Header Ads Widget

Ticker

6/recent/ticker-posts

Indian constitution questions in malayalam - 27

ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും - 27
651. പ്രധാനമന്ത്രി മരണപ്പെടുകയോ രാജിവയ്ക്കുകയോ ചെയ്യുന്ന പക്ഷം എന്തു സംഭവിക്കും:
(എ) ക്യാബിനറ്റ്‌ മറ്റൊരു നേതാവിനെ തിരഞ്ഞെടുക്കും
(ബി) എന്തുവേണമെന്ന്‌ പ്രസിഡന്റ്‌ തീരുമാനിക്കും
(സി) മന്ത്രിസഭ ഇല്ലാതാകും
(ഡി) പുതിയ ജനറല്‍ ഇലക്ഷന്‍ നടത്തും
ഉത്തരം: (സി)

652. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുമുമ്പ്‌ ചീഫ്‌ കമ്മിഷണേഴ്‌സ്‌ പ്രവിശ്യകളില്‍ നിന്ന്‌ എത്ര പേരാണ്‌ ഉണ്ടായിരുന്നത്‌:
() 4 (ബി) 5
(സി) 6 (ഡി) 7
ഉത്തരം: (എ)

653. ഭരണഘടനയുടെശില്‍പിഎന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഡോ.അംബേദ്കറുടെ ചരമദിനം ഏത്‌ ദിനമായി ആചരിക്കുന്നു:
(എ) ഭരണഘടനാദിനം
(ബി) മഹാപരിനിര്‍വാണ ദിവസ്‌
(സി) ദേശീയ നിയമദിനം
(ഡി) ദേശീയ വിദ്യാഭ്യാസ ദിനം
ഉത്തരം: (ബി)

654. സ്വത്തവകാശം ഇപ്പോള്‍ ഏതു തരം അവകാശമാണ്‌:
(എ) മൌലികാവകാശം
(ബി) നിര്‍ദ്ദേശകതത്ത്വം
(സി) നിയമപരമായ അവകാശം
(ഡി) സാമൂഹികമായ അവകാശം
ഉത്തരം: (സി)

655. ഇന്ത്യ ഫെഡറല്‍ മാതൃകയിലുള്ള ഭരണസംവിധാനംതിരഞ്ഞെടുക്കാന്‍ കാരണം:
(എ) വിശാലമായ ഭൂപ്രദേശം
(ബി) ഭരണപരമായ സൌകര്യം
(സി) സാംസ്‌കാരികമായ ഒത്തൊരുമ
(ഡി) ഭാഷാപരവും പ്രാദേശികവുമായ വൈവിധ്യം
ഉത്തരം: (ഡി)

656. അനുച്ഛേദം 394 എ യില്‍ പരാമര്‍ശിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആധികാരിക ഭാഷ:
(ഇംഗ്ലീഷ്‌ (ബി) ഹിന്ദി
(സി) സംസ്കൃതം (ഡി) ബംഗാളി
ഉത്തരം: (ബി)

657. ഭരണഘടനാ നിര്‍മാണസഭയില്‍ മലബാറിനെ പ്രതിനിധാനം ചെയ്ത വനിതകള്‍:
(എ) അമ്മു സ്വാമിനാഥനും ദാക്ഷായണിവേലായുധനും
(ബി) അമ്മു സ്വാമിനാഥനും ആനിമസ്‌ക്രീനും
(സി) ആനിമസ്‌ക്രീനും ദാക്ഷായണി വേലായുധനും
(ഡി) ഇവരാരുമല്ല
ഉത്തരം: (എ)

658. ന്യായപഞ്ചായത്തുകള്‍ സ്ഥാപിക്കുന്നതിന്‌ ശുപാര്‍ശ ചെയ്ത കമ്മിറ്റി:
(എ) സെന്‍ കമ്മിറ്റി
(ബി) എല്‍ എം സിങ്വികമ്മിറ്റി
(സി) അശോക്‌ മേത്ത കമ്മിറ്റി
(ഡി) ബെല്‍വന്ത്‌ റായ്‌ മേത്ത കമ്മിറ്റി
ഉത്തരം: (ബി)

659. ഏത്‌ സാഹചര്യത്തിലാണ്‌ ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക്‌ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ കഴിയാതെ വരുന്നത്‌;
(എ) കെയര്‍ ടേക്കര്‍ മുഖ്യമന്ത്രിയാണെങ്കില്‍
(ബി) അദ്ദേഹംതന്നെ സ്ഥാനാര്‍ഥിയാണെങ്കില്‍
(സി) നിയമസഭയുടെ അധോസഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ടെങ്കില്‍
(ഡി) അദ്ദേഹം നിയമനിര്‍മാണസഭയുടെഉപരിസഭയിലെ അംഗമാണെങ്കില്‍
ഉത്തരം: (ഡി)

660. ഒറിജിനല്‍ ഭരണഘടനയില്‍ ഇല്ലാത്തതും പിന്നീട്‌ കൂട്ടിച്ചേര്‍ത്തതുമായ നിര്‍
ദ്ദേശകതത്ത്വം ഏത്‌:
(എ) സൌജന്യ നിയമസഹായം
(ബി) തുല്യജോലിക്ക്‌ തുല്യവേതനം
(സി) അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കുക
(ഡി) സ്വത്തിന്റെ കുമിഞ്ഞുകൂടല്‍ തടയുക
ഉത്തരം: (എ)

661. താഴെക്കൊടുത്തിരിക്കുന്നവയില്‍ പ്രസിഡന്റ്‌ നിയമിക്കുന്ന പദവി അല്ലാത്തത്‌.
(എ) പ്രധാനമന്ത്രി 
(ബി) ഹൈക്കോടതി ജഡ്ജി
(സി) ഗവര്‍ണര്‍
(ഡി) രാജ്യസഭാ ചെയര്‍മാന്‍
ഉത്തരം: (ഡി)

662. ഭരണഘടനയുടെ ആമുഖത്തെ അതിന്റെ‚ തിരിച്ചറിയല്‍ കാര്‍ഡ്‌ എന്ന്‌ വിശേഷിപ്പച്ചത്:
(എ) നാനി പല്‍ക്കിവാല
(ബി) കെ.എം.മുന്‍ഷി
(സി) ഡോ.അംബേദ്കര്‍
(ഡി) ഏണസ്റ്റ്‌ ബാര്‍ക്കര്‍
ഉത്തരം: (എ)

663. ഭരണഘടനാ നിര്‍മാണസഭയില്‍ തിരുവിതാംകൂറിനെ പ്രതിനിധാനം ചെയ്ത വനിത:
(എ) കെ.ആര്‍.ഗൗരി
(ബി) ആനിമസ്ക്രീന്‍
(സി) ദാക്ഷായണി വേലായുധന്‍
(ഡി) അമ്മു സ്വാമിനാഥന്‍
ഉത്തരം: (ബി)

664. ലോക്സഭാ പിരിച്ചുവിട്ടിരിക്കെ ആര്‍ട്ടിക്കിള്‍ 352 പ്രകാരം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നപക്ഷം അംഗീകരിക്കുന്നത്‌:
(എ) രാജ്യസഭ അംഗീകരിക്കുകയും ലോക്സഭ പുനസ്സംഘടിപ്പിക്കുന്നതുവരെ തുടരുകയും പുതിയ ലോക്സഭയുടെ ആദ്യ സിറ്റിങിന്റെ 30 ദിവസത്തിനകം അംഗീകരിക്കുകയും വേണം
(ബി) രാജ്യസഭ മാത്രം അംഗീകരിച്ചാല്‍ മതി
(സി) ആറുമാസത്തിനുശേഷം പുതിയസെഷനില്‍ ലോക്സഭ അംഗീകരിച്ചാല്‍ മതി
(ഡി) പുതിയ ലോക്സഭ പുനസ്സംഘടിപ്പിച്ചശേഷം ആറുമാസത്തിനകം അംഗീകരിക്കണം
ഉത്തരം: (എ)

665. ഇന്ത്യയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വര്‍ഷങ്ങള്‍ :
(എ) 1962, 1971, 1976
(ബി) 1962, 1972, 1975
(സി) 1963, 1971, 1975
(ഡി) 1962, 1971, 1975
ഉത്തരം: (ഡി)

666. ആരുടെ ഉപദേശപ്രകാരമാണ്‌ രാഷ്ദ്രപതി ഗവര്‍ണറെ നിയമിക്കുന്നത്‌:
(പ്രധാനമന്ത്രി  (ബി) ഉപരാഷ്ട്രപതി
(സി) മുഖ്യമന്ത്രി      (ഡി) കേന്ദ്ര ആഭ്യന്തര മന്ത്രി
ഉത്തരം: (എ)

667. ഭരണഘടനാ നിര്‍മാണസഭയില്‍ മൗലികാവകാശങ്ങള്‍ സംബന്ധിച്ച ഉപസമിതിയുടെ തലവന്‍:
(എ) ജെ.ബി.കൃപലാനി
(ബി) സര്‍ദാര്‍ പട്ടേല്‍
(സി) ജവാഹര്‍ലാല്‍ നെഹ്രു
(ഡി) രാജേന്ദ്രപ്രസാദ്‌
ഉത്തരം: (എ)

668. താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏത്‌ കാര്യത്തിലാണ്‌ രാജ്യസഭയും സംസ്ഥാന ലെജിസ്സേറ്റീവ്‌ കാണ്‍സിലുമായി വ്യത്യാസമുള്ളത്‌.
(എ) പരോക്ഷരീതിയിലുള്ള തിരഞ്ഞെടുപ്പ്‌
(ബി) ഇംപീച്ച്മെന്റിനുള്ള അധികാരം
(സി) അംഗത്വ കാലാവധി
(ഡി) അംഗങ്ങളുടെ നാമനിര്‍ദ്ദേശം
ഉത്തരം: (ബി)

669. താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏതാണ്‌ ഗവര്‍ണറായിനിയമിക്കപ്പെടുന്നതിനുള്ള അവശ്യ യോഗ്യത അല്ലാത്തത്‌;
(എ)പാര്‍ലമെന്റിലെ ഇരുസഭകളിലെയും അംഗമായിരിക്കരുത്
(ബി) ഇന്ത്യന്‍ പൌരന്‍ ആയിരിക്കണം
(സി) 35 വയസ്സ്‌ പൂര്‍ത്തിയായിരിക്കണം
(ഡി) നിയമിക്കപ്പെടാന്‍ പോകുന്ന സംസ്ഥാനത്ത്‌ സ്ഥിരതാമസക്കാരന്‍ ആയിരിക്കണം
ഉത്തരം: (ഡി)

670. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുമുമ്പ്‌ ഗവര്‍ണേഴ്‌സ്‌ പ്രവിശ്യകളില്‍ നിന്ന്‌ എത്ര പേരാണ്‌ ഉണ്ടായിരുന്നത്‌.
(എ) 292 (ബി) 93
(സി) 4    (ഡി) 70
ഉത്തരം: (എ)

671. ഏത്‌ ഭരണഘടനാ അനുച്ഛേദം പ്രകാരമാണ്‌ പ്രസിഡന്റ്‌ പിന്നാക്ക വിഭാഗക്കാര്‍ക്കായി ഒരു കമ്മിഷനെ നിയോഗിക്കുന്നതിന്‌ വ്യവസ്ഥ ചെയ്തിരിക്കുന്നത്‌:
(എ) 344 (ബി) 342
(സി) 340 (ഡി) 339
ഉത്തരം: (സി)

672. പ്രതിരോധ സംബന്ധമായ കാര്യങ്ങളില്‍ പാര്‍ലമെന്റിനോട നേരിട്ട്‌ ഉത്തരവാദപ്പെട്ടിരിക്കുന്നത്‌ ആരാണ്‌:
(എ) പ്രധാനമന്ത്രി (ബി) പ്രസിഡന്റ്‌
(സി) പ്രതിരോധ മന്ത്രി (ഡി) ആഭ്യന്തര മന്ത്രി 
ഉത്തരം: (സി)

673, യൂണിയന്‍ പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍ അംഗങ്ങളുടെ എണ്ണം സംബന്ധിച്ച തീരുമാനമെടുക്കുന്നതിനുള്ള കോണ്‍സ്റ്ിറ്റ്യുഷണല്‍ അതോരിറ്റി ആരാണ്‌ :
(എ) രാഷ്ട്രപതി (ബി) ഉപരാഷ്ട്രപതി
(സി) തൊഴില്‍ മന്ത്രാലയം  (ഡി) ക്യാബിനറ്റ്‌ സ്രെകട്ടറി
ഉത്തരം: (എ)

674. ഉപരാഷ്ട്രപതിയെ ഇംപീച്ച്‌ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നത്‌ എവിടെയാണ്‌:
(എ) ലോക്സഭയില്‍ മാത്രം
(ബി) രാജ്യസഭയില്‍മാത്രം
(സി) പാര്‍ലമെന്റിന്റെ ഏതെങ്കിലുമൊരുസഭയില്‍
(ഡി) പാര്‍ലമെന്റിന്റെ ഇരുസഭയിലുമല്ല
ഉത്തരം: (ബി)

675, ഇന്ത്യന്‍ പ്രസിഡന്റ്‌ പോക്കറ്റ്‌ വീറ്റോ പ്രയോഗിച്ച ഏക അവസരം:
(എ) സ്ത്രീധന നിരോധന നിയമം
(ബി) ഹിന്ദു കോഡ്‌ ബില്‍
(സി) കരുതല്‍ തടങ്കല്‍ നിയമം
(ഡി) ഇന്ത്യന്‍ പോസ്റ്റോഫീസ്‌ (അമന്‍ഡ്‌മെന്റ്‌) ബില്‍
ഉത്തരം: (ഡി)

Post a Comment

0 Comments