ജനറൽ സയൻസ്: പി.എസ്.സി. ചോദ്യോത്തരങ്ങൾ 02

201 പഞ്ചസാരയില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍
കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍

202 ക്ലോറോഫില്ലില്‍ അടങ്ങിയിരിക്കുന്ന ലോഹം
മഗ്നീഷ്യം

203 പഴങ്ങള്‍ കൃത്രിമമായി ഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന മാരകമായ രാസവസ്തു
കാര്‍ബൈഡ്

204 പരിണാമപ്രക്രിയയിലെ അവസാനത്തെ ജന്തു വിഭാഗം
സസ്തനികള്‍

205 പരിണാമത്തിന്‍റെ പരീക്ഷണശാല എന്നറിയപ്പെടുന്നത്
ഗാലപ്പാഗോസ് ദ്വീപ്

206 പരിണാമശ്രേണിയിലെ ഒടുവിലത്തെ കണ്ണി
മനുഷ്യന്‍

207 ഇന്‍റര്‍നെറ്റ് വഴി ആദ്യമായി തിരഞ്ഞെടുപ്പ് നടത്തപ്പെട്ട രാജ്യം
എസ്റ്റോണിയ

208 റിക്ടര്‍ സ്കെയില്‍ അളക്കുന്നത്
 ഭൂകമ്പതീവ്രത

209 ഏലത്തിന്‍റെ ജന്മദേശം
 ദക്ഷിണേന്ത്യ

210. ഏഴോം-2 ഏതിനം വിത്താണ്
നെല്ല്

211. ഏതവയവത്തിന്‍റെ പ്രവര്‍ത്തനമാണ് ഇലക്ട്രോ എന്‍സെഫാലോഗ്രാഫ് ഉപയോഗിച്ച് നിരീക്ഷിക്കുന്നത്
 മസ്തിഷ്കം

212 ഏതവയവത്തിന്‍റെ പ്രവര്‍ത്തനം തകരാറിലാകുമ്പോഴാണ് ഡയാലിസിസ് നടത്തുന്നത്
വൃക്ക

213 ഏതവയവത്തെ ബാധിക്കുന്ന രോഗമാണ് ട്രക്കോമ
 കണ്ണ്

214 റിയര്‍വ്യൂ മിറര്‍ ആയി ഉപയോഗിക്കുന്നത്
കോണ്‍വെക്സ് മിറര്‍

215 ഏറ്റവും കുറച്ച് ഗര്‍ഭകാലം ഉള്ള ജീവി
അമേരിക്കന്‍ ഒപ്പോസം

216 ഏറ്റവും കൂടുതല്‍ പാലുള്ള ജീവി
 തിമിംഗിലം

217 ഏറ്റവും കൂടുതല്‍ ബുദ്ധിയുള്ള പക്ഷി
ബ്ലു റ്റിറ്റ്

218 ഏറ്റവും കൂടുതല്‍ ബുദ്ധിയുള്ള ജലജീവി
ഡോള്‍ഫിന്‍

219 ഏറ്റവും കൂടുതല്‍ ബുദ്ധിയുള്ള ജീവി
മനുഷ്യന്‍

220 പാചകവാതകത്തിലെ പ്രധാനഘടകം
ബ്യൂട്ടേന്‍

221 ബ്ളാക്ക് ലെഡ് എന്നറിയപ്പെടുന്നത്
ഗ്രാഫൈറ്റ്

222 പരുത്തി ഏതു സസ്യകുടുംബത്തില്‍പ്പെടുന്നു
മാല്‍വേസ്യ

223 പറക്കാന്‍ കഴിവുണ്ടെങ്കിലും തറയില്‍ നിന്നുമാത്രം ഇര തേടുന്ന പക്ഷി
സെക്രട്ടറി പക്ഷി

224 ലിനക്സ് എന്ന ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചതാര്
ലിനസ് തോര്‍വാള്‍ഡ്സ്

225 എസ്.എം.എസ്.എന്നതിന്‍റെ പൂര്‍ണരൂപം
ഷോര്‍ട്ട് മെസേജ് സര്‍വീസ്

226 ഭൂമിയല്‍ ലഭിക്കുന്ന ഫോസില്‍ ഇന്ധനങ്ങളില്‍ ഏറ്റവും കൂടുതലുള്ളത് ഏത്
കല്‍ക്കരി

227 പറക്കുന്ന കുറുക്കന്‍ എന്നറിയപ്പെടുന്നത്
വവ്വാല്‍

228 ഏത് ഊഷ്മാവിലാണ് ജലത്തിന് ഏറ്റവും കൂടുതല്‍ സാന്ദ്രതയുള്ളത്
4 ഡിഗ്രി സെല്‍ഷ്യസ്

229 മനുഷ്യന്‍ കൃത്രിമമായി നിര്‍മിച്ച ആദ്യത്തെ മൂലകം
 ടെക്നീഷ്യം

230. അന്തരീക്ഷ വായുവില്‍ ആര്‍ഗണിന്‍റെ അളവ്
 0.9 ശതമാനം

231. പറക്കുന്ന സസ്തനം
വവ്വാല്‍

232. പറങ്കിപ്പുണ്ണ് എന്ന പേരിലുമറിയപ്പെടുന്ന രോഗം
സിഫിലിസ്

233. ഏറ്റവും കൂടുതല്‍ ഭാരമുള്ള പക്ഷി
 ഒട്ടകപ്പക്ഷി

234. ഏറ്റവും കൂടുതല്‍ ക്ഷയരോഗികളുള്ള രാജ്യം
ഇന്ത്യ

235. ഏറ്റവും കൂടുതല്‍ ആയുസ്സുള്ള പക്ഷി
ഒട്ടകപ്പക്ഷി

236. ഏറ്റവും കൂടുതല്‍ ആയുസ്സുള്ള ജന്തു
ആമ

237. സ്വാഭാവിക റേഡിയോ ആക്ടീവത കണ്ടുപിടിച്ചത്
 ഹെന്‍റി ബെക്കറല്‍

238. ഡീസല്‍ എഞ്ചിന്‍ കണ്ടുപിടിച്ചത്
റുഡോള്‍ഫ് ഡീസല്‍

239. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ ശരാശരി അളവ് എത്രശതമാനമാണ്
0.03

240 ആസ്പിരിന്‍ കണ്ടുപിടിച്ചത്
 ഡ്രെസ്സര്‍

241. ഏതു ഗ്രന്ധിയുടെ പ്രവര്‍ത്തന വൈകല്യം മൂലമാണ് പ്രമേഹം ഉണ്ടാകുന്നത്
ആഗ്നേയഗ്രന്ധി

242 ഏതു മരത്തിന്‍റെ കറയാണ് ലാറ്റക്സ്
റബ്ബര്‍

243 ഏതു വിറ്റാമിന്‍റെ അഭാവത്തിലാണ് നിശാന്ധത ഉണ്ടാകുന്നത്
 വിറ്റാമിന്‍ എ

244 ഏതു വിറ്റാമിന്‍റെ അഭാവത്തിലാണ് ബെറി ബെറി എന്ന രോഗം ഉണ്ടാകുന്നത്
വിറ്റാമിന്‍ ബി (തയമിന്‍)

245 ഏതു വിറ്റാമിന്‍റെ കുറവുമൂലമാണ് കണരോഗം ഉണ്ടാകുന്നത്
വിറ്റാമിന്‍ ഡി

246 ഏതു വിളയെ ബാധിക്കുന്ന രോഗമാണ് ദ്രുതവാട്ടം
 കുരുമുളക്

247. യുറേനിയം കണ്ടുപിടിച്ചത്
മാര്‍ട്ടിന്‍ ക്ലാ പ്രോത്ത്

248. പറുദീസയിലെ വിത്ത് എന്നറിയപ്പെട്ടത്
ഏലക്കായ്

249. പഴങ്ങളുടെ റാണി
മാങ്കോസ്റ്റൈന്‍

250 പഴവര്‍ഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്
മാമ്പഴം

251. അന്തരീക്ഷമര്‍ദ്ദം അളക്കുന്ന യൂണിറ്റ്
പാസ്കല്‍

252. ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്നത്
 ബാംഗ്ലൂര്‍

253. ഇന്‍ഫോസിസിന്‍റെ ആസ്ഥാനം.
ബാംഗ്ലൂര്‍

254. പേശികളുടെ ചലനം നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം
 സെറിബ്രം

255. പോളിയോ വാക്സിന്‍ കണ്ടുപിടിച്ചത്
ജോനാസ് സാല്‍ക്ക്

256 പോളിയോയ്ക്കു കാരണമായ രോഗാണു
വൈറസ്

257 പോളിഡിപ്സിയ എന്താണ്.
 അമിതദാഹം

258 പോഷണത്തെക്കുറിച്ചുള്ള പഠനം
ട്രോഫോളജി

259 പോമോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്
പഴങ്ങള്‍

260 പ്രോട്ടോപ്ലാസമാണ് ജീവന്‍റെ ഭൗതികമായ അടിസ്ഥാനം എന്നു പറഞ്ഞത്
ഹക്സലി

261 ലിത്താര്‍ജ് ഏതിന്‍റെ അയിരാണ്
കറുത്തീയം

262 വാട്ടര്‍ ഗ്യാസ് എന്തിന്‍റെയൊക്കെ മിശ്രിതമാണ്
ഹൈഡ്രജന്‍, കാര്‍ബണ്‍ മോണോക്സൈഡ്ണോക്സൈഡ്

263. ഏറ്റവും കൂടുതല്‍ വാരിയെല്ലുകളുള്ള ജീവി
പാമ്പ്

264. ഏറ്റവും കൂടുതല്‍ വികാസം പ്രാപിച്ച മസ്തിഷ്കമുള്ള ജീവി
മനുഷ്യന്‍

265 ഏറ്റവും കൂടുതല്‍ ചിറകുവിരിക്കുന്ന പക്ഷിڋ
ആല്‍ബട്രോസ്

266. ഏറ്റവും കൂടുതല്‍ ജീവിതദൈര്‍ഘ്യമുള്ള സസ്യങ്ങള്‍ ഏത് വിഭാഗത്തില്‍പ്പെടുന്നു
ജിംനോസ്പേംസ്

267 ഏറ്റവും കൂടുതല്‍ പേരെ ബാധിക്കുന്ന രോഗം
ജലദോഷം

268 ഓക്സിജന്‍ കഴിഞ്ഞാല്‍ ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം
സിലിക്കണ്‍

269 കല്‍ക്കരിയുടെ രൂപാന്തരണത്തിലെ ആദ്യഘട്ടം
പീറ്റ്

270 പകര്‍ച്ചവ്യാധികളുടെ കൂട്ടത്തില്‍ ഏറ്റവും കുറഞ്ഞ സാംക്രമിക സാധ്യതയുള്ള രോഗം
കുഷ്ഠം

271 പാപ്സ്മിയര്‍ ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.
 ഗര്‍ഭാശയ ക്യാന്‍സര്‍

272 പാമ്പുകളുടെ രാജാവ്
രാജവെമ്പാല

273. പാമ്പ് ഉള്‍പ്പെടെയുള്ള ഉരഗങ്ങള്‍ ഇല്ലാത്ത വന്‍കര
അന്‍റാര്‍ട്ടിക്ക

274. ഇന്‍റര്‍നെറ്റിന്‍റെ പഴയപേര്
അര്‍പ്പാനെറ്റ്

275. ഒരു കിലോ ബൈറ്റ് എത്ര ബൈറ്റാണ്
1024

276 ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പശു
വിക്ടോറിയ

277. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പൂച്ച
കാര്‍ബണ്‍ കോപ്പി

278. തൈറോക്സിന്‍റെ കുറവുമൂലമുണ്ടാകുന്ന രോഗം
ഗോയിറ്റര്‍

279. ഡെങ്കിപ്പനിക്കു കാരണം
വൈറസ്

280. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ കുതിര
പ്രൊമിത്യ

281. ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യത്തെ പട്ടി
സ്നൂപ്പി

282. ക്ലോണിങ്ങിലൂടെ ജനിച്ച ആദ്യത്തെ സസ്തനം
ഡോളി എന്ന ചെമ്മരിയാട്

283. ക്ലോണിങിന്‍റെ പിതാവ്
ഇയാന്‍ വില്‍മുട്ട്

284. ക്ലോണിംഗിലൂടെ പിറന്ന ആദ്യത്തെ എരുമക്കുട്ടി
 സംരൂപ

285. ഒരു സമചതുരക്കട്ടയുടെ വശങ്ങളുടെ എണ്ണം
 6

286 വിദ്യുത് പ്രതിരോധം ഏറ്റവും കുറഞ്ഞ ലോഹം
 വെള്ളി

287. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ജീവകം
 ജീവകം സി

288. നെഞ്ചെരിപ്പ് അനുഭവപ്പെടുന്നത് ഏതവയവത്തിലാണ്
ആമാശയം

289. നെഫ്രോണ്‍ ഏത് ശരീരഭാഗത്താണ്
 വൃക്കയില്‍

290. പെനിസെലിന്‍ കണ്ടുപിടിച്ചത്
 അലക്സാണ്ടര്‍ ഫ്ളമിങ്

291. പെന്‍ഗ്വിന്‍ പക്ഷികളുടെ വാസസ്ഥലത്തിന്‍റെ പേര്
 റൂക്കറി

292. പെര്‍ട്ടൂസിസ് എന്നുമറിയപ്പെടുന്ന അസുഖമാണ്
 വില്ലന്‍ചുമ

293 പെറ്റ്സ്കാന്‍ ഏതു ശരീരഭാഗത്തിന്‍റെ പഠനത്തിനാണ് ഉപയോഗിക്കുന്നത്.
 മസ്തിഷ്കം

294 പൊമറേനിയന്‍ നായയുടെ ജډദേശം
ജര്‍മനി

295 പി.വി.സി.കത്തുന്നതിന്‍റെ ഫലമായി ഉണ്ടാകുന്ന വിഷവാതകം
ഡയോക്സിന്‍

296 പുളിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്
ടാര്‍ടാറിക് ആസിഡ്

297 മാലക്കൈറ്റ് ഏതിന്‍റെ അയിരാണ്
ചെമ്പ്

298 ഏതു ജീവിയില്‍ നിന്നാണ് അംബര്‍ഗ്രീസ് എന്ന സുഗന്ധവസ്തു ലഭിക്കുന്നത്.
 നീലത്തിമിംഗിലം

299 ഏതു രോഗത്തിന്‍റെ ചികില്‍സയ്ക്കാണ് ക്ലോറോമൈസെറ്റിന്‍ ഉപയോഗിക്കുന്നത്
ടൈഫോയ്ഡ്

300 ഏതു രോഗമാണ് ലുക്കിമിയ എന്നും അറിയപ്പെടുന്നത്
രക്താര്‍ബുദം

301 ഏതു രോഗത്തെ പ്രതിരോധിക്കാനാണ് ഉപ്പില്‍ അയഡിന്‍ ചേര്‍ക്കുന്നത്
ഗോയിറ്റര്‍

302 ഏതു രോഗം നിര്‍ണയിക്കാനാണ് എലിസ ടെസ്റ്റ് നടത്തുന്നത്.
 എയ്ഡ്സ്

303 ആവര്‍ത്തനപ്പട്ടികയിലെ ഏറ്റവും ഭാരം കുറഞ്ഞ മൂലകം
ഹൈഡ്രജന്‍

304 ആസിഡുമഴയ്ക്കു കാരണമായ പ്രധാനവാതകം
സള്‍ഫര്‍ ഡൈ ഓക്സൈഡ്

305 പാറ്റയുടെ രക്തത്തിന്‍റെ നിറം
നിറമില്ല

306 പാരമ്പര്യ ഗുണങ്ങളെ അടുത്ത തലമുറയിലേക്ക് പകരാന്‍ സഹായിക്കുന്നത്
ജീനുകള്‍

307 പാരമ്പര്യനിയമങ്ങള്‍ ആവിഷ്കരിച്ചത്
ഗ്രിഗര്‍ മെന്‍ഡല്‍

308 പാരാതെര്‍മോണിന്‍റെ അളവ് കുറയുന്നത് മൂലമുണ്ടാകുന്ന രോഗം
 ടെറ്റനി

309  പാലിന് രുചി നല്‍കുന്നത്
ലാക്ടോസ്

310. സൂര്യപ്രകാശത്തിലെ ഘടക വര്‍ണങ്ങള്‍
7

311 റോക്ക് കോട്ടണ്‍ എന്നറിയപ്പെടുന്നത്.
ആസ്ബറ്റോസ്

312. ധവളപ്രകാശത്തെ ഘടകവര്‍ണങ്ങളാക്കി വേര്‍തിരിക്കാന്‍ ഉപയോഗിക്കുന്നത്
പ്രിസം

313 നക്ഷത്രങ്ങള്‍ തിളങ്ങാന്‍ കാരണം
റിഫ്രാക്ഷന്‍

314 നീലയും മഞ്ഞയും ചേര്‍ന്നാല്‍ കിട്ടുന്ന വര്‍ണം
പച്ച

315 ഫ്രെഷ്ഫുഡ് വിറ്റാമിന്‍ എന്നറിയപ്പെടുന്നത്
വിറ്റാമിന്‍ സി

316 മെനിഞ്ചൈറ്റിസ് എന്ന രോഗം ബാധിക്കുന്ന ശരീരഭാഗം
തലച്ചോര്‍

317 മെലാനിന്‍റെ കുറവുമൂലമുണ്ടാകുന്ന അവസ്ഥ
അല്‍ബിനിസം

318 മെലനോമ എന്ന ക്യാന്‍സര്‍ ശരീരത്തിന്‍റെ ഏതു ഭാഗത്തെയാണ് ബാധിക്കുന്നത്
ത്വക്ക്

319 ലെപ്റ്റോകൊറൈസ അക്യൂട്ട എന്നത് ഏത് കീടത്തിന്‍റെ ശാസ്ത്രനാമമാണ്
ചാഴി

320 ലെപ്രൊമിന്‍ ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെടീരിക്കുന്നു
 കുഷ്ഠം

321 ആദ്യത്തെ പ്ലാസ്റ്റിക്
 നൈട്രോ സെല്ലുലോസ്

322 എതനോയിക് ആസിഡ് എന്നും അറിയപ്പെടുന്നത്
അസറ്റിക് ആസിഡ്

323 ഏറ്റവും ഭാരം കൂടിയ പ്രകൃതിദത്ത ആറ്റം
 യുറേനിയം

324. ഏറ്റവും ഭാരം കൂടിയ വാതകമൂലകം
റാഡോണ്‍

325. പാലില്‍ അടങ്ങിയിരിക്കുന്ന മാംസ്യം
കേസീന്‍

326 പാലിലടങ്ങിയിരിക്കുന്ന ലാക്ടോസിനെ ദഹിപ്പിക്കാന്‍ ശരീരം ഉല്പാദിപ്പിക്കുന്ന എന്‍സൈം
ലാക്ടേസ്

327 പാലിനെ തൈരാക്കുന്ന ബാക്ടീരിയ
ലാക്ടോബാസില്ലസ്

328 പാലിന്‍റെ മഞ്ഞനിറത്തിനു കാരണം എന്തിന്‍റെ സാന്നിധ്യമാണ്
കരോട്ടിന്‍

329 റിക്ടര്‍ സ്കെയിലില്‍ അളക്കുന്നത്
 ഭൂകമ്പം

330 റിവോള്‍വര്‍ കണ്ടുപിടിച്ചത്
 സാമുവല്‍ കോള്‍ട്ട്

331. എന്തിന്‍റെ സ്വഭാവം അളക്കാനാണ് സ്പെക്ട്രോമീറ്റര്‍ ഉപയോഗിക്കുന്നത്
 പ്രകാശം

332 ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീന്‍റെ (എ.ടി.എം) ഉപജ്ഞാതാവ്
വാള്‍ട്ടര്‍ റിസ്റ്റണ്‍

333 പ്ലേഗിനു കാരണമായ രോഗാണു
യെര്‍സിനിയ പെസ്റ്റിസ്

334 പ്ലേഗ് പരത്തുന്നത് 
എലിച്ചെള്ള്

335. രോഗപ്രതിരോധത്തിനാവശ്യമായ വിറ്റാമിന്‍ 
 ജീവകം സി

336. രോഗപ്രതിരോധശേഷി നല്‍കുന്ന രക്താണു 
വെളുത്ത രക്താണു

337. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്
ക്ഷയം

338. രോഗങ്ങളെക്കുറിച്ചുള്ള പഠനം
പാതോളജി

339. റേഡിയസ്, അള്‍ന എന്നീ അസ്ഥികള്‍ എവിടെ കാണപ്പെടുന്നു.
 കൈ

340. ലോക്ക് ജാ എന്നത് ഏതു രോഗത്തിന്‍റെ ലക്ഷണമാണ്
 ടെറ്റനസ്

341. ഏറ്റവും കൂടുതലുള്ള നിഷ്ക്രിയ വാതകം
ആര്‍ഗണ്‍

342. വാട്ടര്‍ഗ്ലാസിന്‍റെ രാസനാമം
 സോഡിയം സിലിക്കേറ്റ്

343. ഏത് മൃഗത്തിന്‍റെ പാലിനാണ് പിങ്ക് നിറമുള്ളത്.
 യാക്

344. കോശമര്‍മം കണ്ടുപിടിച്ചത്
 റോബര്‍ട്ട് ബ്രൗണ്‍

345. ഏത് മൃഗത്തിന്‍റെ പ്രിയപ്പെട്ട ഭക്ഷണമാണ് തേന്‍
 കരടി

346. ഏത് കാര്‍ഷികവിളയുടെ സങ്കരയിനം വിത്താണ് കാര്‍ത്തിക
 നെല്ല്

347. ഏത് സസ്യത്തിന്‍റെ പൂവിലാണ് അന്നജം സംഭരിച്ചിരിക്കുന്നത്
 കോളിഫ്ളവര്‍

348. ഏത് ജീവിയുടെ മസ്തിഷ്കത്തിലാണ് പ്രകൃതിയിലെ ഏറ്റവും വലിപ്പം കൂടിയ ന്യൂറോണ്‍ കാണപ്പെടുന്നത്
 ഒക്ടോപ്പസ്

349 ഓക്സിജന്‍ അടങ്ങിയിട്ടില്ലാത്ത ആസിഡ്
ഹൈഡ്രോക്ലോറിക് ആസിഡ്

350 ഓക്സിജന്‍ കണ്ടുപിടിച്ചത്
പ്രീസ്റ്റ്ലി

351. പാലൂട്ടുന്ന പക്ഷി എന്നറിയപ്പെടുന്നത്
പ്രാവ്

352. പാഴ്ഭൂമിയിലെ കല്‍പവൃക്ഷം എന്നറിയപ്പെടുന്നത്
കശുമാവ്

353. പാവങ്ങളുടെ മല്‍സ്യം എന്നറിയപ്പെടുന്നത്
ചാള

354. പാചകം ചെയ്യുമ്പോള്‍ ധരിക്കാന്‍ ഏറ്റവും അനുയോജ്യമായ വസ്ത്രം
പരുത്തി

355 ഐ.ടി.സാക്ഷരതാ പദ്ധതിയായ അക്ഷയയ്ക്കു തുടക്കം കുറിച്ച ജില്ല
 മലപ്പുറം

356 ടക്സ് എന്ന കമ്പനിയുടെ ചിഹ്നം
പെന്‍ഗ്വിന്‍

357 ബ്രോഡ് ബാന്‍ഡ് ഇന്‍റര്‍നെറ്റ് അക്സസ് നിയമപരമായ അവകാശമാക്കിയ ആദ്യ രാജ്യം
ഫിന്‍ലന്‍ഡ്

358. അന്താരാഷ്ട്ര സൈബര്‍ സുരക്ഷാദിനം
നവംബര്‍ 30

359 ഏത് ജീവിയുടെ ശാസ്ത്രനാമമാണ് ഹോമോസാപിയന്‍സ്
മനുഷ്യന്‍

360 ഏത് രോഗം ബാധിച്ചാണ് കൂടുതല്‍ കുട്ടികള്‍ മരിക്കുന്നത്
ന്യൂമോണിയ

361 വന്യമൃഗങ്ങളില്‍ ഏത് ജീവിയുടെ കാലടയാളമാണ് മനുഷ്യന്‍റെ കാലടയാളവുമായി സമാനത പുലര്‍ത്തുന്നത്
 കരടി

362. ഒട്ടകത്തിന്‍റെ ശരാശരി ആയുസ്സ്
 40 വര്‍ഷം

363. വര്‍ണാന്ധത കണ്ടുപിടിച്ചത്
 ജോണ്‍ ഡാള്‍ട്ടണ്‍

364 വിമാനത്തിന്‍റെ ഭാഗങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന ലോഹം
ടൈറ്റാനിയം

365 കള്ള് പുളിക്കുമ്പോള്‍ പതഞ്ഞുപൊങ്ങുന്ന വാതകം
കാര്‍ബണ്‍ ഡയോക്സൈഡ്

366 ലോകത്താദ്യമായി പരുത്തി കൃഷി ചെയ്തത്
ഗിന്ധു തട നിവാസികള്‍

367 ലോകത്താദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ(1967) നടന്ന രാജ്യം
ദക്ഷിണാഫ്രിക്ക

368 ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ജീവനുള്ള വസ്തു
വണ്ട്

369 ലോകത്തില്‍ ഏറ്റവും സാധാരണമായി പകരുന്നരോഗം
ജലദോഷം

370 ലോകത്തിന്‍റെ എല്ലാ ഭാഗത്തും കൃഷിചെയ്യപ്പെടുന്ന ഏക ഭക്ഷ്യവസ്തു
കാരറ്റ്

371 ലോകത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു
ലൂയി ബ്രൗണ്‍

372 ലോകത്തിലെ രണ്ടാമത്തെ വലിയ പക്ഷി
എമു

373 കറുത്ത സ്വര്‍ണം എന്നറിയപ്പെടുന്നത്
പെട്രോളിയം

374 കലാമൈന്‍ ഏതിന്‍റെ അയിരാണ്
സിങ്ക്(നാകം)

375 പാവോ ക്രിസ്റ്റാറ്റസ് ഏതു പക്ഷിയുടെശാസ്ത്രനാമമാണ്
മയില്‍

376 പിത്തരസത്തില്‍ അടങ്ങിയിരിക്കുന്ന പിഗ്മെന്‍റുകള്‍
ബിലിറൂബിന്‍, ബിലിവെര്‍ഡിന്‍

377 വാലില്‍ വിഷം സൂക്ഷിക്കുന്ന ജീവി
തേള്‍

378 പിത്തരസം സംഭരിച്ചു വയ്ക്കുന്ന അവയവം
ഗാള്‍ ബ്ലാഡര്‍

379 മൗസിന്‍റെ ഉപജ്ഞാതാവ്
ഡഗ്ലസ് എം ഗല്‍ബര്‍ട്ട്

380 ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര്‍ സാക്ഷരതാ ഗ്രാമം
തൃശ്ശൂര്‍ വേലൂരിലെ തയ്യൂര്‍ ഗ്രാമം

381 ഒരു നോട്ടിക്കല്‍ മൈല്‍ എത്ര അടിയാണ്
6080

382 ലോകത്തിലെ ഏറ്റവും പഴക്കമുള്ള അസുഖമായി കണക്കാക്കുന്നത്
കുഷ്ഠം

383 ലോകത്തിലെ ഏറ്റവും ഉയരം കൂടിയമരം
റെഡ്വുഡ്

384 ലോകത്തിലെ ഏറ്റവും വലിയ നിശാശലഭം
അറ്റ്ലസ് മോത്ത്

385  ലോകത്തിലെ ഏറ്റവും വലിയ പഴം
ചക്ക

386. ലോകത്തിലെ ഏറ്റവും വലിയ ഉഭയജീവി
 ജപ്പാനീസ് ജയന്‍റ് ് സാലമാന്‍ഡര്‍

387. ലോകത്തിലെ ഏറ്റവും വലിയ ചിത്രശലഭം
 ക്വീന്‍ അലക്സാണ്ട്രിയാസ് ബേഡ് വിങ്

388 ലോകത്തിലെ ഏറ്റവും ചെറിയ മത്സ്യം
പിഗ്മി ഗോബി

389 ലോകത്ത് ആദ്യമായി ഒരു ജനിതക മാപ്പ് തയ്യാറാക്കുന്നതിന് ഉപയോഗിച്ചത് ഏത്ശാസ്ത്രജ്ഞന്‍റെ രക്ത സാമ്പിളുകളാണ്
ജെയിംസ് വാട്സണ്‍

390 ചന്ദ്രനില്‍നിന്ന് നോക്കുന്നയാള്‍ക്ക് ആകാശം എന്തായി തോന്നുന്നു.
 കറുപ്പ്

391 വെള്ളച്ചാട്ടത്തിന് എതിരെ നീന്താന്‍ കഴിവുള്ള മല്‍സ്യം
സാല്‍മണ്‍

392. വെള്ളത്തിനടിയിലൂടെ നീന്താന്‍ കഴിവുള്ള പക്ഷി
പെന്‍ഗ്വിന്‍

393. വെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു
ക്ലോറിന്‍

394 വെളുത്ത രക്താണുക്കള്‍ കൂടുതലുണ്ടാകുന്ന അവസ്ഥ
ലുക്കീമിയ

395. വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത്
കുങ്കുമം

396. വെള്ളെഴുത്ത് എന്ന നേത്രരോഗത്തിന്‍റെ ശാസ്ത്രനാമം
ഹൈപ്പര്‍മെട്രോപ്പിയ

397. വെസ്റ്റേണ്‍ ബ്ലോട്ട് ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.
 എയ്ഡ്സ്

398 കെല്‍വിന്‍ സ്കെയിലില്‍ മനുഷ്യശരീരത്തിന്‍റെസാധാരണ ഊഷ്മാവ് എത്രയാണ്
310

399 കാര്‍ ബാറ്ററിയില്‍ ഉപയോഗിക്കുന്ന ലോഹം
ലെഡ് (ഈയം)

400 കൃത്രിമമഴ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ലവണം
സില്‍വര്‍ അയഡൈഡ്

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here