ഭൂമിശാസ്ത്രം - പി.എസ്.സി ചോദ്യോത്തരങ്ങൾ (മുൻ പരീക്ഷാ ചോദ്യങ്ങൾ ഉൾപ്പെടെ)

1. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പർവ്വതനിര : (05/04/2019)
- ആരവല്ലി

2. ജൈവാംശംഏറ്റവും കൂടുതലുള്ള മണ്ണ്‌ : (05/04/2019)
- പര്‍വ്വത മണ്ണ്‌

3. മുംബൈയെയും പൂനയെയും ബന്ധിപ്പിക്കുന്ന ചുരം : (05/04/2019)
- ബോർഘട്ട്‌

4. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി: (05/04/2019)
- വയനാട്‌ പീഠഭൂമി

5. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മണ്ണിനം ഏത്‌? (04/04/2019)
- ലാറ്ററൈറ്റ്‌ മണ്ണ്‌

6. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ബ്രിട്ടീഷ്‌ ചാനല്‍ എന്നറിയപ്പെട്ട പുഴ:  (04/04/2019)
- മയ്യഴി പുഴ

7. 'ബൻ‍ജൻ‍' ഏതുനദിയുടെ പോഷകനദിയാണ്‌?  (04/04/2019)
- നര്‍മ്മദ

8. താഴെ കൊടുത്തിട്ടുള്ളവയില്‍ ഖാരിഫ്‌ വിളയല്ലാത്തത്‌ ഏത്‌? ( 02/04/2019)
(A) ഗോതമ്പ്‌ (B) നെല്ല്‌
(C) ചോളം (D) പരുത്തി
Answer: (A)

9. ഇന്ത്യ-ചൈന അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന രേഖ തയ്യാറാക്കിയ ബ്രിട്ടീഷുദ്യോഗസ്ഥന്‍ ആര്‌?   ( 02/04/2019)
- സർ‍ ഹെന്‍റി മക്മോഹൻ

10. “കോട്ടണോപോളിസ്‌' എന്ന്‌ വിശേഷിപ്പിക്കുന്ന നഗരം ഏത്‌?  ( 02/04/2019)
- മുംബൈ

11. സിന്ധുനദിക്ക് ഇന്ത്യയിലെ പഞ്ചാബില്‍ പ്രധാനമായി എത്ര പോഷകനദികളാണുള്ളത്.
5  

12. ഗേറ്റ്  വേ  ഓഫ് ഇന്ത്യ എവിടെ സ്ഥിതിചെയ്യുന്നു?
മുംബൈ

13. നാഷണല്‍ ഹിസ്റ്ററി മ്യൂസിയം എവിടെയാണ്?
ഡെല്‍ഹി

14. ഇന്ത്യന്‍ യൂണിയന്‍റെ ഭാഗമായ ലക്ഷദ്വീപ് ഏതു സമുദ്രത്തിലാണ് സ്ഥിതിചെയ്യുന്നത്?
അറബിക്കടല്‍

15. ഏഷ്യാ വന്‍കരയില്‍ വിസ്തീര്‍ണമുള്ള രണ്ടാമത്തെ രാജ്യം?
ഇന്ത്യ

16. ഭിലായ് സ്റ്റീല്‍ ഫാക്ടറി ഏത് സംസ്ഥാനത്താണ്?
ഛത്തിസ്ഗഢ്

17.കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്രവിമാനത്താവളം?
തിരുവനന്തപുരം

18. ഏത് ഇന്ത്യന്‍ സംസ്ഥാനത്താണ് മൗണ്ട് അബു?
രാജസ്ഥാന്‍

19.രണ്ടു തലസ്ഥാനങ്ങളുള്ള ഇന്ത്യന്‍ സംസ്ഥാനം?
ജമ്മുകാശ്മീര്‍

20. ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ള ഇന്ത്യന്‍ സംസ്ഥാനം?
മധ്യപ്രദേശ്

21. കണ്ടല്‍ വനങ്ങള്‍ കാണപ്പെടുന്നത്?
പശ്ചിമബംഗാള്‍

22. ഏത് തെന്നിന്ത്യന്‍ സംസ്ഥാനത്താണ് പോയിന്‍റ് കാലിമെര്‍ എന്ന വന്യജീവി -പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്?
തമിഴ്നാട്

23. മുംബൈ നഗരത്തിലുള്ള ഒരു പ്രശസ്തമായ വനം ഇപ്പോള്‍ ഒരു ദേശീയോധ്യാനമാണ്. ഏതാണത്?
സഞ്ജയ്ഗാന്ധി നാഷണല്‍ പാര്‍ക്ക്

24. ഗീര്‍വനങ്ങള്‍ ഏത് സംസ്ഥാനത്താണ് ്?
ഗുജറാത്ത്

25. ഭൂമധ്യരേഖയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ മെട്രോ പോളിറ്റന്‍ നഗരം?
ചെന്നൈ

26. മുല്ലപ്പെരിയാര്‍ ഡാം തര്‍ക്കവുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍?
കേരളം-തമിഴ്നാട്

27. ഇന്ത്യയില്‍ ലിഗ്നൈറ്റ് കാണപ്പെടുന്ന സംസ്ഥാനം?
തമിഴ്നാട്

28. സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ഏത് നദിയിലാണ്?
നര്‍മദ

29. ഇന്ത്യയിലേറ്റവും കൂടുതല്‍ പരുത്തി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
ഗുജറാത്ത്

30. നാസിക് ഏത് നദിയുടെ തീരത്താണ്?
ഗോദാവരി

31. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് എന്തിനാണ് പ്രസിദ്ധം?
ഗ്ലാസ്സ് വ്യവസായം

32. വിസ്തീര്‍ണാടിസ്ഥാനത്തില്‍ ലോകത്ത് ഇന്ത്യയുടെ സ്ഥാനം?
ഏഴ്

33. ഫറാക്ക പിന്നിട്ട് ബംഗ്ലാദേശിലെത്തുമ്പോള്‍ ഗംഗ എന്തുപേരില്‍ അറിയപ്പെടുന്നു?
പദ്മ

34. ആദ്യമായി എവറസ്റ്റ് കീഴടക്കിയത്?
ടെന്‍സിംഗ് നോര്‍ഗ, എഡ്മണ്ട് ഹിലാരി (1953 മെയ് 29 - ന്)

35. ലോക പര്‍വത ദിനം?
മെയ് 29

36. ഘാന പക്ഷിസങ്കേതം എവിടെയാണ്?
ഭരത്പൂര്‍

37. ഇന്ത്യക്കും പാകിസ്ഥാനുമിടയ്ക്ക് സര്‍വീസ് നടത്തുന്ന തീവണ്ടി?
സംജോധാ എക്സ്പ്രസ്

38. ലക്ഷദ്വീപിലെ ഭാഷ?
മലയാളം

39. ഡച്ചിഗാം വന്യജീവി സങ്കേതം എവിടെയാണ്?
ശ്രീനഗര്‍

40. ടാറ്റാ അയണ്‍ ആന്‍ഡ് സ്റ്റീല്‍ ഫാക്ടറി സ്ഥിതിചെയ്യുന്ന സ്ഥലം?
ജംഷഡ്പുര്‍

41. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നഗരവല്‍കൃതമായ സംസ്ഥാനം?
ഗോവ

42. പ്രതിശീര്‍ഷ വരുമാനം ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം?
ബിഹാര്‍

43. സതേണ്‍ റെയില്‍വെയുടെ മുഖ്യആസ്ഥാനം എവിടെയാണ്?
ചെന്നൈ

44. ജമ്മുവിനെയും കന്യാകുമാരിയെയും ബന്ധിപ്പിച്ച് ഓടുന്ന ട്രെയിന്‍ ഏതാണ്.?
ഹിമസാഗര്‍ എക്സ്പ്രസ്

45. കോളാര്‍ സ്വര്‍ണഖനി ഏത് സംസ്ഥാനത്തിലാണ്?
കര്‍ണാടക

46. സൂര്യോദയവും സൂര്യാസ്തമയവും കാണാവുന്ന സ്ഥലം?
കന്യാകുമാരി

47. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്ന രാജ്യം ഏത്?
ഇന്ത്യ

48. 'കിഴക്കിന്‍റെ സ്കോട്ല ന്‍ഡ്' എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?
ജബല്‍പൂര്‍

49. സ്വതന്ത്ര ഇന്ത്യയുടെ മധ്യഭാഗത്തുള്ള നഗരം
നാഗ്പൂര്‍

50. ഇന്ത്യയിലെ റബര്‍കൃഷിയുടെ എത്രശതമാനമാണ് കേരളത്തിലുള്ളത്?
92%

51. കാവേരിയുടെ പോഷകനദികള്‍?
കബനി , അമരാവതി

52. ഇന്ത്യയിലെ ലോക പ്രസിദ്ധമായ ധാതുമേഖല?
ഛോട്ടാ നാഗ്പുര്‍ പീഠഭൂമി

53. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം?
ഉത്തര്‍പ്രദേശ്

54. ഏത് രാജ്യത്തിന്‍റെ സാങ്കേതിക സഹകരണത്തോടെയാണ് ഒറീസയിലെ റൂര്‍ക്കേല സ്റ്റീല്‍ പ്ലാന്‍റ് നിര്‍മ്മിച്ചത്?
ജര്‍മനി

55. നാഷണല്‍ എന്‍വയോൺമെൻറ് എഞ്ചിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്?
നാഗ്പുര്‍

56. വിക്രം സാരാഭായ് സ്പേസ്  സെന്റർ എവിടെയാണ്?
തിരുവനന്തപുരം

57. 'ഇന്ത്യയുടെ പൂന്തോട്ടം' ഏത്?
കാശ്മീര്‍

58. കൊങ്കണ്‍ റെയില്‍വെയുടെ നീളം?
760 കി.മീ

59. ഏതു നദിയുടെ പോഷകനദികളില്‍ നിന്നാണ് പഞ്ചാബിന് ആ പേരുലഭിച്ചത്?
സിന്ധു

60. ഉത്തര പര്‍വ്വതമേഖലകളിലെ നാഥുലാചുരം ഏതെല്ലാം പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു?  ( 02/04/2019)
- സിക്കിം-ടിബ്റ്റ്‌

61. താഴെപ്പറയുന്നവയില്‍ ഗ്രീഷ്മയനാന്തദിനം ഏതാണ്‌?  ( 02/04/2019)
- ജൂണ്‍ 21

62. ചൂര്‍ണ്ണി എന്നറിയപ്പെട്ടിരുന്ന നദിയുടെ ഇന്നത്തെ പേര്‌ :  (23/07/2019)
- പെരിയാര്‍

63. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നത്‌ : (23/07/2019)
- ഉത്തര മഹാസമതലം

64. ഗ്രീനിച്ച്‌ സമയം കൃത്യമായി കാണിക്കുന്ന ഉപകരണം: (23/07/2019)
- ക്രോണോമീറ്റര്‍

65. ഇന്ത്യയുടെ തെക്കേ അറ്റം: (23/07/2019)
- ഇന്ദിരാപോയന്റ്‌

66. ഇന്ത്യയില്‍ അവസാനംരൂപം കൊണ്ട സംസ്ഥാനം : (23/07/2019)
- തെലുങ്കാന

67. സൂര്യോദയവും അസ്തമയവും കാണാവുന്ന സ്ഥലം :  (23/07/2019)
- കന്യാകുമാരി

68. ഇന്ത്യയില്‍ എത്ര സമയ മേഖലകളുണ്ട്‌?  (23/07/2019)
- 1

69. പോര്‍ട്ട്‌ ബ്ലയറിലെ വിമാനത്താവളം ഏത്‌ സ്വാതന്ത്ര്യസമര സേനാനിയുടെ പേരിലാണ്‌ നാമകരണം ചെയ്തിരിക്കുന്നത്‌?  (16/07/2019)
- വീര്‍ സവര്‍ക്കാര്‍

70. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമം ഏത് സംസ്ഥാനത്തിലാണ്?
ഉത്തര്‍പ്രദേശ്

71. ഏറ്റവും കൂടുതല്‍ പട്ടിക ജാതിക്കാര്‍ ഉള്ള സംസ്ഥാനം
ഉത്തര്‍പ്രദേശ്

72. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിത?
ബചേന്ദ്രിപാല്‍

73. അമൃതസറും ഷിംലയും ഒരേ അക്ഷാംശത്തിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും അവയുടെ കാലാവസ്ഥ വ്യത്യസ്തമാണ്. ഇതിനുകാരണം?
സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരത്തിലെ വ്യത്യാസം

74. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മലനിരകള്‍
ആരവല്ലി

75. ഗുജറാത്തിന്‍റെ തെക്കുഭാഗത്തുള്ള ഉള്‍ക്കടല്‍?
ഗള്‍ഫ് ഓഫ് കാംബേ

76. ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു ?
പെരമ്പൂര്‍

77. ജമ്മുകാശ്മീരിലെ ഔദ്യോഗികഭാഷ?
ഉര്‍ദു

78. പാക് കടലിടുക്ക് ഏതെല്ലാം രാജ്യങ്ങള്‍ക്ക് ഇടയിലാണ്?
ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയില്‍

79. ബാബറി മസ്ജിദ് ഉള്‍പ്പെടുന്ന അയോധ്യാനഗരം ഏത് നദിയുടെ തീരത്താണ്?
സരയു

80. എവറസ്റ്റ് കീഴടക്കിയ അംഗവൈകല്യമുള്ള ആദ്യ ഇന്ത്യാക്കാരി?
അരുണിമ സിന്‍ഹ

81. കെ2 കൊടുമുടി സ്ഥിതി ചെയ്യുന്ന പര്‍വതനിരയുടെ പേര്?
കാരക്കോറം

82. ദിഗ്ബോയ് (അസം) എന്തിനാണ് പ്രസിദ്ധം?
എണ്ണപ്പാടം

83. സിന്ധുനദിക്ക് ഇന്ത്യയിലെ പഞ്ചാബില്‍ പ്രധാനമായി എത്ര പോഷകനദികളാണുള്ളത്.
5  

84. ഇന്ത്യയില്‍ പടിഞ്ഞാറേയറ്റത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനം
ഗുജറാത്ത്

85. രണ്ടു സംസ്ഥാനങ്ങളുടെ തലസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നഗരം?
ചണ്ഡിഗഢ്

86. ഗീര്‍വനങ്ങള്‍ ഏത് സംസ്ഥാനത്താണ് ്?
ഗുജറാത്ത്

87. ഇന്ത്യയില്‍ ന്യൂസ്പ്രിന്‍റ് വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്?
നേപ്പാനഗര്‍

88. ഇന്ത്യയിലെ ആദ്യത്തെ റെയില്‍വെ ലൈന്‍?
ബോംബെ-താനെ

89. 'ഇന്ത്യയിലെ സിലിക്കണ്‍വാലി' എന്നറിയപ്പെടുന്നത്?
ബാംഗ്ലൂര്‍

90. ഇന്ത്യയിലേറ്റവും കൂടുതല്‍ തോറിയം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
കേരളം

91. ഏറ്റവും വലിയ ഡൂണ്‍?
ഡറാഡൂണ്‍

92. ഗുല്‍മാര്‍ഗ് സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?
ശ്രീനഗര്‍

93. തവാങ് സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?
അരുണാചല്‍ പ്രദേശ്

94. ഇന്ത്യയുടെ ഏതുഭാഗമാണ് രാജ്യത്തെ തേയിലയുടെ നാലില്‍ മൂന്നും ഉല്പാദിപ്പിക്കുന്നത്?
വടക്ക് കിഴക്കന്‍ ഇന്ത്യ

95. ഇന്ത്യയില്‍ സ്ഥിതിചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമൂടി ഏത്‌ ?  (02/08/2019)
- കാഞ്ചൻജംഗ

96. താജ്‌ മഹല്‍ ഏത്‌ നദിയുടെ തീരത്താണ്‌ ? (02/08/2019)
- യമുന

97. അന്തരീക്ഷ മര്‍ദ്ദമളക്കാനുള്ള ഉപകരണമേത്‌ ? (02/08/2019)
- ബാരോമീറ്റര്‍

98. പഴയ എക്കല്‍ മണ്ണ് ഏത്‌ പേരില്‍ അറിയപ്പെടുന്നു? (02/08/2019)
- ഭംഗര്‍

99. ഇന്ത്യയുടെ ഏറ്റവും വലിയ ഭൂപ്രകൃതി വിഭാഗം ഏത്‌? (06/04/2019)
- ഉപദ്വീപീയ പീഠഭൂമി 

100. ചുവടെ നല്‍കിയിട്ടുള്ളതില്‍ പടിഞ്ഞാറോട്ട്‌ ഒഴുകുന്ന നദി ഏത്‌ (06/04/2019)
- താപ്തി 

101. ഇന്ത്യയുടെ വടക്കു-തെക്ക്‌ നീളം എത്രയാണ്‌?  (06/04/2019)
- 3214 കി.മീ. 

102. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണുന്ന മണ്ണിനം ഏത്‌?  (06/04/2019)
- ലാറ്ററൈറ്റ്‌ മണ്ണ്‌

103. തുംഗഭദ്ര നദി ഏത്‌ ഉപദ്വീപീയ നദിയുടെ പോഷകനദിയാണ്‌?  ( 02/04/2019)
- കൃഷ്ണ 

104. ചാമ്പല്‍ മലയണ്ണാനും നക്ഷത്ര ആമയും കാണപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം (02/03/2019)
- ചിന്നാര്‍  

105. ബംഗാളിന്‍റെ ദുഃഖം ഏതാണ്?
ദാമോദര്‍ നദി

106. ഇന്ത്യയില്‍ നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്നത്?
മര്‍മഗോവ

107. ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്താണ്?
കര്‍ണാടകം

108. ഗുല്‍മാര്‍ഗ് സുഖവാസകേന്ദ്രം ഏത് ഇന്ത്യന്‍ സംസ്ഥാനത്താണ്  സ്ഥിതിചെയ്യുന്നത്?
ജമ്മുകാശ്മീര്‍

109. പഹാരിഭാഷ ഏതു സംസ്ഥാനത്താണ് സംസാരിക്കുന്നത്?
ഹിമാചല്‍പ്രദേശ്

110. ഇന്ത്യയില്‍ ആദ്യമായി സ്വകാര്യവല്‍ക്കരിക്കപ്പെട്ട ഷിയോനാഥ് പുഴ ഏത് സംസ്ഥാനത്താണ്?
ഛത്തിസ്ഗഢ്

111. ഇന്ത്യയില്‍ മഴ കൂടുതല്‍ ലഭിക്കുന്ന കാലം?
തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍

112. കാര്‍ഷിക ആദായനികുതി ഏര്‍പ്പെടുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം?
പഞ്ചാബ്

113. ഏറ്റവും കൂടുതല്‍ ആദിവാസികള്‍ വസിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?
മധ്യപ്രദേശ്

114. ഇന്ത്യയിൽ ഏറ്റവുമധികം കരുമ്പുത്പാദിപ്പിക്കുന്ന സംസ്ഥാനമേത്?
ഉത്തർപ്രദേശ്

115.  'ഖാരിഫ്' കാലം ഏതുസമയത്താകുന്നു?
ജൂ്ണ്‍ - സെപതംബര്‍

116. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കടപ്പുറം?
മറിന

117. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ അണക്കെട്ട് ഏത് നദിയിലാണ് നിര്‍മിച്ചിരിക്കുന്നത്?
മഹാനദി

118. രജതവിപ്ലവം ഏത് മേഖലയിൽ നടന്നതാണ്?
മുട്ടയുത്പാദനം

119. ഗുജറാത്തിലെ കച്ച് ജില്ലയുടെ ആസ്ഥാനം?
ഭുജ്

120. ഇന്ത്യയില്‍ ഏറ്റവും വടക്കുള്ള തലസ്ഥാന നഗരം?
ശ്രീനഗര്‍

121. അല്‍മോറ സുഖവാസകേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ഉത്തരാഖണ്ഡ്

122. അരുണാചല്‍ പ്രദേശിലെ ഒരു സംസാരഭാഷയാണ്?
നിഷിങ്

123. സംയോജക സീമയ് ക്ക് ഉദാഹരണമായ പര്‍ വത നിര?
ഹിമാലയം

124. ഏത് പ്രാചീന സ മുദ്രത്തിന്‍റെ അടിത്തട്ടാണ് ഹിമാലയത്തിന്‍റെ രൂപീകരണത്തിന് കാരണമായത്?
തെഥിസ്

125. ഇന്ത്യയില്‍ ഏറ്റവുമധികം ഗോതമ്പ് ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം?
ഉത്തര്‍പ്രദേശ്

126. കാവേരിയുടെ ഒരു പോഷകനദി കേരളത്തില്‍ നിന്ന് ഉദ്ഭവിക്കുന്നു. അത് ഏതാണ്?
കബനി

127. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വനഭൂമിയുള്ള സംസ്ഥാനം?
മധ്യപ്രദേശ്

128. ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്തിലാണ്?
ഉത്തരാഖണ്ഡ്

129. തുളുഭാഷ ഇന്ത്യയില്‍ ഏത് പ്രദേശത്ത് താമസിക്കുന്ന ആളുകള്‍ സംസാരിക്കുന്നു?
കര്‍ണാടകയിലെ തെക്കന്‍ കാനറ

130. അന്തര്‍ ഗ്രഹങ്ങളില്‍ ഏറ്റവും വലുത്‌ ഏത്‌? (11/11/2019)
- ഭൂമി

131. ഉറി ഡാം ഏത്‌നദിക്ക്‌ കുറുകേയാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌? (30/09/2019)
- ഝലം

132. ആസ്സാമിനെയും അരുണാചല്‍ പ്രദേശിനേയും തമ്മില്‍ യോജിപ്പിക്കുന്ന പാലം (30/09/2019)
- ഭൂപന്‍ ഹസാരിക പാലം

133. ഒരു പ്രദേശത്ത് ഹ്രസ്വകാലയളവിൽ അനുഭവപ്പെടുന്ന അന്തരീക്ഷത്തിന്റെ അവസ്ഥയ്ക്ക്  പറയുന്ന പേര് ?   (26/10/2019)
- ദിനാന്തരീക്ഷസ്ഥിതി

134. അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?  (26/10/2019)
- രസ ബാരോമീറ്റർ

135. ആകാശത്തിൽ ഉയർന്നു നിൽക്കുന്ന ചാരനിറത്തിലുള്ള കൂനകൾ പോലുള്ള മേഘങ്ങൾ ഏത്  പേരിലറിയപ്പെടുന്നു ?  (26/10/2019)
- ക്യൂമുലസ് മേഘങ്ങൾ

136. ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്ന ഏറ്റവും ഉയരമേറിയ പർവ്വതനിര ഏത് ?   (26/10/2019)
- ഹിമാദ്രി

137. ഇടിമിന്നലോടുകൂടി സാധാരണയായി ഉച്ചയ്ക്കുശേഷം പെയ്യുന്ന മഴയുടെ പേര്? (26/10/2019)
- ഉച്ചലിതവ്യഷ്ടി / സംവഹന വ്യഷ്ടി

138. ദീൻ ദയാൽ തുറമുഖം എന്നറിയപ്പെടുന്ന തുറമുഖം ഏതാണ് ?  (26/10/2019)
- കണ്ട് ല

139. റോറിംങ്ങ് ഫോർട്ടീസ് എന്നറിയപ്പെടുന്ന കാറ്റുകൾ ഏതാണ് ?  (26/10/2019)
- പശ്ചിമ വാതങ്ങൾ

140. 'ബീഹാറിന്‍റെ ദുഃഖം' എന്നറിയപ്പെടുന്ന നദി?
കോസി

141. നാശകാരിയായ നദി എന്നറിയപ്പെടുന്നത്
കോസി

142. പക്ഷികളുടെ വന്‍കര എന്നറിയപ്പെടുന്നത്
തെക്കേ അമേരിക്ക

143. ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത്
യുറാനസ്

144. ഏതു ഗ്രഹത്തെയും ഉപഗ്രഹങ്ങളെയും ചേര്‍ത്താണ് ചെറുസൗരയൂഥം എന്നു വിളിക്കുന്നത്.
വ്യാഴം

145. ഏത് ഗ്രഹത്തിലാണ് ഗ്രേറ്റ് റെഡ് സ്പോട്ട് കാണപ്പെടുന്നത്
വ്യാഴം

146. ഏത് സമുദ്രത്തിലാണ് സഖലിന്‍ ദ്വീപ്
പസഫിക് സമുദ്രം

147. ഓസ്ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി
മുറേ ഡാര്‍ലിങ്

148. തുര്‍ക്കിയുടെ ഭാഗമായ ത്രേസ് ഏത് ഭൂഖണ്ഡത്തിലാണ്
യൂറോപ്പ്

149. ആല്‍പ്സ് പര്‍വതത്തിന്‍റെ വടക്കേ ചെരുവിലൂടെ വീശുന്ന ഉഷ്ണക്കാറ്റ്
 ഫൊന്‍

150. ഇന്ത്യയുടെ അതേ സ്റ്റാന്‍ഡേര്‍ഡ് സമയമുള്ളരാജ്യം
ശ്രീലങ്ക

151. ഇംഗ്ലീഷ് അക്ഷരമാലയിലെ എസ് ആകൃതിയില്‍ കാണപ്പെടുന്ന സമുദ്രം
അത്ലാന്‍റിക് സമുദ്രം

152. ഉത്തരാര്‍ധഗോളത്തിലെ ഏറ്റവും വിസ്തീര്‍ണം കൂടിയ രാജ്യം
റഷ്യ

153. ഉറക്കത്തിന്‍റെ ചതുപ്പ് (മാര്‍ഷ് ഓഫ് സ്ലീപ് ) എവിടെയാണ്
ചന്ദ്രന്‍

154. ഉറുമ്പുകളില്ലാത്ത വന്‍കര
അന്‍റാര്‍ട്ടിക്ക

155. ഏറ്റവും ആഴംകൂടിയ സമുദ്രം
പസഫിക് സമുദ്രം

156. ഏഞ്ചല്‍ വെള്ളച്ചാട്ടം ഏത് നദിയിലാണ്
കരോണി

157. ഏറ്റവും പ്രക്ഷുബ്ധ അന്തരീക്ഷ പ്രതിഭാസം
ടൊര്‍ണാഡോ

158. ലോകത്തെ ഏറ്റവും വലിയ ഉപദ്വീപ്
അറേബ്യ

159. ലോകത്ത ഏറ്റവും വലിയ ഉഷ്ണമേഖലാ മഴക്കാടുകള്‍ ഏത് വന്‍കരയില്‍
 തെക്കേ അമേരിക്ക

160. വോള്‍ഗ നദി ഒഴുകുന്ന ഭൂഖണ്ഡം
യൂറോപ്പ്

161. തുല്യമായ അളവില്‍ സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നത്
ഐസോഹെല്‍സ്

162. ഏറ്റവും വലിയ അക്ഷാംശരേഖ
ഭൂമധ്യരേഖ

163. ലോകത്തെ ഏറ്റവും വലിയ പര്‍വതം
 ഹിമാലയം

164. ഇംഗ്ലീഷ് അക്ഷരമാലയിലെ ഡി  ആകൃതിയില്‍ കാണപ്പെടുന്ന സമുദ്രം
ആര്‍ട്ടിക് സമുദ്രം

165. ബ്രഹ്മപുത്രാ നദി ടിബറ്റിൽ ഏത് പേരിലറിയപ്പെടുന്നു ?  (26/10/2019)
- സാങ്പോ

166. മേഘരൂപീകരണം, മഴ, മഞ്ഞ്, കാറ്റ്, ഇടിമിന്നൽ തുടങ്ങിയ പ്രതിഭാസങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ മേഖല ഏത് ?  (26/10/2019)
- ട്രോപ്പോസ്ഫിയർ

167. ഇന്ത്യയിലെ ഉപദ്വീപിയൻ നദികളിൽ ഏറ്റവും വലുത് ഏതാണ് ?  (26/10/2019)
- ഗോദാവരി

168. ലക്ഷദ്വീപ് സമൂഹത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ദ്വീപ് ഏത് ?  (26/10/2019)
- ആന്ത്രാത്ത്

169. ലോകത്തിലെ ഏറ്റവും വലിയ വൻകര ഏത് ?  (26/10/2019)
- ഏഷ്യ

170. തന്നിട്ടുള്ള ഉപഗ്രഹങ്ങളിൽ സൗരസ്ഥിത ഉപഗ്രഹം ഏത് ?  (26/10/2019)
- ലാൻഡ് സാറ്റ്

171. സാമൂഹ്യശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര് ?  (26/10/2019)
- അഗസ്റ്റ് കോംതെ

172. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായ സാദിയ-ധോളപാലം ഏത്‌ നദിക്ക്‌ കുറുകെയാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌ ? (22/10/2019)
- ലോഹിത്‌

173. “ദക്ഷിണ ഗംഗ” എന്നറിയപ്പെടുന്ന നദി : (22/10/2019)
- കാവേരി

174. “മഞ്ഞ്തീനി” എന്നര്‍ത്ഥമുള്ള പ്രാദേശിക വാതം : (22/10/2019)
- ചിനൂക്ക്‌

175. ഫ്ളീറ്റ് സ്ട്രീറ്റ് ഏതു നഗരത്തിലാണ്
ലണ്ടന്‍

176. സിംല, ഡാർ‍ജിലിംഗ്‌ തുടങ്ങിയ പ്രധാന സുഖവാസ കേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്നത്‌ ഉത്തര പർ‍വ്വതമേഖലയിലെ ഏത്‌ മലനിരയിലാണ്‌ ? (12/10/2019)
- ഹിമാചൽ

177. കേരളത്തിൽ‍ കൊല്ലം മുതല്‍ കോട്ടപ്പുറം വരെയുള്ള പശ്ചിമതീര കനാൽ‍ ഏത്‌ ജലപാതയുടെ ഭാഗമാണ്‌ ? (12/10/2019)
- ദേശീയ ജലപാത-3

178. വടക്കെ അമേരിക്കയുലെ റോക്കി പർ‍വ്വതനിരയുടെ കിഴക്കൻ‍ ചരിവിലൂടെ വീശുന്ന കാറ്റേത്‌ (12/10/2019)
- ചിനുക്ക്‌

179. മണ്‍‍സൂണിന്റെ രൂപം കൊള്ളലിന്‌ കാരണമാകാത്ത ഘടകമേത്‌ (12/10/2019)
(A) സൂര്യന്റെ അയനം (B) കോറിയോലിസ്‌പ്രഭാവം
(C) തപനത്തിലെ വൃത്യാസം (D) ഘർ‍ഷണം
Answer: (D)

180. “സുവർ‍ണ നാര്‌ " എന്നറിയപ്പെടുന്ന ഉല്പന്നം ഏത്‌? (12/10/2019)
- ചണം

181. ഗാർഡൻ ‍റിച്ച്‌ കപ്പൽ‍ നിർ‍മ്മാണശാല സ്ഥിതിചെയ്യുന്നത്‌ (12/10/2019)
- കൊല്‍ക്കത്ത

182. “സ്റ്റീൽ ‍സിറ്റി" എന്നറിയപ്പെടുന്ന നഗരം? (12/10/2019)
- ജാംഷഡ്‌ പൂർ

183. 1964-ൽ‍ റഷ്യയുടെ സാങ്കേതിക സഹായത്തോടെ ആരംഭിച്ച ഇരുമ്പുരുക്ക്‌ വ്യവസായ ശാല ? (12/10/2019)
- ബൊക്കാറോ

184. ഉയരംകൂടുന്നതിനനുസരിച്ച്‌ അന്തരീക്ഷ മർ‍ദ്ദം കുറഞ്ഞു വരുന്നു ഏകദേശം10 മീറ്റർ‍ ഉയരത്തിന്‌ എത്രതോതിലാണ്‌ മർദ്ദം കുറയുന്നത്‌? (12/10/2019)
- 1 മില്ലിബാർ ‍

185. സൗരയുഥത്തിൽ‍ ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം ഏത്‌ ? (12/10/2019)
- ഭൂമി

186. ബസ്ര ഏതു രാജ്യത്തെ തുറമുഖമാണ്
ഇറാക്ക്

187. ഭൂമിയില്‍നിന്ന് നക്ഷത്രങ്ങളുടെ ദൂരം അളക്കുന്ന യൂണിറ്റ്
 പ്രകാശവര്‍ഷം

188. ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം
മറിയാന ഗര്‍ത്തം

189. രാത്രിയും പകലും തുല്യമായിരിക്കുന്നത് ഏത് ഭൂമേഖലയിലാണ്
ഭൂമധ്യരേഖാപ്രദേശത്ത്

190. എവറസ്റ്റ് കൊടുമുടിയുടെ ഉയരം
8848 മീറ്റര്‍

191. ഏത് വന്‍കരയിലാണ് കൊളറാഡോ
വടക്കേ അമേരിക്ക

192. ഏത് സമുദ്രത്തിലാണ് മഡഗാസ്കര്‍
ഇന്ത്യന്‍ മഹാസമുദ്രം

193. ഏത് സമുദ്രത്തിലാണ് ഗിനിയ പ്രവാഹം
അറ്റ്ലാന്‍റിക് സമുദ്രം

194. വാല്‍ഡസ് പെനിസുല ഏത് ഭൂഖണ്ഡത്തിലെ ഏറ്റവും താഴന്ന് ഭാഗമാണ്
 തെക്കേ അമേരിക്ക

195.ഓസ്ട്രേലിയ കഴിഞ്ഞാല്‍ ഏവും ചെറിയ വന്‍കര
യൂറോപ്പ്

196. ഡോവര്‍ കടലിടുക്ക് ഇംډഗ്ലണ്ടിനെ ഏതുരാജ്യവുമായി വേര്‍തിരിക്കുന്നു
 ഫ്രാന്‍സ്

197. തേനീച്ചകളില്ലാത്ത വന്‍കര
അന്‍റാര്‍ട്ടിക്ക

198.ദക്ഷിണപൂര്‍വേഷ്യയിലെ ഏക കരബദ്ധ രാജ്യം
 ലാവോസ്

199. ഏത് പര്‍വതനിരയില്‍ നിന്നാണ് ആമസോണ്‍ ഉല്‍ഭവിക്കുന്നത്
ആന്‍ഡീസ്

200. ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്ന ഭാഗം
ബയോസ്ഫിയര്‍

201. ഏറ്റവും ഉയരത്തിലുള്ള പീഠഭൂമി
പാമീര്‍

202. ഏറ്റവും ലവണാംശം കൂടിയ കടല്‍
 ചാവുകടല്‍

203. ഏറ്റവും വലിയ നാഷണല്‍ പാര്‍ക്ക്
 വുഡ് ബുഫലോ നാഷണല്‍ പാര്‍ക്ക്

204. ചൈനയയേയും തയ്വാനേയും വേര്‍തിരിക്കുന്ന കടലിടുക്ക്
 തയ്വാന്‍ കടലിടുക്ക്

205. മോസ്കോ കടല്‍ എവിടെയാണ്
ചന്ദ്രന്‍

206. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൈവഴികള്‍ ഉള്ള നദി
 ആമസോണ്‍

207. ലോകത്തെ ഏറ്റവും ആഴമേറിയ തടാകം
ബെയ്ക്കല്‍

208. ഭൂമിയിലെ ശുദ്ധജലത്തിന്‍റെ 70 ശതമാനവും ഐസ് രൂപത്തില്‍ ഉള്‍ക്കൊള്ളുന്ന വന്‍കര
അന്‍റാര്‍ട്ടിക്ക

209. ഭൂമിയുടെ വൃക്കകള്‍ എന്നറിയപ്പെടുന്നത്
തണ്ണീര്‍ത്തടങ്ങള്‍

210. യൂറോപ്പിലെ ഏറ്റവും വലിയ ദ്വീപ്
ഗ്രേറ്റ് ബ്രിട്ടന്‍

211. “ഭീമ” ഏത്‌ നദിയുടെ പോഷകനദിയാണ്‌ ? (12/10/2019)
- കൃഷ്ണ

212. മരത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജിവി സങ്കേതം ? (12/10/2019)
- ചെന്തുരുണി

213. 0° രേഖാംശ രേഖയിൽ‍ (ഗ്രീൻവിച്ച്‌) രാവിലെ 10 മണി ആയിരിക്കുമ്പോൾ 82$\frac{1}{2°}$ രേഖാംശത്തിൽ‍ (ഇന്ത്യ) സമയംഎത്രയായിരിക്കും ? (12/10/2019)
- 3.30 PM

214. ഏറ്റവും കൂടുതൽ‍ രാജ്യങ്ങളുമായി അതിർത്തിപങ്കിടുന്ന ഏഷ്യൻ‍ രാജ്യം? (12/10/2019)
- ചൈന

215. ഇന്ത്യയേയും ശ്രീലങ്കയേയും തമ്മിൽ വേർതിരിക്കുന്ന കടലിടുക്ക് ഏത് ? (09/02/2019)
- പാക് കടലിടുക്ക്

216, ഗംഗാ നദിയുടെ പോഷക നദി അല്ലാത്ത നദി ഏത് ? (09/02/2019)
(A) യമുന (B) ബിയാസ് (C) സോൺ (D) രാംഗംഗ
Answer: (B)

217. ഒരു പ്രധാന ഖാരിഫ് വിളയാണ് (09/02/2019
- നെല്ല്

218. ഇന്ത്യയുടെ വടക്കു പടിഞ്ഞാറേ തീരത്തുള്ള ഒരു പ്രധാന തുറമുഖമാണ് (09/02/2019)
- കണ്ട് ല

219. നെല്ല് കൃഷി ചെയ്യുവാൻ വേണ്ട അനുയോജ്യമായ ഊഷ്മാവ് എത്രയാണ് (09/02/2019)
- 20° - 27°C

220. സൗരയുഥരത്തിൽ ഗുരുത്വാകർഷണത്വരണം ഏറ്റവും കൂടുതൽ ഉള്ള ഗ്രഹം (09/02/2019)
- വ്യാഴം

221.  ഏറ്റവും ചൂടു കൂടിയ ഭൂഖണ്ഡം
ആഫ്രിക്ക

222. സമുദ്രനിരപ്പില്‍ നിന്നും  ശരാശരി ഉയരം ഏറ്റവും കൂടിയ ഭൂഖണ്ഡം
 അന്‍റാര്‍ട്ടിക്ക

223. ഭൂമിയുടെ കോള്‍ഡ് സ്റ്റോറേജ് എന്നറിയപ്പെടുന്ന വന്‍കര
അന്‍റാര്‍ട്ടിക്ക

224. ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യന്‍ രാജ്യം
ഇന്തോനീഷ്യ

225. ഭൂമധ്യരേഖയില്‍ പകലിന്‍റെ ദൈര്‍ഘ്യം
12 മണിക്കൂര്‍

226. ഭൂമധ്യരേഖയും പൂജ്യം ഡിഗ്രി രേഖാംശവും (ഗ്രീനിച്ച് രേഖ) തമ്മില്‍ കൂട്ടിമുട്ടുന്നതിന് ഏറ്റവുമടുത്തു സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം
അക്ര

227. ഏറ്റവും വലിയ തടാകം
 കാസ്പിയന്‍ കടല്‍

228. ഏതു വന്‍കരയിലാണ് റോക്കി പര്‍വതനിര
അമേരിക്ക

229. ഏത് നദിയുടെ തീരത്താണ് ഈഫല്‍ ടവര്‍
സെയ്ന്‍

230. വന്‍കര വിസ്ഥാപന സിദ്ധാന്തത്തിന് രൂപം നല്‍കിയത്
 ആല്‍ഫ്രഡ് വെഗ്നര്‍

231.  ഒരു അമാവാസി കഴിഞ്ഞ് അടുത്ത അമാവാസി ആകുവാന്‍ എത്ര ദിവസം വേണം28

232. ഒരു മിനിറ്റില്‍ എത്ര കിലോമീറ്റര്‍ വേഗത്തിലാണ് ഭൂമി ഭ്രമണം ചെയ്യുന്നത്
28

233. വില്ലി വില്ലീസ് ഉഷ്ണചക്രവാതം എവിടെയാണ് വീശുന്നത്
ഓസ്ട്രേലിയ

234. കാലാലിത്ത് നുനാത്ത് എന്നറിയപ്പെടുന്ന ഭൂവിഭാഗം
ഗ്രീന്‍ലന്‍ഡ്

235. കാലാവസ്ഥയെക്കുറിച്ചുള്ള  പഠനം
 മെറ്റിയോറോളജി

236. ലോകത്തിലെ ഏവും വലിയ രണ്ടാമത്തെ ദ്വീപസമൂഹം
ഫിലിപ്പൈന്‍സ്

237. ഏത് സമുദ്രത്തിലാണ് മൗന കിയാ പര്‍വതം
അറ്റ്ലാന്‍റിക് സമുദ്രം

238. ഏത് സമുദ്രത്തിലാണ് നൈല്‍ പതിക്കുന്നത്
മെഡിറ്ററേനിയന്‍കടല്‍

239. ഏത് സമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗമാണ് പ്യൂര്‍ട്ടോ റിക്കോ ട്രഞ്ച്
അറ്റ്ലാന്‍റിക് സമുദ്രം

240. ഒന്നിലധികം യൂറോപ്യന്‍ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദി
ഡാന്യൂബ്

241. ഏറ്റവും തിരക്കേറിയ സമുദ്രം
അറ്റ്ലാന്‍റിക് സമുദ്രം

242. ലോകത്തെ ഏറ്റവും നീളം കൂടിയ നദി
നൈല്‍

243. നീലഗ്രഹം എന്നറിയപ്പെടുന്നത്
 ഭൂമി

244. ന്യൂഗിനിയ ഏത് സമുദ്രത്തിലാണ്
പസഫിക് സമുദ്രം

245. ന്യൂയോര്‍ക്ക് നഗരം ഏത് നദിയുടെ തീരത്താണ്
ഹഡ്സണ്‍

246. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ? (02/03/2019)
- പെരിയാര്‍

247. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?( 02/03/2019)
- ഗോഡ്വിന്‍ ഓസ്റ്റിന്‍

248. ഹിരാക്കുഡ്‌നദീതട പദ്ധതി ഏത്‌ നദിയിലാണ്‌? (02/03/2019)
- മഹാനദി

249. ലക്ഷദ്വീപിന്റെ ആസ്ഥാനം (02/03/2019)
- കവരത്തി

250. ബൊക്കാറോഇരുമ്പുരുക്ക്‌ ശാല ഏത്‌ രാജ്യത്തിന്റെ സഹായത്തോടെയാണ്‌ ഇന്ത്യയില്‍ ആരംഭിച്ചത്‌? (02/03/2019)
- സോവിയറ്റ്‌ യൂണിയന്‍

251. ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദ്ദേശ്യ നദീതട പദ്ധതി? (02/03/2019)
- ഭക്രാനംഗല്‍

252. പനാമ കനാല്‍ പസഫിക് സമുദ്രത്തെ ഏത് സമുദ്രവുമായി ബന്ധിപ്പിക്കുന്നു.
അറ്റ്ലാന്‍റിക് സമുദ്രം

253. പച്ച ഗ്രഹം എന്നറിയപ്പെടുന്നത്
 യുറാനസ്

254. പശ്ചിമാര്‍ധഗോളത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി?
 അക്വാന്‍കാഗ്വ

255. ഫുകേത് എന്ന സുഖവാസകേന്ദ്രം ഏത്രാജ്യത്താണ്
തായ്‌ലന്‍ഡ്

256. ബാഷ്പക്കടല്‍ എവിടെയാണ്
ചന്ദ്രന്‍

257. ബാഗ്ദാദ് ഏതു നദിയുടെ തീരത്ത്
ടൈഗ്രിസ്

258. ഏത് സമുദ്രത്തിലാണ് അംഗോള പ്രവാഹം
അറ്റ്ലാന്‍റിക് സമുദ്രം

259. ഏതൊക്കെ രാജ്യങ്ങള്‍ക്കിടയിലുള്ള അതിര്‍ത്തിരേഖയാണ് റാഡ്ക്ലിഫ് രേഖ
ഇന്ത്യയുംപാകിസ്താനും

260. ഏതു ഗ്രഹത്തിന്‍റെ ഉപഗ്രഹങ്ങളാണ് ഗലീലിയന്‍ ഉപഗ്രഹങ്ങള്‍
 വ്യാഴം

261. ഏത് ഗ്രഹത്തിന്‍റെ ഉപഗ്രഹങ്ങള്‍ക്കാണ് ഷേക്സ്പിയറുടെ കഥാപാത്രത്മളുടെ പേര്നല്‍കിയിരിക്കുന്നത്
യുറാനസ്

262. ഏത് ഗ്രഹത്തിന്‍റെ ഉപഗ്രഹമാണ് ടൈറ്റാനിയ
യുറാനസ്

263. ഏത് വന്‍കരയെയാണ് ജിബ്രാള്‍ട്ടര്‍ കടലിടുക്ക് ആഫ്രിക്കയില്‍നിന്ന് വേര്‍തിരിക്കുന്നത്
യൂറോപ്പ്

264. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ തടാകം
അയര്‍

265. വാണിജ്യപരമായി ഏറ്റവും പ്രാധാന്യമുള്ള സമുദ്രം
അറ്റ്ലാന്‍റിക് സമുദ്രം

266. വടക്കേ അമേരിക്കയില്‍ റോക്കി പര്‍വതത്തില്‍ നിന്നു വീശുന്ന  ഉഷ്ണക്കാറ്റ്
ചിനൂക്

267. വടക്കേ അമേരിക്കയെയും തെക്കേ അമേരിക്കയെയും വേര്‍തിരിക്കുന്നത്
 പനാമ കനാല്‍

268. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്
ഹിരാക്കുഡ്

269. ലോകത്തെ ആകെ എത്ര സമയമേഖലകളായി തിരിച്ചിരിക്കുന്നു
 24

270. ഏത് വന്‍കരയാണ് റൊവാള്‍ഡ് അമുണ്ട്സെന്‍ കണ്ടെത്തിയത്
അന്‍റാര്‍ട്ടിക്ക

271. ഏത് സമുദ്രത്തിലാണ് അസന്‍ഷന്‍ ദ്വീപ്
അറ്റ്ലാന്‍റിക് സമുദ്രം

272. ബാണ്ടു ജനവിഭാഗം ഏത് ഭൂഖണ്ഡത്തിലാണ്
ആഫ്രിക്ക

273. ഏത് സമുദ്രത്തിലാണ് ഗള്‍ഫ് സ്ട്രീം പ്രവാഹം
അറ്റ്ലാന്‍റിക് സമുദ്രം

274. കാനഡ ഏത് ഭുഖണ്ഡത്തിലാണ്
വടക്കേ അമേരിക്ക

275. കാനഡ, ഗ്രീന്‍ലാഡ് പ്രദേശങ്ങള്‍ക്കിടയ്ക്കുള്ള കടലിടുക്ക്
 ഡേവിസ് കടലിടുക്ക്

276. ശാന്തമായത് എന്ന് പേരിനര്‍ത്ഥമുള്ള സമുദ്രം
പസഫിക്

277. ടോക്കിയോ ഏത് സമുദ്രതീരത്താണ്
പസഫിക് സമുദ്രം

278. ടിബറ്റിലെ കൈലാസ പർവത നിരകൾ ഏത് പർവത നിരയുടെ തുടർച്ചയാണ്‌?
- കാറക്കോറം

279. സോജി ലാ ചുരം ബന്ധിപ്പിക്കുന്നത്?
- ശ്രീനഗർ - കാർഗിൽ

280. ഏത് സമുദ്രത്തിന്റെ അടിത്തട്ടാണ്‌ ഹിമാലയ പർവതനിരയായി രൂപം പ്രാപിച്ചത്?
- തെഥിസ്

281. രാജസ്ഥാനിലെ മരുസ്ഥലി-ബാഗർ സമതലം ഏതൊക്കെ നദികൾ ചേർന്ന് സൃഷ്ടിച്ചതാണ്‌?
- ലൂണി-സരസ്വതി

282. ധാതുക്കളുടെ കലവറ എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഭൂപ്രകൃതി വിഭാഗം?
- ഉപദ്വീപീയ പീഠഭൂമി

283. മൺസൂൺ മഴയും ഇടവിട്ടുളാ വേനല്ക്കാലവും മാറിമാറി അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ രൂപം കൊള്ളുന്ന മണ്ണിനം?
- ലാറ്ററൈറ്റ്

284. മദ്ധ്യപ്രദേശിലെ ബൈതുൽ ജില്ലയിൽ നിന്നും പുറപ്പെടുന്ന ഉപദ്വീപീയ നദി?
- താപ്തി

285. പശ്ചിമ അസ്വസ്ഥത എന്ന പ്രതിഭാസം ഇന്ത്യയിലെ ഏത് കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു?
- ശൈത്യകാലം

286. ട്രോപ്പോസ്ഫിയറിലൂടെയുള്ള അതിശക്തമായ വായുപ്രവാഹമാണ്‌?
- ജറ്റ്പ്രവാഹങ്ങൾ

287. ഉഷ്ണകാലത്ത് പശ്ചിമബംഗാളിൽ ഉണ്ടാകുന്ന ഇടിയോട് കൂടിയ ശക്തമായ മഴയാണ്‌?
- കാൽ ബൈശാഖി

288. നിർവാത മേഖല എന്നറിയപ്പെടുന്ന മർദ്ദമേഖല.
- മദ്ധ്യരേഖാ ന്യൂനമർദ്ദമേഖല 

289. തിരശ്ചീനതലത്തിൽ അനുഭവപ്പെടുന്ന മർദ്ദവ്യതിയാനം എന്തു പേരിൽ അറിയപ്പെടുന്നു?
- മർദ്ദച്ചരിവ്

290. വാണിജ്യവാതങ്ങൾ സംഗമിക്കുന്ന മദ്ധ്യരേഖാ ന്യൂനമർദ്ദ മേഖല അറിയപ്പെടുന്നത്.
- അന്തർ ഉഷ്ണമേഖലാ സംക്രമണ മേഖല (ITCZ)

291. ‘കോനോലി പ്ളോട്ട്’ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
- തേക്ക്

292. കാലത്തിനൊത്ത് ദിശമാറുന്ന എന്നർത്ഥം വരുന്ന വാക്ക്?
- മൺസൂൺ 

293. ഡോക്ടർ എന്ന് വിളിപ്പേരുള്ള പ്രാദേശിക വാതം?
- ഹർമാറ്റൺ

294. ഫൊൻ എന്നറിയപ്പെടുന്ന പ്രാദേശിക വാതം ഏത് പർവ്വത നിരയിലാണ്‌ ഉണ്ടാകുന്നത്?
- ആൽപ്സ്  

295. ഇന്ദ്രാവതി ഏത് നദിയുടെ പോഷക നദിയാണ്‌?
- ഗോദാവരി

296. അന്തരീക്ഷത്തിൽ ഒരു ന്യൂനമർദ്ദവും, അതിനു ചുറ്റും ഉച്ചമർദ്ദവും സൃഷ്ടിക്കപ്പെടുന്നതിലൂടെ രൂപം കൊള്ളുന്ന കാറ്റ്?
- ചക്രവാതങ്ങൾ

297. ഗംഗ, യമുന എനീ നദികളുടെ ഉദ്ഭവസ്ഥാനമായ പർവ്വത നിര?
- ഹിമാദ്രി

298. ഹിമാചലിന്‌ തൊട്ട് തെക്കായി സ്ഥിതി ചെയ്യുന്ന പർവ്വത നിര?
- സിവാലിക്

299. സിവാലിക് നിരകളിലെ വിസ്തൃതമായ താഴ്വരകൾ അറിയപ്പെടുന്നത്?
- ഡൂൺസ്

300. പർവ്വത നിരകൾ മുറിച്ച് കടക്കാൻ സഹായകമായ സ്വാഭാവികമായ മലയിടുക്കുകൾ അറിയപ്പെടുന്നത്?
- ചുരങ്ങൾ

301. ശ്രീനഗറിനേയും കാർഗിലിനേയും ബന്ധിപ്പിക്കുന്ന ചുരം?
- സോജി ലാ

302. സിക്കിമിനേയും ടിബറ്റിനേയും ബന്ധിപ്പിക്കുന്ന ചുരം?
- നാഥുലാ

303. ഉത്തരാഖണ്ഡിനേയും ടിബറ്റിനേയും ബന്ധിപ്പിക്കുന്ന ചുരം?
- ലിപു ലേഖ്

304. ഹിമാചൽ പ്രദേശിനേയും ടിബറ്റിനേയും ബന്ധിപ്പിക്കുന്ന ചുരം?
- ഷിപ് കിലാ

305. ഏത് സമുദ്രത്തിന്റെ അടിത്തട്ട് ഉയർന്നാണ്‌ ഹിമാലയ പർവതനിരകൾ രൂപപ്പെട്ടത്?
- തെഥിസ്

306. ടിബറ്റിലെ ചെമയൂങ്ങ് ദൂങ്ങ് ഹിമാനിയിൽ നിന്ന് ഉദ്ഭവിക്കുന്ന നദി?
- ബ്രഹ്മപുത്ര

307. ലൂണി - സരസ്വതി നദികൾ ചേർന്ന് സൃഷ്ടിച്ച സമതലപ്രദേശം?
- മരുസ്ഥലി - ബാഗർ

308. മഹാരാഷ്ട്രയിലെ മഹാബലേശ്വറിൽ നിന്ന് ഉദ്ഭവിക്കുന്ന നദി?
- കൃഷ്ണ

309. ധാരാതലീയ ഭൂപടങ്ങളിലെ മാർജിനുകൾക്ക് പുറത്ത് ഭൂപടങ്ങളെ സംബന്ധിച്ച് നല്കിയിരിക്കുന്ന പൊതുവിവരങ്ങൾ?
- പ്രാഥമികവിവരങ്ങൾ

310. ആകാശീയ ചിത്രങ്ങളിൽ നിന്നും ത്രിമാനദൃശ്യം ലഭിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
- സ്റ്റീരിയോസ്കോപ്പ്  

311. സർഗാസോ കടൽ ഏത് സമുദ്രത്തിലാണ്?
- അറ്റ്ലാന്റിക്  

312. ശൈത്യ അയനാന്തദിനം
- ഡിസംബർ 22

313. “പാതിരാസൂര്യന്റെ നാട്ടിൽ”- ആരുടെ യാത്രാവിവരണ ഗ്രന്ഥമാണ്‌?
- എസ്.കെ. പൊറ്റെക്കാട്ട്

314. ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കി 1 മണിക്കൂർ വീതമുള്ള എത്ര സമയമേഖലകളാ​‍ായി ലോകത്തെ തിരിച്ചിരിക്കുന്നു?
24 സമയമേഖലകൾ

315. അന്താരാഷ്ട്രദിനാങ്കരേഖ എന്നറിയപ്പെടുന്നത്?
- 180° രേഖാംശം

316. അന്താരാഷ്ട്രദിനാങ്കരേഖ കടന്ന് പോകുന്ന കടലിടുക്ക്?
- ബെറിംഗ് കടലിടുക്ക്

317 ബെറിംഗ് കടലിടുക്ക് ഏത് സമുദ്രത്തിലാണ്‌?
- പസഫിക്

318. രണ്ട് വലിയ കരഭാഗങ്ങൾക്ക്ക്കിടയിൽ സ്ഥിതിചെയ്യുന്ന ഇടുങ്ങിയ കടൽ ഭാഗത്തിന്‌ പറയുന്ന പേര്‌?
- കടലിടുക്ക്

319. ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ഒരു സെൻസറിന്‌ തിരിച്ചറിയാൻ സാധിക്കുന്ന ഭൂതലത്തിലെ ഏറ്റവും ചെറിയ വസ്തുവിന്റെ വലിപ്പമാണ്‌.
- സ്പേഷ്യൽ റെസല്യൂഷൻ

320. ഇന്ത്യൻ വ്യോമചിത്രങ്ങളുടെ വിശകലനത്തിനും പഠനത്തിനുമായി 1966-ൽ ഫോട്ടോ ഇന്റർപ്രട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സ്താപിതമായതെവിടെ?
- ഡറാഡൂൺ

321. ഫോട്ടോ ഇന്റർപ്രട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് അറിയപ്പെടുന്നത് എന്തുപേരിലാണ്‌?
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ്ങ്

322. ഇന്ത്യയിൽ ഉപഗ്രഹ വിദൂരസംവേദനത്തിന്‌ തുടക്കം കുറിക്കുന്നത് ഏത് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തോടെയാണ്‌?
ഭാസ്കര 1, ഭാസ്കര 2

323. നിയതമായ അക്ഷാംശ-രേഖാംശ സ്ഥാനമുള്ള ഭൗമോപരിതല സവിശേഷതകളെ വിളിക്കുന്നത്?
- സ്ഥാനീയവിവരങ്ങൾ

324. ബസാൾട്ട് ശിലകൾക്ക് അപക്ഷയം സംഭവിച്ചുണ്ടാകുന്ന മണ്ണ്‌?
- കറുത്ത മണ്ണ്‌  

325. ഇന്ത്യയുടെ ഏത് കാലാവസ്ഥയുമായി ബന്ധപ്പെട്ടാണ് "പശ്ചിമ അസ്വസ്ഥത" എന്ന പ്രതിഭാസം ഉണ്ടാകുന്നത് ?
- ശൈത്യകാലം

മേഘങ്ങൾ 
326. ട്രോപ്പോസ്ഫിയർ പാളിയിലാണ് മേഘങ്ങൾ പ്രധാനമായും കാണപ്പെടുന്നത്

327. മേഘങ്ങളെ പ്രധാനമായും ഉയരത്തിലുള്ളവ (High Clouds), മധ്യതലത്തിലുള്ള (Middle Clouds) , കുറഞ്ഞ ഉയരത്തിലുള്ളവ (Low Clouds) എന്നിങ്ങനെ തരംതിരിക്കാറുണ്ട്

328. സിറസ്, സിറോസ്ട്രാറ്റസ്, സിറോ ക്യുമുലസ് എന്നിവയാണ് ഉയരത്തിലുള്ള മേഘങ്ങൾക്ക് ഉദാഹരണം

329. ഭൗമോപരിതലത്തിൽനിന്ന് അഞ്ചുകിലോ മീറ്റർ ഉയരത്തിലാണ് ഇവ കാണപ്പെടുന്നത്

330. കൈച്ചൂലിന്റെ ആകൃതിയിൽ (Wispy shaped) കാണപ്പെടുന്നവയാണ് സിറസ് മേഘങ്ങൾ

331. സൂര്യനും ചന്ദ്രനും ചുറ്റും വലയങ്ങൾ (Halos) തീർക്കുന്നവ യാണ് സിറോസ്ട്രാറ്റസ് മേഘങ്ങൾ

332. വെളുത്ത മേഘശകലങ്ങൾ (Mackerel Sky) തീർക്കുന്നവയാണ് സിറോ ക്യുമുലസ്

333. അൾട്ടോ സ്ട്രാറ്റസ്, അൾട്ടോ ക്യുമുലസ് എന്നിവ മധ്യതലത്തിലുള്ള മേഘങ്ങൾക്ക് ഉദാഹരണമാണ്

334. രണ്ടുമുതൽ അഞ്ചുവരെ കിലോമീറ്റർ ഉയരത്തിലാണ് ഇവ കാണപ്പെടുന്നത്

335. സ്ട്രാറ്റസ്, നിംബോസ്ട്രാറ്റസ്, സ്ട്രാറ്റോക്യുമുലസ് എന്നിവ ഭൗമോപരിതലത്തോടു ചേർന്നുള്ളവയാണ്

336.പരമാവധി രണ്ടുകിലോമീറ്റർവരെ ഉയരത്തിൽ ഇവയെ കാണാം

337. മേഘങ്ങൾ സാധാരണമായി സൂര്യപ്രകാശത്തിലെ എല്ലാ വർണങ്ങളെയും പ്രതിഫലിപ്പിക്കുന്നതിനാലാണ് വെളുത്ത നിറത്തിൽ കാണപ്പെടുന്നത്

338. ജെറ്റ് വിമാനങ്ങൾ കടന്നുപോകുന്നതിന്റെ ഫലമായി രൂപംകൊള്ളുന്ന നീണ്ട കട്ടികുറഞ്ഞ മേഘപടലമാണ്'കോൺട്രെയിൽ' (Contrail)

339. സ്ട്രാറ്റോസ്ഫിയർ പാളിയിൽ കാണപ്പെടുന്ന മേഘങ്ങളാണ് 'നാക്രിയസ് മേഘങ്ങൾ' (NaCreous Clouds)

340. നോക്ടിലൂസൻ്റ് മേഘങ്ങൾ (Noctilucent Clouds) മിസോസ്ഫിയറിലാണുള്ളത്

341. 'മഴമേഘങ്ങൾ' എന്നറിയപ്പെടുന്നവയാണ് നിംബോസ്ട്രാറ്റസ്

342. ലംബാകൃതിയിൽ കാണപ്പെടുന്ന പടുകൂറ്റൻ മേഘങ്ങളാണ് ക്യുമുലോനിംബസ്

343. പൂർണ സൂര്യഗ്രഹണം ദൃശ്യമാകുന്ന ഭൂമിയിലെ പ്രദേശങ്ങളെ 'പാത്ത് ഓഫ് ടോട്ടാലിറ്റി ' (Path of Totality) എന്നു വിളിക്കുന്നു

344. ഗ്രഹണങ്ങളുടെ ഒരു ചക്രത്തെ സൂചിപ്പിക്കുന്നതാണ്'സാറോസ് സൈക്കിൾ ’

345. 18 വർഷവും 11 ദിവസവും 8 മണിക്കൂറും ചേരുന്ന കാലയളവാണിത്

346. ഇടിയോടുകൂടിയ കനത്ത മഴയ്ക്കു കാരണമാവുന്നവയാണ് ക്യുമുലോനിംബസ്

347. ‘ഇടിമേഘങ്ങൾ’ (Thunder Clouds) എന്നും ഇവ അറിയപ്പെടുന്നു

348. ചെമ്മരിയാടിന്റെ രോമക്കെട്ടുകൾപോലെ കാണപ്പെടുന്നവയാണ് ക്യൂമുലസ് മേഘങ്ങൾ

349. പ്രസന്ന കാലാവസ്ഥയെയാണ് ഇവ സൂചിപ്പിക്കുന്നത്

350. മേഘങ്ങളെക്കുറിച്ചുള്ള പഠനമാണ് നെഫോളജി (Nephology)
 


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here