Header Ads Widget

Ticker

6/recent/ticker-posts

PSC Malayalam - Questions and Answers 61

പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ -61

1801. നളചരിതം ആട്ടക്കഥയുടെ കര്‍ത്താവ്?
-ഉണ്ണായി വാര്യര്‍

1802. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളകവി?
-കുമാരനാശാന്‍

1803. മലയാളം ആദ്യമായി അച്ചടിച്ച 'ഹോര്‍ത്തൂസ് മലബാറിക്കസ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് എവിടെ നിന്ന്?
-ആംസ്റ്റര്‍ഡാം

1804. ചങ്ങമ്പുഴ-യുടെ ആത്മകഥയുടെ പേര്?
-തുടിക്കുന്ന താളുകള്‍

1805. 'വിശുദ്ധിയുടെ കവിത' എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ കവിതകളെയാണ്?
-ബാലാമണിയമ്മയുടെ

1806. 'ജീവിതപ്പാത' ആരുടെ ആത്മകഥയാണ്?
-ചെറുകാട്

1807. ഇ.എം.എസ്സിന്റെ ആത്മകഥയുടെ പേര്?
-ആത്മകഥ

1808. 'കേരള വാല്‍മീകി' എന്നറിയപ്പെടുന്നത് ആര്?
-വള്ളത്തോള്‍

1809. ആരുടെ തൂലികാനാമമാണ് 'ശ്രീ'?
-വൈലോപ്പിള്ളി ശ്രീധരമേനോന്‍

1810. എസ്.കെ.പൊറ്റക്കാടിന്റെ ശരിയായ പേര്?
-ശങ്കരന്‍കുട്ടി

1811. 'കൊഴിഞ്ഞ ഇലകള്‍' ആരുടെ ആത്മകഥയാണ്?
-ജോസഫ്‌ മുണ്ടശ്ശേരി

1812. 'കേരളപഴമ' രചിച്ചത്?
-ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

1813. 'കേരളോല്‍പത്തി'-യുടെ കര്‍ത്താവ്‌?
-ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

1814. മാധവിക്കുട്ടിയുടെ ആത്മകഥ?
-എന്റെ കഥ

1815. വൈക്കം മുഹമ്മദ്‌ ബഷീര്‍ തിരക്കഥ എഴുതിയ ഏക സിനിമ?
-ഭാര്‍ഗവീനിലയം

1816. മലയാളത്തിലെ ആദ്യത്തെ സ്വതന്ത്രനാടകം?
-കല്യാണി നാടകം

1817. ഉള്ളൂര്‍ രചിച്ച മഹാകാവ്യം?
-ഉമാകേരളം

1818. മഹാകാവ്യമെഴുതാതെ മഹാകവിപട്ടം നേടിയ കവി?
-കുമാരനാശാന്‍

1819. മലയാളത്തിലെ ആദ്യത്തെ ജനകീയ കവി?
-കുഞ്ചന്‍ നമ്പ്യാര്‍

1820. 'ത്രിലോകസഞ്ചാരി' എന്നറിയപ്പെട്ട മലയാള സാഹിത്യകാരന്‍?
-ഇ.വി.കൃഷ്ണപിള്ള

1821. 'ഋതുക്കളുടെ കവി' എന്ന് അറിയപ്പെടുന്നത് ആര്?
-ചെറുശ്ശേരി

1822. ചങ്ങമ്പുഴ എഴുതിയ ഒരേ ഒരു നോവല്‍?
-കളിത്തോഴി

1823. വള്ളത്തോള്‍ രചിച്ച മഹാകാവ്യം?
-ചിത്രയോഗം

1824. മലയാളത്തിലെ ആദ്യത്തെ ശാസ്ത്രപുസ്തകം?
-യോഗ് മിത്രം

1825. കേരള തുളസീദാസന്‍ എന്നറിയപ്പെടുന്നത്?
-വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

1826. കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച ആദ്യത്തെ തുള്ളല്‍ കൃതി ?
-കല്യാണസൌഗന്ധികം

1827. കേരളത്തിലെ ഹെമിംഗ് വേ എന്നറിയപ്പെടുന്നത്?
-എം ടി വാസുദേവന്‍‌ നായര്‍

1828. സാഹിത്യപഞ്ചാനനന്‍ എന്നറിയപ്പെടുന്നത് ആര്?
-പി.കെ.നാരായണപിള്ള

1829. 'എന്റെ നാടുകടത്തല്‍' ആരുടെ ആത്മകഥയാണ്?
-സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

1830. പ്രഥമ വയലാര്‍ അവാര്‍ഡ്‌ നേടിയ കൃതി?
-അഗ്നിസാക്ഷി(ലളിതാംബിക അന്തര്‍ജ്ജനം)

1831. കെ.എല്‍.മോഹനവര്‍മയും മാധവിക്കുട്ടിയും ചേര്‍ന്നെഴുതിയ നോവല്‍?
-അമാവാസി

1832. കേരള മോപ്പസാങ്ങ് എന്ന് അറിയപ്പെടുന്നത് ആര്?
-തകഴി ശിവശങ്കരപ്പിള്ള

1833. മലയാളത്തിലെ ആദ്യ മണിപ്രവാള ലക്ഷണഗ്രന്ഥം?
-ലീലാതിലകം

1834. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം?
-പാട്ടബാക്കി

1835. മലയാളത്തില്‍ ആദ്യമായി സരസ്വതീപുരസ്കാരം ലഭിച്ചത് ആര്‍ക്ക്?
-ബാലാമണിയമ്മ

1836. ആദ്യത്തെ വള്ളത്തോള്‍ പുരസ്കാരം നേടിയതാര്?
-പാലാ നാരായണന്‍ നായര്‍

1837. കേരള കാളിദാസന്‍ എന്നറിയപ്പെടുന്നത്?
-കേരളവര്‍മ വലിയകോയിത്തമ്പുരാന്‍

1838. 'ഹോര്‍ത്തൂസ് മലബാറിക്കസ്' എന്ന കൃതിയുടെ മൂലകൃതി?
-കേരളാരാമം(ഇട്ടി അച്യുതന്‍)

1839. 'വിലാസിനി'യുടെ യഥാര്‍ത്ഥ നാമം?
-മൂക്കനാട് കൃഷ്ണന്‍കുട്ടി മേനോന്‍(എം.കെ.മേനോന്‍)

1840. പഴശ്ശിരാജ-യെക്കുറിച്ചുള്ള ചരിത്രനോവല്‍?
-കേരളസിംഹം(സര്‍ദാര്‍ കെ എം പണിക്കര്‍)

1841. മലയാളത്തിന്റെ ആദ്യത്തെ കവി?
-ചീരാമന്‍

1842. കേന്ദ്രസാഹിത്യഅക്കാദമി-യുടെ സെക്രട്ടറിയായ ആദ്യമലയാളി?
-സച്ചിദാനന്ദന്‍

1843. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കവിതാപുസ്തകം?
-രമണന്‍

1844. ആധുനികകവിതയുടെ വക്താവ്?
-ഡോ.കെ.അയ്യപ്പപ്പണിക്കര്‍

1845. തുഞ്ചന്‍ ദിനം ആഘോഷിക്കുന്ന ദിവസം?
-ഡിസംബര്‍ 31

1846. കേരള സംഗീത നാടക അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍?
-മങ്കുതമ്പുരാന്‍

1847. മലയാളത്തിലെ ആദ്യത്തെ കഥാപ്രസംഗം?
-മാര്‍ക്കണ്ഡേയ ചരിത്രം

1848. ആധുനിക മലയാളനാടകത്തിന്റെ പിതാവ്?
-എന്‍.കൃഷ്ണപിള്ള

1849. കേരളത്തില്‍ ആദ്യമായി അച്ചടിശാല ആരംഭിച്ചത്?
-പോര്‍ച്ചുഗീസുകാര്‍

1850. കേരളത്തെ സംബന്ധിപ്പിക്കുന്ന ഏറ്റവും പഴയ പരാമര്‍ശമുള്ള ഗ്രന്ഥം?
-ഐതരേയോരണ്യകം

Post a Comment

0 Comments