എന്നറിയപ്പെടുന്നത് 
- കാക്കത്തമ്പുരാട്ടി

1094. തേനീച്ചക്കൂട്ടിൽ മുട്ടയിടുന്ന പക്ഷി 
- പൊന്മാൻ

1095. പക്ഷികളുടെ വൻകര എന്നറിയപ്പെടുന്നത് 
- തെക്കേ അമേരിക്ക 

1096. ഉഷ്ണരക്ത ജീവികൾക്ക് ഉദാഹരണം 
- സസ്തനികൾ, പക്ഷികൾ

1097. ശീത രക്ത ജീവികൾക്ക് ഉദാഹരണം 
- ഉരഗങ്ങൾ, മൽസ്യങ്ങൾ, ഉഭയജീവികൾ

1098. മൗറീഷ്യസിൽ കാണപ്പെട്ടിരുന്ന വംശനാശം സംഭവിച്ച പക്ഷി 
- ഡോഡോ

1099. ജാപ്പനീസ് ക്വയിൽ എന്നറിയപ്പെടുന്ന പക്ഷി 
- കാടപ്പക്ഷി

1100. റാണിക്കേറ്റ് ഡിസീസ് (Ranikhet disease) ബാധിക്കുന്നത് 
- കോഴികളെ

1101. ചുണ്ടുകളുടെ അഗ്രം കൊണ്ട് മണം അറിയുന്ന പക്ഷി 
- കിവി

1102. പക്ഷികളിൽ ഏറ്റവും പ്രവർത്തനക്ഷമമായ അവയവം 
- കണ്ണ്

1103. പക്ഷികളിൽ ഏറ്റവും പ്രവർത്തനക്ഷമത കുറഞ്ഞ അവയവം 
- മൂക്ക് (ഘ്രാണേന്ദ്രിയം)

1104. പക്ഷികളിൽ ഘ്രാണശക്തി ഏറ്റവും കൂടിയത് 
- കിവി

1105. പക്ഷികളിൽ ഏറ്റവും കാഴ്ചശക്തിയുള്ളത്  
- പെരിഗ്രിൻ ഫാൽക്കൺ

1106. പക്ഷികളിൽ ഏറ്റവും  ശ്രവണശക്തിയുള്ളത് 
- മൂങ്ങ

1107. കൊക്കിൽ സഞ്ചിപോലെ ഭാഗമുള്ള പക്ഷി 
- പെലിക്കൻ

1108. ഏറ്റവും ആയുസുള്ള ജീവി 
- ആമ (150 വർഷം)

1109. ആനയുടെ ശരാശരി ജീവിതകാലം  
- 70 വർഷം 

1110. മനുഷ്യരുടെ ജീവിതകാലം  

-100 വർഷം

1111. ഇലക്ട്രോണുകളുടെ സ്വഭാവം, ഉപയോഗം എന്നിവയെക്കുറിച്ചുള്ള പഠനം 
- ഇലക്ട്രോണിക്‌സ്

1112. അർദ്ധചാലകങ്ങളെ ചാലകങ്ങളാക്കുന്ന പ്രക്രിയ 
- ഡോപിങ്

1113. അർദ്ധചാലകങ്ങളുടെ ചാലകത വർദ്ധിപ്പിക്കാൻ ചേർക്കുന്ന വസ്തുക്കൾ 
- ഡോപ്പന്റസ്

1114. N-ടൈപ്പ് അർധചാലകങ്ങളിൽ വൈദ്യുതപ്രവാഹം സാധ്യമാകുന്നത് 
 - ഇലക്ട്രോണുകളുടെ സഹായത്താൽ

1115. P-ടൈപ്പ് അർധചാലകങ്ങളിൽ വൈദ്യുതപ്രവാഹം സാധ്യമാകുന്നത് 
- ഹോളുകളുടെ സഹായത്താൽ

1116. N-ടൈപ്പ് അർധചാലകങ്ങളുണ്ടാക്കാൻ ഡോപ്പിംഗിന് ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ 
- ആർസനിക്, ആന്റിമണി, ജർമേനിയം

1117. P-ടൈപ്പ് അർധചാലകങ്ങളുണ്ടാക്കാൻ ഡോപ്പിംഗിന് ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ 
- ബോറോൺ, ഗാലിയം, അലൂമിനിയം

1118. ഇലൿട്രോണിക്സിലെ ഒന്നാം തലമുറ കണ്ടുപിടുത്തം 
- വാക്വം ട്യൂബുകൾ

1119. ഇലൿട്രോണിക്സിലെ രണ്ടാം തലമുറ കണ്ടുപിടുത്തം 
- ട്രാൻസിസ്റ്റർ

1120. ഇലൿട്രോണിക്സിലെ അത്ഭുതശിശു 
- ട്രാൻസിസ്റ്റർ

1121. ട്രാൻസിസ്റ്റർ കണ്ടുപിടിച്ച ശാസ്ത്രജ്ഞർ 
- ജോൺ ബാർദ്ദീൻ, വില്യം ഷോക്‌ലി, WH ബ്രാറ്റെയിൻ

1122. ഒരേ വിഷയത്തിൽ രണ്ടുതവണ നൊബേൽ ലഭിച്ച ആദ്യ വ്യക്തി 
- ജോൺ ബാർദീൻ

1123. ലോകത്ത് ഏറ്റവും കൂടുതൽ IC (Integrated Circuit) നിർമ്മിക്കുന്ന കമ്പനി 
- ഇന്റൽ

1124. ഇലൿട്രോണിക്സിലെമൂന്നാം തലമുറ കണ്ടുപിടുത്തം 
- IC ചിപ്പ്

1125. വൈദ്യുത പ്രവാഹത്തെ ഒരേ ദിശയിലാക്കുന്ന പ്രവർത്തനം 
- റക്റ്റിഫിക്കേഷൻ

1126. ഒരു സർക്യൂട്ടിലെ പ്രതിരോധത്തിൽ ക്രമമായി മാറ്റം വരുത്താൻ ഉപയോഗിക്കുന്ന ഉപകരണം 
- റിയോസ്റ്റാറ്റ്

1127. ദ്രാവക ക്രിസ്റ്റലുകൾ ഉപയോഗിച്ചുള്ള ഡിസ്പ്ലേ ടെക്നോളജി 
- LCD (ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ)

1128. കാൽക്കുലേറ്ററുകളിലും മൊബൈൽ ഫോണുകളിലും അക്കങ്ങളും അക്ഷരങ്ങളും തെളിയാൻ ഉപയോഗിക്കുന്ന ഡിസ്പ്ലേ  
- LCD

1129. ലോജിക് ഗേറ്റുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വൈദ്യുത സർക്യൂട്ട് 
- ഡിജിറ്റൽ സർക്യൂട്ട്

1130. 0 അല്ലെങ്കിൽ 1 എന്ന വോൾട്ടേജ് നില കാണിക്കുന്ന സർക്യൂട്ട് 
- ഡിജിറ്റൽ സർക്യൂട്ട്

1131. ഒരു ഡിജിറ്റൽ സർക്യൂട്ടിലെ ഉയർന്ന വോൾട്ടേജിനെ സൂചിപ്പിക്കുന്നത് 
-1 (ON)

1132. ഒരു ഡിജിറ്റൽ സർക്യൂട്ടിലെ താഴ്ന്ന വോൾട്ടേജിനെ സൂചിപ്പിക്കുന്നത് 
- 0 (OFF)

1133. യൂണിവേഴ്സൽ ലോജിക് ഗേറ്റുകൾ എന്നറിയപ്പെടുന്നത് 
- NAND, NOR

1134. ആദ്യ ടെലി കമ്മ്യൂണിക്കേഷൻ ഉപകരണം 
- ടെലിഗ്രാഫ്

1135. ടെലിവിഷൻ സംപ്രേഷണത്തിനായി ഉപയോഗിക്കുന്ന തരംഗങ്ങൾ 
- മൈക്രോ വേവ്

1136. ഉപഗ്രഹങ്ങൾ വഴി വാർത്താവിനിമയത്തിന് ഉപയോഗിക്കുന്ന തരംഗങ്ങൾ 
- മൈക്രോ വേവ്

1137. ടെലിഫോൺ കേബിളിൽ കൂടി വാർത്താവിനിമയം സാധ്യമാക്കുന്ന സംവിധാനം 
- ഫാക്സ്

1138. റേഡിയോ സ്റ്റേഷനുകളെ തിരഞ്ഞെടുക്കാൻ സഹായിക്കുന്നത് 
- ട്യൂണർ

1139. മൊബൈൽ ഫോൺ പുറത്തിറക്കിയ ആദ്യ കമ്പനി  
- മോട്ടറോള

1140. മൊബൈൽ ഫോണിൻറെ പിതാവ് 
- മാർട്ടിൻ കൂപ്പർ

1141. SIM ൻറെ പൂർണരൂപം 
- Subscriber Identity Module

1142. ശബ്ദോർജ്ജത്തെ കാന്തികോർജ്ജമാക്കി മാറ്റുന്ന ഉപകരണം 
- ടേപ്പ്‌ റിക്കോർഡർ

1143. വൈദ്യുതോർജ്ജത്തെ ശബ്ദോർജ്ജമാക്കി മാറ്റുന്ന ഉപകരണം 
- ലൗഡ് സ്പീക്കർ

1144. ആഗോള വാർത്താ വിനിമയത്തിന് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ എണ്ണം 
- 3

1145. പക്ഷികളെ കുറിച്ചുള്ള പഠനം 
- ഓർണിത്തോളജി

1146. പോപ്പ് ഓഫ് ഇന്ത്യൻ ഓർണിത്തോളജി 
- എ ഓ ഹ്യൂം

1147. പക്ഷികളുടെ ശരീരോഷ്മാവ് 
- 41 ഡിഗ്രി സെൽഷ്യസ്

1148. ഏറ്റവും വലിയ പക്ഷി 
- ഒട്ടകപക്ഷി

1149. ഏറ്റവും ചെറിയ പക്ഷി 
- ഹമ്മിങ് ബേർഡ്

1150. ഏറ്റവും കൂടുതൽ ആയുസുള്ള പക്ഷി 
- ഒട്ടകപക്ഷി

1151. ഏറ്റവും വേഗത്തിൽ ഓടുന്ന പക്ഷി 
- ഒട്ടകപക്ഷി (80 കിമി\മണി)

1152. ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി 
- ഒട്ടകപക്ഷി (1.5 കിഗ്രാം)

1153. ഏറ്റവും വലിയ കണ്ണുള്ള പക്ഷി 
- ഒട്ടകപക്ഷി

1154. ശത്രുക്കളിൽ നിന്നും രക്ഷപെടാൻ മണ്ണിൽ തലപൂഴ്ത്തുന്ന പക്ഷി 
- ഒട്ടകപക്ഷി

1155. ശരീരവലിപ്പം നോക്കിയാൽ ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി 
- ഒട്ടകപക്ഷി

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍