പി.എസ്.സി സിവിൽ എക്സൈസ് ഓഫീസർ തസ്തികകളുടെ ജോലി സ്വഭാവവുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ 

പി.എസ്.സി സിവിൽ എക്സൈസ് ഓഫീസർ തസ്തികകളുടെ മുൻ പരീക്ഷകളിൽ ചോദിച്ച ജോലി സ്വഭാവവുമായി ബന്ധപ്പെട്ട (Special Topics) ചോദ്യോത്തരങ്ങൾ. 

Kerala PSC Civil Excise Officer / Women Civil Excise Officer Special Topics Previous Questions and Answers

1. അബ്കാരി നിയമ പ്രകാരം
A) 21 വയസു തികഞ്ഞ ഒരു വ്യക്തി മദ്യം ഉപയോഗിക്കുന്നത് കുറ്റകരമല്ല 
B) 20 വയസു തികഞ്ഞ ഒരു വ്യക്തി മദ്യം ഉപയോഗിക്കുന്നത് കുറ്റകരമല്ല 
C) 23 വയസു തികഞ്ഞ ഒരു വ്യക്തി മദ്യം ഉപയോഗിക്കുന്നത് കുറ്റകരമല്ല 
D) 18 വയസു തികഞ്ഞ ഒരു വ്യക്തി മദ്യം ഉപയോഗിക്കുന്നത് കുറ്റകരമല്ല
ഉത്തരം: (C)

2. ENA-യുടെ പൂർണ്ണ നാമം
A) External Neutral Alcohol (എക്സ്റ്റെണൽ ന്യൂട്രൽ ആൽക്കഹോൾ)
B) Extra Neutral Alcohol (എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ)
C) Extra Natural Alcohol (എക്സ്ട്രാ നാച്ചുറൽ ആൽക്കഹോൾ)
D) Extra Nutritional Alcohol (എക്സ്ട്രാ ന്യൂട്രീഷണൽ ആൽക്കഹോൾ)
ഉത്തരം: (B)

3. NDPS നിയമ പ്രകാരം താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏത് ?
A) കേരളത്തിൽ കഞ്ചാവ് കൈവശം വയ്ക്കുന്നതിന് ഒരു വ്യക്തിക്ക് 18 വയസ്
തികയണം
B) കേരളത്തിൽ കഞ്ചാവ് കൈവശം വയ്ക്കുന്നതിന് ഒരു വ്യക്തിക്ക് 21 വയസ്
തികയണം
C) കേരളത്തിൽ ആർക്കും കഞ്ചാവ് കൈവശം വയ്ക്കാം
D) കേരളത്തിൽ കഞ്ചാവ് കൈവശം വയ്ക്കുന്നത് കുറ്റകരമാണ്
ഉത്തരം: (D)

4. "Gauging' (ഗേജിങ്) എന്നത്
A) ഡിസ്റ്റിലറികളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും കണക്കാക്കുന്നത്
B) ഡിസ്റ്റിലറികളിൽ നിർമ്മിക്കുന്ന സ്പിരിറ്റിന്റെ വീര്യം കണ്ടെത്തുന്നത്
C) ഡിസ്റ്റിലറികളിൽ സ്പിരിറ്റ് സൂക്ഷിക്കുന്ന പാത്രങ്ങളുടെ അളവ് കണക്കാക്കുന്നത്
D) ഡിസ്റ്റിലറികളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധത കാണുന്നത്
ഉത്തരം: (C)

5. NDPS നിയമ പ്രകാരം മജിസ്ട്രേറ്റിന്റെയോ ഗസ്റ്റഡ് ഉദ്യോഗസ്ഥന്റെയോ സാന്നിധ്യത്തിൽ അല്ലാതെ, മയക്കുമരുന്ന് കൈവശം സൂക്ഷിച്ചിരുന്ന ഒരാളുടെ ദേഹപരിശോധന നടത്തുകയാണെങ്കിൽ, ദേഹപരിശോധന കഴിഞ്ഞ് എത്ര മണിക്കൂറിനുള്ളിൽ ആയതിന്റെ റിപ്പോർട്ട് ദേഹപരിശോധന നടത്തിയ ഉദ്യോഗസ്ഥൻ തന്റെ തൊട്ടു മുകളിലുള്ള മേലുദ്യോഗസ്ഥന് നൽകണം ?
A) 48 മണിക്കൂർ
B) 72 മണിക്കൂർ
C) 24 മണിക്കൂർ
D) 12 മണിക്കൂർ
ഉത്തരം: (B)

6. അബ്കാരി നിയമ പ്രകാരം ഒരു വ്യക്തിക്ക് എത്ര ലിറ്റർ ചാരായം കൈവശം വയ്ക്കാം?
A) 1.5 eng
B) 3 ലിറ്റർ
C) 3.5 ലിറ്റർ
D) ചാരായം കൈവശം വയ്ക്കുന്നത് കുറ്റകരമാണ്
ഉത്തരം: (D)

7. ഒരാൾ തന്റെ സുഹൃത്തിന്റെ ജന്മദിനത്തിന് അംഗീകൃത മദ്യഷോപ്പിൽ നിന്നും ഒരു കുപ്പി മദ്യം വാങ്ങി സുഹൃത്തിന് സമ്മാനമായി നൽകി. അബ്കാരി നിയമ പ്രകാരം താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന
i. സർക്കാർ അംഗീകൃത മദ്യ ഷോപ്പിൽ നിന്നും മദ്യം വാങ്ങി സമ്മാനമായി നൽകുന്നത് കുറ്റകരമല്ല.
ii. ഏതു മദ്യവും സമ്മാനമായി നൽകാം.
iii. മദ്യം സമ്മാനമായി നല്കാൻ പാടില്ല.
iv. മദ്യം സമ്മാനമായി നൽകിയ ആളുടെ പേരിൽ കേസെടുക്കാം.
A) । മാത്രം
C) iii, iv മാത്രം
B) iii മാത്രം
D) i, ii മാത്രം
ഉത്തരം: (C)

8. കേരളത്തിൽ മദ്യ ഷോപ്പുകൾ അടച്ചിടുന്ന ദിവസം
i. മഹാത്മാഗാന്ധി ജയന്തി ദിനം
ii. ശ്രീ നാരായണഗുരു ജയന്തി ദിനം
iii. ശ്രീ നാരായണഗുരു സമാധി ദിനം
iv. മഹാത്മാഗാന്ധി ചരമ ദിനം
A) മുകളിൽ പറഞ്ഞവയെല്ലാം (i, ii, iii, iv)
B) i, iv മാത്രം
C) ii, iii മാത്രം
D) i, ii മാത്രം
ഉത്തരം: (A)

9. ഡിസ്റ്റിലറികളിൽ സ്പിരിറ്റ് മറ്റു സ്പിരിറ്റുകളുമായി കലർത്തുന്നതിനെ അറിയപ്പെടുന്നത്
A) Compounding (കോമ്പൗണ്ടിങ്)
B) Reducing (റെഡ്യൂസിങ്)
C) Blending (ബ്ലെൻഡിങ്)
D) Fortification (ഫോർട്ടിഫിക്കേഷൻ)
ഉത്തരം: (C)

10. 1953-ലെ വിദേശമദ്യ ചട്ട പ്രകാരം എക്സൈസ് കമ്മീഷണർ അനുവദിക്കുന്ന സ്പെഷ്യൽ ലൈസൻസ് ആയ FL-6 ലൈസൻസ്-ന്റെ നിലവിലെ ലൈസൻസ് ഫീസ് എത്രയാണ് ?
A) 51,500/-രൂപ
B) 50,000/-രൂപ
C) 52,500/-രൂപ
D) 50,500/-രൂപ
ഉത്തരം: (B)

11. കേരളത്തിൽ വിൽപ്പനക്ക് അനുവദനീയമായ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമായ “ജിൻ” എന്ന മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോളിന്റെ വീര്യം എത്രയാണ്?
A) 35 UP
B) 25 UP
C) 30 UP
D) 42 UP
ഉത്തരം: (A)

12. കേരളത്തിലെ മറ്റ് വിദേശ മദ്യ ലൈസൻസികൾക്ക് വിദേശ മദ്യം മൊത്തവിൽപ്പന (ഹോൾസെയിൽ) നടത്തുന്നതിനായി അനുവദിക്കുന്ന ലൈസെൻസ് ഏതാണ് ?
A) FL-3-ലൈസെൻസ്
C) FL-11-ലൈസെൻസ്
B) FL-1-ലൈസെൻസ്
D) FL-9-ലൈസെൻസ്
ഉത്തരം: (D)

13. COTPA ആക്ടിലെ ഏതു വകുപ്പ് പ്രകാരമാണ് പൊതു സ്ഥലങ്ങളിൽ പുകവലിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത് ?
A) വകുപ്പ് 6
C) വകുപ്പ് 4
B) വകുപ്പ് 7
D) വകുപ്പ് 22
ഉത്തരം: (C)

14. COTPA ആക്ട് പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർദ്ദിഷ്ട ദൂരപരിധിക്കുള്ളിൽ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചിട്ടുണ്ട്. അപ്രകാരമുള്ള ദൂരപരിധി എത്രയാണ് ?
A) 100 യാർഡ്
C) 90 മീറ്റർ
B) 100 മീറ്റർ
D) 100 അടി 
ഉത്തരം: (A)

15. ഇന്ത്യയിൽ പുകയില ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി
എത്രയാണ് ?
A) 21 വയസ്
C) 16 വയസ്
B) 23 വയസ്
D) 18 വയസ്
ഉത്തരം: (D)

16. കേരള സംസ്ഥാന സർക്കാർ രൂപീകരിച്ച ലഹരി വർജ്ജന മിഷൻ ആയ വിമുക്തി മിഷന്റെ ഗവേണിംഗ് ബോഡിയുടെ ചെയർമാൻ ആരാണ് ?
A) മുഖ്യമന്ത്രി
C) എക്സൈസ് കമ്മിഷണർ
B) എക്സൈസ് വകുപ്പ് മന്ത്രി
D) നികുതി വകുപ്പ് സെക്രട്ടറി
ഉത്തരം: (A)

17. വിമുക്തി മിഷന്റെ സൗജന്യ കൗൺസിലിംഗിനായി ഏർപ്പെടുത്തിയിട്ടുള്ള
ടോൾഫ്രീ നമ്പർ ഏതാണ് ?
A) 12305
B) 18005
C) 14405
D) 14005
ഉത്തരം: (C)

18. കേരള സംസ്ഥാന സർക്കാർ ലഹരി വർജ്ജന മിഷൻ ആയ വിമുക്തി രൂപീകരിച്ചത് ഏത് വർഷം ?
A) 2021
B) 2016
C) 2011
D) 2000
ഉത്തരം: (B)

19. 2000-ലെ വിവര സാങ്കേതിക നിയമം പ്രകാരം ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അയാളുടെ സ്വകാര്യ മേഖലയുടെ ചിത്രം മന:പൂർവ്വമോ ബോധപൂർവ്വമോ പകർത്തുകയോ, പ്രസിദ്ധീകരിക്കുകയോ, പ്രക്ഷേപണം ചെയ്യുകയോ ചെയ്താൽ ലഭിക്കാവുന്ന ശിക്ഷ ഏത് ?
A) മൂന്നു വർഷം വരെ തടവോ രണ്ടു ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ 
B) ഏഴു വർഷം വരെ തടവോ അഞ്ചു ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ C)രണ്ടു വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ 
D) മുകളിൽ പറഞ്ഞിരിക്കുന്നത് ഒന്നുമല്ല
ഉത്തരം: (A)

20. 2000-ലെ വിവര സാങ്കേതിക നിയമം പ്രകാരം ഒരാൾ മറ്റേതെങ്കിലും വ്യക്തിയുടെ ഇലക്ട്രോണിക് ഒപ്പ്, പാസ്‌വേഡ് അല്ലെങ്കിൽ മറ്റേതെങ്കിലും അനന്യമായ തിരിച്ചറിയൽ സവിശേഷത വഞ്ചന പരമായോ സത്യസന്ധതയില്ലാതെയോ ഉപയോഗിക്കുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷ ഏത് ?
A) അഞ്ചു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും
B) രണ്ടു വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും 
C) മൂന്നു വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും 
D) ഒരു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും
ഉത്തരം: (C)

21.പൊതുസ്ഥലത്ത് വെച്ച് മദ്യപിക്കുന്നത് അബ്കാരി നിയമപ്രകാരം കുറ്റകരമാണ്. മേൽ നിയമത്തിലെ നിർവചനപ്രകാരം പൊതുസ്ഥലത്തിൽ ഉൾപ്പെടാത്തത് ഏതാണ്?
(A) പോലീസ് സ്റ്റേഷൻ
(B) റസ്റ്റ് ഹൗസിലെ താമസത്തിനുപയോഗിക്കുന്ന സ്വകാര്യമുറി
(C) ചരക്കുവാഹനം
(D) റസ്റ്റോറന്റിലെ ഡൈനിംഗ് റൂം
ഉത്തരം: (B)

22. അബ്കാരി നിയമപ്രകാരം "ട്രാൻസിറ്റ്' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് :
(A) ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മദ്യം കടത്തിക്കൊണ്ടുപോകൽ
(B) കേരളത്തിനകത്ത് ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മദ്യം കടത്തിക്കൊണ്ടു പോകൽ
(C) കേരളത്തിന്റെ അധികാരപരിധിയിലൂടെ ഒരു സംസ്ഥാനത്തുനിന്ന് സംസ്ഥാനത്തിന്റെ മറ്റൊരു ഭാഗത്തേക്ക് മദ്യം കടത്തുന്നത്
(D) കേരളത്തിന്റെ അധികാരപരിധിയിലൂടെ ഒരു സംസ്ഥാനത്തുനിന്ന് സംസ്ഥാനത്തിന്റെ മറ്റൊരു ഭാഗത്തേക്കോ മറ്റൊരു സംസ്ഥാനത്തേക്കോ കടത്തുന്നത്
ഉത്തരം: (D)

23. ഒരാൾക്ക് അബ്കാരി നിയമമനുസരിച്ച് കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് :
(A) 1.5 ലിറ്റർ
(B) 3 ലിറ്റർ
(C) 15 ലിറ്റർ
(D) 3.5 ലിറ്റർ
ഉത്തരം: (C)

24. ഒരു വ്യക്തിക്ക് മദ്യം വാങ്ങാനും ഉപയോഗിക്കുവാനും നിഷ്കർഷിച്ച ഏറ്റവും കുറഞ്ഞ
പ്രായം :
(A) 23 വയസ്സ് 
(B) 18 വയസ്സ്
(C) 21 വയസ്സ്
(D) 16 വയസ്സ്
ഉത്തരം: (A)

25. എൻ.ഡി.പി.എസ്. നിയമവുമായി ബന്ധപ്പെട്ട് താഴെ പരാമർശിക്കുന്ന ഏതൊക്കെ പ്രസ്താവനകളാണ് ശരിയെന്നു വ്യക്തമാക്കുക:
മയക്കുമരുന്ന് നിരോധന നിയമനിർമ്മാണം 1985 (എൻ.ഡി.പി.എസ്. ആക്ട്) ന്റെ ഉദ്ദേശ്യം
(i) മയക്കുമരുന്നുമായി ബന്ധപ്പെട്ട നിയമം ഏകീകരിക്കുവാനും ഭേദഗതി വരുത്തുവാനും 
(ii) മയക്കുമരുന്നുകൾ, ലഹരിപദാർത്ഥം എന്നിവയുടെ കടത്തുവഴി നേടിയ സ്വത്ത് കണ്ടുകെട്ടുന്നതിന്
(iii) സംസ്ഥാനങ്ങൾക്ക് മയക്കുമരുന്ന് നിരോധനത്തിന് അധികാരം നൽകുന്നതിന് 
(iv) മയക്കുമരുന്നുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉടമ്പടിയിലെ വ്യവസ്ഥകൾ നടപ്പിൽ വരുത്തുവാനായി
(A) (i) ഉം (iii) ഉം മാത്രം
(B) (i) ഉം (ii) ഉം (iv) ഉം മാത്രം
(C) മുകളിൽ പരാമർശിച്ചത് എല്ലാം (i), (ii), (iii), (iv))
(D) (iv) മാത്രം
ഉത്തരം: (B)

26. സൈക്കോട്രോപിക് സബ്സ്റ്റൻസ് അഥവാ മാദകവസ്തുക്കൾ എന്നത് :
(A) എൻ.ഡി.പി.എസ്സ്. നിയമത്തിന്റെ ഷെഡ്യൂൾ പ്രകാരം ലഹരി വസ്തുക്കൾ (മാദക വസ്തുക്കൾ) ടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള പദാർത്ഥങ്ങൾ
(B) എല്ലാവിധ നിർമ്മിത മരുന്നുകളും ഉൾപ്പെട്ടത്
(C) കൊക്കോ ചെടി, കറുപ്പ് ചെടി, കഞ്ചാവ് ചെടി എന്നിവയിൽ നിന്നും വേർതിരിച്ചെടുക്കുന്ന വസ്തുക്കൾ
(D) ഇതൊന്നുമല്ല
ഉത്തരം: (A)

27. കേരള ഡിസ്റ്റിലറി ആന്റ് വെയർഹൗസ് റൂൾ പ്രകാരം ഡിസ്റ്റിലറികളിലെ സ്പിരിറ്റ് സൂക്ഷിപ്പു മുറി ഉൾപ്പെടെയുള്ള മർമ്മപ്രധാന കേന്ദ്രങ്ങൾ പൂട്ടി സൂക്ഷിക്കുന്നതിലേക്കുള്ള 'അബ്കാരി ലോക്ക്' നൽകുവാൻ ചട്ടപ്രകാരം അധികാരപ്പെടുത്തപ്പെട്ട ഓഫീസ് :
(A) ഡിസ്റ്റിലറി ഓഫീസറുടെ ഓഫീസ്
(B) കമ്മീഷണറുടെ ഓഫീസ്
(C) സ്റ്റേഷനറി ഡയറക്ടറുടെ ഓഫീസ്
(D) ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസ്
ഉത്തരം: (B)

28. കേരള ഡിസ്റ്റിലറി ആന്റ് വെയർഹൗസ് റൂൾ പ്രകാരം ഇ.എൻ.എ. (എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ) ഇറക്കുമതി ചെയ്യുന്നതിലേക്ക് യാത്രാമദ്ധ്യേയുള്ള നിയമാനുസൃത നഷ്ടം (wastage) ചട്ടപ്രകാരം അനുവദനീയമായത് എത്രയാണ് എന്നതുമായി ബന്ധപ്പെട്ട് താഴെ പരാമർശിക്കുന്ന ഏതൊക്കെ പ്രസ്താവനകളാണ് ശരിയെന്ന് വ്യക്തമാക്കുക :
(i) ഓരോ 400 കിലോമീറ്റർ ദൂരത്തിനും 1% വീതം
(ii) ഓരോ 500 കിലോമീറ്റർ ദൂരത്തിനും 0.1% വീതം
(iii) ഓരോ 400 കിലോമീറ്റർ ദൂരത്തിനും 0.1% വീതം 
(iv) ആകെ യാത്രയ്ക്ക് പരമാവധി 0.5%
(A) (i) ഉം (iv) ഉം
(C) (ii) ഉം (iv) ഉം
(B) (iv) മാത്രം 
(D) (iii) ഉം (iv) ഉം
ഉത്തരം: (D)

29. കേരള ഡിസ്റ്റിലറി ആന്റ് വെയർഹൗസ് റൂൾ പ്രകാരം "പ്രൂവ്' (prove) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്?
(A) സ്പിരിറ്റിന്റെ വീര്യം അളക്കൽ
(B) ഒരു പാത്രത്തിന്റെയോ കാങ്കിന്റെയോ അളവ് കണ്ടുപിടിക്കുക
(C) സ്പിരിറ്റിൽ എത്ര അളവ് വെള്ളം ചേർത്തിരിക്കുന്നു എന്നത് തിട്ടപ്പെടുത്തുക 
(D) സ്പിരിറ്റിൽ കളർ, ഫ്ലേവർ എന്നിവ എത്രത്തോളം ചേർക്കണമെന്ന് കണ്ടുപിടിക്കൽ
ഉത്തരം: (A)

30. കാലാവധി കഴിഞ്ഞ വിദേശമദ്യ പെർമിറ്റുകൾ വീണ്ടും സാധൂകരിക്കുന്നതിന്, താഴെപ്പറയുന്ന എന്തെല്ലാം നിബന്ധനകളാണ്, പാലിക്കപ്പെടേണ്ടത്?
(i) എക്സൈസ് കമ്മീഷണറിൽ നിന്നും പെർമിറ്റ് സാധൂകരിക്കുന്നതിനുള്ള NOC
വാങ്ങിയിരിക്കണം
(ii) പെർമിറ്റ് കാലാവധി കഴിഞ്ഞു ഒരു മാസത്തിനകം എക്സൈസ് കമ്മീഷണർക്ക് പെർമിറ്റ് നൽകിയ ഓഫീസ് മുഖാന്തരം പെർമിറ്റ് വീണ്ടും സാധൂകരിക്കുന്നതിനുള്ള അപേക്ഷ നൽകിയിരിക്കണം
(iii) പതിനായിരം രൂപ പെർമിറ്റ് സാധൂകരണ ഫീസായി അടച്ചിരിക്കണം
(iv) പെർമിറ്റ് കാലാവധിക്കുള്ളിൽ ഉപയോഗിക്കാതിരുന്നതിന്റെ കാരണങ്ങൾ എക്സൈസ് കമ്മീഷണറെ ബോധ്യപ്പെടുത്തിയിരിക്കണം
(A) (i) & (ii) മാത്രം
(B) (ii) & (iii) മാത്രം
(C) (ii), (iii), (iv) മാത്രം
(D) മുകളിൽ പറഞ്ഞ എല്ലാം
ഉത്തരം: (പി.എസ്.സി ഈ ചോദ്യം ഡിലീറ്റ് ചയ്തു - Question Paper Code: 025/2024)

31. കേരളത്തിൽ വിദേശമദ്യം വിൽപ്പന നടത്തുന്നതിനും വിദേശ മദ്യം ലൈസൻസ് ഒന്നു പ്രകാരം, (FLI) ഏതെല്ലാം സ്ഥാപനങ്ങൾക്കാണ് സർക്കാർ അധികാരം നൽകിയിട്ടുള്ളത്?
(i) കേരളാ സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്ചറിങ് & മാർക്കറ്റിംഗ്) കോർപ്പറേഷൻ ലിമിറ്റഡ് 
(ii) കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ലിമിറ്റഡ്
(iii) കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്
(iv) കേരളാ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ
(A) (i) & (ii)
(B) (i), (ii) & (iii)
(C) (i), (ii), (iii), (iv)
(D) മേൽപ്പറഞ്ഞ ഒന്നും അല്ല
ഉത്തരം: (B)

32. താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്?
(i) 15.5% v/v വരെ ഈതൈൽ ആൽക്കഹോൾ അടങ്ങിയ വൈൻ കേരളത്തിൽ വിൽപ്പന നടത്താവുന്നതാണ്
(ii) 35° UP ജീൻ വിദേശമദ്യം കേരളത്തിൽ വിൽപ്പന നടത്താവുന്നതാണ്
(iii) FL4A, ക്ലബ് ലൈസൻസ് അനുവദിക്കുന്നതിന് 200 മീറ്റർ ദൂരപരിധി നിയമം
പാലിച്ചിരിക്കണം
(iv) പബ്ബ് ബിയർ വില്പനയ്ക്കുള്ള ലൈസൻസ് സർക്കാർ നിലവിൽ അനുവദിക്കുന്നത്
KTDC യ്ക്ക് മാത്രമാണ്
(A) (i) & (ii)
(B) (ii) & (iii) 
(C) (iii) & (iv)
(D) (i) & (iv)
ഉത്തരം: (C)

33. കോട്പാ നിയമം 2003 പ്രകാരം, താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ
ഏതെല്ലാമാണ്?
(i) 18 വയസ്സിനു താഴെ പ്രായമുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുവാൻ പാടുള്ളതല്ല
(ii) പൊതുജനങ്ങൾ ഒത്തുകൂടുന്ന പൊതുസ്ഥലങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുവാൻ പാടുള്ളതല്ല
(iii) വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാരയ്ക്ക് അകത്തു വരുന്ന പ്രദേശങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുവാൻ പാടുള്ളതല്ല
(iv) പുകവലി നിരോധിത മേഖല എന്നു വിജ്ഞാപനം ചെയ്ത സ്ഥലങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുവാൻ പാടുള്ളതല്ല
(A) (i) & (ii)
(B) (ii) & (iii)
(C) (iii) & (iv)
(D) (ii) & (iv)
ഉത്തരം: (D)

34. കോട്പാ 2003 ന്റെ പ്രധാന ലക്ഷ്യങ്ങളിൽ, താഴെപ്പറയുന്നവയിൽ ശരിയായ
പ്രസ്താവനകൾ ഏതെല്ലാം?
(i) വിദ്യാർത്ഥികളെ പുകയില ഉപയോഗത്തിൽ നിന്നും പിന്തിരിപ്പിക്കുക
(ii) യുവജനങ്ങളെ പുകയില ഉപയോഗത്തിൽ നിന്നും പിന്തിരിപ്പിക്കുക
(iii) ഗർഭിണികളായ സ്ത്രീകളെയും ചെറിയ കുട്ടികളെയും പുകവലിയുടെ ദൂഷ്യത്തിൽ നിന്നും പിന്തിരിപ്പിക്കുക
(iv) നേരിട്ടും, അല്ലാതെയുമുള്ള എല്ലാ പുകയില ഉപയോഗങ്ങളെയും നിരുത്സാഹപ്പെടുത്തുക
(A) (i) & (ii)
(B) (ii) & (iii)
(C) (i), (ii), (iii)
(D) (i), (ii), (iii) & (iv)
ഉത്തരം: (D)

35. കോട്പാ ആക്ട് 2003 പ്രകാരം, താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
(i) പുകയില ഉൽപ്പന്നങ്ങളുടെ പായ്ക്കറ്റിൽ മുന്നറിയിപ്പ് പരസ്യം ഇംഗ്ലീഷ് ഭാഷയിൽ എഴുതിയിരിക്കണം
(ii) പുകയില ഉൽപ്പന്നങ്ങളുടെ പായ്ക്കറ്റിൽ രേഖപ്പെടുത്തുന്ന, മുന്നറിയിപ്പ് പരസ്യം, ഉപഭോക്താക്കൾക്ക് വ്യക്തമായി, കാണുന്ന തരത്തിൽ ആയിരിക്കണം
(iii) പുകയില ഉൽപ്പന്നങ്ങളുടെ പായ്ക്കറ്റിൽ രേഖപ്പെടുത്തുന്ന, മുന്നറിയിപ്പ് പരസ്യം, വായിക്കാൻ തക്ക വലുപ്പത്തിലുള്ളവ ആയിരിക്കണം
(iv) എല്ലാ സിഗരറ്റ് പായ്ക്കറ്റുകളിലും ഉപഭോക്താക്കൾ കാണത്തക്ക വിധത്തിൽ മുന്നറിയിപ്പ് പരസ്യം രേഖപ്പെടുത്തിയിരിക്കണം
(A) (i) & (ii)
(B) (i), (ii) & (iii)
(C) (ii), (iii) & (iv)
(D) (i), (ii), (iii) & (iv)
ഉത്തരം: (C)

36. വിമുക്തി മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടു താഴെ പറയുന്ന പ്രസ്താവനകളിൽ, ശരിയായത് ഏതെല്ലാം?
(i) 2016 നവംബർ 20 നാണ് വിമുക്തി പദ്ധതി കേരളാ മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തത്
(ii) വിമുക്തി പദ്ധതിയുടെ സംസ്ഥാനതല ചെയർമാൻ മുഖ്യമന്ത്രിയാണ്
(iii) സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും വിമുക്തി പദ്ധതിയിൽ അനുവദനീയമാണ്
(iv) “നാളത്തെ കേരളം ലഹരിമുക്ത നവകേരളം” എന്നതാണ് വിമുക്തി പദ്ധതിയുടെ ലക്ഷ്യം
(A) (i) & (ii)
(B) (i), (ii), (iii)
(ii), (iii), (iv)
(D) (i), (ii), (iii) & (iv)
ഉത്തരം: (B)

37. വിമുക്തി മിഷൻ ബോധവൽക്കരണ പദ്ധതിയുടെ ലക്ഷ്യങ്ങൾ താഴെപ്പറയുന്നവയിൽ എന്തെല്ലാമാണ്?
(i) സമൂഹത്തിന്റെ സമസ്ത മേഖലകളിലും വ്യാപരിക്കുന്ന വിപത്തായി മാറിയിട്ടുള്ള മദ്യം, മയക്കുമരുന്ന്, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം കുറച്ചു കൊണ്ട് വരുക 
(ii) നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണം, കടത്തൽ എന്നിവയുടെ ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യുക
(iii) ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ ബോധ്യപ്പെടുത്തി വ്യാപക ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്
(iv) സമ്പൂർണ്ണ മദ്യ നിരോധനം സംസ്ഥാനത്ത് നടപ്പിലാക്കുക എന്നതാണ് വിമുക്തി മിഷന്റെ മറ്റൊരു പ്രധാന ലക്ഷ്യം
(A) (i) & (ii)
(B) (ii), (iii)
(C) (i), (ii), (iii)
(D) (i), (ii), (iii) & (iv)
ഉത്തരം: (C)

38. വിമുക്തി ജില്ലാതല എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ താഴെ പറയുന്നവരിൽ ആരെല്ലാം
അംഗങ്ങളാണ്?
(i) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
(ii) ജില്ലാ കളക്ടർ
(iii) ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ
(iv) വിമുക്തി മാനേജർ
(A) (i), (ii)
(B) (ii), (iii)
(C) (i), (ii), (iii)
(D) (i), (ii), (iii), (iv)
ഉത്തരം: (C)

39. കമ്പ്യൂട്ടർ വൈറസുമായി ബന്ധപ്പെട്ട 2000-ലെ വിവരസാങ്കേതിക നിയമത്തിന്റെ വ്യവസ്ഥ :
(A) വകുപ്പ് 43
(B) വകുപ്പ് 66
(C) രണ്ടും (A) & (B)
(D) മുകളിൽ പറഞ്ഞവ ഒന്നുമല്ല
ഉത്തരം: (C)

40. വിവര സാങ്കേതിക നിയമം, 2000 പ്രകാരം കുട്ടികളുടെ അശ്ലീല സാഹിത്യം കുറ്റകൃത്യമായി കണക്കാക്കുന്നതിന്, കുട്ടിയുടെ പ്രായം :
(A) 18 വയസ്സിൽ താഴെ 
(B)16 വയസ്സിൽ താഴെ 
(C) 12 വയസ്സിൽ താഴെ
(D) 14 വയസ്സിൽ താഴെ
ഉത്തരം: (A)

41. കേരളത്തിൽ മദ്യപിക്കുന്നവർക്കും മദ്യം വാങ്ങുന്നവർക്കും നിയമപ്രകാരം ഉണ്ടായിരിക്കേണ്ട കുറഞ്ഞ പ്രായം.
A) 18 വയസ്സ്
B) 21 വയസ്സ്
C) 23 വയസ്സ്
D) 25 വയസ്സ് 
ഉത്തരം: (C)

42. താഴെ കാണുന്ന പ്രസ്താവനകളെ കുറിച്ച് നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ ശരി ഏത് ?
i) ജനുവരി 30 ന് കേരളത്തിൽ എല്ലാ മദ്യശാലകളും അടഞ്ഞ് കിടക്കണം. 
ii) ലോകാരോഗ്യദിനമായ ഏപ്രിൽ 7ന് കേരളത്തിൽ എല്ലാ മദ്യശാലകളും
അടഞ്ഞ് കിടക്കണം.
iii) അന്താരാഷ്ട്ര ലഹരി വിരുദ്ധദിനമായ ജൂൺ 26 ന് കേരളത്തിൽ എല്ലാ മദ്യശാലകളും അടഞ്ഞ് കിടക്കണം.
iv) ദു:ഖവെള്ളി ദിനത്തിൽ കേരളത്തിൽ എല്ലാ മദ്യശാലകളും അടഞ്ഞ് കിടക്കണം.
A) (i), (iii), (iv) എന്നിവ മാത്രം ശരി 
B) (i), (iii) എന്നിവ മാത്രം ശരി 
C) (iv) ഒഴികെ മറ്റെല്ലാം ശരി
D) (i) മുതൽ (iv) വരെ എല്ലാം ശരി
ഉത്തരം: (A)

43. 
പട്ടികയിലെ മദ്യ ഇനങ്ങളുടെ അളവ് സംബന്ധിച്ച് ചുവടെ കാണുന്ന
ഓപ്ഷനുകളിൽ ശരി ഏതാണ് ?
A) (ii), (iii) മാത്രം ശരി
B) (ii), (v), (vi) മാത്രം ശരി 
C) (i), (iii), (iv) മാത്രം ശരി
D) (i) മുതൽ (vi) വരെ എല്ലാം ശരി
ഉത്തരം: (A)

44. കേരളത്തിൽ ചാരായം നിർമ്മിക്കുന്നതും വിൽപനയും മറ്റും 10 വർഷം വരെ തടവും 1 ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കുന്ന് കുറ്റങ്ങൾ ആയി നിയമം പ്രാബല്യത്തിൽ വന്ന വർഷം.
A) 1995
B) 2001
C) 1996
D) 1997
ഉത്തരം: (D)

45. എൻ. ഡി. പി. എസ്. ആക്ട് 1985 ബാധകമായ പ്രദേശം/പ്രദേശങ്ങൾ. 
A) കേരളം മാത്രം
B) ഇന്ത്യയിലെ മുഴുവൻ പ്രദേശങ്ങൾ
C) ജമ്മു ആന്റ് കാശ്മീർ ഒഴികെയുള്ള ഇന്ത്യയിലെ മറ്റ് പ്രദേശങ്ങൾ
D) ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ആയ ത്രിപുര, നാഗാലാന്റ്, ആസാം എന്നിവയും ജമ്മു ആന്റ് കാശ്മീർ പ്രദേശങ്ങളും ഒഴികെയുള്ള പ്രദേശങ്ങൾ
ഉത്തരം: (B)

46. രണ്ട് കഞ്ചാവ് ചെടികൾ നട്ട് വളർത്തിയാൽ എൻ. ഡി. പി. എസ്. ആക്ട്, 1985
പ്രകാരം ലഭിക്കാവുന്ന ശിക്ഷ.
A) രണ്ട് വർഷം വരെ തടവും 25,000/- രൂപ വരെ പിഴയും
B) ഒരു വർഷം വരെ തടവും 10,000/- രൂപ വരെ പിഴയും 
C) 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും 
D) ആറ് മാസം വരെ തടവും 5,000/- രൂപ വരെ പിഴയും 
ഉത്തരം: (C)

47. മീതൈൽ ആൽക്കഹോളിന്റെ കെമിക്കൽ ഫോർമുല.
A) C₂H₅OH 
B) CH
C) C₁₂H₂₂O₁₁
D) CH₃OH
ഉത്തരം: (D)

48. കേരളത്തിൽ അനുമതിയുള്ള 50 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം എത്ര
"പ്രൂഫ് ലിറ്റർ' ആണ് ?
A) 87.5
B) 37.5
C) 40
D) 21.43
ഉത്തരം: (B)

49. ഡിസ്റ്റിലറി ആന്റ് വെയർഹൗസ് ചട്ടങ്ങൾ പ്രകാരം "ആബ്സല്യൂട്ട് ആൽക്കഹോൾ' എന്നാൽ എന്ത് ?
A) 5% വെള്ളം അടങ്ങിയ ഈതൈൽ ആൽക്കഹോൾ
B) 95% ഈതൈൽ ആൽക്കഹോളും 3% മീതൈൽ ആൽക്കഹോളും 2% വെള്ളവും അടങ്ങിയത്
C) 99.5% ഈതൈൽ ആൽക്കഹോളും 0.5% വെള്ളവും അടങ്ങിയത്
D) 95% ഈതൈൽ ആൽക്കഹോളും 5% മീതൈൽ ആൽക്കഹോളും അടങ്ങിയത്
ഉത്തരം: (C)

50. കേരളത്തിലെ വിദേശ മദ്യഷോപ്പുകളുടെ പ്രവർത്തനത്തെ സംബന്ധിച്ച് താഴെ പറയുന്ന ഏത് പ്രസ്താവനയാണ് ശരിയല്ലാത്തത് ?
i) ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിവസം വിദേശ മദ്യഷോപ്പുകൾ തുറന്നു പ്രവർത്തിക്കാം.
ii) ശ്രീനാരായണ ഗുരുദേവൻ ജനിച്ച ദിവസം വിദേശ മദ്യഷോപ്പുകൾ തുറന്നു പ്രവർത്തിക്കുവാൻ പാടില്ല.
iii) മഹാത്മാ ഗാന്ധി ജനിച്ച ദിവസം വിദേശ മദ്യഷോപ്പുകൾ തുറന്നു പ്രവർത്തിക്കാം.
A) (iii & ii) മാത്രം
B) (i & iii) മാത്രം
C) (i & ii) മാത്രം
D) മുകളിൽ പറഞ്ഞിരിക്കുന്നതെല്ലാം (i, ii & iii)
ഉത്തരം: (B)

51. കേരള സർക്കാർ നികുതി വകുപ്പ് അംഗീകരിച്ച ടൂറിസം സെന്ററുകളിൽ പ്രവർത്തിക്കുന്ന FL3 ലൈസൻസ് സ്ഥാപനങ്ങളുടെ പ്രവർത്തന സമയം.
A) രാവിലെ 10 മണി മുതൽ അർദ്ധരാത്രി 12 മണി വരെ
B) രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ
C) രാവിലെ 10 മണി മുതൽ രാത്രി 11 മണി വരെ
D) രാവിലെ 11 മണി മുതൽ രാത്രി 11 മണി വരെ
ഉത്തരം: (A)

52. FL1 വിദേശ മദ്യവിൽപന സ്ഥാപനത്തിൽ നിന്നും ഒരാൾക്ക് ഒരു സമയം വില കൊടുത്തു വാങ്ങാവുന്ന വിദേശ മദ്യത്തിന്റെ കുറഞ്ഞ അളവ്.
A) 325 ml
B) 500 ml
C) 120 ml
D) 180 ml
ഉത്തരം: (D)

53. താഴെ പറയുന്നതിൽ ഏത് പ്രസ്താവനയാണ് COTPA നിയമപ്രകാരം ശരിയായിട്ടുള്ളത് ? 
i) വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിനുള്ളിൽ പുകയില ഉത്പന്നം വിൽപന നടത്തുവാൻ പാടില്ല.
ii) 18 വയസ്സു തികയാത്ത ഒരാൾക്കും പുകയില ഉത്പന്നങ്ങൾ വിൽക്കരുത്. 
iii) പുകയില ഉത്പന്നങ്ങളുടെ പരസ്യം നൽകുവാനോ പ്രസിദ്ധീകരിക്കുവാനോ പാടില്ല.
A) (ii & i) മാത്രം
B) (i & iii) മാത്രം
C) (ii & iii) മാത്രം
D) മുകളിൽ പറഞ്ഞിരിക്കുന്നത് എല്ലാം (i, ii & iii)
ഉത്തരം: (C)

54. COTPA നിയമപ്രകാരം എത്ര മുറികളുള്ള ഒരു ഹോട്ടലിൽ ആണ് "smoking area' പ്രത്യേകം സജ്ജീകരിക്കേണ്ടത് ?
A) 20
B) 30
C) 10
D) 25
ഉത്തരം: (B)

55. സിഗററ്റ് ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന ദൂഷ്യഫലങ്ങൾ കാണിക്കുന്ന മുന്നറിയിപ്പ് ചിത്രങ്ങൾ ഒരു സിഗററ്റ് കവറിന്റെ പുറത്തുള്ള സ്ഥലത്തിന്റെ എത്ര ശതമാനം ഭാഗത്ത് പ്രദർശിപ്പിച്ചിരിക്കണം ?
A) 60%
B) 85%
C) 25%
D) 50%
ഉത്തരം: (B)

56. കേരളത്തിൽ മദ്യ വർജ്ജനത്തിന് ഊന്നൽ നൽകിയും മയക്കുമരുന്നുകളുടെ ഉപഭോഗം പൂർണ്ണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ട് സർക്കാർ രൂപീകരിച്ച
ലഹരി വർജ്ജന മിഷൻ
A) കൂട്ട്
B) ഉണർവ്
C) വിമുക്തി
D) ശ്രദ്ധ
ഉത്തരം: (C)

57. ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ 2021-ലെ ലഹരി വിരുദ്ധദിന സന്ദേശം ഏതാണ് ?
A) മികച്ച പരിചരണത്തിന് മികച്ച അറിവ്
B) ലഹരിക്കെതിരെ ഉറച്ച് നിൽക്കാം
C) ലഹരി രഹിത ജീവിതം നിത്യഹരിത ജീവിതം
D) ജീവിതമാകണം ലഹരി; ജീവിതവിജയമാകണം ലക്ഷ്യം
ഉത്തരം: (പി.എസ്.സി ഈ ചോദ്യം ഡിലീറ്റ് ചയ്തു - Question Paper Code: 041/2023)

58. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 47 മായി ബന്ധപ്പെട്ട് താഴെ പറയുന്നതിൽ ഏതാണ് ശരിയായ പ്രസ്താവന ?
i) ആരോഗ്യത്തിന് ഹാനികരമാകുന്ന ലഹരി പാനീയങ്ങളുടെയും മരുന്നുകളുടെയും ഉപയോഗം സർക്കാറിന് നിരോധിക്കാൻ സാധിക്കും.
ii) ആരോഗ്യത്തിന്ഹാനികരമാകുന്ന ലഹരി പാനീയങ്ങളുടെയും മരുന്നുകളുടെയും ഉപയോഗം സർക്കാറിന് നിരോധിക്കാൻ സാധിക്കുകയില്ല.
iii) മദ്യ നിരോധനം ഏർപ്പെടുത്താൻ സർക്കാറിന് സാധിക്കും.
A) (iii & ii) മാത്രം
B) മുകളിൽ പറഞ്ഞിരിക്കുന്നതെല്ലാം (i, ii, iii)
C) (i & ii) മാത്രം
D) (i & iii) മാത്രം
ഉത്തരം: (D)

59. ഐ. ടി. ആക്ട് 2000 സെക്ഷൻ 43 A പ്രകാരം, താഴെ പറയുന്നവയിൽ ആരാണ് നഷ്ടപരിഹാരം കൊടുക്കാൻ ബാദ്ധ്യസ്ഥൻ ?
i) കമ്പനി
ii) പാർട്ട്ണർഷിപ്പ് സ്ഥാപനം
iii) വ്യക്തി
A) (i & ii) മാത്രം
B) (i & iii) മാത്രം
C) (ii & iii) മാത്രം
D) (i, ii & iii)
ഉത്തരം: (D)

60. ഒരു വ്യക്തി ഐ. ടി. ആക്ട് 2000 സെക്ഷൻ 43 ൽ പറഞ്ഞിരിക്കുന്ന കുറ്റങ്ങൾ സത്യസന്ധതയില്ലാതെയോ വഞ്ചനാപരമായോ ചെയ്യുകയാണെങ്കിൽ ലഭിയ്ക്കാവുന്ന പരമാവധി ശിക്ഷ എത്രയാണ് ?
A) ഒരു വർഷം തടവും ഒരു ലക്ഷം പിഴയും
B) രണ്ടു വർഷം തടവും മൂന്നു ലക്ഷം പിഴയും 
C) മൂന്നു വർഷം തടവും അഞ്ചു ലക്ഷം പിഴയും 
D) മുകളിൽ പറഞ്ഞതൊന്നുമല്ല
ഉത്തരം: (D)

61. അബ്കാരി നിയമത്തിലെ ഏതു വകുപ്പ് പ്രകാരമാണ് കുറ്റകരമായ ഗൂഡാലോചന കുറ്റകൃത്യമാകുന്നത് ?
A) 55-B
B) 55-C
C) 55-D
D) 55-E
ഉത്തരം: (C)

62. അബ്കാരി നിയമപ്രകാരം എത്ര വയസ്സ് മുതലുള്ളവർക്കാണ് മദ്യം കൈവശം വെക്കുവാനും, ഉപയോഗിക്കുവാനും അനുവാദമുള്ളത് ? 
A) 18 
B) 20
C) 25
D) 23
ഉത്തരം: (D)

63. താഴെ പറയുന്ന ദിവസങ്ങളിൽ ഏതു ദിവസമാണ് അബ്കാരി ആക്ട് പ്രകാരം ഡ്രൈഡേ ആയി വിജ്ഞാപനം ചെയ്തിട്ടുള്ളത് ?
A) ദുഃഖ വെള്ളി
B) ശ്രീകൃഷ്ണ ജയന്തി 
C) അംബേദ്കർ ജയന്തി
D) സ്വാതന്ത്ര്യ ദിനം
ഉത്തരം: (A)

64. താഴെ പറയുന്നതിൽ എക്സൈസ് വകുപ്പിൽ ഏത് ഉദ്യോഗസ്ഥനും അതിനും മുകളിൽ ഉള്ളവർക്കുമാണ് കള്ളുഷാപ്പുകളിൽ പരിശോധന നടത്തുവാൻ അധികാരമുള്ളത് ? 
A) എക്സൈസ് ഇൻസ്പെക്ടർ മുതൽ മുകളിൽ
B) എക്സൈസ് പ്രിവൻറിവ് ഓഫീസർ മുതൽ മുകളിൽ 
C) എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുതൽ മുകളിൽ സിവിൽ എക്സൈസ് ഓഫീസർ മുതൽ മുകളിൽ
ഉത്തരം: (B)

65. NDPS നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് വധ ശിക്ഷ നൽകുന്നത് ? 
A) 30
B) 31-B
C) 34
D) 31 – A
ഉത്തരം: (D)

66. 15 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച് കടത്തികൊണ്ടുവന്ന ഒരു വ്യക്തിയ്ക്കെതിരെ NDPS നിയമത്തിലെ ഏത് വകുപ്പുപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്യുന്നത് ? 
A) 20 (b) (ii) (A) 
B) 20 (b) (ii) (B) 
C) 20 (a) (i) 
D) 20 (b) (ii) (C)
ഉത്തരം: (B)

67. ഇന്ത്യൻ സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷൻ പ്രകാരം റെക്ടിഫൈഡ് സ്പിരിറ്റ് റെക്ടിഫിക്കേഷനിലൂടെയോ, റി-ഡിസ്റ്റിലൈസേഷനിലൂടെയോ വേർതിരിച്ചെടുക്കുമ്പോൾ ലഭിക്കുന്ന സ്പിരിറ്റ് അറിയപ്പെടുന്നത്.
A) ഫെനിടിസ്
B) മാൾട്ട് സ്പിരിറ്റ് 
C) ന്യൂട്രൽ സ്പിരിറ്റ് 
D) പ്രൂഫ് സ്പിരിറ്റ് 
ഉത്തരം: (C)

68. സ്പിരിറ്റ് പാനയോഗ്യമല്ലാതെ ആക്കി മാറ്റുവാൻ താഴെ പറയുന്നതിൽ ഏത് വസ്തുവാണ് ഉപയോഗിക്കുന്നത് ?
A) വോർട്ട്
B) ക്രൂഡ് പിരിഡിൻ 
C) സ്പെന്റ് വാഷ് 
D) ഇവയെല്ലാം 
ഉത്തരം: (B)

69. ഡിസ്റ്റിലറികളിൽ മദ്യ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന മോളാസിസുകൾ കടത്തിവിടുന്ന പൈപ്പുകളുടെ നിറം.
A) പച്ച 
B) നീല
C) മഞ്ഞ
D) വെള്ള
ഉത്തരം: (B)

70. താഴെപ്പറയുന്നവയിൽ കേരളത്തിലെ മദ്യവില്പന അനുവദിച്ചുകൊണ്ടുള്ള വിവിധ ലൈസൻസുകൾ സംബന്ധിച്ച് ശരിയേത് ? 
A) FL₄A – ക്ലബ്ബ് ലൈസൻസ്
FL₆ - സ്പെഷ്യൽ ലൈസൻസ്
FL - ബിയർ/വൈൻ പാർലർ ലൈസൻസ്
FL₁₁ - വിദേശമദ്യ മൊത്ത വില്പന ലൈസൻസ് 

B) FL₄A – സ്പെഷ്യൽ ലൈസൻസ്
FL₆ - ക്ലബ്ബ് ലൈസൻസ്
FL - ബിയർ/വൈൻ പാർലർ ലൈസൻസ്
FL₁₁ - വിദേശമദ്യ മൊത്ത വില്പന ലൈസൻസ് 

C) FL₄A – ക്ലബ്ബ് ലൈസൻസ്
FL₆ - സ്പെഷ്യൽ ലൈസൻസ്
FL - വിദേശമദ്യ മൊത്ത വില്പന ലൈസൻസ് 
FL₁₁ - ബിയർ/വൈൻ പാർലർ ലൈസൻസ്

D) FL₄A – വിദേശമദ്യ മൊത്ത വില്പന ലൈസൻസ് 
FL₆ - ക്ലബ്ബ് ലൈസൻസ്
FL - സ്പെഷ്യൽ ലൈസൻസ്
FL₁₁ - ബിയർ/വൈൻ പാർലർ ലൈസൻസ്
ഉത്തരം: (C)

71. കേരളത്തിൽ വിദേശമദ്യ ചില്ലറ വില്പനശാല സ്ഥാപിക്കുന്നതിന് സ്കൂൾ/കോളേജുകളിൽ നിന്നും വേണ്ട കുറഞ്ഞ ദൂര പരിധി.
A) 50 meter
B) 100 meter
C) 200 meter
D) 400 meter
ഉത്തരം: (C)

72. താഴെപ്പറയുന്നവയിൽ നിയമം മൂലം കേരളത്തിൽ മദ്യവില്പന നിരോധിച്ചിട്ടില്ലാത്ത ദിവസമേത് ?
A) ഒക്ടോബർ 2 
B) ജനുവരി 30
C) ജൂൺ 26
D) ആഗസ്റ്റ് 15 
ഉത്തരം: (D)

73. പൊതുസ്ഥലത്തെ പുകവലി നിരോധിച്ചിരിക്കുന്നത് COTPA ആക്ടിലെ ഏത് വകുപ്പ് പ്രകാരം ?
A) 5
B) 6
C) 4
D) 7
ഉത്തരം: (C)

74. സ്കൂൾ പരിസരത്ത് 100 യാർഡ് ചുറ്റളവിൽ പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയാൽ COTPA ആക്ട് പ്രകാരം ചുമത്താവുന്ന കൂടിയ പിഴ.
A) 500 രൂപ
B) 1,000 രൂപ 
C) 200 രൂപ
D) ഇവയൊന്നുമല്ല
ഉത്തരം: (C)

75. ഇന്ത്യയിൽ വില്പന നടത്തുന്ന പുകയില ഉത്പന്ന പാക്കറ്റിൽ എത്ര ശതമാനം സ്ഥലത്ത് പുകയില ഉത്പന്നം ഉപയോഗിച്ചാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുക്കളെക്കുറിച്ച് മുന്നറിയിപ്പ് ഉണ്ടാകണം ?
A) 85%
B) 70%
C) 65%
D) 50%
ഉത്തരം: (A)

76. ആരോഗ്യത്തിന് ഹാനികരമാകുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് നടപടികൾ സ്വീകരിക്കുവാൻ ഭരണഘടനയുടെ എത്രാമത്തെ അനുഛേദത്തിലാണ് (ആർട്ടിക്കിൾ) നിർദ്ദേശിച്ചിരിക്കുന്നത് ?
A) ആർട്ടിക്കിൾ - 51
B) ആർട്ടിക്കിൾ - 49
C) ആർട്ടിക്കിൾ - 47
D) ആർട്ടിക്കിൾ - 48
ഉത്തരം: (C)

77. ലഹരി വിരുദ്ധ കാമ്പയിൻ “വിമുക്തി'' മിഷന്റെ ഗവേർണിങ്ങ് ബോഡി ചെയർമാൻ
A) മുഖ്യമന്ത്രി
B) ഗവർണർ 
C) എക്സൈസ് വകുപ്പ് മന്ത്രി
D) ചീഫ് സെക്രട്ടറി
ഉത്തരം: (A)

78. കേരളത്തിൽ മദ്യ ഉപഭോഗം അനുവദിച്ചിരിക്കുന്നത് എത്ര വയസ്സ് മുതലാണ് ?
A) 18
B) 23
C) 21
D) 20
ഉത്തരം: (B)

79. ഐ. ടി. ആക്ട് 2000 പ്രകാരം, സൈബർ തീവ്രവാദത്തിനുള്ള പരമാവധി തടവുശിക്ഷ എത്രയാണ് ?
A) ജീവപര്യന്തം തടവ്
B) 12 വർഷം തടവ് 
C) 10 വർഷം തടവ്
D) 7 വർഷം തടവ്
ഉത്തരം: (A)

80. ഐ. ടി. ആക്ട് 2000, സെക്ഷൻ 77 B പ്രകാരം ----------- തടവുശിക്ഷ പ്രതിപാദിച്ചിട്ടുള്ള കുറ്റങ്ങൾ ജാമ്യം ലഭിയ്ക്കാവുന്നതാണ് (ബെയിലബിൾ).
A) 4 വർഷം 
B) 5 വർഷം
C) 6 വർഷം
D) മുകളിൽ പറഞ്ഞതൊന്നുമല്ല
ഉത്തരം: (D)

81. അബ്കാരി നിയമത്തിലെ ഏത് വകുപ്പാണ് അന്വേഷണ ഉദ്യോഗസ്ഥന് ബഹുമാനപ്പെട്ട കോടതിയിൽ അന്തിമ റിപ്പോർട്ട് (കുറ്റപ്പത്രം) ഫയൽ ചെയ്യാൻ അധികാരം നൽകുന്നത്?
A:-കേരള അബ്കാരി നിയമത്തിലെ സെക്ഷൻ 40(2) പ്രകാരം
B:-കേരള അബ്കാരി നിയമത്തിലെ സെക്ഷൻ 48 പ്രകാരം
C:-കേരള അബ്കാരി നിയമത്തിലെ സെക്ഷൻ 50(2) പ്രകാരം
D:-കേരള അബ്കാരി നിയമത്തിലെ സെക്ഷൻ 41(1) പ്രകാരം 
ഉത്തരം: (C)

82. താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
(i) അബ്കാരി നിയമപ്രകാരം അന്വേഷണം നടത്തുന്ന അബ്കാരി ഉദ്യോഗസ്ഥന് ഏതൊരു വ്യക്തിയെയും തെളിവ് നൽകാൻ വിളിച്ചുവരുത്താം
(ii) അബ്കാരി നിയമപ്രകാരം അന്വേഷണം നടത്തുന്ന അബ്കാരി ഉദ്യോഗസ്ഥന് ഏതെങ്കിലും വ്യക്തിയെ തെളിവ് നൽകാൻ വിളിച്ചുവരുത്തുന്നതിന് മേലുദ്യോഗസ്ഥനിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം
(iii) അബ്കാരി ആക്ട് പ്രകാരം അന്വേഷണം നടത്തുന്ന അബ്കാരി ഓഫീസർക്ക്
സാധാരണ താമസസ്ഥലത്ത് നിന്ന് കൂടുതൽ അകലെയുള്ള ഏതൊരു വ്യക്തിയെയും വിളിച്ചുവരുത്താവുന്നതാണ്
(iv) അബ്കാരി ആക്ട് പ്രകാരം അന്വേഷണം നടത്തുന്ന അബ്കാരി ഓഫീസർക്ക് തെളിവ് നൽകാൻ ആരെയും വിളിച്ചുവരുത്താൻ പാടില്ല
A:- (i), (iii) മാത്രം
B:- (iv), (ii) മാത്രം
C:- (ii), (iii) മാത്രം
D:- (i) മാത്രം
ഉത്തരം: (D)

83. എൻഡിപിഎസ് ആക്ട് പ്രകാരം ഏതെങ്കിലും അറസ്റ്റും പിടിച്ചെടുക്കലും നടത്തുമ്പോൾ, അറസ്റ്റിൻറെയും പിടിച്ചെടുക്കലിൻറെയും റിപ്പോർട്ട് ഉടനടി ഉദ്യോഗസ്ഥ മേധാവിക്ക് ------------- നുള്ളിൽ സമർപ്പിക്കണം.
A:-72 മണിക്കൂർ
B:-24 മണിക്കൂർ
C:-48 മണിക്കൂർ
D:-12 മണിക്കൂർ
ഉത്തരം: (C)

84. എക്സൈസ് വകുപ്പിലെ നാല്/അഞ്ച് ജില്ലകളിൽ ഉൾപ്പെടുന്ന സോണൽ ഹെഡ് ആരാണ്?
A:-ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ
B:-അഡീഷണൽ എക്സൈസ് കമ്മീഷണർ
C:-ജോയിൻറ് എക്സൈസ് കമ്മീഷണർ
D:-അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ
ഉത്തരം: (C)

85. അബ്കാരി നിയമപ്രകാരം സമൻസ് അയച്ച വ്യക്തിയുടെ പ്രസ്താവന ഒരു അബ്കാരി ഓഫീസർ രേഖപ്പെടുത്തുന്നത് 
A: കേരള അബ്കാരി നിയമത്തിലെ സെക്ഷൻ 44 പ്രകാരം
B: കേരള അബ്കാരി നിയമത്തിലെ സെക്ഷൻ 40 പ്രകാരം
C: കേരള അബ്കാരി നിയമത്തിലെ സെക്ഷൻ 46 പ്രകാരം
D: ഇവയൊന്നുമല്ല
ഉത്തരം: (C)

86:'അബ്കാരി നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ഓരോ വ്യക്തിയെയും അനാവശ്യ കാലതാമസമില്ലാതെ ഇവർക്ക്മുമ്പ് ഹാജരാക്കണം" എന്നതിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
(i) അബ്കാരി ഇൻസ്പെക്ടർ
(ii) ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ
(iii) അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ
(iv) അടുത്തുള്ള പോലീസ് സ്റ്റേഷൻറെ ചുമതലയുള്ള ഉദ്യോഗസ്ഥൻ
A: (i), (ii) മാത്രം
B: (ii), (iv) മാത്രം
C: (iii), (i) മാത്രം
D: (i), (iv) മാത്രം
ഉത്തരം: (D)

87. തടവ് ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റകൃത്യം ചെയ്തതായി ആരോപിക്കപ്പെടുന്ന ഏതൊരു വ്യക്തിയെയും അബ്കാരി ഇൻസ്പെക്ടർക്ക് ജാമ്യത്തിൽ വിടാൻ കഴിയും, അത് -------------------- നീട്ടാൻ പാടില്ല.
A: 5 വർഷം
B: 3 വർഷം
C: 8 വർഷം
D: 4 വർഷം
ഉത്തരം: (B)

88. എക്സൈസ് റേഞ്ച് ഓഫീസുകളിൽ താഴെ പറയുന്നവയിൽ ഏതാണ് സൂക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതുമായ രജിസ്റ്ററുകൾ?
(i) കള്ളുഷാപ്പ് ലൈസൻസ് രജിസ്റ്റർ
(ii) പ്രോസസ് രജിസ്റ്റർ
(iii) അബ്കാരി പഴയ കുടിശ്ശിക രജിസ്റ്റർ
(iv) ക്രൈം രജിസ്റ്റർ
A: (i), (ii) മാത്രം
B: (i), (iii) മാത്രം
C: (ii), (iv) മാത്രം
D: (iii), (iv) മാത്രം
ഉത്തരം: (C)

89. കേരള അബ്കാരി ആക്ട് പ്രകാരം മദ്യം കൊണ്ടുപോകുന്നതിനുള്ള പെർമിറ്റുകളെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
I. മദ്യം കൊണ്ടുപോകുന്നതിനുള്ള പെർമിറ്റുകൾ എക്സൈസ് കമ്മീഷണർക്കോ
അല്ലെങ്കിൽ അതിനായി യഥാവിധി അധികാരപ്പെടുത്തിയ ഏതെങ്കിലും വ്യക്തിക്കോ
നൽകാം
II. രണ്ട് തരത്തിലുള്ള പെർമിറ്റുകളുണ്ട് ഒന്ന് ജനറൽ പെർമിറ്റുകളാണ്, രണ്ടാമത്തേത് അബ്കാരി ആക്ട് പ്രകാരം സ്പെഷ്യൽ പെർമിറ്റുകളാണ്
III. ഓരോ പെർമിറ്റിലും മദ്യം കൊണ്ടുപോകാൻ അധികാരപ്പെടുത്തിയ വ്യക്തിയുടെ പേര് വ്യക്തമാക്കണം
IV. ഓരോ പെർമിറ്റിലും പെർമിറ്റ് പ്രാബല്യത്തിൽ വരുന്ന കാലയളവ് വ്യക്തമാക്കണം A: I, II മാത്രം
B: II, III മാത്രം
C: III, IV മാത്രം
D: മേൽപ്പറഞ്ഞവയെല്ലാം
ഉത്തരം: (D)

90. കേരള ഡിസ്റ്റിലറിയുടെയും വെയർഹൗസ് റൂളറുടെയും കീഴിലുള്ള ഡിസ്റ്റിലറിയിൽ സ്ഥാപിച്ചിട്ടുള്ള സ്ഥാപനം പിൻവലിക്കാൻ ആർക്കാണ് അധികാരം?
A: ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ
B: ജോയിൻറ് എക്സൈസ് കമ്മീഷണർ
C: എക്സൈസ് കമ്മീഷണർ
D: മേൽപ്പറഞ്ഞവയൊന്നുമല്ല
ഉത്തരം: (C)

91. ബ്രൂവറി റൂളർ പ്രകാരം ബിയറിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
I. മാൾട്ടിൽ നിന്ന് തയ്യാറാക്കിയ മദ്യത്തെയാണ് ബിയർ എന്ന് പറയുന്നത്
II. പഞ്ചസാരയും ഹോക്സും ചേർത്തോ അല്ലാതെയോ ധാന്യത്തിൽ നിന്ന് തയ്യാറാക്കിയ മദ്യമാണ് ബിയർ
III. ബിയറിൽ എ/സി, പോർട്ടർ, സ്റ്റൗട്ട് എന്നിവ ഉൾപ്പെടുന്നു
IV. ബിയർ ഒരു പുളിപ്പിച്ച മദ്യമാണ്
A: I, II മാത്രം
B: II, III മാത്രം
C: III, IV മാത്രം
D: മേൽപ്പറഞ്ഞവയെല്ലാം
ഉത്തരം: (D)

92. പുളിപ്പിക്കൽ പ്രക്രിയ പൂർത്തിയാക്കിയ ശേഷം വീഞ്ഞ് അരിച്ചെടുക്കുമ്പോൾ അവശേഷിക്കുന്ന അവശിഷ്ടം എന്താണ്? 
A: മസ്റ്റ്
B: ലീസ്
C: ഉണക്കമുന്തിരി
D: ഇളം വീഞ്ഞ്
ഉത്തരം: (B)

93. എക്സൈസ് വകുപ്പിലെ താഴെ പറയുന്ന ഉദ്യോഗസ്ഥരിൽ ആർക്കാണ് വാറണ്ടില്ലാതെ വീടുകളിൽ പരിശോധന നടത്താൻ കഴിയുക?
I. സിവിൽ എക്സൈസ് ഓഫീസർമാർ
II. പ്രിവൻറീവ് ഓഫീസർമാർ
III. എക്സൈസ് ഇൻസ്പെക്ടർമാർ
IV. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാർ
A: I,II
B: II, III മാത്രം
C: II, III, IV
D:-I, II, III, IV
ഉത്തരം: (C)

94.കേരള അബ്കാരി ആക്ട് പ്രകാരം താഴെ പറയുന്ന അബ്കാരി ഓഫീസർമാരിൽ ആർക്കാണ് മദ്യം നിർമ്മിക്കുന്നതും വിൽക്കുന്നതും പരിശോധിക്കാൻ കഴിയുക?
I. പ്രിവൻറീവ് ഓഫീസർമാർ
II. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാർ
III. എക്സൈസ് ഇൻസ്പെക്ടർമാർ
IV. റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി കളക്ടർ
A: I, II മാത്രം
B: II, III മാത്രം
C: III, IV
D: I, II, III, IV
ഉത്തരം: (D)

95. ഏത് പ്രസ്താവനയാണ് ശരി?
A: എല്ലാ അബ്കാരി ഉദ്യോഗസ്ഥരും അബ്കാരി കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അവരുടെ തൊട്ടടുത്തുള്ള ഉദ്യോഗസ്ഥ മേലുദ്യോഗസ്ഥന് നൽകാൻ ബാധ്യസ്ഥരാണ്
B: എക്സൈസ് വകുപ്പിലെ പ്രിവൻറീവ് ഓഫീസർമാർ അബ്കാരി ഇൻസ്പെക്ടർമാരാണ്
C: അബ്കാരി ഓഫീസർമാർ ഒഴികെയുള്ള എല്ലാ സർക്കാർ ഉദ്യോഗസ്ഥരും അബ്കാരി കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഒരു അബ്കാരി ഓഫീസർക്ക് നൽകാൻ ബാധ്യസ്ഥരല്ല
D:എല്ലാ പ്രസ്താവനകളും ശരിയാണ്
ഉത്തരം: (A)

96. അബ്കാരി നിയമപ്രകാരം, കുറ്റവാളികൾക്ക് ബാധകമായ സെക്ഷൻ
പ്രകാരം, വാറണ്ട് ഇല്ലാതെ പൊതുസ്ഥലത്ത് നിന്ന് മദ്യം, വാഹനങ്ങൾ മുതലായവ അറസ്റ്റ് ചെയ്യാനും പിടിച്ചെടുക്കാനും കഴിയും
A: സെക്ഷൻ 31
B: സെക്ഷൻ 32
C: സെക്ഷൻ 33
D: സെക്ഷൻ 34
ഉത്തരം: (D)

97. വിമുക്തി മിഷൻറെ കീഴിൽ ഇപ്പോൾ എത്ര റീജിയണൽ കൗൺസിലിംഗ് സെൻററുകൾ പ്രവർത്തിക്കുന്നു?
A:-2
B:-3
C:-4
D:-5
ഉത്തരം: (B)

98. വിമുക്തി ദൗത്യത്തിന് കീഴിലുള്ള നേർക്കോട്ടം കമ്മിറ്റിയുടെ പ്രധാന ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?
I. ക്യാമ്പിനകത്തും പുറത്തും മയക്കുമരുന്ന് പ്രവർത്തനങ്ങൾ തടയുക
II. മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും നടത്തുകയും ചെയ്യുക
III. മയക്കുമരുന്ന് ഉപയോഗത്തിൻറെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുക
IV. മയക്കുമരുന്ന് വിരുദ്ധവുമായി ബന്ധപ്പെട്ട് നിരവധി കമ്മ്യൂണിറ്റി വിപുലീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും നടത്തുകയും ചെയ്യുക
A: I, II മാത്രം
B: II, III മാത്രം
C: III, IV മാത്രം
D: I, II, III, IV മാത്രം
ഉത്തരം: (D)

99. മറ്റൊരാളുടെ ക്രഡിറ്റ് കാർഡ് നമ്പറോ പാസ്‌വേഡോ സത്യസന്ധതയില്ലാതെ ആരെങ്കിലും ഉപയോഗിച്ചാൽ, അയാൾ ------------- എന്ന കുറ്റകൃത്യത്തിൽ ഉൾപ്പെടും.
A: സൈബർ സ്റ്റാക്കിംഗ്
B: ഐഡൻറിറ്റി മോഷ്ടിക്കുക
C: ഫിഷിംഗ്
D: സൈബർ ഭീഷണിപ്പെടുത്തൽ
ഉത്തരം: (B)

100. 2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി? 
I. ഇന്ത്യൻ ഭരണഘടനയുടെ 19(1)(എ) വകുപ്പ് ലംഘിക്കുന്നതിനാൽ സെക്ഷൻ 66എ
ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു
II. സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കാനുള്ള അധികാരം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനായിരിക്കും
III. മൂന്നു വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ജാമ്യം ലഭിക്കാവുന്നതായിരിക്കും 
A: i, ii
B: ii, iii
C: i, iii
D: i മാത്രം
ഉത്തരം: (C)