പി.എസ്.സി പോലീസ് കോൺസ്റ്റബിൾ തസ്തികകളുടെ ജോലി സ്വഭാവവുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ
പി.എസ്.സി പോലീസ് കോൺസ്റ്റബിൾ തസ്തികകളുടെ മുൻ പരീക്ഷകളിൽ ചോദിച്ച ജോലി സ്വഭാവവുമായി ബന്ധപ്പെട്ട (Special Topics) ചോദ്യോത്തരങ്ങൾ.
Kerala PSC Police Constable / Women Police Constable Special Topics Previous Questions and Answers
1. ബി.ൻ.സ്. പ്രകാരം ഒരു ശിക്ഷ നടപ്പിലാക്കുമ്പോൾ, ഏകാന്ത തടവ് ഒരു സാഹചര്യത്തിലും എത്ര ദിവസം അധീകരിക്കാൻ പാടില്ല ?
(A) 14
(B) 10
(C) 7
(D) 21
ഉത്തരം: (A)
2. ബി.ൻ.സ് ന്റെ ഏതു അധ്യായമാണ് ക്രമസമാധാനവും ശാന്തതയും നിലനിർത്തലിനെ കുറിച്ച് വിശദീകരിക്കുന്നത്?
(A) അധ്യായം X
(B) അധ്യായം XI
(C) അധ്യായം IX
(D) അധ്യായം XII
ഉത്തരം: (B)
3. കേരള പോലീസ് ആക്ട് പ്രകാരം സംസ്ഥാന സുരക്ഷാ കമ്മീഷന്റെ സെക്രട്ടറി ആരാണ്?
(A) ആഭ്യന്തര മന്ത്രി
(B) ആഭ്യന്തര വകുപ്പ് സെക്രട്ടറി
(C) സംസ്ഥാന പോലീസ് മേധാവി
(D) ചീഫ് സെക്രട്ടറി
ഉത്തരം: (C)
4. ഒരു വ്യക്തി വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന ഒരു കുറ്റകൃത്യം ചെയ്യാനുള്ള ഗൂഢാലോചന മറച്ചുവെക്കുകയും ആ കൃത്യം നടക്കുകയും ചെയ്താൽ അയാൾക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ എന്താണ്?
(A) വധശിക്ഷ
(B) ജീവപര്യന്തം
(C) മൂന്ന് വർഷം വരെ തടവ്
(D) ഏഴ് വർഷം വരെ തടവ്
ഉത്തരം: (D)
5. ബി ൻ സ് സ് ---------------- അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ അറസ്റ്റിനുള്ള കാരണങ്ങളും ജാമ്യത്തിനുള്ള അവകാശവും അറിയിക്കേണ്ടതാണ്
(A) സെക്ഷൻ 47
(B) സെക്ഷൻ 49
(C) സെക്ഷൻ 50
(D) സെക്ഷൻ 51
ഉത്തരം: (A)
6. കേരള പോലീസ് ആക്ട് സെക്ഷൻ 64 താഴെ പറഞ്ഞിരിക്കുന്നവയിൽ എന്തിനെ പറ്റി വിശദീകരിക്കുന്നു?
(A) കോഗ്‌നൈസബിൾ കുറ്റകൃത്യം
(B) കമ്മ്യൂണിറ്റി പൊലീസിങ്
(C) ബീറ്റ് പോലീസ് സേവനം
(D) പൊതുജനങ്ങൾക്കു പാരിതോഷികം
ഉത്തരം: (B)
7. ഭാരതീയ സാക്ഷ്യ അധിനിയമിൽ ഏതു സെക്ഷനാണ് പോലീസ് ഉദ്യോഗസ്ഥനോട് നടത്തുന്ന കുറ്റസമ്മതം ഏതെങ്കിലും കുറ്റകൃത്യത്തിൽ കുറ്റാരോപിതനായ വ്യക്തിക്കെതിരെ തെളിയിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ടുള്ളത്?
(A) സെക്ഷൻ 27
(B) സെക്ഷൻ 26
(C) സെക്ഷൻ 23
(D) സെക്ഷൻ 33
ഉത്തരം: (C)
8. ആരെങ്കിലും ആംഗ്യമോ തയ്യാറെടുപ്പോ മുഖേന ഒരു വ്യക്തിക്ക് തനിക്കെതിരെ ക്രിമിനൽ ബലപ്രയോഗം നടത്താൻ പോകുന്നുവെന്ന് മനസ്സിലാക്കുവാനോ അത്തരത്തിൽ ഭയം ഉളവാക്കുകയോ ചെയ്താൽ അയാൾ -------------- എന്ന കുറ്റകൃത്യം ചെയ്തതായി കണക്കാക്കാവുന്നതാണ്.
(A) ലൈംഗികാതിക്രമം
(B) വ്യക്തിഹത്യ
(C) ആക്രമണം
(D) അതിക്രമം
ഉത്തരം: (C)
9. ഭാരതീയ സാക്ഷ്യ അധിനിയം പ്രകാരം കാരിക്കേച്ചർ ഒരു :
(A) രേഖയാണ്
(B) രേഖയല്ല
(C) അഭിപ്രായം ആണ്
(D) പ്രമാണമാണ്
ഉത്തരം: (A)
10. ഒരു ഗ്രാമത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ടിരിക്കുന്ന ഓരോ ഉദ്യോഗസ്ഥനും അടുത്തുള്ള മജിസ്ട്രേറ്റിനെയോ അടുത്തുള്ള പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയോ താഴെ പറയുന്ന ചില വസ്തുതകളെ പറ്റി അറിയിക്കേണ്ടതാണ് :
x. മോഷ്ടിച്ച വസ്തുക്കൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്ന കുപ്രസിദ്ധ വ്യക്തിയുടെ ഗ്രാമത്തിനകത്തോ അടുത്തോ ഉള്ള സ്ഥിരമോ താല്കാലികമോ ആയ
താമസ സ്ഥലം
y. ഗ്രാമത്തിലോ സമീപത്തോ പെട്ടെന്നുള്ളതോ അസ്വാഭാവികമോ ആയ മരണം സംഭവിക്കുകയോ സംശയാസ്പദമായ സാഹചര്യത്തിൽ മരണം സംഭവിക്കുകയോ അല്ലെങ്കിൽ ഒരു ഗ്രാമത്തിലോ സമീപത്തോ ഏതെങ്കിലും മൃതദേഹമോ മൃതദേഹത്തിന്റെ ഭാഗമോ കണ്ടെത്തുകയോ ചെയ്യുക.
(A) x മാത്രം
(B) y മാത്രം
(C) x ഉം y ഉം
(D) അറിയിക്കേണ്ടതില്ല
ഉത്തരം: (C)
11. ആരാണ് ട്രാഫിക് സംരക്ഷണ സമിതിയുടെ അധ്യക്ഷനായി പ്രവർത്തിക്കേണ്ടത്?
(A) റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ
(B) തദ്ദേശ ഭരണത്തലവൻ
(C) ജില്ലാ മജിസ്ട്രേറ്റ്
(D) ജില്ലാ പോലീസ് മേധാവി
ഉത്തരം: (B)
12. ഒന്നിലധികം കുട്ടികളെ കടത്തുന്നത് ഉൾപ്പെടുന്ന കുറ്റകൃത്യത്തിനു ലഭിക്കാവുന്ന
കുറഞ്ഞ ശിക്ഷ എന്താണ്?
(A) പത്തു കൊല്ലത്തിൽ കുറയാത്ത തടവ്
(B) ഏഴു കൊല്ലത്തിൽ കുറയാത്ത കഠിനതടവ്
(C) പത്തു കൊല്ലത്തിൽ കുറയാത്ത കഠിനതടവ്
(D) പതിനാല് കൊല്ലത്തിൽ കുറയാത്ത കഠിനതടവ്
ഉത്തരം: (D)
13. എൻ.ഡി.പി.എസ്. നിയമം ആർക്കെല്ലാം ബാധകം ആകും?
(A) ഇന്ത്യയ്ക്ക് പുറത്തുള്ള ഏതൊരു വ്യക്തിക്കും
(B) ഇന്ത്യയ്ക്ക് പുറത്തുള്ള ഏതൊരു ഇന്ത്യൻ പൗരനും
(C) ലോകത്ത് എവിടെയും രജിസ്റ്റർ ചെയ്തിട്ടുള്ള ഏതൊരു കപ്പലോ വിമാനമോ
(D) മുകളിൽ പറഞ്ഞവ ഒന്നുമല്ല
ഉത്തരം: (B)
14. 1985 ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക്സബ്സ്റ്റൻസസ് ആക്ടിലെ സെക്ഷൻ 31 എ പ്രകാരമുള്ള വധശിക്ഷ ഏതൊക്കെ കുറ്റങ്ങൾക്ക് ബാധകമാണ്?
(A) സെക്ഷൻസ് 19, 24, 27 എ
(B) സെക്ഷൻ 18, 24, 27 എ
(C) സെക്ഷൻസ് 19, 25, 27A
(D) സെക്ഷൻസ് 19, 24, 27B
ഉത്തരം: (A)
15. ട്യൂഷൻ സെന്റർ നടത്തുന്ന മിസ്റ്റർ 'ബി' ക്കെതിരെ മിസ്റ്റർ "എ' തെറ്റായ പരാതി നൽകുന്നു. തന്റെ സെന്ററിൽ പഠിക്കുന്ന സ്കൂൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന്. മിസ്റ്റർ 'ബി'യെ അപമാനിക്കാൻ വേണ്ടി മാത്രമായിരുന്നു പരാതി. "എ' എന്ത് കുറ്റമാണ് ചെയ്തത്?
(A) പോക്സോ ആക്ട് സെക്ഷൻ 21 പ്രകാരം തെറ്റായ പരാതി നൽകിയതിന് എ കുറ്റം ചെയ്തിട്ടുണ്ട്, കൂടാതെ 6 മാസം വരെ തടവിന് അർഹനാണ്
(B) പോക്സോ ആക്ട് സെക്ഷൻ 22 പ്രകാരം തെറ്റായ പരാതി നൽകിയതിന് എ കുറ്റം ചെയ്തിട്ടുണ്ട്, കൂടാതെ 6 മാസം വരെ തടവിന് അർഹനാണ്
(C) പോക്സോ ആക്ട് സെക്ഷൻ 23 പ്രകാരം തെറ്റായ പരാതി നൽകിയതിന് എ കുറ്റം ചെയ്തിട്ടുണ്ട്, കൂടാതെ ഒരു വർഷം വരെ തടവിന് അർഹനാണ്
(D) പോക്സോ ആക്ട് സെക്ഷൻ 24 പ്രകാരം തെറ്റായ പരാതി നൽകിയതിന് എ കുറ്റം ചെയ്തിട്ടുണ്ട്, കൂടാതെ 6 മാസം വരെ തടവിന് അർഹനാണ്
ഉത്തരം: (B)
16. പോക്സോയെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ? (A) മാതാപിതാക്കളുടെ അനുമതിയില്ലാതെ ഒരു മാധ്യമത്തിലെ റിപ്പോർട്ടർ ഇരയായ കുട്ടിയുടെ പേര് വെളിപ്പെടുത്താൻ പാടില്ല.
(B) ബന്ധപ്പെട്ട കുട്ടിയുടെ അനുമതിയില്ലാതെ ഒരു മാധ്യമത്തിലെ റിപ്പോർട്ടർ ഇരയായ കുട്ടിയുടെ പേര് വെളിപ്പെടുത്താൻ പാടില്ല
(C) ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അനുമതിയില്ലാതെ ഒരു മാധ്യമത്തിലെ റിപ്പോർട്ടർ ഇരയായ കുട്ടിയുടെ പേര് വെളിപ്പെടുത്താൻ പാടില്ല.
(D) പോക്സോ ആക്ട് പ്രകാരം രൂപീകരിച്ച പ്രത്യേകകോടതിയുടെ അനുമതിയില്ലാതെ ഒരു മാധ്യമത്തിലെ റിപ്പോർട്ടർ ഇരയായ കുട്ടിയുടെ പേര് വെളിപ്പെടുത്താൻ പാടില്ല.
ഉത്തരം: (D)
17. ബി-യുടെ കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ മിസ്റ്റർ "എ' 'ബി' യുടെ അഭാവത്തിലും അനുവാദമില്ലാതെയും വഞ്ചനാപരമായി ഡൗൺലോഡ് ചെയ്ത് പകർത്തുന്നു. "എ' യെ ക്രിമിനൽ ബാധ്യതയ്ക്ക് വിധേയനാക്കാൻ കഴിയുമോ?
(A) ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 66 പ്രകാരം "എ' യെ ക്രിമിനൽ ബാധ്യതയ്ക്ക് വിധേയമാക്കാം.
(B) ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 65 പ്രകാരം "എ' യെ ക്രിമിനൽ ബാധ്യതയ്ക്ക് വിധേയമാക്കാം.
(C) ഇല്ല. ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 43 പ്രകാരം നഷ്ടപരിഹാരം നൽകാൻ മാത്രമേ "എ' യെ ബാധ്യസ്ഥനാക്കാൻ കഴിയൂ.
(D) ഇല്ല. ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 44 പ്രകാരം നഷ്ടപരിഹാരം നൽകാൻ മാത്രമേ "എ' യെ ബാധ്യസ്ഥനാക്കാൻ കഴിയൂ.
ഉത്തരം: (A)
18. വിവര സാങ്കേതിക നിയമവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ് ശരി?
| 1. ആശയവിനിമയ സേവനത്തിലൂടെ കുറ്റകരമായ സന്ദേശങ്ങൾ അയയ്ക്കുന്നതിനുള്ള ശിക്ഷ | i. സെക്ഷൻ 66A |
| 2. ഐഡന്റിറ്റി മോഷണത്തിനുള്ള ശിക്ഷ | ii. സെക്ഷൻ 66D |
| 3. കമ്പ്യൂട്ടർ റിസോഴ്സ് ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വഞ്ചിച്ചാൽ ഉള്ള ശിക്ഷ. | iii. സെക്ഷൻ 66E |
| 4. സ്വകാര്യത ലംഘിച്ചതിന് ഉള്ള ശിക്ഷ | iv. സെക്ഷൻ 66C |
(A) 1-i, 2 - ii, 3 - iii, 4 - iv
(B) 1 - ii, 2-i, 3 - iv, 4 - iii
(C) 1-i, 2- iv, 3 - ii, 4 - iii
(D) 1- iv, 2 - iii, 3 - ii, 4 - i
ഉത്തരം: (C)
19. വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
(A) സംസ്ഥാന വിവരാവകാശ ഉദ്യോസ്ഥൻ മൂന്നാം കക്ഷി വിവരങ്ങൾ ഏതെങ്കിലും വ്യക്തിക്ക് നൽകാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, വിവരങ്ങൾ ആവശ്യപ്പെട്ട്
10 ദിവസത്തിനുള്ളിൽ ആ മൂന്നാം വ്യക്തിക്ക് രേഖാമൂലം അറിയിപ്പ് നൽകണം.
(B) വ്യാപാര അല്ലെങ്കിൽ വാണിജ്യ രഹസ്യങ്ങളുടെ കാര്യത്തിൽ, മൂന്നാം കക്ഷി വിവരങ്ങൾ ഒരിക്കലും വെളിപ്പെടുത്താൻ പാടില്ല.
(C) മൂന്നാം കക്ഷി വിവരങ്ങൾ നൽകാനുള്ള തീരുമാന നോട്ടീസിന് അപ്പീൽ നൽകാൻ കഴിയില്ല.
(D) മുകളിൽ പറഞ്ഞവ ഒന്നുമല്ല.
ഉത്തരം: (D)
20. വിവരാവകാശ ഉദ്യോഗസ്ഥന് വിവരങ്ങളിലേക്കുള്ള ലഭ്യത നിഷേധിക്കാൻ സാധ്യതയുള്ള സാഹചര്യങ്ങൾ എന്തൊക്കെയാണ്?
(A) മൂന്നാം കക്ഷി വിവരങ്ങൾ ഉൾപ്പെടുമ്പോൾ
(B) സംസ്ഥാനത്തിന്റെ കൈവശമുള്ള പകർപ്പവകാശത്തെ അത് ലംഘിക്കുമ്പോൾ (C) സംസ്ഥാനവുമായി ബന്ധം ഇല്ലാത്ത ഒരു വ്യക്തിയുടെ പകർപ്പവകാശം ലംഘിക്കുമ്പോൾ
(D) മുകളിൽ പറഞ്ഞവ ഒന്നുമല്ല
ഉത്തരം: (C)
21.മോചനദ്രവ്യം ആവശ്യപ്പെടുന്നതിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകൽ എന്ന കുറ്റത്തിനുള്ള ശിക്ഷ എന്ത്?
(A) വധശിക്ഷ
(B) ജീവപര്യന്തം തടവ്
(C) പിഴ
(D) മുകളിൽപ്പറഞ്ഞിട്ടുള്ള എല്ലാം
ഉത്തരം: (D)
22. A എന്ന ആൾ B-യെ കൊല്ലുന്നതിനു വേണ്ടി ഒരു കുപ്പി വെള്ളത്തിൽ വിഷം ചേർത്ത് വെച്ചു. ആ വെള്ളം C എടുത്തു കുടിച്ചു മരിച്ചു. ഇവിടെ A ചെയ്ത കുറ്റം എന്ത്?
(A) കുറ്റകരമല്ലാത്ത നരഹത്യ
(B) കുറ്റകരമായ നരഹത്യ
(C) കുറ്റകരമായ അശ്രദ്ധ
(D) ഗുരുതരമായ അശ്രദ്ധ
ഉത്തരം: (B)
23. വാക്യം 1 - 7 വയസ്സിൽ താഴെ പ്രായമുള്ള ഒരു കുട്ടി ചെയ്യുന്ന ഒരു തെറ്റും ഇന്ത്യൻ പീനൽ കോഡ് 1860 പ്രകാരം ശിക്ഷിക്കപ്പെടുന്നതല്ല.
വാക്യം 2 - ചില കേസുകളിൽ 7 നു മുകളിൽ എന്നാൽ 12-നു താഴെ പ്രായമുള്ള കുട്ടി ചെയ്ത തെറ്റ് ഇന്ത്യൻ പീനൽ കോഡ് 1860 പ്രകാരം ശിക്ഷിക്കപ്പെടുന്നതല്ല.
(A) മേൽപ്പറഞ്ഞ വാക്യങ്ങൾ 1 & 2 ശരിയാണ്
(B) മേൽപ്പറഞ്ഞ വാക്യങ്ങളിൽ 1 മാത്രം ശരിയാണ്
(C) മേൽപ്പറഞ്ഞ വാക്യങ്ങളിൽ 2 മാത്രം ശരിയാണ്
(D) മേൽപ്പറഞ്ഞ വാക്യങ്ങൾ 1 & 2 തെറ്റാണ്
ഉത്തരം: (A)
24. ഇന്ത്യൻ പീനൽ കോഡ് (IPC) 1860 സെക്ഷൻ 269 പ്രകാരം താഴെക്കൊടുത്തിട്ടുള്ള ഏതു പ്രവൃത്തി / പ്രവൃത്തികൾ കുറ്റകരം ആണ്?
(A) കോവിഡ് രോഗി, രോഗ വിവരം മറച്ചു വെച്ച് ഒരു പൊതുയോഗത്തിൽ പങ്കെടുക്കുന്നത്
(B) റോഡിൽ തടസ്സം സൃഷ്ടിച്ചു കൊണ്ട് ഒരാൾ ബഹളം ഉണ്ടാക്കുന്നത്
(C) ട്യൂബർക്കുലോസിസ് (TB) ഉണ്ടായിരുന്ന ഒരു വ്യക്തി ചികിത്സക്കുശേഷം ഒരു കട നടത്തുന്നത്
(D) ഓപ്‌ഷൻസ് (A) & (B)
ഉത്തരം: (A)
25. താഴെ കൊടുത്തിരിക്കുന്നതിൽ, വിവരാവകാശനിയമം 2005 പ്രകാരം ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ട വിവരങ്ങൾ ഏത്?
(A) ഡിറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസിന്റെ പ്രവർത്തനങ്ങൾ
(B) ക്യാബിനറ്റ് ഡോക്യുമെന്റുകൾ
(C) കോപ്പിറൈറ്റ് മുതലായ ബൗദ്ധിക സ്വത്തവകാശങ്ങൾ മുഖേന സംരക്ഷിക്കപ്പെട്ടിട്ടുള്ള വിവരങ്ങൾ
(D) ഓപ്ഷൻസ് (A), (B) & (C)
ഉത്തരം: (D)
26.
വാക്യം 1 — ഒരു സ്വകാര്യ സ്ഥലത്ത് നടക്കുന്ന പോലീസ് നടപടിയുടെ വീഡിയോ റെക്കോർഡ് ചെയ്യാൻ പൊതുജനങ്ങളിൽ ആർക്കും അവകാശം ഉണ്ട്.
വാക്യം 2 - ഒരു സ്വകാര്യ സ്ഥലത്ത് നടക്കുന്ന പോലീസ് നടപടിയുടെ വീഡിയോ റെക്കോർഡ് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥർക്ക് അവകാശം ഉണ്ട്.
(A) മേൽപ്പറഞ്ഞ വാചകങ്ങൾ 1 & 2 ശരിയാണ്
(B) മേൽപ്പറഞ്ഞ വാചകങ്ങൾ 1 & 2 തെറ്റാണ്
(C) മേൽപ്പറഞ്ഞ വാചകങ്ങൾ 1 മാത്രം ശരിയാണ്
(D) മേൽപ്പറഞ്ഞ വാചകങ്ങൾ 2 മാത്രം ശരിയാണ്
ഉത്തരം: (A)
27. വിവരാവകാശനിയമം 2005 പ്രകാരം താഴെ കൊടുത്തിരിക്കുന്നതിൽ ഏത്, ഇൻഫോർമേഷൻ അഥവാ 'വിവരം' എന്നതിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല?
(A) സെക്ഷൻ 2(k)-യിൽ പ്രതിപാദിക്കുന്ന റെക്കോർഡുകൾ
(B) ലോഗ് ബുക്കുകൾ
(C) ഇലക്ട്രോണിക് മെയിൽ
(D) ഫയൽ നോട്ടിങ്സ്
ഉത്തരം: (A)
28. പൊതുജനങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ നിന്നു ലഭിക്കേണ്ട അവകാശങ്ങളിൽ, താഴെ കൊടുത്തിട്ടുള്ളവയിൽ ഏത് ഉൾപ്പെട്ടിട്ടില്ല?
(A) പരാതിയെ സംബന്ധിച്ച് കൈപ്പറ്റു രസീത് ലഭിക്കുക
(B) പരാതിയുടെ ചുരുക്കം സ്റ്റേഷനിലെ സ്ഥിരം രജിസ്റ്ററിൽ രേഖപ്പെടുത്തുക.
(C) സ്ത്രീകളുടെ പരാതി വനിതാപോലീസ് സ്റ്റേഷനിൽ മാത്രം കൊടുക്കുക.
(D) ഏതെങ്കിലും ഒരു പ്രത്യേക വ്യക്തി പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഉണ്ടോയെന്ന് അറിയുക
ഉത്തരം: (C)
29. ക്രിമിനൽ പ്രോസീജർ കോഡ് 1973 പ്രകാരം 'കോഗ്‌നൈസബിൾ' കുറ്റം എന്നാൽ
(A) ജാമ്യം/ബെയിൽ ലഭിക്കാത്ത കുറ്റം
(B) പോലീസ് ഓഫീസർക്ക് വാറണ്ട് ഇല്ലാതെ അറസ്റ്റ് ചെയ്യാവുന്ന കുറ്റം
(C) പോലീസ് ഓഫീസർക്ക് വാറണ്ട് ഉണ്ടെങ്കിൽ മാത്രം അറസ്റ്റ് ചെയ്യാവുന്ന കുറ്റം
(D) ഓപ്ഷൻസ് (A) & (B)
ഉത്തരം: (B)
30. സീറോ എഫ് ഐ ആർ (Zero FIR)-നെ കുറിച്ച് താഴെക്കൊടുത്തിട്ടുള്ളതിൽ തെറ്റായ ഓപ്ഷൻ ഏത്?
(A) സീരിയൽ നമ്പർ ഇടാതെ ഒരു കുറ്റം റിപ്പോർട്ട് ചെയ്യാനുള്ള ഉപാധിയാണ് Zero FIR
(B) ഏതു പോലീസ് സ്റ്റേഷനിലും കുറ്റങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള ഉപാധിയാണ് Zero FIR
(C) അഥവാ ഒരു പോലീസ് സ്റ്റേഷനിൽ രേഖപ്പെടുത്താൻ വിസമ്മതിച്ചാൽ, സൂപ്രണ്ട് ഓഫ് പോലീസിനു (Superintendent of Police) പരാതി കൊടുക്കാവുന്നതാണ്
(D) മുകളിൽപ്പറഞ്ഞ എല്ലാ ഓപ്ഷൻസും ശരിയാണ്
ഉത്തരം: (D)
31. ക്രിമിനൽ പ്രോസീജർ കോഡ് 1973 (CrPC 1973) സെക്ഷൻ 44, അറസ്റ്റ് ചെയ്യാനുള്ള ആരുടെ അധികാരത്തെ വിവരിക്കുന്നു?
(A) പോലീസ് ഓഫീസർ
(B) മജിസ്ട്രേറ്റ്
(C) ഇന്ത്യൻ പൗരൻ
(D) ഏതെങ്കിലും സ്വകാര്യ വ്യക്തി
ഉത്തരം: (B)
32. 40 വർഷങ്ങൾക്കു മുൻപ് ജനിച്ച ഒരു വ്യക്തിയുടെ ജനനത്തീയതിയെ കുറിച്ചുള്ള തെളിവായി അയാളുടെ ജനനം നടന്ന ഹോസ്പിറ്റലിലെ ആ സമയത്തെ ഡ്യൂട്ടി ഡോക്ടറായിരുന്ന, പിന്നീട് മരണപ്പെട്ടു പോയ ആളുടെ, ഡയറി സ്വീകരിക്കണം എന്ന് വാദിഭാഗം ആവശ്യപ്പെടുന്നു. ഈ ഉദാഹരണത്തിൽ തീരുമാനം എടുക്കാൻ പ്രസക്തമാകുന്നത് ഇന്ത്യൻ എവിഡൻസ് ആക്ട് 1872-ലെ ഏതു സെക്ഷനാണ്?
(A) സെക്ഷൻ 27
(B) സെക്ഷൻ 32
(C) സെക്ഷൻ 37
(D) സെക്ഷൻ 45
ഉത്തരം: (B)
33. വാക്യം 1 - ഇന്ത്യൻ എവിഡൻസ് ആക്ട് 1872 സെക്ഷൻ 44 പ്രകാരം, ഒരു പ്രത്യേക വിഷയത്തിൽ വിദഗ്ദ്ധയായ വ്യക്തിയുടെ അഭിപ്രായം കോടതിക്ക് തെളിവായി സ്വീകരിക്കാം.
വാക്യം 2 - ഒരാളുടെ മനോനിലയെക്കുറിച്ചുള്ള ഒരു സൈക്യാട്രിസ്റ്റിന്റെ അഭിപ്രായം, ഇന്ത്യൻ എവിഡൻസ് ആക്ട് 1872 സെക്ഷൻ 45 പ്രകാരം, കോടതിക്ക് തെളിവായി എടുക്കാവുന്നതാണ്.
(A) വാക്യം 1 & 2 ശരിയാണ്
(B) വാക്യം 1 മാത്രം ശരിയാണ്
(C) വാക്യം 2 മാത്രം ശരിയാണ്
(D) വാക്യം 1 & 2 തെറ്റാണ്
ഉത്തരം: (C)
34. കേരളാ പോലീസ് ആക്ട് 2011 സെക്ഷൻ 117 പ്രകാരം പോലീസിന്റെ ചുമതലകളിൽ ഇടപെടുന്ന തരത്തിലുള്ള കുറ്റങ്ങൾ :
(A) കോഗ്‌നൈസബിളും ജാമ്യമില്ലാത്ത കുറ്റങ്ങളുമാണ്
(B) നോൺ-കോഗ്‌നൈസബിളും ജാമ്യമില്ലാത്ത കുറ്റങ്ങളുമാണ്
(C) നോൺ-കോഗ്‌നൈസബിളും ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളുമാണ്
(D) കോഗ്‌നൈസബിളും ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളുമാണ്
ഉത്തരം: (D)
35. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് 1985 സെക്ഷൻ 37 പ്രകാരം ജാമ്യം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് താഴെപ്പറഞ്ഞ വാക്യങ്ങളിൽ ഏറ്റവും ശരിയായത് തിരഞ്ഞെടുക്കുക :
(A) പ്രോസിക്യൂഷന് ജാമ്യാപേക്ഷ എതിർക്കാൻ അവസരം കൊടുക്കണം
(B) ന്യായമായ കാരണങ്ങൾ കൊണ്ട് കോടതിക്ക് പ്രതിയുടെ നിരപരാധിത്വം ബോധ്യപ്പെടണം
(C) ഓപ്ഷൻസ് (A) & (B)
(D) ഓപ്ഷൻസ് (A) & (B) കൂടാതെ ക്രിമിനൽ പ്രോസീജർ കോഡ് (Cr.PC 1973) പ്രകാരം ഉള്ള വ്യവസ്ഥകൾ പാലിക്കണം
ഉത്തരം: (C)
36. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് 1985 പ്രകാരം ഉള്ള കുറ്റവുമായി ബന്ധപ്പെട്ടുള്ള അറസ്റ്റിന് ശേഷം എത്ര വർഷത്തിനകം നേടിയ വസ്തു കണ്ടു കെട്ടപ്പെടും?
(A) 5 വർഷം
(B) 6 വർഷം
(C) 7 വർഷം
(D) 8 വർഷം
ഉത്തരം: (B)
37. ഏതു പ്രായത്തിലുള്ള കുട്ടികൾക്ക് നേരെയുള്ള പ്രവേശിത ലൈംഗികാതിക്രമ (Penetrative Sexual Assault) കുറ്റത്തിന്, പോക്സോ ആക്ട് (The Protection of Children from Sexual Offences Act) 2012-ൽ ഇരുപതു വർഷത്തിൽ കുറയാത്ത ശിക്ഷയും പിഴയും നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു?
(A) 12
(B) 14
(C) 16
(D) 18
ഉത്തരം: (C)
38. പോക്സോ ആക്ട് (The Protection of Children from Sexual Offences Act) 2012 സെക്ഷൻ 3 പ്രകാരം കൊടുത്ത പരാതി കെട്ടിച്ചമച്ചതോ, തെറ്റായ വിവരമോ ആണെങ്കിൽ, അതിൽ ഉൾപ്പെട്ടിട്ടുള്ള :
(A) 18 വയസ്സിനു മുകളിൽ പ്രായം ഉള്ളവർക്കെതിരേ മാത്രമേ കുറ്റം ആവുകയുള്ളൂ
(B) 18 വയസ്സിനു താഴെ പ്രായം ഉള്ളവർക്കെതിരേ മാത്രമേ കുറ്റം ആവുകയുള്ളൂ
(C) ഏതു പ്രായത്തിൽ ഉള്ളവർക്കും എതിരെ കുറ്റം ആവും
(D) ആർക്കും എതിരെ കുറ്റം ആവില്ല
ഉത്തരം: (A)
39. Mr. A ഒരു ഓഫീസിൽ ജോലി ചെയ്യവേ, സഹപ്രവർത്തകരായ ചില വ്യക്തികൾക്ക് ഇ-മെയിലുകൾ മുഖേന അശ്ലീല ചിത്രങ്ങൾ അയച്ചു. Mr. A-യുടെ പ്രവൃത്തി, ഇൻഫോർമേഷൻ ടെക്നോളജി ആക്ട് 2000-ലെ താഴെക്കൊടുത്തിട്ടുള്ള ഏതു വകുപ്പിന്റെ ലംഘനം ആണ്?
(A) സെക്ഷൻ 66 F
(B) സെക്ഷൻ 67 A
(C) സെക്ഷൻ 68 A
(D) സെക്ഷൻ 77 B
ഉത്തരം: (B)
40. മനപ്പൂർവം ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിലേക്ക് വൈറസ് പ്രവേശിപ്പിച്ച കുറ്റത്തിനുള്ള
ശിക്ഷയെകുറിച്ച് പ്രതിപാദിക്കുന്ന ഇൻഫോർമേഷൻ ടെക്നോളജി ആക്ട് 2000-ലെ വകുപ്പ്, താഴെക്കൊടുത്തതിൽ ഏത്?
(A) സെക്ഷൻ 43
(B) സെക്ഷൻ 65
(C) സെക്ഷൻ 72
(D) സെക്ഷൻ 77B
ഉത്തരം: (A)
41. താഴെ പറയുന്നവയിൽ ഏതാണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ നൽകാവുന്ന വിവരം :
(A) വ്യാപാര രഹസ്യങ്ങൾ
(B) വ്യക്തികൾ തമ്മിലുള്ള വിശ്വസ്ഥബന്ധം മൂലം ലഭ്യമായ വിവരങ്ങൾ
(C) വിദേശ സർക്കാരിൽ നിന്ന് രഹസ്യമായി ലഭിച്ച വിവരം
(D) മന്ത്രിസഭ തീരുമാനങ്ങൾ
ഉത്തരം: (D)
42. കൊക്കെയൻ എന്ന മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തികൾക്ക് ലഭിക്കുന്ന പരമാവധി തടവ് ശിക്ഷ :
(A) 1 വർഷം വരെ കഠിനതടവ്
(B) 6 മാസം വരെ കഠിനതടവ്
(C) 2 വർഷം വരെ കഠിനതടവ്
(D) 3 വർഷം വരെ കഠിനതടവ്
ഉത്തരം: (A)
43. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ സാമൂഹിക മാധ്യമം വഴി വിതരണം ചെയ്യുന്നത് വിവരസാങ്കേ തിക വിദ്യാനിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് കുറ്റംകൃത്യം ആകുന്നത്?
(A) 67 (B) വകുപ്പ് പ്രകാരം
(B) 65-ാം വകുപ്പ് പ്രകാരം
(C) 66-ാം വകുപ്പ് പ്രകാരം
(D) 68-ാം വകുപ്പ് പ്രകാരം
ഉത്തരം: (A)
44. കേരള പോലീസ് ആക്റ്റ് പ്രകാരം പരാതിക്കാരായ സ്ത്രീകളുടെ സ്വകാര്യത ഉറപ്പ് വരുത്തുന്നതിനായി സ്വീകരിച്ച നടപടി താഴെപ്പറയുന്നവയിൽ ഏതാണ്?
(1) എല്ലാ പോലീസ് സ്റ്റേഷനിലും വനിത പോലീസിന്റെ സേവനം ഉറപ്പ് വരുത്തുക
(2) ജനമൈത്രി പോലീസ് സ്റ്റേഷൻ സ്ഥാപിച്ചുകൊണ്ട്
(3) പരാതിക്കാർക്ക് അഭിഭാഷകന്റെ സേവനം ഉറപ്പ് വരുത്തികൊണ്ട്
(4) എല്ലാ പ്രദേശത്തും കമ്മ്യൂണിറ്റി സമ്പർക്കസമിതി രൂപീകരിച്ചുകൊണ്ട്
(A) (1) ഉം (3) ഉം നടപടികൾ
(B) (1)-ാമത്തെ നടപടി മാത്രം
(C) (1) ഉം, (3) ഉം, (4) ഉം നടപടികൾ
(D) (3)-ാമത്തെ നടപടി മാത്രം
ഉത്തരം: (B)
45. എയ്‌ഡസ് ബാധിതനായ ഒരു വ്യക്തി രോഗം പരത്തണമെന്ന ഉദ്ദേശത്തോടെ രോഗവിവരം മറച്ച് വെച്ച് മറ്റ് ആളുകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ ലഭിക്കുന്ന തടവ് ശിക്ഷ :
(A) 2 വർഷം വരെ വരുന്ന തടവ് ശിക്ഷ
(B) 1 വർഷം വരെ വരുന്ന തടവ് ശിക്ഷ
(C) 6 മാസം വരെ വരുന്ന തടവ് ശിക്ഷ
(D) 3 മാസം വരെ വരുന്ന തടവ് ശിക്ഷ
ഉത്തരം: (A)
46. താഴെ പറയുന്നവയിൽ ഏതാണ് വാറണ്ട് കേസ്സ് ആയി പരിഗണിക്കാവുന്ന കുറ്റകൃത്യം :
(A) 6 മാസത്തിൽ കവിയുന്ന തടവ് ശിക്ഷ ലഭിക്കുന്ന കുറ്റ കൃത്യം
(B) 1 വർഷത്തിൽ കവിയുന്ന തടവ് ശിക്ഷ ലഭിക്കുന്ന കുറ്റ കൃത്യം
(C) 2 വർഷത്തിൽ കവിയുന്ന തടവ് ശിക്ഷ ലഭിക്കുന്ന കുറ്റ കൃത്യം
(D) 1 മാസം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റ കൃത്യം
ഉത്തരം: (C)
47. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?
(1) പോലീസ് ഉദ്യോഗസ്ഥന് നൽകുന്ന കുറ്റസമ്മതം പൂർണ്ണമായും കോടതിയിൽ തെളിവായി സ്വീകരിക്കാവുന്നതാണ്
(2) പോലീസ് ഉദ്യോഗസ്ഥന് നൽകിയ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ പ്രതി കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ച ആയുധം കണ്ടെത്തിയാൽ ആ മൊഴി കോടതിയിൽ തെളിവായി സ്വീകരിക്കാവുന്നതാണ്
(3) പോലീസ് ഉദ്യോഗസ്ഥന് പ്രതി നല്കുന്ന കുറ്റസമ്മതം പൂർണ്ണമായും കോടതി തള്ളി കളയുന്നതാണ്
(4) പോലീസ് ഉദ്യോഗസ്ഥന് പ്രതി നല്കിയ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ മറ്റു കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്താൽ ആ മൊഴി തെളിവായി സ്വീകരിക്കാവുന്നതാണ്
(A) എല്ലാ പ്രസ്താവനകളും ശരിയാണ്
(B) (2)-ാമത്തെ പ്രസ്താവന മാത്രം ശരിയാണ്
(C) (3)-ാമത്തെ പ്രസ്താവന മാത്രം ശരിയാണ്
(D) (2) ഉം (4) ഉം പ്രസ്താവനകൾ ശരിയാണ്
ഉത്തരം: (B)
48. ലൈംഗിക ഉദ്ദേശത്തോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് തൊടുന്ന വ്യക്തിക്ക് ലഭിക്കാവുന്ന തടവ് ശിക്ഷ എത്രയാണ്?
(A) 3 വർഷത്തിൽ കുറയാത്തതും അഞ്ചു വർഷം വരെ ആകാവുന്നതുമായ തടവ് ശിക്ഷ
(B) 2 വർഷത്തിൽ കുറയാത്തതും അഞ്ചു വർഷം വരെ ആകാവുന്നതുമായ തടവ് ശിക്ഷ
(C) 3 വർഷത്തിൽ കുറയാത്തതും ഏഴു വർഷം വരെ ആകാവുന്നതുമായ തടവ് ശിക്ഷ (D) 1 വർഷത്തിൽ കുറയാത്തതും മൂന്നു വർഷം വരെ ആകാവുന്നതുമായ തടവ് ശിക്ഷ
ഉത്തരം: (A)
49. വിവരാവകാശ നിയമപ്രകാരം മൂന്നാം കക്ഷിയുമായി ബന്ധപ്പെട്ട ഒരു വിവരം നൽകുവാൻ സാധിക്കുമോ എന്നത് എത്ര ദിവസത്തിനുള്ളിൽ അപേക്ഷകനെ അറിയിക്കണം?
(A) 30 ദിവസത്തിനകം
(B) 15 ദിവസത്തിനകം
(C) 40 ദിവസത്തിനകം
(D) 60 ദിവസത്തിനകം
ഉത്തരം: (C)
50. നർകോട്ടിക് ഡ്രസ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്റ്റ് (ഇന്ത്യ) 1985 ലെ ഏത് വകുപ്പ് പ്രകാരമാണ് കുറ്റവാളികൾക്ക് ധനസഹായം നൽകുന്നത് കുറ്റകൃത്യമാകുന്നത്?
(A) വകുപ്പ് 27 (എ)
(B) വകുപ്പ് 28
(C) വകുപ്പ് 26
(D) വകുപ്പ് 29
ഉത്തരം: (A)
51. താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക :
(1) ഒരു പോലീസ് ഉദ്യോഗസ്ഥന് തന്റെ കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി ഏത് സ്ഥലത്തും എപ്പോൾ വേണമെങ്കിലും പ്രവേശിക്കാവുന്നതാണ്
(2) പോലീസ് ഉദ്യോഗസ്ഥന് കുറ്റകൃത്യം തടയുന്നതിനായി ഏതൊരു വ്യക്തിയുടെയും സേവനം ആവശ്യപ്പെടാവുന്നതാണ്
(3) ആവശ്യപ്പെട്ട സേവനം നൽകാത്ത വ്യക്തിയെ അറസ്റ്റ് ചെയ്യാനുള്ള അധികാരം പോലീസ് ഉദ്യോഗസ്ഥനുണ്ട്
(4) കുറ്റകൃത്യം ചെയ്യാനുപയോഗിച്ച വസ്തു പിടിച്ചെടുക്കാൻ പോലീസ് ഉദ്യോഗസ്ഥന് അധികാരമുണ്ട്
(A) എല്ലാ പ്രസ്താവനകളും ശരിയാണ്
(B) (1) ഉം (2) ഉം പ്രസ്താവനകൾ ശരിയാണ്
(C) (4)-ാമത്തെ പ്രസ്താവന മാത്രം ശരിയാണ്
(D) (3)-ാമത്തെ പ്രസ്താവന മാത്രം ശരിയാണ്
ഉത്തരം: (C)
52. ബൈക്ക് യാത്രികർ ഒരു സ്ത്രീയെ അക്രമിച്ച് അവരുടെ കൈവശമുള്ള സ്വർണ്ണം ബലമായി പിടിച്ചെടുത്താൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം അവർ ചെയ്യുന്ന കുറ്റകൃത്യം ഏതാണ്?
(A) മോഷണം
(B) കവർച്ച
(C) ഭയപ്പെടുത്തി അപഹരിക്കൽ
(D) സംഘകവർച്ച
ഉത്തരം: (B)
53. കൊലപാതക കേസ്സിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്ന നേരത്ത് ദേഹപരിശോധന നടത്താൻ അധികാരപെട്ടവർ ആരാണ്?
(A) സ്വകാര്യ വ്യക്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നതെങ്കിൽ ആ വ്യക്തി
(B) സീനിയർ പോലീസ് ഉദ്യോഗസ്ഥൻ
(C) അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥൻ
(D) എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്
ഉത്തരം: (C)
54. പൊതുജനങ്ങൾക്ക് അസഹ്യത ഉളവാക്കുന്ന രീതിയിൽ പൊതുസ്ഥലത്ത് വെച്ച് മൃഗങ്ങളെ കശാപ്പ് ചെയ്താൽ ലഭിക്കുന്ന തടവ് ശിക്ഷ :
(A) 1 വർഷം വരെ
(B) 6 മാസം വരെ
(C) 2 വർഷം വരെ
(D) 3 വർഷം വരെ
ഉത്തരം: (A)
55. താഴെ പറയുന്ന ഏത് സാഹചര്യത്തിലാണ് കോടതി മരണമൊഴി തെളിവായി സ്വീകരിക്കുന്നത് :
(1) സ്വമേധയാ നൽകിയ മരണമൊഴി
(2) മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ മരണമൊഴി
(3) മജിസ്ട്രേറ്റിന്റെ അഭാവത്തിൽ പോലീസ് രേഖപ്പെടുത്തിയ മരണമൊഴി
(4) സംസാരശേഷി ഇല്ലാത്ത വ്യക്തി ആംഗ്യഭാഷയിൽ നൽകിയ മരണമൊഴി
(A) എല്ലാ സാഹചര്യത്തിലും തെളിവായി സ്വീകരിക്കാവുന്നതാണ്
(B) (1) ഉം (2) ഉം സാഹചര്യത്തിൽ തെളിവായി സ്വീകരിക്കാവുന്നതാണ്
(C) (1) ഉം (2) ഉം (3) ഉം സാഹചര്യങ്ങളിൽ തെളിവായി സ്വീകരിക്കാവുന്നതാണ്
(D) (1) ഉം (2) ഉം (4) ഉം സാഹചര്യങ്ങളിൽ തെളിവായി സ്വീകരിക്കാവുന്നതാണ്
ഉത്തരം: (A)
56. സാങ്കേതികവിദ്യാനിയമപ്രകാരം ഒരു വ്യക്തി മറ്റൊരാളുടെ ഇലക്ട്രോണിക് സിഗ്നേച്ചർ അവരെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ ഉപയോഗിച്ചാൽ ലഭിക്കുന്ന ശിക്ഷ :
(A) 3 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും
(B) 2 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും
(C) 1 വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും
(D) 3 വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും
ഉത്തരം: (A)
57. താഴെ പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
(1) ബുദ്ധി സ്ഥിരതയില്ലാത്ത സമയത്ത് ഒരാൾ മറ്റൊരാളെ ആക്രമിച്ചാൽ അത് കുറ്റകൃത്യമായി കണക്കാക്കും
(2) സ്വമേധയാ ലഹരിക്കടിമയായ വ്യക്തി മറ്റൊരാളെ ആക്രമിച്ചാൽ അത് കുറ്റകൃത്യമായി കണക്കാക്കും
(3) അദ്ധ്യാപകൻ വിദ്യാർത്ഥികളെ അച്ചടക്കപാലനത്തിന്റെ ഭാഗമായി ശിക്ഷിച്ചാൽ അത് കുറ്റകൃത്യമായി കണക്കാക്കും
(4) ഏഴ് വയസ്സ് തികയാത്ത കുട്ടി ചെയ്യുന്ന മോഷണം കുറ്റകൃത്യമായി കണക്കാക്കും
(A) (2) ഉം (3) ഉം പ്രസ്താവനകൾ ശരിയാണ്
(B) (1) ഉം (2) ഉം (3) ഉം പ്രസ്താവനകൾ ശരിയാണ്
(C) (2)-ാമത്തെ പ്രസ്താവന മാത്രം ശരിയാണ്
(D) എല്ലാ പ്രസ്താവനകളും ശരിയാണ്
ഉത്തരം: (C)
58. ക്രിമിനൽ നടപടി നിയമപ്രകാരം കുറ്റസമ്മതം രേഖപ്പെടുത്താൻ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ :
(A) എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്
(B) ജുഡീഷ്യൽ മജിസ്ട്രേറ്റ്
(C) അന്വേഷണ ഉദ്യോഗസ്ഥൻ
(D) അഭിഭാഷകൻ
ഉത്തരം: (B)
59. ലൈംഗീക ഉദ്ദേശ്യത്തോടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നീലചിത്രങ്ങൾ കാണിച്ചുകൊടുക്കുന്നത് താഴെ പറയുന്നവയിൽ ഏത് കുറ്റകൃത്യമായിട്ടാണ് കണക്കാക്കുന്നത്?
(A) ലൈംഗീക പീഡനം
(B) ലൈംഗീകാതിക്രമം
(C) ഗൗരവതര ലൈംഗീക പീഡനം
(D) ഗൗരവതര ലൈംഗീകാതിക്രമം
ഉത്തരം: (B)
60. താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏത്?
(1) 18 വയസ്സ് പൂർത്തിയാകാത്ത ആൺകുട്ടിയെ രക്ഷിതാവിന്റെ സമ്മതമില്ലാതെ അവരുടെ സംരക്ഷണത്തിൽ നിന്ന് മറ്റൊരിടത്ത് കൊണ്ടുപോകുന്നത് "തട്ടികൊണ്ട് പോകൽ' ആണ്
(2) പ്രായഭേദമെന്യേ വ്യക്തികളെ അവരുടെ സമ്മതം കൂടാതെ മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നത് "തട്ടികൊണ്ട് പോകൽ' എന്ന കുറ്റകൃത്യം ആണ്
(3) 18 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടിയെ രക്ഷിതാവിന്റെ സമ്മതമില്ലാതെ അവരുടെ സംരക്ഷണത്തിൽ നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നത് "തട്ടികൊണ്ട് പോകൽ' എന്ന കുറ്റകൃത്യം ആണ്
(A) എല്ലാ പ്രസ്താവനകളും ശരിയാണ്
(B) (3)-ാമത്തെ പ്രസ്താവന മാത്രം ശരിയാണ്
(C) (1) ഉം (3) ഉം പ്രസ്താവനകൾ ശരിയാണ്
(D) (2)-ാമത്തെ പ്രസ്താവന മാത്രം ശരിയാണ്
ഉത്തരം: (B)
61. Z കടന്നു പോകാൻ അവകാശമുള്ള ഒരു പാതയെ A തടസ്സപ്പെടുത്തുന്നു. എന്നാൽ പാത തടയാൻ തനിക്ക് അവകാശമുണ്ടെന്ന് A നല്ല രീതിയിൽ വിശ്വസിക്കുന്നില്ല. Z അതുവഴി കടന്നു പോകുന്നത് തടയപ്പെടുന്നു. IPC യുടെ വ്യവസ്ഥകൾ പ്രകാരം ഒരു തെറ്റായി A, Z നെ
A) നിയന്ത്രണപ്പെടുത്തുന്നു
B) പരിമിതപ്പെടുത്തുന്നു
C) ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്നു
D) മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തിയിലൂടെ ഗുരുതരമായ വേദന ഉണ്ടാക്കുന്നു.
ഉത്തരം: (A)
62. A മനപ്പൂർവ്വം തെരുവിൽ Z-നെ തള്ളുന്നു. ഇവിടെ A തന്റെ സ്വന്തം ശാരീരിക ശക്തിയാൽ സ്വന്തം വ്യക്തിയെ Z-മായി സമ്പർക്കം പുലർത്തുന്നതിനായി നീക്കി. അതിനാൽ അവൻ മനഃപൂർവ്വം Z ലേക്ക് ബലം പ്രയോഗിച്ചു. Z-ന്റെ സമ്മതമില്ലാതെ അവൻ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ, അതുവഴി അയാൾ Z-നെ മുറിവേൽപ്പിക്കുകയോ ഭയപ്പെടുത്തുകയോ ശല്യപ്പെടുത്തുകയോ ചെയ്യാം എന്ന ഉദ്ദേശത്തോടെയോ അറിഞ്ഞോ ആണെങ്കിൽ, IPC-യുടെ വ്യവസ്ഥകൾ പ്രകാരം അവൻ ---------- നേരേ ഉപയോഗിച്ചു.
A) ക്രിമിനൽ ശക്തി
B) ആക്രമണം
C) മുറിവേൽപ്പിക്കൽ
D) മുകളിൽ പറഞ്ഞവ ഒന്നുമല്ല
ഉത്തരം: (A)
63. B കൊല്ലപ്പെടാൻ വേണ്ടി വീട്ടിൽ നിന്ന് B യെ A ബലമായി കൊണ്ടുപോകുന്നു. A, IPC പ്രകാരമുള്ള ഏത് കുറ്റമാണ് ചെയ്തിരിക്കുന്നത് ?
A) ഇന്ത്യയിൽ നിന്നുള്ള തട്ടിക്കൊണ്ടുപോകൽ
B) തട്ടിക്കൊണ്ടുപോകൽ അല്ലെങ്കിൽ കൊലപാതകത്തിനായി തട്ടിക്കൊണ്ടുപോകൽ C) ഭിക്ഷാടനത്തിനായി പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോകൽ അല്ലെങ്കിൽ അംഗഭംഗം വരുത്തുക.
D) മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ
ഉത്തരം: (B)
64. ഏതെങ്കിലും പുരുഷൻ ഒരു സ്ത്രീയെ പിന്തുടരുകയും സമ്പർക്കം പുലർത്തുകയും ചെയ്യുകയോ അത്തരം സ്ത്രീകളുടെ താല്പര്യമില്ലായ്മയുടെ വ്യക്തമായ സൂചന ഉണ്ടായിരുന്നിട്ടും ആവർത്തിച്ച് വ്യക്തിപരമായ ഇടപഴകൽ പ്രോത്സാഹിപ്പിക്കുന്നതിന് അത്തരം സ്ത്രീകളെ ബന്ധപ്പെടാൻ ശ്രമിക്കുകയോ ചെയ്യുന്നു. അല്ലെങ്കിൽ ഒരു സ്ത്രീ ഇന്റർനെറ്റ്, ഇമെയിൽ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ആശയവിനിമയം ഉപയോഗിക്കുന്നത് നിരീക്ഷിക്കുന്നു, IPC-യുടെ വ്യവസ്ഥകൾ പ്രകാരം ആ പുരുഷൻ ------------ കുറ്റകൃത്യം ചെയ്യുന്നു.
A) പിന്തുടരൽ
B) ശല്യപ്പെടുത്തൽ
C) വോയൂറിസം
D) സ്ത്രീക്ക് നേരെയുള്ള ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം
ഉത്തരം: (A)
65. CrPC പ്രകാരം ----------- എന്നാൽ മരണം, ജീവപര്യന്തം തടവ് അല്ലെങ്കിൽ രണ്ട് വർഷത്തിൽ കൂടുതലുള്ള തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റവുമായി ബന്ധപ്പെട്ട കേസ് എന്നാണ് അർത്ഥമാക്കുന്നത്.
A) സമൻസ് കേസ്
B) വാറണ്ട് കേസ്
C) തിരിച്ചറിയാവുന്ന കുറ്റം
D) തിരിച്ചറിയാനാകാത്ത കുറ്റം
ഉത്തരം: (B)
66. CrPC-യുടെ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത വ്യക്തിയെ ---------- മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുത്.
A) പന്ത്രണ്ട്
B) പതിനാറ്
C) ഇരുപത്
D) ഇരുപത്തിനാല്
ഉത്തരം: (D)
67. ഒരു കുറ്റകൃത്യം ചെയ്യപ്പെടുമ്പോൾ, ചെയ്ത വ്യക്തി, അല്ലെങ്കിൽ ആർക്കെതിരെ ചെയ്തുവോ അയാൾ, അല്ലെങ്കിൽ ഏത് വസ്തുവിനെ സംബന്ധിച്ചാണോ ചെയ്തിരിക്കുന്നത് അത്, ഒരു യാത്രയിൽ ആണെങ്കിൽ, ഒരു കോടതിക്ക് ആ കുറ്റകൃത്യത്തെ ഏതിലൂടെയോ, - ആരുടെ ------------ ലൂടെയോ യാത്രയിൽ വ്യക്തിയോ വസ്തുവോ കടന്നു പോയതിലൂടെ വിചാരണ ചെയ്യുകയോ അന്വേഷിക്കുകയോ ചെയ്യാം. A) പ്രാദേശിക അധികാര പരിധി
B) ഒരു പ്രാദേശിക പ്രദേശവും ഭാഗികമായി മറ്റൊന്നും
C) വിവിധ പ്രാദേശിക പ്രദേശങ്ങൾ
D) മുകളിൽ പറഞ്ഞവ ഒന്നുമല്ല
ഉത്തരം: (A)
68. ഇന്ത്യൻ എവിഡൻസ് ആക്ട് പ്രകാരം മരിച്ചുപോയ, കണ്ടെത്താനാകാത്ത ഒരു വ്യക്തിയുടെ പ്രസക്തമായ വസ്തുതയുടെ പ്രസ്താവന അംഗീകരിക്കുന്നതിന് താഴെ പ്പറയുന്നവയിൽ ഏതാണ് പ്രസക്തമായത് ?
i) കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട ഒരു വിൽപ്പത്രത്തിലോ കൈമാറ്റരേഖയിലോ ഉള്ളത്.
ii) നിരവധി വ്യക്തികളുടെ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട വികാരങ്ങൾ പ്രകടിപ്പിക്കുന്ന പ്രസ്താവനയിൽ ഉള്ളത്.
iii) പൊതു അവകാശത്തെക്കുറിച്ചോ ആചാരത്തെക്കുറിച്ചോ പൊതു താല്പര്യമുള്ള കാര്യങ്ങളെക്കുറിച്ചോ ഒരു അഭിപ്രായം നൽകുന്നു.
A) i, ii എന്നിവ മാത്രം
B) ii, iii എന്നിവ മാത്രം
C) i, iii എന്നിവ മാത്രം
D) i, ii, iii
ഉത്തരം: (D)
69. ഇന്ത്യൻ എവിഡൻസ് ആക്ട് പ്രകാരം വിദഗ്ദ്ധന്റെ അഭിപ്രായം കോടതിക്ക് --------- യുമായി ബന്ധപ്പെട്ട അഭിപ്രായം രൂപീകരിക്കേണ്ടിവരുമ്പോൾ പാലിക്കപ്പെടുന്നു.
A) വിദേശ നിയമം
B) സയൻസ്
C) ഫിംഗർ ഇംപ്രഷൻ
D) മുകളിൽ പറഞ്ഞവയെല്ലാം
ഉത്തരം: (D)
70. പോലീസിന്റെ സംരക്ഷണത്തിലോ കസ്റ്റഡിയിലോ ഉള്ള ആരോടും മോശമായി പെരുമാറുകയോ അസഭ്യം പറയുകയോ ചെയ്യരുതെന്ന് കേരള പോലീസ് നിയമത്തിലെ ഏത് വകുപ്പ് നിഷ്കർഷിക്കുന്നു ?
A) വകുപ്പ് 21
B) വകുപ്പ് 24
C) വകുപ്പ് 26
D) വകുപ്പ് 29
ഉത്തരം: (D)
71. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ആവശ്യമായ പൊതുവായതോ സ്വകാര്യമായതോ ആയ ഏതെങ്കിലും തെരുവോ വഴിയോ അടയ്ക്കാൻ പോലീസിനെ പ്രാപ്തമാക്കുന്ന കേരള പോലീസ് നിയമത്തിലെ ഏത് വ്യവസ്ഥയാണ് ?
A) വകുപ്പ് 61
B) വകുപ്പ് 64
C) വകുപ്പ് 66
D) വകുപ്പ് 69
ഉത്തരം: (D)
72. കേരള പോലീസ് ആക്ടിലെ സെക്ഷൻ 37 പ്രകാരം താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
i) ആചാരം, മാന്യത, സ്വകാര്യത, മാന്യത എന്നിവ കണക്കിലെടുത്ത് സുരക്ഷ ഉറപ്പാക്കുന്നതിനോ ആസന്നമായ അപകടം ഒഴിവാക്കുന്നതിനോ വേണ്ടി ഓരോ പോലീസ് ഉദ്യോഗസ്ഥനും ഏത് സ്വകാര്യസ്ഥലത്തേക്കും പ്രവേശനം ഉണ്ടായിരിക്കും.
ii) ഈ അധികാരം വിനിയോഗിക്കുന്നതിന് മുമ്പ് കെട്ടിടത്തിന്റെയും പരിസരത്തിന്റെയും ചുമതലയുള്ള വ്യക്തിയുടെ സഹകരണവും സമ്മതവും നേടുന്നതിന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പരമാവധി ശ്രമിക്കേണ്ടതാണ്.
A) i മാത്രം ശരിയാണ്
B) ii മാത്രമാണ് ശരി
D) i and ii തെറ്റാണ്
C) i and ii ശരിയാണ്
ഉത്തരം: (C)
73. NDPS നിയമത്തിലെ സെക്ഷൻ 27 പ്രകാരം കൊക്കെയ്ൻ കഴിച്ചാലുള്ള ശിക്ഷ എന്താണ് ?
A) 1 വർഷം വരെ കഠിനതടവോ അല്ലെങ്കിൽ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും
B) 6 മാസം വരെ തടവോ അല്ലെങ്കിൽ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും C) 1 വർഷം വരെ കഠിനതടവ് അല്ലെങ്കിൽ 20,000 രൂപ വരെ പിഴ, അല്ലെങ്കിൽ രണ്ടും
D) 6 മാസം വരെ തടവോ അല്ലെങ്കിൽ 20,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും
ഉത്തരം: (C)
74. NDPS ആക്ട്, 1985 സെക്ഷൻ 37 പ്രകാരം ചെയ്ത കുറ്റകൃത്യങ്ങളുടെ സ്വഭാവം
A) തിരിച്ചറിയാവുന്ന കുറ്റം
B) തിരിച്ചറിയാനാവാത്ത കുറ്റം
C) ജാമ്യം ലഭിക്കുന്നവ
D) മുകളിൽ പറഞ്ഞവ ഒന്നുമല്ല കൈകാര്യം ചെയ്യുന്നത് ?
ഉത്തരം: (A)
75. പോക്സോ നിയമത്തിലെ സെക്ഷൻ 3 എന്താണ്
A) ലൈംഗികപീഡനത്തിന്റെ നിർവ്വചനം
B)ലൈംഗികാതിക്രമത്തിന്റെ നിർവ്വചനം
C) ചൈൽഡ് പോണോഗ്രാഫിയുടെ നിർവ്വചനം
D) നുഴഞ്ഞുകയറുന്ന ലൈംഗിക ആക്രമണത്തിന്റെ നിർവ്വചനം
ഉത്തരം: (D)
76. കുട്ടിയല്ലാത്തവർ, ഒരു കുട്ടിക്കെതിരെ തെറ്റായ പരാതി നൽകുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ, അത് തെറ്റാണെന്ന് അറിഞ്ഞ്, അങ്ങനെ പോക്സോ നിയമപ്രകാരമുള്ള ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ അത്തരം കുട്ടിയെ ഇരയാക്കുകയാണെങ്കിൽ, ഏത് വരെ നീണ്ടു നിൽക്കുന്ന തടവിന് ശിക്ഷിക്കപ്പെടും.
A) ആറ് മാസം അല്ലെങ്കിൽ പിഴയോ രണ്ടും കൂടിയോ
B) ഒരു വർഷം അല്ലെങ്കിൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ
C) മൂന്ന് വർഷം അല്ലെങ്കിൽ പിഴ അല്ലെങ്കിൽ രണ്ടും കൂടി
D) മുകളിൽ പറഞ്ഞവ ഒന്നുമല്ല
ഉത്തരം: (B)
77. IT ആക്ടിലെ സെക്ഷൻ 66 C എന്തിനെക്കുറിച്ചാണ് പറയുന്നത് ?
A) സൈബർ ഭീകരതയ്ക്കുള്ള ശിക്ഷ
B) കമ്പ്യൂട്ടർ സിസ്റ്റത്തിലേക്കുള്ള അനധികൃത പ്രവേശനത്തിനുള്ള ശിക്ഷ
C) ഐഡന്ററ്റി മോഷണത്തിനുള്ള ശിക്ഷ
D) ഓൺലൈനിൽ അശ്ലീലമായ കാര്യങ്ങൾ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്നതിനുള്ള ശിക്ഷ
ഉത്തരം: (C)
78. താഴെപ്പറയുന്നവയിൽ ഏതാണ് IT ആക്ടിന്റെ സെക്ഷൻ 72-ന്റെ കീഴിൽ ഉൾപ്പെടാത്തത് ?
A) സെൻസിറ്റീവ് ഡാറ്റ മോഷ്ടിക്കുന്നതിനായി ഒരു വ്യക്തി കമ്പ്യൂട്ടർ സിസ്റ്റത്തിലേക്ക് ഹാക്ക് ചെയ്യുന്നു
B) ഒരു ജീവനക്കാരൻ അബദ്ധവശാൽ തെറ്റായ സ്വീകർത്താവിന് ഒരു ഇമെയിൽ അയയ്ക്കുന്നു, രഹസ്യ വിവരങ്ങൾ വെളിപ്പെടുത്തുന്നു
C) സോഷ്യൽ മീഡിയയിൽ ഒരാളെ കുറിച്ച് അപകീർത്തികരമായ പ്രസ്താവനകൾ പോസ്റ്റ് ചെയ്യുന്ന ഒരാൾ
D) ഒരു ഹാക്കർ ഒന്നിലധികം സിസ്റ്റങ്ങളെ നശിപ്പിക്കുന്ന കമ്പ്യൂട്ടർ വൈറസ് പടർത്തുന്നു
ഉത്തരം: (പി.എസ്.സി ഈ ചോദ്യം ഡിലീറ്റ് ചയ്തു - Question Paper Code: 123/2023)
79. വിവരാവകാശ നിയമത്തിലെ സെക്ഷൻ 2(f)പ്രകാരം “വിവരങ്ങൾ'' എന്നതിന്റെ നിർവചനത്തിൽ എന്താണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?
A) ഭൗതിക രേഖകളും ഡോക്യുമെന്റുകളും മാത്രം
B) ഇലക്ട്രോണിക് രേഖകളും ഡാറ്റയും മാത്രം
C) ഫിസിക്കൽ, ഇലക്ട്രോണിക് റെക്കോർഡുകൾ, ഡോക്യുമെന്റുകൾ എന്നിവയും അതിലേറെയും
D) മുകളിൽ പറഞ്ഞവ ഒന്നുമല്ല
ഉത്തരം: (C)
80. വിവരാവകാശ നിയമത്തിലെ സെക്ഷൻ11ന്റെ ഉദ്ദേശ്യം എന്താണ് ?
A) വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്നുള്ള ഇളവുകൾ ഇത് കൈകാര്യം ചെയ്യുന്നു.
B) വിവരാവകാശ കമ്മീഷണർമാരെ നിയമിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇത് നൽകുന്നു.
C) ഇത് കേന്ദ്ര വിവരാവകാശ കമ്മീഷൻ സ്ഥാപിക്കുന്നു.
D) മൂന്നാം കക്ഷി വിവരങ്ങൾ വെളിപ്പെടുത്തുന്നതിനുള്ള നടപടിക്രമം ഇത് കൈകാര്യം ചെയ്യുന്നു.
ഉത്തരം: (D)
81. ഒരു പോലീസ് ഉദ്യോഗസ്ഥന് വാറന്റ് കൂടാതെ അറസ്റ്റ് ചെയ്തയാളെ മജിസ്ട്രേറ്റിന്റെ ഉത്തരവ് കൂടാതെ തടങ്കലിൽ വയ്ക്കാവുന്ന ഉയർന്ന സമയപരിധി.
A) 24 മണിക്കൂർ
B) 15 ദിവസം
C) 10 വർഷമോ അതിൽ കൂടുതലോ തടവു ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കുറ്റം ചെയ്തയാളെ 90 ദിവസം
D) 10 വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കുറ്റം ചെയ്തയാളെ
60 ദിവസം
ഉത്തരം: (A)
82. സാക്ഷികളായി കോടതിയിൽ വിളിപ്പിക്കാൻ സാധിക്കാത്ത വ്യക്തികളുടെ പ്രസ്താവനകൾ തെളിവായി കോടതി കണക്കാക്കുന്നത് ഏതൊക്കെ സാഹചര്യങ്ങളിലാണ് ?
1) പ്രസ്താവന അതു ചെയ്യുന്ന ആളുടെ ധനപരമോ ഉടമയെന്ന നിലയിലോ ഉള്ള താൽപര്യത്തിന് എതിരാവുമ്പോൾ.
2) പോലീസ് തടങ്കലിൽ വച്ചു നടത്തുന്ന കുറ്റസമ്മതം.
3) പ്രസ്താവന ബന്ധുത്വത്തിന്റെ അസ്തിത്വത്തെ സംബന്ധിച്ചതായാൽ.
4) പ്രസ്താവനകൾ വാദ തടസ്സമാവുമ്പോൾ.
A) എല്ലാ പ്രസ്താവനകളും ശരിയാണ്
B) പ്രസ്താവനകൾ (1), (3), (4) ശരിയാണ്
C) പ്രസ്താവനകൾ (2), (3), (4) ശരിയാണ്
D) പ്രസ്താവനകൾ (3) ഉം (4) ഉം ഒഴികെയുള്ളവ ശരിയാണ്
ഉത്തരം: (B)
83. ഒരു സ്വകാര്യ വ്യക്തിക്ക് നിയമപ്രകാരം മറ്റൊരാളെ അറസ്റ്റ് ചെയ്യാവുന്ന സാഹചര്യങ്ങൾ ഏതെല്ലാമാണ് ?
A) ജാമ്യം അനുവദിക്കേണ്ടതല്ലാത്തതും വാറണ്ട് കൂടാതെ പോലീസിന് നേരിട്ടെടുക്കാവുന്നതുമായ ഒരു കുറ്റം സാന്നിധ്യത്തിൽ നടന്നാൽ
B) ജാമ്യത്തിന് അർഹതയുള്ളതും പോലീസിന് വാറണ്ട് കൂടി മാത്രം എടുക്കാവുന്ന ഒരു കുറ്റം സാന്നിധ്യത്തിൽ നടന്നാൽ
C) ഗുരുതരമായ ഏതു കുറ്റം നടന്നാലും ബലപ്രയോഗം കൂടാതെ അറസ്റ്റ് ചെയ്യാവുന്നതാണ്
D) ജാമ്യം ലഭിക്കാവുന്നതും പോലീസിന് നേരിട്ട് എടുക്കാവുന്നതുമായ കുറ്റം സാന്നിധ്യത്തിൽ നടന്നാൽ
ഉത്തരം: (A)
84. ഇന്ത്യൻ തെളിവ് നിയമപ്രകാരം താഴെ പറയുന്നതിൽ ഏതു കുറ്റസമ്മതമാണ് സ്വീകാര്യമായത് ?
1) ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തടങ്കലിൽ വച്ച് നടത്തുന്നത്
2) മാപ്പുസാക്ഷിയാക്കാമെന്ന വ്യവസ്ഥയിൽ പോലീസ് കസ്റ്റഡിയിൽ വച്ച് നടത്തുന്നത്
3) മജിസ്ട്രേറ്റിന് മുമ്പാകെ നടത്തുന്നത്
4) പോലീസ് തടങ്കലിൽ വച്ച് നടത്തിയ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും വസ്തുത കണ്ടെത്തിയിട്ടുണ്ടെങ്കിൽ
A) (1), (2), (3) ശരിയാണ്
B) (2), (3) ശരിയാണ്
C) (3), (4) ശരിയാണ്
D) എല്ലാ പ്രസ്താവനകളും ശരിയാണ്
ഉത്തരം: (C)
85. വിചാരണ നടത്തുന്നതിൽ കോടതിക്കുള്ള അധികാരിതയെ സംബന്ധിച്ച താഴെ പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക.
1) കുറ്റകൃത്യം തുടരുന്ന ഒന്നായിരിക്കുകയും ഒന്നിലധികം തദ്ദേശ പ്രദേശങ്ങളിൽ വച്ച് തുടരുകയും ചെയ്യുന്നതാണെങ്കിൽ തദ്ദേശ പ്രദേശങ്ങളിൽ അധികാരിത ഉള്ള ഏതു കോടതിക്കും വിചാരണ ചെയ്യാം.
2) കക്ഷിയുടെ അപേക്ഷയിൻമേൽ ഏതു കുറ്റവും ഏതു കോടതിയിലും വിചാരണ ചെയ്യാം.
3) കുറ്റം ചെയ്തത് ഒരു കോടതിയുടെ പരിധിയിലും അതിന്റെ അനന്തര ഫലം ഉണ്ടായത് വേറെ കോടതിയുടെ പരിധിയിലും ആണെങ്കിൽ, കുറ്റം ചെയ്ത പ്രദേശത്തിന്റെ അധികാരിത ഉള്ള കോടതിയിൽ മാത്രമേ വിചാരണ ചെയ്യാവൂ.
4) ആളെ തട്ടിക്കൊണ്ടു പോകുന്ന കുറ്റത്തിന്റെ വിചാരണ, അയാളെ ഒളിപ്പിച്ചു വച്ച സ്ഥലത്തെ കോടതിയിൽ നടത്താവുന്നതാണ്.
A) എല്ലാ പ്രസ്താവനയും ശരിയാണ്
B) (3) ഉം (4) ഉം ശരിയാണ്
C) (1) ഉം (2) ഉം ശരിയാണ്
D) (1) ഉം (4) ഉം ശരിയാണ്
ഉത്തരം: (D)
86. താഴെ പറയുന്നതിൽ ഏത് അവകാശമാണ് ഒരു പൗരന് പോലീസ് സ്റ്റേഷനിൽ പ്രാപ്തമായിട്ടുള്ളത് ?
1) ഒരു പ്രത്യേക വ്യക്തി പോലീസ് കസ്റ്റഡിയിൽ ഉണ്ടോ എന്ന് അറിയാൻ.
2) എല്ലാ കേസുകളിലും സ്റ്റേഷൻ ജാമ്യം കിട്ടുന്നതിന് അവകാശം ഉണ്ട്.
3) സ്ത്രീകൾക്ക് സ്വകാര്യതയോടെ പരാതി കൊടുക്കാൻ.
4) പരാതി നൽകിയതിന്റെ കൈപ്പറ്റ് രസീത് കിട്ടാൻ.
A) (1), (2), (3), (4) ശരിയാണ്
B) (1), (2), (4) ശരിയാണ്
C) (1), (3), (4) ശരിയാണ്
D) (2), (3), (4) ശരിയാണ്
ഉത്തരം: (C)
87. വലിയ അളവിൽ മയക്കുമരുന്ന് കടത്തുന്നതിന് ആവർത്തിച്ച് ശിക്ഷ ലഭിച്ചിട്ടുള്ള വ്യക്തി, വീണ്ടും അതേ കുറ്റം ചെയ്താൽ S. 31. A പ്രകാരം നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് നിയമത്തിൽ അനുശാസിക്കുന്ന ശിക്ഷ.
A) ജീവപര്യന്തം തടവ്
B) 10 വർഷം വരെ കഠിന തടവ്
D) 7 വർഷം തടവ്
C) വധശിക്ഷ
ഉത്തരം: (C)
88. പോലീസിന്റെ കൃത്യ നിർവഹണത്തിന് സഹായകമാവുന്നതിനായി കമ്മ്യൂണിറ്റി സമ്പർക്ക സമിതികൾ രൂപീകരിക്കുന്നതിനെ കുറിച്ച് ഏതു നിയമമാണ് പ്രതിപാദിക്കുന്നത് ?
A) വകുപ്പ് 64 പോലീസ് ആക്ട്
B) വകുപ്പ് 50 പോലീസ് ആക്ട്
C) വകുപ്പ് 64 ക്രിമിനൽ നടപടി ക്രമം
D) വകുപ്പ് 50 ക്രിമിനൽ നടപടി ക്രമം
ഉത്തരം: (A)
89. ഒരു കളവ് ചെയ്യണമെന്ന സ്വന്തം ഇഷ്ടപ്രകാരം മന:പൂർവ്വമായി ആർക്കെങ്കിലും
മരണം ഉണ്ടാക്കുന്ന കുറ്റം ഏതാണ് ?
A) കവർച്ച
B) മോഷണം
C) കഠിന ദേഹോപദ്രവം
D) ഭയപ്പെടുത്തി അപഹരിക്കൽ
ഉത്തരം: (A)
90. പോലീസ് ആക്ട് പ്രകാരം സ്പെഷ്യൽ പോലീസ് ഓഫീസർ ആയി താൽക്കാലിക നിയമനത്തിന് പരിഗണിക്കപ്പെടാവുന്ന വ്യക്തിയുടെ പ്രായപരിധി.
A) 21 വയസ് മുതൽ 60 വയസു വരെ
B) 18 വയസ് മുതൽ 60 വയസു വരെ
C) 21 വയസ് മുതൽ 55 വയസു വരെ
D) 18 വയസ് മുതൽ 55 വയസു വരെ
ഉത്തരം: (B)
91. മറ്റു വ്യക്തിയുടെ എ. ടി. എം. കാർഡ് ഉപയോഗിച്ച് മോഷണം നടത്തുന്നത് ശിക്ഷാർഹമാക്കുന്നത് ഏത് നിയമം ആണ് ?
A) വകുപ്പ് 70 ഇൻഫർമേഷൻ ടെക്നോളജി നിയമം
B) വകുപ്പ് 70 ഇന്ത്യൻ ശിക്ഷാ നിയമം
C) വകുപ്പ് 66 ഇൻഫർമേഷൻ ടെക്നോളജി നിയമം
D) വകുപ്പ് 66 ഇന്ത്യൻ ശിക്ഷാനിയമം
ഉത്തരം: (C)
92. അടുത്തുള്ള വസ്തുക്കളിൽ താമസിക്കുന്ന വ്യക്തികൾക്ക് പൊതുവായ ഒരു ദോഷം തീർച്ചയായും ഉണ്ടാവും എന്ന അറിവോടും ഉദ്ദേശത്തോടും കൂടി ഒരു പ്രവൃത്തി ചെയ്യുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഏതു വകുപ്പിലാണ് പെടുത്തിയിട്ടുള്ളത് ?
A) വകുപ്പ് 268
B) വകുപ്പ് 309
C) വകുപ്പ് 200
D) വകുപ്പ് 280
ഉത്തരം: (A)
93. മയക്കു മരുന്നിന്റെ ദുരുപയോഗവും കള്ളക്കടത്തും ശിക്ഷാർഹമാക്കുന്നതിന് കൊണ്ടുവന്ന പ്രത്യേക നിയമം.
A) ഇന്ത്യൻ ശിക്ഷാ നിയമം
B) നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് നിയമം
C) നാർക്കോട്ടിക് സബ്സ്റ്റൻസ് ആന്റ് ഓപ്പിയം നിയന്ത്രണ നിയമം
D) ഇന്ത്യൻ രാജ്യസുരക്ഷ നിയമം
ഉത്തരം: (B)
94. താഴെ പറയുന്നതിൽ വിവര സാങ്കേതിക നിയമപ്രകാരം ജീവപര്യന്തം വരെ തടവു
ശിക്ഷ ലഭിക്കാവുന്ന കുറ്റം.
A) വ്യക്തി വിവര മോഷണം
B) സ്വകാര്യത നശിപ്പിക്കൽ
C) സ്ത്രീകളെ അപമാനിക്കൽ
D) സൈബർ ടെററിസം
ഉത്തരം: (D)
95. വിവരാവകാശ നിയമപ്രകാരം താഴെ പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
1) പാർലമെന്റിന്റെ വിശേഷ അവകാശത്തിന് ലംഘനമായേക്കാവുന്ന വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല.
2) വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യമാക്കുന്നതിന് സമയപരിധി നിഷ്കർഷിച്ചിട്ടുണ്ട്.
3) വിവരം എന്നതിന്റെ നിർവചനത്തിൽ ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ ഉൾപ്പെടുന്നില്ല.
4) വിവരം ലഭ്യമാക്കുന്നതിൽ പൊതുതാൽപര്യത്തിന് പ്രാധാന്യം ഉണ്ട്.
A) പ്രസ്താവനകൾ എല്ലാം ശരിയാണ്
B) പ്രസ്താവനകൾ (1), (2), (4) ശരിയാണ്
C) പ്രസ്താവനകൾ (1), (2), (3) ശരിയാണ്
D) പ്രസ്താവനകൾ (2), (3), (4) ശരിയാണ്
ഉത്തരം: (B)
96. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം മൂന്നാമതൊരു വ്യക്തിയുടെ പക്കൽ നിന്ന് സ്വീകരിക്കേണ്ടതും ആയത് ആ വ്യക്തി രഹസ്യമായി കരുതുന്നതും ആണെങ്കിൽ അനുവർത്തിക്കേണ്ട നടപടികൾ.
A) വകുപ്പ് 11 വിവരാവകാശ നിയമം
B) വകുപ്പ് 10 വിവരാവകാശ നിയമം
C) വകുപ്പ് 8 വിവരാവകാശ നിയമം
D) വകുപ്പ് 7 വിവരാവകാശ നിയമം
ഉത്തരം: (A)
97. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനായി ഉണ്ടാക്കിയ
പോക്സോ നിയമം നിലവിൽ വന്ന വർഷം.
A) 2013
B) 2014
C) 2012
D) 2015
ഉത്തരം: (C)
98. പുരുഷത്വമില്ലാതാക്കുന്ന രീതിയിൽ ഒരാളെ ദേഹോപദ്രവം ഉണ്ടാക്കുന്നത് ഇന്ത്യൻ ശിക്ഷാനിയമത്തിൽ ഏത് കുറ്റമാണ് ?
A) ദേഹോപ്രദവം
B) കഠിന ദേഹോപദ്രവം
C) ലൈംഗിക പീഡനം
D) വധശ്രമം
ഉത്തരം: (B)
99. വിവാഹിതയായ സ്ത്രീകൾ അസ്വഭാവിക സാഹചര്യങ്ങളിൽ മരണപ്പെടുമ്പോൾ സ്ത്രീധനമരണമായി കണക്കാക്കുന്നത് വിവാഹ ശേഷം എത്ര വർഷങ്ങൾക്കുള്ളിൽ സ്ത്രീധനവുമായി ബന്ധപ്പെട്ട് മരണം സംഭവിക്കുമ്പോഴാണ് ?
A) 5 വർഷം
B) 7 വർഷം
C) 10 വർഷം
D) 6 വർഷം
ഉത്തരം: (B)
100. ഒരു വ്യക്തി ലൈംഗിക ഉദ്ദേശത്തോടുകൂടി ഒരു കുട്ടിയെ അശ്ലീലകാര്യത്തിനായി വശീകരിച്ചാൽ പോക്സോ നിയമപ്രകാരം ഏത് കുറ്റമായി കണക്കാക്കും ?
A) ലൈംഗിക പീഡനം
B) സ്ത്രീത്വത്തെ അപമാനിക്കൽ
C) ലൈംഗികാതിക്രമം
D) ഗൗരവകരമായ ലൈംഗികാതിക്രമം
ഉത്തരം: (A)


0 അഭിപ്രായങ്ങള്