Header Ads Widget

Ticker

6/recent/ticker-posts

Indian constitution questions in malayalam - 30

ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും - 30
726. സാമ്പത്തികാസൂത്രണം ഭരണഘടനുയുടെ ഏത്‌ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു:
(എ) യൂണിയന്‍ (ബി) സ്റ്റേറ്റ്‌
(സി) കണ്‍കറണ്ട്‌ (ഡി) ഇവയൊന്നുമല്ല
ഉത്തരം: (സി)

727. ഭരണഘടനയുടെ കരട്‌ പരിശോധിക്കുന്നതിന്‌ നിയോഗിക്കപ്പെട്ട സ്പെഷ്യല്‍ കമ്മിറ്റിയുടെ തലവന്‍ ആരായിരുന്നു:
(എ) അല്ലാടി കൃഷ്ണസ്വാമി അയ്യര്‍
(ബി) ഡോ.അംബേദ്കര്‍
(സി) സര്‍ദാര്‍ പട്ടേല്‍
(ഡി) ജവാഹര്‍ലാല്‍ നെഹ്രു 
ഉത്തരം: (എ)

728.പാര്‍ലമെന്റ്‌ സെക്രട്ടേറിയറ്റില്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ എവിടെയാണ്‌:
(എ) നോര്‍ത്ത്‌ ബ്ലോക്ക്‌ (ബി) സൌത്ത്‌ ബ്ലോക്ക്‌
(സി) ഈസ്റ്റ്‌ ബ്ലോക്ക്‌ (ഡി) വെസ്റ്റ്‌ ബ്ലോക്ക്‌
ഉത്തരം: (ബി)

729. ഭരണഘടനാ നിര്‍മാണസഭയുടെ അവസാന സെഷന്‍ നടന്ന തീയതി;
(എ) 1949 നവംബര്‍ 26
(ബി) 1950 ജനുവരി 26
(സി) 1950 ജനുവരി 24
(ഡി) 47 ഓഗസ്റ്റ്‌ 15
ഉത്തരം: (സി)

730. ഒരു സംസ്ഥാനത്ത്‌ ലജിസ്ലേറ്റീവ്‌ കാണ്‍സില്‍ വേണമോവേണ്ടയോ എന്ന്‌ തീരു
മാനിക്കുന്നത്‌.
(എ) പ്രസിഡന്റ്‌ (ബി) ഗവര്‍ണര്‍
(സി) മുഖ്യമന്ത്രി (ഡി) നിയമസഭ
ഉത്തരം: (ഡി)

731. ഇന്ത്യയില്‍ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യ മുസ്ലിം വനിത:
(എ) സെയ്ദ അന്‍വാര തിമൂര്‍
(ബി) മെഹ്ബൂബ മുഫ്തി
(സി) ഫാത്തിമാ ബീവി
(ഡി) ഇവരാരുമല്ല
ഉത്തരം: (എ)

732. ഇന്ത്യന്‍ ഭരണഘടനയുടെ നൂതന സവിശേഷതയായിനിര്‍ദ്ദേശക തത്ത്വങ്ങളെ വിശേഷിപ്പിച്ചതാര്‌:
(എ) മഹാത്മാ ഗാന്ധി
(ബി) കെ.എം.മുന്‍ഷി
(സി) ഡോ.അംബേദ്കര്‍
(ഡി) ജവാഹര്‍ലാല്‍ നെഹ്രു 
ഉത്തരം: (സി)

733. താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏതിനെക്കുറിച്ചാണ്‌ ഭരണഘടനയില്‍ പ്രതിപാദിക്കാത്തത്‌:
(എ) ലോക്സഭാ സ്രെകട്ടറിയേറ്റ്‌
(ബി) തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍
(സി) ഫിനാന്‍സ്‌ കമ്മിഷന്‍
(ഡി) ദേശീയ മനുഷ്യാവകാശ കമ്മിഷന്‍
ഉത്തരം: (ഡി)

734. 1950-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ കരുതല്‍ തടങ്കല്‍ നിയമം സംബന്ധിച്ച ബില്‍ അവതരിപ്പിച്ചത്‌.
(എ) ജവാഹര്‍ലാല്‍ നെഹ്രു
(ബി) ലാല്‍ ബഹാദൂര്‍ ശാസ്ത്രി
(സി) സര്‍ദാര്‍ പട്ടേല്‍
(ഡി) ബല്‍ദേവ്‌ സിങ്‌
ഉത്തരം: (സി)

735. ഭരണഘടനാ നിര്‍മാണസഭയിലെ കമ്മിറ്റികളുടെ എണ്ണം:
(എ) 22 (ബി) 23
(സി) 24 (ഡി) 25
ഉത്തരം: (എ)

736. ഭരണഘടനാ നിര്‍മാണസഭയില്‍ പതാക സംബന്ധിച്ച സമിതിയുടെ തലവന്‍:
(എ) ഡോ.രാജേന്ദ്രരപസാദ്‌
 (ബി) ജവാഹര്‍ലാല്‍ നെഹ്റു
(സി) സര്‍ദാര്‍ പട്ടേല്‍
(ഡി) ഡോ.അംബേദ്കര്‍
ഉത്തരം: (എ)

737. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുമുമ്പ്‌ നാട്ടുരാജ്യങ്ങളില്‍ നിന്ന്‌ എത്ര പേരാണ്‌ ഉണ്ടായിരുന്നത്‌:
(എ) 93 (ബി) 94
(സി) 95 (ഡി) 96
ഉത്തരം: (എ)

738. ഇന്ത്യന്‍ ഭരണഘടനയില്‍ ഫെഡറല്‍ എന്ന പദം എത്ര പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്‌.
(എ) 1 (ബി) 2
(സി) 3 (ഡി) പൂജ്യം
ഉത്തരം: (ഡി)

739. നാഗാലാന്‍ഡിലെ ഓദ്യോഗിക ഭാഷ:
() ഇംഗ്ലിഷ്‌ (ബി) ആസാമീസ്‌
(സി) ബംഗാളി (ഡി) ഹിന്ദി
ഉത്തരം: (എ)

740. 1687-ല്‍ സ്ഥാപിതമായ ഇന്ത്യയിലെ ആദ്യത്തെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍:
(എ) കൊല്‍ക്കത്ത (ബി) മുംബൈ
(സി) ചെന്നൈ (ഡി) ഡല്‍ഹി
ഉത്തരം: (സി)

741. ഭരണഘടനാ നിര്‍മാണസഭയില്‍ ആകെ എത്ര മലയാളികള്‍ ഉണ്ടായിരുന്നു:
(എ) 13 (ബി) 16
(സി) 14 (ഡി) 17
ഉത്തരം: (ഡി)

742. സ്റ്റോക്ഹോം സമ്മേളനത്തില്‍ ഒപ്പുവച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്ത അനുച്ഛേദം ഏതാണ്‌:
(എ) 46 എ (ബി) 47
(സി) 48 എ (ഡി) 49
ഉത്തരം: (സി)

743. ഇന്ത്യാ വിഭജനത്തോടെ ഡോ.അംബേദ്കര്‍ പ്രതിനിധാനം ചെയ്തിരുന്ന ബംഗാളിലെ മണ്ഡലം കിഴക്കന്‍ പാകിസ്താനില്‍ ഉള്‍പ്പെട്ടതിനാല്‍ ഏത്‌ സംസ്ഥാനത്തുനിന്നാണ്‌ അദ്ദേഹം കോണ്‍സ്റ്റിറ്റ്റുവന്റ്‌ അസംബ്ലിയിലേക്ക്‌ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്‌.
(എ) ബോംബെ (ബി) മദ്രാസ്‌
(സി) യുണൈറ്റഡ്‌ പ്രൊവിന്‍സ്‌ (ഡി) പഞ്ചാബ്‌
ഉത്തരം: (എ)

744. 1974-ല്‍ സിക്കിമിന്‌ അസോസിയേറ്റ്‌ സ്റ്റേറ്റ് പദവി നല്‍കിയപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഷെഡ്യൂള്‍ ഏതാണ് 
(എ) 8            (ബി) 9
(സി) 10         (ഡി) 11
ഉത്തരം: (സി)

745.ഇന്ത്യന്‍ ഭരണഘടനയുടെയും അമേരിക്കന്‍ ഭരണഘടനയുടെയും പൊതുവായ സ
വിശേഷത:
(എ) മൂന്ന്‌ ലിസ്റ്റുകള്‍
(ബി) ഏക പൌരത്വം
(സി) ഇരട്ട ജുഡീഷ്യറി
(ഡി) ഭരണഘടനയെ വ്യാഖ്യാനിക്കാന്‍
ഉത്തരം: (ഡി)

746. ഫെഡറല്‍ സുപ്രീം കോടതി ഭരണഘടനയിലെ മുന്നുലിസ്റ്റുകളിലും പരാമര്‍ശിക്കാത്ത വിഷയങ്ങളിന്‍ മേല്‍ നിയമനിര്‍മാണം നടത്തുന്നതിന്‌ അധികാര
മുള്ളത്‌ ആര്‍ക്കാണ്‌:
(എ) പാര്‍ലമെന്റ്‌
(ബി) സംസ്ഥാന നിയമസഭ
(സി) (എ) യും (ബി)യും
(ഡി) ഇവയൊന്നുമല്ല
ഉത്തരം: (എ)

747. ഗ്രേറ്റര്‍ ഇന്ത്യ എന്ന പദം വിവക്ഷിക്കുന്നത്‌.
(എ) രാഷ്ട്രീയ ഏകത
(ബി) സാംസ്കാരിക ഏകത
(സി) മതപരമായ ഏകത
(ഡി) സാമൂഹികമായ ഏകത
ഉത്തരം: (ബി)

748. ഭരണഘടന എന്ന ആശയം ആദ്യമായി ഉരുത്തിരിഞ്ഞ രാജ്യം:
(എ) ജപ്പാന്‍ (ബി) യു.എസ്‌.എ.
(സി) ബ്രിട്ടണ്‍ (ഡി) സ്വിറ്റ്സര്‍ലന്‍ഡ്‌
ഉത്തരം: (സി)

749. വ്യക്തികള്‍ മാറാം പക്ഷേ നിയമങ്ങള്‍ മാറില്ല-ഇത്‌ ഏതിന്റെ അടിസ്ഥാന തത്ത്വമാണ് :
(എ) റിപ്പബ്ലിക്‌ (ബി) മൊണാര്‍ക്കി
(സി) അലിഖിത ഭരണഘടന (ഡി) ഭരണഘടനാധിഷ്ഠിത ഗവണ്‍മെന്റ്‌
ഉത്തരം: (ഡി)

750. ഏത്‌ രാജ്യത്തിന്റെ സംഭാവനയാണ്‌ ക്യാബിനറ്റ്‌ സംവിധാനം:
(എ) ഇന്ത്യ (ബി) യുഎസ്‌എ
(സി) കാനഡ (ഡി) ബ്രിട്ടണ്‍
ഉത്തരം: (ഡി)

Post a Comment

0 Comments