CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2021 MAY
1. ചൈനയുടെ ലോങ്‌മാര്‍ച്ച് ബി റോക്കറ്റിന്റെ അവശിഷ്ടങ്ങൾ മേയ് 9-ന് ഏത് സമുദ്രത്തിലാണ്‌പതിച്ചത്?
- ഇന്ത്യന്‍ മഹാസമുദ്രത്തില്‍
- മാലദ്വിപിന് പടിഞ്ഞാറുഭാഗത്താണ് 21 ടണ്‍. ഭാരമുണ്ടെന്ന് കരുതപ്പെടുന്ന റോക്കറ്റിന്റെ ഭാഗം സമുദ്രത്തില്‍ പതിച്ചത്.
- ചൈന സ്വന്തം നിലയില്‍ സ്ഥാപിക്കുന്ന ടിയാന്‍ഹി ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂൾ ഏപ്രില്‍ 29-ന് ഭൂമണപഥത്തിലെത്തിച്ചതിനു ശേഷമുള്ള മടക്കയാത്രയ്ക്കിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് റോക്കറ്റ് സമുദ്രത്തില്‍ വീണത്.
- നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയില്‍ പതിക്കുന്ന ഏറുവും വലിയ നാലാമത്തെ വസ്തുവാണ് ചൈനയുടെ ഈ റോക്കറ്റ്.
2. മേയ്10-ന് അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് (63) 2020- ല്‍ പ്രസിദ്ധീകരിച്ച കൃതി?
- നിറക്കൂട്ടുകളില്ലാതെ
- ജെസ്സി സംവിധാനം ചെയ്ത ഈറന്‍ സന്ധ്യ എന്ന ചിത്രത്തിന് തിരക്കഥയെഴുതി ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. മനു അങ്കിള്‍ എന്ന സിനിമയ്ക്ക് ആദ്യം സംവിധാനം നിര്‍വഹിച്ചു. ഈ സിനിമയ്ക്ക് 1988 ല്‍ മികച്ച ദേശീയ ചലച്ചിത്ര അവാര്‍ഡും 1989 ൽ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
- നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യുഡല്‍ ഹി, ആകാശദൂത് തുങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകത്തും അഥര്‍വം, തുടര്‍ക്കഥ, അഗ്രജന്‍ തുടങ്ങിയവയുടെ സംവിധായകനുമാണ്.
- ആദ്യമായി സംവിധാനംചെയ്ത മനു അങ്കിൾ' 1988-ല്‍ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു.
3. ലണ്ടനിലെ മേയറായി തുടര്‍ച്ചയായി രണ്ടാംതവണയും തിരഞ്ഞെടുക്കപ്പെട്ട പാകിസ്ഥാന്‍ വംശജന്‍?
- സാദിഖ് ഖാന്‍ (50)
- ഒരു യൂറോപ്യന്‍ തലസ്ഥാനഗരത്തിലെ ആദ്യ മുസ്ലിം മേയര്‍ എന്ന ഖ്യാതിയോടെയാണ് സാദിഖ് ഖാന്‍ 2016-ല്‍ ലണ്ടനിലെ മേയറായിചുമതലയേറ്റത്.
4. റിസര്‍വ്‌ബാങ്ക് ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടറായി നിയമിക്കപ്പെട്ട മലയാളി?
- ജോസ്‌ജെ. കാട്ടൂര്‍
5. പ്രഥമ കേരള മന്ത്രിസഭയിലെ ജീവിച്ചിരുന്ന ഏക അംഗവും സംസ്ഥാനത്തെ ആദ്യ വനിതാ മന്ത്രിയുമായ കെ.ആര്‍. ഗൗരിയമ്മ മേയ് 11-ന് എത്രാം വയസ്സിലാണ് അന്തരിച്ചത്"
-102
- കളത്തില്‍പറമ്പില്‍ രാമന്‍ ഗൗരി എന്നാണ്‌പൂര്‍ണ നാമം.
- 1957-ലെ പ്രഥമ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചേര്‍ത്തലയില്‍നിന്ന് വിജയിച്ചു. 1957 ഐക്യ കേരള സംസ്ഥാന രൂപികരണത്തിനു ശേഷം ഇഎംഎസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍വന്ന കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ നേതാവും.
- ഇ.എം.എസ്സിന്റെ പതിനൊന്നംഗ മന്ത്രിസഭയില്‍ റവന്യു- എക്സൈസ്‌വകുപ്പുകളുടെ
ചുമതല വഹിച്ചു. കേരളത്തിന്റെ ആദ്യത്തെ വനിതാ മന്ത്രിയാണ്.
- 1957 മേയ് 30-ന് അതേമന്ത്രിസഭയിലെ അംഗം ടി.വി. തോമസുമായി വിവാഹം. ഇന്ത്യയിലെ ആദ്യത്തെ മന്ത്രിദമ്പതിമാര്‍.
- ചരിത്രത്തിന്റെ ഭാഗമായ കേരളത്തിന്റെ ഭൂപരിഷ്കരണ നിയമം ബില്ലായി നിയമസഭയില്‍ അവതരിപ്പിച്ചു. റവന്യൂ, സിവില്‍ സപ്ലൈസ്, കൃഷി, വ്യവസായം, സാമൂഹികക്ഷേമ വകുപ്പ് മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
6. പശ്ചിമബംഗാളിലെ മമതാ ബാനര്‍ജിമന്ത്രിസഭയില്‍ കായി ക- യുവജന സഹമന്ത്രിയായി ചുമതലയേറ്റ മുന്‍ ക്രിക്കറ്റ്താരം?
- മനോജ്‌തിവാരി
7. അന്താരാഷ്ട നഴ്‌സസ്‌ദിനം എന്നായിരുന്നു?
- മേയ്12
- ആധുനികനഴ്‌സിങ്ങിന്റെ സ്ഥാപകയായി കരുതപ്പെടുന്ന ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ (വിളക്കേന്തിയ വനിത) ജന്മ വാര്‍ഷികദിനമാണ് നഴ്‌സസ് ദിനമായി 1965 മുതല്‍ ആചരിച്ചുവരുന്നത്.
- Nurses: A Voice to Lead -A Vision for Future Health Care എന്നതാണ് 2021-ലെ ദിനാചരണ വിഷയം.
8. അടുത്തിടെ അറബിക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റിന് നല്‍കിയ പേര്?
- ടൗട്ടേ
- മ്യാന്‍മാറാണ് പല്ലി (Lizard) എന്നര്‍ഥമുള്ള ടൗട്ടേ (Toute) എന്ന പേര് നല്‍കിയത്.
9. ഡോക്ടര്‍ ബല്‍റാം ഭാര്‍ഗവ വഹിക്കുന്ന പദവി എന്താണ്?
- ഡയറക്ടര്‍ ജനറല്‍, ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR)
10. ആദ്യ നോവല്‍ ചലച്ചിത്രമായപ്പോൾ തിരക്കഥ രചിച്ച് അതില്‍ നായക വേഷത്തില്‍ അഭിനയിച്ച കഥാകാരന്‍ മേയ്11-ന് വിടപറഞ്ഞു. അദ്ദേഹത്തിന്റെ
പേര്?
- മാടമ്പ് കുഞ്ഞുകുട്ടന്‍ (80)
-1970-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട “അശ്വത്ഥാമാവാണ്' മാടമ്പിന്റെ ആദ്യ നോവല്‍. ഈ നോവലിനെ ആധാരമാക്കി കെ.ആര്‍. മോഹനന്‍ സംവിധാനംചെയ്ത അതേ പേരില്‍ പുറത്തിറങ്ങിയ (1979) സിനിമയ്ക്ക് തിരക്കഥ രചിച്ചതും മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചതും നോവലിസ്റ്റ്തന്നെയായിരുന്നു.
- മാടമ്പ് മനയില്‍ ശങ്കരന്‍ നമ്പൂതിരി എന്ന് ശരിയായ പേര്.
- 1983 ല്‍ മഹാപ്രസ്ഥാനം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000 ല്‍ ഇദ്ദേഹത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.
- ഭ്രഷട്, എന്തരോ മഹാനുഭാവലു, മഹാപ്രസ്ഥാനം, പോത്ത്, മാരാരശ്രി, പുതിയ പഞ്ചതന്ത്രം തുടങ്ങിയവ പ്രധാന കൃതികൾ.
- ദേശാടനം, കരുണം, പൈതൃകം തുടങ്ങിയ ചലച്ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചു. ഒട്ടേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
- 2000-ല്‍ 'കരുണം' തിരക്കഥയ്ക്ക് ദേശീയപുരസ്കാരം ലഭിച്ചു.
- എന്റെ തോന്യാസങ്ങൾ' എന്ന പേരില്‍ ഓര്‍മക്കുറിപ്പുകളും രചിച്ചിട്ടുണ്ട്.
11. 2021- ലെ ലോക ഭക്ഷ്യ സമ്മാനം (World Food Prize) നേടിയ ട്രിനിഡാഡിലെ ഇന്ത്യന്‍ വംശജ?
- ഡോ. ശകുന്തള ഹരക്‌സിങ് തില്‍സ്റ്റഡ്
- ഭക്ഷ്യഗവേഷണമേഖലയിലെ നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്ന ഈ സമ്മാനം1986-ല്‍ നൊബേല്‍ സമാധാന ജേതാവായ നോര്‍മന്‍ ബോര്‍ലോഗാണ്‌ഏര്‍പ്പെടുത്തിയത്.
- ഈ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യന്‍ വംശജകൂടിയാണ് ഡോ.ശകുന്തള.
- ഡോ.എം.എസ്. സ്വാമിനാഥനാണ്‌ആദ്യ ജേതാവ് (1987). 1989-ല്‍ ഡോ. വര്‍ഗീസ് കുര്യനും സമ്മാനം ലഭിച്ചു.
- ഇന്ത്യന്‍ വംശജനും യു.എസ്. പൌരനുമായ ഡോ. രത്തന്‍ലാലായിരുന്നു 2020-ലെ ജേതാവ്.
12. രണ്ട് ഡോസ്‌കോവിഡ്‌വാക്‌സിന്‍ സ്വികരിച്ചവര്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച രാജ്യം?
- യു.എസ്.എ.
13. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസുകളില്‍ അടുത്തിടെ വനിതകൾക്ക് സൗജന്യയാത്ര അനുവദിച്ച സംസ്ഥാനം?
- തമിഴ്‌നാട്
- 2121 ഏപ്രിലില്‍ പഞ്ചാബിലും വനിതകൾക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യയാത്ര നടപ്പാക്കിയിരുന്നു.
14. യു.എസ്. പ്രസിഡന്‍റ് ജോ ബെൈഡന്റെ മുതിര്‍ന്ന ഉപദേശകയായി നിയമിക്കപ്പെട്ട ഇന്ത്യന്‍ വംശജ
- നീരാ ടന്‍ഡന്‍
15. മേയ് 15-ന് അന്തരിച്ച മുന്‍ കേരള ഗവര്‍ണര്‍കൂടിയായിരുന്ന മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി?
- ആര്‍.എല്‍. ഭാട്യ (100)
- 2004-08 കാലത്ത് കേരള ഗവര്‍ണറായിരുന്നു.
16. 15-ാം കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും കുടുതല്‍ ഭൂരിപക്ഷം നേടി വിജയിച്ചത്:
- കെ.കെ. ശൈലജ (സി.പി.എം.)
- മട്ടന്നൂര്‍ മണ്ഡലത്തില്‍നിന്നായിരുന്നു വിജയം. ഭൂരിപക്ഷം 60,963.
- 2006-ലെ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ എം. ചന്ദ്രന്‍ (സി.പി.എം.) നേടിയ 47,671 ആയിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം.
- ഈ തിരഞ്ഞെടുപ്പില്‍ ഏറവും കുറവ് ഭൂരിപക്ഷം പെരിന്തല്‍മണ്ണയില്‍നിന്ന് ജയിച്ച നജീബ് കാന്തപുരത്തിന് (മുസ്ലിംലീഗ്)- 38 വോട്ട്
- പി.ജെ. ജോസഫാണ് (79വയസ്സ്, തൊടുപുഴ) ഈ നിയമസഭ യിലെ ഏറവും മുതിര്‍ന്ന അംഗം.
- കെ.എം. സച്ചിന്‍ദേവാണ് (27, ബാലുശ്ശേരി- സി.പി.എം.) ഏറ്റവും പ്രായംകുറഞ്ഞ അംഗം.
- 140 -ല്‍ വനിതാ അംഗങ്ങൾ 11, പുതുമുഖങ്ങൾ 53.
- ഉപതിരഞ്ഞെടുപ്പ്നടന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് വിജയിച്ചത് എം.പി. അബ്ദുസ്സമദ്‌സമദാനി (മുസ്ലിം ലിഗ്.
- പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 2/3 ഭൂരിപക്ഷത്തില്‍ ഹാട്രിക്‌വിജയം നേടി. നന്ദിഗ്രാമില്‍ മത്സരിച്ച മമതാ ബാനര്‍ജി പരാജയപ്പെട്ടെങ്കിലും മൂന്നാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
- തമിഴ്‌നാട്ടില്‍ 10 വര്‍ഷത്തിനുശേഷം ഡി.എം.കെ. സഖ്യം വിജയം നേടി. എം.കെ. സ്റ്റാലിന്‍ മുഖ്യമന്ത്രിയായി.
- കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ എ.ഐ.എന്‍.ആര്‍. (All India Namathu Rajyam) കോണ്‍ഗ്രസ് നേതാവ് എന്‍. രംഗസ്വാമി നാലാമതും മുഖ്യമന്ത്രിയായി ചുമതലയേറ്റു.
- ഹിമന്ദ ബിശ്വശര്‍മയാണ് (ബി.ജെ.പി.) അസം മുഖ്യമന്ത്രി.
17. വിശ്വമഹാകവിയായ രവീന്ദ്രനാഥ ടാഗോറിന്റെ160-ഠം ജന്മവാര്‍ഷികദിനം എന്നായിരുന്നു?
- മെയ് 7
18. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ കേരള നിയമസഭാംഗമായ മുന്‍ മന്ത്രി മേയ് മൂന്നിന് അന്തരിച്ചു. അദ്ദേഹത്തിന്റെ പേര്?
- ആര്‍. ബാലകൃഷ്ണപിള്ള (87)
- 1960ല്‍ പത്തനാപുരത്ത് നിന്ന് ഇരുപത്തിയഞ്ചാം വയസ്സില്‍ രണ്ടാം കേരള നിയമസഭയില്‍ അംഗമായി. ഗതാഗതം, വൈദ്യുതി, എക്സൈസ് വകുപ്പ് മന്ത്രി, ലോകസഭാംഗം, എംഎല്‍എ പഞ്ചായത്ത് പ്രസിഡണ്ട് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
- 2011- ല്‍ ഇടമലയാര്‍ കേസില്‍ സുപ്രിംകോടതി ഒരുവര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആദ്യത്തെ സംസ്ഥാന മന്ത്രിയാണ്.
- ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞ കാലത്തെ നമ്പര്‍ ഓര്‍മപ്പെടുത്തിക്കൊണ്ട് രചിച്ച ആത്മകഥയുടെ ആദ്യ പേര് പ്രിസണര്‍ 5990” എന്നായിരുന്നു. പരിഷ്കരിച്ച ആത്മകഥയുടെ പേര്പിന്നീട് ആര്‍. ബാലകൃഷ്ണപിള്ളയുടെ ആത്മകഥ” എന്നാക്കിമാറ്റി.
- കൂറുമാറ്റ നിരോധന നിയമത്തിന്റെ പേരില്‍ സംസ്ഥാനത്ത് അയോഗ്യനാക്കപ്പെട്ട ഏക എം.എൽ.എ. കൂടിയാണ് കേരള കോണ്‍ഗ്രസ് ബി നേതാവായിരുന്ന ആര്‍ ബാലകൃഷ്ണ പിള്ള.
19. ഏത് മലയാളിയാണ്‌ഏറ്റവുമൊടുവില്‍ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്?
- ദേവസഹായം പിള്ള
- ഇന്നത്തെ കന്യാകുമാരി ജില്ലയില്‍ മാര്‍ത്താണ്ഡത്തിനടുത്ത് നട്ടാലത്ത് ജനിച്ച നീലകണ്ഠപിള്ളയാണ് പില്‍ക്കാലത്ത് ക്രിസ്തുമതം സ്വീകരിച്ച് ദേവസഹായം പിള്ള
എന്നറിയപ്പെട്ടത്.
20. ഗാന്ധിജിയുടെ അവസാനത്തെ പേഴ്‌സണല്‍ സെക്രട്ടറിയും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ഗാന്ധിയന്‍ മേയ് 4-ന് അന്തരിച്ചു. പേര്?
- വി. കല്യാണം (99)
- ഗാന്ധിജിയുടെ ജീവിതത്തിന്‍റ അവസാനകാലത്ത്(1943-48) കല്യാണമായിരുന്നു പേഴ്‌സണല്‍ സെക്രട്ടറി.
21. മേയ് -ന് കാലംചെയ്തു മാര്‍ത്തോമാ വലിയ മെത്രാപ്പൊലീത്ത:
- ഫിലിപ്പോസ്‌മാര്‍ ക്രിസോസ്റ്റം (104)
- മാര്‍ത്തോമാ സഭയുടെ മുന്‍ പരമാധ്യക്ഷനാണ്.
- എട്ടുവര്‍ഷത്തോളം സഭാധ്യക്ഷന്‍ ആയിരുന്നു. 1999ല്‍ മെത്രാപ്പോലീത്തയായി. ക്രൈസ്തവസഭകളില്‍ ഏറ്റവും കൂടുതല്‍ കാലം (68 വര്‍ഷം) മെത്രാനായി പ്രവര്‍ത്തിച്ചു.
- മാര്‍ ക്രിസോസ്റ്റത്തെപ്പറ്റി യുള്ള ഡോക്യുമെന്‍ററിയാണ് 100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം" (ബ്ലെസി).
- 2018ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.
22. ബില്‍ ഗേറ്റ്സും ഭാര്യയും 27 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം വേര്‍പിരിഞ്ഞു. ഭാര്യയുടെ പേര്?
- മെലിന്‍ഡ ഗേറ്റ്സ്
23. പ്ലാസ്റ്റിക് സര്‍ജറി ചികിത്സാരീതി മലയാളികൾക്ക് പരിചയപ്പെടുത്തിയ ഡോക്ടര്‍ മേയ് 7 ന് അന്തരിച്ചു. പേര്?
- ഡോ. പി.എ. തോമസ് (92)
- കേരളത്തിലെ ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയതും ഇദ്ദേഹമാണ്.
24. കോവിഡുമായി ബന്ധപ്പെട്ട് 'ബ്രേക്ക്ത്രൂ' (Break through) കേസുകൾ എന്ന് കേൾക്കാറുണ്ടല്ലോ? എന്താണത്?
- പ്രതിരോധ വാക്‌സിന്‍ സ്വികരിച്ച ശേഷവും കോവിഡ് പിടിപെടുന്ന കേസുകൾ
25. ഏത് മുന്‍ പ്രധാനമന്ത്രിയുടെ പുത്രനാണ് മേയ് 6-ന് അന്തരിച്ച മുന്‍ കേന്ദമന്ത്രി കൂടിയായ അജിത്സിങ്?
- ചരണ്‍സിങ്
- 15 വര്‍ഷക്കാലം യു.എസ്സിലെ ഇന്‍റര്‍നാഷണല്‍ ബിസിനസ്മെഷീന്‍സ് കോര്‍പ്പറേഷനില്‍ (IBM) എന്‍ജിനീയറായിരുന്ന അജിത്സിങ്, വി.പി. സിങ്, നരസിംഹറാവു, വാജ്‌പേയി, മന്‍ മോഹന്‍സിങ് മന്ത്രിസഭകളില്‍ അംഗമായിരുന്നു.
26. 2021-ലെ ലോക മാതൃദിനം എന്നായിരുന്നു?
- മേയ് ഒന്‍പത്
- മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനം ആചരിക്കുന്നത്.
27. ഡ്രഗ്സ് കൺട്രോളര്‍ ഓഫ് ഇന്ത്യ ഏറ്റവുമൊടുവില്‍ അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയ കോവിഡ് മരുന്ന്?
- 2- ഡി.ജി. (2-deoxy-D-Glucose)
- പ്രതിരോധഗവേഷണകേന്ദ്രമായ ഡി.ആര്‍.ഡി.ഒ.യുടെ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് ന്യുക്സിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസും (INMAS), ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറിയും (DRL) സംയുക്ത മായാണ് മരുന്ന് വികസിപ്പിച്ചത്.
28. യു.എസിനുശേഷം ചൊവ്വയില്‍, റോവര്‍ ഇറക്കുന്നതില്‍ വിജയം നേടിയ രാജ്യം?
- ചൈന
29. നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആരംഭിച്ച
കൗണ്ടിംങ് മാനേജമെന്റ് സിസ്റ്റമാണ് എന്‍കോര്‍.
30. ക്ഷീരപഥത്തില്‍ അടുത്തിടെ കണ്ടെത്തിയ ഏറ്റവും ചെറിയ തമോഗര്‍ത്തമാണ് യൂണീകോണ്‍.
31. ന്യൂസിലാന്റ് 2022 ല്‍ നടക്കുന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദിയാകും.
32. ഹിമാചല്‍പ്രദേശിലെ ലാഹോറില്‍ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിലവില്‍ വരും.
33. പി.വി. അബ്ദുല്‍വഹാബ്, ജോണ്‍ ബ്രിട്ടാസ്, ഡോ. വി. ശിവദാസന്‍ എന്നിവര്‍
കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
34. 48-ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി എന്‍.വി. രമണ നിയമിതനായി.
35. 2021 ലെ ലോക പുസ്തക തലസ്ഥാനമായി ജോര്‍ജിയയിലെ തിബിലിസി തെരഞ്ഞെടുക്കപ്പെട്ടു.
36. 52-ാമത് ജ്ഞാനപീഠ ജേതാവായ ശംഖാഘോഷ് കോവിഡ് ബാധിച്ച് അന്തരിച്ചു.
37. തിരുവനന്തപുരം കോര്‍പ്പറേഷന് സ്വച്ഛ്‌ഭാരത് മിഷന്‍ നല്‍കുന്ന ഒ.ഡി.എഫ്. പ്ലസ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു.
38. സിഡ്ബി ചെയര്‍മാനായി ശിവസുബ്രഹ്മണ്യൻ രാമന്‍ ചുമതലയേറ്റു.
39. പ്രിയങ്ക മോഹിതേ മൗണ്ട് അന്നപൂര്‍ണ്ണ കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിതയായി.
40. മധ്യ ആഫ്രിക്കന്‍ രാജ്യമായ ചാഡിലെ പ്രസിഡന്റ് ഇദ്രിസ് ഡെബി കൊല്ലപ്പെട്ടു.
41. ക്യൂബ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേധാവി റൗൾ കാസ്ട്രോ സ്ഥാനമൊഴിഞ്ഞു.
42. പ്രമുഖ തമിഴ് ചലച്ചിത്രതാരം വിവേക് അന്തരിച്ചു.
43. മറാത്തി സിനിമയിലും നാടകത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന വിഖ്യാത സംവിധായിക സുമിത്ര ഭാവെ അന്തരിച്ചു.
44. പുരാണകഥകളുടെ പുനരാഖ്യാനത്തിലുടെ ശ്രദ്ധേയനായ ഹിന്ദി സാഹിത്യകാരന്‍ നരേന്ദ്രകോലി അന്തരിച്ചു.
45. ചൊവ്വയിലെത്തിയ പേഴ്‌സിവിയറന്‍സ് ദൗത്യത്തിനൊപ്പമുണ്ടായിരുന്ന ചെറു ഹെലികോപ്റ്റര്‍ ഇന്‍ജെന്യുയിറ്റി ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ വിജയകരമായി പറന്നുപൊങ്ങി ചരിത്രം സൃഷ്ടിച്ചു. ഭൂമിക്ക് പുറത്ത് മറ്റൊരു ഗ്രഹത്തില്‍ ആദ്യമായി നടത്തിയ വിജയകരമായ നിയന്ത്രിത വ്യോമപരീക്ഷണമാണിത്.
46. ബ്രിട്ടനിലെ എഡിന്‍ബറ പ്രഭുവായ ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു. എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവാണ്.
47. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് രോഗികള്‍ക്ക് അതിവേഗത്തില്‍ ഓക്സിജന്‍
എത്തിക്കുന്നതിനായിട്ടുതള്ള ഇന്ത്യന്‍ റെയില്‍വേയുടെ പദ്ധതിയാണ് ഓക്സിജന്‍ എക്സ്പ്രസ്സ്.
48. മുന്‍ ഇന്ത്യന്‍ ഫുട് ബോള്‍ താരമായ അഹമ്മദ് ഹുസൈന്‍ ലാല കോവിഡ് ബാധിച്ച് അന്തരിച്ചു.
49. വാള്‍ട്ട് ഡിസ്നി കമ്പനി ഇന്ത്യയുടെയും സ്റ്റാര്‍ ഇന്ത്യയുടെയും പ്രസിഡന്റായി കെ.
മാധവന്‍ തെരഞ്ഞെടുക്കപ്പെട്ടു.
50. ഈ വര്‍ഷത്തെ തകഴി പുരസ്കാരം പെരുമ്പടവം ശ്രീധരന് ലഭിച്ചു.
51. നാഷണല്‍ കൌണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ പുതിയ
ഡയറക്ടര്‍ ജനറലായി പൂനം ഗുപ്ത ചൂമതലയേറ്റു.
52. പ്രശസ്ത ബാലസാഹിത്യകാരി സുമംഗലഓര്‍മയായി. ലീല നമ്പൂതിരിപ്പാടാണ്
യഥാര്‍ത്ഥ പേര്.
53. 93-ം ഓസ്‌കാര്‍ പുരസ്കാരം
- മികച്ച ചിത്രം, സംവിധാനം, തിരക്കഥ തുടങ്ങിയ പ്രധാന പുരസ്കാരങ്ങള്‍ ഉള്‍പ്പടെ 17 ഓസ്‌കാറുകള്‍ വനിതകള്‍ക്ക്.
- ഓസ്കാര്‍ സംവിധാന പുരസ്കാരം നേടുന്ന ആദ്യ ഏഷ്യാക്കാരി - ക്ലേയ് ഷാവോ (പുരസ്കാരം നേടുന്ന രണ്ടാമത്തെ വനിതയുമാണ് ക്ലേയ് ഷാവോ). ഓസ്‌കാര്‍ പുരസ്കാരം നേടിയ ആദ്യ സംവിധായിക കത്രിയാന്‍ ബിഗ്ലോയാണ് (ഹാര്‍ട്ട് ലോക്കര്‍ -2008)
- സ്വന്തമായിവീടില്ലാത്ത അമേരിക്കക്കാരുടെ ജീവിതം പറയുന്ന “നൊമാഡ് ലാന്റ്" മികച്ച ചിത്രം. ഇതിലെ അഭിനയത്തിലൂടെ മികച്ച നടിയായി ഫ്രാന്‍സെസ് മക്‌ഡോര്‍മാന്‍സ്.
- “ദ ഫാദര്‍” എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം നേടി വിഖ്യാത നടന്‍ ആന്റണി ഹോപ്കിന്‍സ്. മികച്ച നടനുള്ള പുരസ്കാരം നേടുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയായി ആന്റണി ഹോപ്കിന്‍സ് (83 വയസ്സ്).
- വസ്ത്രാലങ്കാരത്തിനുള്ള ഓസ്‌കാര്‍ നേടിയ ആന്‍ റോത് ഓസ്കാര്‍ ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പുരസ്കാര ജേതാവായി(89 വയസ്സ്).
54. കോവിഡിനെതിരെ ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ച 2 ഡി.ജി. എന്ന മരുന്നിന് അനുമതി ലഭിച്ചു.
55. ചൈനയുടെ കൊവിഡ് വാക്സിന്‍ ആയ സിനോ ഫാമിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചു.
56. ബ്രഹ്മപുരത്ത് കേരളത്തിലെ രണ്ടാമത്തെ ബയോമെഡിക്കല്‍ മാലിന്യ സംസ്കരണ പ്ലാന്റ് നിലവില്‍ വരും.
57. ഒഡിഷ സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരെ കോവിഡ് മുന്‍നിര പോരാളികളായി പ്രഖ്യാപിച്ചു.
58. 2021ലെ ലോറന്‍സ് പുരസ്കാരത്തിന് പുരുഷവിഭാഗത്തില്‍ റാഫേല്‍ നദാലും വനിതാവിഭാഗത്തില്‍ നവോമി ഒസാക്കയും അര്‍ഹരായി.
59. മുന്‍ കേന്ദ്രമന്ത്രി ആയിരുന്ന അജിത് സിങ് അന്തരിച്ചു
60. കേരള പോലീസ് ബ്ലു ടെലിമെഡ് എന്ന പേരില്‍ ടെലിമെഡിസിൻ ആപ്പ് ആരംഭിച്ചു.
60. ഇന്ത്യയിലെ യു എസ് സ്ഥാനപതിയായി എറിക് ഗാര്‍സെറ്റി നിയമിതനാകും
61. പ്രശസ്ത കവി കെ വി. തിക്കുറിശ്ശി അന്തരിച്ചു
62. ജമ്മു കാശ്മീര്‍ മുന്‍ ഗവര്‍ണര്‍ ആയിരുന്ന ജഗ്മോഹന്‍ മല്‍ ഹേഠ്രത അന്തരിച്ചു.
63. മുഖ്യമന്ത്രിമാരായി തമിഴ്നാട് - എം കെ സ്റ്റാലിന്‍, പുതുച്ചേരി - രംഗസ്വാമി, പശ്ചിമ ബംഗാള്‍ - മമതാ ബാനര്‍ജി, അസം - ഹേമന്ത ബിശ്വ ശര്‍മ എന്നിവര്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റെടുത്തു.
64. ഗാന്ധിജിയുടെ പേഴ്‌സണല്‍ സെക്രട്ടറി ആയിരുന്ന ബി കല്യാണം അന്തരിച്ചു
65. മെഡിക്കല്‍ ഓക്സിജന്‍ നീക്കം വേഗത്തില്‍ ആക്കുന്നതിന് ഇന്ത്യന്‍ നാവികസേന സമുദ്ര സേതു ॥ എന്ന പദ്ധതി ആരംഭിച്ചു
66. ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറായി ടി രവിശങ്കര്‍ നിയമിതനായി
67. സിത്താര്‍ വിദഗ്ധന്‍ ദേബു ചൌധരി അന്തരിച്ചു
68. സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ സത്യജിത് റേ പുരസ്കാരം ഏര്‍പ്പെടുത്തി
69. ഇന്ത്യയുടെ വിദേശകാര്യ സ്രെകട്ടറിയായി ഹര്‍ഷ് വര്‍ദ്ധന്‍ ശ്യംഗ്ള നിയമിതനായി
70. നിയമജ്ഞനായിരുന്ന സോളി സൊറാബ്‌ജി അന്തരിച്ചു
71. തമിഴ് ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു
72. പ്രശസ്ത നടന്‍ മേള രഘു അന്തരിച്ചു.
73. ആദ്യ ചാന്ദ്ര യാത്രികന്‍ ആയിരുന്ന മൈക്കല്‍ കോളിന്‍സ് അന്തരിച്ചു.
<സമകാലികം: മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക>
<കറന്റ് അഫയേഴ്‌സ് -English ഇവിടെ ക്ലിക്കുക> <ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (ENGLISH) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍