Header Ads Widget

Ticker

6/recent/ticker-posts

PSC Malayalam - Questions and Answers 44

പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ -44
1261. "ചന്ത്രക്കാരൻ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്:
(എ) ആനന്ദ് (ബി) അപ്പു നെടുങ്ങാടി
(സി) ഒ.വി.വിജയൻ (ഡി) സി.വി.രാമൻ പിള്ള
ഉത്തരം : (ഡി )

1262. "വെയിൽ തിന്നുന്ന പക്ഷി'രചിച്ചത്:
(എ) അയ്യപ്പപ്പണിക്കർ (ബി) എ.അയ്യപ്പൻ
(സി) ഡി.വിനയചന്ദ്രൻ (ഡി) ലളിതാ ലെനിൻ
ഉത്തരം : (ബി )

1263, "അരി വാങ്ങാൻ ക്യൂവിൽ നിൽക്കുന്നു ഗാന്ധി
അരികെ കൂറ്റൻ കാറിലേറി നീങ്ങുന്നു ഗോഡ്സെ' എന്ന് രചിച്ചത്:
(എ) എൻ.വി.കൃഷ്ണവാര്യർ (ബി) വയലാർ
(സി) ചങ്ങമ്പുഴ (ഡി) പാലാ നാരായണൻ നായർ
ഉത്തരം : (എ )

1264. മലയാളത്തിലെ ആദ്യത്തെ വനിതാ നോവലിസ്റ്റ്:
(എ) സരസ്വതിയമ്മ (ബി) ലളിതാംബിക അന്തർജനം
(സി) ജെ.പാറുക്കുട്ടിയമ്മ (ഡി) മേരി ജോൺ തോട്ടത്തിൽ
ഉത്തരം : (സി )

1265. "മഞ്ഞ്' എന്ന നോവൽ ഏത് വിഭാഗത്തിൽപ്പെടുന്നു?
(എ) യാത്രാവിവരണം (ബി) കാവ്യാഖ്യായിക
(സി) കഥാകാവ്യം (ഡി) ബോധധാരാ നോവൽ
ഉത്തരം : (ഡി )

1266. പി.വി.നാരായണൻ നായരുടെ തൂലികാനാമം:
(എ) പമ്മൻ  (ബി) പവനൻ
(സി) അക്കിത്തം (ഡി) ഏകലവ്യൻ
ഉത്തരം : (ബി )

1267. കിളിപ്പാട്ട് പ്രസ്ഥാനത്തിൽ ഉൾപ്പെടുന്ന ആദ്യ മലയാള കൃതി:
(എ) രാമചരിതം (ബി) കൃഷ്ണഗാഥ
(സി) കല്യാണസൗഗന്ധികം (ഡി) അധ്യാത്മരാമായണം
ഉത്തരം : (ഡി )

1268. കഥകളിയുടെ സാഹിത്യരൂപം:
(എ) ചമ്പു (ബി) മണിപ്രവാളം
(സി) ആട്ടക്കഥ (ഡി) വഞ്ചിപ്പാട്ട്
ഉത്തരം : (സി )

1269. “അടിയനിനിയുമുണ്ടാം ജന്മമെന്നാലതെല്ലാ
മടിമുതൽ മുടിയോളം നിന്നിലാകട്ടെ തായെ ' എന്ന വ രികൾ ഏത് കൃതിയിലേതാണ്?
(എ) ഉമാകേരളം (ബി) ദുരവസ്ഥ
(സി) കേരളം വളരുന്നു (ഡി) അമ്പലമണി
ഉത്തരം : (എ )

1270. ഗാഥാ പ്രസ്ഥാനത്തിൽ ഉൾപ്പെടുന്ന ആദ്യ മലയാള കൃതി:
(എ) രാമചരിതം
(ബി) കൃഷ്ണഗാഥ
(സി) കല്യാണസൗഗന്ധികം
(ഡി) അധ്യാത്മരാമായണം
 ഉത്തരം : (ബി )

1271. ആരുടെ തൂലികാനാമമാണ് മീശാൻ
(എ) എ.പി. പത്രോസ് (ബി) മാത്യു ഐപ്പ്
(സി) സേതുമാധവൻ (ഡി) കെ.എസ്.കൃഷ്ണപിള്ള
ഉത്തരം : (ഡി )

1272. കഥകളിയിൽ ധീരോദാത്തരായ രാജാക്കൻമാരെ സുചിപ്പിക്കാൻ ഉപയോഗിക്കുന്ന വേഷം:
(എ) പച്ച  (ബി) മിനുക്ക്
(സി) കത്തി (ഡി) കരി
ഉത്തരം : (എ )

1273. മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവലായി പരിഗണിക്കപ്പെടുന്ന "ഇന്ദുലേഖ'യുടെ കർത്താവ്;
(എ) ചന്തുമേനോൻ (ബി) അപ്പു നെടുങ്ങാടി
(സി) സി.വി.രാമൻ പിള്ള (ഡി) തകഴി
ഉത്തരം : (എ )

1274. അരങ്ങുകാണാത്ത നടൻ എന്ന കൃതി ഏത് സാഹിത്യവിഭാഗത്തിൽപ്പെടുന്നു?
(എ) ചെറുകഥ (ബി) നാടകം
(സി) ആത്മകഥ  (ഡി) നോവൽ
ഉത്തരം : (സി )

1275. കഥകളിയിൽ തോടയം എന്ന രംഗചടങ്ങിൽ ഉപയോഗിക്കാത്ത വാദ്യോപകരണം:
(എ) ചെണ്ട (ബി) മദ്ദളം (സി) ചേങ്ങില (ഡി) ഇലത്താളം
ഉത്തരം : (എ )

1276. "കുഞ്ഞനാച്ചൻ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് :
(എ) ഒ. ചന്തുമേനോൻ (ബി) കേശവദേവ്
(സി) എം.ടി.വാസുദേവൻനായർ (ഡി) പാറപ്പുറത്ത്
ഉത്തരം : (ഡി )

1277. “നമുക്കു നാമേ പണിവതു നാകം
നരകവുമതുപോലെ' എന്നു രചിച്ചത്:
(എ) വയലാർ (ബി) ചങ്ങമ്പുഴ
(സി) ഉള്ളൂർ  (ഡി) വള്ളത്തോൾ
ഉത്തരം : (സി )

1278. മാപ്പിള ലഹള പശ്ചാത്തലമാക്കി ജാതി വ്യവസ്ഥക്കെതിരെ കുമാരനാശാൻ രചിച്ച കൃതിയാണ്.
(എ) ദുരവസ്ഥ (ബി) ലീല
(സി) കരുണ  (ഡി) വീണപൂവ്
ഉത്തരം : (എ )

1279. "കേരള ടെന്നിസൺ' എന്നറിയപ്പെടുന്നത്;
(എ)ചീരാമൻ  (ബി) മേൽപ്പത്തൂർ
(സി) പൂന്താനം (ഡി) വള്ളത്തോൾ
ഉത്തരം : (ഡി )

1280. “കനകംമൂലം കാമിനിമൂലം
കലഹം പലവിധമുലകിൽ സുലഭം' എന്നു രചിച്ചത്
(എ) കുഞ്ചൻ നമ്പ്യാർ (ബി) ചങ്ങമ്പുഴ
(സി) പൂന്താനം (ഡി) സുഗതകുമാരി
ഉത്തരം : (എ )

1281. "അഷ്ടപദി'രചിച്ചത്:
(എ) പെരുമ്പടവം ശ്രീധരൻ (ബി) എം. മുകുന്ദൻ
(സി) ഉണ്ണികൃഷ്ണൻ പുതൂർ (ഡി) കോവിലൻ
ഉത്തരം : (എ )

1282."മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്യനു പെറ്റമ്മ തൻ ഭാഷാതാൻ' എന്നു രചിച്ചത്:
(എ) കുമാരനാശാൻ (ബി) ഉള്ളൂർ
(സി) വള്ളത്തോൾ (ഡി) വൈലോപ്പിള്ളി
ഉത്തരം : (സി )

1283. "ഭ്രാന്തൻ വേലായുധൻ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് :
(എ) ഒ. ചന്തുമേനോൻ (ബി) പാറപ്പുറത്ത്
(സി) സി.വി.രാമൻപിള്ള  (ഡി) എം.ടി.വാസുദേവൻനായർ
ഉത്തരം : (ഡി )

1284. വിക്ടർ യൂഗോയുടെ "ലെ മിറാബ് ലെ ' എന്ന നോവൽ
പാവങ്ങൾ എന്ന പേരിൽ മലയാളത്തിലേക്ക് തർജമ ചെയ്തത്:
(എ) നാലപ്പാട്ട് നാരായണമേനോൻ(ബി) കമലാദാസ്
(സി) എം. മുകുന്ദൻ (ഡി) സി.എച്ച്. കുഞ്ഞപ്പ
ഉത്തരം : (എ )

1285. “എട്ടുകാലി മമ്മൂഞ്ഞ്' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് :
(എ) സി.വി.രാമൻപിള്ള (ബി) പാറപ്പുറത്ത്
(സി) ബഷീർ  (ഡി) ഒ. ചന്തുമേനോൻ
ഉത്തരം : (സി )

1286. "പയ്യൻ കഥകൾ രചിച്ചത്:
(എ) കോവിലൻ (ബി) നന്തനാർ
(സി) വി.കെ.എൻ. (ഡി) എം. മുകുന്ദൻ
ഉത്തരം : (സി )

1287, "സ്നേഹമാണഖിലസാരമൂഴിയിൽ' എന്ന പരാമർശമുള്ള കുമാരനാശാന്റെ കാവ്യം:
(എ) ലീല (ബി) കരുണ
(സി) ദുരവസ്ഥ  (ഡി) നളിനി
ഉത്തരം : (ഡി )

1288. “വാഴക്കുല' രചിച്ചത്:
(എ) ചങ്ങമ്പുഴ (ബി) ഇടശ്ശേരി
(സി) വൈലോപ്പിള്ളി (ഡി) അക്കിത്തം
ഉത്തരം : (എ )

1289. "മുൻപേ പറക്കുന്ന പക്ഷികൾ'രചിച്ചത്:
(എ) ഒ.എൻ.വി. (ബി) എം.മുകുന്ദൻ
(സി) കോവിലൻ (ഡി) സി.രാധാകൃഷ്ണൻ
ഉത്തരം : (ഡി )

1290. "മാധവൻ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് :
(എ) ഒ. ചന്തുമേനോൻ (ബി) പാറപ്പുറത്ത്
(സി) സി.വി.രാമൻപിള്ള (ഡി) പി.കേശവദേവ്
ഉത്തരം : (എ )

Post a Comment

0 Comments