Header Ads Widget

Ticker

6/recent/ticker-posts

PSC Malayalam - Questions and Answers 46

പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ -46
1321, ഏത് ഭാഷയിൽനിന്നാണ് ശിപാർശ എന്ന പദം മലയാളത്തിലെത്തിയത്? (എ) അറബി  (ബി) ഫ്രഞ്ച്
(സി) ഹിന്ദി  (ഡി) പേർഷ്യൻ
ഉത്തരം : (ഡി )

1322. “വീര വിരാട കുമാര വിഭോ' എന്നു രചിച്ചത്:
(എ) സ്വാതി തിരുനാൾ (ബി) ഇരയിമ്മൻ തമ്പി
(സി) പൂന്താനം (ഡി) ചെറുശ്ശേരി
ഉത്തരം : (ബി )

1323. ഗദ്യവും പദ്യവും ഇടകലർന്ന കാവ്യരൂപം:
(എ) മണിപ്രവാളം (ബി) ചമ്പു
(സി) പാട്ട്  (ഡി) ഇതൊന്നുമല്ല
ഉത്തരം : (ബി )

1324, “സൂരി നമ്പൂതിരിപ്പാട്' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്:
(എ) സി.വി.രാമൻപിള്ള (ബി) അപ്പു നെടുങ്ങാടി
(സി) ചന്തുമേനോൻ (ഡി) തകഴി
ഉത്തരം : (സി )

1325. കെ.എൽ.മോഹനവർമയും മാധവിക്കുട്ടിയും ചേർന്നെഴുതിയ നോവൽ: (എ) പാണ്ഡവപുരം (ബി) നവഗ്രഹങ്ങളുടെ തടവറ
(സി) അമാവാസി (ഡി) തട്ടകം
ഉത്തരം : (സി )

1326. " എന്റെ നാടുകടത്തൽ' ഏത് സാഹിത്യ ശാഖയിൽപ്പെ ടുന്നു?
(എ) നാടകം (ബി) ആത്മകഥ
(സി) യാത്രാവിവരണം (ഡി) ജീവചരിതം
ഉത്തരം : (ബി )

1327. ബൈബിൾ ആദ്യമായി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്:
(എ) ഗുണ്ടർട്ട് (ബി) ബെഞ്ചമിൻ ബെയ്‌ലി
(സി) ഫ്രാൻസിസ് ബുക്കാനൻ (ഡി) കാൽഡ്വൽ
ഉത്തരം : (ബി )

1328. "കാലം' രചിച്ചത്:
(എ) എം.ടി.വാസുദേവൻ നായർ (ബി) എം. മുകുന്ദൻ
(സി) ഒ.വി. വിജയൻ (ഡി) കേശവദേവ്
ഉത്തരം : (എ )

1329. ഭീമനെ കേന്ദ്രകഥാപാത്രമാക്കി എം.ടി.വാസുദേവൻ നായർ രചിച്ച നോവൽ:
(എ) കാലം (ബി) മഞ്ഞ്
(സി) രണ്ടാമൂഴം (ഡി) നാലുകെട്ട്
ഉത്തരം : (സി )

1330. സൈബർ സംസ്കാരത്തിൽപ്പെടുന്ന ആദ്യത്തെ മലയാള നോവൽ:
(എ) നൃത്തം  (ബി) അമാവാസി
(സി) എ മൈനസ് ബി (ഡി) ഡൽഹി
ഉത്തരം : (എ )

1331. “മാസപ്പടി മാതുപിള്ള' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് :
(എ) വേളൂർ കൃഷ്ണൻകുട്ടി (ബി) ചന്തുമേനോൻ
(സി) തകഴി  (ഡി) കേശവദേവ്
ഉത്തരം : (എ )

1332. ആരുടെ തൂലികാനാമമാണ് കൽക്കി?
(എ) അയ്യപ്പൻ പിള്ള (ബി) സേതുമാധവൻ
(സി) ഗോവിന്ദപ്പിഷാരടി (ഡി) ആർ.കൃഷ്ണമൂർത്തി
ഉത്തരം : (ഡി )

1333. “അതിരാണിപ്പാടം' എന്ന സാങ്കൽപിക നഗരപ്രാന്തത്തിന്റെ കഥ പറയുന്ന മലയാള നോവൽ:
(എ) ഒരു ദേശത്തിന്റെ കഥ (ബി) ഒരു തെരുവിന്റെ കഥ
(സി) സിംഹഭൂമി (ഡി) വിഷകന്യക
ഉത്തരം : (എ )

1334. "പാത്തുമ്മയുടെ ആട്' രചിച്ചത്:
(എ) കേശവദേവ് (ബി) തകഴി
(സി) ബഷീർ (ഡി) ഉറൂബ്
ഉത്തരം : (സി )

1335. കോഴിക്കോട്ടെ "മിഠായിത്തെരുവ്' പശ്ചാത്തലമായ മലയാള നോവൽ:
(എ) ഒരു ദേശത്തിന്റെ കഥ (ബി) ഒരു തെരുവിന്റെ കഥ
(സി) സിംഹഭൂമി (ഡി) വിഷകന്യക
ഉത്തരം : (ബി )

1336. ആരുടെ തൂലികാനാമമാണ് ചെറുകാട്?
(എ) വി.മാധവൻ നായർ (ബി) കെ. കെ. നായർ
(സി) ഗോവിന്ദപ്പിഷാരടി (ഡി) എം.വാസുദേവൻ നായർ
ഉത്തരം : (സി )

1337."മണ്ടൻ മുത്തപ്പ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്:
(എ) തകഴി (ബി) ബഷീർ
(സി) കേശവദേവ് (ഡി) പൊറ്റക്കാട്ട്
ഉത്തരം : (ബി )

1338.ഏതിൽനിന്നെടുത്ത കഥ ആസ്പദമാക്കിയാണ് വള്ളത്തോൾ ചിത്രയോഗം രചിച്ചത്?
(എ) പഞ്ചതന്ത്രം (ബി) കഥാസരിത് സാഗരം
(സി) മഹാഭാരതം (ഡി) ശാകുന്തളം
ഉത്തരം : (ബി )

1339. "കപ്പിത്താൻ' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്? (എ) ഫ്രഞ്ച് (ബി) പോർച്ചുഗീസ്
(സി) സുറിയാനി (ഡി) പേർഷ്യൻ
ഉത്തരം : (ബി )

1340. "ഭാരതസ്ത്രീകൾതൻ ഭാവശുദ്ധി' രചിച്ചത്:
(എ) വള്ളത്തോൾ (ബി) കുമാരനാശാൻ
(സി) ഉള്ളൂർ  (ഡി) ബാലാമണിയമ്മ
ഉത്തരം : (എ )

1341. തുഞ്ചൻ ദിനമായി ആചരിക്കുന്നത്:
(എ) ജനുവരി 1 (ബി) ഡിസംബർ 31
(സി) ഡിസംബർ 1 (ഡി) ജനുവരി 31
ഉത്തരം : (ബി )

1342, "കൃഷ്ണദ്വൈപായനൻ' എന്നറിയപ്പെടുന്നത് ആര്?
(എ) വാല്മീകി (ബി) വ്യാസൻ
(സി) കാളിദാസൻ (ഡി) ഭരതമുനി
ഉത്തരം : (ബി )

1343. മാധവിക്കുട്ടിയുടെ ആത്മകഥാപരമായ നോവൽ:
(എ) നീർമാതളം പൂത്ത കാലം (ബി) കടൽ മയൂരം
(സി) ചന്ദനമരങ്ങൾ  (ഡി) തരിശുനിലം
ഉത്തരം : (എ )

1344. ആരുടെ തൂലികാനാമമാണ് കോഴിക്കോടൻ
(എ) കുഞ്ഞനന്തൻ നായർ (ബി) രാമചന്ദ്രൻനായർ
(സി) കെ.അപ്പുക്കുട്ടൻ നായർ (ഡി) കെ.കെ. നായർ
ഉത്തരം : (സി )

1345. "പൊൻകുരിശ് തോമ' ആരുടെ സൃഷ്ടിയാണ്?
(എ) തകഴി  (ബി) ഉറുബ്
(സി) ബഷീർ  (ഡി) സി.വി.
ഉത്തരം : (സി )

1346. "ഒരു തെരുവിന്റെ കഥ', "ഒരു ദേശത്തിന്റെ കഥ' എന്നിവ രചിച്ചത്:
(എ) കോവിലൻ (ബി) എസ്.കെ. പൊറ്റക്കാട്ട്
(സി) തകഴി  (ഡി) കേശവദേവ്
ഉത്തരം : (ബി )

1347, " കുഞ്ഞുപാത്തുമ്മ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്:
(എ) തകഴി  (ബി) ബഷീർ
(സി) കേശവദേവ് (ഡി) പൊറ്റക്കാട്ട്
ഉത്തരം : (ബി )

1348. "ദുനിയാവ്' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്? (എ) ഗ്രീക്ക്  (ബി) അറബി
(സി) സുറിയാനി (ഡി) പേർഷ്യൻ
ഉത്തരം : (ബി )

1349. എഡ്വിൻ ആർനോൾഡിന്റെ "ലൈറ്റ് ഓഫ് ഏഷ്യ' എന്ന കൃതിക്ക് കുമാരനാശാന്റെ മലയാള പരിഭാഷ:
(എ) ശ്രീബുദ്ധചരിതം (ബി) ശ്രീബുദ്ധവിജയം
(സി) കരുണ  (ഡി) ലീല
ഉത്തരം : (എ )

1350. "കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പ് ശമിപ്പതുണ്ടോ' എന്ന് രചിച്ചത്:
(എ) കുഞ്ചൻ നമ്പ്യാർ (ബി) കുമാരനാശാൻ
(സി) ചെറുശ്ശേരി (ഡി) പൂന്താനം
ഉത്തരം : (എ )

Post a Comment

0 Comments