Header Ads Widget

Ticker

6/recent/ticker-posts

PSC Malayalam - Questions and Answers 45

പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ -45
1291. “ഭഗവത്ഗീത'യ്ക്ക് ആദ്യമായി മലയാള പരിഭാഷ രചിച്ചത്:
(എ) വള്ളത്തോൾ (ബി) മാധവപ്പണിക്കർ
(സി) രാമപ്പണിക്കർ (ഡി) ശങ്കരപ്പണിക്കർ
ഉത്തരം : (ബി )

1292. “ദൈവമേ കൈതൊഴാം കേൾക്കുമാറാകണം' എന്നു രചിച്ചത്:
(എ) ജി.ശങ്കരക്കുറുപ്പ് (ബി) പൂന്താനം
(സി) പന്തളം കേരളവർമ (ഡി) പന്തളം കെ.പി.
ഉത്തരം : (സി )

1293. "ജയ ജയ കോമള കേരള ധരണി
ജയ ജയ മാമക പൂജിത ജനനി' എന്നു രചിച്ചത്:
(എ) അംശി നാരായണപിള്ള (ബി) വള്ളത്തോൾ
(സി) ബോധേശ്വരൻ (ഡി) ഉള്ളൂർ
ഉത്തരം : (സി )

1294. “ഹാ പുഷ്പമേ! അധിക തുംഗ പദത്തിലെത്...' എന്നു രചിച്ചത്:
(എ) ഉള്ളൂർ (ബി) വൈലോപ്പിള്ളി
(സി) ചങ്ങമ്പുഴ (ഡി) കുമാരനാശാൻ
ഉത്തരം : (ഡി )

1295, മലയാളത്തിലെ ഏറ്റവും വലിയ നോവൽ:
(എ) കയർ (ബി) അവകാശികൾ
(സി) ഒരു തെരുവിന്റെ കഥ (ഡി) ഒരു ദേശത്തിന്റെ കഥ
ഉത്തരം : (ബി )

1296. "കേരള സൂർദാസ്' എന്നറിയപ്പെടുന്നത്.
(എ) ചെറുശ്ശേരി (ബി) മേൽപ്പത്തൂർ
(സി) പൂന്താനം (ഡി) എഴുത്തച്ഛൻ
ഉത്തരം : (സി )

1297. “വരിക വരിക സഹജരേ സഹന സമരസമരമായ്' എന്നു രചിച്ചത്:
(എ) ബോധേശ്വരൻ (ബി) വള്ളത്തോൾ
(സി) അംശി നാരായണപിള്ള (ഡി) പന്തളം കെ.പി.
ഉത്തരം : (സി )

1298. “തട്ടകം' രചിച്ചത്:
(എ) നന്തനാർ (ബി) എം. മുകുന്ദൻ
(സി) ഉറൂബ് (ഡി) കോവിലൻ
ഉത്തരം : (ഡി )

1299. “അവനവനാത്മ സുഖത്തിനാചരിപ്പതപരന്നു സുഖത്തിനായി വരേണം' രചിച്ചത്:
(എ) ചട്ടമ്പി സ്വാമികൾ (ബി) നാരായണ ഗുരു
(സി) കുമാരനാശാൻ (ഡി) പൂന്താനം
ഉത്തരം : (ബി )

1300. "ശ്രീധരൻ' ഏതു നോവലിലെ കഥാപാത്രമാണ്?
(എ) ഒരു തെരുവിന്റെ കഥ. (ബി) ഒരു ദേശത്തിന്റെ കഥ
(സി) അനുഭവങ്ങൾ പാളിച്ചകൾ (ഡി) ഖസാക്കിന്റെ ഇതിഹാസം
ഉത്തരം : (ബി )

1301. "ദീപസ്തംഭം മഹാശ്ചര്യം
നമുക്കും കിട്ടണം പണം' എന്നു രചിച്ചത്
(എ) കുഞ്ചൻ നമ്പ്യാർ (ബി) ചങ്ങമ്പുഴ
(സി) പൂന്താനം (ഡി) സുഗതകുമാരി
ഉത്തരം : (എ )

1302. "മാണിക്ക് ഗൗണ്ടൻ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്:
(എ) സി.വി.രാമൻപിള്ള (ബി) ചന്തുമേനോൻ
(സി) തകഴി  (ഡി) കേശവദേവ്
ഉത്തരം : (എ )

1303. താഴെപ്പറയുന്നവയിൽ കെ.സുരേന്ദ്രൻ രചിച്ചത് അല്ലാത്തത്:
(എ) മരണം ദുർബലം (ബി) കാട്ടുകുരങ്ങ്
(സി) ഗുരുസാഗരം (ഡി) ഗുരു
ഉത്തരം : (സി )

1304. കഥകളിയുടെ പൂർവരൂപം:
(എ) കൃഷ്ണനാട്ടം (ബി) രാമനാട്ടം
(സി) ഓട്ടൻ തുള്ളൽ (ഡി) മോഹിനിയാട്ടം
ഉത്തരം : (ബി )

1305. “നളചരിതം കിളിപ്പാട്ട് രചിച്ചത്:
(എ) ഉണ്ണായി വാര്യർ (ബി) കുഞ്ചൻ നമ്പ്യാർ
(സി) രാമപുരത്ത് വാര്യർ (ഡി) എഴുത്തച്ഛൻ
ഉത്തരം : (ബി )

1306.ദസ്തയേവ്സ്കിയുടെ ജീവിതം ആസ്പദമാക്കി പെരുമ്പടവം ശ്രീധരൻ രചിച്ച നോവൽ:
(എ) അഷ്ടപദി (ബി) അരൂപിയുടെ മൂന്നാം പാവ്
(സി) ഒരു സങ്കീർത്തനം പോലെ (ഡി) ഇവയൊന്നുമല്ല
ഉത്തരം : (സി )

1307.“അളി വേണി എന്തു ചെയ് വു ..' എന്നു രചിച്ചത്:
(എ) ഇരയിമ്മൻ തമ്പി (ബി) പൂന്താനം
(സി) സ്വാതി തിരുനാൾ (ഡി) മേൽപ്പത്തൂർ
ഉത്തരം : (സി )

1308. പി.കെ. ബാലകൃഷ്ണൻ രചിച്ച "ഇനി ഞാൻ ഉറങ്ങട്ടെ'  എന്ന നോവലിലെ കേന്ദ്രകഥാപാത്രം;
(എ) അർജുനൻ (ബി) ഭീമൻ
(സി) കർണൻ  (ഡി) ഭീഷ്മർ
ഉത്തരം : (സി )

1309. മലയാളത്തിലെ ആദ്യത്തെ ഗദ്യകൃതി:
(എ) കേരളാരാമം (ബി) സംക്ഷേപവേദാർഥം
(സി) ഭാഷാകൗടലീയം (ഡി) എന്റെ റോമായാത്ര
ഉത്തരം : (സി )

1310.“സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണം കെട്ടു നടക്കിന്നും ചിലർ' എന്നു രചിച്ചത്:
(എ) എഴുത്തച്ഛൻ (ബി) മേൽപ്പത്തൂർ
(സി) പൂന്താനം (ഡി) അക്കിത്തം
ഉത്തരം : (സി )

1311. ശങ്കരമംഗലം എന്ന പേര് ഏത് സാഹിത്യകാരനുമായി ബന്ധപ്പെട്ടിരിക്കുന്നു?
(എ) എസ്.കെ. പൊറ്റക്കാട്ട് (ബി) തകഴി
(സി) ജി.ശങ്കരക്കുറുപ്പ് (ഡി) മലയാറ്റൂർ
ഉത്തരം : (ബി )

1312. ഇരുനൂറ്റമ്പതുവർഷത്തെ കേരളത്തിന്റെ സാമൂഹിക വികാസ പരിണാമ ചരിത്രം വിവരിക്കുന്ന തകഴിയുടെ നോവൽ:
(എ) ചെമ്മീൻ  (ബി) രണ്ടിടങ്ങഴി
(സി) കയർ  (ഡി) തോട്ടിയുടെ മകൻ
ഉത്തരം : (സി )

1313. "നിളയുടെ കഥാകാരൻ' എന്നറിയപ്പെടുന്നത്:
(എ) എം.ടി.  (ബി) എം.മുകുന്ദൻ
(സി) കോവിലൻ (ഡി) ടി.പദ്മനാഭൻ
ഉത്തരം : (എ )

1314."നരനായിങ്ങനെ ജനിച്ചുഭൂമിയിൽ
നരക വാരിധി നടുവിൽ ഞാൻ' രചിച്ചത്:
(എ) ചെറുശ്ശേരി (ബി) അക്കിത്തം
(സി) പൂന്താനം (ഡി) മേൽപ്പത്തൂർ
ഉത്തരം : (സി )

1315. "ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരിൽ'-രചിച്ചത്:
(എ) ഉള്ളൂർ  (ബി) വള്ളത്തോൾ
(സി) കുമാരനാശാൻ (ഡി) ഇടശ്ശേരി
ഉത്തരം : (ബി )

1316. ഏത് പുസ്തകത്തിലാണ് ആദ്യമായി മലയാളം ലിപി അച്ചടിക്കപ്പെട്ടത്?
(എ) ഹോർത്തൂസ് മലബാറിക്കസ് (ബി) സംക്ഷേപവേദാർഥം
(സി) എന്റെ റോമായാത്ര  (ഡി) ഘാതകവധം
ഉത്തരം : (എ )

1317. "ആനവാരി രാമൻ നായർ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് :
(എ) തകഴി  (ബി) ചന്തുമേനോൻ
(സി) ബഷീർ  (ഡി) വേളൂർ കൃഷ്ണൻകുട്ടി
ഉത്തരം : (സി )

1318. ഒരൊറ്റമതമുണ്ടുല്ലകിന്നുയിരാം പ്രേമമതൊന്നല്ലൊ-ഏതു കവിതയിലേതാണ് ഈ വരികൾ?
(എ) പേമാമൃതം (ബി) വീണപൂവ്
(സി) വാഴക്കുല (ഡി) പ്രേമസംഗീതം
ഉത്തരം : (ഡി )

1319. സേതുവും പൂനത്തിൽ കുഞ്ഞബ്ദുള്ളയും ചേർന്നെഴുതിയ നോവൽ:
(എ) മരുന്ന് (ബി) നവഗ്രഹങ്ങളുടെ തടവറ
(സി) അമാവാസി (ഡി) പാണ്ഡവപുരം
ഉത്തരം : (ബി )

1320, "പപ്പു' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് :
(എ) ചന്തുമേനോൻ (ബി) പി.കേശവദേവ്
(സി) സി.വി.രാമൻപിള്ള (ഡി) ബഷീർ
ഉത്തരം : (ബി )

Post a Comment

0 Comments