Header Ads Widget

Ticker

6/recent/ticker-posts

RIVERS OF INDIA: Himalayan Rivers and Peninsular Rivers - Questions and Answers (Chapter: 04)

ഇന്ത്യയിലെ നദികൾ: ഹിമാലയൻ നദികളും ഉപദ്വീപീയ നദികളും (Chapter: 04)

(സിന്ധുവിന്റെ പോഷകനദികൾ തുടരുന്നു...ഈ പേജിലെത്തിയതിന് നന്ദി, തുടർന്ന് വായിക്കുക...) 
ചിനാബ് 
* പൗരാണിക നാമം അശ്കിനി. ചന്ദ്ര, ഭാഗ എന്നീ നദികൾ യോജിച്ച് രൂപംകൊള്ളുന്നു.

* ചന്ദ്ര നദി എന്ന് പേരിനർഥമുള്ള നദിയാണ് ചിനാബ്. സംസ്കൃതത്തിൽ ഇസ്മതി എന്നും അറിയ പ്പെട്ടിരുന്ന നദിയെ പുരാതന ഗ്രീക്കുകാർ വിളിച്ചിരുന്ന പേരാണ് Acesines. 

* ചിനാബിന് 960 കി.മീ, നീളമുണ്ട്. സിന്ധു നദീജല ഉടമ്പടി പ്രകാരം ചിനാബിലെ ജലം പാകിസ്താന് അവകാശപ്പെട്ടതാണ്.

* ജമ്മു കശ്മീരിലെ ദുൽഹസ്തി, സലാൽ,ബാഗ്ലിഹാർ പദ്ധതികൾ ചിനാബിലാണ്.

* ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള റെയിൽപ്പാലം ജമ്മു കശ്മീരിലെ കത്രയിൽ നിർമിക്കുന്ന ചിനാബ് പാലമാണ് (1053 അടി).

രാവി 
* പരുഷ്ണി, ഐരാവതി എന്നീ പൗരാണിക നാമങ്ങളിൽ അറിയപ്പെട്ടിരുന്ന നദിയുടെ തുടക്കം ഹിമാചൽ പ്രദേശിലെ ചംബാ ജില്ലയിലാണ്. നീളം 720 കിലോ മീറ്ററാണ്.

* തെയിൻ ഡാം അഥവാ രജിത് സാഗർ അണക്കെട്ട് രാവിയിലാണ്. പഞ്ചാബിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണിത്.

* ലാഹോറിലെ നദി എന്നറിയപ്പെടുന്ന രാവിയുടെ തീരത്താണ് ജഹാംഗീറിന്റെയും നൂർജഹാന്റെയും ശവകുടീരങ്ങൾ.

* വേദകാലത്ത് ദശരാജയുദ്ധം നടന്നത് പരുഷ്ണി നദിയുടെ തീരത്തുവച്ചാണ്.

ബിയാസ് 
* സംസ്കൃത നാമം വിപാസ. ഗ്രീക്കുകാർ വിളിച്ചിരുന്ന
പേര് Hyphasis. ഹിമാചൽ പ്രദേശിലെ ഹിമാലയനിരകളിൽ ഉദ്ഭവം.

* ബിയാസ് 470 കി.മീ. ഒഴുകി സത് ലജിൽ ചേരുന്നു.

* ബിയാസിന്റെ രക്ഷാപുരുഷൻ വേദവ്യാസനെന്നാണ് വിശ്വാസം.

* സിന്ധുവിന്റെ അഞ്ചു പോഷകനദികളിൽ ബിയാസ് മാത്രമാണ് പാകിസ്താനിലേക്ക് കടക്കാത്തത്.

* പോങ് അണക്കെട്ട് ബിയാസിലാണ്.

സത് ലജ് 
* പ്രാചീന നാമം ശതദ്രു.

* പഞ്ചാബ് നദികളിൽ ഏറ്റവും നീളം കൂടിയത്. സിന്ധുവിന്റെ പോഷകനദികളിൽ ഏറ്റവും പടിഞ്ഞാറേയറ്റത്തേത്.

* സത് ലജിലാണ് ഭക്രാനംഗൽ അണക്കെട്ട്. ഭക്രാഡാമിന്റെ റിസർവോയറാണ് ഗോവിന്ദ് സാഗർ. സിഖ് ഗുരുവായിരുന്ന ഗോബിന്ദ് സിങിന്റെ ബഹുമാനാർഥമാണ് ഈ പേര്.

* ഹിമാചൽ പ്രദേശിലെ ബിലാസ്പർ മേഖലയിൽ ഭക്ര ഗ്രാമത്തിൽ ഭക്രാ ഡാം സ്ഥിതി ചെയ്യുന്നു.

* തെഹ് രി ഡാം കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണിത് (225.55 മീറ്റർ).

* ആധുനിക ഇന്ത്യയിലെ ക്ഷേത്രമെന്നാണ് ഈ അണക്കെട്ടിന്റെ ഉദ്ഘാടനവേളയിൽ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു അതിനെ വിശേഷിപ്പിച്ചത് (1963).

* ഇന്ത്യയിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതികളിലൊന്നായ നാത്പ ജക്രി പദ്ധതി നിർമിച്ചിരി ക്കുന്നത് സത് ലജിലാണ്.

* ഇന്ദിരാ ഗാന്ധി കനാൽ ആരംഭിക്കുന്നത് പഞ്ചാബിൽവച്ച് സത് ലജിൽ നിന്നാണ്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന കനാൽ രാജസ്ഥാനിലാണ് ഏറ്റവും കൂടുതൽ ദൂരം പിന്നിടുന്നത്.

* സുൽത്താൻപൂരിലെ ഹരികെ തടയണയിൽനിന്ന് ആരംഭിക്കുന്ന കനാൽ രാജസ്ഥാനിലെ ജയ്സാൽമീറിനുസമീപം രാംഗഢിൽ അവസാനിക്കുമ്പോൾ 650 കിലോമീറ്റർ പിന്നിട്ട് ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കനാലുകളിലൊന്ന് എന്ന വിശേഷണം സ്വന്ത മാക്കുന്നു.

സിന്ധു നദീജല കരാർ 
* സിന്ധുവിലെയും അഞ്ച് പോഷകനദികളിലെയും ജലം പങ്കിടുന്നതു സംബന്ധിച്ച സിന്ധു നദീജല കരാർ 1960 സെപ്തംബർ 19-ന് ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ചു.

* ലോക ബാങ്ക് ഈ കരാറിലെ മൂന്നാം കക്ഷിയായിരുന്നു.

* കരാർ പ്രകാരം സിന്ധുനദീവ്യൂഹത്തിലെ പടിഞ്ഞാറുഭാഗത്തെ നദികളായ സിന്ധു, ഝലം, ചിനാബ് എന്നിവയിലെ ജലത്തിൽ പാകിസ്താന് അവകാശം ലഭിച്ചു.

* കിഴക്കൻ ഭാഗത്തെ സത് ലജ്, ബിയാസ്, രവി എന്നീ നദികളിലെയും അവയുടെ പോഷക നദികളിലെയും ജലം പാകിസ്താനിലേക്ക് കടക്കുംമുമ്പ് ഉപയോഗിക്കാൻ ഇന്ത്യക്കും അവകാശം വ്യവസ്ഥ ചെയ്തു .

* കറാച്ചിയിൽവച്ച് ജവാഹർലാൽ നെഹ്രുവും പാക് പ്രസിഡന്റ് അയുബ്ഖാനും ഒപ്പുവെച്ച സിന്ധു നദീജല കരാറിന് മധ്യസ്ഥത വഹിച്ചത് ലോകബാങ്ക്.

ഉപദ്വീപീയ നദികൾ
* ഉപദ്വീപീയ പീOഭൂമിയിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്ന് ഉദ്ഭവിക്കുന്ന നദികൾ ഉപദ്വീപീയ നദികൾ എന്നാണറിയപ്പെടുന്നത്. ഈ നദികളിലെ നീരൊഴുക്ക് പൂർണമായും മഴയെ ആശ്രയിച്ചായതിനാൽ വേനൽക്കാലത്ത് വെള്ളം തീരെ കുറവായിരിക്കും.

* ഇന്ത്യയുടെ ജലസമ്പത്തിന്റെ 30 ശതമാനം മാത്രം പ്രദാനം ചെയ്യുന്ന ഉപദ്വീപീയ നദികൾ, ഹിമാലയൻ - നദികളെക്കാൾ പഴക്കമുള്ളവയാണ്.

* ഗോദാവരി, കൃഷ്ണ, കാവേരി, മഹാനദി, നർമദ, തപ്തി എന്നിവയാണ് ഇവയിൽ പ്രധാനം.

* കിഴക്കോട്ടൊഴുകുന്ന ഉപദ്വീപീയ നദികൾ ബംഗാൾ ഉൾക്കടലിലും

* പടിഞ്ഞാറോട്ടൊഴുകുന്നവ അറേബ്യൻ കടലിലും പതിക്കുന്നു.

* ഗോദാവരി, കൃഷ്ണ, കാവേരി തുടങ്ങിയവ ആദ്യ ഗണത്തിലും നർമദ, തപ്തി, മാഹി, സബർമതി എന്നിവ രണ്ടാമത്തെതിലും ഉൾപ്പെടുന്നു.
കിഴക്കോട്ടൊഴുകുന്ന നദികൾ 
ഗോദാവരി 
* ഡക്കാണിലെ നദികളിൽ ഏറ്റവും നീളമുള്ളതും വലിപ്പമുള്ളതുമായ നദിയാണ് 
ഗോദാവരി (1465 കി.മീ.).

* പോഷക നദികൾ: ഇന്ദ്രാവതി, ശബരി, പ്രവര, പൂർണ, പ്രാൺഹിത, മാന്ജിറ .

* പൂർണമായി ഇന്ത്യയിലൂടെ ഒഴുകുന്ന നദികളിൽ നീളത്തിൽ ഒന്നാം സ്ഥാനമുള്ള നദിയാണ് ഗോദാവരി.

* മഹാരാഷ്ടയിൽ നാസിക് ജില്ലയിലെ ത്രയംബക് ഗ്രാമത്തിൽ ഉദ്ഭവിക്കുന്നു. ആന്ധ്രാ സംസ്ഥാനത്തിലൂടെയും ഒഴുകുന്നു.

* ഗംഗയെക്കാൾ പഴക്കമുള്ളതിനാൽ വൃദ്ധഗംഗ എന്ന അപരനാമത്തിൽ അറിയപ്പെടുന്നു.

* ഗോദാവരിയിലാണ് ജയകവാടി, പോച്ചമ്പാട് പദ്ധതികൾ.

* പോഷകനദിയായ മാന്ജിറയിലാണ് നിസാം സാഗർ പദ്ധതി.

* ഉപദ്വീപീയ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദിയാണ് ഗോദാവരി.

* ഇന്ത്യയിലെ നദികളിൽ നീളത്തിൽ രണ്ടാം സ്ഥാനവും ഗോദാവരിക്കാണ്.

* ഗോദാവരിയുടെ തീരത്തുള്ള ഏറ്റവും വലിയ നഗരമാണ് നാസിക്.

* ആന്ധ്രാപ്രദേശിൽ ഗോദാവരിയുടെ തീരത്തുള്ള ഏറ്റവും വലിയ നഗരം രാജമുന്ദിയാണ്.

* കുംഭമേള നടക്കുന്ന നാല് സ്ഥലങ്ങളിലൊന്നായ നാസിക് ഗോദാവരിയുടെ തീരത്താണ്.

* ഗോദാവരിയുടെ തീരത്തുള്ള പ്രതിഷ്ഠാൻ ആയിരുന്നു ശതവാഹന വംശത്തിന്റെ തലസ്ഥാനം.

* ഗോദാവരിയുടെ കിഴക്കോട്ട് തിരിയുന്ന കൈവഴി ഗൗതമി ഗോദാവരിയെന്നും പടിഞ്ഞാറോട്ട് പോകുന്നത് വസിഷ്ഠ ഗോദാവരിയെന്നും അറിയപ്പെടുന്നു.

മഹാനദി 
* ഛത്തിസ്ഗഢ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന മഹാനദിയുടെ നീളം 858 കിലോമീറ്ററാണ്.

* പ്രധാന പോഷക നദികളിൽ പെട്ടതാണ് ഇബ്, ടെൽ എന്നിവ.

* ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടായ ഹിരാക്കുഡ് മഹാനദിയിലാണ്. 

* ഹിരാക്കുഡ് റിസർവോയറിലാണ് Cattle Island  ഇതിൽ മനുഷ്യവാസമില്ല, കന്നുകാലികളേയുള്ളു. 

* ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യവത്കരിക്കപ്പെട്ട നദിയായ ഷിയോനാഥ് മഹാനദിയുടെ പോഷകനദിയാണ് (ആ നടപടി പിന്നീട് റദ്ദാക്കി).

* ഒറീസയുടെ ദുഃഖം എന്നറിയപ്പെടുത് മഹാനദിയാണ്.

* ലോകത്തിലെ ഏക ചരിഞ്ഞ ക്ഷേത്രമാണ് മഹാനദിയുടെ തീരത്തുള്ള The Leaning Temple of Huma. ഇത് ശിവനു സമർപ്പിച്ചിരിക്കുന്നു.

കൃഷ്ണ 
* മഹാരാഷ്ട്രയിൽ മഹാബലേശ്വറിനു സമീപം ആരംഭിക്കുന്നു. നീർവാർച്ചാ പ്രദേശം മഹാരാഷ്ട്ര, കർണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. 1290 കി.മീ. നീളമുണ്ട്.

* ശ്രീശൈലം, നാഗാർജുന സാഗർ, അലമാട്ടി എന്നീ പദ്ധതികൾ കൃഷണയിലാണ്. * ശ്രീശൈലം പദ്ധതി നല്ലമലയിലെ മലയിടുക്കിലാണ്.

* കൃഷ്ണയിൽനിന്ന് ചെന്നൈ നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയാണ് തെലുങ്കു ഗംഗ.

* കൃഷ്ണയുടെ തീരത്ത് മഹാരാഷ്ട്രയിലുള്ള ഏറ്റവും വലിയ നഗരം സാംഗ്ലിയാണ്. സത്താറയാണ് മറ്റൊരു പ്രധാന നഗരം.

* ആന്ധാപ്രദേശിൽ കൃഷ്ണാതീരത്തുള്ള ഏറ്റവും വലിയ നഗരം വിജയവാഡയാണ്.

* കൃഷ്ണയുടെ ഏറ്റവും പ്രധാനപ്പെട്ട പോഷകനദി തുംഗഭദ്രയാണ്.

* തുംഗ, ഭദ്ര എന്നീ നദികൾ ചേർന്നാണ് തുംഗഭദ്ര രൂപംകൊള്ളുന്നത്.

* വിജയ നഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹമ്പി തുംഗഭദ്രയുടെ തീരത്താണ്.

* കോയ്ന, ഭീമ, മലപ്രഭ, ഘടപ്രഭ, മുസി, ധൂത് ഗംഗ എന്നിവയാണ് മറ്റു പ്രധാന പോഷക നദികൾ.

* തെലുങ്കുഗംഗ, അർധഗംഗ എന്നീ പേരുകളിൽ കൃഷ്ണ പരാമർശിക്കപ്പെടുന്നു.
(അടുത്ത പേജിൽ ഉപദ്വീപീയ നദികൾ തുടരുന്നു...)



YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍