CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2021 JUNE


Current Affairs Malayalam Questions and Answers / Current Affairs Malayalam Quiz / 
Current Affairs (Malayalam) Questions and Answers 

കറന്റ് അഫയേഴ്‌സ് (സമകാലികം) 2021 ജൂൺ: ചോദ്യോത്തരങ്ങള്‍

1. രാജ്യത്തെ ആദ്യ ഡ്രോണ്‍ (ആളില്ലാ ചെറുവിമാനം) ഭീകരാക്രമണം നടന്നത്‌ എവിടെയാണ്‌?
- ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ കേന്ദ്രത്തില്‍
• പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന്‌ 14 കി.മീറ്റര്‍ വ്യോമ അകലമുള്ള സത്‌വാരിയിലാണ്‌ ഇരട്ട ബോംബാക്രമണം നടന്നത്‌.

2. മുന്‍ ബ്രിട്ടിഷ്‌ പ്രധാനമന്ത്രി വിന്‍ സ്റ്റന്‍ ചര്‍ച്ചില്‍ 1921-ല്‍ വരച്ച പെയിന്‍റിങ്‌ അടുത്തിടെ ന്യുയോര്‍ക്കില്‍ ലേലംചെയ്തു, ചിത്രത്തിന്റെ പേര്‌:
- The Moat, Breccles (ബ്ലെക്കിൾസിലെ വെള്ളം നിറഞ്ഞ കിടങ്ങ്‌)
• ഏകദേശം 13 കോടി രൂപയ്‌ക്കാണ്‌ ചിത്രം വിറ്റ്പോയത്‌.

2. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള പുതുതലമുറ ബാലിസ്റ്റിക്‌ മിസൈല്‍ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ DRDO വിജയകരമായിപരീക്ഷിച്ചു. മിസൈലിന്റെ പേര്‌:
- അഗ്നി പ്രൈം 
• അഗ്നി ശ്രേണിയിലെ ഏറ്റവും പുതിയ മിസൈലായ Agni Prime ജൂണ്‍ 28-ന്‌ ഒഡിഷ തീരത്ത്‌ ബാലസോറിലെ ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ദ്വിപില്‍ നിന്നാണ്‌ തൊടുത്തത്‌. കരയില്‍നിന്ന്‌ കരയിലേക്കു തൊടുക്കാവുന്ന മിസൈലിന്റെ ദൂരപരിധി 1000 മുതല്‍ 2000 വരെ കി.മീറ്റര്‍.

3. ജൂണ്‍ 24-ന്‌ അന്തരിച്ച ബെനിഗ്നോ അക്വിനോ മൂന്നാമന്‍ (61) ഏത്‌രാജ്യത്തെ മുന്‍ പ്രസിഡന്‍റായിരുന്നു?
- ഫിലിപ്പിന്‍സ്‌
 ഫിലിപ്പിന്‍സ്‌ ഏകാധിപതി യായ ഫെര്‍ഡിനാന്‍ഡ്‌ മാര്‍ക്കോസിനെതിരേ നടത്തിയ ജനകിയ പ്രക്ഷോഭത്തിനിടെ 1983-ല്‍ വെടിയേറ്റു മരിച്ച പ്രതിപക്ഷനേതാവു കൂടിയായിരുന്ന ബെനിഗ്നോ അക്വിനോയുടെയും മുന്‍ പ്രസിഡന്‍റ്‌ കോറസാന്‍ അക്വിനോയുടെയും പുത്രനാണ്‌ (1986-92).
• 2010-16 കാലത്ത്‌ പ്രസിഡന്‍റു പദവി വഹിച്ചു. ശാന്തനായ അക്വിനോ (Quit Acquino) എന്നറിയപ്പെട്ടിരുന്നു.

4. ലോക ഒളിമ്പിക്‌ ദിനം എന്നായിരുന്നു?
- ജൂണ്‍ 28

5. ഏതു യൂറോപ്യന്‍ തലസ്ഥാനനഗരത്തിലാണ്‌ മഹാത്മാഗാന്ധിയുടെ പ്രതിമ ജൂണ്‍ 26-ന്‌ അനാച്ഛാദനം ചെയ്തത്‌?
- ആതന്‍സ്‌ (ഗ്രീസ്‌)

6. ബ്രിട്ടനിലെ പുതിയ ആരോഗ്യമന്ത്രിയായി നിയമിക്കപ്പെട്ട പാക്‌വംശജന്‍: 
- സാജിദ്‌ ജാവിദ്‌
 കോവിഡ്‌ പ്രോട്ടോകോൾ ലംഘനത്തിന്റെ പേരില്‍ മാറ്റ്‌ ഹാന്‍ കോക്‌ രാജിവെച്ച ഒഴിവിലാണ്‌ നിയമനം.

7. ഇന്ത്യയുടെ ഇപ്പോഴത്തെ അറ്റോര്‍ണി ജനറല്‍ പദവി വഹിക്കുന്ന മലയാളി:
- കെ.കെ. വേണുഗോപാല്‍
• കാസര്‍കോട്‌ കാഞ്ഞങ്ങാട്‌ സ്വദേശിയായ ഇദ്ദേഹം 2017-ലാണ്‌ അറ്റോര്‍ണി ജനറലായി നിയമിതനായത്‌. അടുത്തിടെ ഈ പദവിയില്‍ ഇദ്ദേഹത്തിന്‌ ഒരു
വര്‍ഷത്തേക്കുകൂടി കാലാവധിനീട്ടി നല്‍കിയിട്ടുണ്ട്‌.
• 99-കാരനായ വേണുഗോപാല്‍ 2022 ജൂണ്‍ 30 വരെ പദവിയില്‍ തുടരും.

8. 2021-ലെ ഫുക്കുവോക്ക ഗ്രാന്‍ഡ്‌ പ്രൈസ്‌ നേടിയ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍:
- പി. സായിനാഥ്‌
• ഗ്രാമീണവികസനത്തിനു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പത്രപ്രവര്‍ത്തന മികവിനാണ്‌ അംഗീകാരം.
• ഇന്ത്യയുടെ ഗ്രാമിണ മേഖലയിലെ ദാരിദ്ര്യത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പ്രസിദ്ധ കൃതിയാണ്‌ 2007-ല്‍ രമണ്‍ മാഗ്‌സസെ അവാര്‍ഡ്‌ നേടിക്കൊടുത്ത Everybody Loves a Good Drought.
 അക്കാദമിക്‌ വിഭാഗത്തില്‍ പുരസ്‌കാരം നേടിയത്‌ ജപ്പാനിലെ ചൈനീസ്‌ ചരിത്ര പണ്ഡിതയായ കിഷിമോട്ടോമിയോ. കലാ സാംസ്കാരിക വിഭാഗത്തിലെ ജേതാവ്‌ തായ്ലന്‍ഡിലെ ചലചിത്രകാരനും എഴുത്തുകാരനുമായ പ്രബ്ദയൂന്‍.

9. ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്നതിനായി ഡ്രഗ്സ്‌ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്‌ഇന്ത്യ അനുമതി നല്‍കിയ യു.എസ്‌. കോവിഡ്‌വാക്‌സിന്‍:
- മൊഡേണ (Moderna mRNA- 1273)
 മുംബയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിപ്ല (Cipla) യാണ്‌ വാക്സിന്‍ ഇറക്കുമതി ചെയ്ത്‌ രാജ്യത്ത്‌ വിതരണം ചെയ്യുക.

10. ഗൾഡ്‌ രാജ്യങ്ങളിലെ ആദ്യത്തെ ഇസ്രയേല്‍ നയതന്ത്ര കാര്യാലയം തുറന്നത്‌ എവിടെയാണ്‌?
- അബുദാബി (യു.എ.ഇ.)
 പതിറ്റാണ്ടുകളായി നീണ്ടു നിന്ന അഭിപ്രായ ഭിന്നതകൾക്കൊടുവില്‍ 2020-ലാണ്‌ ഇസ്രയേലും യു.എ.ഇ.യും നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത്‌.
• എബ്രഹാം എക്കോഡ്‌സ്‌ (Abraham Accords) എന്ന സമാധാന ഉടമ്പടിക്കുശേഷം ഇരുരാജ്യങ്ങൾക്കുമിടയിലുണ്ടായ സുപ്രധാന നീക്കമാണ് അബുദാബിയിലെ എംബസി തുറക്കല്‍.
11. ദക്ഷിണാഫ്രിക്കയിലെ ഏതു മുന്‍ പ്രസിഡന്‍റിനാണ്‌ കോടതിയലക്ഷ്യക്കേസില്‍ 15 മാസം തടവുശിക്ഷ വിധിക്കപ്പെട്ടത്‌?
- ജേക്കബ്‌സുമ
 2009-2018 കാലത്ത്‌ രാജ്യത്തിന്റെ നാലാമത്‌ പ്രസിഡന്‍റായി
പ്രവര്‍ത്തിച്ചിരുന്നു.

12. ഐ.ടി. പാര്‍ലമെന്ററി സമിതിയുടെ (Committee on Information Technology)ഇപ്പോഴത്തെ അധ്യക്ഷന്‍:
- ശശി തരൂര്‍

13. 2012-ല്‍ ആതന്‍സ്‌ നാഷണല്‍ ഗാലറിയില്‍നിന്നു കാണാതായ പാബ്ലോ പിക്കാസോയുടെ വിഖ്യാതചിത്രം അടുത്തിടെ കണ്ടു കിട്ടി. ചിത്രത്തിന്റെ പേര്‌?
- ഹെഡ്‌ ഓഫ്‌ എ വുമണ്‍
• ആതന്‍സ്‌ നഗരത്തിലെ ഒരു കേന്ദ്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ചിത്രം കണ്ടുകിട്ടിയത്‌. പിക്കാസോ ചിത്രത്തോടൊപ്പം കാണാതായ ഡച്ചു ചിത്രകാരനായ പിയെറ്റ്‌ മോന്‍ഡ്രിയാന്റെ Stammer Windmill (1905) എന്ന ചിത്രവും ഇതോടൊപ്പം കണ്ടുകിട്ടിയിരുന്നു.

14. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷപദം അലങ്കരിച്ചഏക മലയാളിയായ സി. ശങ്കരന്‍നായരുടെ ജീവിതം ആധാരമാകുന്ന സിനിമ:
- ദി അണ്‍ടോൾഡ്‌ സ്റ്റോറി ഓഫ്‌സി. ശങ്കരന്‍ നായര്‍
• കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ കരണ്‍സിങ്‌ ത്യാഗി.
• രഘു പാലാട്ടും പുഷ്പയും ചേര്‍ന്നുരചിച്ച The Case That Shook The Empire എന്ന പുസ്തകവും ശങ്കരന്‍ നായരുടെ ജീവിതത്തിലെ മറ്റുസംഭവങ്ങളും ആധാരമാക്കിയുള്ളതാണ്‌ സിനിമ.
• 1897-ല്‍ അമരാവതി(മഹാരാഷ്ട) സമ്മേളനത്തിലൂടെ കോണ്‍ഗ്രസ്‌ അധ്യക്ഷനായ ശങ്കരന്‍നായര്‍ മഹാത്മാഗാന്ധിയെ വിമര്‍ശിച്ചുകൊണ്ട്‌ രചിച്ച പുസ്തകമാണ്‌ Gandhi and Anarchy (1922).

CURRENT AFFAIRS 2021 June (English) - Click here

15. സംസ്ഥാനത്തെ എത്രാമത്തെ പോലീസ്‌മേധാവിയാണ്‌ വൈ. അനില്‍ കാന്ത്‌?
- 34
• ലോക്നാഥ്‌ ബെഹ്റ വിരമിച്ച ഒഴിവിലാണ്‌ നിയമനം. ഡല്‍ഹി സ്വദേശിയാണ്‌
അനില്‍കാന്ത്‌.
• സംസ്ഥാനത്തെ ആദ്യ പോലീസ്‌ മേധാവി (ഇന്‍സ്പെക്ര്‍ ജനറല്‍) എന്‍. ചന്ദ്രശേഖരന്‍ നായരാണ്‌.
• ടി. അനന്തശങ്കര്‍ അയ്യരാണ്‌ കേരളത്തിലെ ആദ്യത്തെ ഡി. ജി.പി.

16. ജൂണ്‍ 29-ന്‌ അന്തരിച്ച ഡൊണാൾഡ്‌ റംസ്ഫല്‍ഡ്‌ വഹിച്ചിരുന്ന പദവി?
- യു.എസ്‌. പ്രതിരോധ സെക്രട്ടറി
 ഇറാഖിലും അഫ്‌ഗാനിസ്ഥാനിലും യു.എസ്‌. നടത്തിയ യുദ്ധങ്ങളുടെ മുഖ്യ ആസൂത്രകനായിരുന്നു.
• ജെറാൾഡ്‌ ഫോര്‍ഡ്‌, ജോര്‍ജ്‌ ഡബ്ല്യു. ബുഷ്‌ എന്നീ പ്രസിഡന്‍റുമാരുടെ കാലത്താണ്‌
പ്രതിരോധ സെക്രട്ടറി പദം വഹിച്ചത്‌.

17. ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നൂറാം പിറന്നാഠം ആഘോഷിച്ചതെന്നാണ്‌?
- 2021 ജൂലായ്‌ ഒന്ന്‌
• ചൈനീസ്‌ ജനകീയ റിപ്പബ്ലിക്‌ നിലവില്‍ വന്നത്‌ 1949 ഒക്ടോബര്‍ ഒന്നിനാണ്‌.
• പീപ്പിൾസ്‌ ഡെയ്‌ലിയാണ്‌ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മുഖപത്രം.
• 2012-ല്‍ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ ചെയര്‍മാനുമായ ഷി ജിന്‍ പിങ്‌ 2013-ല്‍ രാജ്യത്തിന്റെ പ്രസിഡന്‍റായി. 
• 2018-ല്‍ ഷി ജിന്‍ പിങ്‌ ആജീവനാന്ത പ്രസിഡന്‍റായി അവരോധിക്കപ്പെട്ടു.

18. പോര്‍ട്ടൊറിക്കോ സ്വദേശിയായ എമിലിയോ ഫ്ലോറൻസ്‌ മാര്‍ക്വിസ്‌ അടുത്തിടെ വാര്‍ത്താ പ്രാധാന്യം നേടിയത്‌ എങ്ങനെയാണ്‌?
- ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷന്‍ എന്ന നിലയില്‍ ഗിന്നസ്‌ ബുക്കില്‍ ഇടംനേടിക്കൊണ്ട്‌.
 112 വര്‍ഷവും 326 ദിവസവും ജീവിച്ചുകൊണ്ടാണ്‌ എമിലിയോ ഗിന്നസ്‌ ബുക്കില്‍ സ്ഥാനംപിടിച്ചത്‌.
• ദുമിത്രു കോമനെസ്‌ക്യു (റുമേനിയ) ആയിരുന്നു ഗിന്നസ്‌ റെക്കോഡ്‌ പ്രകാരം നിലവില്‍ ഏറ്റവും പ്രായം കൂടിയ പുരുഷന്‍. 2020 ജൂണ്‍ 27-ന്‌ അദ്ദേഹം അന്തരിച്ചു.
• ജപ്പാന്‍കാരിയായ കാനെതനാകയാണ്‌ നിലവില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തി (ജനനം; ജനുവരി രണ്ട്‌, 1903) 

<സമകാലികം: മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക> 
<കറന്റ് അഫയേഴ്‌സ് -English ഇവിടെ ക്ലിക്കുക>  
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here