Header Ads Widget

Ticker

6/recent/ticker-posts

PSC Malayalam - Questions and Answers 41

പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ -41
1166, കേരള സംഗീത നാടക അക്കാദമിയുടെ മുഖപത്രം;
(എ) ഗ്രന്ഥാലോകം (ബി) സാഹിത്യലോകം
(സി) കേളി (ഡി) വിജ്ഞാന കൈരളി
ഉത്തരം : (സി )

1167. രാമചരിതം സഹൃദയ ശ്രദ്ധയിൽക്കൊണ്ടുവന്ന ജർമൻമിഷനറി:
(എ) ബുക്കാനൻ (ബി) ഹെർമൻ ഗുണ്ടർട്ട്
(സി) അർണോസ് പാതിരി (ഡി) ബെഞ്ചമിൻ ബെയ്‌ലി
ഉത്തരം : (ബി )

1168. ആരുടെ തൂലികാനാമമാണ് സിനിക്?
(എ) അയ്യപ്പൻ പിള്ള (ബി) കെ.കെ. നായർ
(സി) ഗോവിന്ദപ്പിഷാരടി (ഡി) എം.വാസുദേവൻ നായർ
ഉത്തരം : (ഡി )

1169. "ആശ്ചര്യചൂഢാമണി' രചിച്ചത്;
(എ) ചീരാമൻ (ബി) ശക്തിഭദ്രൻ
(സി) രാമപ്പണിക്കർ (ഡി) കുഞ്ചൻ നമ്പ്യാർ
ഉത്തരം : (ബി )

1170."നാട്യപ്രധാനം നഗരം ദരിദം
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം' എന്ന് രചിച്ചത്:
(എ) കുറ്റിപ്പുറത്ത് കേശവൻനായർ (ബി) വള്ളത്തോൾ
(സി) പാലാ നാരായണൻനായർ  (ഡി) ബോധേശ്വരൻ
ഉത്തരം : (എ )

1171.റെയിൽവേ കഥകളിലൂടെ പ്രസിദ്ധനായ മലയാള കഥാകൃത്ത്:
(എ) വൈശാഖൻ (ബി) എം.ടി.
(സി) കോവിലൻ (ഡി) നന്തനാർ
ഉത്തരം : (എ )

1172. "ഗോവർധന്റെ യാത്രകൾ' രചിച്ചത്:
(എ) ആനന്ദ് (ബി) കോവിലൻ
(സി) എം. മുകുന്ദൻ (ഡി) മലയാറ്റൂർ
ഉത്തരം : (എ )

1173. തുഞ്ചൻ പറമ്പ് ഏത് കവിയുടെ ജന്മംകൊണ്ട് പ്രസിദ്ധമാണ്?
(എ) കുഞ്ചൻ നമ്പ്യാർ (ബി) എഴുത്തച്ഛൻ
(സി) ചെറുശ്ശേരി (ഡി) പൂന്താനം
ഉത്തരം : (ബി )

1174. ഭാഷാപോഷിണിസഭയുടെ മുൻഗാമി:
(എ) കവിസമാജം (ബി) മലയാളി സമാജം
(സി) മലയാളി സഭ (ഡി) കവി സഭ
ഉത്തരം : (എ )

1175. "കൈരളിയുടെ കഥ' രചിച്ചത്:
(എ) സി.വി. രാമൻ പിള്ള (ബി) സുകുമാർ അഴീക്കോട്
(സി) എൻ.കൃഷ്ണപിള്ള (ഡി) ജോസഫ് മുണ്ടശ്ശേരി
ഉത്തരം : (സി )

1176. വർത്തമാന പുസ്തകം' എന്ന കൃതി ഏത് സാഹിത്യശാഖയിൽപ്പെടുന്നു? (എ) ആത്മകഥ (ബി) യാത്രാവിവരണം
(സി) വ്യാകരണം (ഡി) ജീവചരിത്രം
ഉത്തരം : (ബി )

1177. ഭാരതമാല രചിച്ചത്:
(എ) ശങ്കരപ്പണിക്കർ (ബി) രാമപ്പണിക്കർ
(സി) ചെറുശ്ശേരി (ഡി) ദേവൻ ശ്രീകുമാരൻ
ഉത്തരം : (എ )

1178. "പോരാ പോരാ നാളിൽ നാളിൽ ദൂരദൂരമുയരട്ടെ ഭാരതക്ഷ്മാദേവിയുടെ തൃപ്പതാകകൾ' എന്ന് രചിച്ചത്:
(എ) കുമാരനാശാൻ (ബി) വള്ളത്തോൾ
(സി) പന്തളം കെ.പി. (ഡി) ബോധേശ്വരൻ
ഉത്തരം : (ബി )

1179. ആഫ്രിക്കൻ പശ്ചാത്തലത്തിൽ എസ്.കെ. പൊറ്റക്കാട്ട് രചിച്ച നോവൽ:
(എ) സിംഹഭൂമി (ബി) ബാലിദ്വീപ്
(സി) കബീന (ഡി) ഒരു തെരുവിന്റെ കഥ
ഉത്തരം : (സി )

1180. ശേഖൂട്ടി' എന്ന ചെറുകഥ എഴുതിയത്:
(എ) എം.ടി. (ബി) മാധവിക്കുട്ടി
(സി) ടി.പദ്മനാഭൻ (ഡി) തകഴി
ഉത്തരം : (സി )

1181. "ഭാരതമെന്ന പേർ കേട്ടാളഭിമാന പൂരിതമാകണമന്തരംഗം' എന്ന് രചിച്ചത്:
(എ) കുമാരാനാശാൻ (ബി) വള്ളത്തോൾ
(സി) ഉള്ളൂർ  (ഡി) ബോധേശ്വരൻ
ഉത്തരം : (ബി )

1182."അവൻ വീണ്ടും വരുന്നു' ഏത് സാഹിത്യ ശാഖയിൽപ്പെടുന്നു?
(എ) നാടകം  (ബി) ആത്മകഥ
(സി) യാത്രാവിവരണം (ഡി) ജീവചരിത്രം
ഉത്തരം : (എ )

1183. നാടകത്തിനുള്ള ആദ്യത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ "അഴിമുഖത്തേക്ക്' രചിച്ചത്:
(എ) എൻ.കൃഷ്ണപിള്ള (ബി) തിക്കോടിയൻ
(സി) തോപ്പിൽ ഭാസി (ഡി) എസ്.എൽ.പുരം
ഉത്തരം : (എ )

1184. ദ്വിതീയാക്ഷര പ്രാസത്തിന്റെ ഉപജ്ഞാതാവ്:
(എ) എ.ആർ.രാജരാജവർമ
(ബി) കേരളവർമ വലിയകോയിത്തമ്പുരാൻ
(സി) ചങ്ങമ്പുഴ
(ഡി) കുമാരനാശാൻ
ഉത്തരം : (ബി )

1185,രാമചരിതം രചിച്ചത്:
(എ) ചെറുശ്ശേരി (ബി) ദേവൻ ശ്രീകുമാരൻ
(സി) ചീരാമൻ  (ഡി) രാമപ്പണിക്കർ
ഉത്തരം : (സി )

1186. “മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ
മാറ്റുമതുകളീ നിങ്ങളെത്താൻ' എന്നു രചിച്ചത്:
(എ) വള്ളത്തോൾ (ബി) ഉള്ളൂർ
(സി) കുമാരനാശാൻ (ഡി) കടമ്മനിട്ട
ഉത്തരം : (സി )

1187. ആരുടെ തൂലികാനാമമാണ് സുമാഗല?
(എ) ലീലാ നമ്പൂതിരിപ്പാട് (ബി) പി.വത്സല
(സി) ലീലാ മേനോൻ (ഡി) സരസ്വതിയമ്മ
ഉത്തരം : (എ )

1188. പുരാണ ഭാരതീയ വനിതകളുടെ മാഹാത്മ്യം പ്രതിപാദിക്കുന്ന ഉള്ളൂരിന്റെ കൃതി:
(എ) പിംഗല  (ബി) ചിത്രശാല
(സി) ഭക്തിദീപിക (ഡി) കർണഭൂഷണം
ഉത്തരം : (ബി )

1189. "വിശ്വവിഖ്യാതമായ മൂക്ക്' എന്ന ചെറുകഥ എഴുതിയത്:
(എ) തകഴി (ബി) കേശവദേവ്
(സി) ബഷീർ (ഡി) ടി.പദ്മനാഭൻ
ഉത്തരം : (സി )

1190.ഏത് ഗ്രന്ഥം ആസ്പദമാക്കിയാണ് ചെറുശ്ശേരി "കൃഷ്ണഗാഥ രചിച്ചത്?
(എ) മഹാഭാരതം (ബി) ഭഗവത്ഗീത
(സി) ഭാഗവതം ദശമസ്കന്ധം (ഡി) രാമായണം
ഉത്തരം : (സി )

1191. എസ്.എൻ.ഡി.പി.യോഗവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച മലയാള കവി: (എ) കുമാരനാശാൻ (ബി) വള്ളത്തോൾ
(സി) ചങ്ങമ്പുഴ  (ഡി) ഉള്ളൂർ
ഉത്തരം : (എ )

1192. കേരള സ്കോട്ട് എന്നറിയപ്പെടുന്നത്:
(എ) ചങ്ങമ്പുഴ കൃഷ്ണപിള്ള
(ബി) തകഴി ശിവശങ്കരപ്പിള്ള
(സി) എം.ടി.വാസുദേവൻ നായർ
(ഡി) സി.വി. രാമൻപിള്ള
ഉത്തരം : (ഡി )

1193. ആരുടെ തൂലികാനാമമാണ് ആഷാമേനോൻ?
(എ) ബാലഗോപാലൻ (ബി) പി.സച്ചിദാനന്ദൻ
(സി) കെ.ശ്രീകുമാർ (ഡി) ആർ.സുരേന്ദ്രൻ
ഉത്തരം : (സി )

1194.കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റായിരുന്ന കവി:
(എ) ചങ്ങമ്പുഴ
(ബി) കടമ്മനിട്ട
(സി) എൻ.വി.കൃഷ്ണവാര്യർ
(ഡി) ജി.ശങ്കരക്കുറുപ്പ്
ഉത്തരം : (സി )

1195.തൃക്കോട്ടൂർ പെരുമ- ആരുടെ കൃതിയാണ്?
(എ) എൻ.പി. മുഹമ്മദ് (ബി) കാക്കനാടൻ
(സി) യു.എ.ഖാദർ (ഡി) പൂനത്തിൽ കുഞ്ഞബ്ദുള്ള
ഉത്തരം : (സി )

Post a Comment

0 Comments