PSC PREVIOUS EXAM QUESTIONS 2019
Question Paper - 07
PEON-(SR FROM ST ONLY)-KERALA STATE FILM DEVELOPMENT
CORPORATION LTD.
Question Code: 033/2019     
Date of Test: 23/07/2019


1. കേരളവിദ്യാഭ്യാസ നിയമത്തിന്രൂപം നല്കിയ മന്ത്രി ആരാണ്‌?
(A) ടി.. മജീദ്‌ (B) വി.ആര്‍. കൃഷ്ണയ്യര്
(C) പി.കെ. ചാത്തന്മാസ്റ്റര്(D) ജോസഫ്മുണ്ടശ്ശേരി
Answer: (D)

2. ഭോപ്പാല്ദുരന്തത്തെ ആസ്തദമാക്കി ഡൊമനിക്ലാപിയര്എഴുതിയ പുസ്തകം:
(A) ഫ്രീഡം അറ്റ്മിഡ്നൈറ്റ്(B) ദ ഗൈഡ്
(C) ഇറ്റ്വാസ്ഫൈവ്പാസ്റ്റ്മിഡ്നൈറ്റ്(D) ഇന്ഡ്യ ആഫ്റ്റർ നെഹ്റു
Answer: (C)

3. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്നിന്നാണ്എന്‍.എച്ച്‌. 17 ആരംഭിക്കുന്നത്‌. അത്‌ അവസാനിക്കുന്നത്എവിടെ?
(A) മുംബൈ (B) പനവേൽ
(C) പൂന (D) ഡല്ഹി
Answer: (B)

4. സാര്വ്വദേശീയ മനുഷ്യാവകാശ ദിനം ആയി ആചരിക്കുന്നത്എന്നാണ്‌?
(A) ഡിസംബര്‍ 10 (B) മാര്ച്ച്‌ 8
(C) ജൂലൈ 14 (D) നവംബര്‍ 11
Answer: (A)

5. ടു സെയിന്റ്സ്എന്ന പുസ്തകം എഴുതിയ ഇദ്ദേഹം, അദ്ദേഹത്തിന്റെ ഭിന്നശേഷിക്കാരനായ മകനെ കൊണ്ടാണ്തന്റെ പുസ്തകങ്ങള്പ്രകാശിപ്പിക്കുന്നത്‌. ആരാണ്അദ്ദേഹം?
(A) ആനന്ദ്ശര്മ്മ (B) പി.വി. അഖിലാണ്ഡൻ 
(C) അരുണ്ഷുറി (D) മുല്ക്ക്രാജ്ആനന്ദ്
Answer: (C)

6. കേരള കാളിദാസന്എന്നറിയപ്പെടുന്ന വ്യക്തി :
(A) കുഞ്ഞിക്കുട്ടന്തമ്പുരാന്‍ (A) .ആര്‍. രാജരാജവര്മ്മ
(C) പി.സി. കുട്ടികൃഷ്ണന്‍ (D) കേരള വര്മ്മ വലിയ കോയിത്തമ്പുരാന്
Answer: (D)

7, കെട്ടിടങ്ങള്ക്കുള്ളില്മറഞ്ഞിരിക്കുന്നവരെ അവര്അറിയാതെ നിരീക്ഷിക്കുവാന്സഹായിക്കുന്ന ഇന്ത്യന്പ്രതിരോധ ഗവേഷണ ഏജന്സി വികസിപ്പിച്ചെടുത്ത തെര്മല്ഇമേജിങ്റഡാറിന്റെ പേര്‌?
(Aഅഗ്നി (B) ദിവ്യചക്ഷു
(C) ആകാശ്‌ (Dപൃഥി
Answer: (B)8. ഇന്ത്യന്‍ രാഷ്ട്രപതിയായ ആദ്യ ശാസ്ത്രജ്ഞന്‍ :
(A) കെ.ആര്‍. നാരായണന്‍ (B) പ്രണബ്‌ മുഖര്‍ജി
(C) ഡോ. രാജേന്ദ്രപ്രസാദ്‌ (D) എ.പി.ജെ. അബ്ദുള്‍ കലാം
Answer: (D)

9. ഹിമാലയന്‍ പ്രദേശങ്ങളിലെ വൃക്ഷങ്ങളെ സംരക്ഷിക്കുവാന്‍ സുന്ദര്‍ലാല്‍ ബഹുഗുണ ആരംഭിച്ച പ്രസ്ഥാനം:
(A) ചിപ്കോപ്രസ്ഥാനം (B) ലോബയാന്‍
(C) ഗ്രീന്‍ ബെല്‍റ്റ്‌ പ്രസ്ഥാനം (D) ഗ്രീന്‍പീസ്‌
Answer: (A)

10. ഇന്ത്യന്‍ അസ്വസ്ഥതയുടെപിതാവ്‌ എന്നറിയപ്പെടുന്ന സ്വാതന്ത്യ സമരസേനാനി:
(A) ഗോപാലകൃഷ്ണ ഗോഖലെ (B) ബാലഗംഗാധര തിലക്‌
(C) ദാദാഭായ്‌ നവറോജി (D) സുഭാഷ്‌ ചന്ദ്രബോസ്‌
Answer: (B)

11. “ഇന്ത്യ എന്റെ രാജ്യമാണ്‌" എന്നു തുടങ്ങുന്ന പ്രതിജ്ഞ ഇന്ത്യയുടെ ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിച്ചതെന്നാണ്‌?
(A) 1950 ജനുവരി 26 (B) 1947 ആഗസ്റ്റ്‌ 15
(C) 1965 ജനുവരി 26 (D) 1930 ജനുവരി 30
Answer: (C)

12. കേരളത്തിലെ നവീനശിലായുഗകേന്ദ്രം :
(A) വയനാട്‌ (B) എടയ്ക്കല്‍
(C) മറയൂര്‍ (D) അട്ടപ്പാടി
Answer: (B)

13. ജി.എസ്‌.ടി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ചരക്കു സേവന നികുതി ഇന്ത്യയില്‍ നടപ്പിലാക്കിയത്‌ എന്നു മുതല്‍?
(A) 1915 ജൂണ്‍ 1 (B) 2017 ജൂണ്‍ 1
(C) 2014 നവംബര്‍ 1 (D) 2017 ജൂലൈ1
Answer: (D)

14. ആദ്യത്തെ സുപ്രീംകോടതി ചീഫ്‌ ജസ്റ്റീസ്‌ :
(A) വി.ആര്‍. കൃഷ്ണയ്യര്‍ (B) എച്ച്‌.ജെ. കനിയ
(C) പി. സദാശിവം (D) മാര്‍ക്കണ്ഡേയ കട്ജു
Answer: (B)

15. സാമ്പത്തികശാസ്ത്രത്തില്‍ നോബല്‍ സമ്മാനംനേടിയ ഇന്ത്യക്കാരന്‍ :
(A) അമര്‍ത്യാസെന്‍ (B) സി.വി. രാമന്‍
(C) രബീന്ദ്രനാഥ ടാഗോര്‍ (D) കൈലാസ്‌ സത്യാര്‍ത്ഥി
Answer: (A)

16. ആസൂത്രണകമ്മീഷനു പകരം നിലവില്‍ വന്ന പ്രസ്ഥാനം ആണ്‌ നീതി ആയോഗ്‌. എന്നാണ്‌ ഇത്‌ നിലവില്‍ വന്നത്‌?
(A) 2016 ജൂലൈ1 (B) 2015 ജൂണ്‍ 1
(C) 2015 ജനുവരി 1 (D) 2016 ജനുവരി 1
Answer: (C)

17. ഭരണഘടനാപരമായി പരിഹാരം കാണുവാനുള്ള അവകാശത്തെ ഇന്ത്യന്‍ ഭരണഘനയുടെ ആത്മാവും ഹൃദയവുമാണെന്ന്‌ പറഞ്ഞതാരാണ്‌?
(A) ഡോ. ബി.ആര്‍. അംബേദ്ക്കര്‍ (B) ഡോ. രാജേന്ദ്രപ്രസാദ്‌
(C) സര്‍ദാര്‍ വല്ലഭായ്‌ പട്ടേല്‍ (D) ജവഹര്‍ലാല്‍ നെഹ്റു
Answer: (A)

18. ബ്രിട്ടീഷ്‌ ഇന്ത്യയിലെ നീലം കര്‍ഷകരുടെദുരിതം വിവരിക്കുന്ന നാടകം:
(A) ആനന്ദമഠം (B) ഹിന്ദ്‌ സ്വരാജ്‌
(C) ഗീതാഞ്ജലി (D) നീലദര്‍പ്പണ്‍
Answer: (D)

19. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ നഴ്‌സറി എന്നറിയപ്പെടുന്ന സംസ്ഥാനം :
(A) ബംഗാള്‍ (A) മഹാരാഷ്ട
(B) ഗുജറാത്ത്‌ (D) കേരളം
Answer: (A)

20. അതിര്‍ത്തിഗാന്ധി എന്നറിയപ്പെടുന്നതാര്‌?
(A) സര്‍ദാര്‍ വല്ലഭായ്‌ പട്ടേല്‍ (B) ഇ. മൊയ്തു മൗലവി
(C) ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍ (D) സുഭാഷ്‌ ചന്ദ്രബോസ്‌
Answer: (C)

21. ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിലെ ജീവിതാനുഭവങ്ങള്‍ ചിത്രീകരിക്കുന്ന സിനിമയാണ്‌ “മേക്കിങ്‌ ഓഫ്‌ മഹാത്മാ". ആരാണ്‌ ഇതിന്റെ സംവിധായകന്‍?
(A) സത്യജിത്‌ റേ (B) ശ്യാം ബെനഗല്‍
(C) റിച്ചാര്‍ഡ്‌ ആറ്റന്‍ബറോ (D) അടൂര്‍ ഗോപാലകൃഷ്ണന്‍
Answer: (B)

22. “നയി താലിം' ആര്‍ വിഭാവനംചെയ്തു വിദ്യാഭ്യാസ പദ്ധതിയാണ്‌?
(A) നെഹ്റു (B) ഡോ. രാജേന്ദ്രപ്രസാദ്‌
(C) ഗാന്ധിജി (D) മലാന അബ്ദുള്‍ കലാം ആസാദ്‌
Answer: (C)

23. പഞ്ചശീലതത്ത്വങ്ങളില്‍ ഒപ്പിട്ട ഇന്ത്യന്‍ പ്രധാനമന്ത്രി :
(A) ഇന്ദിരാഗാന്ധി (B) മൊറാര്‍ജി ദേശായ്‌
(C) വി.പി. സിംഗ്‌ (D) ജവഹര്‍ലാല്‍ നെഹ്റു
Answer: (D)

24. പഴശ്ശിരാജയെ കുറിച്ച്‌ എഴുതിയ പുസ്തകമാണ്‌ കേരളസിംഹം. ആരാണ്‌ ഇതെഴുതിയത്‌?
(A) സര്‍ദാര്‍ കെ.എം. പണിക്കര്‍ (B) വി.പി. മേനോന്‍
(C) എ. ശ്രീധര മേനോന്‍ (D) ആര്‍.കെ. നാരായണ്‍
Answer: (A)

25. കണ്ടല്‍ച്ചെടി സംരക്ഷണത്തിലൂടെ പ്രസിദ്ധനായ കേരളീയന്‍ :
(A) മയിലമ്മ (B) കല്ലേല്‍ പൊക്കുടന്‍
(C) ഐ.കെ.കുമാരന്‍ മാസ്റ്റര്‍ (D) പ്രൊഫ. എസ്‌. സീതാരാമന്‍
Answer: (B)

26. വാസ്തുവിദ്യാ മേഖലയിലെ ഗാന്ധിജി എന്ന്‌ അറിയപ്പെടുന്നതാര?
(A) കാനായി കുഞ്ഞിരാമന്‍ (B) പി.ആര്‍.ഡി. ദത്തന്‍
(C) ലാറി ബേക്കര്‍ (D) സി.വി. ആനന്ദബോസ്‌
Answer: (C)

27. 2017 ഏഷ്യന്‍ അത്ലറ്റിക്‌ മീറ്റ്‌ നടന്ന സ്ഥലം :
(A) കല്‍ക്കട്ട (B) ന്യൂഡല്‍ഹി
(C) ബാംഗ്ലൂര്‍ (D) ഭുവനേശ്വര്‍
Answer: (D)

28. ഇന്ത്യന്‍ സ്പോട്‌സിന്റെ ഗോള്‍ഡന്‍ ഗേള്‍ എന്ന്‌ അറിയപ്പെടുന്നതാര്‌?
(A) കെ.എം. ബീനാ മോള്‍ (B) ഷൈനി വില്‍സണ്‍
(C) പി.ടി. ഉഷ (D) എം.ഡി. വത്സമ്മ
Answer: (C)

29. ലോകത്തിലെ ആദ്യ സമ്പൂര്‍ണ്ണ സൗരോര്‍ജ്ജ വിമാനത്താവളം:
(A) ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ന്യൂഡല്‍ഹി
(B) രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ഹൈദരാബാദ്‌
(C) കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട്‌
(D) കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളം, നെടുമ്പാശ്ശേരി
Answer: (D)

30. മദ്ധ്യകാല ഇന്ത്യയിലെ ആദ്യത്തേയും അവസാനത്തേയുമായ വനിതാ ഭരണാധികാരി :
(A) ഝാന്‍സി റാണി (B) സുല്‍ത്താന റസിയ
(C) ബീഗം ഹസ്റത്ത്‌ (D) നൂര്‍ജഹാന്‍
Answer: (B)

31. കറന്‍സി നോട്ട്‌ ഇന്ത്യയില്‍ ആദ്യമായി പ്രിന്റ്‌ ചെയ്തത്‌?
(A) അക്ബര്‍ (B) അലാവുദ്ദീന്‍ ഖില്‍ജി
(C) ഓറംഗസീബ്‌ (D) ഷെര്‍ഷാസൂരി
Answer: (D)

32. അഷ്ടപ്രധാന്‍ എന്ന മന്ത്രിസഭ ഏത്‌ രാജവംശവുമായി ബന്ധപ്പെട്ടതാണ്‌?
(A) രജപുത്രര്‍ (B) സോളങ്കീസ്‌
(C) ചേരന്മാര്‍ (D) മറാത്ത
Answer: (D)

33. മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഗ്രന്ഥം :
(A) സംക്ഷേപവേദാർത്ഥം (B) ഹോര്‍ത്തുസ്‌ മലബാറിക്കസ്‌
(C) കോകിലസന്ദേശം (D) അര്‍ത്ഥനിരൂപണം
Answer: (A)

34. ദില്ലി ചലോ?" എന്ന മുദ്രാവാക്യം ഉയര്‍ത്തിയതാര്‌?
(A) ഗാന്ധിജി (B) സുഭാഷ്‌ ചന്ദ്രബോസ്‌
(C) ബാലഗംഗാധര തിലക്‌ (D) ദാദാ ഭായ്‌ നവറോജി
Answer: (B)

35. ട്രായ്‌ ശുപാര്‍ശയനുസരിച്ച്‌ പോലീസ്‌, ഫയര്‍ഫോഴ്സ്‌, ആംബുലന്‍സ്‌ എന്നിവയ്ക്ക്‌ ഇന്ത്യയിലാകമാനം നിലവില്‍ വന്ന പൊതുനമ്പര്‍ :
(A) 119 (B) 108  (C) 112 (D) 101
Answer: (C)

36. ഇന്ത്യന്‍ പത്രങ്ങളുടെ വിമോചകന്‍ എന്നറിയപ്പെടുന്നതാര്‌?
(A) ക്ലമന്റ്‌ ആറ്റ്ലി (B) ലോര്‍ഡ്‌ കഴ്സന്‍
(C) ലോര്‍ഡ്‌ ഡല്‍ഹൌസി (D) ചാഴ്സ്‌ മെറ്റ്കാഫ്‌
Answer: (D)

37. അന്താരാഷ്ട്രവേദിയില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണപതാക ആദ്യമായി ഉയര്‍ത്തിയത്‌:
(A) സിസ്റ്റര്‍ നിവേദിത (B) മാഡം ഭിക്കാജികാമ
(C) ആനി ബസന്റ്‌ (D) സരോജിനി നായിഡു
Answer: (B)

38. പ്രഛന്ന ബുദ്ധന്‍ എന്ന്‌ അറിയപ്പെടുന്ന മഹാന്‍ :
(A) ശ്രീനാരായണഗുരു (B) ചട്ടമ്പിസ്വാമികള്‍
(C) ശങ്കരാചാര്യര്‍ (D) വാഗ്ഭടാനന്ദന്‍
Answer: (C)

39. ഇന്ത്യയുടെ ഭരണംബ്രിട്ടീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിയില്‍ നിന്ന്‌ ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ ഏറ്റെടുത്തത്‌ എന്ന്‌?
(A) 1498 (B) 1596
(C) 1757 (D) 1857
Answer: (D)

40. ഇന്ത്യയുടെവന്ദ്യവയോധികന്‍ എന്നറിയപ്പെടുന്ന മഹാന്‍ :
(A) ദാദാ ഭായ്‌ നവറോജി (B) ഗോപാലകൃഷ്ണ ഗോഖലെ
(C) ബാലഗംഗാധര തിലക്‌ (D) മഹാത്മാഗാന്ധി
Answer: (A)

41. ചൂര്‍ണ്ണി എന്നറിയപ്പെട്ടിരുന്ന നദിയുടെ ഇന്നത്തെ പേര്‌ :
(A) ഭാരതപ്പുഴ (B) പെരിയാര്‍
(C) ഗോദാവരി (D) കാവേരി
Answer: (B)

42. കാര്‍ഷിക ഗ്രാമീണ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പരമോന്നത ബാങ്ക്‌ :
(A) എക്സിംബാങ്ക്‌ (B) മുദ്രാബാങ്ക്‌
(C) നബാര്‍ഡ്‌ (D) ഭാരതീയ റിസര്‍വ്വ്‌ ബാങ്ക്‌
Answer: (C)

43. രാഷ്ട്രത്തിന്റെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്ന ഭരണഘടനയിലെ ഭാഗം:
(A) പ്രിയാംബിള്‍ (B) മൗലീകാവകാശങ്ങള്‍
(C) മൗലിക കടമകള്‍ (D) നിര്‍ദ്ദേശകതത്ത്വങ്ങള്‍
Answer: (D)

44. ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രഥമ വനിതാമുഖ്യമന്ത്രി :
(A) സുചേത കൃപലാനി (B) സരോജിനി നായിഡു
(C) ഷീല ദീക്ഷിത്‌ (D) ജയലളിത
Answer: (A)

45. ചൌരിചൌര സംഭവത്തിന്റെ ഫലമായി പെട്ടെന്ന്‌ നിര്‍ത്തി വച്ച പ്രക്ഷോഭം:
(A) നിയമലംഘന പ്രസ്ഥാനം (B) നിസ്സഹകരണ പ്രസ്ഥാനം
(C) ക്വിറ്റ്‌ ഇന്ത്യാ മൂവ്മെന്റ്‌ (D) ബർദോളി സത്യാഗ്രഹം
Answer: (B)

46. വിവരസാങ്കേതിക നിയമം പാസ്സാക്കിയ വര്‍ഷം :
(A) 2005 (B) 2011
(C) 2000 (D) 2009
Answer: (C)

47. ഭാരത രത്നം നേടിയ ആദ്യ വനിത :
(A) മദര്‍ തെരേസ (B) സരോജിനി നായിഡു
(C) പി.ടി. ഉഷ (D) ഇന്ദിരാഗാന്ധി
Answer: (D)

48. ഏത്‌ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെജന്മദിനമാണ്‌ കര്‍ഷകദിനമായി ആചരിക്കുന്നത്‌?
(A) മൊറാര്‍ജി ദേശായി (B) വി.പി. സിംഗ്‌
(C) പി.വി. നരസിംഹറാവു (D) ചരണ്‍ സിംഗ്‌
Answer: (D)

49. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നത്‌ :
(A) തീരദേശം (B) ഡക്കാന്‍ പീഠഭൂമി
(C) ഉത്തര മഹാസമതലം (D) പഞ്ചാബ്‌-ഹരിയാന സമതലം
Answer: (C)

50. കോട്ടണോപോളിസ്‌ എന്നറിയപ്പെടുന്ന നഗരം :
(A) മുംബൈ (B)) കല്‍ക്കട്ട
(C) ചെന്നൈ (D) ലക്നൌ
Answer: (A)

51. ഇന്ത്യന്‍ ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്നത്‌
(A) ബാംഗ്ലൂര്‍ (B) കല്‍ക്കട്ട
(C) ഹൈദരാബാദ്‌ (D) മാംഗ്ലൂര്‍
Answer: (B)

52. കല്‍പ്പന ചൌളസഞ്ചരിച്ചിരുന്ന ശൂന്യാകാശ വാഹനത്തിന്റെ പേര്‌ :
(A) പാത്ത്‌ ഫൈന്‍ഡര്‍ (B) സ്‌കൈലാബ്‌
(C) കൊളംബിയ (D) വീക്കിംഗ്‌
Answer: (C)

53. ഗ്രീനിച്ച്‌ സമയം കൃത്യമായി കാണിക്കുന്ന ഉപകരണം:
(A) ക്രോണോമീറ്റര്‍ (B) ഹൈഡ്രോമീറ്റര്‍
(C) ടെല്യൂറോമീറ്റര്‍ (D) സിസിയം ക്ലോക്ക്‌
Answer: (A)

54. ഇന്ത്യയുടെ തെക്കേ അറ്റം:
(A) കവറത്തി (B) കന്യാകുമാരി
(C) ഇന്ദിരാപോയന്റ്‌ (D) പോര്‍ട്ട്ബ്ലെയര്‍
Answer: (C)

55. ഇന്ത്യയില്‍ അവസാനംരൂപം കൊണ്ട സംസ്ഥാനം :
(A) ഝാർഖണ്ഡ് (B) ഉത്തരാഖണ്ഡ്‌
(C) ആന്ധ്രാപ്രദേശ്‌ (D) തെലുങ്കാന
Answer: (D)

56. സൂര്യോദയവും അസ്തമയവും കാണാവുന്ന സ്ഥലം :
(A) കോവളം (B) കന്യാകുമാരി
(C) രാമേശ്വരം (D) ഹിമാലയം
Answer: (B)

57. ഇന്ത്യയില്‍ എത്ര സമയ മേഖലകളുണ്ട്‌?
(A) 1 (B) 3 (C) 2 (D) 4
Answer: (A)

58. ദക്ഷിണ ഭോജന്‍ എന്നറിയപ്പെടുന്ന രാജാവ്‌ :
(A) ചിത്തിര തിരുനാള്‍ (B) സ്വാതി തിരുനാള്‍
(C) പരീക്ഷിത്ത്‌ തമ്പുരാന്‍ (D) ശക്തന്‍ തമ്പുരാന്‍
Answer: (B)

59. 1936 ല്‍ പട്ടിണി ജാഥയ്ക്ക്‌" നേതൃത്വം നല്‍കിയത്‌ ആരാണ്‌?
(A) സി. കേശവന്‍ (B) ഇ.എം.എസ്‌.
(C) എന്‍.വി. ജോസഫ്‌ (D) എ.കെ. ഗോപാലന്‍
Answer: (D)

60. ആഗസ്റ്റ്‌ 15 ഇന്ത്യയെ കൂടാതെമറ്റൊരു രാജ്യത്തിന്റേയും സ്വാതന്ത്ര്യ ദിനമാണ്‌. ആ രാജ്യം ഏതാണ്‌?
(A) പാക്കിസ്ഥാന്‍ (A) ബംഗ്ലാദേശ്‌
(C) ദക്ഷിണകൊറിയ (D) കാനഡ
Answer: (C)

61. അന്താരാഷ്ട്ര മണ്ണ്‌ വര്‍ഷം :
(A) 2014 (B) 2015 (C) 2010 (D) 2011
Answer: (B)

62. കേരളത്തിലെ പ്രധാന നെല്ല്‌ ഗവേഷണ കേന്ദ്രം :
(A) പട്ടാമ്പി (B) കൊച്ചി
(C) പന്നിയൂര്‍  (D) കണ്ണാറ
Answer: (A)

63. പുല്ലു വര്‍ഗ്ഗത്തിലെ ഏറ്റവും വലിയ സസ്യം :
(A) മരച്ചീനി (B) ആഞ്ഞിലി
(C) മുള (D) ആശോകം
Answer: (C)

64. “ആഫ്രിക്കയിലെ ലൈബീരിയയില്‍ പതിനായിരക്കണക്കിനാളുകള്‍ മരണപ്പെട്ട രോഗം വവ്വാലുകളാണ്‌ പടര്‍ത്തുന്നത്‌ എന്നാണ്‌ കണ്ടെത്തിയത്‌. ഏതാണ്‌ ആ രോഗം?
(A) ക്യാന്‍സര്‍ (B) എബോള
(C) കരിമ്പനി (D) എയ്ഡ്‌സ്‌
Answer: (B)

65. കറുത്ത പൊന്ന്‌ എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏത്‌?
(A) കുരുമുളക്‌ (B) ഏലം
(C) ഗ്രാമ്പു (D) ഉലുവ
Answer: (A)

66. ലോകപരിസ്ഥിതി ദിനം:
(A) ജൂലായ്‌ 5 (B) ജനുവരി 5
(C) ജൂണ്‍ 5 (D) മെയ് 5
Answer: (C)

67. സ്കർവി ഏത്‌ വിറ്റാമിന്റെ കുറവുകൊണ്ടാണ്‌ ഉണ്ടാകുന്നത്‌?
(A) A (B) B (C) C (D) D
Answer: (C)

68. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ്‌?
(A) ഹൃദയം (B) കരള്‍
(C) ശ്വാസകോശം (D) ത്വക്ക്‌
Answer: (D)

69. വയസ്സിന്‌ താഴെയുള്ള കൂട്ടികള്‍ക്ക്‌ ആരോഗ്യവകുപ്പ്‌ നടപ്പിലാക്കുന്ന സൗജന്യചികിത്സാ പദ്ധതി :
(A) ജീവസ്പര്‍ശം (D) ആരോഗ്യ കിരണം
(C) സുകൃതം (D) കാരുണ്യം
Answer: (B)

70. ശരീരനിര്‍മ്മിതിക്കും വളര്‍ച്ചയ്ക്കും സഹായകമായ പ്രധാന ആഹാരഘടകം ഏത്‌?
(A) ധാന്യകം (B) കൊഴുപ്പ്‌
(C) പ്രോട്ടീന്‍ (D) ധാതുക്കള്‍
Answer: (C)

71. ആവര്‍ത്തന പട്ടികയില്‍ 18-ാം ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന വാതകങ്ങള്‍ നിഷ്ക്രിയ വാതകങ്ങള്‍ എന്നറിയപ്പെടുന്നു. നിഷ്ക്രിയ വാതകമല്ലാത്തത്‌ ഏത്‌ എന്ന്‌ കണ്ടുപിടിക്കുക?
(A) ആര്‍ഗണ്‍ (B) നിയോണ്‍
(C) ഹൈഡ്രജന്‍ (D) ഹീലിയം
Answer: (C)

72. ഹൈഡ്രജന്‍ എന്ന മൂലകത്തിന്റ ഏത്‌ ഐസോടോപ്പ്‌ ആണ്‌ ആണവനിലയങ്ങളില്‍ ഉപയോഗിക്കുന്നത്‌?
(A) പ്രോട്ടിയം (B) ഡ്യുറ്റീരിയം
(C) ട്രീഷ്യം (D) ഇവയിലൊന്നുമല്ല 
Answer: (B)

73. ലോഹനിര്‍മ്മാണത്തിന്‌ ഉപയോഗിക്കുന്ന ധാതു അയിര്‌ എന്നറിയപ്പെടുന്ന. അലുമിനിയത്തിന്റെ അയിര്‌ താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏതാണ്‌?
(A) ഹേമറ്റ്റൈറ്‌ (B) കലാമിന്‍
(C) കുപ്രൈറ്റ്‌ (D) ബോക്സൈറ്റ്‌
Answer: (D)

74. ISI മാനദണ്ഡമനുസരിച്ച്‌ ഒന്നാം ഗ്രേഡ്‌ ടോയ്ലറ്റ്‌ സോപ്പിന്റെ TFM എത്ര ശതമാനത്തില്‍ കുറയാന്‍ പാടില്ല?
(A) 60 ശതമാനം (B) 70 ശതമാനം
(C) 76 ശതമാനം (D) 80 ശതമാനം
Answer: (C)

75. ഭൂവല്ക്കത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ഏത്‌?
(A) ഓക്സിജന്‍ (B) കാര്‍ബണ്‍
(C) നൈട്രജന്‍ (D) സ്വര്‍ണ്ണം
Answer: (A)

76. ഒരു ഡാമില്‍ കെട്ടിനിര്‍ത്തിയിരിക്കുന്ന ജലം പെന്‍സ്റ്റോക്ക്‌ കുഴലിലൂടെ താഴോട്ട്‌ ഒഴുകുമ്പോള്‍ ഉള്ള ഊർജ്ജരൂപമേത്‌?
(A) വൈദ്യുതോര്‍ജ്ജം (B) ഗതികോർജ്ജം
(C) രാസോര്‍ജ്ജം (D) പ്രകാശോര്‍ജ്ജം
Answer: (B)

77. ഒരേ തീവ്രതയിലുള്ള പച്ച, ചുവപ്പ്‌ എന്നീ പ്രാഥമിക വര്‍ണ്ണങ്ങള്‍ കൂടിച്ചേര്‍ന്നാല്‍ ലഭിക്കുന്ന ദ്വിതീയ വര്‍ണ്ണം ഏത്‌?
(A) മജന്ത (B) സയൻ
(C) മഞ്ഞ (D) നീല
Answer: (C)

78. സാധാരണ അന്തരീക്ഷമര്‍ദ്ദത്തില്‍ ഐസ്‌ ഉരുകുന്ന താപനില സെല്‍ഷ്യസ്‌ തെര്‍മോമീറ്ററില്‍ എത്രയാണ്‌?
(A) -10°C  (B) 0°C  (C) 37°C  (D) 100°C 
Answer: (B)

79. ചില ഖരപദാര്‍ത്ഥങ്ങളെ ചൂടാക്കുമ്പോള്‍ ദ്രാവകമാവാതെ നേരിട്ട്‌ വാതകമായി മാറുന്നു. ഈപ്രക്രിയ ഏത്‌ പേരില്‍ അറിയപ്പെടുന്നു?
(A) വ്യാപനം (B) സ്വേദനം
(C) ഉത്പതനം (D) ക്രൊമാറ്റോഗ്രാഫി
Answer: (C)

80. ഒരു സമന്വിത പ്രകാശം ഘടകവര്‍ണ്ണങ്ങളായി വേര്‍തിരിയുന്ന പ്രതിഭാസം ഏതാണ്‌?
(A) പ്രകീര്‍ണ്ണനം (B) അപവര്‍ത്തനം
(C) പ്രതിഫലനം (D) ആന്തരപ്രതിപതനം
Answer: (A)

ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക 
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here