Facts About Kerala in Malayalam: Question and Answers
മത്സരപ്പരീക്ഷകളിലെ കേരളം
Chapter -9

201.കേരളത്തെ സംബന്ധിച്ചുള്ള ഏറ്റവും പുരാതനമായ പരാമര്‍ശമുള്ള സംസ്കൃത ഗ്രന്ഥം:
ഐതരേയാരണ്യകം

202. കേരളത്തിലെ ഏറ്റവും പുരാതന നിവാസികള്‍ ഏത് വര്‍ഗ്ഗത്തില്‍പെട്ടവരായിരുന്നു?
നെഗ്രിറ്റോ വര്‍ഗ്ഗം

203. 3000 ബി.സിയില്‍ കേരളവുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന പ്രാചീന സംസ്കാരം ഏത്?
സിന്ധു നദീതട സംസ്കാരം

204.കേരളത്തില്‍ സൂക്ഷ്മശിലായുധങ്ങള്‍ കണ്ടെടുക്കപ്പെട്ട സ്ഥലം ഏത്?
മറയൂര്‍

205.പ്രാചീന കേരളത്തിൽ ബ്രാമണ, നായർ സ്ത്രീകൾ നേരിട്ടിരുന്ന വിചാരണ രീതി ?
സ്മാര്‍ത്ത വിചാരം

206.ഭാസ്ക്കര രവി വര്‍മ്മനില്‍ നിന്നും 72 പ്രത്യേക അവകാശങ്ങളോടുകൂടി അഞ്ചുവണ്ണസ്ഥാനം ലഭിച്ച ജൂതപ്രമാണി ആരായിരുന്നു?
ജോസഫ്‌ റബ്ബാന്‍

207.പുത്തന്‍കച്ചേരി എന്ന സെക്രട്ടറിയേറ്റ് നിര്‍മ്മിച്ചത് ഏത് രാജാവിന്റെ കാലത്താണ്?
ആയല്യം തിരുനാള്‍ രാമവര്‍മ്മ

208.കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യ ശാസനം ?
മാമ്പള്ളി ശാസനം

209. ശ്രീവല്ലഭന്‍, പാര്‍ത്ഥിവ ശേഖരന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ആയ് രാജാവ്:
കരുനന്തടക്കന്‍

210. കന്യാകുമാരി ജില്ലയിലെ പാര്‍ത്ഥിപപുരം വിഷ്ണുക്ഷേത്രം നിര്‍മ്മിച്ച ആയ് രാജാവ്:
കരുനന്തടക്കന്‍

211. പ്രാചീന കേരളത്തിലെ പ്രശസ്ഥമായ വിദ്യാകേന്ദ്രം ഏതായിരുന്നു?
കാന്തള്ളൂര്‍ശാല

212. ഏഴുരാജാക്കന്മാരെ തോല്‍പ്പിച്ച് അധിരാജ എന്ന പദവി നേടിയ ആദി ചേര രാജാവ് ആരായിരുന്നു?
നെടുംചേരലാതന്‍

213. ചെങ്കുട്ടുവന്‍ എന്ന പേരില്‍ പ്രശസ്തനായ ആദി ചേര രാജാവ്:
വേല്‍കേഴു കുട്ടുവന്‍

214. വാന വരമ്പന്‍ എന്ന പദവി സ്വീകരിച്ചിരുന്ന ആദി ചേര രാജാവ്:
ഉതിയന്‍ ചേരലാതന്‍

215. ഭാസ്ക്കരാചാര്യര്‍ രചിച്ച ലഘുഭാസ്ക്കരീയം എന്ന ജ്യോതിശാസ്ത്ര കൃതിക്ക് വ്യാഖ്യാനം നല്‍കി ശങ്കരനാരായണീയം എന്ന കൃതിക്കു രൂപം കൊടുത്ത ശങ്കര നാരായണന്‍ ഏത് കുലശേഖര രാജാവിന്റെ സദസ്യനായിരുന്നു?
സ്ഥാണു രവി വര്‍മ്മ

216. കേരള ചൂഢാമണി എന്ന സ്ഥാനപ്പേരുണ്ടായിരുന്ന കുലശേഖര രാജാവ് ആര്?
കുലശേഖര ആഴ്വാര്‍

217. കേരളത്തിന്റെ സുവര്‍ണ്ണയുഗം എന്നറിയപ്പേട്ടിരുന്ന കാലഘട്ടം ഏത്?
കുലശേഖര സാമ്രാജ്യ കാലഘട്ടം

218. മുകുന്ദമാല രചിച്ച കുലശേഖര രാജാവ്?
കുലശേഖര ആഴ്വാര്‍

219. പെരുമാള്‍ തിരുമൊഴി രചിച്ച കുലശേഖര രാജാവ്?
കുലശേഖര ആഴ്വാര്‍

220. വയനാട് ജില്ലയിലെ പ്രസിദ്ധമായ ശിലായുഗ ഗുഹകള്‍ ഏതാണ്?
എടയ്ക്കല്‍ ഗുഹകള്‍

221. കേരളത്തിലെ ഏത് പ്രദേശത്തുനിന്നാണ് മദ്ധ്യശിലായുഗത്തിലെ തെളിവുകള്‍ ലഭ്യമായത്?
ചെന്തരുണി

222. പുലപ്പേടിയും മണ്ണാപ്പേടിയും നിരോധിച്ച വേണാട് രാജാവ്:
കോട്ടയം കേരളവര്‍മ്മ

223. ലഘുഭാസ്ക്കരീയം എന്ന ജ്യോതിശാസ്ത്ര കൃതിയുടെ കര്‍ത്താവ് ആര്?
ഭാസ്കരാചാര്യര്‍

224. കേരള ചരിത്രത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും പുരാതന രേഖ:
വാഴപ്പള്ളി ശാസനം

225. നമശിവായ എന്ന വന്ദന വാക്യത്തില്‍ ആരംഭിക്കുന്ന കേരളത്തിലെ പ്രാചീന ശാസനം ഏത്?
വാഴപ്പള്ളി ശാസനം


<Page No: 01,......05060708, 09, 10, 11, 12, 13, 14, 15, 16, 17> 

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here