മാർട്ടിൻ ലൂഥര്‍ കിങ് ജൂനിയർ (1929 – 1968) 
പൗരാവകാശചരിത്രത്തിലെ ജ്വലിക്കുന്ന നക്ഷത്രമാണ് മാർട്ടിൻ ലൂഥര്‍ കിങ് ജൂനിയർ. അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്ക് പൗരാവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ച പ്രധാനനേതാക്കളില്‍ ഒരാളാണ് മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍. ഗാന്ധിജിയുടെ അഹിംസാസിദ്ധാന്തത്തിൽ അടിയുറച്ചുനിന്ന് അമേരിക്കയിലെ കറുത്തവർഗക്കാരന്റെ അവകാശങ്ങൾക്കുവേണ്ടി ജീവിതം മാറ്റിവെച്ച കിങ്, വെടിയേറ്റുമരിച്ചത് 1968 ഏപ്രിൽ നാലിനാണ്. 
റവറന്റ് മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് സീനിയര്‍, അല്‍ബെര്‍ട്ട വില്ല്യംസ് കിംഗ് എന്നിവരുടെ പുത്രനായി 1929 ജനുവരി 15നു അറ്റ്ലാന്റയിലാണ് ജനിച്ചത്. പിതാവിന്റെ ആദ്യനാമധേയം മൈക്കല്‍ കിംഗ് എന്നായിരുന്നതിനാല്‍ മൈക്കല്‍ ലൂതര്‍ കിംഗ് ജൂനിയര്‍ എന്നായിരുന്നു ആദ്യത്തെ പേര്. 1935ല്‍ മൈക്കല്‍ കിംഗ് സീനിയര്‍, ജര്‍മ്മന്‍ പ്രൊട്ടസ്റ്റന്റായിരുന്ന മാര്‍ട്ടിന്‍ ലൂഥറിനോടുള്ള ബഹുമാനാര്‍ഥം, തന്റെ പേര് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് സീനിയര്‍ എന്നും പുത്രന്റെ പേര്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ എന്നും മാറ്റി. ഈ ദമ്പതികള്‍ക്ക് വില്ലി ക്രിസ്റ്റീന്‍ എന്നൊരു പുത്രിയും ആല്‍ഫ്രഡ് ഡാനിയേല്‍ എന്ന മറ്റൊരു പുത്രനുമുണ്ടായിരുന്നു.
താരതമ്യേന മികച്ച ജീവിതസാഹചര്യങ്ങളുണ്ടായിട്ടും വർണവിവേചനത്തിന്റെ പ്രയാസങ്ങൾ മാർട്ടിൻ ലൂഥര്‍ കിങ് ജൂനിയറിന്റെ ജീവിതത്തിലും ഇരുൾപരത്തിയിരുന്നു. 1944-ൽ അറ്റ്‌ലാന്റയിലെ മൂർഹൗസ് കോളേജിൽ ചേർന്ന അദ്ദേഹം, സാമൂഹികശാസ്ത്രത്തിൽ ബിരുദം നേടി. ഈയവസരത്തിലാണ് മനുഷ്യസേവനത്തിനുതകുന്ന ഏറ്റവും മികവാർന്ന മാർഗമെന്ന നിലയ്ക്ക് പെൻസിൽവാനിയായിലെ ക്രോസർ സെമിനാരിയിൽ ദൈവശാസ്ത്രം പഠിക്കാൻ ചേരുന്നത്. 1951ല്‍ ബാച്ചിലര്‍ ഓഫ് ഡിവൈനിറ്റി ഡിഗ്രി കരസ്ഥമാക്കുകയും ചെയ്തു. ബോസ്റ്റണ്‍ യൂണിവേര്‍സിറ്റിയില്‍നിന്നും1955ല്‍ സിസ്റ്റമിക്തിയോളജിയില്‍ ഡോക്റ്ററേറ്റ് നേടി.1953ല്‍ തന്റെ ഇരുപത്തി നാലാമത്തെ വയസ്സില്‍ അദ്ദേഹം അലബാമ സംസ്ഥാനത്തിലെ മോണ്ട്ഗോമറിയിലെ ഡെക്സ്റ്റര്‍ അവന്യൂ ബാപ്റ്റിസ്റ്റ് പള്ളിയില്‍ പാസ്റ്ററായി.
1955-1956ലെ മോണ്ട്ഗോമറി ബസ് ബഹിഷ്കരണസമരത്തിനു നേതൃത്വം നല്‍കിയത് കിംഗ് ആയിരുന്നു.1963ല്‍ അദ്ദേഹം വാഷിങ്ങ്ടണിലേക്ക് നടത്തിയ മാര്‍ച്ചിലെ 'എനിക്കൊരു സ്വപ്നമുണ്ട്' (I Have a Dream) എന്ന പ്രസംഗം വളരെ പ്രശസ്തമാണ്. 
1955 ഡിസംബര്‍ ഒന്നാം തീയ്യതി കറുത്ത വര്‍ഗ്ഗക്കാരിയായ റോസ പാര്‍ക്സ്, ഒരു വെള്ളക്കാരനു ബസ്സില്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതിനാല്‍, ജിം ക്രോ നിയമലംഘനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. ഇതിനെത്തുടര്‍ന്ന് മോണ്ട്ഗോമറിയിലെ എന്‍. എ. എ. സി. പി തലവനായിരുന്ന ഇ. ഡി. നിക്സണ്‍ ആസൂത്രണം ചെയ്ത മോണ്ട്ഗോമറി ബസ് ബഹിഷ്കരണസമരം നയിച്ചത് കിംഗായിരുന്നു. 385 ദിവസം നീണ്ടുനിന്ന ഈ സമരത്തിനിടെ കിംഗ് അറസ്റ്റ് ചെയ്യപ്പെടുകയും അദ്ദേഹത്തിന്റെ വീടിനുനേരെ ബോംബാക്രമണമുണ്ടാവുകയും ചെയ്തു. അലബാമയിലെ യു. എസ്. ജില്ലാക്കോടതി ഈ കേസില്‍ പ്രക്ഷോഭകര്‍ക്കനുകൂലമായി വിധി പ്രഖ്യാപിക്കുകയും മോണ്ട്ഗോമറിയിലെ ബസ്സുകളില്‍ വെള്ളക്കാര്‍ക്ക് പ്രത്യേകസീറ്റുകള്‍ നിലവിലുണ്ടായിരുന്നത് നിര്‍ത്തലാക്കുകയും ചെയ്തു. 
അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്.കെന്നഡിയും കിങ്ങിന്റെ പ്രവർത്തനങ്ങൾക്കു പിന്തുണയേകിയിരുന്നു.1963 ആഗസ്ത് 28ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ പ്രസിദ്ധമായ പ്രസംഗങ്ങളിലൊന്നാണ് "എനിക്കൊരു സ്വപ്നമുണ്ട്.." വാഷിംഗ്ടണ്‍ ഡി.സിയിലെ ഏബ്രഹാം ലിങ്കണിന്റെ സ്മാരകത്തിനിനു എതിര്‍വശത്തുള്ള 'നാഷണല്‍ മാളി'ലായിരുന്നു ഈ പ്രസംഗം. കിംഗിന്റെ നേതൃത്വത്തില്‍ കറുത്തവര്‍ഗക്കാര്‍ വാഷിംഗ്ടണിലേക്കു നടത്തിയ ഈ മാര്‍ച്ചിന്റെയും പ്രസംഗത്തിന്റെയും അനുസ്മരണങ്ങള്‍ വിപുലമായി 2013 ഓഗസ്റ്റില്‍ ആഘോഷിച്ചിരുന്നു.
കിങ്ങിന്റെ നേതൃത്വത്തിലുള്ള ശക്തമായ പ്രക്ഷോഭങ്ങൾ 1964-ൽ പൗരാവകാശനിയമം പ്രാബല്യത്തിൽവരാൻ കാരണമായി.1964-ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം കിങ്ങിനു ലഭിച്ചു. അലബാമയിലെ സെൽമയിൽ 1500ഓളം പേരുമായി നടത്തിയ പ്രതിഷേധജാഥ അദ്ദേഹത്തിന് േപാലീസിന്റെ പ്രതിരോധത്തെത്തുടർന്ന് അവസാനിപ്പിക്കേണ്ടിവന്നത് തിരിച്ചടിയായെങ്കിലും 1965-ലെ വോട്ടവകാശനിയമം പാസ്സാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. വര്‍ണ്ണവിവേചനത്തിനെതിരെയുള്ള സമരം അദ്ദേഹത്തിനു 1964ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിക്കൊടുത്തു.
1967 ഏപ്രിൽ 4ന് വിയറ്റ്‌നാം യുദ്ധത്തെ രൂക്ഷമായി വിമർശിച്ച് കിങ്ങിന്റെ പ്രസംഗം വിവാദമായി. 
1968 ഏപ്രിൽ 3ന് ടെന്നീസിയിൽ ശുചീകരണത്തൊഴിലാളികളുടെ തുല്യവേതനത്തിനായുള്ള പ്രക്ഷോഭത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിച്ച കിങ്ങിന്റെ വാക്കുകൾ ആ മനുഷ്യസ്നേഹിയുടെ അവസാന പ്രഭാഷണമായി കലാശിച്ചു.1968 ഏപ്രില്‍ നാലിന്, ടെന്നിസിയിലെ മെംഫിസില്‍ വച്ച് അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ പൗരാവകാശങ്ങള്‍ക്കായി പോരാടിയ ഡോ.മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ ജെയിംസ് ഏൾ റേയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. 
മറ്റ് പ്രധാന പഠനകുറിപ്പുകൾക്കായി ഇവിടെ ക്ലിക്കുക>
<കൂടുതൽ കാര്യങ്ങൾ പഠിക്കാനായി ഇവിടെ ക്ലിക്കുക>

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here