Header Ads Widget

Ticker

6/recent/ticker-posts

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2022 APRIL

കറന്റ് അഫയേഴ്‌സ് (സമകാലികം) 2022 ഏപ്രിൽ: ചോദ്യോത്തരങ്ങള്‍


Current Affairs Malayalam Questions and Answers / Current Affairs Malayalam Quiz / 
Current Affairs (Malayalam) Questions and Answers 

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2022 APRIL

1. സാഫ്‌ അണ്ടര്‍ 18 വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ജേതാക്കളായി.

2. ദേശീയ സ്യൂനപക്ഷ കമ്മീഷന്‍ ചെയര്‍ പേഴ്സണായി സയ്യദ് ഷഹ്‌ സാദി ചുമതലയേറ്റു.

3. സമുദ്രയാന്‍ പദ്ധതിയുടെ ഭാഗമായി മത്സ്യ 6000 എന്ന ജലവാഹനം ആദ്യഘട്ട പരിക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി.

4.  തിരുവനന്തപുരം ജില്ലയ്ക്ക്‌ കേന്ദ്ര ജലശക്തിമന്ത്രാലയത്തിന്റെ മൂന്നാമത്‌ ദേശീയ
ജലശക്തി പുരസ്‌കാരത്തില്‍ ദക്ഷിണേന്ത്യന്‍ ജില്ലകളില്‍ നിന്ന്‌ ഒന്നാം സ്ഥാനം.

5. ഡോ.വി.പി. ജോസഫിന്‌ ഇന്ത്യന്‍ മെറ്റിരിയോളജിക്കല്‍ സൊസൈറ്റിയുടെ സര്‍
ഗില്‍ബെര്‍ട്‌ വാള്‍ക്കര്‍ സ്വര്‍ണ മെഡല്‍.

6. 2022 ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ വേള്‍ഡ്‌ കപ്പ്‌ ഫുട്‌ബോളില്‍ ഉപയോഗിക്കുന്ന
ഔദ്യോഗിക പന്ത്‌ ആണ്‌ “അല്‍ റിഹ്ല" (Al Rihla).

7. നാറ്റോ സൈനിക സഖ്യത്തിന്റെ സെക്രട്ടറി ജനറല്‍ ആയി ജെന്‍സ്‌ സ്റ്റോള്‍ട്ടന്‍ ബെര്‍ഗ്‌ പുനര്‍നിയമിതനായി.

8. കൊല്ലം ജില്ലാപഞ്ചായത്തിന്‌ ആരോഗ്യമേഖലയിലെ മികച്ചപ്രവര്‍ത്തനത്തിന്‌ സംസ്ഥാന ആര്‍ദ്ര കേരള പുരസ്‌കാരം.

9. ഫോര്‍മുല വണ്‍ സൌദി അറേബ്യന്‍ ഗ്രാന്റ്‌ പ്രിക്സില്‍ മാക്‌സ്‌ വേര്‍സ്റ്റപ്പന്‍ (Max Verstappen) ജേതാവായി.

10. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ്‌ ഇന്ത്യയുടെ ഡയറക്ടര്‍ ജനറലായി എസ്‌. രാജു നിയമിതനായി.

11. ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യയുടെ പ്രസിഡന്റായി ഹിമാന്‍റ ബിശ്വ ശര്‍മ്മ (Himanta Biswa Sarma) പുനര്‍നിയമിതനായി.

12. രണ്ടാമത്‌ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിന്റെ ഭാഗ്യ ചിഹ്നമാണ്‌ വീര.

13. ലഫ്‌.ജനറല്‍ മനോജ്‌ പാണ്ഡെ ഇന്ത്യന്‍ കരസേനാ മേധാവിയായി ചുമതലയേല്‍ക്കും. ഈ മാസം ഒടുവിൽ വിരമിക്കുന്ന ജനറൽ എം.എം. നരവനെയുടെ പിൻഗാമിയായി മേയ് 1 നു ചുമതലയേൽക്കും.

14. 2022 വനിതാ ഏകദിന ക്രിക്കറ്റ്‌ ലോകകകപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച്‌ ഓസ്ട്രേലിയ ജേതാക്കളായി.

15. കേരളത്തില്‍ ബസ്‌ ചാര്‍ജ്‌ വര്‍ധനവിന്‌ ശുപാര്‍ശ ചെയ്ത കമ്മിറ്റിയാണ്‌ ജസ്റ്റിസ്‌ രാമചന്ദ്രന്‍ കമ്മിഷന്‍.

16. മിസൈല്‍ സംവിധാനമായ സോളിഡ്‌ ഫ്യുവല്‍ ഡക്റ്റഡ്‌ റാം ജെറ്റ്‌ (Solid Fuel Ducted Ramjet (SFDR)) ഇന്ത്യ വിജയകരമായിപരീക്ഷിച്ചു. ഹൈദരാബാദിലെ ഡിഫെന്‍സ്‌ റിസര്‍ച്ച്‌ ഡിവലപ്മെന്റ്‌ ലാബോറട്ടറിയാണ്‌ (Defence Research and Development Laboratory (DRDL) ) മിസൈല്‍ വികസിപ്പിച്ചത്‌.

17. ബാല സാഹിതീ പ്രകാശന്‍ ഏര്‍പ്പെടുത്തിയ 2022 ലെ കുഞ്ഞുണ്ണി പുരസ്‌കാരത്തിന്‌ മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാട് അര്‍ഹനായി.

18. പിനാക റോക്കറ്റ്‌ സംവിധാനത്തിന്റെ പരിഷ്കരിച്ച പതിപ്പ്‌ പിനാക എംകെ 1 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.

19. 2022 ലെ വനിതാ ലോകകപ്പ്‌ ക്രിക്കറ്റ്‌ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യക്കാരിയായ ജി.എസ്‌ ലക്ഷ്മി മാച്ച്‌ റഫറിയായി.

20. നാടക - ചലച്ചിത്ര നടനും സംവിധായകനുമായ കൈനകരി തങ്കരാജ്‌ (76) അന്തരിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ മ യൗ എന്ന ചിത്രത്തില്‍ അവതരിപ്പിച്ച വാവച്ചന്‍ മേസ്തിരി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

21. ഹങ്കറിയുടെ പ്രധാനമന്ത്രിയായി വിക്ടര്‍ ഓര്‍ബാന്‍ (Viktor Orbán) നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടു.

22. മിയാമി ഓപ്പണ്‍ ടെന്നീസ്‌ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി സ്പാനിഷ്‌ താരം കാര്‍ലോസ്‌ അല്‍കാരസ്‌.

23. സംസ്ഥാന വനിതാ കമീഷന്‍ മുന്‍ അധ്യക്ഷ എം സി ജോസെഫൈന്‍ (74)
അന്തരിച്ചു.

24. രാഷ്ട്രപതിയുടെ മികച്ച സംസ്കൃത അദ്ധ്യാപക മുന്‍ പുരസ്കാര ജേതാവും എഴുത്തുകാരനുമായ ഡോ. മാവേലിക്കര അച്യൂതന്‍ (96) അന്തരിച്ചു.

25. ഇന്ത്യ തദ്ദേശീയമായിവികസിപ്പിച്ച ടാങ്ക് ഗൈഡഡ്‌ മിസൈല്‍ (Anti-tank guided missile (ATGM)) “ഹെലീന" (Helina) വിജയകരമായി പരീക്ഷിച്ചു.

26. മികച്ച ജില്ലാപഞ്ചായത്തിനുള്ള പഞ്ചായത്തിരാജ്‌ മന്ത്രാലയത്തിന്റെ ദീന്‍ദയാല്‍ ഉപാധ്യായ പുരസ്‌കാരം തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്‌. ബ്ലോക്ക്‌ പഞ്ചായത്ത്‌ വിഭാഗത്തില്‍ കൊല്ലം മുഖത്തലയും കോട്ടയം ളാലം പഞ്ചായത്തും, ഗ്രാമപഞ്ചായത്ത്‌ വിഭാഗത്തില്‍ തൃശൂര്‍ അളഗപ്പനഗര്‍, കൊല്ലം ശാസ്താംകോട്ട, കണ്ണൂര്‍ പാപ്പിനിശ്ശേരി പഞ്ചായത്തുകളും പുരസ്കാരം നേടി.
 
27. നീതി അയോഗിന്റെ ഊര്‍ജ - പാരിസ്ഥിതിക സൂചികയില്‍ കേരളത്തിന്‌ രണ്ടാം സ്ഥാനം. വൈദ്യുത വിതരണ മേഖലയിലെ കാര്യക്ഷമതയും പാരിസ്ഥിത സൗഹൃദ നടപടികളുമാണ്‌ പുരസ്കാരത്തിനര്‍ഹമാക്കിയത്‌. 

28. 64-ാമത് ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
* സോങ് ഓഫ്‌ ദി ഇയര്‍ -- ലിവ്‌ ദി ഡോര്‍ ഓപ്പണ്‍ (സില്‍ക്ക്‌ സോണിക്‌)
* റെക്കോര്‍ഡ്‌ ഓഫ്‌ ദി ഇയര്‍ - ലീവ്‌ ദി ഡോര്‍ ഓപ്പണ്‍ (സില്‍ക്ക്‌ സോണിക്‌)
* ആല്‍ബം ഓഫ്‌ ദി ഇയര്‍ - വീ ആര്‍ (ജോണ്‍ ബാറ്റിസ്റ്റ)
* ബെസ്റ്റ്‌ ന്യൂ ആര്‍ട്ടിസ്റ്റ്‌ - ഒലിവിയ റോഡ്രിഗോ
* ബെസ്റ്റ്‌ ന്യു ഏജ്  ആല്‍ബം - ഡിവൈന്‍ ടൈഡ്സ്‌
* ബെസ്റ്റ്‌ ചില്‍ഡ്രന്‍സ്‌ മ്യൂസിക്‌ ആല്‍ബം - എ കളര്‍ഫുള്‍ വേള്‍ഡ്‌ (ഫാല്‍ഗുനി ഷാ)
* ഗ്രാമി പുരസ്കാരം ലഭിച്ച ആദ്യ പാകിസ്ഥാന്‍ വനിത - അറൂജ്‌ അഫ്താബ്‌ (ആല്‍ബം - മൊഹബ്ബത്‌)

29. സംസ്ഥാന സര്‍ക്കാരിന്റെ 2022-23 ബജറ്റ്‌ പ്രകാരം സംസ്ഥാന മെഡിക്കല്‍ ടെക്‌ ഇന്നോവേഷന്‍ പാര്‍ക്ക്‌ തിരുവനന്തപുരത്ത്‌ നിലവില്‍ വരും.

30. 2021-ലെ ഇടശ്ശേരി പുരസ്കാരത്തിന്‌ കെ വി ശരത്ചന്ദ്രൻ (വിതക്കുന്നവന്റെ ഉപമ), രാജ്മോഹന്‍ നീലേശ്വരം (ജീവിതം തുന്നുമ്പോള്‍), എമില്‍ മാധവി (കുമുരു; ഒരു കള്ളന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍) എന്നിവര്‍ അര്‍ഹരായി.

31. 2022 ജര്‍മന്‍ ഓപ്പണ്‍ സൂപ്പര്‍ 300 ബാഡ്‌മിന്റണ്‍ ചാംപ്യൻഷിപ്‌, ഓള്‍ ഇംഗ്ലണ്ട്‌ ബാഡ്മിന്റണ്‍ ചാംപ്യൻഷിപ്‌ എന്നിവയില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നിന്‌ വെള്ളി മെഡല്‍.

32. യു.എസ്‌ ആസ്ഥാനമായുള്ള ആഗോള ചരക്കുഗതാഗത കമ്പനി 'ഫെഡെസ്കിന്റെ” ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസറും പ്രസിഡന്റുമായി തിരുവനന്തപുരം സ്വദേശി രാജേഷ്‌ സുബ്രഹ്മണ്യം നിയമിതനായി.

33. ഇന്ത്യയില്‍ 12-14 പ്രായക്കാര്‍ക്ക്‌ നല്‍കുന്ന കോവിഡ്‌ പ്രതിരോധ വാക്സിനാണ്‌
കോര്‍ബൈവാക്സ്‌.

34. പഞ്ചാബിലെ ലുധിയാനയിലുള്ള സോളാര്‍ ട്രീക്ക്‌ ലോകത്തിലെ ഏറ്റവും വലിപ്പമേറിയ സോളാര്‍ പാനലിനുള്ള ഗിന്നസ്‌ റെക്കോര്‍ഡ്‌.

35. ഒരു നക്ഷത്രം പിറവിയെടുക്കുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ പൂര്‍ണ്ണമായും ചിത്രീകരിച്ച ടെലസ്‌കോപ്പാണ്‌ ഹബ്ബിള്‍ ടെലസ്‌കോപ്പ്.

36. ഇന്ത്യന്‍ വംശജയായ ഷെഫാലി റസ്ദാന്‍ ദുഗ്ഗല്‍ നെതര്‍ലാന്‍ഡ്സിലെ യു എസ്‌
അമ്പാസിഡറായി നിയമിതയാകും.

37. ആം ആദ്മി പാര്‍ട്ടി നേതാവ്‌ ഭഗവത്‌ മന്‍ പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റു.

38. 2021ലെ ലോകസുന്ദരിപ്പട്ടം പോളണ്ടുകാരിയായ കരോലിന ബെയ്ലാവസ്‌കിക്ക്‌.
ഇന്ത്യന്‍ വംശജയായ അമേരിക്കക്കാരി ശ്രീ സെയ്നി ഫസ്റ്റ്‌ റണ്ണറപ്പും ഐവറി കോസ്റ്റിന്റെ ഒലിവിയ യാസ്‌ സെക്കന്റ്‌ റണ്ണറപ്പുമായി.

39. എയര്‍ ഇന്ത്യയുടെ പുതിയ ചെയര്‍മാനായി നടരാജന്‍ ചന്ദ്രശേഖരന്‍ നിയമിതനായി.

40. വനിതാ ഏകദിന ക്രിക്കറ്റില്‍ 250 വിക്കറ്റുകള്‍ നേടുന്ന ആദ്യ താരമായി ഇന്ത്യയുടെ ജൂലന്‍ ഗോസാമി.

41. 36-ാമത് അന്താരാഷ്ട ജിയോളജിക്കല്‍ കോണ്‍ഗ്രസ്‌ മാര്‍ച്ച്‌ 20 മുതല്‍ 22 വരെ വിര്‍ച്വല്‍ ആയിനടന്നു. ഇന്ത്യയാണ്‌ ആതിഥ്യമരുളിയത്‌.

42. സാറ ജോസഫിന്റെ “ബുധിനി” എന്ന നോവലിന്‌ പ്രഥമ വിമണ്‍ റൈറ്റേഴ്‌സ്‌ പ്രൈസ്‌. 

43. ഇറാന്‍ വിജയകരമായിവിക്ഷേപിച്ച സൈനിക ഉപഗ്രഹമാണ്‌ “നൂര്‍ 2".

44. ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര പീസ്‌ സെന്റര്‍ ഹരിയാനയിലെ ഗുരുഗ്രാമില്‍ നിലവില്‍ വരും.

45. അന്താരാഷ്ട്ര ചെസ്സ്‌ ഫെഡറേഷന്റെ 4 -ാമത്‌ ചെസ്സ്‌ ഒളിംപിയാഡിന്‌ ചെന്നൈ വേദിയാകും.

46. കേരളത്തിലെ ആദ്യ വൃക്ക മാറ്റിവെക്കല്‍ ശസ്ത്ര്രകിയ നടത്തിയ ഡോക്ടര്‍ റോയ്‌ ചാലി (85) അന്തരിച്ചു. കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ യുറോളജിവിഭാഗം
സ്ഥാപകമേധാവിയാണ്‌.

47. ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതിയായി പ്രദീപ്കുമാര്‍ റാവത്ത്‌ ചുമതലയേറ്റു.

48. 2021ലെ തകഴി സാഹിത്യപുരസ്കാരത്തിന്‌ ഡോ. എം. ലീലാവതി അര്‍ഹയായി.

49. ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളിലെ നേട്ടങ്ങള്‍ക്ക്‌ സംസ്ഥാനത്തിന്‌ കേന്ദ്ര സര്‍ക്കാരിന്റെ പുരസ്കാരം.ക്രേന്ദ ആരോഗ്യമന്ത്രാലയത്തിന്റെ ക്ഷയരോഗ മുക്ത നിലവാരം വിലയിരുത്താനുള്ള സബ്‌ നാഷണല്‍ സര്‍ട്ടിഫിക്കേഷന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തില്‍ സില്‍വര്‍ കാറ്റഗറിയിലാണ്‌ കേരളത്തിന്‌ പുരസ്കാരം. സംസ്ഥാനങ്ങളുടെ പട്ടികയില്‍ സില്‍വര്‍ കാറ്റഗറിയില്‍ പുരസ്‌കാരം നേടുന്ന ഏകസംസ്ഥാനമാണ്‌ കേരളം.

50. ലോക ഒന്നാം നമ്പര്‍ ടെന്നീസ്‌ താരം ആഷ്‌ലി ബാർട്ടി വിരമിച്ചു. 25-ാം വയസിലാണ്‌ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്‌.

51. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും എം.എല്‍.എ യും എം.പിയുമായിരുന്ന തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു.

52. കുടുംബശ്രീ ദേശീയ നഗര ഉപജീവന മിഷന്‍ സ്പാര്‍ക്‌ റാങ്കിങ്ങില്‍ കേരളത്തിന്‌
ഒന്നാം സ്ഥാനം.

53. സ്വിസ്‌ ഓപ്പണ്‍ വനിതാ ബാഡ്മിന്റണ്‍ കിരീടം ഇന്ത്യന്‍ താരം പി.വി.സിന്ധുവിന്‌.
ഫൈനലില്‍ തായ്ലന്‍ഡ്‌ താരം ബുസനന്‍ ഓങ്ബാംറുങ് ഫാമിനെ (Busanan Ongbamrungphan) തോല്‍പിച്ചാണ്‌ കിരീടം നേടിയത്‌. പുരുഷ വിഭാഗത്തില്‍ മലയാളി താരം എച്ച്‌.എസ്‌ പ്രാണോയി വെള്ളിമെഡല്‍ നേടി.

54. ഖത്തറില്‍ നടക്കുന്ന ഫിഫ ഫുട്ബാള്‍ ലോക കപ്പിന്റെ ഓദ്യോഗിക സ്പോണ്‍സറായി ബൈജൂസ്‌. ലോക കപ്പില്‍ സ്പോണ്‍സറാകുന്ന ആദ്യ ഇന്ത്യന്‍ കമ്പനി എന്ന നേട്ടവും വിദ്യാഭ്യാസ സാങ്കേതികവിദ്യ സ്ഥാപനമായ ബൈജൂസ്‌ സ്വന്തമാക്കി.

55. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 8000 റണ്‍സ്‌ തികക്കുന്ന കളിക്കാരനായി ഓസ്‌ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്ത്‌. ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡാണ്‌ മറികടന്നത്‌.

56. സമൂഹത്തില്‍ മാറ്റമുണ്ടാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ നീതി ആയോഗ്‌
സ്ത്രീകള്‍ക്ക്‌ നല്‍കുന്ന പുരസ്കാരത്തിന്‌ കേരളത്തില്‍ നിന്നും അഞ്ചു ബിസ്റ്റ്‌, ആര്‍ദ്ര ചന്ദ്രമൗലി എന്നിവര്‍ അര്‍ഹരായി.

57. 2021 ലെ മികച്ച ഇന്ത്യന്‍ വനിതാ കായിക താരത്തിനുള്ള ബി.ബി.സി ഇന്ത്യന്‍ വനിതാ സ്പോര്‍ട്സ്‌ പുരസ്കാരം മിരാഭായ്‌ ചാനുവിന്‌. ക്രിക്കറ്റര്‍ ഷഫാലി വര്‍മയാണ്‌ മികച്ച യുവ വാഗ്ദാനം. കര്‍ണം മല്ലേശ്വരിക്ക്‌ ആജീവനാന്ത കായിക പുരസ്‌കാരവും ലഭിച്ചു.

58. വിഖ്യാത വിവര്‍ത്തകനും കേന്ദ്ര-കേരള സാഹിത്യ അക്കാഡമികളുടെ പുരസ്കാര ജേതാവുമായ പ്രൊഫ. പി. മാധവന്‍പിള്ള (81) അന്തരിച്ചു. മറാത്തി എഴുത്തുകാരനായ വി.എസ്.ഖാണ്ഡേക്കറുടെ വിഖ്യാത നോവൽ യയാതി ഉൾപ്പെടെ ഭാരതത്തിലെ മറ്റുഭാഷകളിലെ ക്ലാസിക്കുകളുമായി മലയാളികൾക്ക് ഹൃദയബന്ധം സ്ഥാപിക്കാൻ കഴിഞ്ഞത് പി.മാധവൻപിള്ളയുടെ വിവർത്തനത്തിലൂടെയാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ചിത്രകാരൻ എ.എസിന്റെ വരയോടെയാണ് യയാതിയുടെ മലയാളവിവർത്തനം ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചത്. പ്രതിഭാ റായ് എഴുതിയ ‘യാജ്ഞസേനി,’ ശിലാപദ്‌മം, മനോഹർ ശ്യാമിന്റെ കുരുകുരുസ്വാഹ, ആശാപൂർണാദേവിയുടെ നോവലുകൾ എന്നിവയുടെ വിവർത്തനത്തിലൂടെയാണ് അദ്ദേഹം മലയാളി വായനക്കാരിലേക്കെത്തുന്നത്.

59.. കേരള അന്താരാഷ്ട്ര ചലച്ചിത്രമേള
* കേരള അന്താരാഷ്ട ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം നതാലി അല്‍വാരസ്‌ മെസന്റ സംവിധാനം ചെയ്ത കോസ്റ്റോറിക്കാന്‍ ചിത്രം “ക്ലാര സോള" നേടി.
മികച്ച സംവിധാനം (രജതചകോരം) - ഇനേസ്‌ ബാരിയോ യൂയെവോ (കമീല കംസ്‌ ഓട്ട ടുനൈറ്റ്‌)
* മികച്ച നവാഗത സംവിധാനം - നതാലി അല്‍വാരസ്‌ മെന്റ്‌ 
* പ്രേക്ഷകപ്രീതി, മികച്ച ഏഷ്യന്‍ ചിത്രം, രാജ്യാന്തര മത്സരവിഭാഗത്തില്‍ ജൂറി പുരസ്കാരം - കുഴങ്കല്‍ (വിനോദ്‌ രാജ്‌) 
* മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്കാരം - യു റിസമ്പിള്‍ മി (ദീന അമര്‍)
മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്കാരം (മലയാളം), മികച്ച മലയാള ചിത്രത്തിനുള്ള നാറ്റ്പാക്‌ പുരസ്കാരം - ആവാസ വ്യൂഹം (കൃഷന്ത്‌)

59. ബാഫ്റ്റ അവാര്‍ഡ്‌ 2022
* മികച്ച ചിത്രം - ദ പവര്‍ ഓഫ്‌ ദ ഡോഗ്‌
* മികച്ച സംവിധാനം - ജെയിന്‍ ക്യാമ്പ്യന്‍ (ദ പവര്‍ ഓഫ്‌ ദ ഡോഗ്‌) 
* മികച്ച നടന്‍ - വില്‍ സ്മിത്ത്‌ (കിംഗ്‌ റിച്ചാര്‍ഡ്‌)
* മികച്ച നടി - ജോവന്നസ്‌ കാന്‍ലാന്‍ (ആഫ്റ്റര്‍ ലവ്‌)
* മികച്ച വിദേശ ചിത്രം - ഡ്രൈവ്‌ മൈ കാര്‍ (ജപ്പാന്‍
* മികച്ച ആനിമേറ്റഡ്‌ ചിത്രം - എല്‍സാന്‍റൊ
* മികച്ച സഹനടൻ - ട്രോയ്‌ കോട്സര്‍ (കോഡ) CODA ((Troy Kotsur) Child of Deaf Adults))

60. ഓസ്‌കര്‍ അവാർഡ്‌സ് 
* 94-ാമത്‌ ഓസ്‌കറില്‍ മുഴങ്ങിക്കേട്ടത്‌ കേള്‍ക്കാത്തവരുടെ ശബ്ദം. കേള്‍വിശക്തി ഇല്ലാത്ത ഒരു കുടുംബത്തിന്റെ ഹൃദയ സ്പര്‍ശിയായ ജീവിതം അനാവരണം ചെയ്ത “കോഡ” (ചൈല്‍ഡ്‌ ഓഫ്‌ ഡെഫ്‌ അഡൽറ്റ്സ്‌) CODA (Child of Deaf Adults) മികച്ച ചിത്രം.
* ടെന്നീസ്‌ താരങ്ങളായ വീനസ്‌ വില്യംസിന്റെയും സെറീന വില്യംസിന്റെയും അച്ഛന്‍ റിച്ചാര്‍ഡ്‌ വില്യംസിന്റെ ജീവിതം പ്രമേയമാക്കിയ “കിങ്‌ റിച്ചാര്‍ഡി'ലെ (King Richard) അഭിനയത്തിന്‌ വില്‍സ്മിത്ത്‌ (Will Smith) മികച്ച നടനുള്ള പുരസ്‌കാരം നേടി.
* “ദി ഐസ്‌ ഓഫ്‌ ടാമി ഫെയ്‌” (The Eyes of Tammy Faye) എന്ന ചിത്രത്തിലൂടെ ജെസ്സിക്ക ചസ്റ്റെയിന്‍ (Jessica Chastain) മികച്ച നടിയായി.
* തുടര്‍ച്ചയായി രണ്ടാം തവണയും സംവിധാന പുരസ്കാരം വനിതയ്ക്ക്‌. “ദ പവര്‍ ഓഫ്‌ ദഡോഗ്‌ " (The Power of the Dog) എന്ന ചിത്രത്തിന്റെ സംവിധാനത്തിലൂടെ ജെയിന്‍ ക്യാമ്പ്യന്‍ (Jane Campion) ആണ്‌ മികച്ച സംവിധായിക. ഓസ്കറില്‍ സംവിധാന പുരസ്കാരം നേടുന്ന മൂന്നാമത്തെ വനിതയാണ്‌ ജെയിന്‍.

<സമകാലികം: മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക> 
<കറന്റ് അഫയേഴ്‌സ് -English ഇവിടെ ക്ലിക്കുക>  

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments