കറന്റ് അഫയേഴ്‌സ് (സമകാലികം) 2020 ജനുവരി: ചോദ്യോത്തരങ്ങള്‍ - (പേജ്: 02)

46. ആരുടെ ജന്മദിനമാണ് ദേശീയ യുവജന ദിനമായി ആചരിക്കുന്നത്?
- സ്വാമി വിവേകാനന്ദന്‍
1985 മുതലാണ് സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12 ദേശീയ യുവജന ദിനമായി ആചരിക്കുന്നത്. ദിനാചരണത്തിന്റെ ഇത്തവണത്തെ പ്രധാന വേദി ഉത്തര്‍പ്രദേശായിരുന്നു. ഇതോടനുബന്ധിച്ച് കേന്ദ്ര ഗവണ്‍മെന്റ് എല്ലാ വര്‍ഷവും നാഷണല്‍ യൂത്ത് ഫെസ്റ്റിവലും നടത്തുന്നുണ്ട്. ജനുവരി 12 മുതല്‍ 16 വരെ ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് ഇത്തവണത്തെ ദേശീയ യൂത്ത് ഫെസ്റ്റിവെല്‍.

47. പൗരത്വ നിയമ ഭേദഗതി നിയമം നിലവില്‍ വന്നതെപ്പോള്‍?
- 2020 ജനുവരി 10
2019 ഡിസംബര്‍ 12-ന് പൗരത്വ നിയമ ഭേദഗതി നിയമം രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ചെയ്‌തെങ്കിലും കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിക്കുന്ന തീയതി മുതലേ ഇത് പ്രാബല്യത്തിലാവൂ എന്നായിരുന്നു നിയമത്തിലുണ്ടായിരുന്നത്. 2020 ജനുവരി 10-ന് രാത്രി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമം പ്രാബല്യത്തിലായതായി പ്രഖ്യാപിക്കുകയായിരുന്നു.

48. എച്ച്.1 എന്‍.1 പനിക്ക് കാരണമായ വൈറസിന്റെ പ്രധാന വാഹകരായ ജീവി?
- പന്നി
പന്നിപ്പനി എന്നായിരുന്നു ഈ രോഗം വ്യാപകമായി അറിയപ്പെട്ടിരുന്നത്. ഹിമഗ്ലൂട്ടിനിന്‍, ന്യൂറമിനിഡെസ് എന്നാണ് എച്ച്, എന്‍. എന്നിവയുടെ മുഴുവന്‍ രൂപം. പക്ഷിപ്പനി എന്നറിയപ്പെടുന്നത് എച്ച് 5 എന്‍.1 പനിയാണ്. പക്ഷികളില്‍നിന്നാണ് ഈ പനി പ്രധാനമായി മനുഷ്യരിലെത്തുന്നത്.

49. ഹൈതം ബിന്‍ താരിഖ് അല്‍ സഈദ്‌ ഏത് അറബ് രാജ്യത്തെ പുതിയ ഭരണാധികാരിയാണ്?
- ഒമാന്‍
സുല്‍ത്താനേറ്റ് ഓഫ് ഒമാനെ അരനൂറ്റാണ്ടോളം നയിച്ച സുല്‍ത്താന്‍ ഖാബൂസ് സഈദ് അല്‍ സഈദ് ജനുവരി 11-ന് അന്തരിച്ചതിനെ തുടര്‍ന്നാണ് ഹൈതം ബിന്‍ താരിഖ് പുതിയ ഭരണാധികാരിയായത്. അറബ് രാജ്യത്ത് കൂടുതല്‍ കാലം ഭരണാധികാരിയായ വ്യക്തിയായിരുന്നു സുല്‍ത്താന്‍ ഖാബൂസ്.

50. ആത്മഹത്യാനിരക്കില്‍ രാജ്യത്ത് ഏറ്റവും മുന്നിലുള്ള നഗരം?
- കൊല്ലം
നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2018-ലെ കണക്ക് പ്രകാരം കൊല്ലത്ത് 2018-ല്‍ 393 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ ഇത് കുറവാണെങ്കിലും ഒന്നാം സ്ഥാനത്തിന് മാറ്റമുണ്ടായില്ല. 2018-ല്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്.

51. 2019-ലെ ഓടക്കുഴല്‍ അവാര്‍ഡ് നേടിയ 'മായാ മനുഷ്യര്‍' എന്ന കൃതി രചിച്ചതാര്?
- എന്‍. പ്രഭാകരന്‍
മഹാകവി ജി.ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റാണ് എല്ലാ വര്‍ഷവും ഓടക്കുഴല്‍ അവാര്‍ഡ് നല്‍കുന്നത്. 30,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

52. ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേരില്‍ പുനര്‍ നാമകരണം ചെയ്യപ്പെട്ട ഇന്ത്യയിലെ തുറമുഖം?
- കൊല്‍ക്കത്ത
ജനുവരി 12-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കൊല്‍ക്കത്ത തുറമുഖത്തിന്റെ പുനര്‍ നാമകരണം നിര്‍വഹിച്ചത്. തുറമുഖത്തിന്റെ നൂറ്റിയമ്പതാം വാര്‍ഷികത്തിലായിരുന്നു പേരുമാറ്റം. ജവാഹര്‍ലാല്‍ നെഹ്‌റു മന്ത്രിസഭയില്‍ വ്യവസായ- വിതരണ വകുപ്പ് മന്ത്രിയായിരുന്നു ശ്യാമപ്രസാദ് മുഖര്‍ജി. ബി.ജെ.പിയുടെ മാതൃ സംഘടനയായ ജനസംഘിന്റെ സ്ഥാപകനാണ്.

53. ഒമാൻറെ പുതിയ ഭരണാധികാരി?
സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദ്
സുൽത്താൻ ഖാബൂസ് ബിൻ സയ്ദ് അൽ സയ്ദ് മരണമടഞ്ഞതിനെ തുടർന്നാണ് ഹൈതം ബിൻ താരിഖ് അൽ സഈദ് പുതിയ ഭരണാധികാരിയായി ചുമതലയേറ്റത്.

54. കേരളത്തിൽ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർക്കപ്പെട്ട ആദ്യ ഫ്ലാറ്റ്
- ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ (2020 ജനുവരി 11)
മറ്റു ഫ്‌ളാറ്റുകൾ - ആൽഫ സെറീൻ (2020 ജനുവരി 11), ജെയിൻസ് കോറൽ കോവ്, ഗോൾഡൻ കായലോരം (2020 ജനുവരി 12). ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട്  എന്നീ സുപ്രീം കോടതി ജഡ്‌ജിമാരുടെ ഉത്തരവ് പ്രകാരമാണ് ഫ്‌ളാറ്റുകൾ പൊളിച്ചത്.

55. 2020 ജനുവരിയിൽ ജമ്മു കാശ്മീർ ലെഫ്റ്റനൻ്റ് ഗവർണറുടെ ഉപദേശകനായി നിയമിതനായത്
- രാജീവ് റായ് ഭട്നഗർ

56. 2020 ജനുവരിയിൽ ശ്രീലങ്കയിൽ പ്രവർത്തനം അവസാനിപ്പിച്ച ഇന്ത്യൻ ബാങ്കുകൾ
- Axis Bank, ICICI Bank 

57. 2020 -ലെ കോസ്റ്റ ചിൽഡ്രൻസ് ബുക്ക് അവാർഡ് ജേതാവ്
- ജസ്ബിന്ദർ ബിലൻ (നോവൽ : ആഷ ആൻഡ് ദി സ്പിരിറ്റ് ബേഡ്)
ജസ്ബിന്ദറിന്റെ ആദ്യ ബാലസാഹിത്യ നോവലാണ് ‘ആഷ ആൻഡ് ദ് സ്പിരിറ്റ് ബേഡ്’. ഒൻപതു വയസ്സും അതിനു മുകളിലും പ്രായമുള്ള കുട്ടികൾക്കായി എഴുതിയ നോവൽ. കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം ഇന്ത്യയിൽനിന്ന് ഇംഗ്ലണ്ടിലെ നോട്ടിങ്ങാമിലേക്കു കുടിയേറിയ ബിലാൻ ഇപ്പോൾ ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം സൗത്ത്‌വെസ്റ്റ് ഇംഗ്ലണ്ടിലെ ബാത്ത് നഗരത്തിലാണ് താമസം.

58. ബഹിരാകാശ യാത്രികർക്ക് ഗ്രൗണ്ട് സ്റ്റേഷനുമായി വിനിമയം സാധ്യമാക്കുന്നതിനു വേണ്ടി ISRO വികസിപ്പിക്കുന്ന ഉപഗ്രഹ സംവിധാനം
- Indian Data Relay Satellite System (IDRSS)

59. ഭരണ സംബന്ധമായ ജോലികളിൽ പേപ്പറിന്ടെ ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി ഡിജിറ്റൽ മീഡിയം ഉപയോഗിക്കാൻ തീരുമാനിച്ച സംസ്ഥാനം
- പശ്ചിമ ബംഗാൾ

60. 2020 ജനുവരിയിൽ കേന്ദ്ര സർക്കാർ നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറക്കിയ പുസ്തകം
- Karmayoddha Granth 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെക്കുറിച്ച് എഴുതിയ 'കർമ്മ യോദ്ധ ഗ്രന്ഥം' എന്ന പുസ്തകം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 2020 ജനുവരി 07 ന് പുറത്തിറക്കി.

61. 3-ാമത്‌ ഖേലോ ഇന്ത്യ യൂത്ത്‌ ഗെയിംസ്‌ അത്‌ലറ്റിക്‌സിൽ കിരീടം നേടിയത് ?
- കേരളം
ഗുവാഹത്തിയില്‍ നടന്ന ഖേലോ ഇന്ത്യ യൂത്ത്‌ ഗെയിംസ്‌ അത്‌ലറ്റിക്‌സിൽ കേരളം ആദ്യമായി കിരീടം നേടി. പത്ത്‌ സ്വർണവും രണ്ട്‌ വെള്ളിയും ആറ്‌ വെങ്കലവുമാണ്‌ സമ്പാദ്യം. ഒമ്പത്‌ സ്വർണവുമായി ഹരിയാന രണ്ടാമതായി.
(Cycling-നെ ഗെയിംസില്‍ ആദ്യമായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു)

62. കേരളത്തിലെ ആദ്യ സംപൂർണ്ണ വിള ഇൻഷുറൻസ് ജില്ല ?
- കാസർഗോഡ്
1995 ലാണ് സംസ്ഥാനത്ത് വിള ഇൻഷുറൻസ് പദ്ധതി ആരംഭിച്ചത്. വരൾച്ച, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമികുലുക്കം, ഭൂകമ്പം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നൽ, കാട്ടുതീ, വന്യമൃഗങ്ങളുടെ ആക്രമണം എന്നീ പ്രകൃതിക്ഷോഭത്തിൽപെട്ട് ഏറെ ബുദ്ധിമുട്ടിലാക്കുന്ന കർഷകർക്ക് സർക്കാറിന്റെ ആശ്വാസമാണ് വിള ഇൻഷുറൻസ് പദ്ധതി.

63. 2020-ല്‍ നടന്ന ദേശീയ അന്തര്‍ സര്‍വ്വകലാശാല അത്ലറ്റിക് മീറ്റ്‌
ജേതാക്കള്‍
- മംഗളുരു സര്‍വ്വകലാശാല
ഒമ്പത്‌ സ്വർണവും ഒമ്പത്‌ വെള്ളിയും അഞ്ച്‌ വെങ്കലവുമടക്കം 170 പോയിന്റുമായാണ്‌ മംഗളൂരു ആധിപത്യം നിലനിർത്തിയത്‌.  മദ്രാസ‌് സർവകലാശാല റണ്ണറപ്പായി (98.5). കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ എംജി സർവകലാശാലയ്‌ക്ക്‌  ഇത്തവണ  മൂന്നാംസ്ഥാനം (80) കൊണ്ട‌് തൃപ‌്തരാകേണ്ടി വന്നു. കലിക്കറ്റ് സർവകലാശാലയ്‌ക്ക‌ാണ‌് നാലാം സ്ഥാനം (64).

64. സ്കൂള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക്‌ സ്വയം സുരക്ഷാ പരിശീലനം നല്‍കുന്നതിനായി കൊല്‍ക്കത്ത പോലീസ്‌ ആരംഭിച്ച പദ്ധതി
- സുകന്യ

65. പൌരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനായി അനധികൃത കുടിയേറ്റക്കാരുടെ പട്ടിക തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം
- ഉത്തര്‍പ്രദേശ്
പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നും ഉത്തര്‍പ്രദേശിലെ 19 ജില്ലകളിലേക്ക് എത്തിയ അനധികൃത കുടിയേറ്റക്കാരുടെ പട്ടിക തയ്യാറാക്കി യോഗി സര്‍ക്കാര്‍. ഈ പട്ടിക കേന്ദ്ര ആഭ്യന്തരമന്താലയത്തിന് കൈമാറി

66. 2020 ജനുവരിയില്‍ ന്യൂസിലന്റില്‍ നടന്ന ആഭ്യന്തര ട്വന്റി-20 ക്രിക്കറ്റില്‍ ഒരോവറിലെ 6 പന്തില്‍ 6 സിക്സറുകള്‍ നേടിയ താരം
- ലിയോ കാര്‍ട്ടര്‍
ന്റി20 ക്രിക്കറ്റിൽ ഇത് 4–ാം തവണയാണ് ഒരു ഓവറിലെ 6 പന്തുകളും ബാറ്റ്സ്മാൻ സിക്സറിനു പറത്തുന്നത്. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് എറിഞ്ഞ 6 പന്തുകളും സിക്സറിനു പറത്തി ഇന്ത്യൻ താരം യുവരാജ് സിങ് ആണ് ട്വന്റി20യിൽ ഇതു തുടങ്ങിവച്ചത്.
പിന്നീട് 2017ൽ ഇംഗ്ലണ്ടിലെ നാറ്റ്‌വെസ്റ്റ് ട്വന്റി20 ബ്ലാസ്റ്റ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇംഗ്ലണ്ട് താരം റോസ് വൈറ്റ്ലി നേട്ടം കൈവരിച്ചു. 2018ൽ അഫ്ഗാനിസ്ഥാൻ പ്രീമിയർ ലീഗിൽ അഫ്ഗാൻ താരം ഹസ്രത്തുള്ള സസായിയായിരുന്നു അവസാനമായി ഈ നേട്ടം കൈവരിച്ചത്.

67. 2020 ജനുവരിയില്‍ turtle rehabilitation centre നിലവില്‍ വന്ന സംസ്ഥാനം
- ബീഹാര്‍

68. “സുസ്ഥിര കേരളത്തിനൊരു ഹരിത രേഖ” എന്ന പുസ്തകത്തിന്റെ എഡിറ്റര്‍
- വി.എസ്‌.വിജയന്‍
സുസ്ഥിര കേരളത്തിനൊരു ഹരിത രേഖ പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഒരേ സമയം മലയാളത്തിലും ഇംഗ്ലീഷിലുമായാണ് പുസ്തകം പുറത്തിറക്കിയത്. മലയാള പതിപ്പ് മുഖ്യമന്ത്രി കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാറിന് കൈമാറി. ഇംഗ്ലീഷ് പരിഭാഷ എ ഗ്രീൻ പ്രിന്റ് ഫോർ സസ്‌റ്റൈനബിൾ കേരളയുടെ കോപ്പി ഗവ ചീഫ് വിപ് അഡ്വ കെ രാജനും കൈമാറി.

69. 2020 ജനുവരിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ താരം
- ഇര്‍ഫാന്‍ പഠാന്‍
ഇര്‍ഫാന്‍ പഠാന്‍ ഇതുവരെ ഇന്ത്യക്കായി 29 ടെസ്റ്റും 120 ഏകദിനങ്ങളും 24 ട്വന്റി-ട്വന്റിയും ആണ് കളിച്ചത്. പഠാന്റെ അക്കൗണ്ടില്‍ 301 വിക്കറ്റുകളാണുള്ളത്.

70. ലോകത്തിലെ തെരഞ്ഞെടുക്കപ്പെട്ട കുഞ്ഞ് പ്രതിഭകൾക്ക് നല്‍കി വരുന്ന ഗ്ലോബൽ ചൈൽഡ് പ്രൊഡിജി 2020  അവാർഡ് നേടിയ കുട്ടി ഷെഫ്.
- നിഹാൽ രാജ്
യൂ ട്യൂബിലൂടെ കിച്ച എന്ന പേരില്‍ പ്രശസ്തനാണ് നിഹാല്‍. കിച്ച ട്യൂബ് എച്ച്ഡി എന്ന പേരില്‍ സ്വന്തമായി നിഹാലിന് യൂ ട്യൂബ് ചാനലുണ്ട്. ചാനലില്‍ അവതരിപ്പിക്കുന്ന പാചക കുറിപ്പുകളിലൂടെയും അവയുടെ അവതരണ ശൈലിയിലൂടെയും നിഹാലിന് ലക്ഷക്കണക്കിന് ആരാധകരെയാണ് സൃഷ്ടിക്കാനായത്. കൊച്ചി സ്വദേശിയാണ് നി

71. UNICEF - ന്റെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ 2020-ലെ പുതുവര്‍ഷ ദിനത്തില്‍ ഏറ്റവും കുടുതല്‍ കുഞ്ഞുങ്ങള്‍ ജനിച്ച രാജ്യം
- ഇന്ത്യ
പുതുവത്സര ദിനത്തിൽ ലോകമെമ്പാടും ജനിച്ചത് 392,078 കുഞ്ഞുങ്ങൾ. അതിൽ ഏറ്റവും കൂടുതൽ ജനനം ഇന്ത്യയിൽ. 67, 385 കുട്ടികൾ ഇന്ത്യയിൽ ജനിച്ചു. 46,299 ജനനങ്ങളുമായി ചൈനയാണ് രണ്ടാം സ്ഥാനത്താണ്.

72. സുരക്ഷിതവും ശുദ്ധവുമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം നഗരസഭ പരിധിക്കുള്ളില്‍ ആരംഭിച്ച പദ്ധതി
- സുഭോജനം
സുഭോജനം ലൈസൻസിനായി അപേക്ഷിക്കുന്നതിന് 18 വയസ്സ് പൂർത്തിയായവർ ആയിരിക്കണം. കേന്ദ്ര- സംസ്ഥാന സർക്കാരിന്റെ തിരിച്ചറിയൽ രേഖ വേണം. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

73. മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാടിന്റെ ജീവിതം ആസ്പദമാക്കി
പുറത്തിറങ്ങുന്ന ഹ്ര്വസ്വചിത്രം
- ദ റിയല്‍ ലൈഫ്‌ മജീഷ്യന്‍ (സംവിധാനം: പ്രജീഷ്‌ പ്രേം)
ഗോപിനാഥ് മുതുകാടിൻെറ 45 വര്‍ഷത്തെ ഇന്ദ്രജാല ജീവിതത്തെ ആസ്പദമാക്കി തയാറാക്കിയ 'ദ റിയല്‍ ലൈഫ് മജീഷ്യന്‍' ഡോക്യുഫിക്ഷന്‍ സിനിമ തിരുവനന്തപുരം കലാഭവന്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചു.

74. 2019-ലെ തകഴി പുരസ്കാരത്തിന്‌ അര്‍ഹനായത്‌
- ശ്രീകുമാരന്‍ തമ്പി
മലയാളസാഹിത്യത്തിന് സമഗ്രസംഭാവനകൾ നൽകിയ വ്യക്തികൾക്കുള്ള തകഴി പുരസ്‌കാരം 50,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാര ജേതാവിന് നൽകുന്നത്.

75. 2019-ലെ ദേശീയ സീനിയര്‍ വനിതാ വിഭാഗം വോളിബോള്‍ ജേതാക്കള്‍
- കേരളം (റെയില്‍വേസിനെ പരാജയപ്പെടുത്തി)
ചെന്നൈ വേദിയായ കഴിഞ്ഞ വർഷത്തെ സീനിയർ വോളിബോൾ ഫൈനലിലും കേരളം റെയിൽവേസിനെ തോൽപ്പിച്ചാണ് കപ്പുയർത്തിയത്.

76. 2020 ജനുവരിയില്‍ ഹോക്കിയില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ വനിതാ താരം
- സുനിത ലാക്ര
2008 മുതല്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ പ്രതിരോധ നിരയിലെ അവിഭാജ്യ ഘടകമാണ് സുനിത. കഴിഞ്ഞ ഒളിംപിക്‌സില്‍ അവര്‍ രാജ്യത്തെ പ്രതിനിധീകരിച്ചു കളിക്കുകയും ചെയ്തിരുന്നു.

77. റെയില്‍വേയുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി നിലവില്‍ വന്ന ഏകീകൃത നമ്പര്‍
- 139
റെയിൽവേയുടെ വിവിധ സേവനങ്ങൾക്കായി ഇനി 139 എന്ന നമ്പർ മാത്രം. എന്നാൽ‌ പൊലീസ് സഹായം തേടാനുള്ള 182 എന്ന നമ്പർ നിലനിർത്തി. സേവനങ്ങൾ 12 ഭാഷകളിൽ ലഭിക്കും.

78. റെയില്‍വേ ബോര്‍ഡ്‌ ചെയര്‍മാനായിവീണ്ടും നിയമിതനായത്‌
- വി.കെ. യാദവ്‌

79. കേന്ദ്ര സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച department of military affairs -ന്റെ
തലവന്‍
- ബിപിന്‍ റാവത്ത്‌
നിലവിൽ ദക്ഷിണ-മധ്യമേഖല ജനറൽ മാനേജരാണ്.

80. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാന്‍ മെട്രോ സ്റ്റേഷന്റെ പുതിയ പേര്‍
- സുപ്രീംകോടതി മെട്രോ സ്റ്റേഷൻ 
കൂടാതെ മുകർബ ചൗക്ക്‌, അതിനോട്‌ ചേർന്ന മേൽപ്പാലം, ലാജ്‌പത്‌ നഗർ മേൽപ്പാലം എന്നിവയുടെ പേരുകൾ മാറ്റാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്‌. ഇവ യഥാക്രമം ക്യാപ്‌റ്റൻ വിക്രം ബത്ര, ആചാര്യ ശ്രീ മഹാപ്രഗ്യ മാർഗ്‌, ജുലേലാൽ എന്നിങ്ങനെയാണ്‌ അറിയപ്പെടുക. ഇതോടൊപ്പം മറ്റുള്ള ഏതാനും റോഡുകളുടെ പേരും മാറ്റും. ആചാര്യ തുൾസി മാർഗ്‌ എന്നാണ്‌ എം.ജി. റോഡിന്റെ പുതിയ പേര്‌. റാണിബാഗ്‌ ഗോൾചക്കറിന്റെ പേര്‌ മഹർഷി ദയാനന്ദ്‌ ചൗക്ക്‌ എന്നായിരിക്കും. ഭഗവാൻ മഹാവീർ ചൗക്ക്‌ എന്നാണ്‌ ശക്തിനഗർ ചൗക്കിന്റെ പുതിയ പേര്‌.

81. ബസുകളില്‍ യാത്ര ചെയ്യുന്ന വനിതകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഉത്തര്‍പ്രദേശ്‌ സ്റ്റേറ്റ് ട്രാൻസ്‌പോർട് കോർപ്പറേഷൻ ആരംഭിച്ച ഹെല്‍പ്പ്‌ലൈന്‍
- ദാമിനി (8114277777)

82. രണ്ടാമത്‌ ലോക കേരള സഭയുടെ (2020) ഉദ്ഘാടനം നിര്‍വഹിച്ചത്‌
- ആരിഫ്‌ മുഹമ്മദ്‌ ഖാന്‍
ജനുവരി 1 മുതല്‍ 3 വരെ ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം തിരുവന്തപുരം നിയമസഭ മന്ദിരത്തില്‍ നടന്നു

83. കേരളത്തില്‍ സമ്പൂര്‍ണ്ണ നികുതി സമാഹരണ ജില്ലയാകുന്നത്‌
- ഏറണാകുളം

84. വായുവില്‍ നിന്ന്‌ നേരിട്ട്‌ കുടിവെള്ളം ലഭ്യമാക്കുന്നതിനായി
ഇന്ത്യന്‍ റെയില്‍വേ ആരംഭിച്ച പദ്ധതി
- മേഘദുത്‌ (സെക്കന്ദരാബാദ്‌ സ്റ്റേഷന്‍, തെലങ്കാന)

85. കാഴ്ച പരിമിതിയുള്ളവര്‍ക്ക്‌ കറന്‍സി നോട്ടുകള്‍ തിരിച്ചറിയുന്നതിനുവേണ്ടി RBI ആരംഭിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍
- മൊബൈല്‍ എയ്ഡഡ് നോട്ട് ഐഡന്റിഫയര്‍ (MANI)
കാഴ്ച പരിമിതിയുള്ളവര്‍ക്ക് മഹാത്മാഗാന്ധി സിരീസ്, മഹാത്മാഗാന്ധി പുതിയസീരിസ് അടക്കമുള്ള ഇന്ത്യന്‍ നോട്ടുകളുടെ മൂല്യം അറിയാന്‍ സഹായിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ് അറിയിച്ചു. ഓഡിയോ,നൊണ്‍-സോണിക്  അറിയിപ്പുകളാണ് ലഭിക്കുക.

86. പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കാനും വിദ്യാര്‍ത്ഥികളെ പ്രകൃതിയുടെ സംരക്ഷകരാക്കാനും ലക്ഷ്യമിട്ട്‌ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ ആരംഭിച്ച പദ്ധതി
- തണല്‍ 2024
ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ വി.കോട്ടയം ഗവണ്‍മെന്റ് എല്‍പി.സ്‌കൂളിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒറ്റ തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിരോധനം സംസ്ഥാനത്ത് നടപ്പാക്കിയ സാഹചര്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനത്തിന്റെ ജില്ലാ തല ഉദ്ഘാടനം വി.കോട്ടയം.ഗവ.എല്‍പി.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും.
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here