ഇന്ത്യയിലെ നദികൾ: ഹിമാലയൻ നദികളും ഉപദ്വീപീയ നദികളും (Chapter: 05)

കാവേരി
* കർണാടകത്തിലെ കുടകുജില്ലയിലെ ബ്രഹ്മഗിരിയിലെ തലക്കാവേരി തടാകത്തിൽനിന്നാണ് തുടക്കം.
* കർണാടകത്തിലെ കുടകുജില്ലയിലെ ബ്രഹ്മഗിരിയിലെ തലക്കാവേരി തടാകത്തിൽനിന്നാണ് തുടക്കം.
* 765 കിലോമീറ്ററാണ് കാവേരിയുടെ നീളം. തമിഴ്നാട്ടിലൂടെയും നദി ഒഴുകുന്നു.
* കബനി, അമരാവതി, ഭവാനി തുടങ്ങിയവ പോഷക നദികളിൽ പെടുന്നു.
* ശിവസമുദ്രം, ശ്രീരംഗം എന്നീ ദ്വീപുകളും ഹോഗനക്കൽ വെള്ളച്ചാട്ടവും കാവേരിയിലാണ്.
* ഗംഗയെപ്പോലെ ജനോപകാരപ്രദമായി ഒഴുകുന്ന പുണ്യനദിയാണ് കാവേരി. അതിനാൽ ദക്ഷിണ ഗംഗ എന്നു വിളിക്കപ്പെടുന്നു.
* ചോള രാജ്യത്തെ പ്രധാന നദിയായിരുന്നു കാവേരി
* മേട്ടൂർ ഡാമിന്റെ റിസർവോയറിന്റെ പേരാണ് സ്റ്റാൻലി.
* കരികാലൻ ഒന്നാം ശതകത്തിൽ കാവേരിയിൽ പണികഴിപ്പിച്ച കല്ലണ ആണ് ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട്. ഇപ്പോൾ ഗ്രാൻഡ് അണക്കെട്ട് എന്നറിയപ്പെടുന്നു.
* തമിഴ്നാട്ടിലെ പൂംപുഹാറിനു സമീപം കാവേരി ബംഗാൾ ഉൾക്കടലിൽ ചേരുന്നു.
* കൃഷ്ണരാജസാഗർ ഡാം കാവേരിയിലാണ്. ഇതിനു സമീപമാണ് മൈസൂറിലെ വൃന്ദാവൻ ഗാർഡൻസ്.
അറേബ്യൻ കടലിൽ പതിക്കുന്ന പ്രധാന നദികൾ
നർമദ
* പേരിനർഥം സന്തോഷം നൽകുന്നത് എന്നാണ്. നീളം 1290 കി.മീ.
* ഇന്ത്യയിൽ ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന നദികളാണ് നർമദ, താപ്തി, മാഹി, സബർമതി എന്നിവ.
* മധ്യപ്രദേശിലെ അമർകാണ്ടക് മലനിരകളിലാണ് നർമദ ഉദ്ഭവിക്കുന്നത്.
* വിന്ധ്യ- സാത്പുര നിരകൾക്കിടയിലൂടെയാണ് നർമദയുടെ പ്രയാണം.
* നർമദാ തീരത്താണ് മാർബിൾ റോക്ക്സ്.
* ഓംകാരേശ്വർ ദീപ്, ധ്വാന്ധർ വെള്ളച്ചാട്ടം എന്നിവ നർമദയിലാണ്.
* സർദാർ സരോവർ പദ്ധതി നർമദയിലാണ്,
* നർമദയുടെ ഏറ്റവും നീളം കൂടിയ പോഷക നദി- താവ
* ഹിരൺ, ബന്ജൻ തുടങ്ങിയവ പോഷക നദികളിൽ പെടുന്നു.
* ഇന്ത്യയിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദികളിൽ ഏറ്റവും നീളം കൂടിയത്-നർമദ
* ഇന്ത്യയിൽ ഭംശതാഴ്വരയിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദി- നർമദ
* ഉത്തരേന്ത്യയെ രാജ്യത്തിന്റെ ഇതരഭാഗവുമായി വേർതിരിക്കുന്ന നദിയെന്നറിയപ്പെടുന്നത് നർമദയാണ്.
* കൻഹ നാഷണൽ പാർക്ക് നർമദയ്ക്ക് സമീപമാണ്.
* റുഡ്യാർഡ് കിപ്ലിങിന്റെ ജംഗിൾ ബുക്ക് എന്ന നോവലിന്റെ പശ്ചാത്തലം കൻഹ വനങ്ങളാണ്.
* ഇന്ത്യയിൽ ഡെൽറ്റ രൂപംകൊള്ളാത്ത നദികളിൽ ഏറ്റവും വലുതാണ് നർമദ.
താപ്തി
* മധ്യപ്രദേശിലെ സാത്പുരാ നിരകളിൽ തുടക്കം.
* മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നി സംസ്ഥാനങ്ങളിൽ തടപദേശം വ്യാപിച്ചുകിടക്കുന്ന നദി സൂറത്ത് നഗരത്തിനു സമീപം കടലിൽച്ചേരുന്നു.
താപ്തിയുടെ നീളം 724 കി.മീ.
* ആനർ, ഗിർന തുടങ്ങിയവ പോഷക നദികളിൽ പെടുന്നു.
* നർമദ- താപ്തി താഴ്വരകളെ വേർതിരിക്കുന്നത് സാത്പുര മലനിരകളാണ്. ഉകായ്, കക്രാപാറ പദ്ധതികൾ താപ്തിയിലാണ്.
* തപ്തിയുടെ തീരത്തുള്ള പ്രധാന നഗരമാണ് ഗുജറാത്തിലെ സൂറത്ത്.
* സൂറത്ത് ഇന്ത്യയുടെ വജ്രനഗരം എന്നറിയപ്പെടുന്നു.
* മധ്യപ്രദേശിലെ ബേതുൾ, മുൾട്ടായി, ബർഹാൻപൂർ എന്നിവയും തപ്തിയുടെ തീരത്താണ്.
സബർമതി
* രാജസ്ഥാനിലെ ആരവല്ലി മലനിരകളിൽ ഉദ്ഭവിച്ച് ഗുജറാത്തിലൂടെയും ഒഴുകി ഖംഭാത് ഉൾക്കടലിൽ പതിക്കുന്ന നദിയാണ് സബർമതി.
* 371 കിലോമീറ്ററാണ് സബർമതിയുടെ നീളം,
* സബർമതിയുടെ തീരത്താണ് അഹമ്മദാബാദ്. ഗാന്ധിജിയുടെ സബർമതി ആശ്രമം ഇവിടെയാണ്.
* ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറും സബർമതിയുടെ തീരത്താണ്.
മാഹി
* മധ്യപ്രദേശിൽ വിന്ധ്യ പർവതത്തിന്റെ വടക്കേച്ചെരുവിൽ ആരംഭിച്ച് ഖംഭാത് ഉൾക്കടലിൽ പതിക്കുന്ന മാഹി നദിയുടെ തടപദേശം മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ്. 500 കിലോമീറ്ററാണ് നീളം.
പുഷ്കരം എന്ന ആഘോഷം
* നദികളെ ആരാധിക്കുന്നതിന് ഇന്ത്യയിൽ നടക്കുന്ന ആഘോഷമാണ് പുഷ്കരം എന്ന സ്നാന മഹോത്സവം. ഇതിന്റെ തീയതി നിശ്ചയിക്കുന്നത് വ്യാഴ ഗ്രഹത്തിന്റെ സ്ഥാനത്തിനനുസരണമായിട്ടാണ്.
* വിവിധ പ്രദേശങ്ങളിലെ 12 പ്രധാന നദികളുടെ തീരത്തെ തീർഥാടന കേന്ദ്രങ്ങളിലാണ് ഈ ആഘോഷം നടക്കുന്നത്.
* ഗംഗ, നർമദ, സരസ്വതി, യമുന, ഗോദാവരി, കൃഷ്ണ, കാവേരി, ഭീമ, തപ്തി, തുംഗഭദ്ര, സിന്ധു, പ്രാൺഹിത എന്നിവയാണ് 12 പ്രധാനനദികൾ.
* ആഘോഷം എല്ലാ വർഷവും നടക്കാറുണ്ടെങ്കിലും 12 വർഷം ഇടവേളയിലാണ് ഓരോ നദീതീരത്തും ആഘോഷം നടക്കുന്നത്.
* കൂടാതെ തമിഴ്നാട്ടിൽ താമ്രപർണി നദിയുടെ തീരത്ത് പുഷ്കരം നടത്തുന്നുണ്ട്.
വെള്ളച്ചാട്ടങ്ങൾ
* ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ (253 മീ.) ജോഗ് അഥവ ഗെർസോപ്പ വെള്ളച്ചാട്ടം കർണാടകത്തിലെ ശരാവതി നദിയിലാണ്.
* ചിത്രകോട് വെള്ളച്ചാട്ടം ഇന്ദ്രാവതി നദിയിലാണ് (ഛത്തിസ്ഗഢ്).
* ഗോവയിൽ മണ്ഡോവി നദിയിലാണ് ധൂത് സാഗർ വെള്ളച്ചാട്ടം.
* ഗോവയുടെ ജീവരേഖ എന്നറിയപ്പെ ടുന്ന നദിയാണ് മണ്ഡോവി.
മറ്റു ചില വസ്തുതകൾ
* ഇന്ത്യൻ നദികളിൽ ഏറ്റവും വേഗത്തിലൊഴുകുന്നത് ടീസ്റ്റയാണ്.
* സിക്കിമിന്റെ ജീവരേഖ എന്നാണിതറിയപ്പെടുന്നത്.
* ഏതേത് നദികളുടെ നിക്ഷേപണ ഫലമായിട്ടാണ് രുപം കൊണ്ടിട്ടുള്ളത് എന്നതിനെ അടിസ്ഥാനമാക്കി ഇന്ത്യയുടെ ഉത്തര മഹാസമതലത്തെ (സിന്ധു-ഗംഗ -ബ്രഹ്മപുത്ര സമതലം) പല ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
* സിന്ധുവും പോഷക നദികളും ചേർന്ന് സൃഷ്ടിച്ചത്: പഞ്ചാബ്-ഹരിയാന സമതലം.
* ലൂണി - സരസ്വതി നദികൾ ചേർന്ന് സൃഷ്ടിച്ചത്: രാജസ്ഥാനിലെ മരുസ്ഥലി ബാഗർ സമതലങ്ങൾ
* ഗംഗയും പോഷക നദികളും ചേർന്ന് സൃഷ്ടിച്ചത്: ഗംഗാ സമതലം
* ബ്രഹ്മപുത്രയും പോഷക നദികളും ചേർന്ന് സൃഷ്ടിച്ചത്: ആസാമിലെ ബ്രഹ്മപുത്രാ സമതലം.
കരബദ്ധ (ലാൻഡ് ലോക്ക്) നദി-ലൂണി
* രാജസ്ഥാനിലെ അജ്മീറിനു സമീപം ആരവല്ലി മലനിരകളിലെ പുഷ്കർ താഴ്വരയിൽ ഉദ്ഭവിക്കുന്നു.
* 530 കിലോമീറ്റർ ഒഴുകിയശേഷം ഗുജറാത്തിലെ റാൺ ഓഫ് കച്ചിൽ അവസാനിക്കുന്നു.
* ഇന്ത്യയിലെ കരബദ്ധ (ലാൻഡ് ലോക്ക്ഡ്) നദി എന്നറിയപ്പെടുന്നു. ജലത്തിന് ഉപ്പുരസമുള്ളതിനാൽ ലവണവാരി എന്നുമറിയപ്പെടുന്നു.
* പുഷ്കർ തടാകം ഈ നദിയിലാണ്.
ഇനി നദികളുമായി ബന്ധപ്പെട്ട ചില ചോദ്യോത്തരങ്ങൾ പഠിക്കാം..
ഇനി നദികളുമായി ബന്ധപ്പെട്ട ചില ചോദ്യോത്തരങ്ങൾ പഠിക്കാം..
1. ഇന്ത്യയിലെ
ഏറ്റവും നീളംകൂടിയ നദിയേത്?
*ഗംഗ
2.ഇന്ത്യയുടെ
ദേശീയ നദി ഏതാണ്?
*ഗംഗ
3. ഗംഗയുടെ
ഉദ്ഭവസ്ഥാനം എവിടെയാണ്?
*ഗായ്മുഖ് (ഗംഗോത്രി ഗ്ലേസിയർ)
4. ഗംഗയുടെ പതനസ്ഥാനമേത്?
*ബംഗാൾ ഉൾക്കടൽ
5.എത്ര ഇന്ത്യൻ
സംസ്ഥാനങ്ങളിലൂടെ ഗംഗ ഒഴുകുന്നു?
*നാല്
6. ഭാഗീരഥി, അളകനന്ദ
എന്നിവ കൂടിച്ചേർന്ന് ഗംഗയായി മാറുന്നത് എവിടെവെച്ച്?
*ഉത്തരാഖണ്ഡിലെ ദേവപ്രയാഗ്
7. ഗംഗാനദി സമതലപ്രദേശത്തേക്ക്
പ്രവേശിക്കുന്നത് എവിടെയാണ്?
*ഋഷികേശ്
8. ഗംഗയുടെ ഏറ്റവും വലിയ
പോഷകനദിയേത്?
*യമുന
9. ഗംഗയെ ഇന്ത്യയുടെ
ദേശീയനദിയായി പ്രഖ്യാപിച്ചതെന്ന്
*2008 നവംബർ
10. യമുന
ഗംഗയ്ക്കൊപ്പം ചേരുന്നത് എവിടെവെച്ചാണ്?
*അലഹാബാദ്
11. എവിടെയാണ്
ത്രിവേണി സംഗമം?
*അലഹാബാദ്
12. ബംഗ്ലാദേശിലേക്കൊഴുകുന്ന
ഗംഗയുടെ കൈവഴിയേത്?
*പത്മ
13. ഡൽഹി, ആഗ്ര, മഥുര എന്നിവിടങ്ങളിലൂടെ ഒഴു കുന്ന നദിയേത്?
*ഗംഗ
14. പുരാണങ്ങളിൽ 'കാളിന്ദി" എന്നറിയപ്പെട്ടിരുന്ന നദിയുടെ ഇപ്പോഴത്തെ പേരെന്ത്?
*യമുന
15. ലോകത്തിൽ ഏറ്റവും
കൂടുതൽ അഭ്രം ഉത് പാദിപ്പിക്കുന്ന രാജ്യമേത്?
*ഇന്ത്യ
16. ഇന്ത്യയിലെ ഏറ്റവും
വലിയ കൽക്കരിപ്പാടമേത്?
*റാണി ഗഞ്ച് (പശ്ചിമ ബംഗാൾ)
17. ഇന്ത്യയിലെ ഏറ്റവും
ജലസമൃദ്ധമായ നദിയേത്?
*ബ്രഹ്മപുത്ര
18.‘സാങ്പോ'
എന്ന പേരിൽ ടിബറ്റിൽ അറിയപ്പെടുന്ന നദിയേത്?
*ബ്രഹ്മപുത്ര
19.'ദിഹാങ്’
എന്ന് അരുണാചൽപ്രദേശിൽ വിളിക്കപ്പെടുന്ന നദിയേത്?
*ബ്രഹ്മപുത്ര
20.ബ്രഹ്മപുത്രാ
നദിയിലുള്ള ബൃഹത്തായ ദ്വീപേത്?
*മാജുലി
21.ഇന്ത്യയിലെ
പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദിയേത്?
*നർമദ
22. ഇന്ത്യയെ വടക്കേ
ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന നദിയേത്?
*നർമദ
23.നീളത്തിലും
വലുപ്പത്തിലും ദക്ഷിണേന്ത്യയിലെ ഒന്നാമത്തെ നദിയേത്?
*ഗോദാവരി
24.മഹാരാഷ്ട്രയിലെ
നാസിക്കിലെ ത്രയംബകേശ്വരത്തുനിന്നും ഉദ്ഭവിക്കുന്ന നദിയേത്?
*ഗോദാവരി
25. വെള്ളപ്പൊക്ക
നിയന്ത്രണാർഥമുള്ള ശ്രീരാമ സാഗർ പ്രൊജക്ട് അഥവാ പോച്ചമ്പാടു പ്രൊജക്ട് ഏതു
നദിയിലാണ്?
*ഗോദാവരി
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍