Header Ads Widget

Ticker

6/recent/ticker-posts

PSC Geography: Seasons and Time Questions and Answers (Chapter 02)

Geography: Seasons and Time - Questions and Answers (Chapter 02)
ഭൂമിശാസ്‌ത്രം: ഋതുഭേദങ്ങളും സമയവും- പി.എസ്.സി. ചോദ്യോത്തരങ്ങൾ (അദ്ധ്യായം രണ്ട്) 
പത്താം ക്ലാസ്സിലെ ഭൂമിശാസ്‌ത്ര പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്...തുടരുന്നു...
ഭൂമിശാസ്ത്ര ഉപകരണങ്ങള്‍
* ജലത്തിനടിയിലെ ശബ്ദം അളക്കാന്‍ ഉപയോഗിക്കുന്നതാണ് ഹൈഡ്രോഫോണ്‍ 
* സൂക്ഷ്മ തരംഗങ്ങള്‍ അയച്ച്‌ അകലെയുള്ള വസ്തുക്കളുടെ സാന്നിദ്ധ്യം, ദൂരം, ദിശ എന്നിവ കണ്ടെത്താൻ റഡാർ ഉപയോഗിക്കുന്നു.
* ഉയരം അളക്കാൻ അൾട്ടിമീറ്റർ ഉപയോഗിക്കുന്നു.
അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്നത് ബാരോമീറ്ററാണ്‌.
* ഗ്രീനിച്ച്‌ സമയം കൃത്യമായി കാണിക്കാന്‍ ഉപയോഗിക്കുന്നത് ക്രോണോമീറ്ററാണ്  
* ശബ്ദതരംഗങ്ങളെ അടിസ്ഥാനമാക്കി സമുദ്രത്തിന്റെ ആഴം അളക്കാനും മഞ്ഞുപാളികളുടെ കനം അളക്കാനും സഹായിക്കുന്നത്‌ എക്കോ സൗണ്ടറാണ്‌
* പൈറോ മീറ്റര്‍ ഉപയോഗിക്കുന്നത്‌ ഉയര്‍ന്ന താപം അളക്കാനാണ്‌.
* മഴയുടെ തോത്‌ അളക്കാൻ റെയിൻഗേജ് അഥവാ വർഷമാപിനി ഉപയോഗിക്കുന്നു.
* സമുദ്രത്തിനടിയിൽ കിടക്കുന്ന വസ്തുക്കളെ കണ്ടെത്താൻ സഹായിക്കുന്നത് സോണാർ ആണ്  
ഫാത്തൊമിറ്റര്‍ ഉപയോഗിക്കുന്നത്‌ സമുദ്രത്തിൻറെ ആഴം അളക്കാനാണ്‌. 
* തിയോഡൊലൈറ്റ്‌ ഉപയോഗിക്കുന്നത്‌ ഭുസര്‍വെ നടത്താനാണ്‌
* കാറ്റിന്റെ തീവ്രത അളക്കാന്‍ ഉപയോഗിക്കുന്നത്‌ ബ്യുഫോര്‍ട്ട്‌ സ്കെയിലാണ്‌
* കാണാന്‍ കഴിയാത്തത്ര ദൂരത്തിലുള്ള രണ്ട്‌ സ്ഥലങ്ങള്‍ തമ്മിലുള്ള അകലം അളക്കാന്‍ ഉപയോഗിക്കുന്നതാണ്‌ ടെല്യുറോമീറ്റര്‍
* ഒരു വസ്തുവിനെയോ പ്രതിഭാസത്തെയോ സംബന്ധിക്കുന്ന വിവരങ്ങള്‍ സ്പര്‍ശനം കൂടാതെ ദുരെ സ്ഥിതിചെയ്യുന്ന ഒരു സംവേദന ഉപകരണം വഴി മനസ്സിലാക്കുന്ന രീതിയാണ്‌ വിദൂര സംവേദനം.
* ഇന്ത്യയുടെ ആദ്യ റിമോട്ട്‌ സെന്‍സിങ്‌ ഉപകരണമാണ്‌ IRS 1A
* സമൂദ്രത്തെക്കുറിച്ച്‌ പഠിക്കാന്‍ ഇന്ത്യ വിക്ഷേപിച്ചതാണ്‌ ഓഷ്യന്‍സാറ്റ്‌
* മെറ്റ്സാറ്റ്‌ അഥവാ കല്പന I എന്നത്‌ ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥാ ഉപഗ്രഹമാണ്‌
* ഭൂമിയെ വലംവെക്കുന്ന ഇരുപത്തിനാല്‌ ഉപഗ്രഹങ്ങളില്‍ നിന്നുള്ള സിഗ്നലുകളെ അടിസ്ഥാനമാക്കി ഒരു പ്രദേശത്തിന്റെ അക്ഷാംശ-രേഖാംശസ്ഥാനം, ഉയരം, സമയം എന്നിവ അറിയുന്നതിനുപയോഗിക്കുന്ന ഉപഗ്രഹ സംവിധാനമാണ്‌ ഗ്ലോബല്‍ പൊസിഷനിങ്‌ സിസ്സം (GPS)
* ഇന്ത്യയുടെ ഗതിനിര്‍ണയ സംവിധാനമാണ്‌ IRNSS
* IRNSS ശ്രേണിയിലെ 7-ാമത്തെ ഉപഗ്രഹമായ IRNSS -1G 2016 ഏപ്രില്‍ 28ന്‌ വിക്ഷേപിച്ചതോടെ ഇന്ത്യക്കും സ്വന്തമായി ഗതിനിര്‍ണയ സംവിധാനമായി. ഈ സംവിധാനം നാവിക്‌ എന്നപേരിലാണ്‌ അറിയപ്പെടുക.


ഭൂമിശാസ്ത്ര പാനശാഖകള്‍
* ജലത്തെക്കുറിച്ചുള്ള പഠനം - ഹൈഡ്രോളജി 
* ശുദ്ധജല തടാകങ്ങളെക്കുറിച്ചുള്ള പഠനം - ലിംനോളജി 
* മണ്ണിന്റെ ഘടന, ഉദ്ഭവം, പ്രവര്‍ത്തനം - പെഡോളജി
* നദികളെക്കുറിച്ചുള്ള പഠനം - പോട്ടമോളജി
* ഗുഹകളെക്കുറിച്ചുള്ള പഠനം - സ്പീലിയോളജി
* മിന്നലിനെക്കുറിച്ചുള്ള പഠനം - ഫുള്‍മിനോളജി
* മേഘങ്ങളെക്കുറിച്ചുള്ള പഠനം - നെഫോളജി
* പാറകളുടെ ഉത്ഭവം, ഘടന - പെട്രോളജി
* ഭൂമിയുടെ ആന്തരിക ഘടനയെക്കുറിച്ചും ആന്തരിക വസ്തുക്കുളെക്കുറിച്ചുമുള്ള പഠനം - ജിയോളജി
* ഭൂകമ്പങ്ങളും അതിനോട്‌ അനുബന്ധിച്ചുണ്ടാകുന്ന പ്രതിഭാസങ്ങളും പഠന വിധേയമാക്കുന്ന ശാസ്ത്ര ശാഖ - സീസ്മോളജി

കൊടുങ്കാറ്റുകൾ 
* മെക്സിക്കോയില്‍ ആഞ്ഞടിച്ച ശക്തമായ കൊടുങ്കാറ്റാണ്‌ പയിഷ്യ 
* വിന്‍സ്ററണ്‍ -ഫിജി
* സ്റ്റാന്‍ - സോളമന്‍ ദ്വീപ്‌
* റോനു - ഇന്ത്യ ബംഗാള്‍, ഒഡിഷ)
* ഫന്‍റായ ഇന്ത്യ
* കോപ്പു ഫിലിപ്പിന്‍സ്‌
* ഗോണി-ജപ്പാന്‍ 
* ദക്ഷിണാഫ്രിക്കയിൽ അനുഭവപ്പെടുന്ന ചൂട് കാറ്റ്‌ അറിയപ്പെടുന്നതെങ്ങനെ?
- ബര്‍ഗ്‌
* ഉത്തരേന്ത്യയില്‍ വിശുന്ന ഉഷ്ണക്കാറ്റേത്‌? - ലൂ
* ബംഗാള്‍, ബിഹാര്‍ മേഖലകളില്‍ ഇടിമിന്നലോടുകൂടിയ പേമാരിക്ക്‌ കാരണമാവുന്ന പ്രദേശിക വാതമേത്‌?
- നോര്‍വെസ്റര്‍
* നോര്‍വെസ്തര്‍ കാറ്റിനെ ബംഗാളില്‍ വിളിക്കുന്ന പേരെന്ത്‌?
- കാല്‍ ബൈശാഖി
* യൂറോപ്പിലെ ആല്‍പ്സ്‌ പര്‍വതപ്രദേശങ്ങളില്‍ വീശുന്ന ഉഷ്ണക്കാറ്റേത്‌?
-ഫൊന്‍
* സ്പെയിനില്‍ അനുഭവപ്പെടുന്ന അതിശൈത്യമായ പ്രാദേശിക വാതമേത്‌?
-മിസ്ട്രല്‍
* മഞ്ഞ്‌ തിന്നുന്നവന്‍ എന്നറിയപ്പെടുന്ന പ്രാദേശിക വാതമേത്‌?
-ചിനുക്ക്‌
* വടക്കേ അമേരിക്കയിലെ റോക്കി പർവ്വത നിരകളുടെ കിഴക്കൻ ചരിവിലൂടെ വീശുന്ന കാറ്റ്?
* 2005-ല്‍ അമേരിക്കയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റ്‌?
- കത്രീന
* വന്‍കര വിസ്ഥാപനം എന്ന ആശയം മുന്നോട്ട് വച്ചതാര് - അന്റോണിയോ സ്നിദർ പെല്ലിഗ്രിനി  
* ദക്ഷിണാര്‍ധഗോളത്തില്‍ 35 ഡിഗ്രിക്കും 45 ഡിഗ്രിക്കും ഇടയില്‍ വീശുന്ന പശ്ചിമവാതങ്ങള്‍ ഏത്‌?
- അലറുന്ന നാല്പതുകൾ (Roaring Forties) 
* ദക്ഷിണാര്‍ധഗോളത്തില്‍ 45 ഡിഗ്രിക്കും 55 ഡിഗ്രിക്കും ഇടയില്‍ വീശുന്ന പശ്ചിമവാതങ്ങള്‍ ഏത്‌?- ഫ്യുരിയസ് ഫിഫ്റ്റീസ് (Furious Fifties ) 
* ദക്ഷിണാര്‍ധഗോളത്തില്‍ 55 ഡിഗ്രിക്കും 65 ഡിഗ്രിക്കും ഇടയില്‍ വീശുന്ന പശ്ചിമവാതങ്ങള്‍ ഏത്‌?- ഷ്രെക്കിംഗ്  സിക്സ്റ്റിസ് (Shrieking Sixties)
മണ്‍സൂണ്‍ കാറ്റിന്റെ ഗതി കണ്ടെത്തിയ ഈജിപ്ഷ്യന്‍ നാവികനാര് ?
- ഹിപ്പാലസ്‌ 
* പകല്‍ സമയങ്ങളില്‍ കടലില്‍ നിന്നും കരയിലേക്ക്‌ വീശുന്ന കാറ്റുകള്‍ ഏത്‌?
- കടല്‍ക്കാറ്റ്‌
* രാത്രിസമയങ്ങളില്‍ കരയില്‍ നിന്ന്‌ കടലിലേക്ക്‌ വീശുന്ന കാറ്റുകള്‍ ഏത്‌?
- കരക്കാറ്റ്‌
* ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റുകള്‍ക്ക്ചക്രവാതം എന്നപേര്‌ നല്‍കിയതാര്‌?- ഹെന്‍റിപിഡിങ്ടണ്‍
* ടൊര്‍ണാഡൊയുടെ തീവ്രത അളക്കാനുപയോഗിക്കുന്ന സ്‌കെയില്‍ ഏത്‌?
- ഫുജിതാ സ്കെയില്‍
* വില്ലി വില്ലിസ്‌ എന്ന ഉഷ്ണമേഖലാചക്രവാതം വീശുന്ന രാജ്യമേത്‌?
- ഓസ്ട്രേലിയ
* സമുദ്ര ജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലവണമേത്‌?
- സോഡിയം ക്ലോറൈഡ്‌
* ലവണത്വം ഏറ്റവും കുടുതലുള്ള കടലേത്‌?
- ചാവുകടൽ 
* സമുദ്രനിരപ്പില്‍ നിന്നും തുല്യഉയരത്തില്‍ ഉള്ള സ്ഥലങ്ങളെ കൂട്ടി യോജിപ്പിച്ച്‌ വരയ്ക്കുന്ന സാങ്കല്പിക രേഖകള്‍ ഏത്‌?
- കോണ്ടുര്‍ രേഖകള്‍
* തുല്യ ഊഷ്മാവ് ‌അനുഭവപ്പെടുന്ന സ്ഥലങ്ങളെ ബന്ധിപ്പിച്ച്‌ വരയ്ക്കുന്ന സാങ്കല്പിക രേഖകള്‍ ഏത്‌?
- സമതാപ രേഖകള്‍ (ഐസോ തേംസ്) 
* തുല്യ അളവില്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളെ യോജിപ്പിച്ചുകൊണ്ട്‌ വരയ്ക്കുന്ന രേഖകള്‍ ഏത്‌?
- ഐസൊഹെല്‍സ്‌
 * ഭൂപടത്തില്‍ ഒരേ മര്‍ദമുള്ള സ്ഥലങ്ങളെ മ്മില്‍ ബന്ധിപ്പിച്ച്‌ വരയ്ക്കുന്ന സാങ്കല്പിക രേഖകള്‍ ഏത്‌?
- ഐസൊ ബാര്‍സ്‌ (സമമർദ്ദരേഖകൾ)
* ഒരേ തരത്തിൽ മഴ ലഭിക്കുന്ന സ്ഥലങ്ങളെ മ്മില്‍ യോജിപ്പിച്ച്‌ വരയ്ക്കുന്ന രേഖകള്‍ എത്‌?
- ഐസൊഹെയ്റ്റ്സ്‌
* സമുദ്രത്തില്‍ ഒരേ ആഴമുള്ള പ്രദേശങ്ങളെ യോജിപ്പിച്ച്‌ വരയ്ക്കുന്ന സാങ്കല്ലിക രേഖകള്‍ അറിയപ്പെടുന്നതെങ്ങനെ? 
- ഐസൊബാത്സ്‌
* എൽ നിനോ എന്ന വാക്കിൻ്റെ അർത്ഥം? 
- ശിശു/ഉണ്ണിയേശു
* അക്ഷാംശ-രേഖാംശ രേഖകളുടെ അടിസ്ഥാനത്തില്‍ ആദ്യമായി ഭൂപടം നിര്‍മിച്ചതാര്‌?
- ടോളമി
ആര്‍ട്ടിക്കില്‍ പ്രവര്‍ത്തനം തുടങ്ങിയ ഇന്ത്യയുടെ ആദ്യ പര്യവേക്ഷണ കേന്ദ്രമേത്‌? 
ഹിമാദ്രി
* ഇന്ത്യയുടെ ആർട്ടിക് പര്യവേക്ഷണ സംഘത്തിന്‍റെ തലവന്‍ ആരായിരുന്നു?
-രസിക്‌ രവീന്ദ്ര
* ഭൂപടങ്ങള്‍ തയ്യാറാക്കാന്‍ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?
-കാര്‍ട്ടൊസാറ്റ്‌
* ഇന്ത്യയുടെ ആദ്യ അന്‍റാര്‍ട്ടിക്‌ പര്യവേക്ഷണത്തിന്‌ നേതൃത്വം കൊടുത്തതാര്‌?
- എസ്‌. ഇസഡ്‌.കാസിം
* അന്‍റാര്‍ട്ടിക്കയിലെ ഇന്ത്യയുടെ പര്യവേക്ഷണകേന്ദ്രങ്ങള്‍ ഏതെല്ലാം?
- ദക്ഷിണ്‍ ഗംഗോത്രി, മൈത്രി, ഭാരതി
* ദക്ഷിണ്‍ ഗംഗോത്രിയുടെ പിന്‍കോഡ്‌ എത്രയാണ്‌?
- 403001 (പനാജി പിന്‍കോഡ്‌)
*പഞ്ഞികെട്ടുകള്‍ പോലെയുള്ള മേഘങ്ങള്‍ ഏത്‌ പേരിലറിയപെടുന്നു?
- ക്യുമൂലസ്‌
* പ്രസന്ന കാലാവസ്ഥയെ സൂചിപ്പിക്കുന്ന മേഘങ്ങള്‍?
- ക്യുമുലസ്‌
* തൂവല്‍ക്കെട്ടുകള്‍ പോലെയും കൈച്ചൂല്‍പോലെയും കാണപ്പെടുന്ന മേഘങ്ങള്‍ ഏത്‌?
- സിറസ്‌
* ഇടിമേഘങ്ങള്‍ എന്നറിയപ്പെടുന്നങ്ങള്‍ ഏത്‌?
- നിംബസ്‌
* മഴചാറ്റലുള്ള അവസരങ്ങളില്‍ കാണപ്പെടുന്ന മേഘങ്ങള്‍ ഏത്‌?
- സ്ട്രാറ്റസ്‌
* ചെമ്മരിയാടിൻറെ രോമക്കെട്ടുകള്‍ പോലെയുള്ള മേഘങ്ങളാണ്‌.......?
- ക്യുമൂലസ്‌
* സമുദ്ര ഉപരിതലം സൂക്ഷ്മമായി പഠിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം 
- സരള്‍
* കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച്‌ പഠിക്കുന്നതിന്‌ സഹായിക്കുന്ന ഉപഗ്രഹം?
- മേഘട്രോപിക്സ്‌
* ഭൂമിയിലെ മൂന്നാംധ്രുവം എന്നറിയപ്പെടുന്നത്‌
- സിയാച്ചിന്‍ മഞ്ഞുമലകള്‍ 

പ്രധാനചക്രവാതങ്ങള്‍
* ടൈഫൂണ്‍സ്‌ - ചൈന
* ഹരിക്കെയിന്‍സ്‌ - കരീബിയ
* സൈക്ലോണ്‍ - ബംഗാള്‍ ഉള്‍ക്കടല്‍
* ടൊര്‍ണാഡൊ - അമേരിക്ക
* ടൈഫു- ജപ്പാന്‍
* ചിനുക്ക്‌ ഉഷ്ണക്കാറ്റ്‌ വിശുന്ന പ്രദേശമേത്‌?
- വടക്കെ അമേരിക്ക
വടക്കെ അമേരിക്കയില്‍ മുന്തിരിക്കുലകള്‍ പാകമാകാന്‍ സഹായിക്കുന്ന പ്രാദേശിക വാതമേത്‌?
ചിനുക്ക്‌ 
* യൂറോപ്പിൽ മുന്തിരിക്കുലകള്‍ പാകമാകാന്‍ സഹായിക്കുന്ന പ്രാദേശിക വാതമേത്‌?
- ഫൊന്‍
* ആപേക്ഷിക ആര്‍ദ്രത കണ്ടുപിടിക്കുന്ന ഉപകരണമേത്‌?
- ഹൈഗ്രോമീറ്റര്‍
* മേഘങ്ങള്‍ ഏറ്റവും കുടുതല്‍ കാണപ്പെടുന്ന അന്തരീക്ഷപാളിയേത്‌?
- ട്രോപോസ്സിയര്‍
* കൃത്രിമ മഴ സൃഷ്ടിക്കാനായി അന്തരീക്ഷത്തില്‍ വിതറുന്ന രാസവസ്തുവേത്‌?
- സില്‍വര്‍ അയൊഡൈഡ്‌
* ജെറ്റ് വിമാനങ്ങള്‍ കടന്നു ചോകുന്നതിന്റെ ഫലമായി ഉടലെടുക്കുന്ന മേഘങ്ങളേത്‌?
- കോണ്‍ട്രയില്‍സ്‌

സുനാമി
* ഭൂകമ്പങ്ങള്‍, അഗ്നിപര്‍ത സ്ഫോടനങ്ങൾ എന്നിവ സമുദ്രാന്തർഭാഗത്ത് ഉണ്ടാകുന്നത്‌ മൂലം ശക്തമായ തിരമാലകളുണ്ടാകുന്നു. ഇവയാണ്‌ സുനാമി എന്നറിയപ്പെടുന്നത്‌.
* ജപ്പാനീസ്‌ ഭാഷയില്‍നിന്നാണ്‌ സുനാമി എന്ന വാക്ക്‌ ഉദ്ഭവിച്ചത്‌
* 2004 ഡിസംബര്‍ 26-ന്‌ സുനാമി രൂപംകൊണ്ടത്‌ ഇന്‍ഡൊനീഷ്യന്‍ ദ്വീപായ സുമാത്രയ്ക്കടുത്താണ്‌
* ആഗോള സുനാമി ബോധവത്കരണ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്‌ നവംബര്‍ 5 ആണ്‌
* സൂനാമി മൂന്‍കൂട്ടി അറിയാനുള്ള ഇന്ത്യയുടെ പദ്ധതിയാണ്‌ ഡാര്‍ട്ട്‌ (DART- DISASTER ARMED RELIEF TASK) എന്നറിയപ്പെടുന്നത്‌.
* ആഗോള സുനാമി മുന്നറിയിപ്പ് സംവിധാനം സ്ഥിതി ചെയ്യുന്നത് അമേരിക്കന്‍ ദ്വീപായ ഹോണോലുലുവിലാണ്‌
* സൂനാമി സമയത്ത്‌ ഇന്ത്യന്‍ സൈന്യം ശ്രീലങ്കയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ്‌ ഓപ്പറേഷന്‍ റെയിന്‍ബോ
* 2011-ല്‍ ശക്തമായ സുനാമി ഉണ്ടായ ഏഷ്യന്‍ രാജ്യമാണ്‌ ജപ്പാന്‍.
* ഈ സുനാമിയെത്തുടര്‍ന്ന്‌ പൊട്ടിത്തെറിച്ച ജപ്പാനിലെ ആണവ നിലയമാണ്‌ - ഫുക്കുഷിമ
<ഋതുഭേദങ്ങളും സമയവും-ആദ്യ പേജിലേക്ക് പോകാൻ ഇവിടെ ക്ലിക്കുക>കൂടുതൽ ഭൂമിശാസ്ത്ര ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്കുക >

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments