Header Ads Widget

Ticker

6/recent/ticker-posts

PSC Malayalam - Questions and Answers 43

പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ -43
1226.വർണങ്ങൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന മാറ്റം: 
(എ) സന്ധി  (ബി) സമാസം 
(സി) കൃത്ത്  (ഡി) തദ്ധിതം 
ഉത്തരം : (എ )

1227.തൊൾ+ നൂറ്= തൊണ്ണൂറ്- സന്ധിയേത്? 
(എ) ആദേശസന്ധി (ബി) ആഗമസന്ധി 
(സി) ലോപ സന്ധി (ഡി) ദ്വിത്വസന്ധി 
ഉത്തരം : (എ )

1228.വിശേഷ്യത്തിന്റെ സ്വഭാവത്തെ വ്യക്തമാക്കുന്ന വിശേഷണമാണ്. 
(എ) പാരിമാണികം (ബി) സാർവനാമകം 
(സി) ശുദ്ധം  (ഡി) വിഭാവകം 
ഉത്തരം : (ഡി )

1229. ശരിയായ രൂപമേത്? 
(എ) ശരത്ചന്ദ്രൻ (ബി) ശരഛന്ദ്രൻ 
(സി) ശരച്ഛന്ദ്രൻ (ഡി) ശരച്ചന്ദ്രൻ 
ഉത്തരം : (ഡി )

1230. ജഗത്+മോഹിനി = ............... 
(എ) ജഗന്മോഹിനി (ബി) ജഗൽമോഹിനി 
(സി) ജഗന്മോഹിനി (ഡി) ജഗൻമോഹിനി. 
ഉത്തരം : (സി )

1231. “അടിയനിനിയുമുണ്ടാം ജന്മമെന്നാലതെല്ലാ - 
മടിമുതൽ മുടിയോളം നിന്നിലാകട്ടെ തായെ ' എന്ന വരികൾ ഏത് കൃതിയിലേതാണ്? 
(എ) ഉമാകേരളം (ബി) ദുരവസ്ഥ 
(സി) കേരളം വളരുന്നു (ഡി) അമ്പലമണി 
ഉത്തരം : (എ )

1232. "There is little water in that well' -എന്നതിന്റെ ശരിയായ പരിഭാഷ: 
(എ) കുറച്ചുവെള്ളമേ ആ കിണറ്റിലുള്ളു 
(ബി) ആ കിണറ്റിൽ വെള്ളം കുറവാണ് 
(സി) ആ കിണറ്റിൽ വെള്ളം ഒട്ടുമില്ല. 
(ഡി) ആ കിണറ്റിൽ വെള്ളം കുറഞ്ഞു വരുന്നു 
ഉത്തരം : (സി )

1233.തകഴിയെ വയലാർ അവാർഡിന് അർഹനാക്കിയ കൃതി: 
(എ) ഏണിപ്പടികൾ (ബി) രണ്ടിടങ്ങഴി 
(സി) ചെമ്മീൻ (ഡി) കയർ 
ഉത്തരം : (ഡി )

1234. "വേദന, വേദന, ലഹരിപിടിക്കും 
വേദന-ഞാനതിൽ മുഴുകട്ടെ' എന്ന് രചിച്ചത്: 
(എ) കുറ്റിപ്പുറത്ത് കേശവൻനായർ 
(ബി) ഉള്ളൂർ 
(സി) പാലാ നാരായണൻനായർ 
(ഡി) ചങ്ങമ്പുഴ 
ഉത്തരം : (ഡി )

1235. “അപ്പുക്കിളി' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്: 
(എ) എം.ടി. (ബി) ഒ.വി. വിജയൻ 
(സി) ഉറൂബ് (ഡി) കേശവദേവ് 
ഉത്തരം : (ബി )

1236.ആരുടെ തൂലികാനാമമാണ് അഭയദേവ്?:
(എ) എ.പി.പത്രോസ് (ബി) കെ.ശ്രീകുമാർ
(സി) അയ്യപ്പൻ പിള്ള (ഡി) എ.അയ്യപ്പൻ
ഉത്തരം : (സി )

1237.കാക്കേ കാക്കേ കൂടെവിടെ എന്ന ഗാനം രചിച്ചത്:
(എ) കുമാരനാശാൻ (ബി) വള്ളത്തോൾ
(സി) അക്കിത്തം (ഡി) ഉള്ളൂർ
ഉത്തരം : (ഡി )

1238. ആരുടെ തൂലികാനാമമാണ് തുളസീവനം?
(എ) ആർ.രാമചന്ദ്രൻനായർ (ബി) പി.സച്ചിദാനന്ദൻ
(സി) വി.മാധവൻനായർ  (ഡി) കുഞ്ഞനന്തൻ നായർ
ഉത്തരം : (എ )

1239. "ബാലരാമഭരതം' രചിച്ച തിരുവിതാംകൂർ രാജാവ്:
(എ) സ്വാതി തിരുനാൾ (ബി) ചിത്തിര തിരുനാൾ
(സി) മാർത്താണ്ഡവർമ (ഡി) കാർത്തിക തിരുനാൾ
ഉത്തരം : (ഡി )

1240."ഒരു സങ്കീർത്തനം പോലെ' രചിച്ചത്:
(എ) പെരുമ്പടവം ശ്രീധരൻ (ബി) എം.മുകുന്ദൻ
(സി) ഉണ്ണികൃഷ്ണൻ പുതൂർ (ഡി) കോവിലൻ
ഉത്തരം : (എ )

1241. കഥകളിയിൽ ബ്രാഹ്മണർ, മുനിമാർ, സ്തീകൾ തുടങ്ങിയ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന വേഷം:
(എ) പച്ച (ബി) മിനുക്ക്
(സി) കത്തി  (ഡി) കരി
ഉത്തരം : (ബി )

1242. "കുന്ദൻ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്:
(എ) ആനന്ദ് (ബി) അപ്പു നെടുങ്ങാടി
(സി) ഒ.വി.വിജയൻ (ഡി) എം.മുകുന്ദൻ
ഉത്തരം : (എ )

1243. പാട്ട് പ്രസ്ഥാനത്തിൽ ഉൾപ്പെടുന്ന ആദ്യ മലയാള കൃതി:
(എ) രാമചരിതം (ബി) കൃഷ്ണഗാഥ
(സി) കല്യാണസൗഗന്ധികം (ഡി) അധ്യാത്മരാമായണം
ഉത്തരം : (എ )

1244.ജി.ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ ഓടക്കുഴൽ അവാർഡിന്റെ ചുമതല വഹിക്കുന്നത്;
(എ) ഗുരുവായൂരപ്പൻ ട്രസ്റ്റ് (ബി) മൂർത്തിദേവി ട്രസ്റ്റ്
(സി) ഓടക്കുഴൽ ടസ് (ഡി) മലബാർ ട്രസ്റ്റ്
ഉത്തരം : (എ )

1245. "പെരിഞ്ചക്കോടൻ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. -
(എ) ചന്തുമേനോൻ (ബി) അപ്പു നെടുങ്ങാടി
(സി) സി.വി. രാമൻ പിള്ള(ഡി) തകഴി
ഉത്തരം : (സി )

1246. ഗാഥാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്:
(എ) കുഞ്ചൻ നമ്പ്യാർ (ബി) കുഞ്ഞിക്കുട്ടൻ തമ്പുരാൻ
(സി) ചെറുശ്ശേരി  (ഡി) രാമപുരത്ത് വാര്യർ
ഉത്തരം : (സി )

1247. "ചെമ്പൻകുഞ്ഞ്' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്.
(എ) ചന്തുമേനോൻ (ബി) അപ്പു നെടുങ്ങാടി
(സി) സി.വി. രാമൻ പിള്ള (ഡി) തകഴി
ഉത്തരം : (ഡി )

1248. മലയാളത്തിലെ ആദ്യത്തെ ബാലസാഹിത്യകൃതിയായ
"ചെറുപൈതങ്ങൾക്ക് ഉപകാരാർഥം ഇംഗ്ലീഷിൽനിന്ന് പരിഭാഷപ്പെടുത്തിയ കഥകൾ' രചിച്ചത്:
(എ) ഹെർമൻ ഗുണ്ടർട്ട് (ബി) കാൽഡ്വെൽ
(സി) ബെഞ്ചമിൻ ബെയ്‌ലി  (ഡി) വില്യം ലോഗൻ
ഉത്തരം : (സി )

1249. "പൊക്കമില്ലായ്മയാണെന്റെ പൊക്കം' എന്ന് രചിച്ചത്:
(എ) കുഞ്ഞുണ്ണി (ബി) എ. അയ്യപ്പൻ
(സി) ബാലചന്ദ്രൻ ചുള്ളിക്കാട് (ഡി) അക്കിത്തം
ഉത്തരം : (എ )

1250. ഹരിപഞ്ചാനനൻ ആരുടെ കഥാപാത്രമാണ്?
(എ) ചന്തുമേനോൻ (ബി) കേരള വർമ
(സി) അപ്പൻ തമ്പുരാൻ (ഡി) സി.വി. രാമൻപിള്ള
ഉത്തരം : (ഡി )

1251. നാടകത്തിലെ നാന്ദിക്ക് സമാനമായ, കഥകളിയിലെ രംഗച്ചടങ്ങ്:
(എ) തോടയം (ബി) കേളി
(സി) അരങ്ങുകേളി (ഡി) പുറപ്പാട്
ഉത്തരം : (എ )

1252. "അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി' എന്ന് രചിച്ചത്:
(എ) പന്തളം കേരള വർമ
(ബി) ബോധേശ്വരൻ
(സി) പന്തളം കെ.പി. രാമൻ പിള്ള
(ഡി) വള്ളത്തോൾ
ഉത്തരം : (സി )

1253. മലയാളത്തിലെ ആദ്യത്തെ സാഹിത്യ ചരിത്രമായ "മലയാള ഭാഷാ ചരിത്രം' രചിച്ചത്:
(എ) പി. ഗോവിന്ദപ്പിള്ള
(ബി) ആർ.നാരായണപ്പണിക്കർ
(സി) ഉള്ളൂർ
(ഡി) എ.ആർ.രാജരാജവർമ
ഉത്തരം : (എ )

1254. കഥകളിയിൽ ഭീമൻ, ദുശ്ശാസനൻ തുടങ്ങിയ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന വേഷം:
(എ) പച്ച  (ബി) മിനുക്ക്
(സി) കത്തി (ഡി) കരി
ഉത്തരം : (സി )

1255, ആരുടെ തൂലികാനാമമാണ് ഓംചേരി?
(എ) നീലകണ്ഠൻ (ബി) അയ്യപ്പൻ പിള്ള
(സി) എൻ.നാരായണപിള്ള (ഡി) സേതുമാധവൻ
ഉത്തരം : (സി )

1256."വാളല്ലെൻ സമരായുധം, ഝണഝണ ധ്വാനം മുഴക്കീടുവാനാള,
ല്ലെൻ കരവാളുവിറ്റൊരു മണിപ്പൊൻവീണവാങ്ങിച്ചു ഞാൻ' എന്ന് രചിച്ചത്: (എ) ഒ.എൻ.വി. (ബി) കുമാരനാശാൻ
(സി) ചങ്ങമ്പുഴ  (ഡി) വയലാർ
ഉത്തരം : (ഡി )

1257. "കൊന്തയിൽനിന്ന് കുരിശ്ശിലേക്ക് രചിച്ചത്:
(എ) പെരുമ്പടവം ശ്രീധരൻ (ബി) ജോസഫ് മുണ്ടശ്ശേരി
(സി) ഉണ്ണികൃഷ്ണൻ പുതൂർ (ഡി) സാറാ തോമസ്
ഉത്തരം : (ബി )

1258. ആട്ടക്കഥാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്:
(എ) കുഞ്ചൻ നമ്പ്യാർ(ബി) കുഞ്ഞിക്കുട്ടൻ തമ്പുരാൻ
(സി) കൊട്ടാരക്കരത്തമ്പുരാൻ (ഡി) രാമപുരത്ത് വാര്യർ
ഉത്തരം : (സി )

1259. "അൽഫോൻസച്ചൻ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്:
(എ) ആനന്ദ് - (ബി) അപ്പു നെടുങ്ങാടി
(സി) ഒ.വി.വിജയൻ (ഡി) എം.മുകുന്ദൻ
ഉത്തരം : (ഡി )

1260."സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും' എന്ന് രചിച്ചത്:
(എ) വയലാർ (ബി) കുമാരനാശാൻ
(സി) ചങ്ങമ്പുഴ (ഡി) കടമ്മനിട്ട
ഉത്തരം : (എ )

Post a Comment

0 Comments