Header Ads Widget

Ticker

6/recent/ticker-posts

Indian constitution questions in malayalam - 31

ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും - 31
751. ക്രീമിലെയര്‍ എന്ന ആശയത്തിന്റെ അടിസ്ഥാനം:
(എ) സാമൂഹികപദവി അടിസ്ഥാനമാക്കിയുള്ള ഗ്രുപ്പിങ്‌
(ബി) ജാതി അടിസ്ഥാനമാക്കിയുള്ള ഗ്രൂപ്പിങ്‌
(സി) സാമ്പത്തിക സ്ഥിതി അടിസ്ഥാനമാക്കിയുള്ള ഗ്രുപ്പിങ്‌
(ഡി) പാല്‍ ഉപഭോഗം അടിസ്ഥാനമാക്കിയുള്ള ഗ്രുപ്പിങ്‌
ഉത്തരം: (സി)

752. ഭരണഘടനാ ഭേദഗതി സംബന്ധമായ ബില്ലുകളുടെ കാര്യത്തില്‍ പ്രസിഡന്റ്‌......... 
(എ) ഒപ്പു വയ്ക്കാന്‍ ബാധ്യസ്ഥനാണ്‌
(ബി) അനുമതി തടയാന്‍ അധികാരമുണ്ട്‌
(സി) ആറുമാസത്തേക്ക്‌ താമസിപ്പിക്കാം
(ഡി) വീണ്ടും പരിഗണിക്കുന്നതിനായി പാര്‍ലമെന്റിലേക്ക്‌ തിരിച്ചയയ്ക്കാം
ഉത്തരം: (എ)

753. വോട്ടു ചെയ്യാനുള്ള അവകാശത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്നത്‌ ഇന്ത്യന്‍ ഭരണഘടനയുടെ ഏത്‌ ഭാഗത്താണ്‌:
(എ) തിരഞ്ഞെടുപ്പ്‌
(ബി) സംസ്ഥാന നിയമസഭ
(സി) മൌലികാവകാശങ്ങള്‍
(ഡി) പാര്‍ലമെന്റ്‌
ഉത്തരം: (എ)

754. ഇന്ത്യന്‍ ഭരണഘടനയില്‍ എവിടെയാണ്‌ സാമൂഹിക നീതിയെക്കുറിച്ച്‌ പരാമര്‍ശമുള്ളത്‌.
(എ) അനുച്ഛേദം 15 (ബി) അനുച്ഛേദം 14
(സി) അനുച്ചേദം 16 (ഡി) ആമുഖം
ഉത്തരം: (ഡി)

755. ഏത്‌ അനുച്ഛേദം പ്രകാരമാണ്‌ സായുധ സേനകളിലെ അംഗങ്ങളുടെ മൌലികാവകാശങ്ങള്‍ക്ക്‌ നിയ്രന്തണം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌ :
(എ) 22 (ബി) 25
(സി) 19 (ഡി) 33
ഉത്തരം: (ഡി)

756. 1935-ലെ ഗവണ്‍മെന്റ്‌ ഓഫ്‌ ഇന്ത്യ ആക്ട പ്രകാരം അവശിഷ്ടാധികാരങ്ങള്‍ ആരിലാണ്‌ നിക്ഷിപ്തമാക്കിയിരുന്നത്‌:
(എ) ഫെഡറല്‍ ലെജിസ്സ്േച്ചര്‍
(ബി) ബ്രിട്ടിഷ്‌ പാര്‍ലമെന്റ്‌
(സി) ഗവര്‍ണര്‍ ജനറല്‍
(ഡി) പ്രൊവിന്‍ഷ്യല്‍ ലെജിസ്ലേച്ചര്‍
ഉത്തരം: (സി)

757. താഴെക്കൊടുത്തിരിക്കുന്നവയില്‍ സ്റ്റേറ്റ്‌ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്‌.
(എ) വിദ്യാഭ്യാസം (ബി) പ്രതിരോധം
(സി) കൃഷി (ഡി) ക്രിമിനല്‍ നിയമം
ഉത്തരം: (സി)

758. ഇന്ത്യന്‍ ഭരണഘടനയില്‍ എവിടെയാണ്‌ സാമ്പത്തിക നീതി (ഇക്കണോമിക്‌ ജസ്റ്റിസ്‌) യെക്കുറിച്ച്‌ പ്രതിപാദിക്കുന്നത്‌:
(എ) ആമുഖം
(ബി) മൌലിക ചുമതലകള്‍
(സി) മൌലിക അവകാശങ്ങള്‍
(ഡി) നിര്‍ദ്ദേശക തത്ത്വങ്ങള്‍
ഉത്തരം: (എ)

759.മതേതരത്വവും ഫെഡറലിസവും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളാണ്‌ എന്ന്‌ വിലയിരുത്തപ്പെട്ടത്‌ ഏത്‌ കേസിലാണ്‌:
(എ) മിനര്‍വ മില്‍ കേസ്‌
(ബി) ഇന്ദിരാ സാഹ്നി കേസ്‌
(സി) കേശവാനന്ദഭാരതി കേസ്‌
(ഡി) എസ്‌ ആര്‍ ബൊമ്മ്മൈ കേസ്‌
ഉത്തരം: (ഡി)

760.പൌരത്വത്തിനുള്ള അവകാശങ്ങള്‍ നിയന്ത്രിക്കാന്‍ പാര്‍ലമെന്റിന്‌ അധികാരം നല്‍കുന്ന അനുച്ഛേദം ഏതാണ്‌:
(എ) 10 (ബി) 12
(സി) 13 (ഡി) 1
ഉത്തരം: (ഡി)

761. നിയമത്തിനുമുന്നില്‍ എല്ലാവര്‍ക്കും തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടനാ അനുഛ്ഛേദം
ആര്‍ട്ടിക്കിള്‍ 14

762. പഞ്ചായത്ത് രാജ് സംവിധാനത്തിന് ആ പേരു നല്‍കിയത്
ജവാഹര്‍ലാല്‍ നെഹ്രു

763. പാര്‍ലമെന്‍റില്‍ അംഗമാകാത്ത ഒരാള്‍ക്ക് പരമാവധി എത്ര കാലം പ്രധാനമന്ത്രി പദത്തില്‍ തുടരാം
ആറ് മാസം

764. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ അധ്യക്ഷതവഹിക്കുന്നത്
ലോക്സഭാസ്പീക്കര്‍

765. പാര്‍ലമെന്‍റിലെ ഏററവും വലിയ കമ്മിററിയായ എസ്റ്റിമേററ്സ് കമ്മിററിയിലെ അംഗങ്ങള്‍
30

766. ഭരണഘടന എന്ന ആശയം ഏതു രാജ്യത്താണ് ഉരുത്തിരിഞ്ഞത്
 ബ്രിട്ടന്‍

767. ഭരണഘടനപ്രകാരം ഇന്ത്യയില്‍ യഥാര്‍ഥ നിര്‍വഹണാധികാരം നിക്ഷിപ്തമായിരിക്കുന്നത്
ക്യാബിനററില്‍

768. ഭരണഘടനയുടെ 52-ാം ഭേദഗതിയിലൂടെ(1985) രാഷ്ട്രീയക്കാരുടെ കൂറുമാററത്തിനും അതുവഴി പാര്‍ട്ടികളുടെ പിളര്‍പ്പിനും നിയന്ത്രണം കൊണ്ടുവന്ന ഇന്ത്യന്‍  പ്രധാനമന്ത്രി
 രാജീവ്ഗാന്ധി

769. ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ് പഞ്ചായത്ത് രാജിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്
11

770. പാര്‍ലമെന്‍റ് എന്നാല്‍ ലോക്സഭയും രാജ്യസഭയും-------ഉം ചേര്‍ന്നതാണ്
പ്രസിഡന്‍റ്

771. പാര്‍ലമെന്‍റ് സമ്മേളിക്കാത്തപ്പോള്‍ പ്രസിഡന്‍റ് പുറപ്പെടുവിക്കുന്ന ഉത്തരവ്
ഓര്‍ഡിനന്‍സ്

772. ഭരണഘടനയുടെ ഒ  ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ത്ത പട്ടിക
 ഒമ്പതാം പട്ടിക

773. ഭരണഘടനയുടെ താക്കോല്‍ എന്നറിയപ്പെടുന്നത്
ആമുഖം

774. മതിയായ പ്രാതിനിധ്യമുറപ്പാക്കാന്‍ നിയമസഭയിലേക്ക് ആംഗ്ലേډാ ഇന്ത്യന്‍ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ആര്‍ക്കാണ് അധികാരം??
ഗവര്‍ണര്‍

775. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിന്‍റെ ഭരണത്തലവന്‍
ലഫ്ററനന്‍റ് ഗവര്‍ണര്‍

Post a Comment

0 Comments