പുനത്തിൽ കുഞ്ഞബ്ദുള്ള (1940 –2017) 
മലയാള സാഹിത്യത്തില്‍ ആധുനികതയ്ക്ക് തുടക്കം കുറിച്ച എഴുത്തുകാരില്‍ പ്രമുഖനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ള.1940 ഏപ്രിൽ 3ന് വടകരയ്ക്കടുത്ത് മടപ്പള്ളിയിൽ സൈനയുടേയും മമ്മുവിന്റേയും മകനായി ജനിച്ചു. ഗവ. ബ്രണ്ണൻ കോളേജിൽനിന്നും ബിരുദം നേടിയ പുനത്തിൽ, അലിഗഡ് മുസ്‌ലിം സർവ്വകലാശാലയിൽനിന്നുമാണ് എംബിബിഎസ് നേടിയത്. 1970 മുതൽ 1973 വരെ ഗവ. സർവീസിൽ ഡോക്‌ടറായിരുന്ന പുനത്തിൽ 74 മുതൽ 1996 വരെ സ്വകാര്യ നേഴ്‌സിങ് ഹോം നടത്തിവരുകയായിരുന്നു. തുടർന്ന് 1999 വരെ വയനാട്ടിലെ ആദിവാസി മേഖലകളിൽ മെഡിക്കൽ ഓഫിസറായി സേവനമനുഷ്‌ഠിച്ചു. 
മലമുകളിലെ അബ്ദുള്ള എന്ന ചെറുകഥയിലൂടെ മുഖ്യധാര സാഹിത്യ ലോകത്തേക്ക് പുനത്തില്‍ കാലെടുത്തുവെച്ചത്. ഈ കൃതിക്ക് 1975-ലെ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. ഇതിനുശേഷം വളരെ ചുരുങ്ങിയ കാലയളവില്‍ തന്നെ നോവല്‍, ഓര്‍മ്മക്കുറിപ്പുകള്‍, യാത്രാവിവരങ്ങള്‍ തുടങ്ങി എഴുത്തിന്റെ സകല മേഖലകളിലൂടെയും സഞ്ചരിച്ച് സാഹിത്യ ലോകത്ത് തന്റെതായ സ്ഥാനം പിടിച്ചെടുക്കാന്‍ പുനത്തിലിന് സാധിച്ചു. 
നവഗ്രഹങ്ങളുടെ തടവറ, അലിഗഢിലെ തടവുകാരന്‍, സൂര്യന്‍, കത്തി എന്നീ രചനകള്‍ക്ക് ശേഷം വന്ന സ്മാരക ശിലകള്‍ എന്ന നോവലാണ് വായനക്കാരുടെ മനസ്സിലേക്ക് പുനത്തില്‍ എന്ന എഴുത്തുകാരനെ പിടിച്ചിരുത്തിയത്. പുനത്തിലിന്റെ ഏറ്റവും മികച്ച കൃതിയായും സ്മാരകശിലയാണ് കണക്കാക്കപ്പെടുന്നത്. സ്മാര ശിലകള്‍ക്ക് ശേഷം പുനത്തിലിന്റെ ശ്രദ്ധേയമായ രചനയാണ് കലിഫ, മരുന്ന്. ഇതില്‍ മരുന്നിന് 1988-ലെ വിശ്വദീപം പുരസ്‌കാരവും സമസ്ത കേരള സാഹിത്യ പരിഷത്ത് അവാര്‍ഡും ലഭിച്ചു. ഏഴു നോവലെറ്റുകൾക്കു പുറമേ 250 ഓളം കഥകളടങ്ങിയ 15 ചെറുകഥാ സമാഹാരങ്ങളും ഒട്ടേറെ ലേഖനസമാഹാരങ്ങളും പുനത്തിലിന്റേതായുണ്ട്.
കഥാകൃത്ത് സേതുവുമായിച്ചേർന്ന് ‘നവഗ്രഹങ്ങളുടെ തടവറ’ എന്ന നോവലും എഴുതിയിട്ടുണ്ട്. രതിയും ഭ്രമാത്മകതയും നിറഞ്ഞ ചെറുകഥകളാണ് പുനത്തിലിന്റേത്. കത്തി, അജ്‌ഞൻ, ആകാശത്തിന്റെ മറുപുറം, മലമുകളിലെ അബ്‌ദുള്ള, തിരഞ്ഞെടുത്ത കഥകൾ, മരിച്ചുപോയ എന്റെ അപ്പനമ്മമാർക്ക്, കുപ്പായമില്ലാത്ത കഥാപാത്രങ്ങൾ, കൃഷ്ണന്റെ രാധ, അകമ്പടിക്കാരില്ലാതെ എന്നിവ ചെറുകഥാസമാഹാരങ്ങളാണ്. ‘വോൾഗയിൽ മഞ്ഞു പെയ്യുന്നു’ യാത്രാവിവരണഗ്രന്ഥവും. നൂറോളം കഥകളും ചെറുകഥകളും നോവലുകളും പുനത്തില്‍ രചനയില്‍ മലയാള സാഹിത്യലോകത്തിന് ലഭിച്ചു. സൗഹൃദ സംഭാഷണത്തിന്റെ ശൈലിയിലുള്ള മുയലുകളുടെ നിലവിളി, ജീവിത യാഥാര്‍ഥ്യങ്ങള്‍ ആസ്പദമാക്കി ആശുപത്രി കേന്ദ്രകഥാപാത്രമായി ചിത്രീകരിച്ച അഗ്നിക്കിനാവുകള്‍, സ്ത്രീകളുടെയും പുരുഷന്‍മാരുടെയും കഥകളും കഥയില്ലായ്മയും തുറന്നുകാട്ടിയ കുറേ സ്ത്രീകള്‍, പരലോകം, ജൂതന്‍മാരുടെ ശ്മശാനം എന്നിവയാണ് എഴുത്തിന്റെ അവസാന കാലത്ത് പുനത്തില്‍ സാഹിത്യ ലോകത്തിന് സമ്മാനിച്ചത്. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്ന കുഞ്ഞബ്ദുള്ള 2017 ഒക്ടോബർ 27 വെള്ളിയാഴ്ച രാവിലെ 7:40-ന് കോഴിക്കോടുള്ള ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.
‘സ്‌മാരകശിലകൾ’ 1978 ലെ കേരള സാഹിത്യ അക്കാദമി അവാർഡും 1980 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും 1999 ലെ മുട്ടത്തുവർക്കി സ്‌മാരക അവാർഡും ‘മരുന്നിന്’ വിശ്വദീപം പുരസ്‌കാരവും (1988) സമസ്‌ത കേരള സാഹിത്യ പരിഷത്ത് അവാർഡും (1990) ലഭിച്ചിട്ടുണ്ട്. ചെറുകഥയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ 1979 ലെ പുരസ്‌കാരത്തിനു പുറമേ സാഹിത്യരംഗത്തെ പ്രവർത്തനത്തെ മുൻനിർത്തി രാജീവ് ഗാന്ധി ഫൗണ്ടേഷൻ അവാർഡും (1998) ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി നിർവാഹകസമിതിയംഗം (1993–1996) കേന്ദ്രസാഹിത്യ അക്കാദമി നിർവാഹക സമിതിയംഗം (1986–1988) കോഴിക്കോട് സർവകലാശാലാ അക്കാദമിക് കൗൺസിൽ അംഗം (1984–88) എന്നീ നിലകളിലും പുനത്തില്‍ പ്രവർത്തിച്ചിട്ടുണ്ട്. മൂന്നുതവണ സംസ്‌ഥാന ചലച്ചിത്ര പുരസ്കാര നിർണയ സമിതിയിലും ഒരു തവണ ദേശീയ ചലച്ചിത്ര പുരസ്കാര നിർണയ സമിതിയിലും അംഗമായിരുന്നു. ബിജെപി സ്‌ഥാനാർഥിയായി ബേപ്പൂർ നിയമസഭാമണ്ഡലത്തിൽ മത്സരിച്ചിട്ടുണ്ട്.
മറ്റ് പ്രധാന പഠനകുറിപ്പുകൾക്കായി ഇവിടെ ക്ലിക്കുക>
<കൂടുതൽ കാര്യങ്ങൾ പഠിക്കാനായി ഇവിടെ ക്ലിക്കുക>

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here