Header Ads Widget

Ticker

6/recent/ticker-posts

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2021 JANUARY

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2021 JANUARY

Current Affairs Malayalam Questions and Answers / Current Affairs Malayalam Quiz / 
Current Affairs (Malayalam) Questions and Answers 

കറന്റ് അഫയേഴ്‌സ് (സമകാലികം) 2021 ജനുവരി: ചോദ്യോത്തരങ്ങള്‍

1. 2020 ഡിസംബര്‍ 21-ന്‌ ദൃശ്യമായ മഹാഗ്രഹസംഗമത്തിന്റെ (Great Conjunction ) പ്രത്യേകതയെന്ത്‌?
- 400 വര്‍ഷത്തിനുശേഷം ശനിയും വ്യാഴവും ഏറ്റവും അടുത്തു കൂടി കടന്നുപോയി

2. ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന താരമെന്ന പെലെയുടെ റെക്കോഡിനൊപ്പം എത്തിയ ഫുടബോൾ താരം?
- ലയണല്‍ മെസ്സി
* സ്പാനിഷ്‌ ലീഗ് ഫുട്ബോളില്‍ ബാഴ്‌സലോണയ്ക്കു വേണ്ടി 643 ഗോൾ നേടിയതോടെയാണ്‌ മെസ്സി പെലെയുടെ റെക്കോഡിനൊപ്പമെത്തിയത്‌.
* ബ്രസീല്‍ ക്ലബ്ബായ സാന്റോസിനായി 1956-1974 കാലത്ത്‌ 665 കളിയില്‍നിന്നാണ്‌ പെലെ 643 ഗോൾ നേടിയത്‌. മെസ്സിയാകട്ടെ 748 കളിയില്‍നിന്നാണ്‌ 643 ഗോൾ നേടിയത്‌.

3. ഏത്‌ ചലച്ചിത്ര നടന്‍ രചിച്ച മലയാള കൃതിയാണ്‌ ഇംഗ്ലീഷ്‌, തമിഴ്‌, കന്നഡ, ഇറ്റാലിയന്‍ ഭാഷകൾക്ക്‌ പുറമെ അടുത്തിടെ ഹിന്ദിയിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടത്‌?
- ഇന്നസെന്‍റ്‌ (കാന്‍സര്‍ വാര്‍ഡിലെ ചിരി)
 
4. 2020 ഡിസംബര്‍ 21-ന്‌ അന്തരിച്ച മോത്തിലാല്‍ വോറ ഏത്‌ സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയാണ്?
മധ്യപ്രദേശ്
*1985 മുതൽ 1988 വരെ മൂന്നു വർഷക്കാലമാണ് മോത്തിലാൽ വോറ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നത്. 1993 മുതൽ 1996 വരെ ഉത്തർപ്രദേശ് ഗവർണറായും സേവനമനുഷ്ഠിച്ചു.
* മാധ്യമപ്രവർത്തകനായിരുന്ന മോത്തിലാൽ വോറ 1968ലാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 1970ൽ മധ്യപ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, മധ്യപ്രദേശ് റോഡ് ഗതാഗത കോർപ്പറേഷന്റെ ഡപ്യൂട്ടി ചെയർമാനായി. 
* 1977ലും 1980ലും വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1983ൽ മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി. 1988ൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. അതേവർഷം ഏപ്രിലിൽ രാജ്യസഭാംഗമായി.

5. സംസ്ഥാനത്തെ തെരുവുവിളക്കുകൾ എൽ.ഇ.ഡി.യാക്കി മാറ്റുന്ന പദ്ധതി?
- ‘നിലാവ്’
* സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരമ്പരാഗത തെരുവു വിളക്കുകൾ പൂർണ്ണമായും എൽ ഇഡിയേക്ക് മാറുന്ന പദ്ധതിയാണ് നിലാവ്. * ആദ്യഘട്ടത്തിൽ 665 ഗ്രാമപഞ്ചായത്തുകളിലും 46 മുനിസിപ്പാലിറ്റികളിലും നടപ്പാക്കുന്ന പദ്ധതി.
* ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമാണ് ‘നിലാവ്’.

6. കേസരി എ. ബാലകഷ്ണപ്പിള്ളുടെ ജീവചരിത്രമായ “കേസരി- ഒരു കാലഘട്ടത്തിന്റെ സ്രഷ്ടാവ്‌ എന്ന കൃതിയുടെ രചയിതാവ്‌?
- എം.കെ. സാനു
* ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്ര ങ്ങളുടെ സ്‌നേഹഭാജനം, ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍, ജീവിതം തന്നെ സന്ദേശം (ചാവറയച്ചന്റെ ജീവചരിത്രം) തുടങ്ങിയ കൃതികളുടെയും രചയിതാവാണ്‌. 
* എം.കെ. സാനുവിന്റെ ആത്മ കഥയാണ്‌ 'കര്‍മഗതി.”

7. അഭയ കേസിന്റെ പശ്ചാത്തലത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ രചിച്ച പുസ്തകം.
- അഭയ കേസ്‌ഡയറി

8. കവയിത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ സുഗതകുമാരി നിരാലംബരായ
സ്ത്രീകൾക്കുവേണ്ടി ആരംഭിച്ച സ്ഥാപനം?
- അഭയ
* 2020 ഡിസംബര്‍2 3-ാണ്‌ സുഗതകുമാരി അന്തരിച്ചത്‌.
* 1985-ല്‍ തിരുവനന്തപുരത്താണ്‌ “അഭയ” ആരംഭിച്ചത്‌.
* 1934 ജനുവരി 22നാണ്‌ ആറന്മുളയില്‍ സുഗതകുമാരി ജനിച്ചത്‌.

9. മുന്‍ പ്രധാനമന്ത്രി ചരണ്‍സിങ്ങിന്റെ ജന്മദിനമായ ഡിസംബര്‍ 23 ഏത്‌ ദിനമായാണ്‌ രാജ്യത്ത്‌ ആഘോഷിച്ചത്‌?
- ദേശീയ കര്‍ഷകദിനം
* ഇന്ത്യയുടെ അഞ്ചാമത്തെപ്രധാനമന്ത്രിയാണ്‌ചരണ്‍സിങ്‌ (1979 - 1980)
* പാര്‍ലമെന്‍റിനെ അഭിമുഖികരിച്ചിട്ടില്ലാത്ത ഏക പ്രധാനമന്ത്രി കൂടിയാണ്‌.
* ലഖ്നൌവിലെ ചൗധരിചരണ്‍സിങ്‌ അന്താരാഷ്ട്ര വിമാനത്താവളം, മീററ്റിലെ ചൗധരി ചരണ്‍സിങ്‌ സര്‍വകലാശാല തുടങ്ങിയവയ്ക്ക് അദ്ദേഹത്തെ ആദരിച്ചാണ്‌
പുനര്‍നാമകരണം നടത്തിയിട്ടുള്ളത്‌.

10. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ ലഭിച്ച യു.എസിന്റെ പരമോന്നത സൈനിക ബഹുമതി?
- ലീജിയന്‍ ഓഫ്‌മെറിറ്റ്‌ (Legion of Merit)
* മോദിക്ക്‌ പുറമെ ഓസ്‌ടേലിയൻ പ്രധാനമന്ത്രി സ്‌കോട്ട്‌ മോറിസണ്‍, മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ എന്നിവര്‍ക്കും ഈ ബഹുമതിലഭിച്ചു.

11. മാതാപിതാക്കളുടെയും മുതിര്‍ന്നവരുടെയും ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള പ്രത്യേക കോടതിയുടെ പേര്‌?
- മെയിന്‍റനന്‍സ്‌ ട്രിബ്യൂണല്‍
* സംസ്ഥാനത്താകെ 27 മെയി൯റനന്‍സ്‌ ട്രിബ്യൂണലുകൾ പ്രവര്‍ത്തിക്കുന്നു.

12. 2021-ലെ ഹരിവരാസനം പുരസ്‌കാരത്തിന്‌ അര്‍ഹനായത്‌?
- എം.ആര്‍. വീരമണിരാജു,
* മലയാളം, തമിഴ്‌, തെലുഗു ഭാഷകളിലായി ഭക്തിഗാനങ്ങൾ  ആലപിച്ചിട്ടുള്ള ഗായകനാണ്‌.
* 2020-ലെ പുരസ്കാരം ലഭിച്ചത്‌ ഇളയരാജയാണ്‌.

13. സംസ്ഥാന പട്ടികജാതി, ഗോത്ര വര്‍ഗ കമ്മിഷന്‍ അധ്യക്ഷനായി നിയമിതനായത്‌?
- ബി.എസ്‌. മാവോജി

14. രാജ്യത്തെ ഏറവും പ്രായം കുറഞ്ഞ മേയര്‍ എന്ന പ്രത്യേകതയോടെ തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ചുമതലയേറ്റതാര്‌?
- ആര്യാ രാജേന്ദ്രന്‍ (21)
* തിരുവനന്തപുരം കോര്‍പ്പറേഷന്റെ 46 -ാമത്തെ മേയറും മൂന്നാമത്തെ വനിതാ മേയറുമാണ്‌.
* കേരളത്തിലെ ആദ്യ വനിതാ മേയര്‍ ഹൈമവതി തായാട്ടാണ്‌ (കോഴിക്കോട്) 
* 2019 ലെ തെരഞ്ഞെടുപ്പിൽ തെലുങ്കാനയിലെ ജവഹർ നഗർ മുൻസിപ്പൽ കോർപറേഷനിൽ മേയറായ മേഖല കാവ്യ ആയിരുന്നു രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ. ഇരുപത്തിയാറാം വയസിലാണ് കാവ്യ മേയർ പദവിയിലെത്തിയത്. കാവ്യയുടെ ഈ റെക്കോഡാണ് തിരുവനന്തപുരം മേയർ പദവിയിൽ എത്തുന്നതോടെ ആര്യ രാജേന്ദ്രൻ തകർക്കുന്നത്.
15. 'Vajpeyee: The years that changed India' എന്ന കൃതി രചിച്ചത്‌?
- ശക്തി സിന്‍ഹ

16. രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതികളിലൊന്നായ പദ്മ പുരസ്കാരങ്ങാൾ എത്ര വ്യക്തികൾക്കാണ്‌ 2021-ല്‍ പ്രഖ്യാപിച്ചത്‌?
- 119
* പദ്മവിഭൂഷണ്‍: 7, പദ്മഭൂഷണ്‍ 10, പദ്മശ്രീ: 102 എന്നിങ്ങനെയാണ്‌ ഇത്തവണത്തെ പുരസ്കാരങ്ങൾ.
* 29 വനിതകളും 10 വിദേശി-പ്രവാസികളും ഒരു ട്രാന്‍സ്ജെന്‍ഡറും പട്ടികയില്‍ ഇടംനേടി.
* ഗായിക കെ.എസ്‌. ചിത്രയ്ക്ക്‌ പദ്മഭൂഷണ്‍ ലഭിച്ചു.
* കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പാവകളി കലാകാരന്‍ കെ.കെ. രാമചന്ദ്ര പുലവര്‍, ഗ്രന്ഥകാരന്‍ ബാലന്‍ പൂതേരി, കായിക പരിശീലകന്‍ ഒ.എം. നമ്പ്യാര്‍ തുടങ്ങിയ മലയാളികൾക്ക്‌ പദ്മശ്രീയും ലഭിച്ചു.
* കര്‍ണാടക ജനപദ അക്കാദമി പ്രസിഡന്‍റ്‌ മഞ്ജമ്മ ജോഗതിയാണ്‌ പദ്മശ്രി നേടിയ ട്രാന്‍സ്‌ജെന്‍ഡര്‍.

17. 2021 ലെ 72-ാമത് റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ രാജ്പഥിൽ നടക്കുന്ന ഫ്ലെെപാസ്റ്റിന് നേതൃത്വം നൽകുന്ന ആദ്യ വനിത
- സ്വാതി റാത്തോഡ്
* ഇന്ത്യൻ എയർഫോഴ്‌സിന്റെ ഫ്ലെെറ്റ് ലഫ്റ്റനന്റ് ആണ് സ്വാതി.
* റിപ്പബ്ലിക്‌ ദിനാഘോഷത്തില്‍ അവതരിപ്പിച്ച മികച്ച നിശ്ചല ദൃശ്യത്തിനുള്ള പുരസ്‌കാരം ഉത്തര്‍പ്രദേശ്‌ നേടി. അയോധ്യ: ഉത്തര്‍പ്രദേശിന്റെ സാംസ്കാരിക പെതൃകം' എന്ന വിഷയത്തിലാണ്‌ ദൃശ്യം അവതരിപ്പിച്ചത്‌.
* കയറിലൂടെ സംസ്ഥാനം നേടിയ സമൃദ്ധിയും കേരവൃക്ഷങ്ങൾ പകര്‍ന്നു നല്‍കിയ ജീവിതശൈലിയും സംസ്കാരവും ചിത്രീകരിച്ച നിശ്ചലദൃശ്യമാണ്‌ കേരളം
അവതരിപ്പിച്ചത്‌.
* ബ്രഹ്മോസ്‌ മിസൈലിന്റെ പ്രദര്‍ശ നവേളയില്‍ 'സ്വാമിയേ ശരണമയ്യപ്പാ എന്ന വിളിയും ഉയര്‍ന്നു. ബ്രഹ്മോസ്‌ റെജിമെന്‍റിന്റെ യുദ്ധകാഹളമായി അടുത്തിടെയാണ്‌ “സ്വാമിയേ ശരണമയ്യപ്പാ” തിരഞ്ഞെടുക്കപ്പെട്ടത്‌.
* കേന്ദ്രഭരണപ്രദേശമായ ലഡാക്ക് ആദ്യമായി പങ്കെടുത്തതാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ പ്രത്യേകതകളിലൊന്ന്.
* റിപ്പബ്ലിക് ദിനപരേഡിൽ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് സേനയും പങ്കെടുത്തു എന്നതാണ് മറ്റൊരു പ്രത്യേകത. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്‍റെ 50-ാംവാര്‍ഷികത്തിലാണ് അവരുടെ സൈന്യത്തിന്‍റെ സാന്നിധ്യം നമ്മുടെ പരേഡിലുണ്ടാകുക.

18. യു.എസ്‌.എ.യുടെ പുതിയ വിദേശകാര്യ സെക്രട്ടറി (Secretary of State) ആരാണ്‌?
- ആന്‍റണി ബ്ലിങ്കണ്‍

19. ഗോവയിലെ പനജിയില്‍ നടന്ന ഇന്ത്യയുടെ 51-ാമ്ത്‌ അന്താരാഷ്ട
ചലച്ചിത്രമേള (IFFI) യില്‍ മികച്ച സിനിമയ്ക്കുള്ള സുവര്‍ണമയൂരം
(Golden Peacoack) നേടിയത്‌?
- ഇന്‍ ടു ദ ഡാര്‍ക്നെസ്‌ (ഡെന്മാര്‍ക്ക്‌)
* മികച്ച സംവിധായകനുള്ള രജതമയൂരം ദ സൈലന്‍റ്‌ ഫോറസ്റ്റ്‌ എന്ന തയ്വാനീസ്‌ ചിത്രത്തിലൂടെ കോ ചെന്‍നിയെന്‍ നേടി.
* അതേചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം ഷൂവോണ്‍ ലിയോക്കും ലഭിച്ചു.
* മികച്ച നടി: സോഫിയ സ്റ്റവെ (പോളണ്ട്‌)

20. 'By Many A Happy Accident: ReCollection of a Life' എന്ന പുസ്തകം രചിച്ചത്‌?
- ഹമീദ്‌ അന്‍സാരി
* 2007 മുതല്‍ 2017 വരെ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്നു അദ്ദേഹം.

21. 2021-ലെ പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാരം നേടിയ മലയാളി പെണ്‍കുട്ടി?
- ഹൃദയ ആര്‍. കൃഷ്ണന്‍
* വീണവാദനത്തിലെ മികവിനാണ്‌ പുരസ്കാരം.
* നവീനാശയങ്ങൾ, കല-കായിക- സാംസ്റ്റാരിക- സാമൂഹിക മേഖലകളിലെ പ്രാഗല്ഭ്യം, ധീരത തുടങ്ങിയവ പരിഗണിച്ചാണ്‌ പുരസ്കാരം നല്‍കിവരുന്നത്‌.
* 21 സംസ്ഥാനങ്ങളിലെ 32 കുട്ടികൾക്കാണ്‌ ഈവര്‍ഷം പുരസ്കാരം ലഭിച്ചത്‌.

22. ദേശീയ ബാലികാദിനം (National Girl Child Day) എന്നായിരുന്നു?
- ജനുവരി 24
* 2008 മുതലാണ്‌ ദിനാചരണം നടന്നുവരുന്നത്‌.

23. ജനുവരി 28-ന്‌ ഉദ്ഘാടനം ചെയ്യപ്പെട്ട ആലപ്പുഴ ബൈപ്പാസിന്റെ നീളം എത്രയാണ്‌?
- 6.8 കി.മീറ്റര്‍
* സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ്‌ ഹൈവേ (ആകാശപാത) യാണിത്‌.

24.  2021 ജനുവരിയില്‍ ഇന്ത്യന്‍ കരസേനയുടെ "Vice Chief" ആയി
സ്ഥാനമേല്‍ക്കുന്നത്‌ 
- Lt Gen Chandi Prasad Mohanty
 
25. 2021 ജനുവരിയില്‍ ധനലക്ഷ്മി ബാങ്കിന്റെ MD & CEO ആയി
നിയമിതനായത്‌
- ജെ.കെ. ശിവന്‍

26. ഇന്ത്യയില്‍ ആദ്യമായി 5G സേവനം വിജയകരമായി പരിക്ഷിച്ച ടെലികോം
സേവന ദാതാവ്‌ 
- ഭാരതി എയര്‍ടെല്‍

27. കായിക ഉപകരണങ്ങളുടേയും കളിപ്പാട്ടങ്ങളുടേയും കയറ്റുമതിയിലെ മികവിന്‌ Sports Goods Export Promotion Council (SGEPC) ന്റെ Platinum Award ന്‌ അര്‍ഹമായ സ്ഥാപനം
- Funskool (India) Ltd.

28. അടിയന്തര ഘട്ടങ്ങളില്‍ യുദ്ധവിമാനങ്ങള്‍ ഉറക്കുന്നതിനും ടേക്‌ ഓഫ്‌ചെയ്യുന്നതിനും എക്സ്പ്രസ്‌ ഹൈവേകളില്‍ രണ്ട്‌ എയര്‍ സ്ട്രിപ്പുകള്‍ ഉള്ള ഏക സംസ്ഥാനം
- ഉത്തര്‍പ്രദേശ്‌

29. കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക്‌ കാര്യക്ഷമമായ
രക്ഷാപ്രവര്‍ത്തനം ഒരുക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന മറൈന്‍
ആംബുലന്‍സുകള്‍ 
- പ്രത്യാശ, കാരുണ്യ 

30. 2021 ജനുവരിയില്‍ പോര്‍ച്ചുഗലിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്‌.
- Marcelo Rebelo de Sousa

31. 2021 ജനുവരിയില്‍ പ്രസിദ്ധീകരിച്ച India Justice Report പ്രകാരം നീതി
നിര്‍വ്വഹണത്തില്‍ ഏറ്റവും മുന്നിലുള്ള സംസ്ഥാനം 
- മഹാരാഷ്ട്ര (കേരളം അഞ്ചാം സ്ഥാനത്ത്)

32. 2021 ജനുവരിയില്‍ അന്തരിച്ച മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം 
- Prasanta Dora

33. 2021 ഫെബ്രുവരിയില്‍ കേരളത്തിലെ ഉപലോകായുക്തയായി സ്ഥാനമേല്‍ക്കുന്നത്‌
- ജസ്റ്റിസ്‌ ഹറുണ്‍ അല്‍ ഷിദ്‌

34. 2021 ജനുവരിയില്‍ ഇന്ത്യന്‍ കരസേനയും വ്യോമസേനയും നാവികസേനയും
സംയുക്തമായി നടത്തിയ സൈനികാദ്യാസം 
- AMPHEX 21(വേദി: ആൻഡമാൻ നിക്കോബാർ)

35. വോട്ടര്‍ ഐ. ഡി കാര്‍ഡ്‌ ഡാണ്‍ലോഡ്‌ചെയ്ത്‌ ഉപയോഗിക്കുന്നതിന്‌ ഇലക്ഷന്‍
കമ്മീഷന്‍ ആരംഭിച്ച വോട്ടര്‍ ഐ.ഡി കാര്‍ഡിന്റെ ഡിജിറ്റൽ പതിപ്പ് 
- e-EPIC (Electronic Electoral Photo Identity Card)

36. ഒരു മാസത്തെ പ്രകടനം കണക്കിലെടുത്ത്‌ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന പുരുഷ വനിത താരങ്ങള്‍ക്കായി ICC ആരംഭിക്കുന്ന പുതിയ പുരസ്കാരം 
- Player of the Month

37. 2021 ജനുവരിയില്‍ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ഏറ്റവും നീളം കുടിയ Steel Arch Bridge 
- Wahrew Bridge (മേഘാലയ)

38. ലിംഗസമത്വവും സ്ത്രീക്ഷേമവും മുന്‍നിര്‍ത്തി ഇന്ത്യയിലെ ആദ്യ ജെന്‍ഡര്‍ പാര്‍ക്ക്‌ നിലവില്‍ വരുന്നത്‌ 
- വെള്ളിമാട് കുന്ന്‌ (കോഴിക്കോട്)

39. 2021 ജനുവരിയില്‍ എസ്തോണിയിലെ ആദ്യ വനിതാ പ്രധാന മന്ത്രിയായി
തിരഞ്ഞെടുക്കപ്പെട്ടത്‌ 
- Kaja Kallas

40. Asian Football Confederation സംഘടിഷിക്കുന്ന 2022 ലെ Women Asia cup ന്റെ വേദി 
- ഇന്ത്യ
<സമകാലികം: മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
<കറന്റ് അഫയേഴ്‌സ് -English ഇവിടെ ക്ലിക്കുക>  
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (ENGLISH) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

   

Post a Comment

0 Comments