Header Ads Widget

Ticker

6/recent/ticker-posts

PSC Malayalam - Questions and Answers 40

പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ -40
1141. ശ്രീ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കവി
(എ) ചങ്ങമ്പുഴ (ബി) വൈലോപ്പിള്ളി
(സി) കുമാരനാശാൻ (ഡി) വള്ളത്തോൾ
ഉത്തരം : (ബി )

1142. ഉത്തമ പുരുഷന് ഉദാഹരണമാണ്.
(എ) ഞാൻ (ബി) നീ
(സി) താങ്കൾ (ഡി) അവൻ
ഉത്തരം : (എ )

1143. തത്സമത്തിന് ഉദാഹരണമല്ലാത്തത്:
(എ) ബെഞ്ച് (ബി) സർക്കാർ
 (സി) പട്ടൻ (ഡി) ഹാജർ
ഉത്തരം : (സി )
വര്‍ണ്ണങ്ങള്‍ക്ക് യാതൊരു മാറ്റങ്ങളും കൂടാതെ മലയാളത്തിലേക്ക് വാക്കുകളെ അതേപടി സ്വീകരിക്കുന്നത് തത്സമം എന്നു പറയപ്പെടുന്നു.

1144. "You had better consult a doctor'
എന്നതിന്റെ ശരിയായ പരിഭാഷ:
(എ) ഡോക്ടറെ കാണുന്നതാണ് കൂടുതൽ അഭികാമ്യം
(ബി) ഡോക്ടറെ കാണുന്നത് ഗുണപ്രദമാണ്
(സി) ഡോക്ടറെ കണ്ടാൽ സ്ഥിതിമാറും
(ഡി) ഡോക്ടറെ കണ്ടാൽ അസുഖം ഭേദമാകും
ഉത്തരം : (എ )

1145. മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക- "The Don flows home to the sea':
(എ) ഡോൺ ശാന്തമായൊഴുകുന്നു.
(ബി) ഡോൺ സമുദ്രത്തിലേക്കൊഴുകുന്നു
(സി) ഡോൺ സമുദ്രത്തിലേക്ക് തന്നെഒഴുകുന്നു
(ഡി) ഡോൺ സമുദ്രഗൃഹത്തിലേക്കൊ ഴുകുന്നു
ഉത്തരം : (ഡി )

1146. കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റായിരുന്ന കവി:
(എ) ചങ്ങമ്പുഴ (ബി) കടമ്മനിട്ട
(സി) എൻ.വി.കൃഷ്ണവാര്യർ (ഡി) ജി.ശങ്കരക്കുറുപ്പ്
ഉത്തരം : (സി )

1147. മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക- "Sanskrit has enriched many Indian languages': -
(എ) പല ഭാരതീയ ഭാഷകളെയും സംസ്കൃതം പരിപോഷിപ്പിച്ചിട്ടുണ്ട്
(ബി) പല ഭാരതീയ ഭാഷകളിലും സംസ്കൃതം കലർന്നിട്ടുണ്ട്.
(സി) സംസ്കൃതം ഭാരതീയ ഭാഷകളിലെല്ലാം കലർന്നിരിക്കുന്നു
(ഡി) ഭാരതീയ ഭാഷ സംസ്കൃതഭാഷ യിൽ കലർന്നിരിക്കുന്നു
ഉത്തരം : (എ )

1148. "Her efforts finally bore the fruit'
എന്നതിന്റെ ശരിയായ പരിഭാഷ:
(എ) അവളുടെ അധ്വാനങ്ങൾ ഒടുവിൽ വെറുതെയായി
(ബി) അവളുടെ പ്രയത്നമെല്ലാം ഒടുവിൽ ചതഞ്ഞ ഫലം പോലെയായി
(സി) അവളുടെ പ്രയത്നങ്ങൾ ഒടുവിൽസഫലമായി
(ഡി) അവളുടെ തന്ത്രങ്ങൾ ഒടുവിൽ തിരിച്ചടിച്ചു
ഉത്തരം : (സി )

1149. താഴെപ്പറയുന്നവയിൽ കെ.സുരേന്ദ്രൻ രചിച്ചത് അല്ലാത്തത്:
(എ) മരണം ദുർബലം (ബി) കാട്ടുകുരങ്ങ്
(സി) ഗുരുസാഗരം (ഡി) ഗുരു
ഉത്തരം : (സി )

1150. "സൂതൻ' എന്ന പദത്തിന്റെ അർത്ഥം:
(എ) മകൻ (ബി) തേരാളി
(സി) രാജാവ് (ഡി) കുയിൽ
ഉത്തരം : (ബി )

1151. ഭക്തിയും വിഭക്തിയും എന്ന കവിതാ നാമത്തിൽ വിഭക്തിയുടെ അർത്ഥം :
(എ) പാണ്ഡിത്യം (ബി) വ്യാകരണം
(സി) സംഗീതം (ഡി) ദേഹശുദ്ധി
ഉത്തരം : (എ )

1152. "Delay in the submission of the case is regretted' എന്നതിന്റെ ശരിയായ പരിഭാഷ:
 (എ) ഈ കേസ് സമർപ്പിക്കുവാൻ താമസിച്ചതിൽ പശ്ചാത്താപിക്കുന്നു
(ബി) ഈ കാര്യം സമർപ്പിക്കുവാൻ കാ ലതാമസം വന്നുപോയതിൽ ഖേദിക്കുന്നു
(സി) കാലതാമസം വന്നുപോയ കാര്യം ശ്രദ്ധിക്കുക
(ഡി) താമസിച്ച ഈ പ്രശ്നം ക്ഷമിക്കേണ്ടതാണ്
ഉത്തരം : (ബി )

1153. സേതുവും പൂനത്തിൽ കുഞ്ഞബ്ദുള്ളയും ചേർന്നെഴുതിയ നോവൽ:
(എ) മരുന്ന് (ബി) നവഗ്രഹങ്ങളുടെ തടവറ
(സി) അമാവാസി (ഡി) പാണ്ഡവപുരം
ഉത്തരം : (ബി )

1154. "മർക്കടമുഷ്ടി ' എന്ന ശൈലിയുടെ അർത്ഥം:
(എ) പിടിവാശി
(ബി) കുരങ്ങനെപ്പോലെ
(സി) കുരങ്ങന്റെ കൈ
(ഡി) ദേഷ്യം
ഉത്തരം : (എ )

1155. "She soon picked up French' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) അവൾ (ഫ്രഞ്ചുകാരിയാണ്
(ബി) അവൾ പെട്ടെന്ന് ഫ്രഞ്ച് പഠിച്ചെടുത്തു
(സി) അവൾ ഉടൻ ഫ്രാൻസിലേക്ക്പോയി
(ഡി) അവൾക്ക് വേഗം കാര്യം ബോധ്യപ്പെട്ടു
ഉത്തരം : (ബി )

1156. മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യകൃതി:
(എ) വർത്തമാനപ്പുസ്തകം
(ബി) ബിലാത്തിവിശേഷം
(സി) കാപ്പിരികളുടെ നാട്ടിൽ
(ഡി) സിംഹഭൂമി
ഉത്തരം : (എ )

1157. തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കവി:
(എ) പൂന്താനം (ബി) കുഞ്ചൻ നമ്പ്യാർ
(സി) മേൽപ്പത്തൂർ (ഡി) ചെറുശ്ശേരി
ഉത്തരം : (ബി )

1158. ശരിയായ രൂപമേത്?
(എ) ആയുർവേദം (ബി) അഷ്ടവൈദ്യൻ
(സി) സായൂജ്യമാർഗം
(ഡി) എല്ലാം ശരിയാണ്
ഉത്തരം : (എ )

1159. താഴെപ്പറയുന്നവയിൽ കേവല ക്രിയ ഏത്?
(എ) എരിക്കുക (ബി) പായിക്കുക
(സി) ഓടിക്കുക (ഡി) ഭരിക്കുക
ഉത്തരം : (ഡി )

1160. ശുദ്ധമായ ഉപയോഗം ഏത്?
(എ) പുനർസൃഷ്ടി (ബി) പുനസഷ്ടി
(സി) പുനസൃഷ്ടി (ഡി) പുന:സൃഷ്ടി
ഉത്തരം : (ഡി )

1161. ആരുടെ തൂലികാനാമമാണ് ആഷാമേനോൻ?
(എ) ബാലഗോപാലൻ (ബി) പി.സച്ചിദാനന്ദൻ
(സി) കെ.ശ്രീകുമാർ (ഡി) ആർ.സുരേന്ദ്രൻ
ഉത്തരം : (സി )

1162. "സർക്കാർ' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്?
(എ) പോർച്ചുഗീസ് (ബി) പ്രാകൃതം
(സി) അറബി (ഡി) പേർഷ്യൻ
ഉത്തരം : (ഡി )

1163. വർണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണം ഇരട്ടിക്കുന്ന സന്ധിയാണ്.
(എ) ആദേശസന്ധി (ബി) ആഗമസന്ധി
(സി) ലോപ സന്ധി (ഡി) ദ്വിത്വസന്ധി
ഉത്തരം : (ഡി )

1164. വിപ്ലവത്തിന്റെ ശുക്രനക്ഷതം എന്നു വിശേഷിപ്പിക്കപ്പെട്ട കവി:
(എ) ഇടശ്ശേരി (ബി) കുമാരനാശാൻ
(സി) വയലാർ രാമവർമ
(ഡി) പി.ഭാസ്കരൻ
ഉത്തരം : (ബി )

1165. നീലമേഘം- എന്നതിലെ സമാസം:
(എ) ദ്വന്ദ്വസമാസം (ബി) ബഹുവീഹി
(സി) തത്പുരുഷൻ (ഡി) കർമധാരയൻ
ഉത്തരം : (ഡി )
<Chapters: 01,......, 32333435363738, 3940, 41, 42, ..., 60>

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments