Header Ads Widget

Ticker

6/recent/ticker-posts

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2022 MARCH

കറന്റ് അഫയേഴ്‌സ് (സമകാലികം) 2022 മാർച്ച്: ചോദ്യോത്തരങ്ങള്‍


Current Affairs Malayalam Questions and Answers / Current Affairs Malayalam Quiz / 
Current Affairs (Malayalam) Questions and Answers 

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2022 MARCH

1. അന്താരാഷ്ട്ര പുസ്തകോത്സവ സമിതിഏര്‍പ്പെടുത്തിയ 2022ലെ ബാലാമണിയമ്മ
പുരസ്‌കാരം പ്രൊഫ.എം.കെ സാനുവിന്‌. മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവന പരിഗണിച്ചാണ്‌ പുരസ്കാരം നല്കിയത്‌.

2. നവജ്യോത്‌ ഖോസ (തിരുവനന്തപുരം), മൃണ്മയി ജോഷി (പാലക്കാട്‌), എം. അലക്സാണ്ടര്‍ (ആലപ്പുഴ) എന്നിവരെ സംസ്ഥാനത്തെ മികച്ച കളക്ടര്‍മാരായി തിരഞ്ഞെടുത്തു. തിരുവനന്തപുരമാണ്‌ മികച്ച കളക്ടറേറ്റും ആര്‍.ഡി.ഒ ഓഫീസും. എറണാകുളം ജില്ലയിലെ കണയന്നൂര്‍ ആണ്‌ മികച്ച താലൂക്ക്‌ ഓഫീസ്‌

3. യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍
ദൗത്യമാണ്‌ “ഓപ്പറേഷന്‍ ഗംഗ".

4. ഇന്ത്യന്‍ വ്യോമസേനയുടെ പശ്ചിമ കമാന്‍ഡ്‌ മേധാവിയായി മലയാളിയായ ഏയര്‍
മാര്‍ഷല്‍ ശ്രീകുമാര്‍ പ്രഭാകരന്‍ നിയമിതനായി.

5. പ്രശസ്ത ഭരതനാട്യ നര്‍ത്തകി ശാന്താഭാസ്‌കര്‍ (82) സിംഗപ്പൂരില്‍ അന്തരിച്ചു. ആലപ്പുഴ സ്വദേശിയാണ്‌. സിംഗപ്പൂര്‍ സര്‍ക്കാരിന്റെ കലാകാരന്മാര്‍ക്കുള്ള പരമോന്നത ബഹുമതിയായ കള്‍ച്ചറല്‍ മെഡലിയന്‍പുരസ്കാരം ലഭിച്ചിട്ടുണ്ട്‌.

6. നാഷണല്‍ ജ്യോഗ്രഫിക്‌ പുറത്തുവിട്ട ലോകത്തെ ഏറ്റവും റൊമാന്റിക്കായ 19 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയില്‍ ആലപ്പുഴയും ഇടംപിടിച്ചു. ഇന്ത്യയില്‍ നിന്നും പട്ടികയില്‍ ഉള്‍പ്പെട്ടത്‌ ആലപ്പുഴ മാത്രമാണ്‌. പടിഞ്ഞാറന്‍ യൂറോപ്പിലെ മോസേലി റിവര്‍ വില്ലേജാണ്‌ പട്ടികയില്‍ ഒന്നാംസ്ഥാനത്തു.

7. 333 വര്‍ഷത്തെ പാരമ്പര്യമുള്ള ചെന്നൈ കോര്‍പറേഷന്റെ മേയര്‍ സ്ഥാനത്ത്‌ എത്തുന്ന ആദ്യ ദളിത്‌ വനിതയായി ഇരുപത്തെട്ടുകാരിയായ ആര്‍. പ്രിയ. ഡി.എം.കെ സ്ഥാനാര്‍ത്ഥിയായി വടക്കന്‍ ചെന്നൈയിലെ മംഗലാപുരം വാര്‍ഡില്‍ നിന്നാണ്‌ പ്രിയ ജയിച്ചത്‌
 
8. ബ്രഹ്മോസ്‌ ക്രൂസ്‌ മിസൈലിന്റെ ദീര്‍ഘ ദൂരപതിപ്പ്‌ നാവികസേനാ ഐ.എന്‍.എസ്‌
ചെന്നൈയില്‍നിന്ന്‌ വിജയകരമായി പരീക്ഷിച്ചു.

9. 2021 ലെ അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ളയുടെ സ്മരണാര്‍ത്ഥമുള്ള ശക്തി എരുമേലി പുരസ്കാരത്തിന്‌
പ്രൊഫ. എം.കെ സാനുവിന്റെ “കേസരി, ഒരു കാലഘട്ടത്തിന്റെ സൃഷ്ട്ടാവ്‌” എന്ന
പുസ്തകം അര്‍ഹമായി. വിജ്ഞാന സാഹിത്യ വിഭാഗത്തില്‍ മന്ത്രി പി.രാജീവിന്റെ "ഭരണഘടന, ചരിത്രവും സംസ്കാരവും” എന്ന കൃതിക്കാണ്‌ പുരസ്കാരം.
നോവല്‍ - കെ.ആര്‍. മല്ലിക (അകം), 
കഥ - വി.ആര്‍.സുധീഷ്‌ (കടുക്കാച്ചി മാങ്ങ), 
ബാലസാഹിത്യം -  -സേതു (അപ്പുവും അച്ചുവും), 
കവിത - രാവുണ്ണി (കറുത്ത വറ്റേ, കറുത്ത വറ്റേ), അസിം താന്നിമൂട്‌ (മരത്തിനെ തിരിച്ചു വിളിക്കുന്നവിത്ത്‌), 
നാടകം - ഇ.പി ഡേവിഡ്‌ ( ഇരിക്കപ്പിണ്ഡം കഥ പറയുന്നു ), രാജ്മോഹന്‍ നീലേശ്വരം (ജീവിതം തുന്നുമ്പോള്‍), 
നിരൂപണം (ശക്തി തായാട്ട്‌ അവാര്‍ഡ്‌) - വി യു സുരേന്ദ്രന്‍ (അകം തുറക്കുന്ന കവിതകള്‍), ഇ എം സൂരജ്‌ (കവിതയിലെകാലവും കാൽപ്പാടുകളും), 
ശക്തി ടികെരാമകൃഷ്ണന്‍ പുരസ്ക്കാരം - സി എല്‍ ജോസ്‌ (നാടകരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച്‌) 

10. മുസ്ലിം ലീഗ്‌ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ (74) അന്തരിച്ചു.

11. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഈ വര്‍ഷത്തെ ജ്ഞാനപ്പാന പുരസ്കാരം കവിയും
ഗാനരചയിതാവുമായ കെ. ജയകുമാറിന്‌.

12. മലയാളിയും ഫാസ്റ്റ്‌ ബൗളറുമായ എസ്‌. ശ്രീശാന്ത്‌ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.
2007ല്‍ ടി 20 വേള്‍ഡ്‌ കപ്പും, 2011ല്‍ ഏകദിന ലോകകപ്പും നേടിയ ഇന്ത്യന്‍ ടിമില്‍ അംഗമായിരുന്നു.

13. ആറ്‌ ലോകുകപ്പുകളില്‍ പങ്കെടുക്കുന്ന വനിതാ ക്രിക്കറ്റ്‌ താരമായി ഇന്ത്യയുടെ മിതാലി രാജ്‌. വനിതാ ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ടീമിനെനയിച്ച താരവും മിതാലി രാജാണ്‌.

14. ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ ഇതിഹാസതാരവും സ്പിന്‍ മാന്ത്രികനുമായ ഷെയിന്‍ വോണ്‍ (52) അന്തരിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ്‌ (708) നേടിയ രണ്ടാമത്തെ താരമാണ്‌. ഏകദിന ലോകകപ്പ്‌ (1999)നേടിയ ഓസ്ട്രേലിയന്‍ ടീമില്‍ അംഗമായിരുന്നു.

15. സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ്‌ ചെയര്‍മാനായി നടന്‍ പ്രേംകുമാറിനെ നിയമിച്ചു.

16. പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും മാര്‍ക്സിസ്റ്റ്‌ ചിന്തകനുമായ ഐജാസ്‌ അഹമ്മദ്‌
(81) അന്തരിച്ചു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ യു.സി.ഐ. സ്‌കൂള്‍ ഓഫ്‌ ഹ്യുമാനിറ്റീസില്‍ കംപാരറ്റിവ്‌ ലിറ്ററേച്ചര്‍ പ്രൊഫസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

17. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം(ഐ.എസ്‌.ആര്‍.ഒ ) സേഫ്റ്റി, റിലയബിലിറ്റി, ക്വാളിറ്റി വിഭാഗം ഡയറക്ടറായി ഡോ. വി. ബൃന്ദ ചുമതലയേറ്റു. തിരുവനന്തപുരം സ്വദേശിയാണ്‌ .

18. അഞ്ച്‌ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്‌, മണിപ്പൂര്‍, ഗോവഎന്നിവിടങ്ങളില്‍ ഭാരതീയ ജനതാ പാര്‍ട്ടിയും പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയും അധികാരത്തില്‍.

19. 2022 ലെ സംസ്ഥാന സീനിയര്‍ അത്ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാട്‌ ജേതാക്ക
ളായി.

20. പണ്ഡിറ്റ്‌ ഹരിപ്രസാദ്‌ ചൗരസ്യ ലൈഫ്‌ടൈം അചീവ്മെന്റ്‌ അവാര്‍ഡ്‌ പ്രശസ്ത
സരോദ്‌ വാദകന്‍ ഉസ്താദ്‌ അംജദ്‌ അലിഖാന് .

21. 2021 ലെ നാരീശക്തി പുരസ്കാരത്തിന്‌ കേരളത്തില്‍ നിന്നും രാധിക മേനോന്‍ (മര്‍ച്ചന്റ്‌ നേവി ക്യാപ്റ്റന്‍ ) അര്‍ഹയായി.

22. ഇന്ത്യന്‍ ഓപ്പണ്‍ ജമ്പ്സ്‌ മത്സരത്തില്‍ ലോങ്ങ്‌ ജംപ് ഇനത്തില്‍ മലയാളി താരം
മുരളി ശ്രീശങ്കറിന്‌ സ്വര്‍ണ്ണം

23. ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ്‌ സ്പോര്‍ട്സ്‌ ഫെഡറേഷന്‍ ലോകകപ്പില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം സൗരഭ് ചൌധരിക്ക്‌ സ്വര്‍ണം.

24. സെക്യൂരിറ്റീസ്‌ ആന്‍ഡ്‌ എക്സ്ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യയുടെ ആദ്യ വനിതാ ചെയര്‍പേഴ്‌സനായി മാധബി പുരിബച്ച്‌ നിയമിതയായി.

25. സംസ്ഥാന വനിതാരത്ന പുരസ്കാരങ്ങള്‍ (2021) പ്രഖ്യാപിച്ചു. സാമൂഹ്യ സേവനം ശാന്താ ജോസ്‌, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്‌ വിജയിച്ചതിന്‌ വൈക്കം വിജയലക്ഷ്മി, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിന്‌ ഡോ. സുനിത കൃഷ്ണന്‍, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചതിന്‌ ഡോ. യു.പി.വി. സുധ എന്നിവര്‍ക്കാണ്‌ പുരസ്കാരം .

26. പാരാ ആര്‍ച്ചെറി ലോക ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തിഗത വെള്ളിമെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി പൂജ ജട്യാന്‍.

27. ഹംഗറിയുടെ പ്രഥമ വനിതാ പ്രസിഡന്റായി കാതലിന്‍ നൊവാക്‌ തിരഞ്ഞെടുക്കപ്പെട്ടു.

28. 2021 ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.നാടക പ്രവര്‍ത്തകന്‍ കരിവെള്ളൂര്‍ മുരളി, കാഥികന്‍ കൊല്ലം വി ഹര്‍ഷകുമാര്‍, കര്‍ണാടക സംഗീതജ്ഞന്‍ മാവേലിക്കര പി സുബ്രഹ്മണ്യന്‍ എന്നിവര്‍ക്ക്‌ ഫെല്ലോഷിപ്പും, കെ പി എ സി മംഗളന്‍ (അഭിനയം), മണിയപ്പന്‍ ആറന്മുള (നാടകരചന, സംവിധാനം), ബാബു പള്ളാശ്ശേരി (നാടകരചന, സംവിധാനം, അഭിനയം), എ എന്‍ മുരുകന്‍ (നാടകാഭിനയം), രാജ്മോഹന്‍ നിലേശ്വരം (നാടകരചന, സംവിധാനം), സുധി നിരീക്ഷ (നാടകം - അഭിനയം, സംവിധാനം), ആര്‍ എല്‍ വി രാമകൃഷ്ണന്‍ (മോഹിനിയാട്ടം), കലാമണ്ഡലം സത്യവ്രതന്‍ (കേരള നടനം), ഗീതാ പദ്മകുമാര്‍ (കുച്ചിപ്പുടി), പി സി ചന്ദ്രബോസ്‌ (ഉപകരണ സംഗീതം), പെരിങ്ങോട്‌ സുബ്രഹ്മണ്യന്‍ (ഇടയ്ക്ക), പഴുവില്‍ രഘുമാരാര്‍ (മേളം), വഞ്ചിയൂര്‍ പ്രവിണ്‍കുമാര്‍ (കഥാപ്രസംഗം),
കൊല്ലം സജികുമാര്‍ (വായ്പ്പാട്ട്), താമരക്കുടി രാജശേഖരന്‍ (മുഖര്‍ശംഖ്‌), എന്‍ പി പ്രഭാകരന്‍ (സംഗീതം), മഞ്ജു മേനോന്‍ (ലളിതഗാനം) എന്നിവര്‍ക്ക്‌ പുരസ്കാരവും സമ്മാനിക്കും.

29. വിഖ്യാത ബംഗാളി ഗായിക സന്ധ്യ മുഖര്‍ജി (സന്ധ്യ മുഖോപാധ്യയ്‌ 90) അന്തരിച്ചു. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം, പശ്ചിമ ബംഗാളിലെ
പരമോന്നത സിവിലിയന്‍ ബഹുമതിയായ “ബംഗാ വിഭൂഷണ്‍" തുടങ്ങി നിരവധി
പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.

3൦.  ബാലസാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യുട്ടിന്റെ സി.ജി ശാന്തകുമാര്‍ പുരസ്കാരം മലയത്ത്‌ അപ്പുണ്ണിക്ക്‌. 60001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ്‌ പുരസ്കാരം .

31. മലയാളം മിഷന്‍ ഡയറക്ടറായി കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കട ചുമതലയേറ്റു.

32. ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ക്ക്‌ കിരീടം. ഫൈനലില്‍ റയില്‍വേസിനെയാണ്‌ പരാജയപ്പെടുത്തിയത്‌. തുടര്‍ച്ചയായ നാലാം തവണയാണ്‌ കേരള വനിതകള്‍ കിരീടം നേടുന്നത്‌.

33. ബ്രസീൽ ക്ലബ്‌ പാല്‍മെയ്റാസിനെ കീഴടക്കി ഇംഗ്ളിഷ്‌ ക്ലബ്‌ ചെല്‍സിക്ക്‌ ലോക ക്ലബ്‌ ഫുട്ബാള്‍ കിരീടം

34. കേരളത്തിലെ ആദ്യ “കാരവന്‍ പാര്‍ക്‌” വാഗമണില്‍. സംസ്ഥാന ടൂറിസം വകുപ്പിന്റെ കാരവന്‍ ടുറിസം പദ്ധതിയുടെ ഭാഗമാണ്‌

35. പ്രശസ്ത കഥകളി ഭരതനാട്യ നര്‍ത്തകിയും നാടക പ്രവര്‍ത്തകയുമായ ഭാനുമതി റാവു മേനോന്‍ (98) അന്തരിച്ചു. ഡല്‍ഹിയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ കഥകളിയുടെ സ്ഥാപകാംഗമാണ്‌.

36. കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമം, 2022 ല്‍ സന്ദര്‍ശിച്ചിരിക്കേണ്ട ലോകത്തെ 30 വിനോദസഞ്ചാര ഗ്രാമങ്ങളിലൊന്നായി അന്താരാഷ്ട ടൂറിസം മാഗസിനായ കൊണ്ടേ നാസ്റ്റ്‌ ട്രാവലര്‍ (Condé Nast Traveller) തിരഞ്ഞെടുത്തു.

37. സംഗീത സംവിധായകനായിരുന്ന എം.കെ അര്‍ജുനന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ പുരസ്കാരം ഗായകന്‍ പി.ജയചന്ദ്രന്. എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ ഫാണ്ടേഷനാണ്‌ "അര്‍ജുനോപഹാരം' എന്ന പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്‌

38. മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരവും കൊല്‍ക്കത്ത ഈസ്റ്റ്‌ ബംഗാളിന്റെ ഇതിഹാസവുമായിരുന്ന സൂര്‍ജിത്‌ സെന്‍ഗുപ്ത (71) അന്തരിച്ചു.

39. ബോളിവുഡിന്റെ ഡിസ്‌ക്കോ കിംഗ്‌ എന്നറിയപ്പെട്ട സംഗീതസംവിധായകനും ഗായകനുമായ ബപ്പി ലാഹിരി (69) അന്തരിച്ചു. 435 സിനിമകള്‍ക്ക്‌ സംഗീതം പകര്‍ന്നിട്ടുണ്ട്‌. 1986 ല്‍ 33 സിനിമകള്‍ക്കായി180 ഗാനങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്ത്‌ ഗിന്നസ്‌ റെക്കോര്‍ഡ്‌ സ്വന്തമാക്കിയിട്ടുണ്ട്‌.

40. സംസ്ഥാനത്തെ മികച്ച തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ്‌ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം മികച്ച പഞ്ചായത്തായും കോഴിക്കോട്‌ മികച്ച കോര്‍പറേഷനായും, എറണാകുളം ജില്ലയിലെ മുളന്തുരുത്തി മികച്ച രാമ പഞ്ചായത്തായും തിരഞ്ഞെടുത്തു.

41. സിനിമസീരിയല്‍ നടന്‍ കോട്ടയം പ്രദീപ്‌ (61) അന്തരിച്ചു.

42. പ്ലൂട്ടോയുടേ ഉപരിതലത്തിലെ അന്തരീക്ഷമര്‍ദം ഭൂമിയെക്കാള്‍ 80000 മടങ്ങ്‌ കുറവെന്ന്‌ പഠനം. ഉത്തരാഖണ്ഡിലെ ആര്യഭട്ട്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റൂട്ട്‌ ഓഫ്‌ ഒബ്സര്‍വേഷണല്‍ സയന്‍സിലെ അംഗങ്ങള്‍ അടങ്ങുന്ന അന്താരാഷ്ട ശാസ്ത്രജ്ഞരുടെ സംഘമാണ്‌ പഠനം നടത്തിയത്‌.

43. ഫസ്റ്റ്ക്ലാസ്‌ ക്രിക്കറ്റിലെ അരങ്ങേറ്റ മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്‌ നേടിയതിന്റെ റെക്കോര്‍ഡ്‌ ഇന്ത്യന്‍ താരത്തിന്‌, മിസോറാമിനെതിരായ രഞ്ജിട്രോഫി മത്സരത്തില്‍ 341 റണ്‍സ്‌ നേടിയാണ്‌ ബീഹാറിന്റെ യുവതാരം സക്കീബുള്‍ ഗനി റെക്കോര്‍ഡ്‌ സ്വന്തമാക്കിയത്‌.

44. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലുതെന്ന്‌ കരുതുന്ന റേഡിയോ ഗാലക്‌സിയെ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തി.

45. ഭൂമിയില്‍ നിന്നും 300 കോടി പ്രകാശ വര്‍ഷങ്ങള്‍ അകലെയാണ്‌ ഈ താരാപഥം. പുതിയ താരാപഥത്തിന്‌ അല്‍സിയോണസ്‌ എന്ന്‌ പേര്‍ നല്കി.

46. അനായാസ അഭിനയം കൊണ്ട്‌ അരനൂറ്റാണ്ട്‌ മലയാള സിനിമയുടെ അമരത്ത്‌ നിറഞ്ഞു നിന്ന നടി കെ.പി.എ.സി ലളിതഅന്തരിച്ചു (74 ), മഹേശ്വരിയമ്മ എന്നതായിരുന്നു യഥാര്‍ത്ഥ പേര്. 2016 മുതല്‍ കേരള സംഗീത നാടക അക്കാദമി അധ്യക്ഷയാണ്‌. സംവിധായക പ്രതിഭ പരേതനായ ഭരതന്റെ ഭാര്യയാണ്‌. നടനും സംവിധായകനുമായ സിദ്ധാര്‍ഥ്‌ ഭരതന്‍ മകനാണ്‌. അഞ്ഞുറില്പരം സിനിമകളില്‍
അഭിനയിച്ചിട്ടുണ്ട്‌. അമരം, ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന്‌ ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്‌.

47. 2022 - ലെ “സന്‍സദ്‌ വിശിഷ്ടരത്ന” പുരസ്‌കാരം എന്‍.കെ പ്രേമചന്ദ്രൻ എം.പിക്ക്‌.

48. ചെന്നൈ ആസ്ഥാനമായുള്ള പ്രൈം പോയിന്റ്‌ ഫൗണ്ടേഷനാണ്‌ പാര്‍ലമെന്റില്‍
എം.പിമാരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പുരസ്കാരജേതാക്കളെ നിശ്ചയിക്കുന്നത്‌.

49. പ്രശസ്ത കവി വിഷ്ണു നാരായണന്‍ നമ്പുതിരിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ആദ്യത്തെ “വൈഷ്ണവം സാഹിത്യ പുരസ്ക്കാരം” നിരൂപകയായ ഡോ. എം ലീലാവതിക്ക്‌ .1,11,111 രൂപയാണ്‌ പുരസ്കാര തുക .വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ കുവിതകളെക്കുറിച്ചുള്ള സമ്പൂര്‍ണ പഠനം " കവിതയുടെ വിഷ്ണുലോകം” എന്ന കൃതിയാണ്‌ പുരസ്കാരത്തിനര്‍ഹയാക്കിയത്‌.

50. പുരുഷ ലോക ടെന്നീസ്‌ റാങ്കിങ്ങില്‍ ജോക്കോവിച്ചിനെ മറികടന്ന്‌ റഷ്യയുടെ ഡാനില്‍ മെദ്‌ വദേവിന്‌ ഒന്നാം റാങ്ക്.

51. കവി സച്ചിദാനന്ദന്‍ കേരള സാഹിത്യ അക്കാദമി ചെയര്‍മാനാകും. കേന്ദ്ര സാഹിത്യ അക്കാദമിയുടെ സ്രെകട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. വൈസ്‌ ചെയര്‍മാനായി അശോകന്‍ ചരുവിലിനെയും സെക്രട്ടറിയായി പ്രൊഫ. സി.പി. അബൂബക്കറിനെയും നിയമിക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനം.

52. ലോകം മുഴുവന്‍ ദുരിതം വിതയ്ക്കുന്ന വിനാശകരമായ യുദ്ധം വീണ്ടും. യുക്രൈന്‍ റഷ്യന്‍ യുദ്ധം. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്‌.

<സമകാലികം: മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക> 
<കറന്റ് അഫയേഴ്‌സ് -English ഇവിടെ ക്ലിക്കുക>  
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments