Header Ads Widget

Ticker

6/recent/ticker-posts

PSC Malayalam - Questions and Answers 62

പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ -62

1851. വ്യാസഭാരതത്തെ പദാനുപദമായി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത കവി?
-കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

1852. മലയാളത്തില്‍ നിന്ന് അന്യഭാഷകളിലേക്ക് ഏറ്റവും കൂടുതല്‍ തവണ പരിഭാഷപ്പെടുത്തിയിട്ടുള്ള കൃതി ഏത്?
-ചെമ്മീന്‍

1853. കൂടിയാട്ടത്തിന്റെ സാങ്കേതിക വ്യവസ്ഥകള്‍ വിവരിക്കുന്ന കൃതികള്‍ക്ക് പറയുന്ന പേര്?
-ആട്ടപ്രകാരം

1854. വഞ്ചിപ്പാട്ടിന്റെ ഉപജ്ഞാതാവ്?
-രാമപുരത്തു വാര്യര്‍

1855. മലയാളത്തിലെ ഏറ്റവും പ്രാചീന ഗ്രന്ഥം?
-രാമചരിതം പാട്ട്(ചീരാമകവി)

1856. സ്നേഹഗായകന്‍ എന്നറിയപ്പെടുന്നത്?
-കുമാരനാശാന്‍

1857. കേരളസ്കോട്ട് എന്നറിയപ്പെടുന്നത് ആര്?
-സി.വി.രാമന്‍പിള്ള

1858. മലയാളത്തില്‍ ആദ്യമായി കഥാസരിത്‌സാഗരം വിവര്‍ത്തനം ചെയ്തത്?
-കുറ്റിപ്പുറത്ത് കിട്ടുണ്ണി നായര്‍

1859. മലയാള ഭാഷയില്‍ ആദ്യമായി ആത്മകഥ എഴുതിയതാര്?
-വൈക്കത്ത് പാച്ചുമൂത്തത്

1860. മലയാളത്തിലെ ആദ്യത്തെ സാമൂഹിക നാടകം?
-മറിയാമ്മ(കൊപ്പീച്ചന്‍ തരകന്‍)

1861. മലയാളത്തിലെ ആദ്യത്തെ സംഗീത നാടകം?
-സദാരാമ

1862. മുഹമ്മദീയ കഥയെ ആസ്പദമാക്കി മലയാളത്തിലുണ്ടായ ആദ്യ മഹാകാവ്യം?
-മാഹമ്മദം(പൊന്‍കുന്നം സെയ്ദ്‌)

1863. ആദ്യത്തെ തിരുവിതാംകൂര്‍ ചരിത്രം തയ്യാറാക്കിയത്?
-വൈക്കത്ത് പാച്ചുമൂത്തത്

1864. വയലാറിന്റെ സഞ്ചാര സാഹിത്യകൃതി?
പുരുഷാന്തരങ്ങളിലൂടെ

1865. മലയാളത്തിലെ ആദ്യത്തെ ഹിന്ദി-മലയാള നിഘണ്ടുവിന്റെ കര്‍ത്താവ്?
-അഭയദേവ്

1866. 'വാധ്യാര്‍ കഥാകാരന്‍' എന്നറിയപ്പെടുന്നത്?
-കാരൂര്‍ നീലകണ്‌ഠപിള്ള

1867. കേരളസാഹിത്യഅക്കാദമിയുടെ സ്ഥാപക വര്‍ഷം?
-1956

1868. രമണന്‍ എന്ന കൃതി രചിക്കാന്‍ ചങ്ങമ്പുഴയെ പ്രേരിപ്പിച്ച കൃതി?
-ഷെപ്പേര്‍ഡ് കലണ്ടര്‍

1869. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ 'ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഇറ്റാലിയന്‍ സോളിഡാരിറ്റി' പുരസ്ക്കാരം ലഭിച്ച മലയാളകവി?
-സച്ചിദാനന്ദന്‍

1870.വാള്‍ട്ടര്‍ സ്കോട്ട് ഓഫ് കേരള എന്നറിയപ്പെടുന്നത് ആര്?
- സി.വി.രാമന്‍പിള്ള

1871. പ്രാചീന സൌന്ദര്യശാസ്ത്രഗ്രന്ഥമായ ലീലാതിലകത്തിനും ഉണ്ണുനീലിസന്ദേശത്തിനും വ്യാഖ്യാനം രചിച്ച കേരളീയപണ്ഡിതന്‍ ആര്?
- ശൂരനാട്ട് കുഞ്ഞന്‍പിള്ള

1872. സാമൂതിരിയുടെ കാലത്തുണ്ടായിരുന്ന പ്രസിദ്ധ പണ്ഡിതസദസ്സ് ഏത്?
- രേവതി പട്ടത്താനം

1873. എ.ആര്‍.രാജരജവര്‍മ്മയെ അനുസ്മരിച്ച് കുമാരനാശാന്‍ രചിച്ച കാവ്യം ഏത്?
- പ്രരോദനം

1874. കേരള സാഹിത്യഅക്കാദമിയുടെ ആദ്യത്തെ പ്രസിഡന്‍റ് ആര്?
- കെ.എം.പണിക്കര്‍

1875. കേരള തുളസീദാസന്‍ എന്നറിയപ്പെടുന്ന സാഹിത്യകാരന്‍ ആര്?
- വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

1876.മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവൽ ഏത് ?
- സ്വർഗ്ഗദൂതൻ

1877.മലയാളത്തിലെ ആദ്യത്തെ സ്വതന്ത്ര സാമൂഹികനാടകം ഏത്?
- മറിയാമ്മ നാടകം

1878.മലയാളത്തിലെ തനതു നാടകവേദി എന്നാ സങ്കല്പത്തിന്റെ ഉപജ്ഞാതാവ് ആര്?
- സി എൻ ശ്രീകണ്ഠൻ നായർ

1879.ആദ്യത്തെ തനതു നാടകം ഏത്?
- കലി

1880.മലയാളത്തിലെ ആദ്യത്തെ എക്സ്പ്രെഷനിസ്റ്റ് നാടകം ഏത്?
- സമത്വവാദി

1881.പെണ്‍ കൂട്ടായ്മയിലൂടെ കേരളത്തിലുണ്ടായ ആദ്യത്തെ നാടകം ഏത്?
- തൊഴിൽ കേന്ദ്രത്തിലേക്ക്

1882.കേരളത്തില ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ട ചവിട്ടു നാടകം ഏത്?
- കാറൽമാൻ ചരിതം

1883.സർക്കാർ നിരോധിച്ച ആദ്യത്തെ മലയാള ആനുകാലികം ഏത്?
- സന്ദിഷ്ടവാദി

1884.മലയാളത്തിൽ പുസ്തക നിരൂപണം ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഏതു മാസികയിൽ?
- കോട്ടയം ക്വാർട്ടർലി

1885.ആദ്യത്തെ വിദ്യാഭ്യാസ മാസിക ഏത്?
- ഉപാദ്ധ്യായൻ(1898ൽ)

1886.ആദ്യത്തെ ബാലസാഹിത്യ കൃതി ഏത്?
- ബാലഭൂഷണം(1867-ടെക്സ്റ്റ് ബുക്ക്‌ കമ്മിറ്റി)

1887.മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നോവൽ ഏത്?
- പാറപ്പുറം

1888.കണ്ടുകിട്ടിയിട്ടുള്ളതിൽവച്ച് പാട്ടിന്റെ ലക്ഷണങ്ങൾ പൂർണ്ണമായും പ്രദർശിപ്പിക്കുന്ന ആദ്യത്തെ കൃതി ഏത്?
- രാമചരിതം

1889.രാമചരിതത്തിന് ആദ്യമായി വ്യാഖ്യാനം നല്കിയ പണ്ഡിതനാര്?
- ഉള്ളൂർ

1890.മഹാഭാരതത്തെ ഉപജീവിച്ചുണ്ടായ ആദ്യ കേരളീയകൃതി ഏത്?
- ഭാരതമാല

1891.ഭാരതമാല എഴുതിയത് ആര്?
- ശങ്കരപ്പണിക്കർ

1892.ഭഗവദ്ഗീതയ്ക്ക് മലയാളത്തിലുണ്ടായ ആദ്യത്തെ വിവർത്തനം ഏത്?
- ഭാഷാഭഗവദ്ഗീത

1893.ഭാഷാഭഗവദ്ഗീതയുടെ കർത്താവ് ആര്?
- മാധവപ്പണിക്കർ

1894.പ്രാചീന മണിപ്രവാളത്തിലെ ആദ്യത്തെ കൃതി ഏത്?
- വൈശികതന്ത്രം

1895.പ്രാചീന മണിപ്രവാളത്തിലെ അവസാനത്തെ കൃതി ഏത്?
- ചന്ദ്രോത്സവം

1896.മലയാളവ്യാകരണത്തെക്കുറിച്ച് ആദ്യമായി പരാമർശിച്ച കൃതി ഏത്?
- ലീലാതിലകം

1897.മണിപ്രവാളകൃതികളിൽ കവിത്വം കൊണ്ടും പ്രാചീനത്വം കൊണ്ടും പ്രഥമസ്ഥാനം അർഹിക്കുന്ന കൃതി ഏത്?
- ഉണ്ണുനീലിസന്ദേശം

1898.ഭാഷാ ചമ്പുക്കളിലെ പ്രഥമവും പ്രധാനവുമായ കൃതി ഏത്?
- ഉണ്ണിച്ചിരുതേവീചരിതം

1899.ശുദ്ധമലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ കാവ്യം ഏത്?
- കൃഷ്ണഗാഥ

1900.ഗാഥാപ്രസ്ഥാനത്തിലെ ആദ്യ കൃതി ഏത്?
- കൃഷ്ണഗാഥ

Post a Comment

0 Comments