കേരളത്തിലെ ജില്ലകൾ: വയനാട് - പി.എസ്.സി. ചോദ്യോത്തരങ്ങൾ
കേരളത്തിലെ പന്ത്രണ്ടാമത്തെ ജില്ലയായ വയനാടിന് ചരിത്രം, സംസ്കാരം, ഭരണം തുടങ്ങിയ മേഖലകളില്‍ ഒട്ടനവധി പ്രത്യേകതകൾ സ്വന്തമാണ്. വൈദേശിക മേധാവിത്വത്തിനെ ചോദ്യംചെയ്ത് സധൈര്യം പോരാടി വീരചരമം പ്രാപിച്ച കേരള വര്‍മ പഴശ്നിരാജ അന്ത്യവിശ്രമം കൊള്ളുന്ന ഈ ദേശത്തിന് പറയാൻ പിന്നെയുമുണ്ട് ഏറെ സമരകഥകള്‍. വയനാടന്‍ കാടുകൾക്കും പറയാനുണ്ട് കുറിച്യരും കുറുമ്പ്രരും ചേര്‍ന്ന് പടപൊരുതിയതിന്റെ കഥകള്‍. കലയ്ക്കും സാഹിത്യത്തിനും വളരെയധികം പ്രചോദനം നല്‍കിയിട്ടുണ്ട് വയനാട്.
മത്സരപരീക്ഷകളിൽ ചോദിക്കാൻ സാധ്യതയുള്ള വായനാടിനെക്കുറിച്ചുള്ള വസ്തുതകൾ പരിശോധിക്കാം. YouTube വീഡിയോയും ചേർത്തിരിക്കുന്നു. ദയവായി YouTube channel സബ്സ്ക്രൈബ് ചെയ്യണമെന്നപേക്ഷിക്കുന്നു.
പ്രത്യേകതകള്‍
* കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല
* കേരളത്തിലെ റെയില്‍വേലൈന്‍ ഇല്ലാത്ത ജില്ലകള്‍ ഇടുക്കി, വയനാട്
* തമിഴ്നാടുമായും കര്‍ണാടകവുമായും അതിർത്തി പങ്കിടുന്ന ജില്ല
* ഏറ്റവും കുറവ് നഗരസഭകളുള്ള ജില്ല
* ഏറ്റവും കുറവ് ഗ്രാമപഞ്ചായത്തുകളുള്ള ജില്ല
* ഏറ്റവും കുറച്ച് അസംബ്ലി മണ്ഡലങ്ങളുള്ള ജില്ല
* ഏറ്റവും കുറവ് ബ്ലോക്ക് പഞ്ചായത്തുക ളുള്ള ജില്ല
* ഏറ്റവും കുറവ് വാഹനങ്ങളുള്ള ജില്ല
* ഏറ്റവും കുറവ് നഗരവാസികളുള്ള ജില്ല
* ഏറ്റവും കൂടുതൽ പട്ടികവര്‍ഗ ജനസംഖ്യയുള്ള ജില്ല
* ഏറ്റവും കൂടുതല്‍ ആദിവാസി ജനസംഖ്യയുള്ള ജില്ല
* കേരളത്തില്‍ സാക്ഷരത ഏറ്റവും കുറഞ്ഞ ജില്ല
* പട്ടികവര്‍ഗനിരക്ക് ഏറ്റവും കുടുതലുള്ള ജില്ല
* പട്ടികജാതിക്കാര്‍ ഏറ്റവും കുറവുള്ള ജില്ല
* കേരളത്തില്‍ ആദ്യമായി മൈക്രോ ഹൈഡല്‍ പ്രോജക്ട് ആരംഭിച്ച ജില്ല.
* വനവിസ്തൃതിയില്‍ കേരളത്തില്‍ രണ്ടാംസ്ഥാനമുള്ള ജില്ല.
* ശതമാനാടിസ്ഥാനത്തില്‍ ഏറ്റവും കുടുതല്‍ വനപ്രദേശമുള്ള ജില്ല.
* കേരളത്തില്‍ ഏറ്റവും കുടുതല്‍ അവിവാഹിതരായ അമ്മമാരുള്ള ജില്ല.
* ജൈവ വൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കിയ സംസ്ഥാനത്തെ ആദ്യത്തെ ജില്ല.
* രജിസ്റ്റര്‍ ചെയ്ത തൊഴില്‍ രഹിതര്‍ ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ല വയനാടാണ്.
* കേരളത്തില്‍ ഏറ്റവും കുറച്ച് സര്‍ക്കാര്‍ സ്‌കൂളുകളുള്ള ജില്ല വയനാടാണ്.
* കേരളത്തില്‍ ഏറ്റവും കുറവ് ബാലവേല നടക്കുന്ന ജില്ല വയനാടാണ്.
ആദ്യത്തേത്
* വയനാട്ടിലെ ആദ്യ ജലസേചനപദ്ധതി കാരാപ്പുഴ
* നൂറു ശതമാനം ആധാര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് അമ്പലവയലാണ് (ഈ പ്രത്യേകതയുള്ള കേരളത്തിലെ ആദൃത്തെ ഗ്രാമം കൊല്ലം ജില്ലയിലെ മേലില).
* ജൈവ വൈവിധ്യ സെന്‍സസ് ആരംഭിച്ച ആദ്യത്തെ ഗ്രാപഞ്ചായത്താണ് എടവക.
* കേരളത്തില്‍ ആദിവാസി വിഭാഗത്തില്‍ നിന്ന് മന്ത്രി സ്ഥാനത്തെത്തിയ ആദ്യ വ്യക്തി പി.കെ.ജയലക്ഷ്മിയാണ് (2011).
* വയനാടാണ് കേരളത്തിലെ ആദ്യ പാന്‍മസാലരഹിത ജില്ല.
* ഇന്ത്യയിലെ ആദ്യത്തെ ജലത്തില്‍ പൊങ്ങിക്കിടക്കുന്ന സൗരോര്‍ജനിലയം സ്ഥാപിച്ച ബാണാസുരസാഗര്‍ അണക്കെട്ട് വയനാട് ജില്ലയിലാണ്.
ഓർത്തിരിക്കേണ്ടവ
* സമുദ്ര നിരപ്പില്‍നിന്ന് ഏറ്റവും ഉയരത്തിലായി സ്ഥിതി ചെയ്യുന്ന കേരളത്തിലെ തടാകമാണ് പൂക്കോട് തടാകം (13 ഏക്കറാണ് തടാകത്തിന്റെ വിസ്തീര്‍ണം).
* ഇന്ത്യയില്‍ മണ്ണുകൊണ്ട് നിര്‍മിച്ച ഏറ്റവും വലിയ അണക്കെട്ട് - ബാണാസുര
സാഗര്‍ (കബനി നദിയുടെ പോഷകനദിയായ കരമനത്തോടിനു കുറുകെ നിര്‍മിച്ചിരിക്കുന്നു. കക്കയം ജലവൈദ്യുത പദ്ധതിക്ക് ജലം എത്തിക്കുക എന്നതും വരണ്ട കാലാവസ്ഥയുള്ള ഈ പ്രദേശത്ത് ജലസേചനം നടത്തുക. കുടിവെള്ളം എത്തിക്കുക എന്നിവയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങള്‍)
* കേരളത്തില്‍ ഏറ്റവും കുറച്ച് താലൂക്കുകളുള്ള ജില്ലയാണ് വയനാട് (വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി). താലൂക്ക് പുനസ്സംഘടനയോടെയാണ് ഈ പ്രത്യേകത കാസര്‍കോടിന് നഷ്ടമായി
വയനാടിന് ലഭിച്ചത്.
* കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആനകള്‍ കാണപ്പെടുന്ന വന്യജീവി സങ്കേതം - വയനാട്.
* കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമാണ് മീന്‍മുട്ടി (300 മീ.). ഇതിന് മുന്ന് ഘട്ടങ്ങളുണ്ട്.
* കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമാണ് പണിയര്‍.
* കേരളത്തിലെ ഏറ്റവും വലിയ നദീദ്വീപാണ് കബനീനദിയിലെ കുറുവ.
* കേരളചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാമന്ത്രിയാണ് (31) പി.കെ. ജയലക്ഷ്മി (2011).
* വയനാട് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ചെമ്പ്ര (6730 അടി) Chembra Peak (2,100 m)
അപരനാമങ്ങള്‍
* കേരളത്തിലെ ചിറാപ്പുഞ്ചിയെന്നറിയപ്പെടുന്നത് - ലക്കിടി (പാലക്കാട് ജില്ലയിലെ കിള്ളിക്കുറിശ്ശിമംഗലത്തിനും ലക്കിടി എന്നു പേരുണ്ട്).
* സുല്‍ത്താന്‍ ബത്തേരിയുടെ പഴയപേര്‍-ഗണപതിവട്ടം (കിടങ്ങനാട് എന്നും മുമ്പ് അറിയപ്പെട്ടിരുന്നു. ആദിവാസി വിഭാഗമായ കിടങ്ങരുടെ സാന്നിധ്യമാണ് കാരണം).
* കേരളത്തിലെ കാശി എന്നറിയപ്പെടുന്നത്-തിരുനെല്ലി
* മഹാ ആനന്ദവാടിയാണ് പില്‍ക്കാലത്ത് മാനന്തവാടിയായതെന്ന് കരുതപ്പെടുന്നു.
* പൌരാണിക രേഖകളില്‍ മയക്ഷേത്രം എന്നു പരാമര്‍ശിക്കുപ്പെടുന്ന പ്രദേശം വയനാടാണ്.
പ്രധാനപ്പെട്ട വസ്തുതകള്‍
* വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന ചുരം- താമരശ്ശേരി (വയനാട് ചുരം)
* തിരുനെല്ലി ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തി- വിഷ്ണു
* സഹൃപര്‍വത നിരയിലെ ചെമ്പ്ര കൊടുമൂടി ഏത് ജില്ലയിലാണ്- വയനാട്
* ഏത് ജില്ലയിലാണ് പക്ഷിപാതാളം - വയനാട്
* പക്ഷിപാതാളം സ്ഥിതി ചെയ്യുന്ന മലനിര - ബ്രഹ്മഗിരി
* എടയ്ക്കല്‍ ഗുഹ ഏതു ജില്ലയില്‍ - വയനാട്
* എടയ്ക്കല്‍ ഗുഹയുടെ പ്രാധാന്യംതിരിച്ചറിഞ്ഞത് ഫോസെറ്റ് (Fred Fawcett)
* ബ്രീട്ടിഷ് സർക്കാരിന്റെ മലബാർ പ്രവിശ്യയിലെ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു എഫ്. ഫോസെറ്റ്.
* എടയ്ക്കലിന്റെ ചരിത്ര രേഖപ്പെടുത്തൽ കണ്ടെത്തിയതും വിശദമായി പഠനം നടത്തിയതും ഈ ബ്രീട്ടിഷുകാരനായിരുന്നു. നടത്തിയ പഠനത്തിന്റെ വെളിച്ചത്തിൽ ആദ്യ ലേഖനം എഴുതിയതും ഇദ്ദേഹമാണ്.
* ബ്രിട്ടീഷുകാരുടെ ചരിത്ര രേഖകളിലെല്ലാം ബത്തേരി റോക്ക് എന്ന പേരിലാണ് എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലയെ രേഖപ്പെടുത്തിയിരിക്കുന്നത്.
* ശ്രീരാമന്റെ അമ്പേറ്റ് പാറപൊളിഞ്ഞ് വിടവുണ്ടായതെന്നാണ് ഐതിഹ്യം. അതിൽ നിന്നാണ് എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലക്ക് അമ്പുകുത്തി മല എന്ന പേരുണ്ടായത്. രണ്ടു പാറകളുടെ ഇടയിൽ വീണ വലിയ കല്ലെന്ന നിലയിലാണ് എടയ്ക്കൽ എന്ന പേരുമുണ്ടായത്.
* നീലഗിരി ബയോസ്ഫിയര്‍ റിസര്‍വിലാണ് വയനാട് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്.
* കബനിയുടെ പോഷകനദിയായ കാരാപ്പുഴയിലാണ് കാരാപ്പുഴ അണക്കെട്ടു. 28 മീറ്ററാണ് ഉയരം.
* കര്‍ലാട് തടാകം വയനാട ജില്ലയിലാണ്.
പ്രധാന വ്യക്തികള്‍
* പഴശ്ശി രാജാവിന്റെ യഥാര്‍ഥപേര് - കോട്ടയം കേരളവര്‍മ
* പഴശ്ശി കലാപം അടിച്ചമര്‍ത്തിയ ബ്രിട്ടിഷ് സബ് കലക്ടര്‍- തോമസ് ഹാര്‍വേ ബാബര്‍
* 1812-ലെ കുറിച്യ കലാപത്തിന് നേതൃത്വം നല്‍കിയത് രാമന്‍ നമ്പിയാണ്.
* 1890-ല്‍ എടയ്ക്കല്‍ ഗുഹകള്‍ കണ്ടെത്തിയ മലബാര്‍ ജില്ലയിലെ പൊലീസ് സുപ്രണ്ട് - ഫോസെറ്റ് (Fred Fawcett)
പ്രധാന സ്ഥലങ്ങള്‍
* വയനാട് ജില്ലയുടെ ആസ്ഥാനം- കല്‍പ്പറ്റ
* ഏത് മലയിലാണ് എടയ്ക്കല്‍ ഗുഹ-അമ്പുകുത്തിമല
* വയനാട് വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം- സുല്‍ത്താന്‍ ബത്തേരി
* പഴശ്ശിരാജ സ്മൃതികുടിരം എവിടെയാണ്- മാനന്തവാടി
* ആദിവാസി സമരം നടന്ന സ്ഥലം - മുത്തങ്ങ
* ഫാന്റം റോക്ക് വയനാട് ജില്ലയിലാണ്. ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഈ പാറ പ്രാദേശികമായി ചീങ്ങേരിപ്പാറ, തലപ്പാറ എന്നി പേരുകളില്‍ അറിയപ്പെടുന്നു.
* ചെതലയം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയിഞ്ചിലെ ചെതലയത്താണ്.
പ്രധാന സംഭവങ്ങള്‍
* കുറിച്യകലാപം നടന്ന വര്‍ഷം - 1812 (കുറിച്യ കലാപത്തില്‍ പങ്കെടുത്ത
മറ്റൊരു ആദിവാസി വിഭാഗമാണ് കുറുമ്പര്‍. കുറിച്യകലാപം അമര്‍ച്ച ചെയ്തത് ബ്രിട്ടീഷുകാര്‍)
* മുത്തങ്ങ ഭൂസമരം നടന്ന വർഷം - 2003
* മുത്തങ്ങ വന്യമൃഗ സങ്കേതത്തിലെ സംരക്ഷിത മൃഗം - ആന
പ്രധാന സ്ഥാപനങ്ങള്‍
* ഹെറിറ്റേജ് മ്യൂസിയം- അമ്പലവയല്‍
* കാപ്പി ഗവേഷണ കേന്ദ്രം - ചുണ്ടല്‍
* ഇഞ്ചി ഗവേഷണ കേന്ദ്രം - അമ്പലവയല്‍
കുഴപ്പിക്കുന്ന വസ്തുതകള്‍
* ഒന്നാം പഴശ്ശി വിപ്ലവം പതിനെട്ടാം നൂറ്റാണ്ടിലും രണ്ടാമത്തേത് പത്തൊന്‍പതാം നൂറ്റാണ്ടിലുമാണ് നടന്നത്.
* ഒന്നാം പഴശ്ശി വിപ്ലവത്തിന്റെ കാലഘട്ടം 1793 മുതല്‍ 1797 വരെയും രണ്ടാം പഴശ്ശി വിപ്ലവത്തിന്റെത് 1800 മുതല്‍ 1805 വരെയും ആയിരുന്നു.
* തെക്കന്‍ കാശിഎന്നറിയപ്പെടുന്നത് തിരുനെല്ലി. തെന്‍കൈലാസം തൃശ്ശൂര്‍ മഹാദേവക്ഷേത്രം.
* പഴശ്ശിരാജയുടെ ശവകുടീരം - മാനന്തവാടി
* പഴശ്ശിരാജ മ്യുസിയം - കോഴിക്കോട്
* പഴശ്ശിഡാം - കണ്ണൂർ
അപൂര്‍വ വസ്തുതകള്‍
* തമിഴ്നാടുമായും കര്‍ണാടകവുമായും അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ
ഏക താലുക്ക്- സുല്‍ത്താന്‍ ബത്തേരി
* കോട്ടയം രാജാക്കന്‍മാരുടെ കുടുംബദേവത- ശ്രീപോർക്കലി ഭഗവതി
* കേരളത്തിലെ ഏക പീഠഭൂുമി- വയനാട്
* സിക്കിള്‍ സെല്‍ അനീമിയ എന്ന ജനിതക രോഗം കൂടുതലായി കാണപ്പെടു
ന്ന ഒരു ജനവിഭാഗമാണ് വയനാട്ടിലെ ആദിവാസികള്‍.
* സുല്‍ത്താന്‍ ബത്തേരിക്ക് ജൈനര്‍ നല്‍കിയ പേരാണ് ഹെന്നരു ബീഡികെ.
* കല്‍പ്പറ്റയിലാണ് മീന്‍മുട്ടി വെള്ളച്ചാട്ടം (ഇതേപേരില്‍ തിരുവനന്തപുരം ജില്ലയിലും ഒരു വെള്ളച്ചാട്ടമുണ്ട്).
* കാന്തന്‍പാറ വെള്ളച്ചാട്ടം വയനാട് ജില്ലയിലാണ്.
* വയനാട് ജില്ലയിലേക്കുള്ള കുടിയേറ്റമാണ് എസ്.കെ.പൊറ്റക്കാട്ടിന്റെ വിഷകന്യക എന്ന നോവലിന്റെ പ്രമേയം.
* തിരുനെല്ലിക്ക് അടുത്തുകൂടി ഒഴുകുന്ന പുണ്യനദിയാണ് പാപനാശിനി.
* വയനാടിന്റെ സുഗന്ധ നെല്ലിനങ്ങളാണ് ഗന്ധശാല, ജീരകശാല എന്നിവ.
* വയനാടിലെ അടിയര്‍ എന്ന ആദിവാസി വിഭാഗം നടത്തിവരാറുള്ള അനുഷ്ഠാന കലാരൂപമാണ് ഗദ്ദിക. ഇത് രോഗചികിത്സാര്‍ഥമാണ് നടത്തുന്നത്.
* പനമരം പുഴ, നൂല്‍പ്പുഴ, മാനന്തവാടി എന്നിവ കബനി നദിയുടെ പോഷകനദികളാണ്.
* കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം പുല്‍പ്പള്ളിയിലാണ്.
* കേരളം, തമിഴ്നാട്, കര്‍ണാടകം എന്നിവയുടെ സംഗമസ്ഥാനത്തുള്ള മലനിരകളാണ് നീലഗിരി.
* ബ്രിട്ടീഷുകാർക്ക് വയനാട്ടിലേക്കുള്ള വഴി കാണിച്ചുകൊടുത്ത പണിയ വിഭാഗത്തിൽപ്പെട്ട ആദിവാസി- കരിന്തണ്ടൻ
* 1750-നും 1800-നുമിടയിൽ ജീവിച്ചിരുന്നെന്ന് കരുതപ്പെടുന്ന കരിന്തണ്ടനാണ്
താമരശ്ശേരി ചുരത്തിന്‍റെ നിര്‍മാണത്തിന് പിന്നിലെ ബുദ്ധിയെന്ന് വിശ്വസിക്കപ്പെടുന്നു. കരിന്തണ്ടനെ ബ്രിട്ടീഷ്‌കാര്‍ ചതിച്ചുകൊന്നു എന്ന് പറയപ്പെടുന്നു.
* കരിന്തണ്ടന്റെ ആത്മാവിനെ ബന്ധിച്ചിരിക്കുന്നു എന്ന് ആദിവാസികള്‍ വിശ്വസിക്കുന്ന ചങ്ങലമരം ലക്കിടിയിലാണ്.
<കേരളത്തിലെ മറ്റ്ജില്ലകൾ: - ഇവിടെ ക്ലിക്കുക>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍