ഒ.വി. വിജയൻ (1930-2005)
ഊട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ (ഒ.വി. വിജയൻ) പാലക്കാടു ജില്ലയിലെ വിളയൻചാത്തനൂരിൽ 1930 ജൂലൈ 2-ന് ജനിച്ചു. അച്ഛന്‍ : വേലുക്കുട്ടി. അമ്മ : കമലാക്ഷി. ഭാര്യ ഡോക്ടർ തെരേസ ഗബ്രിയേൽ ഹൈദരാബാദ് സ്വദേശിയാണ്. ഏക മകൻ മധു വിജയൻ അമേരിക്കയിലെ ഒരു പരസ്യക്കമ്പനിയിൽ ക്രീയേറ്റീവ് ഡയറക്ടറായി ജോലി ചെയ്യുന്നു. പ്രശസ്ത കവയിത്രിയും ഗാന രചയിതാവുമായ ഒ.വി. ഉഷ, വിജയന്റെ ഇളയ സഹോദരിയാണ്.
ഒ.വി. വിജയൻ മലയാള സാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർട്ടൂണിസ്റ്റും കോളമെഴുത്തുകാരനായ പത്ര പ്രവർത്തകനുമായിരുന്നു.
ആദ്യകാല വിദ്യാഭ്യാസം കോട്ടയ്ക്കൽ രാജാസ് ഹൈസ്‌കൂളിലും, കൊടുവായൂർ ഗവ.ഹൈസ്‌കൂളിലും. പാലക്കാട് വിക്‌ടോറിയ, മദ്രാസ് പ്രസിഡൻസി കോളജുകളിൽ ഉന്ന്തപഠനം. കുറച്ചു കാലം കോളജ് അദ്ധ്യാപകനായിരുന്നു.
മദ്രാസ് പ്രസിഡന്‍സി കോളജില്‍ നിന്ന് ഇംഗ്ളീഷില്‍ എം.എ. ജയിച്ച (1954) ശേഷം കോളജ് അധ്യാപകനായി. താനൊരു മോശം അദ്ധ്യാപകനായിരുന്നുവെന്ന് പിൽക്കാലത്ത് വിജയൻ അനുസ്മരിക്കുന്നുണ്ട്. അദ്ധ്യാപക വൃത്തി ഉപേക്ഷിച്ച് പിന്നീട് ശങ്കേഴ്സ് വീക്കിലിയിലും (1958) പേട്രിയറ്റ് ദിനപത്രത്തിലും (1963) ജോലി ചെയ്തു. 1967 മുതല്‍ സ്വതന്ത്ര ലേഖകനായി. 1975 ൽ ഇന്ത്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ നിശിതമായ വിമർശനം എഴുത്തിലൂടെയും കാർട്ടൂണുകളിലൂടെയും ആവിഷ്കരിച്ച ഇന്ത്യൻ എഴുത്തുകാരിൽ ഒരാൾ വിജയനാണ്.
ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്), പൊളിറ്റിക്കല്‍ അറ്റ്ലസ്, ഹിന്ദു, മാതൃഭൂമി, കലാകൗമുദി എന്നിവയ്ക്കു വേണ്ടി കാര്‍ട്ടൂണ്‍ വരച്ചു. ഇത്തിര നേരന്പോക്ക് ഇത്തിരി ദര്‍ശനം (കലാകൗമുദി) എന്ന കാര്‍ട്ടൂണ്‍ പരന്പരയും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയ വിശകലന പരന്പരയും (മലയാളനാട്, മാതൃഭൂമി, ഇന്ത്യാ ടുഡേ) പ്രശസ്തമാണ്. നോവലുകളും കഥകളും സ്വയം ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തു.
അദ്ദേഹത്തിന്റെ കൃതികളെ നോവലുകൾ, കഥകൾ, ലേഖനങ്ങൾ, അനുസ്മരണങ്ങൾ എന്നിങ്ങിനെ നാലായി തിരിക്കാം. എല്ലാ വിഭാഗങ്ങളിലുമായി ഇരുപത്തി നാലോളം കൃതികൾ മലയാള സാഹിത്യ ലോകത്തിന് അദ്ദേഹത്തിന്റെ സംഭാവനയാണ്. 2005 മാർച്ച് 30ന് ഹൈദരാബാദിൽ വെച്ച് ഒ.വി.വിജയൻ അന്തരിച്ചു.
പുരസ്കാരങ്ങൾ
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ, മുട്ടത്തുവർക്കി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്കാരം, പത്മശ്രീ(2001) തുടങ്ങി നിരവധി ബഹുമതികൾ വിജയനെ തേടിയെത്തി. 2003-ൽ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിൽ നിന്ന് പത്മഭൂഷനും അദ്ദേഹം സ്വീകരിച്ചു.
1990 – ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (ഗുരുസാഗരം)
1990 – ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം (ഗുരുസാഗരം)
1991 – ൽ വയലാർ അവാർഡ് (ഗുരുസാഗരം)
1992 – ൽ മുട്ടത്തുവർക്കി അവാർഡ് (ഖസാക്കിന്റെ ഇതിഹാസം)
1999 – ൽ എം പി പോൾ അവാർഡ് (തലമുറകൾ)
2001 – ൽ എഴുത്തച്ഛൻ പുരസ്കാരം
2003 – ൽ പത്മഭൂഷൻ.
കൃതികള്‍: (മലയാളം) -
നോവല്‍: ഖസാക്കിന്‍റെ ഇതിഹാസം (1969), ധര്‍മ്മപുരാണം (1985), ഗുരുസാഗരം (1987), മധുരം ഗായതി (1990), പ്രവാചകന്‍റെ വഴി (1992), തലമുറകള്‍ (1997).
കഥകള്‍: വിജയന്‍റെ കഥകള്‍ (1978), ഒരു നീണ്ടരാത്രിയുടെ ഓര്‍മ്മയ്ക്കായി (1979), കടല്‍ത്തീരത്ത് (1988), കാറ്റ് പറഞ്ഞ കഥ (1989), അശാന്തി (1985), ബാലബോധിനി (1985), പൂതപ്രബന്ധവും മറ്റ് കഥകളും (1993), കുറെ കഥാബീജങ്ങള്‍ (1995).
ലേഖനങ്ങള്‍ : ഘോഷയാത്രയില്‍ തനിയെ (1988), വര്‍ഗ്ഗസമരം, സ്വത്വം (1988), കുറിപ്പുകള്‍ (1988), ഇതിഹാസത്തിന്‍റെ ഇതിഹാസം (1989).
ആക്ഷേപഹാസ്യം :
എന്‍റെ ചരിത്രാന്വേഷണപരീക്ഷകള്‍ (1989). കാര്‍ട്ടൂണ്‍ : ഇത്തിരി നേരന്പോക്ക് ഇത്തിരി ദര്‍ശനം (1999). സ്മരണ : സമുദ്രത്തിലേക്ക് വഴിതെറ്റിവന്ന പരല്‍മീന്‍ (1998).
ഗുരുസാഗരത്തിന് 1990 ല്‍ വയലാര്‍ അവാര്‍ഡും ലഭിച്ചു. ഖസാക്കിന്‍റെ ഇതിഹാസത്തിന് 1992ല്‍ മുട്ടത്തുവര്‍ക്കി അവാര്‍ഡ്. തലമുറകള്‍ക്ക് 1999 ലെ എം.പി. പോള്‍ അവാര്‍ഡ് .
ഇംഗ്ളീഷ് കൃതികള്‍ : ആഫ്ടര്‍ ദ ഹാങ്ങിങ് ആന്‍ഡ് അദര്‍ സ്റ്റോറീസ്, സാഗ ഓഫ് ധര്‍മപുരി (ധര്‍മപുരാണം), ലെജന്‍ഡ് ഒഫ് ഖസാക്ക് (ഖസാക്കിന്‍റെ ഇതിഹാസം), ഇന്‍ഫിനിറ്റി ഒഫ് ഗ്രെയ്സ് (ഗുരുസാഗരം).
ഒ.വി. വിജയന്‍ സെല്ക്ടഡ് ഫിക്ഷന്‍ (ഖസാക്കിന്‍റെ ഇതിഹാസം, ധര്‍മപുരാണം, ഗുരുസാഗരം - കഥകള്‍) 1998 -ല്‍ പെന്‍ഗ്വിന്‍ ഇന്ത്യ (വൈക്കിങ്)യും ഡിസി ബുക്സും ചേര്‍ന്ന് പ്രസിദ്ധപ്പെടുത്തി.
< മറ്റ് പ്രധാന പഠനകുറിപ്പുകൾക്കായി ഇവിടെ ക്ലിക്കുക>
<കൂടുതൽ കാര്യങ്ങൾ പഠിക്കാനായി ഇവിടെ ക്ലിക്കുക>
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS -> Click here
PSC Degree Level Questions & Answers - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here

PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
0 അഭിപ്രായങ്ങള്‍