Header Ads Widget

Ticker

6/recent/ticker-posts

PSC Geography: Mineral Resources in India Questions and Answers (Chapter 02)

ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ - പി.എസ്.സി. ചോദ്യോത്തരങ്ങൾ (02)  

ഇന്ത്യയിലെ ധാതുക്കൾ - പി.എസ്.സി. ചോദ്യോത്തരങ്ങൾ തുടരുന്നു..
ഈയം (ലെഡ്) 
* ഈയത്തിന്റെ അയിരാണ്‌ ഗലീന.

* തമിഴ്നാട്‌, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്‌, ഉത്തര്‍ പ്രദേശ്‌ എന്നിവയാണ്‌ ഈയം
ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങള്‍,

* ലോഹസങ്കരങ്ങള്‍ നിര്‍മിക്കുന്നതിനും പെയിന്റ്‌, ഗ്ളാസ്‌ മുതലായവയുടെ നിര്‍മാണത്തിനും ഈയം ഉപയോഗിക്കുന്നു.

ലൈംസ്റ്റോൺ
മധ്യപ്രദേശ്‌, ഛത്തിസ്ഗഡ്‌, ആന്ധ്രാപ്രദേശ്‌, ഗുജറാത്ത്‌, രാജസ്ഥാന്‍, കര്‍ണാടകം, തമിഴ്നാട്‌, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ്‌, ഒഡിഷ, ബിഹാര്‍, ഉത്തരാഞ്ചല്‍, ഉത്തര്‍പ്രദേശ്‌ എന്നീ സംസ്ഥാനങ്ങള്‍ ലൈംസ്റ്റോൺ ഉല്‍പാദിപ്പിക്കുന്നുണ്ട്‌.

* സിമന്റ്‌ നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത പദാര്‍ഥങ്ങളിലൊന്നാണ്‌ 
ലൈംസ്റ്റോൺ.

മാഗ്നസൈറ്റ്‌
* ഉത്തരാഞ്ചല്‍, തമിഴ്നാട്‌, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ്‌ പ്രധാനമായും 
മാഗ്നസൈറ്റ്‌‌ നിക്ഷേപങ്ങളുള്ളത്‌. 

* ജമ്മു-കശ്മീര്‍, കര്‍ണാടകം, ഹിമാചല്‍ പ്രദേശ്‌, കേരളം എന്നിവിടങ്ങളില്‍ കുറഞ്ഞ തോതിലുള്ള സാന്നിധ്യമുണ്ട്‌.

മാംഗനീസ്‌
* മാംഗനീസിന്റെ അയിരാണ്‌ പൈറോലുസൈറ്റ്. 

* ഇന്ത്യയില്‍ മാംഗനീസ്‌ ഉല്‍പാദനത്തില്‍ മുന്‍നിരയിലുള്ള സംസ്ഥാനം ഒഡിഷയാണ്‌.

* ബോണായി, കെണ്ടുജാര്‍, സുന്ദര്‍ഗഢ്, ഗംഗ്പൂര്‍, കോരാപുട്ട്‌, കാളഹന്ദി, ബോലംഗീര്‍ എന്നിവയാണ്‌ ഒഡിഷയിലെ പ്രധാന മാംഗനീസ്‌ പ്രദേശങ്ങള്‍.

* ധര്‍വാര്‍, ബെല്ലാരി, ബെലഗവി, നോര്‍ത്ത്‌ കാനറ, ഷിവ്മോഗ, ചിത്രദുർഗ്‌, തുംകൂര്‍,
ചിക്മഗലൂര്‍ എന്നിവയാണ്‌ കര്‍ണാടകത്തില്‍ മാംഗനീസ്‌ കാണപ്പെടുന്ന സ്ഥലങ്ങള്‍.

* മഹാരാഷ്ട്രയില്‍ നാഗ്പൂര്‍, രത്നഗിരി, ഭണ്ടാര എന്നീ സ്ഥലങ്ങളിലും മധ്യപ്രദേശില്‍ ബലാഘട്ട്‌, മാണ്ട് ല, ജബുവ എന്നിവിടങ്ങളിലും മാംഗനീസിന്റെ സാന്നിധ്യമുണ്ട്‌.

മൈക്ക
* ലോകത്ത്‌ ഏറ്റവും കൂടുതല്‍ മൈക്ക ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ്‌
ഇന്ത്യ. 

* ബിഹാറിലെ ഗയ, ജാര്‍ഖണ്ഡിലെ ഹസാരിബാഗ്‌, ആന്ധ്രാപ്രദേശിലെ
നെല്ലൂര്‍ എന്നിവിടങ്ങളില്‍ മൈക്ക ധാരാളമായി ഉണ്ട്‌. 

* വൈദ്യുതി വ്യവസായത്തില്‍ മൈക്ക വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്നു. 

* ഇന്ത്യ വന്‍തോതില്‍ കയറ്റുമതി ചെയ്യുന്ന ധാതുവാണ്‌ മൈക്ക

* ലോകത്ത്‌ ഏറ്റവും കൂടുതല്‍ മൈക്ക ഉല്‍പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യമാണ്‌ ഇന്ത്യ.

പെട്രോളിയം
* മിനറല്‍ ഓയില്‍, ക്രൂഡ്‌ ഓയില്‍ എന്നീ പേരുകളിലും പെട്രോളിയം അറിയപ്പെടുന്നു.

* ഇന്ത്യയിലെ പെട്രോളിയം നിക്ഷേപം പരിമിതമാണ്‌. അസമിലെ ദിഗ്ബോയ്‌ ആണ്‌ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള എണ്ണപ്പാടം.

* ഗുജറാത്തിലെ ഗള്‍ഫ്‌ ഓഫ്‌ കാംബേയ്ക്ക്‌ സമീപമുള്ള ലുണെജ്‌, അങ്കലേശ്വര്‍,
കലോള്‍ എന്നിവിടങ്ങളില്‍ എണ്ണ ഖനനമുണ്ട്‌. ഇന്ത്യയിലെ ഓഫ്‌ ഷോര്‍ എണ്ണപ്പാടമാണ്‌ മഹാരാഷ്ട്രയിലെ ബോംബെ ഹൈ.

* നഹര്‍കാത്തിയ, രുദ്രസാഗര്‍, മൊറാന്‍, ഹുഗ്രിജന്‍, ലോകോവ, ഗലേകി എന്നീ എണ്ണപ്പാടങ്ങള്‍ അപ്പര്‍ അസമിലാണ്‌.

* അസമിലെ ഓയില്‍ റിഫൈനറികള്‍ ദിഗ്ബോയ്‌, ബോംഗായിഗവോണ്‍,നുമാലി
ഗഢ് എന്നിവിടങ്ങളിലാണ്‌.

* ബറൌണി ഓയില്‍ റിഫൈനറി ബിഹാറിലാണ്‌.

* ബംഗാളില്‍ ഹാല്‍ഡിയയിലും ഹരിയാനയില്‍ പാനിപ്പട്ടിലും ഒഡിഷയില്‍ പാരദ്ധീപിലും പഞ്ചാബില്‍ ഭട്ടിന്‍ഡയിലും കേരളത്തില്‍ കൊച്ചിയിലും മധ്യപ്രദേശില്‍ ബിനയിലും ഓയില്‍ റിഫൈനറികളൂണ്ട്‌.

* ഗുജറാത്തിലാണ്‌ കോയാലി ഓയില്‍ റിഫൈനറി.

* മഥുര ഓയില്‍ റിഫൈനറി ഉത്തര്‍ പ്രദേശിലാണ്‌. 

* കര്‍ണാടകത്തില്‍ മംഗലുരുവിലാണ്‌ ഓയില്‍ റിഫൈനറി.

* ചെന്നൈ, നാഗപട്ടണം എന്നിവിടങ്ങളിലാണ്‌ തമിഴ്നാട്ടിലെ ഓയില്‍ റിഫൈനറികള്‍.
* ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിനും ഭാരത്‌ പെട്രോളിയത്തിനും മുംബൈയില്‍
ഓയില്‍ റിഫൈനറികളുണ്ട്‌.

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഓയില്‍ റിഫൈനറികള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലാണ്‌.

* റിലയന്‍സിന്റെ രണ്ട്‌ ഓയില്‍ റിഫൈനറികള്‍ ഗുജറാത്തിലെ ജാംനഗറിലാണ്‌.

* റിലയന്‍സിന്റെ ഉടമസ്ഥതയില്‍ ഗുജറാത്തിലെ ജാംനഗറിലുള്ളതാണ്‌ ഇന്ത്യയിലെ ഏറ്റവും വലിയ ഓയില്‍ റിഫൈനറി.

* എസ്സാര്‍ ഓയില്‍ ലിമിറ്റഡിന്റെ ഓയില്‍ റിഫൈനറി ഗുജറാത്തിലെ വദിനര്‍ എന്ന
സ്ഥലത്താണ്‌.

ടങ്സ്റ്റൺ 
* രാജസ്ഥാനിലെ ദെഗാനയിലാണ്‌ പ്രധാനമായും ടങ്സ്റ്റണ്‍ നിക്ഷേപങ്ങളുള്ളത്‌. മഹാരാഷ്ട്ര, ഹരിയാന, ബംഗാള്‍, ആന്ധ്രാപ്രദേശ്‌ എന്നിവിടങ്ങളിലും ടങ്സ്റ്റന്റെ സാന്നിധ്യമുണ്ട്‌.

നാകം (സിങ്ക്)
* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നാകം ഉല്‍പാദിപ്പിക്കുന്നത്‌ രാജസ്ഥാനാണ്‌.

* സവര്‍ ഖനി രാജസ്ഥാനിലാണ്‌.

* ബംഗാള്‍, ആന്ധ്രാപ്രദേശ്‌, ഗുജറാത്ത്‌, മധ്യപ്രദേശ്‌, ഉത്തര്‍ പ്രദേശ്‌, ഒഡിഷ,
മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും സിങ്ക് ലഭ്യമാണ്‌.

* സ്ഫാലെറൈറ്റ്‌ സിങ്കിന്റെ അയിരാണ്‌. കലമിന്‍, സിങ്ക് ബ്ലെന്‍ഡ്‌ എന്നിവയും സിങ്കിന്റെ അയിരുകളാണ്‌.
<ഇന്ത്യയിലെ ധാതുക്കൾ-ആദ്യ പേജിലേക്ക് പോകാൻ ഇവിടെ ക്ലിക്കുക>

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍