2019 -ലെ വിവിധ വിഭാഗങ്ങളിലെ നോബൽ സമ്മാനം നേടിയവർ 
ഭൗതികശാസ്ത്ര നൊബേല്‍ 2019

ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‍കാരം (Nobel Prize in Physics 2019) പ്രഖ്യാപിച്ചു. മൂന്നുപേര്‍ക്കാണ് അവാര്‍ഡ്‍. ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നിവര്‍ക്കാണ് പുരസ്‍കാരം. ഇത്തവണ ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ ഗവേഷണത്തിനും കണ്ടെത്തലുകൾക്കുമാണ് പുരസ്കാരം. 
* ജയിംസ് പീബിൾസ് (പ്രിൻസ്ടൺ സർവകലാശാല, യു.എസ്.എ)
ഫിസിക്കല്‍ കോസ്‍മോളജിയിലെ കണ്ടുപിടിത്തങ്ങള്‍ക്കാണ് ജെയിംസ് പീബിള്‍സിന് (James Peebles) പുരസ്‍കാരം ലഭിച്ചത്.
മൈക്കിള്‍ മേയർ (ജനീവ സർവകലാശാല, സ്വിറ്റ്സർലൻഡ്; കേംബ്രിഡ്ജ് സർവകലാശാല, ബ്രിട്ടൻ)
* ദിദിയെ ക്വിലോസ് (ജനീവ സർവകലാശാല, സ്വിറ്റ്സർലൻഡ്; കേംബ്രിഡ്ജ് സർവകലാശാല, ബ്രിട്ടൻ)
സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തെ കണ്ടെത്തുകയും അതിനോട് സൗരയൂഥത്തിന് സമാനമായ സ്വാഭാവത്തെ വിശകലനം ചെയ്‍തതിനുമാണ് മൈക്കിള്‍ മേയര്‍ (Michel Mayor), ദിദിയെര്‍ ക്വലോസ് (Didier Queloz) എന്നിവര്‍ക്ക് പുരസ്‍കാരം ലഭിച്ചത്. പ്രപഞ്ചത്തിന്റെ ഉത്പത്തിപരിണാമങ്ങളെക്കുറിച്ചു പഠിക്കുന്ന പ്രപഞ്ചവിജ്ഞാനീയത്തിലെ (കോസ്മോളജി) സമഗ്രസംഭാവനക്കാണ് 84 വയസ്സുകാരനായ ജയിംസ് പീബിൾസിനു പുരസ്കാരം ലഭിക്കുന്നത്. സമ്മാനത്തുകയുടെ പകുതി ഇദ്ദേഹത്തിനു ലഭിക്കും. പുരസ്കാരത്തിന്റെ രണ്ടാം പകുതി രണ്ടുപേർക്ക് പങ്കിട്ടു നൽകുകയാണ്. 1995 ൽ സൗരയൂഥത്തിനു പുറത്ത്  സൂര്യസമാനമായ ഒരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തെ (എക്സോ പ്ലാനറ്റ്) കണ്ടെത്തിയവർക്കാണ് ഇതു ലഭിക്കുക. ഈ കണ്ടെത്തലുകൾക്ക്‌ തുടക്കമിട്ടവർ എന്ന നിലയിൽ സ്വറ്റ്സർലൻഡിലെ ജനീവ സർവകലാശാലയിലെ ഗവേഷകരായ മിഷേൽ മേയർ (Michel Mayor), ദിദിയെ ക്വിലോസ് (Didier Queloz) എന്നിവർക്കാണ് നോബെൽ പുരസ്കാരത്തുകയുടെ ഒരു പകുതി ലഭിക്കുക.

Loading...

രസതന്ത്ര നൊബേൽ സമ്മാനം 2019
ലിഥിയം അയോണ്‍ ബാറ്ററികളുടെ കണ്ടുപിടിത്തത്തിനാണ് ഇപ്രാവശ്യത്തെ രസതന്ത്ര നൊബേൽ പുരസ്‌കാരം ലഭിച്ചത്.
അമേരിക്കന്‍ ശാസ്ത്രജ്ഞരായ ജോൺ ബി ​ഗുഡിനഫ്, എം സ്റ്റാൻലി വിറ്റിൻഹാം എന്നിവര്‍ക്കും ജാപ്പനീസ് ശാസ്ത്രജ്ഞന്‍ അകിര യോഷിനോയ്ക്കുമാണ് പുരസ്കാരം. ലിഥിയം അയോണ്‍ ബാറ്ററി വികസിപ്പിച്ചതിനാണ് മൂവരും പുരസ്കാരത്തിന് അര്‍ഹരായത്.
ജോൺ ബി ​ഗുഡിനഫ്
ടെക്സാസ് യൂണിവേഴ്സിറ്റിയിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പ്രൊഫസറാണ് ജോൺ ബി ​ഗുഡിനഫ്.
എം സ്റ്റാൻലി വിറ്റിൻഹാം
ബെര്‍മിംഗ്ഹാം യൂണിവേഴ്സിറ്റിയിലെ രസതന്ത്രവിഭാഗം പ്രൊഫസറാണ് എം. സ്റ്റാന്‍ലി വിറ്റിങ്ഹാം
അകിര യോഷിനോ
ജപ്പാനിലെ മേജോ യൂണിവേഴ്സിറ്റിയിലെ രസതന്ത്രവിഭാഗം പ്രൊഫസറാണ്  അകിരാ യോഷിനോ.

ഫിസിയോളജി-വൈദ്യശാസ്ത്ര നൊബേൽ സമ്മാനം 2019
കോശങ്ങളിൽ ലഭ്യമായ ഓക്സിജൻ ലെവൽ എത്രയെന്ന് മനസ്സിലാക്കി പ്രതികരിക്കാനുള്ള സംവിധാനം അനാവരണം ചെയ്ത ഗവേഷണങ്ങൾക്കാണ് ഈ വർഷത്തെ ഫിസിയോളജി – വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം.
യുഎസ് റിസേർച്ചർമാരായ വില്യം ജി കെയിലിൻ (William G Kaelin),  പീറ്റർ ജെ റാറ്റ്സ്ലിഫ് (Sir Peter J Ratcliffe) , ഗ്രഗ് എൽ സെമൻസ (Gregg L. Semenza) എന്നിവരാണ് ഈ സമ്മാനം പങ്കിടുന്നത്. 2016ലെ വൈദ്യശാസ്ത്ര രംഗത്തെ വളരെ ആദരിപ്പിക്കപ്പെട്ട ആൽബർട്ട് ലാസ്‌കർ പുരസ്കാരം ഇതേ മൂന്നു പേർ പങ്കിടുകയായിരുന്നു. 
* വില്യം ജി കെയിലിൻ (William G Kaelin)
ന്യൂയോർക്ക് സ്വദേശിയാണ് വില്യം ജി കെയിലിൻ. 2002 മുതൽ കെയിലിൻ ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ പ്രൊഫസറാണ്.
* പീറ്റർ ജെ റാറ്റ്സ്ലിഫ് (Sir Peter J Ratcliffe)
ഇംഗ്ലണ്ട് സ്വദേശിയാണ് പീറ്റർ ജെ റാറ്റ്ക്ലിഫ്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ വൈദ്യശാസ്ത്ര പഠനം പൂർത്തിയാക്കി. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലാണ് റാറ്റ്ക്ലിഫ് റിസേർച്ച് നടത്തിയത്. പിന്നീട് 1996 ൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഫുൾ പ്രൊഫസറായി. 
* ഗ്രഗ് എൽ സെമൻസ (Gregg L. Semenza)  
ഗ്രെഗ് എൽ സെമൻസയും ന്യൂയോർക്ക് സ്വദേശിയാണ്. 1999 ൽ ജോൺസ് ഹോപ്ക്കിൻസ് യൂണിവേഴ്സിറ്റിയിൽ ഫുൾ ടൈം പ്രൊഫസറായി സെൻസ സേവനം അനുഷ്ഠിച്ചു. 2003 ൽ ജോൺസ് ഹോപ്ക്കിൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സെൽ എൻജിനീയറിങിലെ ഡയറക്ടറായി.

* സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം 2019
ആസ്​ട്രിയന്‍ നോവലിസ്​റ്റ്​ പീറ്റര്‍ ഹാന്‍ഡ്​കെക്കാണ്​ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിനർഹനായത്. 2018​ലെ സാഹിത്യ നൊബേലും പ്രഖ്യാപിച്ചു​. പോളിഷ്​ എഴുത്തുകാരിയും ആക്​ടിവിസ്​റ്റുമായ ഓള്‍ഗ ടൊകര്‍ഷുകിനെയാണ്​ പുരസ്​കാരം നേടിയത്​. അക്കാദമി സ്ഥിരാംഗത്തിന്റെ ഭര്‍ത്താവിനെതിരെ ഉയര്‍ന്ന ലൈംഗിക വിവാദത്തെത്തുടര്‍ന്നായിരുന്നു കഴിഞ്ഞ വര്‍ഷം സാഹത്യനൊബേല്‍ പ്രഖ്യാപനം മുടങ്ങിയതിനാലാണ്​ ഇത്തവണ രണ്ടുവര്‍ഷത്തെ പുരസ്​കാരവും ഒരുമിച്ചു പ്രഖ്യാപിച്ചത്​. 
* പീറ്റർ ഹാൻഡ്‌കെ
ഓസ്ട്രിയന്‍ നോവലിസ്റ്റും നാടകകൃത്തും വിവര്‍ത്തകനുമാണ് പീറ്റര്‍ ഹന്‍ഡ്‌കെ. പഠനകാലത്ത് തന്നെ എഴുത്തുകാരനായി പേരെടുത്ത അദ്ദേഹം നിരവധി ചിത്രങ്ങള്‍ക്കും തിരക്കഥയെഴുതിയിട്ടുണ്ട്. രണ്ടാംലോക യുദ്ധാനന്തരം യൂറോപ്പിലുണ്ടായ ഏറ്റവും സ്വാധീനശേഷിയുള്ള എഴുത്തുകാരിൽ ഒരാളാണ്‌ ഈ വർഷത്തെ സാഹിത്യ നൊബേൽ നേടിയ പീറ്റർ ഹാൻകെ. നൊബേൽ പുരസ്‌കാരം അവസാനിപ്പിക്കേണ്ടതാണെന്ന്‌ അഞ്ച്‌ വർഷം മുമ്പ്‌ അഭിപ്രായപ്പെട്ട ഹാൻകെയിലേക്ക്‌ ആ പുരസ്‌കാരമെത്തുന്നത്‌ സാഹിത്യചരിത്രത്തിലെ കൗതുകങ്ങളിൽ ഒന്നായി. സ്‌കൂൾ മാഗസിനിലെ രചനകളിലൂടെയാണ്‌ സാഹിത്യലോകത്തേക്ക്‌ പിച്ചവച്ചത്‌. 1966ൽ പുറത്തിറങ്ങിയ ദി ഹോർണെറ്റ്‌സ്‌ എന്ന നോവലാണ്‌ ആദ്യ കൃതി. അതേ വർഷം ഇറങ്ങിയ ഒഫെന്റിങ്‌ ദി ഓഡിയൻസ്‌ (പ്രേക്ഷകരെ പ്രകോപിപ്പിക്കുക) എന്ന നാടകവും ആസ്വാദകശ്രദ്ധ നേടിയതോടെ നിയമപഠനം ഉപേക്ഷിച്ച്‌ മുഴുവൻസമയ എഴുത്തിലേക്ക്‌ കടന്നു. ജർമൻ സംവിധായകനായ വിം വെൻഡേഴ്‌സിന്റെ നിരവധി സിനിമകളിൽ സഹകരിച്ചു.
* ഓള്‍ഗ ടോകാര്‍ചുക്ക്
പോളിഷ് എഴുത്തുകാരിയും ആക്ടിവിസറ്റുമാണ് 2018ലെ മാന്‍ ബുക്കര്‍ പുരസ്‌കാര ജേതാവ് കൂടിയായ ഓള്‍ഗ ടോകാര്‍ചുക്ക്. ജനപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ഓള്‍ഗ മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ച ആദ്യ പോളിഷ് സാഹിത്യകാരികൂടിയാണ്.
സിറ്റീസ് ഇന്‍ മീററസ്, ദി ജെര്‍ണി ഓഫ് ദി ബുക്ക് പീപ്പിള്‍, പ്രീമിവെല്‍ ആന്‍ഡ് അദര്‍ ടൈംസ്, ഹൗസ് ഓഫ് ഡേ ഹൗസ് ഓഫ് നൈറ്റ്, ദി വാര്‍ഡൊബിള്‍, ദ ഡോള്‍ ആന്‍ഡ് ദി പേള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഓള്‍ഗയുടെ പ്രധാന കൃതികള്‍ നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

* സമാധാനത്തിനുള്ള നോബല്‍ സമ്മാനം 2019
2019ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്. 
* അബി അഹമ്മദ് അലി
രണ്ടു പതിറ്റാണ്ടുകളായി അയൽ രാജ്യമായ എറിത്രിയയുമായി നിലനിന്നിരുന്ന  അതിര്‍ത്തി തര്‍ക്കങ്ങളില്‍ സ്വീകരിച്ച നിലപാടുകളാണ് അദ്ദേഹത്തെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. എത്യോപ്യയിലെ നാലാമത്തെ പ്രധാനമന്ത്രിയാണ് അബി അഹമ്മദ് അലി.

*സാമ്പത്തിക നോബൽ സമ്മാനം 2019
ദാരിദ്ര്യനിർമാർജനത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ ഗവേഷണങ്ങൾക്ക് ഇന്ത്യൻ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് ബാനർജി, എസ്‍തർ ഡുഫ്‍ളോ, മിഖായേൽ ക്രെമർ എന്നിവർക്കാണ് നൊബേൽ.  
* അഭിജിത് ബാനർജി
സാമ്പത്തിക ശാസ്ത്രത്തിനുള്ള 2019-ലെ നൊബേൽ പുരസ്കാരം നേടിയ ഇന്ത്യൻ വംശജൻ. മസാച്യുസൈറ്റ്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ന‍ോളജിയിലെ സാമ്പത്തിക ശാസ്ത്രജ്ഞനും ഗവേഷകനുമാണ് അഭിജിത് ബാനർജി. പ്രമുഖ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെന്നിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യൻ വംശജൻ
* എസ്‍തർ ഡുഫ്‍ളോ
അഭിജിത് ബാനർജിയുടെ പങ്കാളിയായ എസ്‍തർ ഡുഫ്ളോയും മസാച്യൂസൈറ്റ്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപികയാണ്.
* മിഖായേൽ ക്രെമർമിഖായേൽ 
ക്രെമർ ഹാർവാർഡ് സർവകലാശാലാ അധ്യാപകനാണ്. ആഗോള ദാരിദ്ര്യനിർമാർജനത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ ഗവേഷണങ്ങൾക്കാണ് മൂവർക്കും നൊബേൽ പുരസ്കാരം.